രാഗലോലം: ഭാഗം 24

ragalolam new

രചന: മിത്ര വിന്ദ

ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലെങ്കിലും ചെറിയ ചെറിയ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ആയി ഞാൻ ഈ പടി വാതിൽക്കൽ എത്തിയത്... അന്ന് തന്നെ അച്ഛൻ....... എല്ലാവരും പറഞ്ഞു എന്റെ ദോഷം കൊണ്ട് ആണെന്ന്... എനിക്ക്... എനിക്ക്... സത്യത്തിൽ പേടി ആകുവാ... ഞാൻ സ്നേഹിക്കുന്നവർ ഒക്കെ... എനിക്ക് വേണ്ടപ്പെട്ടവർ ഒക്കെ എന്നേ വിട്ട് പോകുമോ എന്ന്..... അവളുടെ തേങ്ങൽ കൂടി വന്നു,. ഞാൻ... ഞാൻ... ഒരു ശാപം കിട്ടിയ ജന്മം ആണ് ഏട്ടാ.... അതുകൊണ്ട് ആണ് ഇങ്ങനെ എല്ലാം സംഭവിക്കുന്നത്.. ഇവിടെ പലരും സംസാരിക്കുന്നത് ഞാൻ വന്നു കയറിയപ്പോൾ തന്നെ, ഇതുവരെ ഒരു പനി പോലും വന്നിട്ടില്ലാത്ത, ഏട്ടന്റെ അച്ഛനു ഇത്രയും വലിയ ആപത്തു സംഭവിച്ചു.. ഒക്കെ.. ഒക്കെ എന്റെ ജാതക ദോഷം ആണെന്ന്.. എനിക്ക്.... എനിക്ക്.. എന്ത് മറുപടി പറയണം എന്ന് പോലും അറിയില്ല ഏട്ടാ... പേടിയാകുവാ ഓർക്കുമ്പോൾ.... അവളുടെ പിടുത്തം ഒന്നുടെ മുറുകി.. ചുടു കണ്ണീർ അവന്റെ നെഞ്ചിലൂടെ പിന്നെയും തഴുകി കടന്നു പോയി. "കല്ലു.... "

അവൻ പതിയെ അവളുടെ തോളിൽ തട്ടി വിളിച്ചു... അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. പെട്ടന്ന് അവൾ അവ്നിൽ നിന്നും അല്പം മാറി ഇരുന്ന്.. ഇക്കുറി കണ്ണൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു എന്നിട്ട് അവന്റെ വലതു കൈ എടുത്തു അവളുടെ തോളിലൂടെ ഇട്ടു തന്നിലേക്ക് ചേർത്ത് പിടിച്ചു.. "എന്തിനാ ആവശ്യം ഇല്ലാത്ത ചിന്തകൾ ഒക്കെ മനസ്സിൽ ഇട്ടു താലോലിക്കുന്നത്...... അതിന്റ ഒന്നും യാതൊരു ആവശ്യവും എന്റെ ഇല്ല കേട്ടോ.." അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു. "എടൊ...." "എന്തോ " "ആരാ പറഞ്ഞത് താൻ ഒരു ശപിക്ക പെട്ട ജന്മം ആണെന്ന്... അച്ഛനെയും അമ്മയേയുമൊക്കെ നഷ്ടപ്പെട്ടത് തന്റെ ജാതക ദോഷം കൊണ്ട് ഒന്നും അല്ല... ഓരോ മനുഷ്യനും ജനിക്കുമ്പോൾ ഈശ്വരൻ തന്നെ ആണ് അവരുടെ വിധിയും എഴുതി വെയ്ക്കുന്നത്...

തന്റെ അമ്മയ്ക്ക് അത്രയു ആയുസ്സ് ദൈവo കൊടുത്തൊള്ളൂ,, അത് ഒക്കെ സാക്ഷാൽ ഭഗവാന്റെ നിശ്ചയം ആണ്, പിന്നെ തന്റെ അച്ഛൻ ആണെങ്കിൽ വല്ലവരും പറയുന്നത് കേട്ട് തന്നെ ഇട്ടിട്ട് പോയി, അത് തന്റെ ദോഷം കൊണ്ട് ആണോ കല്ലു... ഒരിക്കലും അല്ല കേട്ടോ... അതൊക്ക അവനവൻ തന്നെ തീരുമാനിക്കേണ്ടത് അല്ലേ.... പിന്നെ എന്റെ അച്ഛന് വയ്യഴിക വന്നതും താനും ആയിട്ട് യാതൊരു ബന്ധവും ഇല്ല കല്ലു... അച്ഛന് ഇടയ്ക്ക് ഒക്കെ നെഞ്ചു വേദന വരുമായിരുന്നു, അത് ഗ്യാസ് ന്റെ ആണെന്ന് പറഞ്ഞു വായുഗുളിക കഴിച്ചു നടന്നു..ഒടുക്കം അത് ഇങ്ങനെ ആയി... അതിന് താൻ എന്ത് പിഴച്ചു... പണ്ട് മുതലേ ഞാൻ പറയുന്നത് ആയിരുന്നു ഹോസ്പിറ്റലിൽ കാണിക്കാൻ... പക്ഷെ അത് ഒന്നും അച്ഛൻ അനുസരിച്ചില്ല.... എന്നിട്ട് വന്നു കയറിയ പെൺകുട്ടിയുടെ നെഞ്ചത്ത് വെച്ചിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ...

അത് ഒക്കെ പറയുന്നവർ വിവരം ലേശം ഇല്ലാത്ത ആളുകൾ ആണ്... അത്ര തന്നെ. അതൊക്ക ഓർത്തു ഇയാൾ വിഷമിക്കേണ്ട.... അവൻ അവളുടെ തോളിൽ തട്ടി പറഞ്ഞു.. കണ്ണന്റെ നാവിൽ നിന്നും വീണ ഓരോ വാചകങ്ങളും അവളുടെ മനസിനെ കുളിരണിയിപ്പിച്ചു... അതുപോലെ ആയിരുന്നു അവന്റ ആശ്വാസ വാക്കുകൾ.. കല്ലു... ഹ്മ്മ്... ആരൊക്കെ തള്ളി പറഞ്ഞാലും വിഷമിപ്പിച്ചാലും, അതെല്ലാം കേട്ട് ഇങ്ങനെ കരഞ്ഞു കൊണ്ട് നിൽക്കരുത് കേട്ടോ... നീ തിരിച്ചു അവരോട് മറുപടി പറയണം.... ഞാൻ... ഞാൻ എന്ത് പറയാനാ ഏട്ടാ... നിനക്ക് ഒന്നും പറയാനില്ലേ.. അവന്റ ശബ്ദം ഉയർന്നു കല്ലു ഒന്ന് ഞെട്ടിയതായി അവനു തോന്നി. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്... ഞാൻ കടിച്ചു തിന്നുമൊന്നുമില്ല.... അവൻ പറഞ്ഞു.. സോറി ഏട്ടാ... അവൾ അല്പം കൊഞ്ചിയാണോ അത് പറഞ്ഞത് എന്ന് അവൻ ഓർത്തു. മ്മ്.....അവൻ ഒന്ന് ഇരുത്തി മൂളി. എടൊ... എന്തോ... വേറെ എന്തെങ്കിലും ആരേലും പറഞ്ഞോ...? മ്മ്.... അതെന്താ.. അത് പിന്നെ... ഞാൻ... ഏട്ടന് ഒട്ടും മാച്ച് അല്ല എന്ന്.. ആഹ്ഹ... അത് ആരാ പറഞ്ഞത്.. ആരൊക്കെയോ പറഞ്ഞു.. എനിക്ക് തീരെ തടി ഇല്ല, പൊക്കം ഇല്ല... എന്നൊക്കെ... അവളെ വിക്കി. ഹ്മ്മ്... അത് ഏറെക്കുറെ ശരി ആണ്... ഞാനും ഓർത്തിരുന്നു..

എന്ത്.. നിനക്ക് തീരെ വണ്ണം ഇല്ലല്ലോ എന്ന്.... കണ്ടാൽ ഒരു സ്കൂൾ കുട്ടി പോലെ ഒള്ളൂ... അതെയോ... ഹ്മ്മ്... ശരിക്കുമാണോ... അതോ... ശരിക്കും.... ഞാൻ എന്തിനാ കളവ് പറയുന്നത്.. എനിക്ക് അത്രയ്ക്ക് തോന്നിട്ടില്ല. അവൻ ബെഡിൽ നിന്നും എഴുന്നേറ്റു.. എന്നിട്ട് അവളെ പിടിച്ചു കൊണ്ട് അലമാരയിടെ മുന്നിലേക്ക് ചെന്നു. "ദേ... നോക്കിക്കേ...." അവൻ കണ്ണാടിയിലേക്ക് വിരൽ ചൂണ്ടി എന്നിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി. എന്റെ കൈ മുട്ടിന്റെ ഒപ്പം പോലും ഇല്ല നിയ്.... ആളുകൾ പറഞ്ഞത് സത്യം അല്ലേ.... നോക്ക്. അവൻ പറഞ്ഞപ്പോൾ കല്ലു സൂക്ഷിച്ചു നോക്കി. ഹ്മ്മ്... ശരി ആണ് രണ്ടാളും കൂടി നിൽക്കുമ്പോൾ താൻ ഇത്തിരിയെ ഒള്ളു.. കല്ലുവിന്റ മുഖം വാടി. ഏട്ടന് വിഷമം ഉണ്ടോ..? എന്തിന്. അല്ല... ഞാൻ.. എനിക്ക്.. പൊക്കവും വണ്ണവും ഇല്ലാലോ എന്നോർത്ത് ആണോ.... അവൾ മുഖം കുനിച്ചു. വണ്ണം ഒക്കെ ആവശ്യത്തിന് ഉണ്ട്... പൊക്കം ഇത്തിരി കുറവാ.. പെട്ടന്ന് അവൻ അവളെ പൊക്കി എടുത്തു മേല്പോട്ട് ഉയർത്തി. ഓർക്കപ്പുറത്തു ആയത് കൊണ്ട് കല്ലു ഞെട്ടി പോയി.

"യ്യോ.. ഏട്ടാ... എന്തായി കാണിക്കുന്നത്...." അവൾ കാലുകൾ രണ്ടും ഇട്ടു അടിച്ചു. ഹ്മ്മ്....ഇതാണ് നിന്റെ വണ്ണം.. അവൾ ബലമായി അവ്നിൽ നിന്നും ഊർന്നു താഴേക്ക് ഇറങ്ങി. എന്റെ പെണ്ണെ... അര ചാക്ക് അരിയുടെ കനം പോലും ഇല്ല കേട്ടോ. അവന്റെ നെഞ്ചിലൂടെ ഊർന്ന് ഇറങ്ങിയ കല്ലുവിന് അവനെ നോക്കാൻ തന്നെ എന്തോ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. "എത്രയാ വെയിറ്റ് " "ആഹ്... എനിക്ക് ഒന്നും അറിയില്ല.. തൂക്കം നോക്കിയ ആൾക്ക് പിടി കിട്ടിയില്ലേ " "35കിലോ കാണും... അതും കഷ്ടി ആണ് " "ഓ... ഏട്ടന് ഇപ്പോൾ തോന്നുന്നുണ്ടോ വേണ്ടായിരുന്നു എന്ന്" "എന്ത് " "അല്ല.... എന്നേ...." "ഇപ്പോൾ തോന്നിയിട്ട് എന്താ മോളെ കാര്യം...." അവൻ ഈണത്തിൽ പറഞ്ഞു. "അപ്പോൾ എന്നേ ഇഷ്ടം ആയില്ലാരുന്നോ...." "ആഹ്...." "എന്നേ ശരിക്കും കണ്ടിട്ട് അല്ലേ കല്യാണം ആലോചിച്ചത്.. എന്റെ വണ്ണം ഒക്കെ കണ്ടത് അല്ലേ..."

"ആഹ്.. അന്ന് ഞാൻ അത്രയും ശ്രദ്ധിച്ചില്ല... അന്ന് ആണെങ്കിൽ നീ ഓടി കളഞ്ഞില്ലേ " "പിന്നെ മന്ത്രക്കോടി എടുക്കാൻ വന്നപ്പോൾ ഏട്ടൻ എന്നെ കണ്ടതോ " "ഹ്മ്മ്..." "അന്നേരം ആണെങ്കിലും ഇഷ്ടം ആയില്ലെങ്കിൽ വേണ്ടന്ന് വെയ്ക്കാമായിരുന്നു " "ആഹ് . ഓരോരുത്തർക്കും ഓരോ വിധി ഉണ്ട്... അത് അനുസരിച്ചു അല്ലേ എല്ലാം നടക്കുന്നത് മോളെ " "അപ്പോൾ എന്നെ ഇഷ്ടം ആയില്ല അല്ലേ " "ഇനി ഇപ്പൊ അതിന് ഒരു പോംവഴി മാത്രം ഒള്ളൂ കല്ലു " എന്താണ് എന്ന് അറിയാൻ കല്ലു അവനെ നോക്കി. നീ എന്തെങ്കിലും ഒക്കെ കഴിച്ചു ഇത്തിരി തടി വെയ്ക്കുക.. അപ്പോൾ പ്രശ്നം തീരുമല്ലോ. " കല്ലു അവനെ നോക്കി നിന്നു. എന്താടി ഉണ്ടകണ്ണി... മ്മ്ച്ചും... എന്നാൽ വന്നുകിടക്ക്.. എനിക്ക് ഉറക്കം വരുന്നു. അവൻ ബെഡിലേക്ക് കിടന്നു... കല്ലു ലൈറ്റ് ഓഫ്‌ ചെയ്തിട്ട് അവന്റെ അരികിലായി വന്നു കിടന്നു. അവൾ ഭീതിക്ക് അഭിമുഖം ആയി കിടക്കുക ആണ്. കണ്ണേട്ടന് താൻ ചേരില്ലേ എന്ന് അവൾ ഓർത്തു കിടക്കുക ആണ്....

പെട്ടന്ന് അവളുടെ അടിവയറ്റിലേക്ക് കണ്ണന്റെ കൈ വന്നു അവളെ പൊതിഞ്ഞു.. കല്ലു ഒന്ന് തിരിയും മുൻപേ അവളുടെ പിൻ കഴുത്തിൽ കണ്ണന്റെ ചുണ്ടുകൾ സ്ഥാനം പിടിച്ചിരുന്നു. കല്ലു ആണെങ്കിൽ ശരിക്കും ഒന്ന് പിടഞ്ഞു പോയി. കണ്ണേട്ടാ.... എന്തായിത്..വിട് ഹ്മ്മ് ... വിടാം പെണ്ണെ... ഒച്ച വെയ്ക്കാതെ.. അവൻ മെല്ലെ പറഞ്ഞു. അവന്റെ അധരം അവളുടെ പിൻ കഴുത്തിലേക്ക് ചേർന്ന് ഉമ്മ വെച്ചതും പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു കുളിരു തന്നെ വന്നു പൊതിയുന്നതായി അവൾക്ക് തോന്നി.. കല്യാണത്തിന് ചൂടിയ മുല്ലപ്പൂവിന്റെ വാസന അപ്പോളും അവളുടെ മുടിയിഴകളിൽ ഉണ്ടെന്ന് അവനു തോന്നി. ഒന്നുടെ അവൾക്ക് ഒരു മുത്തം കൊടുക്കാൻ ശ്രെമം നടത്തി എങ്കിലും കല്ലു അവ്നിൽ നിന്ന് കുതറി മാറി.. എന്താ ഈ കാണിക്കുന്നത്....വിട് കണ്ണേട്ടാ.... ഞാൻ ഇപ്പോൾ ശ്വാസം മുട്ടി മരിച്ചു പോകും കേട്ടോ.. അവൾ കുതറി കൊണ്ട് പറഞ്ഞു.. വിടാം... ഞാൻ ഒരു കാര്യം പറയട്ടെ... അതിന് നീ ഇങ്ങനെ ബലം പിടിക്കാതെ എന്റെ കല്ലു... അതുകൊണ്ട് അല്ലേ ശ്വാസം വിടാൻ പോലും പറ്റാത്തത്...

അവൻ പറഞ്ഞപ്പോൾ കല്ലു ഒന്ന് അയഞ്ഞു... നിന്നെ ശരിക്കും കണ്ടിട്ട് തന്നെ ആണ് ഞാൻ കൂടെ കൂട്ടാൻ തീരുമാനിച്ചത്... നിന്റെ വണ്ണവും പൊക്കവും നിറവും, സൗന്ദര്യവും ഒക്കെ എനിക്ക് ഇഷ്ടം ആയിരുന്നു...ഒരുപാട് ഒരുപാട് ഇഷ്ടം.... നീ എന്നും എന്റെ ജീവന്റെ ജീവൻ ആണ്..... എന്റെ അവസാന ശ്വാസം വരെ നിന്നെ ഞാൻ എനിക്ക് പറ്റുന്നത് പോലെ നോക്കും, സംരക്ഷിക്കും... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ഭാഗത്തു നിന്ന് നിനക്ക് ഒരു വേദനയും ഉണ്ടാകില്ല.... കേട്ടോ...നിനക്ക് കിട്ടാതെ പോയ അച്ഛന്റെയും അമ്മയുടെയും ഒക്കെ സ്നേഹം നിനക്ക് ഇവിടെ നിന്നും ലഭിക്കും എന്റെ മാതാപിതാക്കളിൽ കൂടി.....ഇനി ആ വേവലാതിയും കൊണ്ട് കിടന്നു ഉറങ്ങേണ്ട കേട്ടോടി കാന്താരി..... അവളുടെ കാതിൽ മെല്ലെ പറഞ്ഞിട്ട് അവളെ ഒന്നുടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.

അല്പം കഴിഞ്ഞപ്പോൾ അവന്റ കൈ യുടെ മുറുക്കം കുറഞ്ഞു വന്നു.. കല്ലു പതിയെ ചെരിഞ്ഞു അവനു നേർക്ക് കിടന്നപ്പോൾ അവൻ ഉറങ്ങുന്നത് ആണ് കണ്ടത്.. തന്റെ പിൻ കഴുത്തിൽ അവൾ മെല്ലെ ഒന്ന് തൊട്ടു നോക്കി.. അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ വ്യക്തം ആയിരുന്നു അവനോട് ഉള്ള സ്നേഹത്തിന്റെ ആഴം. അവളും മെല്ലെ കണ്ണുകൾ അടച്ചു അപ്പോളും അവന്റെ കൈ അവളുടെ അണി വയറിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. ആദ്യമായി അവൻ കൊടുത്ത ചുംബനം ഏറ്റുവാങ്ങി അവളും നിദ്രയെ പുൽകി... കണ്ണൻ അപ്പോൾ പതിയെ കണ്ണ് തുറന്നു. അവൾ നല്ല ഉറക്കത്തിൽ ആണ്.. ഈശ്വരാ ജെംസ് മിഠായി പോലെ തന്നെ ഇരിക്കുന്നു ഇവളെ കാണാൻ... എന്നാണോ ഞാൻ ഒന്ന് കടിച്ചു തിന്നുന്നത് ഈ മിഠായി....അവൻ മനസ്സിൽ പിറു പിറുത്തു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story