രാഗലോലം: ഭാഗം 15

ragalolam new

രചന: മിത്ര വിന്ദ

കല്ലുവിന് ആണെങ്കിൽ ആ രാത്രിയിൽ ഉറങ്ങാനേ സാധിച്ചില്ല... തന്റെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് ഓർത്തുള്ള അങ്കലാപ്പിൽ ആയിരുന്നു അവൾ... പക്ഷേ കണ്ണന്റെ കാര്യം അങ്ങനെ ആയിരുന്നില്ല... അവന്റെ മനസ്സിൽ അപ്പോളും താൻ കാലത്തെ കണ്ട ആ തൊട്ടാവാടി പെണ്ണായിരുന്നു... ശരിയാണ് അവൾ ഒരു തൊട്ടാവാടി തന്നെ.... കല്യാണം വേണ്ട പെണ്ണും വേണ്ട എന്നും പറഞ്ഞ് നടന്ന തന്റെ ജീവിതം എത്ര പെട്ടെന്നാണ് ഇങ്ങനെയൊക്കെ ആയത്.... അവൻ ഓർത്തു പക്ഷേ അപ്പോഴും അവന്റെ മനസ്സിൽ ഒരു ഭയം ഉടലെടുത്തിരുന്നു.. അത് മറ്റൊന്നുമല്ല, കല്ലുവിന്റെ വീട്ടുകാർക്ക് തന്നെ ഇഷ്ടമാകുമോ ഇല്ലയോ, അതുപോലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ ഈ വിവാഹം മുടക്കുമോ എന്നൊക്കെയായിരുന്നു അവന്റെ മനസ്സിൽ അപ്പോഴും... എന്തോ ആ പെൺകുട്ടിയെ തനിക്ക് വല്ലാതെ അങ്ങ് ബോധിച്ചതായി അവനു തോന്നി.. ആ തനിക്ക് വിധിച്ചതാണെങ്കിൽ അവൾ ഈ വീട്ടിൽ വന്നു കേറും... ഓരോന്നാലോചിച്ച് കിടന്ന എപ്പോഴോ അവൻ ഉറങ്ങി... ***

കാലത്ത് തന്നെ അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയതാണ് കല്ലുവും അച്ഛമ്മയും..... തിങ്കളാഴ്ച ആയതുകൊണ്ട് തിരക്ക് അല്പം കുറവാണ്... അല്ലെങ്കിൽ കുട്ടികളും അമ്മമാരും മുതിർന്നവരും ഒക്കെ കൂടി ബഹളമാണ് ക്ഷേത്ര പരിസരത്ത്... കല്ലുവിന്റെ കൈകളിലേക്ക് അച്ഛമ്മ ഭഗവാന് ചാർത്താനായി ഒരു നാരങ്ങാ മാല എടുത്തുകൊടുത്തു.. നന്നായി പ്രാർത്ഥിച്ച്, കോവിലിന് ആറ് പ്രദക്ഷിണവും വെച്ചിട്ട്, വേണം ഇത് സമർപ്പിക്കുവാൻ.. എന്റെ കുട്ടിക്ക് വിധിച്ചതാണ് ആ പയ്യനെങ്കിൽ തടസ്സം ഒന്നും കൂടാതെ ഈ വിവാഹം മംഗളമായി നടക്കുവാൻ അച്ഛമ്മ ഭഗവാനോട് പ്രത്യേകം പ്രാർത്ഥിക്കുകയാണ്... കല്ലു അച്ഛമ്മ പറഞ്ഞു പ്രകാരം നാരങ്ങാ മാല ഭഗവാന്റെ തിരുനടയിൽ സമർപ്പിച്ചു. നിറമിഴികളോടെ ഭഗവാന്റെ മുന്നിൽ കേഴുന്ന അച്ഛമ്മയെ അവൾ ഒരു നോക്ക് കണ്ടു.. കാലത്തെ എണീറ്റപ്പോൾ ആണ് അച്ഛമ്മ പറഞ്ഞത് രണ്ടാൾക്കും കൂടെ അമ്പലത്തിൽ ഒന്ന് പോകാമെന്ന്.. എന്താ അച്ഛമ്മ ഇന്ന് എന്തെങ്കിലും പ്രത്യേകതയുണ്ടോ...? ഉവ്വ്...

ആ പയ്യന്റെ വീട്ടുകാരെ വിളിച്ച് ഇന്ന് വിവാഹത്തിന് സമ്മതമാണെന്ന് നമ്മൾ അറിയിക്കേണ്ട മോളെ..... അതിനുമുൻപ് പോയി നമുക്ക് ഈശ്വരന്മാരെ കണ്ട് അനുഗ്രഹം മേടിക്കണം.. എന്റെ കുഞ്ഞിന് കണ്ണുനീരു കുടിപ്പിക്കരുതേ എന്ന് മാത്രമേ ഉള്ളൂ എന്റെ പ്രാർത്ഥന മുഴുവൻ....... അച്ഛമ്മ കരയുകയാണെന്ന് അവൾക്ക് തോന്നി കല്ലു അല്പനിമിഷം ഒന്നും മിണ്ടിയില്ല... മോളെ വേഗം റെഡിയാകു നമ്മക്ക് കാലത്തെ പോയിട്ട് വരാം. . കല്ലുവും അമ്പലത്തിൽ പോകുവാനായി തയ്യാറായി ഇന്ന് ട്യൂഷൻ ഉണ്ടാവില്ല എന്നും കല്ലു അപ്പോൾ തന്നെ അവരെ വിളിച്ച് അറിയിച്ചു.. അമ്പലത്തിൽ നിന്നും രണ്ടാളും തിരികെ വന്നപ്പോൾ പത്തുമണി കഴിഞ്ഞു സമയം... കല്ലു വേഗം തന്നെ കുറച്ച് റവ എടുത്ത് ഉപ്പമാവ് ഉണ്ടാക്കുവാൻ ആയി തുടങ്ങി... അപ്പച്ചെമ്പിന്റെ തട്ടിലേക്ക് രണ്ടു നേന്ത്രപ്പഴം പുഴുങ്ങുവാനായി കൂടി വെച്ച്. ദിവാകരനോട് ഒന്നു പറയണ്ടേ മോളെ..... അച്ഛമ്മ ചോദിച്ചു. മുത്തശ്ശൻറെ ഒരേ ഒരു അനിയൻ ആണ്...അവർ എല്ലാവരും പാലൂർക്കാവിൽ താമസം. ഇപ്പോഴേ പറയണോ അച്ഛമ്മേ...

തീരുമാനം ഒന്നുമായില്ലല്ലോ... ചെക്കന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും ഇഷ്ടപ്പെടണ്ടേ... പിന്നെ അവരുടെ വേണ്ടപ്പെട്ട ആളുകളും ഇവിടെ വരണമല്ലോ. അച്ഛൻ ഒന്നും എന്നെ കണ്ടില്ലല്ലോ.. എന്നാൽ പിന്നീട് പറയാം എന്ന് അച്ഛമ്മയും അവളും തീരുമാനിച്ചു ഉപ്പുമാവും നേന്ത്രപ്പഴവും കട്ടൻ ചായയും കൂട്ടി ഇരുവരും കഴിച്ചു. കല്ലു മോളെ.... ഇന്നലെ കണ്ണൻ തന്ന നമ്പര് മോളുടെ ഫോണിലെ ഒന്ന് ഞെക്കിക്കെ... നമുക്ക് അവരെ ഒന്നു വിളിച്ചു നോക്കാം. ഇത്തിരി കഴിയട്ടെ അച്ഛമ്മേ എന്താ ഇത്ര ധൃതി.... പിന്നെത്തേക്കു മാറ്റിവെക്കേണ്ട കാര്യമല്ലല്ലോ മോളെ.... നീയൊന്നു വിളിക്കു..... അങ്ങനെ കല്ലു ശോഭയുടെ നമ്പർ ചെയ്ത് ഫോൺ അച്ഛമ്മയ്ക്ക് കൈമാറി.. കുറച്ച് സമയം കഴിഞ്ഞു ശോഭ ഫോൺ എടുക്കുവാൻ... "ഹെലോ...." " ശോഭയല്ലേ" " അതെ അച്ഛമ്മയാണോ " ആളെ പിടികിട്ടിയതും ശോഭയുടെ സന്തോഷം നിറഞ്ഞ ശബ്ദം ഫോണിലൂടെ കല്ലുവും കേട്ടിരുന്നു... " ആഹാ മനസ്സിലായോ " " പിന്നെ മനസ്സിലാകാതെ... ഞാൻ ഇന്നലെ മോളെ കൊണ്ട് ഈ നമ്പർ ഫോണിൽ അടിച്ചു വെപ്പിച്ചു ആയിരുന്നു

"ശോഭ പറഞ്ഞു "അതെയോ " " എല്ലാവരും എന്തെടുക്കുന്നു..... കാലത്തെ ജോലിയൊക്കെ കഴിഞ്ഞോ" "ചേട്ടൻ റബർ ടാപ്പിങ്ങിനു പോയി അമ്മേ.. മോൾക്ക് ക്ലാസ് ഉണ്ട്,പിന്നെ കണ്ണൻ ഇപ്പോൾ പോയതേയുള്ളൂ,,, കല്ലുമോൾ എവിടെ" " ദേ എന്റെ അടുത്തുണ്ട് ശോഭേ.... ഇന്നലെ മോൻ വന്നായിരുന്നു അല്ലോ..... അതു പറയാനാണ് ഞാൻ വിളിച്ചത്" " കണ്ണൻ പറഞ്ഞു.. അവന് പെൺകുട്ടിയെ ഇഷ്ടമായി..... അവിടെ എല്ലാവർക്കും താല്പര്യമുണ്ടെങ്കിൽ, നമ്മൾക്ക് ഇത് ആലോചിക്കാം " " ഞങ്ങൾക്ക് താല്പര്യക്കുറവൊന്നുമില്ല, കല്ലുമോൾക്കും മോനെ ഇഷ്ടമായി, ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഞങ്ങളുടെയും അഭിപ്രായം " "അതെയോ.... എന്നാൽ അവിടുന്ന് കാണാനുള്ളവരൊക്കെ, ഏറ്റവും അടുത്ത ദിവസം തന്നെ വന്നോട്ടെ അച്ഛമ്മേ,,, കാരണവന്മാർക്കൊക്കെ വന്ന് കണ്ട് ഇഷ്ടപ്പെടണംല്ലോ ...." " ശരി മോളെ... ഞാൻ എന്റെ മോളോടും കൂടി ഒക്കെ ഒന്ന് ആലോചിച്ചിട്ട് വിളിക്കാ കേട്ടോ " " ഒരു കുഴപ്പവുമില്ല അച്ഛമ്മ..... എല്ലാവരും വന്ന് കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ നമ്മൾക്ക് ഈ മീനത്തിൽ കല്യാണം നടത്താം എന്നാണ് പിള്ളേരുടെ അച്ഛൻ പറഞ്ഞത് "

"അങ്ങനെയാട്ടെ മോളെ,, പിന്നെ ഒരുപാട് പേര് ഒന്നും വരാനില്ല കേട്ടോ, എന്റെ മോളും അവളുടെ ഭർത്താവും, പിന്നെ ഞാനും, പിന്നെ ഒന്ന് രണ്ട് വലിയച്ഛന്മാരൊക്കെ ഉണ്ട്, അവരൊക്കെ പാലൂർക്കാവിൽ ആണ് താമസം, കല്ലുമോൾടെ അമ്മ വീട്ടിലും ഒന്നു പറയണം എന്നുണ്ട്..." " അച്ഛമ്മ അറിയിക്കേണ്ടവരോട് അറിയിച്ചിട്ട് മതി കാര്യങ്ങളൊക്കെ, " " എന്നാൽ ഞാൻ വയ്ക്കട്ടെ മോളെ " " അച്ഛമ്മേ ഒരു മിനിറ്റ് കല്ലുമോൾ എന്തിയെ ഒന്ന് കൊടുക്കുമോ " " ഞാനിപ്പോ കൊടുക്കാം" അച്ഛമ്മ ഫോൺ കൈമാറി.. " ഹലോ " മോളെ എന്തെടുക്കുവായിരുന്നു. ഇന്ന് ട്യൂഷന് പോയിട്ട് വന്നതാണോ" " ഇന്ന് പോയില്ല അമ്മേ.. ഞാനും അച്ഛമ്മയും കൂടെ ഇവിടെ അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒന്ന് പോയതായിരുന്നു, ഇനി നാളെ ട്യൂഷന് പോകുള്ളൂ " " അതെയോ... എന്നും ചെന്നില്ലെങ്കിൽ കുഴപ്പമുണ്ടോ മോളെ " " ഇല്ല അമ്മേ... ഇടയ്ക്കൊക്കെ എന്തെങ്കിലും അസൗകര്യം ഉണ്ടാകുമ്പോൾ ഞാൻ പോകാറില്ല, പകരം ശനിയാഴ്ചയും ഞായറാഴ്ചയും കൂടെ എടുക്കും" " അതേല്ലേ.... മോള് കാപ്പി കുടിച്ചോ "

"ഉവ്വ്... ഞങ്ങൾ രണ്ടാളും അമ്പലത്തിൽ പോയിട്ട് വന്നതാണ് കഴിച്ചത് " " എങ്കിൽ ശരി മോളെ ഞാൻ കണ്ണനോടും അച്ഛനോടും ഒക്കെ ഒന്ന് വിളിച്ചു പറയട്ടെ കാര്യങ്ങൾ... പിന്നെ വിളിക്കാം കേട്ടോ " " ശരി അമ്മേ അങ്ങനെ ആകട്ടെ.... " കല്ലു ഫോൺ കട്ട് ചെയ്തു... ശോഭ ഒരു പാവമാണെന്ന് തോന്നുന്നു അല്ലേ മോളെ... അതൊന്നും ഇപ്പം പറയണ്ട അച്ഛമ്മ.... നമ്മൾ കാണുന്നതുപോലെയല്ലല്ലോ ആളുകളുടെ ഉള്ളിൽ ഇരിപ്പ്.... അതൊക്കെ അറിയണമെങ്കിൽ കൂടെ താമസിക്കണം . എന്നാലും എനിക്ക് അങ്ങനെ തോന്നിയില്ല കണ്ടിട്ട് ഒരു മര്യാദക്കാരിയാണ്... ആഹ്....എന്തെങ്കിലും ആകട്ടെ... ഇന്നുച്ചയ്ക്ക് എന്താണ് കൂട്ടാൻ വെക്കേണ്ടത്... ഇത്തിരി മത്തയിലയും പൂവും കൂടി തോരൻ വെച്ചാലോ.... മോൾക്ക് ഇഷ്ടമല്ലേ അത്... അത് കേട്ടതും കല്ലുവിന്റെ മിഴികൾ തിളങ്ങി.. അവൾക്ക് ഏറ്റവും ഇഷ്ടമാണ് മത്തയിലെ തോരൻ.... നമ്മൾക്ക് അത് കറി ഉണ്ടാക്കാം അല്ലെ അച്ഛമ്മേ... ഹ്മ്മ്... പിന്നെ ഇത്തിരി രസവും തിളപ്പിക്കാം...നത്തോലി വറുത്തതും ഇരിപ്പുണ്ട്... അതുപോരെ മോളെ...

മതി അച്ഛമ്മേ... ഇന്ന് കുശാൽ ആയി... ഒരു ചെറിയ കത്തിയും എടുത്തുകൊണ്ട് മത്തയുടെ ഇല പൊട്ടിക്കുവാനായി കല്ലു തുണിയിലേക്ക് ഇറങ്ങി.... അയ്യോ ഉഷയെ വിളിച്ചില്ലല്ലോ.... മോള് കൂട്ടാന്റെ കാര്യം പറഞ്ഞുകൊണ്ടിരുന്നത് കൊണ്ട് ഞാൻ ആ കാര്യം വിട്ടുപോയി... എന്റെ അച്ഛമ്മേ ഇത്തിരി കഴിഞ്ഞാലും വിളിച്ചാലോ എന്താ ഇത്ര തിടുക്കം... ഫോണും എടുത്തു കൊണ്ട് തൊടിയിലേക്ക് വന്ന അച്ഛമ്മയെ നോക്കി കല്ലൂ ചോദിച്ചു.. നീ ഇതൊന്നു ഞെക്കിത്താ മോളെ എന്റെ ഒരു മനസമാധാനത്തിനു വേണ്ടിയാണ്..... ഞാൻ അങ്ങോട്ട് വരാം. ഇപ്പോൾ അച്ഛമ്മ ആ ഇറയത്തു പോയിരിക്കു.... അവൾ ഇല എടുത്തു കൊണ്ട് വന്നതിനു ശേഷം ഉഷയെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അമ്മേ.. എന്നാൽ ഒരു കാര്യം ചെയ്യാം... നമ്മൾക്ക് അടുത്ത ഞായറാഴ്ച പോയാലോ.... അന്ന് ആകുമ്പോൾ അവർ എല്ലാവരും വിട്ടിൽ കാണില്ലേ.. അതെ മോളെ.... അവധി ദിവസം പോകുന്നത് ആണ് നല്ലത്.... നി പ്രസന്നനോട് കൂടി പറയു.. എന്നിട്ട് നമ്മൾക്ക് എല്ലാവർക്കും കൂടി പോകാം.. ചേട്ടൻ വരുമ്പോൾ ഞാൻ വിളിക്കാം..

അമ്മ നേരിട്ട് പറഞ്ഞാൽ മതി.... ഹ്മ്മ്... നി ഇങ്ങോട്ട് വിളിച്ചാൽ മതി...... ആഹ് പിന്നെ അമ്മേ..... വേറെ ആരോടേലും പറയുന്നുണ്ടോ... കൊച്ചച്ചൻ ഒക്കെ ഇല്ലേ.... കല്ലു മോള് പറയുവാടി എന്തെങ്കിലും ഒരു തീരുമാനമായിട്ട് എല്ലാവരോടും പറഞ്ഞാൽ മതി എന്ന്.. അത് ശരിയാ അമ്മേ... പക്ഷെ കാരണവന്മാരോട് ഒക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ അത് മതി ഒരു പരാതിക്ക്..... ആഹ്..... അതൊക്ക ശരിയാ.. പിന്നെ ഷീലയുടെ (കല്ലുവിന്റെ അമ്മ )വിട്ടിൽ പറയണ്ടെടി... രവിയും ഷാജിയും (കല്ലുവിന്റെ അമ്മാവന്മാർ )ഒക്കെ ഈ കുഞ്ഞിനെ കാണാൻ പോലും ഒരിക്കൽ വന്നിട്ടില്ല.... പിന്നെ എന്നാ പറയാനാ അമ്മേ.... എന്നാലും അമ്മവന്മാർ അല്ലേടി.... മ്മ്... അമ്മ കല്ലുമോളോട് ചോദിച്ചു എന്താണ് എന്ന് വെച്ചാൽ ചെയ്യു... ഞാൻ എന്നാ പറയാനാ അമ്മേ.... കുറച്ചു സമയം കൂടി മകളോട് സംസാരിച്ചതിനു ശേഷം അച്ഛമ്മ ഫോൺ കട്ട് ചെയ്തിട്ട് കല്ലുവിന്റെ കയ്യിലേക്ക് മടക്കി കൊടുത്തു... അപ്പച്ചി എന്താണ് പറഞ്ഞത്... അവൾ പറഞ്ഞത് ഞായറാഴ്ച പോകാം എന്നാ... അന്ന് ആകുമ്പോൾ എല്ലാവർക്കും അവധിയല്ലേ....

ഹ്മ്മ്.... കല്ലു വെറുതെ മൂളി.... കല്ലുമോളെ....നിന്റെ അമ്മാവൻമാരോടൊക്കെ വിളിച്ചു പറയേണ്ടെന്ന് ഞാൻ ഓർക്കുകയായിരുന്നു.... എന്തിനാണ് അച്ഛമ്മേ വെറുതെ അവരോടൊക്കെ പറയുന്നത്.... ഇതൊക്കെ കേൾക്കുമ്പോൾ അവർ വിചാരിക്കും നമ്മൾ എന്തെങ്കിലും പ്രതീക്ഷിച്ചാണ് പറയുന്നത്..... എന്നാലും അമ്മാവന്മാർ അല്ലേ.... ആ ചെറുക്കന്റെ വീട്ടുകാരെ എന്തു വിചാരിക്കും മോളെ... അവരോട് രാജീവൻ ചേട്ടൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ലേ അച്ഛമ്മേ....അതുകൊണ്ട് എന്ത് വിചാരിക്കാനാ... എന്നാലും അങ്ങനെയല്ലല്ലോ.... അച്ഛമ്മ അതൊന്നും ഓർത്ത് വിഷമിക്കേണ്ട... കല്യാണം ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ.... ആദ്യം അച്ഛമ്മയും അപ്പച്ചിയും ചിറ്റപ്പനും കൂടെ പോയി കണ്ടിട്ട് വാ.... അത് കഴിഞ്ഞിട്ട് ബാക്കി പോരെ.... അങ്ങനെയെങ്കിൽ അങ്ങനെ തന്നെ മതി.... പ്രസന്നൻ വന്നു കഴിഞ്ഞ അവളു രാത്രിയിൽ വിളിക്കാം എന്ന് പറഞ്ഞു....

അതുകഴിഞ്ഞ് നമുക്ക് ശോഭയെ വിളിച്ചു പറയാം.... അച്ഛമ്മ പറഞ്ഞു.. *** റബ്ബർ വെട്ടി പാലെടുത്തുകൊണ്ടിരിക്കുകയായിരുന്നു രാജൻ.... പതിവില്ലാതെ തന്റെ ഫോൺ അടിക്കുന്നത് കണ്ട് അയാൾക്ക് വെപ്രാളമായി... നോക്കിയപ്പോൾ ശോഭയാണ്.. അയാൾ വേഗം ഫോൺ എടുത്തു... ഹെലോ.... ചേട്ടാ... എന്താടി... എന്നടുക്കുവാ... ഇത് ചോദിക്കാനാണോ നീ ഇപ്പോൾ എന്നെ വിളിച്ചത്... അയാൾക്ക് ദേഷ്യം വന്നു.. അതല്ല ചേട്ടാ..... ഞാനൊരു സന്തോഷവാർത്ത പറയാനായി വിളിച്ചതാ.. എന്നാടി... അത് പിന്നെ ചേട്ടാ... ഞങ്ങൾ പോയി കണ്ടില്ലേ ആ പെൺകുട്ടിയുടെ അച്ഛമ്മ ഇപ്പോൾ എന്നെ വിളിച്ചു.... അതെയോ എന്നിട്ടോ... അവർക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു... ങേ... സത്യമാണോ ടി അതേ ചേട്ടാ ആ അച്ഛമ്മ ഇപ്പോൾ എന്നെ വിളിച്ചു വെച്ചത് ഉള്ളൂ..... എന്റെ ഭഗവാനെ എന്റെ കുഞ്ഞിന്റെ കല്യാണം ഒന്നും നടന്ന് കണ്ടാൽ മതിയായിരുന്നു....

രാജന്റെ വാക്കുകൾ ശോഭ കേട്ടു കണ്ണനെ വിളിച്ച് അറിയിച്ചോടി അയാൾ ചോദിച്ചു..... അവനെ വിളിച്ചില്ല ചേട്ടാ..... ഞാൻ ആദ്യം ചേട്ടന്റെ ഫോണിലേക്ക് വിളിച്ചത്. വേറെ എന്തു പറഞ്ഞു ആ അമ്മ.... അവർക്ക് സമ്മത കുറവൊന്നും ഇല്ലെന്നു പറഞ്ഞു ചേട്ടാ ഞാൻ പറഞ്ഞു അവിടുന്ന് വേണ്ടപ്പെട്ട ആളുകളൊക്കെ എന്നാൽ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരാൻ.... അവർക്ക് ഇവിടെ വന്നു എല്ലാം ഇഷ്ടപെടണ്ടേ.... ഹ്മ്മ്... ശരിയാ... എത്രയും പെട്ടെന്ന് അവര് വരട്ടെ അല്ലേടി... അതെ... എന്റെ പൊന്നു തമ്പുരാനെ തടസ്സങ്ങളെല്ലാം മാറി എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ..... ശോഭ പ്രാർത്ഥിച്ചു.. നീ എന്നാൽ വെച്ചോടി....ഞാൻ പിന്നെ വിളിക്കാം... ഇനി പത്തു നൂറ്റമ്പത് മരത്തിന്റെയും കൂടെ പാൽ എടുക്കാൻ കിടക്കുവാ..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story