രാഗലോലം: ഭാഗം 25

ragalolam new

രചന: മിത്ര വിന്ദ

അപ്പോളും അവന്റെ കൈ അവളുടെ അണി വയറിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. ആദ്യമായി അവൻ കൊടുത്ത ചുംബനം ഏറ്റുവാങ്ങി അവളും നിദ്രയെ പുൽകി... കണ്ണൻ അപ്പോൾ പതിയെ കണ്ണ് തുറന്നു. അവൾ നല്ല ഉറക്കത്തിൽ ആണ്.. ഈശ്വരാ ജെംസ് മിഠായി പോലെ തന്നെ ഇരിക്കുന്നു ഇവളെ കാണാൻ... എന്നാണോ ഞാൻ ഒന്ന് കടിച്ചു തിന്നുന്നത് ഈ മിഠായി....അവൻ മനസ്സിൽ പിറു പിറുത്തു... **** കാലത്തെ അഞ്ചര മണി ആയപ്പോൾ തന്നെ കല്ലു ഉണർന്നിരുന്നു. അവൾ നോക്കിയപ്പോൾ കമഴ്ന്നു കിടന്ന് ഉറങ്ങുന്ന കണ്ണനെ ആണ് കണ്ടത്. അവൾ ഒന്ന് പുഞ്ചിരിച്ചു. തലേ ദിവസം രാത്രിയിലെ ഓർമകളിൽ അവൾക്ക് ആ പ്രഭാതം കൂടുതൽ ഉന്മേഷം ഉളവാക്കി.. കുളിച്ചിട്ട് അടുക്കളയിൽ കയറണം എന്ന് ചിറ്റ പറഞ്ഞത് കൊണ്ട് അവൾ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കുളി കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നപ്പോൾ ആരും ഉണർന്നിരുന്നില്ല. ശ്രീക്കുട്ടി ഇന്ന് മുതൽ കോളേജിൽ പോകണം എന്ന് പറഞ്ഞത് കൊണ്ട് ആണ് അവൾ കാലത്തെ തന്നെ എഴുന്നേറ്റത്.

കാബ്ബേജ് എടുത്തു വെള്ളത്തിൽ ഇട്ടു.. ഒരു ചെറിയ കഷ്ണംക്യാരറ്റും.... തോരൻ വെയ്ക്കാൻ ആണ്... ഫ്രിഡ്ജിൽ തൈര് ഇരിപ്പുണ്ട്.. അത് കൊണ്ട് ഒരു പുളിശ്ശേരി ഉണ്ടാക്കാം.... മീൻ വറുക്കാൻ ഇന്നലെ രാജി ചേച്ചി അരച്ച് തിരുമ്മി വെച്ചിട്ടുണ്ട്.. അടുപ്പിൽ തീ പിടിപ്പിച്ചു അവൾ കഞ്ഞിക്കു ഉള്ള വെള്ളം വെച്ചു. സമയം അപ്പോൾ 6മണി കഴിഞ്ഞു... അവൾ മുറ്റത്തേക്ക് ഇറങ്ങി... ചൂലെടുത്തു എല്ലാം അടിച്ചു വാരി കൊണ്ട് ഇരുന്നപ്പോൾ കണ്ണൻ എഴുനേറ്റ് വന്നത്. "കാലത്തെ കുളിച്ചോ നിയ് " അവന്റ ശബ്ദം കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി. "ഹ്മ്മ്... കുളിച്ചു ഏട്ടാ...." "ജലദോഷം പിടിക്കും... ഇത്തിരി കഴിഞ്ഞു അടിച്ചു വാരിയാൽ പോരെ കല്ലു " "ഹേയ്.. ഇല്ല ഏട്ടാ... എനിക്ക് പണ്ട് മുതലേ ഉള്ള ശീലം ആണ്.. ഈ സമയത്ത് ആണ് ഞാൻ എന്റെ വീട്ടിലും മുറ്റം അടിക്കുന്നത് " അവൾ പറഞ്ഞു. "ആഹ്... ശരി ശരി... ഞാൻ പറഞ്ഞു എന്നേ ഒള്ളൂ.." അവൻ ബ്രെഷും പേസ്റ്റ് ഉം എടുത്തു കൊണ്ട് കിണറിന്റെ അപ്പുറത്തേക്ക് നടന്നു പോയി. കല്ലു മുറ്റം മുഴുവൻ അടിച്ചു വാരിയിട്ട് അടുക്കളയിൽ ചെന്ന് കാപ്പി ക്കു ഉള്ള വെള്ളം വെച്ച്..

ആരോടോ കണ്ണൻ സംസാരിക്കുന്നത് അവൾ കേട്ടു. നോക്കിയപ്പോൾ ഏതോ ഒരു ചേട്ടൻ ആണ്... ആരാണ് എന്ന് അവൾക്ക് മനസിലായില്ല. കണ്ണൻ അടുക്കളയിൽ വന്നു പശുവിനെ കറക്കാൻ ഉള്ള പാത്രം എടുത്തു കൊണ്ട് പോയി. അച്ഛനില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലെ ചേട്ടനെ കൊണ്ട് ആണ് പശുവിനെ കറക്കുന്നത്... അവൾ കാബ്ബേജ് അരിഞ്ഞു കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി എഴുനേറ്റ് വന്നു. ആഹ്ഹ്.. കല്ലു നേരത്തെ ഉണർന്നോ...? ഇല്ലന്നെ.... കുറച്ചു സമയം ആയതേ ഒള്ളൂ. അവൾ ശ്രീകുട്ടിക്ക് കാപ്പി എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു. "യ്യോ... ഞാൻ എടുത്തോളാം....എടുത്തു തരുവൊന്നും വേണ്ട കല്ലു " കല്ലു ചിരിച്ചു കൊണ്ട് നിന്നതേ ഒള്ളൂ.. അപ്പോളേക്കും കണ്ണൻ അടുക്കളയിലേക്ക് കയറി വന്നു. എടി ശ്രീക്കുട്ടി... ഓമനക്കുട്ടൻ ചേട്ടന് ഇത്തിരി കാപ്പി എടുക്ക്.. വെളിയിൽ നിൽക്കുന്ന ചേട്ടൻ ആണോ? ശ്രീക്കുട്ടി കാപ്പി എടുത്തപ്പോൾ കല്ലു ചോദിച്ചു. അതെ... ഇവിടെ അച്ചനും അമ്മയും ഇല്ലാത്തപ്പോൾ ആ ചേട്ടൻ ആണ് വരുന്നത്.. രാജിയുടെ ഫോൺ നിർത്താതെ ബെൽ അടിക്കുന്നുണ്ട്..

"രാജി ചേച്ചി ബാത്‌റൂമിൽ ആണ്... ആരാണ് എന്ന് ഒന്ന് നോക്കിക്കേ കല്ലു.." കല്ലു ഫോൺ എടുത്തു നോക്കിയപ്പോൾ സുമേഷ് ആണ്.. "ശ്രീക്കുട്ടി.. സുമേഷ് ചേട്ടൻ ആണ് വിളിക്കുന്നത് " "അതെയോ.. എന്താണോ കാലത്തെ " അവൾ ഫോണ് എടുത്തു.. "ഹെലോ . സുമേഷേട്ടാ.." . "ആഹ് രാജി ചേച്ചി ബാത്‌റൂമിൽ ആണ്.. എന്താ ചേട്ടാ കാലത്തെ " "അതെയോ... എന്നിട്ടോ... ഹോസ്പിറ്റലിൽ ആണോ ഇപ്പോൾ... ഒക്കെ... ഞാൻ ചേച്ചി ഇറങ്ങുമ്പോൾ വിളിക്കാം.. ശരി ശരി..ഒക്കെ " അവൾ ഫോൺ കട്ട്‌ ചെയ്തു. "എന്തിന് ആണ് ചേട്ടൻ വിളിച്ചത് " "അവിടുത്തെ അമ്മക്ക് ഷുഗർ കൂടി ഹോസ്പിറ്റലിൽ ആണെന്ന്.. രാജി ചേച്ചിയോട് ഒരുങ്ങി നിൽക്കാൻ... ചേട്ടൻ ഇങ്ങോട്ട് വരും അത്രെ...." "അയ്യോ... കഷ്ടം ആയല്ലോ " "ഹ്മ്മ്.. എന്നാ ചെയ്യാനാ...." അപ്പോളേക്കും രാജിയും കണ്ണനും കൂടി കയറി വന്നു. രാജിയോട് കാര്യങ്ങൾ എല്ലാം ശ്രീക്കുട്ടി പറഞ്ഞു... അവൾ വേഗം തന്നെ സുമേഷിനെ വിളിച്ചു. പിന്നീട് പെട്ടന്ന് പോകാൻ റെഡി ആയി. ആ സമയത്ത് കല്ലു ഇടിയപ്പം ഉണ്ടക്കി... ശ്രീകുട്ടിയും കല്ലുവും കൂടി അടുക്കളയിലെ പണികൾ എല്ലാം ഒതുക്കി..

ശ്രീക്കുട്ടി കോളേജിൽ പോകാനായി റെഡി ആയി.. സുമേഷ് വന്നപ്പോൾ രാജിയുടെ ഒപ്പം ബസ് സ്റ്റോപ്പിലേക്ക് ശ്രീകുട്ടിയും പോകാനായി ഇറങ്ങി. അങ്ങനെ കല്ലുനോട് യാത്ര പറഞ്ഞു രണ്ടാളും ഇറങ്ങി. കല്ലു.....കണ്ണൻ ആണ് എന്തോ... വാ... കാപ്പി കുടിക്കാം.... അവൾ അവനു കഴിക്കാനായി ഇടിയപ്പവും ഉരുളകിഴങ്ങ് കറിയും എടുത്തു മേശമേൽ വെച്ചു. കല്ലു കഴിച്ചോ..? ഇല്ല... എന്നാൽ വാ... ഒരുമിച്ചു കഴിക്കാം.. ഹ്മ്മ്... അവൾ ഒരു പ്ലേറ്റ് il രണ്ട് അപ്പം എടുത്തു കൊണ്ട് വന്നു അവന്റ അടുത്തായി ഇരുന്നു. അവൻ രണ്ട് ഇടിയപ്പം കൂടി അവളുടെ പ്ലേറ്റ് ലേക്ക് വെച്ചു. അവൾ നോക്കിയപ്പോൾ കഴിക്കാൻ അവൻ ആംഗ്യം കാണിച്ചു. യ്യോ... കണ്ണേട്ടാ... എനിക്ക് ഇത് മതി... രണ്ടെണ്ണം കഴിക്കുമ്പോൾ വയറു നിറയും.. എന്ന് ആരു പറഞ്ഞു..... മര്യാദക്ക് ഇത് മുഴുവൻ കഴിച്ചോണം.... കണ്ണേട്ടാ... പ്ലീസ്... എനിക്ക് ഇത് മതി...... കല്ലു..... കളിയാക്കാതെ വേഗം കഴിക്ക്..... ആകെപ്പാടെ ഇത്തിരിയെ ഒള്ളൂ... കുറച്ചു തടി എങ്കിലും ഇല്ലെങ്കിൽ എങ്ങനെ ആണ്.. അവൻ അർഥം വെച്ചു പറഞ്ഞു എങ്കിലും അവൾക് അത് മനസിലായില്ല എന്ന് അവനു തോന്നി.

ഇങ്ങനെ ഒരു പൊട്ടി പെണ്ണ്... അവൻ ഓർത്തു. കണ്ണേട്ടാ.... ഹ്മ്മ്... രണ്ടെണ്ണം കഴിക്കുമ്പോൾ എനിക്ക് വയറു നിറയും.... അതാണ്... ശരി... ഒക്കെ... എങ്കിൽ ഒരു കാര്യം ചെയാം... അവൻ ഭക്ഷണം കഴിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു. എന്താണ്..... നീ രണ്ടു ഇടിയപ്പം കഴിച്ചു കഴിഞ്ഞു നിന്റെ വയറു നിറയും എന്ന് അല്ലേ പറഞ്ഞത്... അതെ..... ഹ്മ്മ്... എന്നാൽ എന്നേ ആ വയറു ഒന്ന് കാണിക്കണേ.... എന്നിട്ട് ഞാൻ തീരുമാനിക്കാം ഇനി കഴിക്കണോ വേണ്ടയോ എന്ന്... അവൻ പറഞ്ഞതും കല്ലു പേടിച്ചു പോയി.. വേണ്ട വേണ്ട... ഞാൻ കഴിച്ചോളാം...അവൾ പെട്ടന്ന് പറഞ്ഞു തലേ ദിവസത്തെ ഓർമയിൽ അവൾക്ക് അല്പം ഭയവും ഇല്ലാതില്ല.. അവൾ പതിയെ ഇരുന്ന് കഴിച്ചു തുടങ്ങി.. "ബാപ്പുട്ടി ഞാൻ പെട്ടെടാ...... "അവൻ പിറു പിറുത്തു.. എന്താ....അവൾ അവനെ നോക്കി.. എന്ത്.. അല്ല ഏട്ടൻ എന്തെങ്കിലും പറഞ്ഞോ. ഞാൻ ഒന്നും പറഞ്ഞില്ല പെണ്ണെ... വേഗം കഴിച്ചു എഴുന്നേൽക്കു....

അവൻ കൈ കഴുകാനായി എഴുന്നേറ്റു. അല്പം കഴിഞ്ഞതും കല്ലുവും കഴിച്ചു എഴുന്നേറ്റു.. പ്ലേറ്റ് ഒക്കെ കഴുകി വെച്ചിട്ട് അവൾ റൂം എല്ലാം അടിച്ചു വാരി ഇട്ടു. കണ്ണൻ വന്നപ്പോൾ അവൾ അടുക്കളയിൽ എന്തൊക്കെയോ പണി ആണ്. അവൻ മെല്ലെ വന്നു അവളുടെ വയറിൽ ഒന്ന് തോണ്ടി... അവൾ ഞെട്ടി പോയി. ഇതെന്താ കല്ലു നീ ഇങ്ങനെ പേടിക്കുന്നത്... ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല.. അത് പിന്നെ ഞാൻ...... ഏട്ടന് എന്തെങ്കിലും വേണോ. ഹ്മ്മ് വേണം... പറയട്ടെ...അവൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.. എന്താണ്..കല്ലു മിഴികൾ താഴ്ത്തി കല്ലു.... എന്തോ.. നീ എന്താ എന്റെ മുഖത്തേക്ക് നോക്കാത്തത്.. എന്നേ കാണാൻ അത്രക്ക് മോശം ആണോ.. അയ്യോ... അല്ല ഏട്ടാ.... പിന്നെ എന്താ ഞാൻ വരുമ്പോൾ എല്ലാം ഇങ്ങനെ നിലത്തേക്ക് നോക്കി നിൽക്കുന്നത്... അത് പിന്നെ... ഞാൻ... എനിക്ക്... അവൾ വാക്കുകൾക്കായി പരതി പറയു കല്ലു... എന്താണ് കാരണമെന്ന്... എനിക്ക്... എനിക്ക് ഒരു ഇഷ്ടക്കുറവും ഇല്ല ഏട്ടാ.... സത്യത്തിൽ എനിക്ക്... എന്തോ ഒരു ചമ്മൽ... ആഹ്ഹ . ഞാൻ വിചാരിച്ചു എന്നെ ഇഷ്ടം ആയില്ലേ എന്നു..

അയ്യോ അല്ല..... എനിക്ക് ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... സത്യം... അവൾ തന്റെ നെറുകയിൽ കൈവെച്ചു പറഞ്ഞതും അവൻ ചിരിച്ചു പോയി. എന്റെ പെണ്ണെ... നിന്റെ ഒരു കാര്യം.. അവൻ അവളെ തന്റ തോളിലേക്ക് ചേർത്തുപിടിച്ചു... "ഏട്ടൻ എന്തിനാ എന്നേ തോണ്ടിയത് " "അതോ m... അത്,നിന്റെ ഈ കുഞ്ഞ് വയർ നിറഞ്ഞോ എന്ന് നോക്കുക ആയിരുന്നു ഞാൻ....അതിന് നി സമ്മതിച്ചില്ലലോ.....തത്കാലം എനിക്ക് ഇപ്പോൾ ഒന്നും വേണ്ട.... ഞാൻ ഹോസ്പിറ്റലിൽ വരെ ഒന്ന് പോകുവാ.." "അതെയോ.. ഞാനും കൂടി വരാം.." ഇന്നലെ പോയതല്ലേ കല്ലു നിയ്...ഇന്ന് വരണ്ട... നീ റസ്റ്റ്‌ എടുത്തോ.. ആകെ മടുത്തില്ലേ... കാലത്തെ തുടങ്ങിയത് അല്ലേ... അവന്റെ വാക്കുകൾ കേട്ടപ്പോൾ കല്ലു പുഞ്ചിരി തൂകി.. അവൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു.. അവൻ അവളെ മനസിലാക്കി തുടങ്ങിയല്ലോ എന്ന് ഓർത്തപ്പോൾ. അത് സാരമില്ല ഏട്ടാ... ഞാനും കൂടി വരാം.. കുഴപ്പമില്ല കല്ലു... ഞാൻ പോയിട്ട് വേഗം വരാം.... നീ ഇത്തിരി ചോറ് കൂടി എടുത്തോ... അമ്മയ്ക്ക് കഴിക്കാലോ... ശരി ഏട്ടാ...

അവൾ വേഗം കാസറോൾ എടുത്തു ചോറും കറികളും ഒക്കെ എടുക്കാനായി.. അവൻ കുളി കഴിഞ്ഞു ഡ്രസ്സ് മാറി വന്നപ്പോൾ കല്ലു എല്ലാം എടുത്തു കവറിൽ വെച്ചിരുന്നു.. ആഹ് റെഡി ആയോ ഏട്ടൻ... ഹ്മ്മ്... നിനക്ക് ഒറ്റയ്ക്ക് ഇരിക്കാൻ പേടി ഉണ്ടോ. ഇല്ല്യ.... ഞാൻ വേഗം വരാം കെട്ടോ.. മ്മ്.. എന്തെങ്കിലും മേടിക്കണോ പോയിട്ട് വരുമ്പോൾ.... എന്ത് ആണ് ഏട്ടാ.. അല്ല... എന്തെങ്കിലും കഴിക്കാൻ.. ഹേയ് വേണ്ട ഏട്ടാ... ഏട്ടൻ വേഗം എത്തിയാൽ മതി.. ഹ്മ്മ്... ശരി... അവൻ അവളെ നോക്കി ചിരിച്ചിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.. ഈശ്വരാ എന്റെ കണ്ണേട്ടന് ഒരാപത്തും വരുത്തരുതേ.... അവൾ തിണ്ണയിലെ ഭിത്തിയിൽ വെച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോ യിൽ നോക്കി പ്രാർത്ഥിച്ചു. അച്ഛമ്മയെ വിളിച്ചില്ലലോ എന്നോർത്ത് അവൾ ഫോൺ എടുത്തു അച്ഛമ്മയെ വിളിച്ചു ഹെലോ അച്ഛമ്മേ... മോളെ... എന്തുണ്ട് അവിടെ വിശേഷം. ഒരു വിശേഷവും ഇല്ല അച്ഛമ്മേ സുഖം...അപ്പച്ചി എന്ത്യേ.. അവൾ അപ്പുറത്ത് ഉണ്ട്.... അതിരിക്കട്ടെ മോള് നാളെ എപ്പോ വരും ഇങ്ങോട്ട്.. അറിയില്ല അച്ഛമ്മേ.....

കണ്ണേട്ടനോട് ചോദിക്കാം.. ഇവിടെ സാഹചര്യം ഇങ്ങനെ ആയി പോയില്ലേ.. കണ്ണൻ പറഞ്ഞത് വരാം എന്ന് ആണ് മോളെ.. ങേ... കണ്ണേട്ടൻ അച്ഛമ്മയെ വിളിച്ചോ.. ഉവ്വ്... ഇന്നലെ കാലത്തെ വിളിച്ചു.. എന്നിട്ടോ.. മോൻ പറഞ്ഞു, വന്നാലും ഉച്ച കഴിഞ്ഞു തിരിച്ചു പോരും, ശ്രീക്കുട്ടി തനിച്ചേ ഒള്ളൂ എന്ന്.. ഹ്മ്മ്... ശരിയാ അച്ഛമ്മേ.... അത് സാരമില്ല... എന്റെ മോള് വന്നാൽ മതി..... അച്ഛമ്മക്ക് കാണാൻ കൊതി ആയി എന്റെ കുട്ട്യേ... അവരുടെ ശബ്ദം ഇടറുന്നത് അവൾ അറിഞ്ഞു... ഇന്നൊരു ദിവസം കൂടി കഴിയട്ടെ.. നാളെ കാലത്തെ ഞാൻ അങ്ങ് ഓടി എത്തും..... മോളെന്തെങ്കിലും കഴിച്ചോ.. ഉവ്വ് അച്ഛമ്മേ... ഞാനും കണ്ണേട്ടനിം കൂടി ആണ് കാപ്പി കുടിച്ചത്.. ഏട്ടൻ എന്നിട്ട് ഇപ്പോൾ ഹോസ്പിറ്റലിൽ പോയി. ഹ്മ്മ്.... ഞങ്ങൾ ഇന്നലെ പോയി കണ്ടിരുന്നു.. മ്മ്..... അങ്ങനെ ഓരോരോ കാര്യങ്ങളായി അച്ഛമ്മയോട് അവൾ സംസാരിച്ചു കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തത്.. പിന്നീട് അവൾ എല്ലാവരും മാറി ഇട്ടിട്ട്പോയ തുണികൾ ഒക്കെ എടുത്തു നനച്ചു പിഴിഞ്ഞ് വിരിച്ചു. റൂമൊക്കെ തുടച്ചു ക്ലീൻ ചെയ്തു. ഇടയ്ക്ക് കണ്ണൻ അവളെ ഫോൺ വിളിച്ചു.

അവൾ അല്പം സമയം അവനോടും പിന്നീട് ശോഭ യോടും സംസാരിച്ചു.. കുറച്ചു സമയം വിശ്രമിച്ച ശേഷം അവൾ ഉമ്മറത്ത് വന്നു കണ്ണൻ വരുന്നുണ്ടോ എന്ന് നോക്കി ഇരിപ്പാണ്. തൊഴുത്തിൽ നിന്നും പശുക്കൾ കരയുന്നുണ്ട്.... കല്ലു ചെന്ന് നോക്കിയപ്പോൾ കുറച്ചു പച്ചപുല്ല് കിടപ്പുണ്ട്... അവൾ അത് വാരി എടുത്തു അവറ്റോൾക്ക് ഇട്ടു കൊടുത്തു. ഇനി കൊടുക്കണമെങ്കിൽ തീറ്റ ഇല്ല.. തൊഴുത്തിന്റെ താഴെ ഒരു ചെറിയ പാടം ആണ്... അവിടെ ഇവിടെ ആയി ഒക്കെ പുല്ല് നിൽപ്പുണ്ട്.. അവൾ ഒരു വെട്ടരുവാ എടുത്തു കൊണ്ട് വന്നു പാടത്തേക്ക് ഇറങ്ങി... പുല്ല് അരിയാൻ തുടങ്ങി. ആദ്യം ആയിട്ട് ആണ് ഈ പണി ചെയുന്നത്... അവൾ കുറെ സമയം എടുത്തു പുല്ല് അരിഞ്ഞു എടുക്കാൻ.. ഏകദേശം ഒരു കെട്ടു ചെത്തി എടുത്തു.. ഹാവൂ.. മടുത്തു.. കണ്ണന്റെ ബൈക്ക് അകലെ നിന്നും വരുന്നത് കണ്ടതും അവൾ വേഗം അതെല്ലാം എടുത്തു വാരി കെട്ടി വീട്ടിലേക്ക് കയറി പോയി. ഒരു ചെറിയ ഇട വഴി ഇറങ്ങിയിട്ട് വേണം വീട്ടിലേക്ക് കയറാൻ.. അവിടേക്ക് ഇറങ്ങിയത് കല്ലുവിന്റെ കാലു തെന്നി പോയി. അവൾ ഒറ്റ വീഴ്ച്ച ആയിരുന്നു നിലത്തേക്ക്.. എന്റെ ഗുരുവായൂരപ്പാ... നടു ഒടിഞ്ഞു... അവൾ കരഞ്ഞു പോയി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story