രാഗലോലം: ഭാഗം 33

ragalolam new

രചന: മിത്ര വിന്ദ

ശ്രീക്കുട്ടി ദേഷ്യത്തിൽ ഇറങ്ങിപ്പോകുന്നത് നോക്കി ശോഭ അകത്തെ മുറിയിൽ നിന്നു " ശോഭേ...കണ്ടില്ലേ ശ്രീക്കുട്ടി പറഞ്ഞത്, അവൾക്കു പോലും ഇത്രയും ദിവസം കൊണ്ട് കല്ലു മോളെ മനസ്സിലായി, പക്ഷേ നിനക്കോ" " ദേ മനുഷ്യ...എന്റെ വായിൽ ഇരിക്കുന്നു ഒന്നും കേൾക്കരുത് " " എടി നിന്നോട് ഞാൻ ഒരു കാര്യം കൂടി പറഞ്ഞേക്കാം, കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ, കണ്ണൻ അവന്റെ ഭാര്യയെയും വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി എന്ന് നാട്ടുകാര് പറയാൻ ഇട വരരുത്, അത്രയേ ഉള്ളൂ... " "ഓ... ഉത്തരവ്" "ആഹ്...." കല്ലു ആണെങ്കിൽ റൂമിൽ ചെന്ന് നോക്കിയപ്പോൾ കണ്ണൻ വെറുതെ ബെഡിൽ കിടപ്പുണ്ട്.. അവൾ അവിടെ നിന്നും വേഗം പിന്തിരിഞ്ഞു പോയി. ടി വി വെച്ചിരിക്കുന്ന മുറിയിൽ അവൾ പോയി ഇരുന്നു വെറുതെ അവിടെ കിടന്ന ഒരു മാസിക എടുത്തു മറിച്ചു നോക്കി അവൾ സമയ കളഞ്ഞു.. ശോഭ ആരെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നത് കേൾക്കാ.. കല്ലു പലപ്പോളും ശോഭയോട് മിണ്ടാൻ ശ്രമിച്ചു എങ്കിലും അവർ ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞു ഒഴിഞ്ഞു മാറി നടന്നു.

പിന്നീട് അവളും അവരെ ശല്യപെടുത്താൻ പോയില്ല.. രാത്രിയിൽ അത്താഴം കഴിക്കുവാനായി കല്ലു പോയി ശ്രീക്കുട്ടിയെ വിളിച്ചു.... "ഞാൻ ഇപ്പൊ വരാമേ... ഇത്തിരി കൂടി പഠിക്കാൻ ഉണ്ട്...." "ആണോ... എങ്കിൽ പഠിച്ചിട്ട് വാ കേട്ടോ..." "കല്ലു... നീ പോയി കഴിച്ചോടാ...നിനക്ക് വിശക്കുന്നില്ലേ.." "ഹേയ് ഇല്ല... നമ്മൾക്ക് ഒരുമിച്ചു കഴിക്കാം..." കല്ലു ആണെങ്കിൽ തിരിച്ചു അടുക്കളയിലേക്ക് പോയി. എന്ത് ചെയ്യണം എന്ന് അറിയില്ല.. ആകെ ഒരു ബുദ്ധിമുട്ട്... അമ്മ ആണെങ്കിൽ ഒന്നും സംസാരിക്കുന്നുമില്ല.. മാറി മാറി ഫോൺ ചെയുന്നത് മാത്രം കാണാം കണ്ണൻ എഴുനേറ്റ് വന്നപ്പോൾ കല്ലുവിനെ അവിടെ ഒന്നും കണ്ടില്ല... അമ്മയോട് വഴക്ക് ഉണ്ടാക്കി പോയതിൽ പിന്നെ അവനും ആകെ ദേഷ്യം ആയിരുന്നു.. "അമ്മേ....." "ഹ്മ്മ്... എന്താടാ " "കഴിക്കാൻ എന്തെങ്കിലും എടുക്ക് " "ആഹ്.... നിന്റെ ഭാര്യ എവിടെ, അവൾ എടുത്തു തരും " "അമ്മക്ക് എടുത്തു തരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ " "ഉണ്ട്..." "മ്മ്... ശരി.. അത് പറഞ്ഞാൽ മതി " ... "കല്ലു " അവൻ ഉറക്കെ വിളിച്ചു. അവൾ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.

"എനിക്ക് കഴിക്കാൻ ചോറ് എടുക്ക്, " . അവൾ ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു. കുറച്ചു കഴിഞ്ഞു അവൾ ചോറും കറികളും എടുത്തു കൊണ്ട് വന്നു.. "നീ കഴിച്ചോ " "ഇല്ല...." "എന്നാൽ വാ... " "വേണ്ട.. ഞാൻ ശ്രീകുട്ടീടെ കൂടെ ഇരുന്നോളാം " അവൻ എഴുനേറ്റ് അച്ഛന്റെ അടുത്ത പോയി.. അച്ഛാ..... എന്താ മോനെ.. എന്തെങ്കിലും കഴിച്ചോ..? "ഹ്മ്മ്... ഞാൻ 8മണിക്ക് കഴിച്ചു... ഗുളിക ഉണ്ടായിരുന്നു.. "മ്മ്.... എന്നാൽ ശരി അച്ഛാ... ഞാൻ കഴിക്കട്ടെ " "ആഹ്... " കണ്ണൻ തനിച്ചു ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്. കല്ലുവിന്റ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു... കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം എത്ര സന്തോഷത്തോടെ ആയിരുന്നു താനും ശ്രീകുട്ടിയും ഒക്കെ കൂടി ഇരുന്ന് കഴിച്ചത്.. എല്ലാം എത്ര പെട്ടന്ന് മാറി മറിഞ്ഞു. താൻ അല്ലേ അതിനു കാരണം എന്ന് ഓർക്കും തോറും അവൾക്ക് വേദന തോന്നി. തന്റെ അച്ഛമ്മയുടെ അടുത്തേക്ക് ഓടി പോയാലോ..... ആ മടിയിൽ തല വെച്ചു ഒന്ന് കിടക്കാൻ അവൾക്ക് വല്ലാത്ത ആഗ്രഹം തോന്നി... "കല്ലു...." ശ്രീക്കുട്ടി വന്നു തോളിൽ തട്ടിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

"ഇതേത് ലോകത്തു ആണ്... വാ.. നമ്മൾക്ക് കഴിക്കാം.." കല്ലുവും ശ്രീകുട്ടിയും കഴിക്കാനായി പോയിരുന്നു. "അമ്മ വരുന്നില്ലേ....."കല്ലു വിക്കി വിക്കി ചോദിച്ചു. "ഞാൻ കഴിച്ചോളാം...." ശോഭ അത്രയും പറഞ്ഞതെ ഒള്ളൂ. "കല്ലു .. നിന്റെ റിസൾട്ട്‌ ഉടനെ വരും എന്ന് തോന്നുന്നു.. ഇന്നത്തെ ന്യൂസ്‌ പേപ്പർ കണ്ടോ നിയ്.." "മ്മ് കണ്ടു" "നല്ല മാർക്ക്‌ കിട്ടിയാൽ ഞങ്ങളുടെ കോളേജിൽ അഡ്മിഷൻ കിട്ടും കേട്ടോ, നിനക്ക് അപ്പോൾ പിന്നെ സമാധാനം ആയിട്ട് പോയി പഠിക്കാം " ശ്രീക്കുട്ടി ശബ്ദം താഴ്ത്തി പറഞ്ഞു. കല്ലു അവളെ മനസിലാകാത്ത മട്ടിൽ നോക്കി. "അമ്മ ആള് പാവമാ.. പക്ഷെ ചില സമയത്തു നമ്മൾക്ക് ചൊറിഞ്ഞു വരും.. പക്ഷെ നിയ് അത് കാര്യം ആക്കേണ്ട കേട്ടോ " . "ഹേയ്... എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല " "ആഹ് . എന്തെങ്കിലും ആകട്ടെ... നിന്റെ റിസൾട്ട്‌ ഒന്ന് വന്നാൽ മാത്രം മതി ആയിരുന്നു..."

"വരട്ടെ.. നോക്കാം...." അപ്പോളേക്കും കണ്ണൻ ഫോണും ആയിട്ട് ശ്രീക്കുട്ടിയുടെ അടുത്ത് വന്നു. "രാജി ആണ് " അവൻ ഫോൺ നീട്ടി "ഹെലോ ചേച്ചി.." "ഓ.. നാത്തൂനേ കിട്ടിയപ്പോൾ എന്നേ മറന്നു അല്ലേടി " "ഒന്ന് പോയെ ചേച്ചി... എനിക്ക് ആണെങ്കിൽ കുറച്ചു പ്രൊജക്റ്റ്‌ വർക്സ് ഒക്കെ പെന്റിങ് ആയിരുന്നു.. അതാണ് വിളിക്കാഞ്ഞത്.." "ഹ്മ്മ് .. കല്ലു എന്ത്യേ " "ദേ... ഭക്ഷണം കഴിക്കുവാ " അവൾ ഫോൺ ആണെകിൽ കല്ലുവിന് കൈമാറി. "ഹെലോ.. ചേച്ചി.." . "ആഹ് കല്ലു... എന്നാ ഉണ്ട് " "സുഖം ചേച്ചി.. അവിടോ.." "ഇവിടെ യും അങ്ങനെ തന്നെ.... മഴ ഉണ്ടോ " "വൈകിട്ട് ഇത്തിരി കാറും കോളും ഉണ്ടായിരുന്നു ചേച്ചി . ഇപ്പൊ മാറി " "ഹ്മ്മ്... ഇവിടെ മഴ പെയ്തു തോർന്നു.." "അമ്മയും ഏട്ടനും ഒക്കെ എവിടെ " "അവർ അപ്പുറത്ത് ഉണ്ട് " "വാവ ഉറങ്ങിയോ " "ഇപ്പൊ അങ്ങ് കിടന്നത്..." അങ്ങനെ അവരുടെ സംഭാഷണം നീണ്ടു പോയി. ശ്രീക്കുട്ടി കൈ കഴുകി വന്നപ്പോൾ കല്ലു ഫോൺ കൊടുത്തത്. അവൾ അതും ആയിട്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി. *** കണ്ണൻ കിടക്കാനായി വന്നപ്പോൾ കല്ലു ജനലിന്റെ കമ്പി യിൽ പിടിച്ചു ഇരുട്ടിലേക്ക് നോക്കി നിൽക്കുക ആണ്.

അവളുടെ മനസിന്റെ വിങ്ങൽ മറ്റാരെക്കാ ളും ഇപ്പൊ കണ്ണന് അറിയാം.. അമ്മയുടെ ഓരോ വാക്കുകളും കേട്ട് അവൾ വെളിയിൽ നിന്നത്. കണ്ണൻ അവളുടെ അടുത്തേക്ക് ചെന്നു. തോളിൽ കൈ വെച്ചു. കല്ലു ഞെട്ടി തിരിഞ്ഞു നോക്കി. "ഇതെന്താ ഈ തണുപ്പത്തു ഇങ്ങനെ നിൽക്കുന്നത്.... ജനാല യുടെ വാതിൽ അടച്ചു കൊണ്ട് അവൻ ചോദിച്ചു. "ഞാൻ വെറുതെ...." തണുത്ത കാറ്റടിച്ചു അവളുടെ മുടിയിഴകൾ മെല്ലെ ഇളകുന്നുണ്ടായിരുന്നു.. അവൻ പതിയെ അതെല്ലാം മാടി ഒതുക്കി.. "വാ... ഇവിടെ ഇരിക്ക്.." . അവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി. "കല്ലു... എന്താ മുഖം വാടി ഇരിക്കുന്നത്.... ഇന്ന് എന്റെ കാന്താരിക്ക് ഒരു ഉഷാർ ഇല്ലാലോ " അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് അവൻ ചോദിച്ചു. ഇപ്പൊൾ പെയ്യാൻ വെമ്പി നിൽക്കും പോലെ ആണ് അവളുടെ മിഴികൾ... കാർമേഘം മൂടി കെട്ടി നിൽക്കുക ആണ്... "എന്താ.... എന്റെ കല്ലുസിനു ഇത്രയ്ക്ക് വിഷമം... ഹ്മ്മ്...." അവൾ പക്ഷെ ഒന്നും പറയാതെ ഇരുന്നു. "കല്ലു..... എന്താടാ...." കാര്യം ഏറെ കുറെ അറിയാം എങ്കിലും അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

"എനിക്ക്... എന്നെ.... എന്റെ... എന്റെ അച്ഛമ്മേടെ അടുത്ത് കൊണ്ട് പോയി വിട്ടേക്ക് ഏട്ടാ... ഞാൻ തിരിച്ചു പോയ്കോളാം... എനിക്ക്.... ഞാൻ.. ഞാനൊരു ശപിക്ക പെട്ട ജന്മം ആണ്....." അത് പറയുകയും കല്ലു പൊട്ടിക്കരഞ്ഞു... തന്റെ അടുത്ത് ഇരുന്നു മുഖം പൊത്തി കരയുന്ന കല്ലുവിനെ കണ്ടപ്പോൾ അവന്റെ നെഞ്ചു നീറി. "ഞാൻ പോയ്കോളാം ഏട്ടാ... എനിക്ക് ഇങ്ങനെ....അമ്മ... അമ്മേടെ വിഷമം എനിക്ക് അറിയാം... പക്ഷെ... ഞാൻ . ഞാൻ എന്താണ് ചെയ്ക...." അവൾ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇരുന്നു. അപ്പോളും ഇരു കൈകൾ കൊണ്ടും മുഖം പൊത്തി ഇരിക്കുകയാണ് കല്ലു.. കണ്ണൻ ആണെങ്കിൽ അല്പം ബലമായി അവളുടെ കൈകൾ പിടിച്ച് എടുത്തു.. കല്ലു..... അവൻ പലതവണ വിളിച്ചെങ്കിലും അവൾ നോക്കിയില്ല. അവൻ തന്നെ വീണ്ടും അവളുടെ താടി പിടിച്ചുയർത്തി.. "നീ ഇങ്ങോട്ട് നോക്കിക്കേ... എന്റെ മുഖത്തേക്ക്.." അവൻ കല്ലുവിനോട് ആവശ്യപ്പെട്ടു. അവൾ പക്ഷേ മുഖം താഴ്ത്തി നിൽക്കുകയാണ് ചെയ്തത്. "നിന്നോടല്ലേടീ പറഞ്ഞത് എന്നെ നോക്കാൻ... നിനക്കെന്താ ചെവി കേട്ടുകൂടെ" ഇത്തവണ കണ്ണന്റെ ശബ്ദം അല്പം മാറി..

കല്ലു ആണെങ്കി ൽ ശരിക്കും പോയി... അവൾ കണ്ണനെ നോക്കി... കണ്ണുനീർ ഒഴുകുക ആണ്... കണ്ണൻ അല്പം ഗൗരവത്തിൽ അവളെ നോക്കി. "നിനക്ക് ഇന്ന് രാത്രിയിൽ തന്നെ പോണോ അച്ഛമ്മേടെ അടുത്തേക്ക്..."? കല്ലു മിണ്ടാതെ നിൽക്കുക ആണ്.. "എടി...... നിന്നോട് ചോദിച്ചത് കേട്ടില്ലെടി...." "ഞാൻ.... അത് പിന്നെ.. നാളെ രാവിലെ പോയ്കോളാം," "ഹ്മ്മ്... കൊണ്ട് പോയി ആക്കണോ നിന്നെ " "വേണ്ട... ഞാൻ തനിച്ചു പോയ്കോളാം " "ആഹ്... പൊയ്ക്കോ.... എന്നിട്ട് നിന്റെ അച്ഛമ്മയോട് എന്ത് പറയും..." "അത് എന്തെങ്കിലും പറഞ്ഞു നിന്നോളം ഞാന് " "അതിന് അച്ഛമ്മ അവിടെ ഇല്ലാലോ...." അതിന് മറുപടി ഒന്നും കല്ലു പറഞ്ഞില്ല.. "ഹ്മ്മ്.... എന്നാൽ ശരി അങ്ങനെ ആകട്ടെ.... ഇപ്പൊ കിടന്ന് ഉറങ്ങാൻ നോക്ക്..." അവൻ ലൈറ്റ് ഓഫ് ചെയ്തു.. കല്ലു ഭിത്തി യുടെ ഓരം ചേർന്ന് കിടന്നു. എന്നാലും.... കണ്ണേട്ടൻ തനിക്ക് പോകാൻ സമ്മതം തന്നല്ലോ... അപ്പോൾ കണ്ണേട്ടനും ഞാൻ ഒരു ശല്യം ആയി... അതല്ലേ.... അതുകൊണ്ട് അല്ലേ ഇങ്ങനെ പറഞ്ഞത്.... അത്രയും ഇഷ്ടം ഒള്ളൂ അപ്പോൾ.... അവൾ ആണെങ്കിൽ ശബ്ദം പുറത്തേക്ക് വരാതെ കരയുക ആണ്..

തന്റെ നെഞ്ചു പൊട്ടി പോകുക ആണോ ഈശ്വരാ.... ഈ ചുരുങ്ങിയ ദിവസം കൊണ്ട് ഏട്ടനെ തന്റെ പ്രാണനെ പോലെ സ്നേഹിച്ചിട്ട്... ഒടുക്കം... ആഹ് സാരമില്ല.... താൻ ആർക്കും ഒരു ബാധ്യത ആവാൻ പാടില്ല.. ഇവിടെ നിന്നും പോയേക്കാം.. അതാണ് നല്ലത്.... സമാധാനത്തോടെ, സ്നേഹത്തോടെ കഴിഞ്ഞ ഒരു കുടുംബം അല്ലേ.... ഇവർ ഇനിയും അങ്ങനെ തന്നെ തുടരട്ടെ... പല വിധ ചിന്തകളിൽ ഉഴറി നടക്കുക ആണ് കല്ലു.. കണ്ണുനീരിൽ അവളുടെ തലയിണ കുതിർന്നു... പെട്ടന്ന് അവളുടെ പിൻകഴുത്തിൽ കണ്ണന്റെ താടിയിലെ കുറ്റി രോമം പതിഞ്ഞത്... കല്ലു ഒന്ന് പിടഞ്ഞു കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചതും കണ്ണന്റെ ഇടതു കൈ അവളുടെ വയറിന്മേൽ ചുറ്റി പിണഞ്ഞു കിടന്നു.. കല്ലുവിന് ശ്വാസം മുട്ടുന്ന പോലെ തോന്നി. പക്ഷെ അനങ്ങാൻ കഴിയുന്നില്ല.. കണ്ണന്റെ കുറ്റി രോമങ്ങൾ വീണ്ടും അവളെ ഇക്കിളി പെടുത്താൻ തുടങ്ങി. അവൻ മനഃപൂർവം ചെയ്യുന്നത് ആണെന്ന് കല്ലുവിന് തോന്നി.. "ഇതെന്താ കണ്ണേട്ടാ.... വിട് എന്നേ..." അവൾ ഒരു തരത്തിൽ പറഞ്ഞു..

"എങ്ങോട്ട് വിടാൻ... ഈ കണ്ണനെ തെക്കേ പറമ്പിലേക്ക് എടുക്കാതെ നിന്നെ ഞാൻ എങ്ങോട്ടും വിടില്ലടി.... എന്റെ അവസാന ശ്വാസം നിലയ്ക്കും വരെ നി കാണും... ഈ കണ്ണന്റെ ഒപ്പം.... അല്ലതെ നിന്നെ ഒരിടത്തേക്കും വിടില്ല ഞാൻ.. ഒരു നിമിഷം പോലും നിന്നെ കാണാതെ ഇരിക്കാൻ എനിക്ക് ആവില്ല... അത്രയ്ക്ക് എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി നിയ്..... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു കോപ്പും ഇല്ല.... അത് അമ്മ ആണേലും ശരി ആരായാലും ശരി... ഞാൻ നിന്നെ താലി കെട്ടിയത് എന്റെ കൂടെ പൊറുപ്പിക്കാൻ തന്നെ ആണ്...അല്ലാതെ നിന്റെ അച്ഛമ്മേടെ അടുത്തേക്ക് പറഞ്ഞു അയക്കാൻ അല്ല.... കേട്ടോടി കാന്താരി " കണ്ണൻ അവളുടെ കാതിൽ മന്ത്രിച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story