രാഗലോലം: ഭാഗം 34

ragalolam new

രചന: മിത്ര വിന്ദ

 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു കോപ്പും ഇല്ല.... അത് അമ്മ ആണേലും ശരി ആരായാലും ശരി... ഞാൻ നിന്നെ താലി കെട്ടിയത് എന്റെ കൂടെ പൊറുപ്പിക്കാൻ തന്നെ ആണ്...അല്ലാതെ നിന്റെ അച്ഛമ്മേടെ അടുത്തേക്ക് പറഞ്ഞു അയക്കാൻ അല്ല.... കേട്ടോടി കാന്താരി " കണ്ണൻ അവളുടെ കാതിൽ മന്ത്രിച്ചു.... കല്ലുവിന് ഒന്ന് തിരിഞ്ഞു കിടക്കണം എന്ന് ആഗ്രഹം ഉണ്ട്.. പക്ഷെ കണ്ണൻ അവളെ അനങ്ങാൻ പോലും സമ്മതിക്കുന്നുമില്ല.. "കല്ലു... നിനക്ക് ഇന്ന് ഒരുപാട് വിഷമം ആയി എന്ന് എനിക്ക് നന്നായി അറിയാം... അമ്മേടെ സ്വഭാവം അങ്ങനെ ഒക്കെ ആണ്... എവിടെ നിന്നു എങ്കിലും എന്തെങ്കിലും കേട്ടാൽ മതി.. പിന്നെ അത് മനസ്സിൽ ഇട്ടു കൊണ്ട് അങ്ങനെ നടക്കും... വായിൽ വരുന്നത് വിളിച്ചു കൂവി പറയും... ഇവിടെ എല്ലാവരും അമ്മയും ആയിട്ട് തെറ്റുന്നത് ഈ കാരണത്താൽ ആണ്.. നി അത് ഒന്നും ഓർക്കേണ്ട.. കേട്ടോ " "ഹ്മ്മ്...." "എന്താടി നിന്റെ മൂളലിനു ശക്തി പോരല്ലോ...." "ഇങ്ങനെ പിടിച്ചാൽ എങ്ങനെ ശക്തി വരും എന്റെ കണ്ണേട്ടാ... എന്നേ ഒന്ന് വിട്..." ..

അപ്പോളാണ് കണ്ണനും അത് ശ്രെദ്ധിച്ചത്.. "ഓ... സോറി പെണ്ണെ " കല്ലു പതിയെ എഴുനേറ്റ് ഇരുന്നു.. "മ്മ് നി കിടക്കുന്നില്ലേ " "ഉവ്വ്...." "വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടാതെ കിടന്നു ഉറങ്ങു കല്ലുസെ "ഏട്ടാ...." "മ്മ് " "ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ " "എന്തിന് " "എന്തിനെങ്കിലും " "മ്മ്... രാമായണം മുഴുവൻ വായിച്ചിട്ടും ഇവള് ഇരുന്ന് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ.... എന്റെ കല്ലു നിന്നോട് അല്ലേ ഞാൻ ഇത്രയും നേരം കാര്യങ്ങൾ എല്ലാം പറഞ്ഞത്... എന്നിട്ട് നിനക്ക് അങ്ങനെ തോന്നിയോ എനിക്ക് ദേഷ്യം ഉണ്ടെന്ന് " "അങ്ങനെ അല്ല...." "പിന്നെ...." "എന്നാലും ഞാൻ വെറുതെ " "കിടന്ന് ഉറങ്ങെടി മര്യാദക്ക് " "ഉറക്കം വരുന്നില്ല...." "ഉറക്കം വരാൻ ഉള്ള മരുന്ന് വേണോ " "എന്ത് മരുന്ന് " "വേണോ എന്ന് പറ.." അവന്റ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. "വേണ്ട...." അതും പറഞ്ഞു കൊണ്ട് കല്ലു വേഗം കിടന്നു.. കണ്ണന് ശരിക്കും ചിരി വന്നു പോയി. എന്റെ ഈശ്വരാ ഞാൻ ഒരുപാട് കഷ്ടപ്പെടുമല്ലോ ഈ കണക്കിന് പോയാൽ.... അവൻ ആരോടെന്നല്ലാതെ പറഞ്ഞു.

"എന്താ..... വല്ലതും പറഞ്ഞൊ ഏട്ടാ " . "അങ്ങോട്ട് ഒന്നും പറഞ്ഞില്ലേ.. ഞാൻ എന്നോട് തന്നെ പറഞ്ഞത് ആണ് കല്ലുസേ " "മ്മ്..."അവൾ ഒന്ന് നീട്ടി മൂളി.. "ആഹ്... മൂളലിനു ശക്തി വന്നല്ലോ " അവൻ കല്ലുവിന്റെ കാൽ വെള്ളയിൽ അവന്റെ നഖം കൊണ്ട് ഒന്ന് കോറി.. അവൾ വേഗം അവന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്നു. എന്നിട്ട് അവന്റ കാതിൽ നല്ലൊരു കിഴുക്ക് വെച്ചു കൊടുത്തു. "മര്യാദക്ക് അടങ്ങി ഒതുങ്ങി കിടന്നോണം.. ഇമ്മാതിരി വിളച്ചിലും കൊണ്ട് എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ... വിവരം അറിയും " . "ആഹ് വിടെടി... വേദനിക്കുന്നു " "ഇത്തിരി വേദനിക്കട്ടെ..... " "യ്യോ.. കല്ലു..." "മര്യാദക്ക് കിടക്കുമോ " "മ്മ്... കിടന്നോളാം.. നി വിട് " "ആഹ് അങ്ങനെ വഴിക്ക് വാ..." അവൾ ചിരിച്ചു.. കണ്ണൻ ചെവി തിരുമ്മി കൊണ്ട് അവളെ നോക്കി.. എന്നിട്ട് ഒട്ടും വൈകാതെ അവളെ ഒരു കൈ കൊണ്ട് വലിച്ചെടുത്തു തന്റെ ദേഹത്തേക്ക് ഇട്ടു.

"കണ്ണേട്ടാ... എന്താ ഇത്..." അവൾ തന്റെ കൈ കൊണ്ട് അവന്റെ നെഞ്ചിൽ ഇടിച്ചു. പക്ഷെ കണ്ണൻ ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു. "കണ്ണേട്ടാ... എനിക്ക്... എനിക്ക് ശരിക്കും ശ്വാസം മുട്ടുന്നു " "ആഹ് ഇത്തിരി ശ്വാസം മുട്ടട്ടെ...." അവൻ അവളെ തന്റെ ദേഹത്തു നിന്നും മാറ്റിയില്ല... അവളുടെ പിടക്കുന്ന മിഴികൾ കാണവേ അവനു അതിന്മേൽ ഉമ്മ വെയ്ക്കാൻ കൊതി തോന്നി "കണ്ണേട്ടാ... പ്ലീസ് " "നി എന്റെ ചെവി പൊന്നാക്കി ഇല്ലേ.... അതിനു പകരം എന്തെങ്കിലും തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല അതാണ്.... " "ശോ... കണ്ണേട്ടാ... കഷ്ടം ഉണ്ട് " "ഓക്കേ ഓക്കേ... തരാൻ ഉള്ളത് തന്നിട്ട് നിന്നെ ഞാൻ വിടാം... എന്ത് പറയുന്നു " "എന്ത് തരാൻ..."കല്ലുവിന്റെ നെഞ്ചിടിപ്പ് ഏറി വന്നു. "അത് നി അറിയണ്ട... " "ദേ കണ്ണേട്ടാ... ഞാൻ.... എനിക്ക് " അവളെ പറഞ്ഞു മുഴുവപ്പിക്കും മുൻപ് അവൻ തന്റെ ചൂണ്ടു വിരൽ എടുത്തു അവളുടെ നനുത്ത ചുണ്ടിൽ വെച്ചു.. "നി ഇങ്ങോട്ട് ഒന്നും പറയണ്ട....."

അവൻ അവളുടെ ചുണ്ടിന്മേൽ തഴുകി കൊണ്ട് പതിയെ പറഞ്ഞതും കല്ലു അവനെ നോക്കി. "എന്താ...ഏട്ടൻ കാര്യം പറയു ." "എനിക്ക് നിന്നെ കെട്ടിപിടിച്ചു ദേ ഇവിടെ ഒരു ഉമ്മ തരണം... അത്രയും ഒള്ളൂ " അവൻ അവളുടെ ചുണ്ടിൽ തൊട്ടു കാണിച്ചു.. "യ്യോ എന്റെ അമ്മേ " എന്നിട്ട് അവൾ സർവ ശക്തിയും ഉപയോഗിച്ച് ചാടി എഴുനേറ്റ്.. എന്നിട്ട് അവന്റെ വയറിന്നിട്ട് ഒരു കുത്തും വെച്ച് കൊടുത്തു.. "എടി...ആഹ് എന്റെ അമ്മേ...." "യ്യോ.. പതുക്കെ ആരെങ്കിലും കേൾക്കും..." "കേൾക്കട്ടെ... ഞാൻ അമ്മയെ വിളിക്കാൻ പോകുവാ... നി എന്നേ ഉപദ്രവിക്കുവാ എന്ന് പറയട്ടെ..." അവൻ കട്ടിലിൽ നിന്നും എഴുനേൽക്കാൻ നോക്കി. "യ്യോ... ചതിക്കല്ലേ...." അവൾ അവന്റെ മുന്നിൽ കൈ കൂപ്പി കാണിച്ചു. പ്ലീസ്...... ഏട്ടാ..... "പിന്നേ... നി എന്തൊക്കെ ആണ് എന്നേ ചെയ്യുന്നത്.... എനിക്ക് നല്ല വേദന എടുക്കുന്നുണ്ട്...."

അവൻ വയറിൽ തിരുമ്മി കൊണ്ട് പറഞ്ഞു. "വേദനിച്ചോ.... ശരിക്കും " കല്ലുവിന്റെ കണ്ണ് നിറഞ്ഞു. "നിനക്കിട്ടു ഇതുപോലെ ഒരു കുത്തു തരാം... എന്നിട്ട് നി തന്നെ പറയു വേദന ഉണ്ടോ എന്ന്.." കണ്ണൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. "സോറി കണ്ണേട്ടാ....ദേ എന്റെ വയറിലും എന്നാൽ ഒന്ന് കുത്തിക്കോ..." അവൾ കണ്ണനെ നോക്കി. "ഓ.. അതൊന്നും വേണ്ട... നി വന്നു കിടക്കാൻ നോക്ക് " "കണ്ണേട്ടാ... വേദനിച്ചോ... റീയലി സോറി "അവൾ തറയിലേക്ക് മിഴികൾ ഊന്നി പറഞ്ഞു. അത് കണ്ടു അവനു ചിരി പൊട്ടി.. "ടി കാന്താരി വന്നു കിടക്കാൻ നോക്ക്... എനിക്ക് കാലത്തെ എഴുന്നേൽക്കണം " .. അവൻ പറഞ്ഞു. സമയം അപ്പോൾ 12മണി ആയിരുന്നു.. "ഈശ്വരാ... സമയം ഇത്രയും ആയോ " അവൾ ക്ലോക്കിൽ നോക്കി. "ആഹ്... ഇത്രയും ആയോ.. എന്നാൽ ഇപ്പൊ പദ്മ ഇറങ്ങുന്ന സമയം ആയി " . അവൻ പുതപ്പ് ദേഹത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. "പദ്മയോ.. അതാരാ..." "അത് അപ്പുറത്ത് ഉണ്ടായിരുന്ന ഒരു പെണ്ണ് ആണ്... ഞങ്ങളുട ചെറുതിലെ ആറ്റിൽ ചാടി മരിച്ചു.. പിന്നെ പദ്മയെ പലരും അവിടെ ഇവിടെ ഒക്കെ വെച്ചു കണ്ടിട്ടുണ്ട് എന്ന് പറയുന്നു.... "

അവൻ കോട്ടുവാ ഇട്ടു. "എന്റെ ഈശ്വരാ...." കല്ലു വേഗം അവന്റെ അടുത്ത കേറി കിടന്നു. "ഏട്ടൻ കണ്ടിട്ടുണ്ടോ..." തല വഴി പുതപ്പ് ഇട്ടു കൊണ്ട് അവൾ ചോദിച്ചു. "ഞാനോ.... ആഹ് ഓർക്കുന്നില്ല.. നി കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണെ...." അവൻ കണ്ണടച്ച് കിടന്നു. കല്ലു വിനു പേടിച്ചിട്ട് ശ്വാസം പോലും വിടാൻ വയ്യാ. പെട്ടെന്ന് ജനലിന്റെ അപ്പുറത്ത് എന്തോ ചാടുന്ന ശബ്ദം പോലെ. "കണ്ണേട്ടാ....." അവൻ പക്ഷെ കേട്ട ഭാവം നടിച്ചില്ല. "കണ്ണേട്ടാ..."അവൾ പുതപ്പെടുത്തു മാറ്റി... "എന്താടി...." "ദേ... എന്തോ ശബ്ദം..." "എവിടെ.." "ജനലിന്റെ അടുത്ത്.." "ഓ.. അപ്പോൾ പദ്മ വന്നു കാണും... സാരമില്ല.. നി പേടിക്കണ്ട.... ഉറങ്ങിക്കോ " "എന്റെ ഭഗവാനെ . ഇത് എന്തൊരു പരീക്ഷണം..." അവൾ കണ്ണനെ നോക്കി.. അവൻ കൂർക്കം വലിക്കുക ആണ്. കല്ലു പതിയെ അവന്റ അടുത്തേക്ക് നീങ്ങി കിടന്നു. മാറിൽ കൈകൾ പിണച്ചു കിടന്നു ഉറങ്ങുക ആണ് അവൻ..

അവൾ മെല്ലെ അവന്റെ നേർക്ക് ചെരിഞ്ഞു കിടന്നു. പദ്മ .... അത് ആരാണോ ആവോ.... അവൾക്ക് ചങ്ക് പട പട ഇടിച്ചു. വീണ്ടും ആ ശബ്ദം കേട്ടോ.. അവൾ കാത് കൂർപ്പിച്ചു.. പെട്ടന്ന് കണ്ണൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു. അവന്റെ ശ്വാസം അവളുടെ കവിളിൽ മെല്ലെ തട്ടി. ഇത്രയും അടുത്ത് ഇത് ആദ്യം ആയിട്ട് ആണ് പക്ഷെ പേടി കാരണം ഒന്നും മേല... കണ്ണൻ ആണെങ്കിൽ ഉറക്കം നടിച്ചു കിടക്കുക ആണ്. അവളുടെ വിചാരം കണ്ണൻ ഉറങ്ങിയെന്നുമാണ്.. അവൾ പതിയെ അവന്റെ കൈ എടുത്തു തന്റെ ദേഹത്തേക്ക് ചേർത്ത് വെച്ചു. എന്നിട്ട് കണ്ണുകൾ ഇറുക്കെ അടച്ചു. കണ്ണൻ അപ്പോൾ ഒന്നും അറിയാത്ത പോലെ നിവർന്നു കിടന്നു.... അവൻ തന്റെ കൈ നീട്ടി വെച്ചിരിക്കുക ആണ്... കല്ലു ആണെങ്കിൽ അവന്റെ അടുത്തേക്ക് ഒന്നുടെ ചുരുണ്ടു കിടന്നു.. എന്നിട്ട് അവളുടെ കൈ എടുത്ത് അവന്റെ വയറിന്മേൽ പൊതിഞ്ഞു പിടിച്ചു.ഇടയ്ക്ക് ഇടയ്ക്ക് കൈയുടെ പിടിത്തം മുറുകി മുറുകി വരുന്നുണ്ട്.. കണ്ണൻ ആണെങ്കിൽ ഇതൊക്കെ അറിഞ്ഞു ചിരി അടക്കി കിടക്കുക ആണ്..

എന്റെ പെണ്ണെ എത്ര ദിവസം ആയിട്ട് ഉള്ള ആഗ്രഹം ആണ്.. നി ഇങ്ങനെ എന്നോട് ചേർന്ന് കിടക്കണം എന്ന് ഉള്ളത്... പക്ഷെ അതിന് ഇങ്ങനെ ചെറിയ ഒരു നാടകം കളിക്കേണ്ടി വന്നു.....പദ്മ എങ്കിൽ പദ്മ...ആഹ് അങ്ങനെ ആണെങ്കിലും കാര്യം നടന്നല്ലോ.. അത് മതി.... അവൻ തന്റെ വലതു കൈ കൊണ്ട് അവളെയും പൊതിഞ്ഞു പിടിച്ചു. 4മണി ആയപ്പോൾ കണ്ണന്റെ അലാറം ശബ്ധിച്ചു.. റബ്ബർ വെട്ടാൻ പോകേണ്ടത് കൊണ്ട് വെച്ചത് ആണ്.. അവൻ പതിയെ എഴുനേൽക്കാൻ നോക്കി... . കല്ലുവിന്റെ ഒരു കാലും ഒരു കയ്യും അവന്റെ ദേഹത്തു ആണ്. തന്റെ നെഞ്ച് പറ്റി കിടന്നു ഉറങ്ങുന്നവളെ കണ്ണൻ നോക്കി.. എന്ത് ഭംഗിയാടി കാന്താരി നിന്നെ കാണാൻ.... വെണ്ണയുടെ നിറമോ, അരക്കെട്ടോളം മുടിയോ, തുടുത്ത കവിളുകളോ, ഒന്നും ഇല്ല കല്ലുവിന് ... പക്ഷെ ഓരോ നിമിഷം കഴിയും തോറും ഇവളിലേക്ക് തന്നെ ആകർഷിക്കുന്ന എന്തോ ഒരു ശക്തി തന്നെ വന്നു മൂടുന്നുണ്ട്.... അവൻ ഓർത്തു. ഹ്മ്മ്... ഇങ്ങനെ കിടന്നാൽ പറ്റില്ലാലോ... ഇപ്പൊ എഴുന്നേറ്റാൽ 10മണി ആകുമ്പോൾ തിരിച്ചു വന്നിട്ട് വണ്ടി ഓടിയ്ക്കാൻ പോകാൻ പറ്റുവൊള്ളൂ..

അവൻ കല്ലുവിന്റെ മുർദ്ധാവിൽ ചുംബിച്ചു.... എന്നിട്ട് കിടക്ക വിട്ടു എഴുനേറ്റ്. അന്നും ശ്രീക്കുട്ടി പഠിക്കാൻ ഉണർന്നിരുന്നു. കണ്ണൻ പല്ല് തേച്ചു വന്നിട്ട് അവളുടെ അടുത്ത് പോയി ഒരു കട്ടൻ എടുക്കാൻ പറയാം എന്ന് കരുതി ആയിരുന്നു. അപ്പോളാണ് കല്ലു കണ്ണും തിരുമ്മി വരുന്നത്.. "നി ഇത്ര പെട്ടന്ന് എഴുന്നേറ്റോ കല്ലു " "ഏട്ടന് കാപ്പി വെച്ചു തരാം..."അവൾ അടുക്കളയിലേക്ക് പോകാൻ തുടങ്ങി. എന്നിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു "എന്താ.." "അത് പിന്നെ.... ഞാൻ... കുളിച്ചില്ല " "നി പോയി കിടന്നോ... ഞാൻ ശ്രീകുട്ടിയോട് പറയാം " "ഏട്ടാ.. ഒരു രണ്ട് മിനിറ്റ്... ഞാൻ പെട്ടന്ന് കുളിക്കാം " "വേണ്ട..വേണ്ട... ഈ തണുപ്പത്തു കുളിച്ചിട്ട് എന്തെങ്കിലും വയ്യഴിക വന്നാലോ...." . "അത് ഒന്നും സാരമില്ല ഏട്ടാ " അവൾ വേഗം റൂമിലേക്ക് തിരികെ പോയി.. പക്ഷെ കണ്ണൻ ചെന്ന് അവളെ വഴക്ക് പറഞ്ഞു.

നി എന്നും കുളിക്കുന്ന സമയത്ത് കുളിച്ചാൽ മതി... മര്യാദക്ക് ഇവിടെ ഇരുന്നോണം.. അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചിട്ട് അവൻ ഷർട്ട്‌ മാറി പുറത്തേക്ക് പോയി. വാതിൽക്കൽ ചെന്നിട്ട് കണ്ണൻ തിരിഞ്ഞു നോക്കിയപ്പോൾ കല്ലു ആലോചനയോടെ ജനാലയുടെ ഭാഗത്തേക്ക്‌ നോക്കി ഇരിക്കുക ആണ്. . "കല്ലു... നി പേടിക്കുവൊന്നും വേണ്ട.. പദ്മ ഈ സമയത്തു വരില്ല കെട്ടോ...ഏറിയാൽ ഒരു രണ്ട് മണി... അപ്പോളേക്കും അവൾ തിരിച്ചു പോകും . " കല്ലു അവനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. .. "ആഹ് പിന്നേ..... നി ഈ കാര്യം ശ്രീക്കുട്ടിയോട് ഒന്നും ചോദിക്കേണ്ട.അവൾക്ക് നേരത്തെ ഒരു പ്രാവശ്യം പേടിച്ചിട്ട് രണ്ട് ആഴ്ച പനി ആയിരുന്നു... അതിൽ പിന്നെ ഞങ്ങൾ ആരും അവളോട് ഇതേ പറ്റി ഒന്നും പറയില്ല..ഡോക്ടർ പ്രതേക പറഞ്ഞിട്ടുണ്ട്, അമ്മ അറിഞ്ഞാൽ നിന്നെ വഴക്ക് പറയും കെട്ടോ കല്ലു ആണെങ്കിൽ അതെല്ലാം കേട്ട് വെറുതെ തല കുലുക്കി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story