രാഗലോലം: ഭാഗം 44

ragalolam new

രചന: മിത്ര വിന്ദ

ശോഭയും അറിയുക ആയിരുന്നു കല്ലുവിനെ. അവളുടെ നന്മ ഉള്ള മനസിനെ.. ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് അവളെ താൻ ഉള്ളു കൊണ്ട് വെറുത്തു പോയതിൽ ശോഭ ഈശ്വരനോട് ക്ഷമ പറഞ്ഞു. ഉച്ചകഴിഞ്ഞ് ഏകദേശം നാലു മണി ആകാറായപ്പോൾ രാജിയും ഭർത്താവു സുമേഷും അമ്മയും ഒക്കെ കൂടി എത്തിയിരുന്നു.. പിന്നീടങ്ങോട്ട് വീട്ടിൽ ആകെ ബഹളമായമായിരുന്നു.. കല്ലുവിനെ കണ്ടതും രാജി അവളെ ചേർത്തുപിടിച്ചു വിശേഷങ്ങളൊക്കെ തിരക്കി. കല്ലൂർ അവളുടെ റിസൾട്ട് ഒക്കെ രാജിയോട് പറഞ്ഞു. അത് കേട്ടതും രാജിക്ക് ഒരുപാട് സന്തോഷമായി. തുടർന്ന് പഠിക്കാൻ ആയിട്ടുള്ള എല്ലാ കാര്യങ്ങളും നോക്കിക്കോണം എന്ന് രാജി അ വളെ ഉപദേശിച്ചു. അത് കേട്ടതും സുമേഷിന്റെ അമ്മയ്ക്ക് ചെറിയ നീരസം തോന്നി. " എന്റെ ശോഭേ, ഈ പെൺകുട്ടികൾ ഒക്കെ ഒരുപാട് പഠിച്ചു പോയാലും കണക്കാ... ജീവിക്കാൻ മറന്നുപോകും ഇവറ്റകൾ ഒക്കെ,,,... അവർ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.

ശോഭ പക്ഷേ അതൊന്നും കാര്യമാക്കിയില്ല.. കുറച്ച് സമയം കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി എത്തി.. പൈക്കളെ കൊണ്ടുപോയ വിവരം അറിഞ്ഞതും ശ്രീക്കുട്ടിക്കും ചെറിയ വിഷമം തോന്നി . പക്ഷേ അമ്മയുടെ വയ്യാഴിക ഓർത്തപ്പോൾ അവളും സമാധാനിച്ചു. സുമേഷ് രാജനും യിട്ട് ഓരോരോ നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞ് അകത്തെ മുറിയിൽ ഇരിക്കുകയാണ്. ശോഭയാണെങ്കിൽ ഫോൺ എടുത്ത് കണ്ണനെ വിളിച്ചു, വീട്ടിലേക്ക് വരുമ്പോൾ ഒരു കോഴിയും ഇത്തിരി മീനും ഒക്കെ മേടിച്ചു കൊണ്ടുവരണം, എല്ലാവരും എത്തിയിട്ടുണ്ടെന്ന് അവർ അവനോട് പറഞ്ഞു. താൻ വിളിച്ചപ്പോൾ ഒന്നും കണ്ണേട്ടൻ ഫോൺ എടുത്തിരുന്നില്ല, തന്നെയുമല്ല ഒന്ന് തിരിച്ചു വിളിക്കുക പോലും ചെയ്തില്ല... കല്ലു ആലോചിച്ചു. "കല്ലു.." " എന്താ രാജി ചേച്ചി" "അല്ല മോളെ, നിയ് നാളെ ഏത് ഡ്രെസ് ആണ് ഇടുന്നത് "

"ഞാൻ ചുരിദാർ ഇടാം എന്ന് കരുതി ആണ്.." "അത് വേണ്ട . നമ്മൾക്ക് രണ്ടാൾക്കും സെറ്റും മുണ്ടും ഉടുത്താലോ" " അത് വേണോ ചേച്ചി " "മ്മ് . ഞാൻ ഒരു സെറ്റ് മുണ്ടും എടുത്തുകൊണ്ടു വന്നിട്ടുണ്ട്, കല്ലുവിന്റെ കയ്യിലുണ്ടോ" "ഉണ്ട് ചേച്ചി.... കല്യാണതലേന്ന് ഞാൻ ഉടുത്ത സെറ്റു ഉണ്ട് " " എങ്കിൽ അതെടുത്ത് ഒന്ന് അയൺ ചെയ്തു വെക്കണേ, ഞാനും അത് ഉടുക്കാം " "ശരി ചേച്ചി" അവൾ സമ്മതിച്ചു. കല്ലു കുളിക്കാൻ കയറിയ സമയത്താണ് രേഖ ചിറ്റയുടെ വരവ്... ശോഭയുടെ അനുജത്തിയാണ് രേഖ. അവളും നാളെ പോകുന്നുണ്ട്. അപ്പോളേക്കും കണ്ണനും എത്തി. ചിക്കനും മീനും ഒക്കെ അവൻ അമ്മയെ ഏൽപ്പിച്ചു. തോമാ ചേട്ടൻ വന്ന വിവരം അമ്മ അവനോട് പറഞ്ഞു. മ്മ്..... ഒന്ന് മൂളിയ ശേഷം അവൻ മുറിയിലേക്ക് പോയി. കല്ലു കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ രേഖ യും മക്കളുമൊക്ക കട്ടൻ ചായ കുടിക്കുക ആണ്. കല്ലു അവരെ നോക്കി ചിരിച്ചു. രേഖ പക്ഷെ അവളെ അങ്ങനെ നോക്കിയില്ല. ശ്രീക്കുട്ടി സബോള എല്ലാം എടുത്തു തൊലി കളയാൻ തുടങ്ങി. രാജി കുഞ്ഞിനെ ഉറക്കാൻ കേറി. കല്ലു...

കണ്ണന് ഈ കാപ്പി കൊണ്ട് പോയി കൊടുക്ക് മോളെ.. ശോഭ പറഞ്ഞപ്പോൾ അവൾ വേഗം കാപ്പി എടുത്തു കൊണ്ട് കണ്ണന്റെ അടുത്തേക്ക് പോയി. അവൻ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുക ആണ്. "കണ്ണേട്ടാ...." "മ്മ്..." "കാപ്പി..." "അവിടെ വെച്ചേക്ക് " "എന്ത് പറ്റി . സുഖം ഇല്ലേ " "ഹേയ്.. കുഴപ്പമില്ല കല്ലു.. ഞാൻ വെറുതെ കിടന്നത് ആണ് " "ഏട്ടനെ ഞാൻ ഇന്ന് പകല് വിളിച്ചാരുന്നു.." .. "മ്മ്... ഇന്ന് ആണേങ്കിൽ ഒരു മിനിറ്റ് പോലു അടങ്ങി ഇരുന്നില്ല.. ആകെ വലഞ്ഞു " അവൻ എഴുനേറ്റ് ഇരുന്നു കാപ്പി എടുത്തു ചുണ്ടോട് ചേർത്ത്. ഷർട്ട്‌ മാറുന്നില്ലേ ഏട്ടാ... മ്മ്... ഷർട്ട്‌ ഊരി യപ്പോൾ ആണ് കല്ലു കണ്ടത് അവന്റെ വലതു തോളിൽ നിന്നു താഴോട്ട് മുറിഞ്ഞിരിക്കുന്നു. "യ്യോ... ഇതെന്താ പറ്റിയത് ഏട്ടാ " കല്ലു അവനെ പിടിച്ചു തിരിച്ചു. "ഹേയ്.. ഒന്നും ഇല്ല കല്ലു " . "പിന്നെ ഈ മുറിവോ " "അത് ഇന്ന് ഞാൻ പണിതപ്പോൾ പറ്റിയത് ആണ്..." "എന്ത് പണി... ഏട്ടൻ അതിന് വണ്ടി ഓടിക്കുവല്ലേ "... "അതേ...." അവൻ കാപ്പി കുടിച്ച ഗ്ലാസ്‌ എടുത്തു അവളുടെ കൈയിൽ കൊടുത്തു. "ഏട്ടാ ... ഇതെന്ന പറ്റി... പറയു "

അവൾ അവന്റെ തോളിൽ വീണ്ടും പിടിച്ചു. ഒന്നുമില്ല എന്റെ പെണ്ണെ.. ഇത് ഇത്തിരി ഒന്ന് തോല് പോയി... അതെങ്ങനെ പറ്റി. ഓഹ്.. ഇവളെ കൊണ്ട് ഞാൻ തോറ്റു.... "നീ ഇവിടെ വന്നു ഇരിക്ക്... ഞാൻ പറയാം " അവൻ പോക്കറ്റിൽ നിന്നു ഒരു ചെറിയ ഡെപ്പി എടുത്തു.. "ഇതെന്താ " "തുറന്നു നോക്ക് " "എന്താണ് എന്ന് പറയു ഏട്ടാ " "ഹാ... തുറന്നു നോക്ക് പെണ്ണെ " അവൾ നോക്കിയപ്പോൾ നടുക്ക് ഒരു വെള്ള ക്കല്ല് പതിപ്പിച്ച ചെറിയ സ്വർണ മോതിരം.. "ഏട്ടാ... ഇത് " "എന്റെ കല്ലു മോള് ഇത്രയും മാർക്ക് ഒക്കെ മേടിച്ചു പാസ്സ് ആയതു അല്ലെ... അതിനു ഈ ഏട്ടന്റെ വക ഒരു ചെറിയ സമ്മാനം..." അവൻ അവളുടെ ഇരു തോളിലും പിടിച്ചു കൊണ്ട് പറഞ്ഞു. കല്ലു ഒന്ന് പുഞ്ചിരി തൂകി. "താങ്ക് യു ഏട്ടാ " "മ്മ്... ഇഷ്ടം ആയോ " "ഒരുപാട്...." "സത്യം..." "മ്മ്... സത്യം " കല്ലു... നിലവിളക്ക് ഒന്ന് കൊളുത്താമോ ശ്രീക്കുട്ടി വിളിച്ചു.. "ഏട്ടാ..." "എന്താടാ " "ഈ മുറിവ് " "ഇത്തിരി പോന്ന ഈ മുറിവ് കണ്ടിട്ട് ആണോ നീ ഇങ്ങനെ കിടന്നു ചോദിക്കുന്നത് പെണ്ണെ.... പോയി വിളക്ക് കൊളുത്തു " . അവൻ പറഞ്ഞപ്പോൾ കല്ലു വേഗം ഇറങ്ങി പോയി. കണ്ണൻ കുളി ഒക്കെ കഴിഞ്ഞു വന്നപ്പോൾ സ്ത്രീകൾ എല്ലാവരും അടുക്കളയിൽ ഉണ്ട്. "ആഹ്.. നിന്നെ മുറിയിൽ നിന്നും പുറത്തേക്ക് കാണുന്നെ ഇല്ലാലോ എന്റെ കണ്ണാ....

"രേഖ അവനെ നോക്കി. "എന്നാ പറയാനാ ചിറ്റേ... ഇവളാണെങ്കിൽ എന്നേ മുറിയിൽ നിന്നും വെളിയിൽ ഇറങ്ങനെ സമ്മതിക്കുന്നില്ല... ഞാൻ എന്നാ ചെയ്യാനാ " അവനും അതേ നാണയത്തിൽ തിരിച്ചു അടിച്ചു. ശ്രീക്കുട്ടി യും രാജിയും അടക്കി ചിരിച്ചു. കല്ലു മാത്രം ഒന്നും മിണ്ടാതെ മാറി നിന്നു. "അളിയൻ എന്ത്യേ ടി " "ഏട്ടൻ പുറത്തേക്ക് പോയതാ.. ദിനേശൻ ചിറ്റപ്പൻ ഒക്കെ വരുമെന്ന് " രേഖയുടെ ഭർത്താവ് ആണ് ദിനേശൻ "കുപ്പി മേടിക്കാൻ പോയോ " "മ്മ് .." "എന്നാൽ ഞാൻ അളിയനെ ഒന്ന് വിളിക്കട്ടെ " അവൻ ഫോണും ആയിട്ട് ഇറങ്ങി പോയി "കല്ലു..... സെറ്റ് ഒക്കെ റെഡി ആക്കിയോ " "വൈകിട്ട് തേച്ചു വെയ്ക്കാം ശ്രീക്കുട്ടി " "ആഹ് അത് മതി " "അയ്യോ ഈ കുട്ടിയും പോകുന്നുണ്ടോ നാളെ " . സുമേഷിന്റെ അമ്മ ചോദിച്ചു. "ഉണ്ടല്ലോ... എന്താ അമ്മേ " "എന്റെ ശോഭ.. ഇതെന്താ നിങ്ങൾ ഒക്കെ ഇങ്ങനെ.. ഒരു നല്ല കാര്യത്തിന് പോകുമ്പോൾ ഈ പെണ്ണിനെ കൊണ്ട് പോകണോ " അവർ താടിക്ക് കയ്യും കൊടുത്തു ഇരുന്ന്. എല്ലാ മുഖങ്ങളും പെട്ടന്ന് വാടി. "ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ രേഖേ "?

"അത് പിന്നെ.... അമ്മ സുമേഷിന്റെ അമ്മ പറഞ്ഞത് ഒരു പരിധി വരെ ശരി ആണ്.. ബാക്കി എല്ലാം തീരുമാനിക്കേണ്ടത് ഇവിടെ ഉള്ളവർ അല്ലെ " "കല്ലു മോള് വന്നിട്ട് ഇവിടെ നടക്കുന്ന ആദ്യത്തെ മംഗള കർമം ആണ്.. അതുകൊണ്ട് മോളുംകൂടി പോരട്ടെ " . ശോഭ പറഞ്ഞു "അതേ.. അത് തന്നെ ആണ് ഞാനും പറഞ്ഞത്.. ആദ്യത്തെ ചടങ്ങ് ആണ്. അതിൽ എന്തെങ്കിലും തടസം ഉണ്ടായാൽ അത് കല്ലുവിന്റെ കുഴപ്പം ആകും.." സുമേഷിന്റെ അമ്മ അവരുടെ ഭാഗം വിശദീകരിച്ചു. "അമ്മേ...എല്ലാവരും പോയിട്ട് വാ.. ചടങ്ങുകൾ ഒക്കെ ഇനിയും ഉണ്ടല്ലോ " കല്ലു പറഞ്ഞപ്പോൾ ശോഭയും പെൺ കുട്ടികളും അവളെ വിഷമത്തോടെ നോക്കി.. കല്ലു പക്ഷെ അവരെ നോക്കി പുഞ്ചിരിച്ചു. കണ്ണൻ ആണെങ്കിൽ ഫോണും വിളിച്ച ശേഷം കയറി വന്നപ്പോൾ ആണ് എല്ലാവരെയും ശ്രെദ്ധിച്ചത്.. "മ്മ്... എന്ത് പറ്റി... പെട്ടന്ന് " "കല്ലു നാളെ പോകണ്ട എന്ന് ഇവർ രണ്ട് പേരും അഭിപ്രായം പറഞ്ഞു ഏട്ടാ " ശ്രീക്കുട്ടി ദേഷ്യത്തിൽ പറഞ്ഞു. അവനു കാര്യങ്ങൾ മനസിലായില്ല. ശ്രീക്കുട്ടി ആണ് എല്ലാം വിശദീകരിച്ചത്. അവനു ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി.

കല്ലു ആണെങ്കിൽ നിസ്സഹായ ആയിരുന്നു. "ഏട്ടാ.... ഇത് ആദ്യം ആയിട്ട് പോകുന്നത് അല്ലെ... അതുകൊണ്ട് ഞാൻ വരുന്നില്ല.. ഇവരൊക്കെ പോയാൽ മതി..." അവൾ മെല്ലെ പറഞ്ഞു. ഒന്നും മിണ്ടാതെ അവൻ വേഗം അവിടെ നിന്നും മുറിയിലേക്ക് ഇറങ്ങി പോയി. "കണ്ണന്റെ തോളിന്റെ താഴെ മുറിഞ്ഞൊ...രക്തം കിനിയുന്നുണ്ടല്ലോ..."ശോഭ അവന്റെ പിറകെ ചെന്നു. ."ഇതെന്നാടാ പറ്റിയത്.." "ഒന്നും ഇല്ല..." . "പിന്നെ എന്താടാ ഇത് " അതിന് മരുപടി പറയാതെ അവൻ അവരെ തുറിച്ചു നോക്കി. "മോനെ... എനിക്കും വിഷമം ഉണ്ടെടാ... പിന്നെ ഇവർ ഒക്കെ ഓരോന്ന് പറഞ്ഞു എന്ന് കരുതി... നമ്മൾ ഇപ്പൊ എന്താടാ ചെയ്ക " കല്ലുവും അവർക്ക് അരികിലേക്ക് വന്നു. "കണ്ണേട്ടാ.... ഏട്ടൻ അത് ഒന്നും കാര്യം ആക്കേണ്ട.. ഞാൻ വരുന്നില്ലന്നേ....ഇനിയും എത്രയോ കാര്യങ്ങൾ കിടക്കുന്നു.. അപ്പോൾ പോയ്കോളാം ഞാൻ."

"അതു നീ ആണോ തീരുമാനിക്കുന്നത് " അവന്റെ ശബ്ദം പരുഷമായിരുന്നു. "അങ്ങനെ അല്ല ഏട്ടാ..." "പിന്നെ ' "അത്....." "മര്യാദക്ക് നീയും കാലത്തെ ഒരുങ്ങിക്കോണം... അല്ലാതെ വല്ലവരും പറയുന്ന കേട്ട് അവരെ അനുസരിക്കാൻ അല്ല നിന്നെ ഇങ്ങോട്ട് ഞാൻ കെട്ടി കൊണ്ട് വന്നത് " കല്ലു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു "അമ്മ അങ്ങോട്ട് ചെല്ല്... അവിടെ പരദൂഷണം തുടങ്ങിയത് അല്ലെ ഒള്ളൂ " . അവൻ ശോഭയെ നോക്കി പറഞ്ഞു. അപ്പോളേക്കും സുമേഷും എത്തിയിരുന്നു കണ്ണൻ ആണെങ്കിൽ പിന്നെ സുമേഷിന്റെ അടുത്തേക്ക് പോയി... അവനും ആയിട്ട് സംസാരിച്ചു ഇരുന്നു. രാത്രി ആയപ്പോൾ ചിറ്റപ്പനും എത്തി. പിന്നീട് എല്ലാവരും കൂടി ആകെ ആഘോഷം ആയിരുന്നു. രാത്രി പത്തു മണി കഴിഞ്ഞു എല്ലാവരും അത്താഴം കഴിച്ചു കിടന്നപ്പോൾ. കണ്ണനും സുമേഷും ഒക്കെ ഒന്ന് കൂടുക ആയിരുന്നു.. അതാണ് താമസിച്ചത്. . ഈ സമയം കണ്ണന്റെ ഫോണിലേക്ക് ബാപ്പുട്ടി വിളിച്ചു... കാൾ എടുത്തിട്ട് അവ്നിൽ നിന്നു അറിഞ്ഞ കാര്യങ്ങൾ കേട്ട് കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു കല്ലു... അവൾക്ക് സങ്കടം സഹിയ്ക്കാൻ കഴിഞ്ഞില്ല അപ്പോളും.. എന്നാലും തന്റെ കണ്ണേട്ടൻ.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story