രാഗലോലം: ഭാഗം 29

ragalolam new

രചന: മിത്ര വിന്ദ

കല്ലു ഞാനാ കോഴിക്കൂട് അടച്ചിട്ടു വരാമേ.... കല്ലു കുളിക്കുന്നുണ്ടോ "? "മ്മ്." "എന്നാൽ പോയി കുളിക്ക്.. ഇനി കറന്റ് എങ്ങാനും പോയാൽ " ശ്രീക്കുട്ടി മുറ്റത്തേക്കിറങ്ങി പോയി. രാത്രിയിൽ ഏകദേശം പത്തു മണി ആയി കാണും കണ്ണൻ എത്തിയപ്പോൾ. ശ്രീക്കുട്ടി പഠിക്കുക ആണ്. കല്ലു ആണെങ്കിൽ താൻ ഇന്ന് വിട്ടിൽ പോയപ്പോൾ എടുത്തു കൊണ്ട് വന്ന പി സ് സി പുസ്തകം വായിച്ചു കൊണ്ട് ഇരിക്കുന്നു. ചൂടുള്ള മൊരിഞ്ഞ ദോശയും ചമ്മന്തിയും ഓംലെറ്റും മേടിച്ചു കൊണ്ട് ആണ് അവൻ വന്നത്. പൊതി അഴിച്ചതും ഒരു വല്ലാത്ത വാസന അവിടമാകെ നിറഞ്ഞു. "നിങ്ങൾ കഴിച്ചാരുന്നോ " "ഇല്ല ഏട്ടാ... ഏട്ടൻ വരാൻ കാത്തു ഇരിക്കുക ആയിരുന്നു " കല്ലു പറഞ്ഞു. അവൾ പോയി ശ്രീകുട്ടയെയും വിളിച്ചു കൊണ്ട് വന്നു. മൂന്ന് പേരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു എഴുനേറ്റ്. രണ്ട് മൂന്നു ദിവസത്തിന് ഉള്ളിൽ അച്ഛനും അമ്മയും വരും എന്ന് കണ്ണൻ പറഞ്ഞു അത് കേട്ടതും ശ്രീകുട്ടിക്കും കല്ലുവിനും സന്തോഷം ആയി. കഴിച്ചു എഴുനേറ്റ്, കല്ലു പോയി മിച്ചം വന്ന ചോറ് ചൂടാക്കി വെച്ചു,

കറികൾ എടുത്തു ഫ്രിഡ്ജിലും വെച്ച് കിടക്കാനായി അവൾ റൂമിൽ എത്തിയപ്പോൾ കണ്ണൻ കിടന്ന് കഴിഞ്ഞു. ഇത്ര പെട്ടന്ന് എന്തേ കിടന്നത്... അല്ലെങ്കിൽ ഫോണും നോക്കി ഇരിക്കുന്നത് ആണ് കുറെ സമയം എന്ന് അവൾ ഓർത്തു. അവനെ ശല്യപെടുത്തേണ്ട എന്ന് കരുതി കല്ലു അരികിൽ വന്നു കിടന്നു. അവളുടെ മനസിലേക്ക് അച്ഛമ്മ യുടെ ഓർമ്മകൾ ഓടി വന്നു.. പാവം അച്ഛമ്മ പോയാൽ.... ഇനി തന്നെയും കാത്ത് ഇരിക്കാൻ ആരും ഇല്ലാലോ എന്ന് അവൾ ഓർത്തു. ഇവിടുത്തെ അമ്മ ഒക്കെ പറഞ്ഞിരുന്നു അച്ഛമ്മയെ തനിച്ചു നിർത്തില്ല, ഇവിടെ താമസിക്കാം തങ്ങളുടെ ഒപ്പം എന്ന് ഒക്കെ.. പക്ഷെ അച്ഛമ്മയെ ഇവിടേക്ക് ഇപ്പോൾ കൊണ്ടുവരാനും തനിക്ക് പറ്റില്ല.. അച്ഛനും പെട്ടന്നു വയ്യാതെ ആയി പോയി... ഈശ്വരാ എന്തൊരു കഷ്ടം ആണ്... തനിക്ക് വേണ്ടി ആ പാവം ഇത്രയും കാലം ജീവിച്ചത്.. എന്നിട്ട് ഇപ്പോൾ... അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്.. ഉറക്കം വരുന്നേ ഇല്ല... സമയം വെളുപ്പിന് 1മണി കഴിഞ്ഞു.. വല്ലാത്ത ദാഹം പോലെ.. അവൾ എഴുനേറ്റ് അടുക്കളയിലേക്ക് പോയി...

കണ്ണൻ അപ്പോൾ ആണ് ഒന്ന് മയങ്ങി എഴുന്നേറ്റത്.. നോക്കിയപ്പോൾ കല്ലു അടുത്തില്ല. പെട്ടന്ന് അവൻ ചാടി എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്ത് ഇറങ്ങി. "കല്ലു " അവൻ ഉറക്കെ വിളിച്ചു. "എന്തോ...." അവൾ അപ്പോൾ ഒരു സ്റ്റീൽ കപ്പിൽ വെള്ളവും എടുത്തു കൊണ്ട് വരുന്നുണ്ടായിരിന്നു "നീ ഇത് എവിടെ പോയതാണ് പെണ്ണെ... പേടിച്ചു പോയല്ലോ " "ഞാൻ ഇത്തിരി വെള്ളം കുടിക്കാൻ..." "നീ ഇതുവരെ ഉറങ്ങിയില്ലേ " കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കി.. "കിടന്നിട്ട് ഉറക്കം വന്നില്ല കണ്ണേട്ടാ...." "എന്തേ...." "ഒന്നുല്ല.... ഓരോരോന്ന് ആലോചിച്ചു " "എന്താണ് കല്ലു നിനക്ക് ഇത്രയും ആലോചിക്കാൻ " " എന്റെ അച്ഛമ്മയെ കുറിച്ച് " "നീ ഇതുവരെ അത് വിട്ടില്ലേ " "അങ്ങനെ പറ്റുമോ കണ്ണേട്ടാ എനിക്ക് " "അതിന് മാത്രം പ്രശ്നം ഒന്നും ഇല്ലാലോപെണ്ണേ.... തന്നെയുമല്ല വേറെ ആരുടെയും ഒപ്പം അല്ല പോകുന്നത്... സ്വന്തം മകളുടെ കൂടെ അല്ലേ..." "ഒക്കെ ശരി ആണ്... എന്നാലും...." "ഒരെന്നാലും ഇല്ല.. ഇപ്പോൾ കുറച്ചു നാൾ അപ്പച്ചിടെ കൂടെ നിൽക്കട്ടെ.. എന്നിട്ട് നമ്മൾക്ക് സാവധാനം ഇങ്ങോട്ട് കൊണ്ട് വരാം..."

"അതൊക്ക നടക്കുമോ ഏട്ടാ " "ഹ്മ്മ് നടക്കണം... അല്ലാതെ പറ്റുമോ " "എനിക്ക് തോന്നണില്ല...." "അതെന്താ " "ഇവിടെ അച്ഛനും വയ്യാ... പിന്നെ ശ്രീക്കുട്ടി ടെ കല്യാണം... കുടുംബത്തിന്റെ ചിലവ്... എല്ലാം ഇനി ഏട്ടൻ നോക്കണ്ടേ.. അപ്പോൾ പിന്നെ അച്ഛമ്മ കൂടി വന്നാൽ.... പിന്നീട് അത് എല്ലാവർക്കും ഒരു മുഷിച്ചിൽ ആകും.." "നീ അത്രയും കാട് കയറി ചിന്തിക്കേണ്ട പെണ്ണെ... ഇപ്പോൾ വന്നു കിടക്കാൻ നോക്ക്.. എനിക്ക് കാലത്തെ എഴുന്നേൽക്കണം " "അതെന്താ ഏട്ടാ..." "അച്ഛൻ ഇപ്പോൾ റബ്ബർ വെട്ടിയിട്ട് അഞ്ചാറ് ദിവസം ആയി.. ആ ബ്ലോക്ക്‌ വെറുതെ കിടക്കുവാ.. അതുകൊണ്ട് ഞാൻ നാളെ കാലത്തെ പോയി റബ്ബർ വെട്ടാൻ ആണ്..." "അപ്പോൾ വണ്ടിയിൽ പോകുന്നതോ.." "പോയിട്ട് വന്നു വേണം വണ്ടിയേൽ പോകാൻ..." "ശോ... ഏട്ടൻ മടുക്കില്ലേ..." "ഞാൻ ഇത് ഒക്കെ നേരത്തെയും ചെയുന്നതായിരുന്നു... അതുകൊണ്ട് വല്യ പ്രശ്നം ഇല്ല " "എന്നാലും...." "ഒരേന്നാലും ഇല്ല.... നമ്മൾക്ക് ജീവിക്കാൻ പൈസ വേണ്ടേ കല്ലു... നീ പറഞ്ഞത് പോലെ ഇനി എന്റെ ചുമലിലാണ് എല്ലാം... ഇതുവരെ എന്റെ അച്ഛൻ കഷ്ടപ്പെട്ടു..

ഇനി അച്ഛനെ കൊണ്ട് പറ്റില്ല.... പാവം... അതുകൊണ്ട് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് വന്നാലും കുഴപ്പമില്ല " അവൻ ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു "ഞാനും കൂടെ വരട്ടെ..." "എങ്ങോട്ട് " "അല്ല... വെളുപ്പിന് ഏട്ടൻ പോകുന്നത് അല്ലേ... ടോർച്ചു അടിച്ചു കാണിക്കാം ഞാൻ.." അത് കേട്ടതും അവൻ ചിരിച്ചു പോയി.. "അത് ഒന്നും സാരമില്ല... കല്ലു... ഞാൻ സത്യം പറഞ്ഞതാ നേരത്തെ യും ഞാൻ പോയിട്ടുള്ളതാണ് " കല്ലു നു വല്ലാത്ത വിഷമo ഉണ്ട്. പക്ഷെ അവൾ അത് ഒന്നും പുറത്ത് കാണിച്ചില്ല.... അവൻ കല്ലുന്റെ നേർക്ക് തിരിഞ്ഞു കിടന്നു. "കല്ലു...." "എന്തോ..." "വിഷമിക്കണ്ട കേട്ടോ... അച്ഛമ്മയുടെ കാര്യത്തിൽ നമ്മൾക്കൊരു തീരുമാനം എടുക്കാം " "അതൊന്നും കുഴപ്പമില്ല ഏട്ടാ... കുറച്ചു ദിവസം അച്ഛമ്മ അവിടെ പോയി നിൽക്കട്ടെ.. ഏട്ടൻ പറഞ്ഞത് പോലെ ഒറ്റയ്ക്ക് നിൽക്കുന്നതിലും ഭേദം അല്ലേ.." അവൻ പെട്ടന്ന് ഫാനിന്റെ കാറ്റിൽ അവളുടെ നെറ്റിയിലേക്ക് പറന്നു വീഴുന്ന മുടിയിഴകൾ ഒതുക്കി വെച്ചു. കല്ലുവിന് പെട്ടന്ന് ഇക്കിളി ആയി. അവൾ അവന്റെ കൈയിൽ കയറി പിടിച്ചു.. "എന്താടാ "

കണ്ണന്റെ ശബ്ദം അർദ്രമായി.. "എനിക്ക് ഇക്കിളി ആകുന്നു കണ്ണേട്ടാ...." "നോക്കട്ടെ..." അവൻ ബലമായി അവളുടെ കൈയിൽ നിന്നു തന്റെ കൈ മാറ്റിയിട്ട് ഒന്നുടെ തന്റെ പ്രവർത്തി ആവർത്തിച്ചു.. "യ്യോ... കണ്ണേട്ടാ... ഞാൻ സത്യം ആണ് പറഞ്ഞത്... എനിക്ക് ഇക്കിളി ആകുവാ " "ഇത്തിരി ഇക്കിളി ആയിക്കോട്ടെ... ഞാൻ അങ്ങ് സഹിച്ചു..." അവൻ അവളുടെ കാതിൽ കിടന്ന ജിമിക്കി കമ്മലൊന്ന് കുലുക്കി.. "ഇതെന്താ കണ്ണേട്ടാ.... " "മിണ്ടാതെ കിടക്കു കല്ലു.. ഇല്ലെങ്കിൽ ഞാൻ ഒരു കടി വെച്ചു തരും..." കണ്ണൻ പതിയെ അവളുടെ കാതിൽ മന്ത്രിച്ചു. പെട്ടന്ന് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. എന്നിട്ട് ഉറങ്ങും പോലെ കിടന്നു... "ഇങ്ങനെ ഒരു കാന്താരി " ചിരിച്ചു കൊണ്ട് അവൻ അവളെ തന്റെ ഇടം കൈയാൽ പൊതിഞ്ഞു പിടിച്ചു. അവന്റ നെഞ്ചിൽ മുഖം പൂഴ്ത്തി അവളും കിടന്നു.. പെട്ടന്ന് ഒരു ഉൾ പ്രേരണയാൽ കണ്ണൻ അവളുടെ വലത് കൈ എടുത്തു അവന്റെ നെഞ്ചിലേക്ക് വെച്ചു. കല്ലു ചെറുതായ് ഒന്ന് കൈ വലിക്കാൻ നോക്കി എങ്കിലും അവൻ അല്പം മുറുക്കെ തന്നെ പിടിച്ചു. കണ്ണേട്ടാ.. അവൾ പതിയെ വിളിച്ചു.

ഇത് ഇവിടെ ഇരുന്നു എന്ന് കരുതി എനിക്കോ നിനക്കോ ഒന്നും സംഭവിക്കില്ല കല്ലു . ആദ്യം ഈ പേടി ഒന്ന് മാറ്റി മര്യാദക്ക് അടങ്ങിയൊതുങ്ങി കിടക്കു... വേറെ ആരും അല്ല നാലാൾ അറിഞ്ഞു നിന്നെ താലി ചാർത്തിയവൻ ആണ് . ആ പരിഗണന എങ്കിലും ഒന്ന് താ കല്ലു.. അവൻ പറഞ്ഞതും കല്ലു ഒന്നും മിണ്ടാതെ അനങ്ങാതെ കിടന്നു. കണ്ണൻ അവളുടെ പൂവ് പോലെ മൃദുലം ആയ വിരലുകൾ തഴുകി.... അപ്പോൾ അവനു ഒരാഗ്രഹം തോന്നി.. അത് അവൻ സാധിക്കുകയും ചെയ്തു "ആഹ്... കണ്ണേട്ടാ... വിട്.. എന്തായി കാണിച്ചത്..." കല്ലു തന്റെ മോതിരവിരൽ കുടഞ്ഞു കൊണ്ട് അവനെ നോക്കി.. "ആഹ്.നിന്റെ വിരലിൽ തഴുകിയപ്പോൾ എനിക്കൊരു ഞൊട്ട പൊട്ടിക്കാൻ മോഹം....അത്രയും ഒള്ളൂ.. അതിന് ഇത്രയും നിലവിളിക്കണോ " "സമയം രണ്ടര കഴിഞ്ഞു.. ഇങ്ങനെ പോയാൽ കണ്ണേട്ടൻ വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റതുമാണ്...." "ഹ്മ്മ്.. ഉറങ്ങിക്കോ കല്ലു ഗുഡ് നൈറ്റ്‌ " *** കണ്ണൻ അലാറം വെച്ചത് നാലരക്ക് ആണ് അവൻ എഴുന്നേറ്റപ്പോൾ കല്ലു ഉറക്കത്തിലും... . താമസിച്ചു ഉറങ്ങിയത് കൊണ്ട് ആണ്..

അല്ലെങ്കിൽ പെണ്ണ് ഇപ്പോൾ ഉണരേണ്ടത് ആണ്. അവൻ അവളുടെ കിടപ്പ് നോക്കി അല്പ നിമിഷം ഇരുന്നു. ഹ്മ്മ് പെണ്ണിന് അപ്പോ തന്നോട് സ്നേഹം ഒക്കെ ഉണ്ട്... അവൻ എഴുന്നേറ്റു മുറിയിൽ നിന്നും ഇറങ്ങി പോയി. ശ്രീക്കുട്ടി എക്സാം ആയത് കൊണ്ട് പഠിക്കാൻ ഉണർന്നു. അവൻ അവളോട് പറഞ്ഞു ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി ഇട്ടു കുടിച്ചു. റബ്ബർ വെട്ടാൻ പോകാൻ ആണ് എഴുന്നേറ്റത് എന്ന് അറിഞ്ഞതു ശ്രീകുട്ടിക്ക് സങ്കടം ആയി.. "അത് വേണോ ചേട്ടാ... നമ്മൾക്ക് ഇപ്പോൾ പശുക്കൾ ഉണ്ട്.. പിന്നെ അമ്മയ്ക്ക് തയ്യൽ... അതിന്റെ കൂടെ ചേട്ടൻ ഓട്ടം ഓടാൻ പോകുന്ന പൈസ കൂടെ പോരെ... നമ്മൾക്ക് ജീവിക്കാൻ..." "അതൊന്നും പോരടി... ഓട്ടം ഒക്കെ ഉള്ളപ്പോൾ കുഴപ്പമില്ല.. ഇല്ലാത്തപ്പോൾ എന്ത് ചെയ്യും.. പിന്നെ ഇനി അച്ഛന് മരുന്നൊക്കെ മേടിക്കണമെങ്കിൽ ഒരുപാട് കാശ് വേണം... ഈ പൈസ കൊണ്ട് അത് അങ്ങ് നടന്നു പോകും . അവൻ റബ്ബർ കത്തിക്ക് മൂർച്ച കൂട്ടി കൊണ്ട് എഴുനേറ്റ് വെളിയിലേക്ക് പോയി. ഒരു പഴയ ഷർട്ടും ഇട്ടു ഹെഡ് ലൈറ്റും വെച്ചു ഇറങ്ങി പോകുന്ന കണ്ണനെ നോക്കി ശ്രീക്കുട്ടി നിന്നു.

ശരിക്കും അവൾക്ക് സങ്കടം വന്നു.. പാവം ഏട്ടൻ... നല്ല മാർക്ക് വാങ്ങി പഠിച്ചു ഇറങ്ങിയ ആൾ ആണ്.. എത്ര പരീക്ഷകൾ എഴുതി...എന്നിട്ടോ... പാവം ഒടുക്കമാണ് ഈ പണിക്ക് എല്ലാം പോയത്.. "ശ്രീക്കുട്ടി... പോയിരുന്നു പടിക്കെടി... " കണ്ണൻ വിളിച്ചു പറഞ്ഞു.. അവൾ അപ്പോൾ തന്നെ വിടുന്നുള്ളിലേക്ക് കയറി പോയി.. ഒട്ടുമിക്ക വീടുകളിലും ഈ സമയത്തു എല്ലാവരും ഉണരും..ഭൂരിഭാഗം ആളുകളും റബ്ബർ ടാപ്പിംഗ് നടത്തി ഉപജീവനം നടത്തുന്നവർ ആണ്... കല്ലു ഉണർന്നപ്പോൾ ആണ് കണ്ണൻ എഴുന്നേറ്റു പോയ വിവരം അറിഞ്ഞത്.. ശോ.. എന്റെ ഗുരുവായൂരപ്പാ ഞാൻ ഉറങ്ങി പോയല്ലോ.... അവൾ ചാടി എഴുനേറ്റു. അടുക്കളയിൽ ചെന്നപ്പോൾ ശ്രീക്കുട്ടി വാട്ട് കപ്പ വേവിക്കാൻ വെച്ചിട്ടുണ്ട്.. "ശ്രീക്കുട്ടി.... പോയി ഇരുന്ന് പഠിച്ചോ കെട്ടോ.. ഞാൻ എല്ലാം ചെയ്തോളാം..." അതും പറഞ്ഞു കൊണ്ട് കല്ലു ഒന്ന് രണ്ട് തവണ തുമ്മി... "ഇതെന്താ പറ്റിയത് കാലത്തെ ഉള്ള കുളിയാണോ....." "ഹേയ് കുഴപ്പമില്ല..." കല്ലു വീണ്ടും തുമ്മി. "ഹ്മ്മ്. കല്ലു..... ജലദോഷം പിടിച്ചു എന്ന് തോന്നുന്നു,ശോ കഷ്ടം ആയല്ലോ " .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story