രാഗലോലം: ഭാഗം 40

ragalolam new

രചന: മിത്ര വിന്ദ

 അവന്റ ചോദ്യം കേട്ട് കല്ലു നെറ്റി ചുളിച്ചു. "എന്തേ മനസിലായില്ലേ " "ഇല്ല്യ " . "മ്മ്... ഞാൻ പറയാം..." . അവൻ കിടക്ക വിട്ടു എഴുന്നേറ്റു ഇരുന്നു. "അല്ലാ... ഞാൻ ഓർക്കുക ആയിരുന്നു കല്ലു... ഈ കഥയിൽ ഒക്കെ വായിക്കും പോലെ നമ്മുടെ കഥാ നായിക അടുത്ത് വന്നപ്പോൾ നല്ല കാച്ചെണ്ണയുടെയും തുളസി കാ തിരിന്റെയും മതിപ്പിക്കുന്ന സുഗന്ധം... ഒപ്പം അവളുടെ മേൽചുണ്ടിൽ മുകളിൽ വിടരാൻ തുടങ്ങിയ വിയർപ്പ് തുള്ളികൾ.... അവളുടെ വിറ കൊള്ളുന്ന മെയ്യും മാറും കണ്ടപ്പോൾ നമ്മുടെ നായകൻ ഫ്ലാറ്റ്.....അവൻ അവളെ വാരി പുണർന്നു കൊണ്ട് കട്ടിലിലേക്ക് മറിയുന്നു.....പിന്നെ എല്ലാം ഞാൻ പറയണ്ടല്ലോ ഇതൊക്കെ ഈ കഥയിലെ ഒള്ളോ.. അതോ..." അവൻ കല്ലുവിനെ നോക്കി.. ശ്വാസം അടക്കി പിടിച്ചു നിൽക്കുന്ന അവളെ കണ്ടതും കണ്ണൻ ചിരിച്ചു പോയി. "എന്റെ കല്ലു... നീ ശ്വാസം വിട്... ഇല്ലെങ്കിൽ ചത്തു പോകും..." അവൻ പറഞ്ഞതും കല്ലു തിരിഞ്ഞു നിന്നു ഒന്ന് നിശ്വസിച്ചു. കണ്ണന്റെ കൈകൾ അവളുടെ വയറിന്മേൽ മെല്ലെ പൊതിഞ്ഞു. അവന്റെ താടി തുമ്പ് അവളുടെ തോളിൽ ചേർത്തപ്പോൾ അവൾ ഒന്ന് കുതറി.

"എനിക്ക് എന്റെ പെണ്ണിന്റെ മണം ആണ് ഇഷ്ടം... അല്ലാതെ കാച്ചെണ്ണയും ഷാമ്പുവും ക്രീമും ഒന്നും എനിക്ക് മണക്കേണ്ട കേട്ടോടി കാന്താരി.." അവൻ അവളുടെ കാതിൽ മന്ത്രിച്ചു. അല്പസമയം രണ്ടാളും ആ നിൽപ്പ് തുടർന്ന്. അവളുടെ ശ്വാസഗതി ഏറുന്നതു കണ്ണനും അറിഞ്ഞു. അവളെ എല്ലാ അർത്ഥത്തിലും തന്റേത് ആക്കുവാൻ അവനു ആഗ്രഹം തോന്നി... "കല്ലു...." "മ്മ്...." "ഞാൻ.... എന്റേതാക്കി ക്കോട്ടെ നിന്നെ..... എന്റെ പാതിയായി, എന്റെ മക്കളുടെ അമ്മയായി..... എന്റെ ഈ ജന്മം മുഴുവൻ എനിക്ക് കൂട്ടായ്...എന്റേതാകുമോ നിയ്..... എടുത്തോട്ടെ ഞാൻ കല്ലു... ഇനിയും കാത്തിരിക്കാൻ വയ്യാ പെണ്ണെ ..." അവൻ അവളുടെ കാതിന്റെ അടുത്തേക്ക് വന്നു മെല്ലെ ചോദിച്ചു. അവന്റെ ശ്വാസം കാതിലേക്ക് അടിക്കും തോറും കല്ലുവും പരവശ ആയിരുന്നു... എന്നാലുമവൾക്ക് ഒരു ഉത്തരം കൊടുക്കാൻ കഴിയുന്നില്ല.. എന്താണ് ഈശ്വരാ തനിക്ക് സംഭവിക്കുന്നത് എന്നോർത്ത് അവൾ.. വല്ലാത്ത ഒരു പേടി പോലെ.. പക്ഷെ കണ്ണന്റെ സാമിപ്യം, അവന്റെ കരുതൽ, അവന്റെ സ്നേഹം, ഒക്കെ ഇല്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല...

അത്രമേൽ അവൻ അവൾക്ക് ജീവന്റെ ജീവൻ ആയിരുന്നു.. കുറച്ചു സമയം കഴിഞ്ഞതും അവന്റെ കൈകളുടെ പിടുത്തം അയഞ്ഞു.... അവൻ അകന്നു മാറാൻ തുടങ്ങിയതും കല്ലു അവന്റെ കൈയിൽ പിടിത്തം ഇട്ടു. കണ്ണന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ കല്ലുവിനെ പിടിച്ചു തന്നിലേക്ക് തിരിച്ചു നിറുത്തി. അവനെ നോക്കാതെ കല്ലു മുഖം താഴ്ത്തി നിൽക്കുക ആണ്. അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു മേല്പോട്ട് ഉയർത്തി... . "ഇവിടെ നോക്കെടി കാന്താരി...." അവൻ അവളുടെ നോക്കി പറഞ്ഞു. അവന്റെ കണ്ണുകളിലെ തീഷ്ണത കണ്ടപ്പോൾ കല്ലുവിന്റെ ശ്വാസഗതി ഏറി. "ഹ്മ്മ്... ഇപ്പൊ ഒരു കാര്യം സത്യം ആയി കല്ലു..." അവൻ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി... "ഞാൻ പറഞ്ഞ കഥാ നായികയെ പോലെ ആണ് നീയും... " അവൾ മനസിലാകാത്ത മട്ടിൽ നോക്കി. "തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ.. വിറക്കുന്നു മെയ്യും മാറും വേറെന്തിനോ....." അവൻ പാടിയതും കല്ലു അവനെ കൂർപ്പിച്ചു നോക്കി. "ദേ.. ഈ നോട്ടം ആണ് എനിക്ക് സഹിക്കാൻ മേലാത്തത് കേട്ടോ....

കാന്താരിയെ ഞാൻ എടുത്തു രുചിച്ചു കളയും.എരിവ് ഉണ്ടോ എന്ന് ഒന്ന് നോക്കട്ടെ .." അവൻ അത് പറയുകയും കല്ലു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. കണ്ണനും അവളെ തന്റെ മാറോട് പൊതിഞ്ഞു.... കണ്ണന്റെ കൈകൾ അനുസരണ ക്കേട് കാട്ടിയപ്പോൾ അവൾ അവനു വിധേയ ആയി നിന്നുകൊടുത്തു... അവന്റെ ചേർത്തു നിർത്തലിൽ, അവന്റെ ഓരോ കരലാളനത്തിലും അവനോടുള്ള പേടി അവളിൽ നിന്നും വഴി മാറി കൊടുത്തു.. ആ രാത്രി.... അവർക്ക് രണ്ടാൾക്കും അത്രമേൽ പ്രിയപ്പെട്ടത് ആയിരുന്നു... മനസ്സ് കൊണ്ടും ശരീരം കൊണ്ടും കല്ലു കണ്ണന്റെ സ്വന്തം ആകുക ആയിരുന്നു.. ഒരു പനിനീർ പൂവിനെ പോലെ അവൻ അവളെ ലാളിച്ചു... സ്നേഹിച്ചു.. ഒരല്പം പോലും നോവിക്കാതെ, അവൻ അവളിലേക്ക് ആഴ്ന്നു ഇറങ്ങി. അവൻ നൽകിയ ഓരോ ചുംബനവും ഏറ്റു വാങ്ങുമ്പോളും അവൾ തരളിത ആകുക ആയിരുന്നു. അവളുടെ പൂവുടൽ വിറ കൊണ്ടപ്പോൾ, അവളുടെ അവനിലെ പിടുത്തം മുറുകിയപ്പോൾ അവനും പുഞ്ചിരി തൂകി.. രാത്രി അതിന്റെ അന്തി യാമത്തിലേക്ക് ചേക്കേറി..

കണ്ണൻ അപ്പോളും തന്റെ പാതിയെ പുൽകി.. പുറത്തു ചെറുതായി മഴ ചന്നം പിന്നം പെയ്തു തുടങ്ങി. കുറച്ചു സമയം പിന്നീട്ടത്തും മഴ ശക്തി പ്രാപിച്ചു... പിന്നീട് അങ്ങനെ പെയ്തു കൊണ്ടേ ഇരുന്നു.. അതിനു ശേഷം ഒന്ന് ശമിച്ചു... അതുപോലെ ഒരു പുഴ പോലെ ഒഴുകിയ അവളിലേക്ക് ഒരു നനുത്ത മഴയായ് അവനും പെയ്തിറങ്ങി.... അവന്റെ സ്നേഹത്തിലും ലാളനയിലും അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പൊടിഞ്ഞു... അങ്ങനെ കണ്ണൻ അവളിലെ സ്ത്രീയെ പൂർണ്ണ യാക്കി.. കണ്ണന്റെ നഗ്നമായ നെഞ്ചിൽ വീണു കിടക്കുമ്പോൾ, കല്ലുവും പ്രാർത്ഥിച്ചു, ഒരിക്കലും ഈ സ്നേഹവും ചൂടും തന്നിൽ നിന്നും അകന്നു പോകരുതേ എന്ന്.... അത്രമാത്രം അവൾക്ക് അവൻ പ്രിയപ്പെട്ടവൻ ആയിരുന്നു. "കല്ലു...." "മ്മ്...." "നിനക്ക്..... നിനക്ക്.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ " "മ്മ്ച്ചും...." അവൾ ചുമൽ ചലിപ്പിച്ചു. "സോറി ഡാ....." അവന്റ ശബ്ദം ആർദ്രമായി "എന്തിന് കണ്ണേട്ടാ " "അല്ല.. നിനക്ക് വിഷമം ആയോടാ.." "ഇല്ല്യ....." "സത്യം ആണോ..." "മ്മ്..." "എനിക്ക്... ദൃതി കൂടി പോയോ എന്നൊരു സംശയം..."

അവൾ അതിനു മറുപടി പറയാതെ അവന്റെ കൈ തണ്ടയിൽ ഒന്നു പിച്ചി. "യ്യോ. എന്റമ്മേ...." അവൻ കിടന്നു കാറിയതും കല്ലു അവന്റെ വാ പൊത്തി.. "പതുക്കെ.... ആരെങ്കിലും കേൾക്കും "അവൾ അടക്കം പറഞ്ഞു. "കേൾക്കട്ടെ.... എല്ലാവരും അറിയട്ടെ.." .. അവൻ കൈ തിരുമ്മി കൊണ്ട് പറഞ്ഞു. പെട്ടന്ന് കല്ലു അവന്റെ കൈ തണ്ടയിൽ ഒരു മുത്തം കൊടുത്തു.. "സോറി . സോറി... ഇനി മിണ്ടരുതേ " അവൾ പറഞ്ഞതും അവൻ ചിരിച്ചു. "എന്താ ചിരിക്കുന്നത് " . "അല്ല... ഞാൻ ഒരു ഉമ്മ ചോദിച്ചപ്പോൾ എന്തൊക്കെ ആയിരുന്നു.. ഇപ്പൊ ദേ ചോദിക്കാതെ തന്നല്ലോ... ഇത്രയും പെട്ടന്ന് എന്റെ പെണ്ണിനു മാറ്റം വന്നോ എന്റെ ഈശ്വരാ..." അവൻ മുകളിലേക്ക് നോക്കി പറഞ്ഞു. കല്ലു ഒന്നും പറയാതെ കിടന്നതേ ഒള്ളൂ. "കല്ലുസേ...." "ഓ.. ഇനി എന്തൊക്കെ ആണ് കണ്ടു പിടിച്ചത്.." കല്ലു ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു. "അല്ല.... എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു." "എന്താ...." "മ്മ്... എന്റെ ഈ കാന്താരിക്ക് നല്ല എരിവ് ഉണ്ടായിരുന്നു കേട്ടോ.... ഞാൻ ഉദ്ദേശിച്ച പോലെ അല്ല...."

"വഷളൻ..... മിണ്ടാതെ കിടന്നു ഉറങ്ങു... നേരം ഒരുപാട് ആയി." അവൻ പറഞ്ഞതും കല്ലു ഗൗരവത്തിൽ പറഞ്ഞു,, കണ്ണുകൾ അടച്ചു.. അപ്പോളും അവളുടെ മുഖത്ത് അവൻ കാണാതെ നാണത്തൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു. *** രാവിലെ അന്നും പതിവ് പോലെ മഴ ആയിരുന്നു.. കണ്ണൻ അതുകൊണ്ട് ഉണരാൻ വൈകി. കല്ലു ഉണർന്നു വേഗം പോയി കുളി ഒക്കെ കഴിഞ്ഞു വന്നു. അടുക്കളയിൽ അമ്മ എത്തിയിരുന്നില്ല. ശ്രീകുട്ടീടെ മുറിയിൽ വെളിച്ചം ഉണ്ട്. പഠിത്തം ആണ് എന്ന് കല്ലുവിന് തോന്നി. പുട്ടും കടല യും ഉണ്ടാക്കാൻ ആണ് കാലത്തേക്ക്. തേങ്ങ ഒക്കെ ചിരവി വെച്ചപ്പോൾ അമ്മ ഉണർന്ന് വന്നു. അവൾ അവർക്ക് ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി കൊടുത്തു. "അച്ഛനും കൂടി കൊടുത്തേക്ക്.... പരവേശം ആണെന്ന് പറഞ്ഞു.." "മ്മ് ശരി അമ്മേ..." അങ്ങനെ ഒരു പതിവ് ഇല്ലാത്തത് കൊണ്ട് കല്ലുവിന് സന്തോഷം ആയി. അവൾ അച്ഛന് കാപ്പി കൊണ്ട് കൊടുത്തു... അപ്പോളേക്കും കുമാരേട്ടൻ വന്നു. "കല്ലു... ആ കണ്ണനെ ഇങ്ങു വിളിക്ക്.. കുമാരേട്ടൻ എന്തോ പറയാൻ ഉണ്ടന്ന് " "മ്മ്.. ശരി അമ്മേ " .

അവൾ കണ്ണന്റെ അടുത്തേക്ക് ചെന്നു. "ഏട്ടാ...." അവൾ അവനെ തോണ്ടി വിളിച്ചു. "മ്മ്..."അവൻ ഉറക്കച്ചടവോടെ തിരിഞ്ഞു കിടന്നു. "ഏട്ടാ... കുമാരേട്ടൻ വിളിക്കുന്നു " "എന്തിന്.." "അറിയില്ല.. അമ്മ പറഞ്ഞു വിളിക്കാൻ.." "മ്മ്.. ഞാൻ വന്നേക്കാം " "വേഗം വേണം... " "ആഹ്.." "കല്ലു...." പെട്ടന്ന് അവൻ വിളിച്ചു.. "നിനക്ക് കുഴപ്പമില്ല ല്ലോ അല്ലെ " "എന്താ ഏട്ടാ..." "അല്ല.... ഞാൻ ഇത്തിരി ഓവർ ആയോ എന്നൊരു സംശയം.." അവൻ എഴുനേറ്റ് ലുങ്കി എടുത്തു മുറുക്കി ഉടുത്തു കൊണ്ട് അവളെ നോക്കി പറഞ്ഞു.. കല്ലു പെട്ടന്ന് അവന്റെ അടുത്തേക്ക് കയറി വന്നു. "ഏട്ടൻ ഈ കാര്യം പറഞ്ഞു പറഞ്ഞു ഓവർ ആക്കണ്ട കേട്ടോഇവിടെ പ്രായം ആയ ഒരു പെൺകുട്ടി കൂടെ ഉണ്ട്.., വെറുതെ വേണ്ടാത്ത വർത്തമാന പറയാൻ വന്നേക്കുന്നു.." അവൾ അവന്റെ നെഞ്ചിനിട്ട് വേദനിപ്പിക്കാതെ ഒരു ഇടി കൊടുത്തു വേഗം മുറിയിൽ നിന്നും ഇറങ്ങി പോയി. ഹോ.. ഒറ്റ രാത്രി കൊണ്ട് പെണ്ണിന് ഇത്രയൊക്കെ പറയാറായോ... അവൻ ചിരിച്ചു കൊണ്ട് ഇറങ്ങി മുറ്റത്തേക്ക് പോയി. "ആഹ് കുമാരേട്ട.. ഗുഡ് മോർണിംഗ്.." "ആഹ് മോനെ "

"ഇന്നലെ തോമാ ചേട്ടൻ വന്നു " "ഹ്മ്മ് .. എന്തായി " "ന്യയമായിട്ട് ഒരു വില തന്നു... ഞായറാഴ്ച വരാം എന്ന് ആണ് പറഞ്ഞത്.." "ആണോ... എന്നാൽ പിന്നെ കുഴപ്പമില്ല അല്ലെ ". "ഇല്ല ചേട്ടാ....." കുറച്ചു സമയം കഴിഞ്ഞു അയാൾ പോയി. "ആഹ് മമ്മിക്ക് കാലിനു എങ്ങനെ ഉണ്ട്, എന്റെ എന്തെങ്കിലും ഹെല്പ് വേണം എങ്കിൽ പറയണം കേട്ടോ.. അല്ലെ കല്ലൂസ് " അവൻ ശോഭയുടെ അടുത്തേക്ക് വന്നു അവർക്കിട്ട് തന്റെ തോളു കൊണ്ട് ഒന്ന് തട്ടി കൊണ്ട് പറഞ്ഞു. "എന്താടാ.. പതിവില്ലാതെ നിനക്ക് ഒരു ഇളക്കം..." ശോഭ മകനെ അടിമുടി നോക്കി. അതുകേട്ട കല്ലുവിന് വിറച്ചു. കണ്ണനും പെട്ടന്ന് വാക്കുകൾക്കായി ഒന്ന് പരതി. "എന്താ അമ്മേ... ഇങ്ങനെ ചോദിക്കുന്നത്... ഞാൻ ഒരു കുശലം ചോദിച്ചത് അല്ലെ " "ഓഹോ.. പെട്ടന്ന് എന്താണ് ഒരു കുശലം " "ഈ അമ്മയോട് ഒരക്ഷരം പോലും മിണ്ടാൻ പറ്റാത്ത സ്ഥിതി ആയല്ലോ എന്റെ ഭഗവാനെ " "മ്മ്....." ശോഭ അവനെ നോക്കി ഒന്നിരുത്തി മൂളി.. .. എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി പോയി. "കണ്ണേട്ടാ... ഇത്തിരി കൂടുന്നുണ്ട് കേട്ടോ " കല്ലു അവനോട് പതിയെ പിറു പിറുത്തു. "എന്ത്... ഞാൻ അതിന് എന്ത് ചെയ്തു "... "എന്താ ചെയ്തത് എന്ന് ഞാൻ പറയണോ അമ്മയോട് ..." അവൾ അവനെ നോക്കി കണ്ണുരുട്ടി. "അയ്യേ.. നീ എന്താ ഇങ്ങനെ..."അത് പറഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ കണ്ണൻ അടുക്കളയിൽ നിന്നു ഇറങ്ങി പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story