രാഗലോലം: ഭാഗം 42

ragalolam new

രചന: മിത്ര വിന്ദ

."ഞാൻ അങ്ങോട്ട് ഒന്നും പറഞ്ഞിട്ടില്ല എന്റെ പൊന്നെ... എല്ലാം തിരിച്ചു എടുത്തിരിക്കുന്നു " . "അതിനി പറ്റില്ല കല്ലു... ഞാൻ അതല്പം സീരിയസ് ആയിട്ട് എടുത്തു പോയി..." . അവൻ കല്ലുവിനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു. *** അടുത്ത ദിവസം കാലത്തെ കല്ലുവും കണ്ണനും കൂടി അച്ഛമ്മയെ കാണാൻ പുറപ്പെട്ടു. ഉച്ച തിരിഞ്ഞു മഴ പെയ്തലോ എന്നോർത്ത് ആണ് നേരത്തെ പോയത്. ഏകദേശം 11മണി ഒക്കെ ആയപ്പോൾ അവർ രണ്ടാളും അവിടെ എത്തി ചേർന്നു. അച്ഛമ്മയെ കണ്ടതെ കല്ലു അവരെ ഇറുക്കി പുണർന്നു. അവൾ അച്ഛമ്മയ്ക്ക് ഒരുപാട് ഉമ്മകൾ കൊടുത്തു. വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് അച്ചമ്മ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു. അച്ഛമ്മയും അപ്പച്ചിയും കൂടി അവർക്ക് ചെറിയ സദ്യ ഒക്കെ ഒരുക്കി വെച്ചിരുന്നു. ചെന്നപ്പോൾ കഴിക്കാനായി കള്ളപ്പവും നാടൻ കോഴി കറിയും ആയിരുന്നു. കണ്ണനും കല്ലുവും ഭക്ഷണം ഒക്കെ കഴിച്ചു. ശ്രീക്കുട്ടി ക്ക് വന്ന ആലോചന അവൻ അവരോട് പറഞ്ഞു. കേട്ടപ്പോൾ അച്ഛമ്മയ്ക്കു ഒക്കെ സന്തോഷം ആയി.

ഉഷ അപ്പച്ചിയുടെ മകളും ആയി സംസാരിച്ചു കൊണ്ട് കല്ലു അവളുടെ മുറിയിൽ ആണ്. "കല്ലു ചേച്ചി കുറച്ചൂടെ സുന്ദരി ആയി കേട്ടോ," "പോടീ മണിക്കുട്ടി കള്ളം പറയാതെ.." "അയ്യോ അല്ല ചേച്ചി... സത്യം ആണ്.. ചേച്ചി ഇത്തിരി കൂടി നിറം വെച്ചു, ലേശം വണ്ണവും വെച്ചു " "പിന്നെ പിന്നെ.... കള്ളം പറയല്ലേ..." . "ഓഹ്... കള്ളം പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ... ഞാൻ സത്യമാണ് പറഞ്ഞത്... ചേച്ചി ശരിക്കും സുന്ദരി ആയിട്ടുണ്ട്..." ഓ ഞാൻ അങ്ങട് വിശ്വസിച്ചു പോരെ " " അമ്മേ.... " മണിക്കുട്ടി ഉറക്ക വിളിച്ചു. " എന്താടി " " അമ്മേ ഈ കല്ലു ചേച്ചിയെ കാണാൻ സുന്ദരിയായിട്ടില്ലേ, ചേച്ചി ഇത്തിരി വണ്ണവും വെച്ചു, നിറവും കൂടി.. ശരിയല്ലേ അമ്മേ " അവൾ അകത്തുനിന്നും ഉറക്ക വിളിച്ചു ചോദിച്ചു.. " ഈ പെണ്ണിനെ കൊണ്ട് തോറ്റു ഒന്നു മിണ്ടാതിരിക്കു മണിക്കുട്ടി... " കല്ലു അവളുടെ വായ പൊത്തിപ്പിടിച്ചു. " നീ അവളെ കണ്ണ് വെയ്ക്കുവൊന്നും വേണ്ട കേട്ടോ പെണ്ണെ,... കല്ലു ഇങ്ങട് വാ നിന്നെ ഒന്ന് ഉഴിഞ്ഞു കളയട്ടെ..." ഉഷ ആണെകിൽ മകളെ വഴക്ക് പറഞ്ഞു കൊണ്ട് കയറി വന്നു.

"ശോ.. എന്റെ അപ്പച്ചി..ഇനി അപ്പച്ചി കൂടി തുടങ്ങിക്കോ കേട്ടോ... ഈ മണിക്കുട്ടി എന്നേ വെറുതെ കളിയാക്കുന്നത് അല്ലെ.. അതു കേട്ടിട്ട് ഇങ്ങനെ ഒക്കെ പറയാതെ.." . കല്ലു മണിക്കുട്ടിയെയും തോളത്തു കൂടി ചേർത്ത് പിടിച്ചു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി പോയി. മുറ്റത്തെ കോണിൽ നിറയെ മൂവാണ്ടൻ മാങ്ങ കായിച്ചു കിടപ്പുണ്ട്. കല്ലു ഒരെണ്ണം പൊട്ടിച്ചെടുത്തു. നന്നായി വിളഞ്ഞ മാങ്ങ ആണ്. അവൾ അത് എടുത്തു കൊണ്ട് വന്നു ചെത്തി.. ഉപ്പും മുളക് പൊടിയും ചേർത്തു മാങ്ങാ കഷണങ്ങൾ ആക്കി ഇട്ടു കൊണ്ട് വായിലേക്ക് വെച്ചു. ഒരു കണ്ണ് ഇറുക്കി അടച്ചു പിടിച്ചു കൊണ്ട് അവൾ അതെടുത്തു ചവച്ചു തിന്നു. "ആഹ് .. തുടങ്ങിയോ..." അച്ഛമ്മ അവൾക്കരികിലേക്ക് വന്നു. "കേട്ടോ കണ്ണാ. ഈ മാങ്ങാ കാലം ആയാൽ ഇവളുടെ പ്രധാന പ്പെട്ട പരിപാടി ആണ് ഇത് കെട്ടോ.. ഒരൊറ്റ മാങ്ങ പോലും കളയില്ല.." അച്ഛമ്മ അവനെ നോക്കി പറഞ്ഞപ്പോൾ കല്ലു അവനെ ഒന്ന് ഇളിച്ചു കാണിച്ചു. "നിനക്ക് ഇത്രയ്ക്ക് ഇഷ്ടം ആണോ ഈ പച്ചമാങ്ങ..." .

അവൻ പതിയെ ചോദിച്ചപ്പോൾ കല്ലു അതെ എന്ന് തല ഇളക്കി. "എങ്കിൽ ഇനി നീയ് പച്ച മാങ്ങ കൂടുതൽ തിന്നാൻ റെഡി ആയിക്കോ... ബാക്കി കാര്യം ഞാൻ ഏറ്റു..." അവൻ ശബ്ദം താഴ്ത്തി പറഞ്ഞു ഉഷ അപ്പച്ചി അവരുടെ അടുത്തേക്ക് വന്നതും കല്ലു അവനോട് ഒന്നും മറുപടി പറഞ്ഞില്ല.. "ദാ മോളെ.. ഈ കവറിലേക്ക് ഇട്ടോ എല്ലാം, പോകുമ്പോൾ കൊണ്ട് പോകാം..." "മ്മ്.... "ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ മോളെ.. നീ ഇതെല്ലാം എടുത്തോണേ " "ശരി അപ്പച്ചി...." അവൾ അതെല്ലാം പെറുക്കി എടുത്തു.. "എങ്ങനെ ആണ് അപ്പൊ.. അടുത്ത മാസം മുതൽ കൂടുതലായി കഴിച്ചു തുടങ്ങാം അല്ലെ...." "ദേ.. കണ്ണേട്ടാ... ഇത്തിരി കൂടുന്നുണ്ട് കേട്ടോ.... വഷളത്തരം മാത്രമേ നാവിൽ നിന്നു വീഴു അല്ലെ..." "ങ്ങെ... വഷളത്തരമോ.... " "അതേ.... ഇങ്ങനെ ഒക്കെ പറയുന്നത് പിന്നേ എന്താ.... വേദ വാക്യം ആണോ " . അവൾ ചൊടിച്ചു. "ഞാൻ അതിന് എന്നതാ എന്റെ കല്ലു പറഞ്ഞത്...." "അടുത്ത മാസം മുതൽ കൂടുതൽ മാങ്ങ കഴിക്കാം എന്ന് പറഞ്ഞത് ഏത് അർദ്ധത്തിൽ ആണ്"

"നമ്മുടെ പടിഞ്ഞാറെ വേലിയ്ക്കടുത്തു നിൽക്കുന്ന മൂവാണ്ടൻ മാവിൻ നിറയെ മാങ്ങ കിടപ്പില്ലേ.. അത് അടുത്ത മാസം ആകുമ്പോൾ വിളയും.. നിനക്ക് ഇഷ്ടം ആണെങ്കിൽ അത് ഒരുപാട് ഉണ്ട് കഴിക്കാൻ... ഞാൻ അതേ ഉദ്ദേശിച്ചത്." കണ്ണൻ പറഞ്ഞപ്പോൾ കല്ലു കീഷ്ച്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ഓടി കളഞ്ഞു. "വെച്ചിട്ടുണ്ടെടി കാന്താരി...." പിന്നാലെ പോകുമ്പോൾ അവൻ മനസിൽ ഉരുവിട്ട് . ഊണ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ശേഷം രണ്ടാളും തിരികെ വീട്ടിലേക്ക്പോയി. ഇറങ്ങുമ്പോൾ അച്ഛമ്മയ്ക്കും കല്ലുവിനും വിഷമം ആയിരുന്നു.. ഇടയ്ക്ക് ഒക്കെ വരാം എന്ന് പറഞ്ഞു കണ്ണൻ അവളെയും കൂട്ടി അവിടെ നിന്നു പുറപ്പെട്ടു. 5മണിയോടെ വിട്ടിൽ എത്തിയിരുന്നു. ശ്രീക്കുട്ടി യും ശോഭയും കൂടി ഉമ്മറത്തു ഉണ്ടായിരുന്നു. കണ്ണൻ ആണെങ്കിൽ ചായക്കടയിൽ നിന്നും പരിപ്പ് വടയും ഏത്തക്ക ബോളിയും മേടിച്ചിട്ടുണ്ടായിരുന്നു. കല്ലു അത് കൊണ്ട് പോയി ശ്രീകുട്ടിയുടെ കയ്യിൽ കൊടുത്തു. ഞായറാഴ്ച പോകുന്ന കാര്യാo ചർച്ച ചെയ്യുക ആയിരുന്നു ശോഭ.

കണ്ണനും വന്നു ഡ്രസ്സ്‌ പോലും മാറാതെ അര ഭിത്തിയിൽ ഇരുന്നു. രാജന് വയ്യാത്തത് കാരണം പോകുന്നില്ല എന്ന് അയാൾ പറഞ്ഞു. ശോഭയും കണ്ണനും കല്ലുവും രാജിയും ഭർത്താവും പിന്നെ ഒരമ്മാവനും മൂത്ത അപ്പച്ചിയും ആണ് പോകാൻ തീരുമാനിച്ചത്. കല്ലു പോകുന്നില്ല എന്ന് പറഞ്ഞു എങ്കിലും ശ്രീക്കുട്ടി സമ്മതിച്ചില്ല.. മുതിർന്ന ആളുകൾ അല്ലെ ശ്രീക്കുട്ടി ആദ്യം പോകേണ്ടത് എന്ന് അവൾ പറഞ്ഞു നോക്കി.. പക്ഷെ കല്ലുവും എല്ലാവരോടും ഒപ്പം പോകണം എന്ന ഒരേ വാശിയിൽ ആയിരുന്നു ശ്രീക്കുട്ടി. അപ്പോൾ ആണ് രാജി വിളിച്ചത്. അവളുടെ അമ്മായി അമ്മയെ കൂടി കൊണ്ട് പോകണം.. ഇല്ലെങ്കിൽ പിന്നെ അത് മതി.. അവർക്ക് മുറു മുറുപ്പ് തുടങ്ങും എന്ന് പറഞ്ഞു... ഒടുവിൽ അവരെ കൂടെ കൊണ്ട് പോകാം എന്ന് കണ്ണൻ മറുപടി കൊടുത്തു. "കണ്ണേട്ടാ ഞാൻ വരണോ.. നിങ്ങൾ എല്ലാവരും കൂടെ പോയാൽ പോരേ " വേഷം മാറാനായി കണ്ണൻ മുറിയിലേക്ക് വന്നപ്പോൾ കല്ലു അവനോട് ചോദിച്ചു. "എന്തായാലും അവള് പറഞ്ഞത് അല്ലെ.. നീയും കൂടെ വാ " "ശോ... അത് വേണോ ഏട്ടാ "

"നിനക്ക് എന്താ കല്ലു വന്നാല്... എന്തെങ്കിലും പ്രശ്നം ഉണ്ടോ " . "അത് കൊണ്ട് അല്ല ഏട്ടാ..." "പിന്നെ " "അമ്മയ്ക്ക് ഇഷ്ടം ആയില്ലെങ്കിലോ എന്ന് ഓർത്താണ് " ആഹ്.. എന്തിനാ നിയ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിച്ചു കൂട്ടുന്നത്.. നിന്നോട് ഈ കണ്ണേട്ടൻ പറഞ്ഞത് അങ്ങ് കേട്ടാൽ മാത്രം മതി.... " . അവൻ അവളുടെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു. കല്ലു വീണ്ടും ആലോചനയോടെ നിന്നു. കണ്ണൻ ഈ കുറി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. അവന്റ കയ്യിൽ കിടന്നു കുതറിയ കല്ലുവിനെ ഒന്നൂടെ തന്നിലേക്ക് ബലമായി അടുപ്പിച്ചു. "പച്ച മാങ്ങ വേണ്ടേ..." അവൻ മെല്ലെ അവളോട് മന്ത്രിച്ചു. കല്ലു അവനെ തുറിച്ചു നോക്കി. "എടി ഉണ്ടക്കണ്ണി... പോയി ആ മാങ്ങാ എല്ലാം എടുത്തു അടുക്കളയിൽ കൊണ്ട് പോയി വെയ്ക്കു.." . "കണ്ണേട്ടാ... വിട്.... ആരെങ്കിലും കാണും " അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. പെട്ടന്ന് ആണ് ശ്രീക്കുട്ടി കല്ലുവിനെ വിളിച്ചത്. ആ തക്കം നോക്കി അവൾ പുറത്തേക്ക് ഓടി.. ഓടിയ വഴി നെറ്റി ചെന്നു കതകിന്റെ ഓരത്തു തട്ടി. "ഹാവൂ...."

വേദന കൊണ്ട് അവളുടെ മിഴികൾ ഈറനയി.. "യ്യോ... കല്ലു... എന്തെങ്കിലും പറ്റിയോ " കണ്ണൻ അവളുടെ പിന്നാലെ ചെന്നു എങ്കിലും അവൾ അവനെ നോക്കാതെ വേഗം ശ്രീകുട്ടിയുടെ അടുത്തേക്ക് പോയി. "കല്ലു...." നെറ്റി തിരുമ്മി വരുന്ന കല്ലുവിനെ ശ്രീക്കുട്ടി വിളിച്ചു. "എന്താ ശ്രീക്കുട്ടി "... "നിന്റെ റിസൾട്ട്‌ പബ്ലിഷ് ചെയ്തു... ദേ എന്റെ കൂട്ടുകാരി വീണ മെസ്സേജ് അയച്ചത് ആണ് " . "ഉവ്വോ.. നോക്കട്ടെ " . "മ്മ്... നെറ്റിൽ നോക്കിക്കെ... നമ്പർ അറിയില്ലേ " . "മ്മ്... നോക്കാം " "ശ്രീക്കുട്ടി.. വന്നു കുളിക്കാൻ നോക്ക്...." അമ്മ വിളിച്ചപ്പോളവൾ കുളിക്കാനായി പോയി. കല്ലു മുറിയിൽ വന്നു ഫോൺ എടുത്തു... നെറ്റ് ഓൺ ചെയ്തു സൈറ്റ് ഇൽ കേറി നോക്കി. പക്ഷെ കിട്ടുന്നില്ലായിരുന്നു. കുറച്ചു സമയം ട്രൈ ചെയ്തു എങ്കിലും നിരാശ ആയിരുന്നു ഫലം. സങ്കടം വന്നു എങ്കിലും ഫോൺ വെച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി. ആലോചനയോടെ വന്നു നിൽക്കുന്ന കല്ലുവിനെ കണ്ണൻ ശ്രദ്ധിച്ചു. എന്താ പറ്റിത്.. പെട്ടന്ന് മുഖം വാടിയല്ലോ അമ്മ അടുത്ത് ഉള്ളത് കൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല. നാമം ചൊല്ലുമ്പോളും അത്താഴം കഴിക്കുമ്പോളും ഒക്കെ അവളുടെ മനം ഇവിടെ അല്ല എന്ന് കണ്ണന് തോന്നി.

വരട്ടെ... കിടക്കാൻ വരുമ്പോൾ ചോദിക്കാം.. അവൻ തീർച്ചപ്പെടുത്തി. ഫോണിൽ നോക്കി ഇരിക്കുന്ന കല്ലുവിനെ കണ്ടു കൊണ്ടാണ് കണ്ണൻ ശ്രീകുട്ടിയുടെ മുറിയിലേക്ക് ചെന്നത്. "മ്മ്.. എന്ത് പറ്റി... കുറച്ചു സമയം ആയല്ലോ ഫോണിൽ കുത്താൻ തുടങ്ങിയിട്ട് " . അവൻ ശ്രീകുട്ടിയുടെ അടുത്ത് ഇരുന്ന് കൊണ്ട് കല്ലുവിനെ നോക്കി. "ഏട്ടാ.. ഇന്ന് കല്ലുന്റെ റിസൾട്ട്‌ വന്നതാണ്.. പക്ഷെ ഇവൾ നോക്കിയിട്ട് നമ്പർ കാണുന്നില്ല...." അവൻ നോക്കിയപ്പോൾ ഇപ്പൊ കരയും മട്ടിൽ ആണ് കല്ലു. "ഹേയ്.. അത് ഒക്കെ കുറച്ചു കഴിഞ്ഞു വന്നോളും.... ഇവിടെ നെറ്റ് കംപ്ലയിന്റ് ഉണ്ട്.. അതാ.." അവൻ കല്ലുവിനെ അശ്വസിപ്പിച്ചു. "കല്ലു... ഒരു കാര്യം ചെയ്യാം.. നാളെ നമ്മൾക്ക് കഫെ യിൽ പോയി നോക്കാം.. ഇപ്പൊ നീ പോയി കിടക്കു " .. ശ്രീക്കുട്ടി അവളോട് പറഞ്ഞു. "അതേ അതേ... സമയം പത്തു മണി കഴിഞ്ഞു.. വാ കല്ലു... വന്നു കിടക്കക്കാൻ നോക്ക് " കണ്ണനും ഇരിപ്പീടത്തിൽ നിന്ന് എഴുനേറ്റ് മുറിയിൽ നിന്നും ഇറങ്ങി പോയി. അല്പം കഴിഞ്ഞു കല്ലുവും അവന്റെ പിന്നാലെ നടന്നു. "നാളെ നമ്മൾക്ക് ടൗണിൽ പോയി നോക്കാം... നീ വാ . വന്നു കിടക്കു "

"കണ്ണേട്ടാ... എനിക്... ആകെ.. പേടി തോന്നുന്നു... ഇനി ഞാൻ പാസ്സ് ആയില്ലേ " അത് പറയുമ്പോൾ അവൾ കരഞ്ഞു പോയിരിന്നു. അവനും അവൾ കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി.. "ദേ പെണ്ണെ... മര്യാദക്ക് വന്നു കിടക്കു... നാളെ നേരം വെളുത്തിട്ട് നമ്മൾക്ക് നോക്കാം " . അവൻ കട്ടിലിലേക്ക് കയറി കിടന്നു. കല്ലു പെട്ടന്ന് തന്നെ ഫോൺ എടുത്തു അവളുടെ കൂട്ടുകാരി മരിയയെ വിളിച്ചു. അവളോട് നമ്പർ ഒക്കെ പറഞ്ഞു കൊടുത്തു. ഞാൻ ലാപ്പിൽ നോക്കിട്ട് വിളിക്കാം ടി... സോനയും പറഞ്ഞു അവൾക്ക് കിട്ടുന്നില്ല റിസൾട്ട്‌ എന്ന്.. അതു പറഞ്ഞു കൊണ്ട് മരിയ ഫോൺ കട്ട്‌ ചെയ്തു. കല്ലു അവിടെ കിടന്ന കസേരയിൽ ആലോചനയോടെ ഇരിക്കുക ആണ്.. വല്ലാത്ത ഒരു മാനസിക സംഘർഷം ആയിരുന്നു അവൾക്ക് അപ്പോൾ. കണ്ണനും പ്രാർത്ഥിച്ചു... അവൾ പാസ്സ് ആകണെ എന്ന്. അല്പം കഴിഞ്ഞു മരിയ അവളെ വിളിച്ചു. മിടിക്കുന്ന ഹൃദയത്തോടെ കല്ലു ഫോൺ എടുത്തു കാതോട് ചേർത്തു. "Hello.... കല്ലു.. നിനക്ക് ഹൈ ഡിസ്റ്റിങ്ക്ഷൻ ഉണ്ടടി... കോൺഗ്രാചുലഷൻസ്....

നിന്റെ റിസൾട്ട്‌ ഞാൻ വാട്സാപ്പിൽ അയച്ചിട്ടുണ്ട് കെട്ടോ " . മരിയ പറഞ്ഞ വാചകങ്ങൾ കേട്ട് കല്ലു വിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. കണ്ണേട്ടാ..... അവളുടെ ഒറ്റ വിളിയിൽ കണ്ണൻ ചാടി എഴുനേറ്റ് അവളുടെ അടുത്ത് ചെന്നു. . അവനെ ഇറുക്കെ പുണർന്നു കൊണ്ട് അവൾ അവന്റെ കവിളിൽ ഉമ്മ കൊടുത്തു.. "എനിക്ക് ഹൈ ഡിസ്റ്റിങ്ക്ഷൻ ഉണ്ട് കണ്ണേട്ടാ... മരിയ വിളിച്ചു പറഞ്ഞു..." .. അവൾ അവനോട് പറഞ്ഞു അപ്പോളും അവളുടെ കൈകൾ അവനെ മുറുക്കെ പുണർന്നിരിക്കുക ആണ്. അത് കേട്ടതും കണ്ണനും ഒരുപാട് സന്തോഷം ആയി. അവനും കല്ലുവിനെ തിരിച്ചു ആസ്ലെഷിച്ചു.. "സത്യം ആണോടാ..." "ഹ്മ്മ്... ദേ മാർക്ക്‌ ലിസ്റ്റ് " അവൾ ഫോൺ എടുത്തിട്ട് അവനെ കാണിച്ചു. "മിടുക്കി കുട്ടി..." .. അവൻ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവളെ അനുമോദിച്ചു. അല്പസമയം ഇരുവരും ആ നിൽപ്പ് തുടർന്നു. കല്ലു.... മ്മ്.. കിടക്കണ്ടേ... നേരം ഒരുപാട് ആയി.. അവൻ പതിയെ പറഞ്ഞു.. അവൾ അവനെ നോക്കി. ദേ.. ഇങ്ങനെ ഇനിയും നിന്നാലേ എന്റെ കണ്ട്രോൾ പോകും കേട്ടോ... അമ്മാതിരി പിടുത്തം അല്ലെ പിടിച്ചത്. അവൻ കളിയാക്കിയപ്പോൾ കല്ലു അവ്നിൽ നിന്നും അകന്നു മാറി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story