രാഗലോലം: ഭാഗം 2

ragalolam new

രചന: മിത്ര വിന്ദ

അവൻ കേറി വന്നപ്പോൾ ശോഭ ചായ എടുത്തു വെച്ച്.. എടാ... പുട്ടും കടലയും ആണ് ഇവിടെ.. നിനക്കെന്നതാ മോനെ വേണ്ടത്.. എനിക്ക്പുട്ട് മതി.. അവൻ ആവി പറക്കുന്ന പുട്ട് കൈ കൊണ്ടൊന്നു പൊടിച്ചു... അല്പം കടലക്കറി മീതെ ഒഴിച്ച് കുഴച്ചു....... എന്നിട്ട് ആസ്വദിച്ചു ഇരുന്നു കഴിച്ചു. " മോനെ കണ്ണാ.... നമ്മൾക്ക് രാജിയുടെ വീട് വരെ ഒന്ന് പോകാം.. കുഞ്ഞിനെ കണ്ടിട്ട് എത്ര ദിവസമായി.. "... " അവളോട് ഇങ്ങോട്ട് വരാൻ പറ. അവൾ വന്നിട്ട് കുറേ ദിവസമായില്ലേ. അളിയനോട് പറഞ്ഞാൽ അവളെയും കൊച്ചിനെയും ഇങ്ങോട്ട് കൊണ്ടുവന്നോളും " "അങ്ങനെയല്ലടാ... നമ്മൾ വല്ലപ്പോഴും ഒന്ന് ചെല്ലണ്ടേ …ഇല്ലെങ്കിൽ പിന്നെ അതുമതി.. ആ യശോദയ്ക്ക് ഓരോന്ന് പറഞ്ഞു നടക്കാൻ" " ആ കുറച്ചു ദിവസം കഴിഞ്ഞു പോകാം.... " അവൻ കഴിച്ച പാത്രം എടുത്തു കൊണ്ട് എഴുന്നേറ്റു. " നാളെ ആയിരുന്നെങ്കിൽ ശ്രീക്കുട്ടിക്കും പോകാമായിരുന്നു. അവൾക്ക് നാളെ അവധിയാണ് " " നോക്കാം അമ്മേ... നാളത്തെ ലോഡിന്റെ കാര്യം ഒന്ന് ഞാൻ ചോദിച്ചിട്ട് പറയാം "

അവൻ പത്രവും എടുത്തു കൊണ്ട് തിണ്ണയിലെ പ്ലാസ്റ്റിക് കസേരയിൽ പോയിരുന്നു.. " എടാ മോനെ... " "എന്താ അമ്മേ....ഇനി അമ്മയ്ക്ക് എന്താ പറയാനുള്ളത്..." "അല്ല... അത് പിന്നെ... എടാ നീ അവളെ ഒന്ന് ഫോൺ എടുത്ത് വിളിച്ചേ കുഞ്ഞിനെ ഒന്ന് കാണട്ടെ...." അവൻ തന്റെ മൊബൈൽ ഫോൺ എടുത്ത് രാജിയെ വീഡിയോ കോൾ ചെയ്തു.. " എന്റെ അമ്മേ....അവളെ നെറ്റിൽ ഒന്നുമില്ല .... കുറച്ചു കഴിയട്ടെ" ഫോണെടുത്ത് അവൻ അരഭീതിയിലേക്ക് വച്ചു. ശോഭയുടെ മുഖം വാടി.. അമ്മ ഒരു കാര്യം ചെയ്യ് ശ്രീക്കുട്ടി കോളേജിൽ നിന്ന് വരട്ടെ നമ്മൾക്ക് എല്ലാവർക്കും കൂടി ഒന്ന് പോകാം. പറ്റുമെങ്കിൽ അവളെയും കുഞ്ഞിനേയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം.. കണ്ണൻ അത് പറയുകയുംഅമ്മയുടെ മുഖം തെളിഞ്ഞു.. " ഞാൻ എന്നാൽ രാജി മോളോട് " കാര്യം ഒന്ന് വിളിച്ചു പറയട്ടെ " എന്തിനാ അമ്മ ഇപ്പം വിളിച്ചു പറയുന്നത് അതിന്റെ ആവശ്യമൊന്നുമില്ല. വെറുതെ അവരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഈ അമ്മയ്ക്ക് വേറെ ഒരു പണിയില്ലേ" " നീ പോടാ ചെറുക്കാ... പറയാതെ ചെന്നാൽ സുമേഷന് വിഷമമാകും. അവനല്ലേ അതിന്റെ കുറച്ചില്" അവർ തന്റെ ഫോൺ എടുത്ത് രാജിയെ അപ്പോൾ തന്നെ വിളിച്ച് വിവരം പറഞ്ഞു.. ഓ അമ്മയ്ക്കിപ്പോൾ സന്തോഷമായോ...

കണ്ണൻ പത്രം മടക്കി വെച്ചിട്ട് എഴുന്നേറ്റു... ശോഭയാണെങ്കിൽ ആടിനും പശുവിനും ഒക്കെ ഉള്ള പുല്ല് ചെത്തുവാനായി കണ്ടത്തിലേക്ക് പോയി... പുല്ലൊക്കെ ചെത്തിയിട്ട് തിരിച്ചു വന്നപ്പോൾ കണ്ണൻ ലോഡ് ഇറക്കാനായി ടിപ്പറും എടുത്തു പോയിരുന്നു.. രണ്ടു മണിയൊക്കെ ആയപ്പോൾ രാജൻ റബർ ടാപ്പിങ്ങും കഴിഞ്ഞ് എത്തി. അപ്പോൾ ശോഭ മകളുടെ വീട്ടിൽ പോകുന്ന കാര്യം അവതരിപ്പിച്ചു.. പിന്നീട് രണ്ട് പേരും കൂടെ തൊഴുത്തിലേക്ക് ഇറങ്ങി.. ഉച്ചതിരിഞ്ഞ് നാലു മണിയാകുമ്പോഴേക്കും സൊസൈറ്റിയിൽ പാലു കൊടുക്കണം. ശോഭയ്ക്ക് കൈ മേലാത്തത് കൊണ്ട് രാജൻ വന്ന് കഴിഞ്ഞാണ് പശുവിനെ കറക്കുന്നത്. രണ്ടുപേരും കൂടെ വേഗന്ന് തൊഴുത്തിലെ കാര്യങ്ങളൊക്കെ ചെയ്തു. ശ്രീക്കുട്ടി വരാറായപ്പോഴേക്കും ശോഭയും രാജനും കുളിയൊക്കെ കഴിഞ്ഞ് റെഡിയായി നിന്നു. മകനെ ഫോൺ വിളിച്ചപ്പോൾ അഞ്ചു മണിയാകുമ്പോഴേക്കും എത്തിക്കോളാം എന്ന് അവൻ അറിയിച്ചു. ചേച്ചിയും കുഞ്ഞിനെയും കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ശ്രീക്കുട്ടിക്കും സന്തോഷമായി. " അച്ഛാ സുമേഷേട്ടനോട് ചോദിച്ചിട്ട് രാജി ചേച്ചിയെയും കുഞ്ഞിനെയും നമ്മൾക്ക് ഒരാഴ്ച ഇവിടെ കൊണ്ടുവന്നു നിർത്താം എന്ന് ശ്രീക്കുട്ടി പറഞ്ഞു. " ചോദിച്ചുനോക്കാം മോളെ.. "

കണ്ണന്റെ കൂട്ടുകാരനായ നാണുവിന്റെ ഓട്ടോയിൽ ആണ് അവരെല്ലാവരും കൂടെ രാജിയുടെ വീട്ടിലേക്ക് പോയത്.. അവിടെ ചെന്നതും എല്ലാവരും മത്സരിച്ചു കുഞ്ഞിനെ എടുക്കുകയാണ്.. കുഞ്ഞുണ്ടായിട്ട് ഏഴ് മാസം കഴിഞ്ഞതേയുള്ളൂ.. സുമേഷ് അവരു വരുന്നതറിഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നു. എന്റെ രാജി മോളെ നീ ഒരുപാട് ക്ഷീണിച്ചു പോയല്ലോ..... ഇടയ്ക്ക് അവളെ തനിച്ച് കിട്ടിയപ്പോൾ ശോഭ പറഞ്ഞു. കുഞ്ഞു രാത്രിയിൽ വഴക്കാണ് അമ്മേ... ഉറക്കം ഒന്നും ശരിയാകാത്തത് കൊണ്ടാണ് ഈ ക്ഷീണം....രാജി പറഞ്ഞു നീയും കുഞ്ഞും കുറച്ചുദിവസം വീട്ടിലേക്ക് വാ മോളെ. എത്ര നാളായി നീ ഒന്നു വന്നു നിന്നിട്ട്. അച്ഛനും കണ്ണനും സുമേഷിനോട് ചോദിക്കാൻ ഇരിക്കുവാ.... ഓ വേണ്ടേമ്മേ... ഇവിടെ അമ്മയ്ക്ക് കാലിന് വേദന ഉള്ളതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കാൻ ഒന്നും പറ്റില്ല. സുമേഷേട്ടൻ ഓട്ടോ ഓടിക്കാൻ പോകുമ്പോഴേക്കും എല്ലാം കാലമാക്കണമെങ്കിൽ ഞാൻ വേണം...അവൾ പറഞ്ഞു. പിന്നെ ശോഭ ഒന്നും അവളോട് ചോദിച്ചില്ല.. അവൾ വരില്ലെന്ന് ശോഭയ്ക്ക് അറിയാo......

അപ്പോഴേക്കും കണ്ണനും ശ്രീക്കുട്ടിയും കുഞ്ഞിനെയും ആയിട്ട്, രാജിയുടെ അടുത്തേക്ക് വന്നു.. നീ ഇന്ന് വരുന്നുണ്ടോ വീട്ടിലേക്ക്.....? ഇല്ലടാ ഞാന് പിന്നീട് ഒരിക്കൽ വരാം... അതെന്താ നിന്നെ അളിയൻ വിടാം എന്ന് പറഞ്ഞല്ലോ.... ആ മേലേക്കാവിൽ ഉത്സവം അല്ലേ... ഞാൻ അപ്പോൾ വന്നേക്കാം... ഉത്സവത്തിന് ഇനി രണ്ടുമാസം കൂടിയില്ലേ..... നീ ഇന്ന് വാടി രണ്ടുദിവസം കഴിയുമ്പോൾ നിന്നെ തിരിച്ചുകൊണ്ട് വിടാം.... എടാ കണ്ണാ..... ഇവിടുത്തെ അമ്മയ്ക്ക് വാതം ഉണ്ട്...കാലിനു മേലാ... ഞാൻ പോയാൽ സുമേഷേട്ടന്റെ കാര്യങ്ങളൊക്കെആരാ നോക്കുന്നത്.. അതിനു ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ... അളിയന് അളിയന്റെ കാര്യങ്ങൾ നോക്കാൻ അറിയില്ലേ... രാജി ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു.. എന്റെ കണ്ണേട്ടാ ചേച്ചി വരുവേല ഇനി നിർബന്ധിക്കേണ്ട... ചേച്ചിക്ക് സുമേഷേട്ടന്റെ പിരിഞ്ഞൊരു നിമിഷം പോലും നിൽക്കാൻ വയ്യ... ശ്രീക്കുട്ടി അവളെ കളിയാക്കി.. ഇവളെ കാണാനുള്ള കൊതി കൊണ്ടൊന്നുമല്ല ആ കുഞ്ഞിനെ ഒന്ന് കളിപ്പിക്കാമല്ലോ എന്നോർത്താണ്....

അല്ലേ അമ്മേ. എന്റെ അമ്മേ ഇവനെ പിടിച്ച് പെണ്ണ് കെട്ടിക്കു... പ്രായം 30 കഴിഞ്ഞു.. ഇനിയെന്നാണ് ഒരു കല്യാണം ഒക്കെ.... രാജി പറഞ്ഞപ്പോൾ കണ്ണൻ റൂമിൽ നിന്നും ഇറങ്ങി പോയി. എത്ര തവണ പറഞ്ഞു മോളെ ഞാന്.....അവൻ സമ്മതിക്കില്ല.... കൂടപ്പിറപ്പ് ചതിച്ചത് കൊണ്ട് എന്റെ മകന്റെ ജീവിതമാണ് നാശമായി പോയത്.... ശോഭയുടെ കണ്ണുകൾ നിറഞ്ഞ വന്നു.ഒപ്പം രാജിയുടെയും.. ആഹ് ഇനി തുടങ്ങിക്കോ രണ്ടാളും... ശ്രീക്കുട്ടി കുഞ്ഞിനെയും കൊണ്ട് വഴിയിലേക്ക് ഇറങ്ങിപ്പോയി. ദീപയെ പിന്നെ അമ്മ കണ്ടായിരുന്നോ... ഹ്മ്മ്... കഴിഞ്ഞതവണ തെക്കേലെ ശ്രീധരൻ ചേട്ടൻ മരിച്ചപ്പോൾ ദീപയും പിള്ളേരും കൂടെ വന്നിരുന്നു... അമ്മയോട് മിണ്ടിയോ.. എന്നെ ചിരിച്ചു കാണിച്ചു മോളെ.ഞാൻ പിന്നെ കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും നൂറ് രൂപ വെച്ച് കൊടുത്തു. എന്റെ കയ്യിൽ വേറെ പൈസയും ഇല്ലായിരുന്നു... ദീപയുടെ ഭർത്താവ് ഇപ്പോഴും ഗൾഫിലാണോ അമ്മേ.. ഹ്മ്മ്.. അതെന്നാ പറഞ്ഞത്. നമ്മുടെ വീട്ടിൽ ഓടി നടക്കേണ്ട കുഞ്ഞുങ്ങളാ. സോമേട്ടൻ നമ്മളെ ചതിച്ചതു കൊണ്ടല്ലേ മോളെ..

അതുതന്നെ ഒന്നുമല്ലല്ലോ അമ്മേ. പുതുപ്പണക്കാരനെ കണ്ടപ്പോൾ ദീപയുടെ കണ്ണും മഞ്ഞളിച്ചു പോയിരുന്നു. അവളും നമ്മുടെ കണ്ണനെ തള്ളി പറഞ്ഞില്ലേ.. ആഹ് എല്ലാം വിധി... അങ്ങനെ വിധിക്ക് വിട്ടു കൊടുക്കാൻ പറ്റുമോ.. നമ്മൾക്ക് അവനെ പിടിച്ച് പെണ്ണ് കെട്ടിക്കേണ്ടേ... അതിന് അവനൊന്നു സമ്മതിക്കാതെ നമ്മൾ എന്ത് ചെയ്യും.. ഒരു ആയിരം ആവർത്തി ഞാനും അച്ഛനും അവനോടു പറഞ്ഞു. അമ്പിനു വില്ലിനും അവൻ അടുക്കുന്നില്ല. ഇപ്പോഴും അവൻ ദീപയെ മനസ്സിൽ കൊണ്ടു നടക്കുകയാണ്. അവൾ ആണെങ്കിൽ സന്തോഷത്തോടെ കുടുംബമായി കഴിയുകയുന്നു.. ഓർമ്മ വെച്ച നാൾ മുതൽ പറഞ്ഞുകൊണ്ടിരുന്നതല്ലേ ദീപ കണ്ണന്റെ ആണെന്ന്... അവൻ അതൊക്കെ മറക്കണമെങ്കിൽ ഇത്തിരി സമയം എടുക്കും അമ്മേ.. വയസ്സു 31 ആയി.ഇനിയെന്ന് അവൻ മറക്കാൻ ഇരിക്കുന്നത് ആണ്.... മേലേക്കാവിൽ അമ്മയോട് പ്രാർത്ഥിക്കാം എന്തെങ്കിലും ഒരു വഴി കാണിച്ചു തരും. എന്റെ പൊന്നുമോളെ ഒന്നും വേണ്ടായിരുന്നു. നല്ല സ്വഭാവമുള്ള ഒരു പെൺകൊച്ചിനെ കിട്ടിയാൽ മതി.

അതും കേട്ടുകൊണ്ടാണ് ശ്രീക്കുട്ടി കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി വീണ്ടും വന്നത്. അതെങ്ങനെയാ ലോകത്തുള്ള മുഴുവൻ പെണ്ണുങ്ങളും ദീപയാണെന്നാണ് ഏട്ടന്റെ വിചാരം... പിന്നെ എവിടെ നിന്ന് ഒരു പെൺകുട്ടിയെ തപ്പി എടുത്തുകൊണ്ടുവരും.. സുമേഷ് കയറി വന്നപ്പോൾ എല്ലാവരും സംഭാഷണം അവസാനിപ്പിച്ചു. എല്ലും കപ്പയും ആയിരുന്നു രാജിയുടെ വീട്ടിൽ ഉണ്ടാക്കിയിരുന്നത്. പിന്നെ അത്താഴത്തിനായി മീൻകറിയും പയറു തോരനും കാച്ചിയ മോരും നാരങ്ങ അച്ചാറും പപ്പടവും... കുറച്ച് ബീഫ് ഉലർത്തിയതും ഉണ്ടായിരുന്നു.. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് രാത്രി 9 മണിയോളം ആയി അവർ പോയപ്പോൾ... ഇങ്ങനെ പോയാൽ എങ്ങനെയാണ് കാര്യങ്ങളൊക്കെ.. രാത്രിയിൽ കിടക്കാൻ നേരം ശോഭ ഭർത്താവിനോട് തന്റെ വിഷമം പറഞ്ഞു.. എന്താടി... അല്ല കണ്ണന്റെ കാര്യമായിരുന്നു.. വയസ്സ് 31 ആയി. ഇനിയെന്നാണ് അവന് ഒരു കല്യാണം. ആരും പറഞ്ഞിട്ട് അവൻ കേൾക്കുന്നുമില്ല.. എല്ലാത്തിനും കാരണം നിന്റെ ആങ്ങള അല്ലേ.. ചെറുപ്പം മുതലേ പറഞ്ഞു വച്ച ബന്ധമാണ്. പിള്ളേർക്ക് വെറുതെ ആശയും കൊടുത്തു...

ആഹ പിള്ളേരെന്നു പറയാൻ പറ്റില്ല നിന്റെ ആങ്ങളയുടെ മകൾ എന്റെ മോനെ ആശിച്ചിട്ട് ഒന്നുമില്ല. പാവം പിടിച്ച എന്റെ മോൻ വെറുതെ സ്വപ്നം കണ്ടു" വിധിച്ചതേ നടക്കൂ... ആഹ് ഇനി അത് പറഞ്ഞാൽ മതി. ലൈറ്റ് അണച്ചിട്ട് കിടക്കാൻ നോക്കു... നാലു മണിയാകുമ്പോൾ എഴുന്നേറ്റ് റബ്ബർ വെട്ടാൻ പോകേണ്ടത് ആണ്.. അയാൾ പറഞ്ഞപ്പോൾ ശോഭ എഴുന്നേറ്റു ലൈറ്റ് അണച്ചു.. കണ്ണൻ ഉറങ്ങാതെ ഫോണിലേക്ക് നോക്കി കിടക്കുകയാണ്. എടാ.... വാട്സാപ്പിൽ രാജിയുടെ മെസ്സേജ് വന്നു. എന്താടി.. എനിക്കൊരു കാര്യം പറയാനാണ്.ഞാൻ നിന്നെ വിളിക്കാം നീ കിടന്നില്ലേ.. കിടന്നു എന്താ കാര്യം.. ഞാനൊരു കാര്യം പറയാനായിരുന്നു.. ഹ്മ്മ് . പറയു.. എടാ അത് പിന്നെ... അമ്മയ്ക്ക് വല്ലാത്ത സങ്കടമാണ്.. എന്തിന് നിന്നെ ഓർത്ത്.. എന്നെ ഓർത്ത് ഇത്ര സങ്കടപ്പെടാനായി എന്തുപറ്റി. നിന്റെ വിവാഹം കഴിയാത്തതുകൊണ്ട്.. ഓ... എനിക്ക് വിവാഹo ഒന്നും വേണ്ട.... ഞാനത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ..നീ വേറെ വല്ല കാര്യവും പറയ്...

" എടാ ദീപ കല്യാണം കഴിച്ച് രണ്ടു കുട്ടികളുമായി സുഖമായി കഴിയുകയാണ്.. നിയോ.. നീ ഇപ്പോഴും അവളെ ഓർത്ത് ഇങ്ങനെ കഴിഞ്ഞാൽ മതിയോ നിനക്കും വേണ്ടേ ഒരു കുടുംബം. അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണ്. അമ്മയ്ക്ക് ഒരു ആശ്രയത്തിന് ഒരു പെൺകുട്ടി വേണ്ടെടാ..." " അമ്മയ്ക്ക് ആശ്രയത്തിന് ശ്രീക്കുട്ടി ഉണ്ട് വീട്ടിൽ.. നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ". "എടാ ശ്രീക്കുട്ടിയെ കെട്ടിച്ചു വിടണ്ടേ അവൾ പിജി കഴിയാറായി... ഇനി എത്ര നാള് കാണും അവൾ അവിടെ.. നീയൊന്ന് ഓർക്ക് എനിക്ക് തന്നെ അവിടെ വന്ന് നിൽക്കാൻ പറ്റുന്നുണ്ടോ.. അവളെയും കൂടി കെട്ടിച്ച് വിട്ടാൽ പിന്നെ അമ്മയ്ക്ക് ആരാണ് ഒരു തുണ" . " ഇതിൽ ഇങ്ങനെ പറയാതെ രാജീ......അതൊക്ക അവളുടെ കല്യാണം കഴിയുമ്പോൾ നമുക്ക് ആലോചിക്കാം നീ ഫോൺ വെക്ക്.." കൂടുതലൊന്നും പറയാതെ കണ്ണൻ ഫോൺ കട്ട് ചെയ്തു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story