രാഗലോലം: ഭാഗം 48

ragalolam new

രചന: മിത്ര വിന്ദ

"കല്ലു...ഒരു കാര്യം കൂടി ഉണ്ട് കേട്ടോ " "എന്താ ഏട്ടാ...." "അല്ല.. നിന്നെ ഇത്രയും പുഷ്ടിപ്പെടുത്തി എടുത്തതിന്റെ ക്രെഡിറ്റ് മുഴുവനും ഈ നിൽക്കുന്ന നിന്റെ കെട്ടിയോന് ഉള്ളത് ആണ്...." .അവൻ അത് പറഞ്ഞതും കല്ലു അവന്റെ നെഞ്ചിലേക്ക് നാണത്താൽ മുഖം പൂഴ്ത്തി.. "എന്തെ.. അപ്പോളേക്കും നാണം വന്നോ എന്റെ കാന്താരിക്ക് " അവൻ അവളെ തന്റെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു. എന്നിട്ട് അവളുട നെറുകയിൽ ചുണ്ടുകൾ അമർത്തി. കണ്ണാ..... രാജി വിളിച്ചപ്പോൾ രണ്ടാളും അകന്നു മാറി.. "എന്താടി " "ദേ... ബാപ്പുട്ടിക്കാ വിളിക്കുന്നു " അവന്റെ ഫോൺ മേശമേൽ ഇരുന്നു റിംഗ് ചെയുന്നുണ്ടായിരുന്നു. ഫോൺ എടുത്തു ബാപ്പുട്ടിയോട് സംസാരിച്ചു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി. ** അടുത്ത ദിവസം എല്ലാവരും ആകെ തിരക്ക് ആയിരുന്നു.. കുറച്ചു ബന്ധുക്കളൊക്ക ഇന്ന് എത്തി ചേരും.. "ഉച്ചയോടെ ചിറ്റ എത്തും അല്ലെ അമ്മേ " ശ്രീക്കുട്ടി അമ്മയോട് ചോദിച്ചു. ശോഭ ആണെങ്കിൽ തുണികൾ എല്ലാം മടക്കി പെറുക്കി വെയ്ക്കുക ആണ്.

"ഹ്മ്മ്... അവൾ അങ്ങനെ ആണ് പറഞ്ഞത് "... "കല്ലുനെ കാണുമ്പോൾ ചിറ്റക്ക് എന്തോ ഒരു കെറുവ് ആണ്... എപ്പോളും കുറ്റം മാത്രെ പറയു " "ഓഹ്.. എന്നാ ചെയ്യാനാ മോളെ... അവളുടെ സ്വഭാവം നമ്മൾക്ക് അറിയരുതൊ " "കല്ലു പാവം ആയത് കൊണ്ട് അല്ലെ അമ്മേ " "അതേ ' "ഇനി എന്തേലും ചിറ്റ പറഞ്ഞാൽ ഞാൻ ഉറപ്പായും നല്ല രണ്ട് വർത്തമാനം തിരിച്ചു പറയും " . "ദേ ശ്രീക്കുട്ടി.... വെറുതെ വഴക്കിനു പോകണ്ട കേട്ടോ.. ഒന്നാമത് നിന്റ കല്യാണം ആണെന്ന് ഓർത്തോണം " "കല്യാണം അല്ലാലോ... നിശ്ചയം അല്ലെ ' "നീ തർക്കുത്തരം പറയണ്ട.. മര്യാദക്ക് നിന്നോണം കേട്ടോ " അമ്മയും മകളും കൂടി ഓരോന്ന് പറഞ്ഞു ഒച്ച വെച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് കല്ലു അവിടക്ക് കയറി വന്നത്. "അമ്മേ " "എന്താ മോളെ " "മീൻ ഏത് വേണം എന്ന് ഏട്ടൻ ചോദിക്കുന്നു.."അവൾ ഫോൺ അവർക്ക് കൊടുത്തു.

"Hello.." "അമ്മേ..." "എന്നാടാ " "വറ്റ ഉണ്ട്.. പിന്നെ കേരയും, തളയും,. ഏതാ വേണ്ടത് " "വറ്റ മേടിച്ചോ.. അതു ആകുമ്പോൾ പറ്റിയ്ക്കാം " "ആരെ പറ്റിയ്ക്കാം എന്ന് " കണ്ണന് സംശയം ആയി "ഓഹ് ... ഇവന്റെ ഒരു കാര്യം.. എടാ... മീൻ പറ്റിച്ചു വെയ്ക്കാം എന്ന് ആണ് പറഞ്ഞത് " "ആഹ് അങ്ങനെ...' "വേറെ എന്തൊക്കെ വേണം എന്ന് വേഗം ലിസ്റ്റ് ഇട് " "ശരി മോനെ" അവർ ഫോൺ കട്ട്‌ ചെയ്തു. "മോളെ... കുറച്ചു പച്ചക്കറി കൂടി വേണം.. നീ അവനൊന്നു മെസ്സേജ് അയക്ക് " കല്ലു ആണെങ്കിൽ അവര് പറഞ്ഞ സാധനങ്ങൾ ഒക്കെ ലിസ്റ്റ് അയച്ച കൊടുത്തു. രാജി കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കുക ആയിരുന്നു. "എടി രാജി " "എന്റെ അമ്മേ.. ഒച്ച വെയ്ക്കാതെ.. ഇവനെ ഒന്ന് ഉറക്കട്ടെ " അവൾ ശബ്ദം താഴ്ത്തി. "സുമേഷും അമ്മയും എപ്പോ വരും മോളെ " അവർ അടക്കി പിടിച്ച ശബ്ദത്തിൽ ചോദിച്ചു. "വൈകുന്നേരം ആവും " "ആഹ് " "എന്താ അമ്മേ " "ഒന്നുമില്ല ടി... ഉച്ചയ്ക്ക് എത്തുമോ എന്നറിയാൻ ആയിരുന്നു.." "ഇല്ല... സുമേഷേട്ടൻ ഇപ്പൊ വിളിച്ചു പറഞ്ഞു 4മണി ആകുമ്പോൾ ഇറങ്ങുവൊള്ളൂ എന്ന്.."

"മ്മ് " അവർ അടുക്കളയിലേക്ക് പോയി.. കല്ലു ആണെങ്കിൽ അടുത്ത കലത്തിൽ അരി ഇടാനായി വെള്ളം വെയ് ക്കുക ആണ്. "എത്ര നാഴി ഇടണം അമ്മേ " "6നാഴി ഇടാം കല്ലു... തികയാതെ വന്നാലോ.. " "ആഹ് ശരി അമ്മേ " "അമ്മേ.. വൈകുന്നേരം ഇത്തിരി കപ്പ പുഴുങ്ങാം.. കാന്താരി യും പൊട്ടിക്കാം..."രാജി പറഞ്ഞു. "മ്മ്... അതേ അതേ... ഞാനും അതു പറയാൻ തുടങ്ങുവാരുന്നു " ശ്രീക്കുട്ടി അതു കേട്ടു കൊണ്ട് അടുക്കളയിലേക്ക് വന്നു. "കാന്താരി വേണ്ടടി രാജി ... മീൻ കറി ഉണ്ടല്ലോ... അത് മതി" "എല്ലാവരും വരില്ലേ അമ്മേ.. അപ്പോൾ തികയുമോ " "മ്മ്.. അതും ശരിയാ.... ആഹ് എന്തായാലും കണ്ണൻ ഇങ്ങോട്ട് വരട്ടെ... " "ആഹ് " അപ്പോളേക്കും പന്തൽ ഇടാൻ ഉള്ള ആളുകൾ ഒക്കെ എത്തി. രാജൻ അവരോടു ഒക്കെ സംസാരിച്ചു കൊണ്ട് നിൽക്കുക ആണ്... വൈകാതെ കണ്ണനും എത്തി ചേർന്നു. മീനും പച്ചക്കറി യും അവൻ അമ്മയെ ഏൽപ്പിച്ചു.. കല്ലു ആണെങ്കിൽ പണിയാൻ വന്ന ചേട്ടൻ മാർക്ക് വേണ്ടി ചായ എടുത്തു വെച്ചു. കണ്ണൻ അതെല്ലാം കൊണ്ട് പോയി അവർക്ക് ഒക്കെ കൊടുത്തു.

ഉച്ച കഴിഞ്ഞപ്പോളേക്കും രാജന്റെ പെങ്ങളും കുടുംബവും എത്തി.. പിന്നീട് സുമേഷും അമ്മയും വന്നു. അങ്ങനെ അങ്ങനെ എല്ലാവരും വന്നതോടെ വിട്ടിൽ ആകെ ബഹളം ആയിരുന്നു.... എല്ലാവരും സന്തോഷത്തിൽ ആണ്. അപ്പോളാണ് രേഖ ചിറ്റ വന്നത്... ശോഭയുടെ ഇളയ അനുജത്തി ആണ് അവർ. അവരും മക്കളും കൂടി ആണ് വന്നത്. "ചിറ്റ എന്നാ താമസിച്ചത്. അമ്മ പറഞ്ഞത് ഉച്ചക്ക് എത്തും എന്നായിരുന്നല്ലോ "കണ്ണൻ അവരെ കണ്ടു കൊണ്ട് കുശലം ചോദിച്ചു. "ഓഹ് എന്നാ പറയാനാടാ,നേരത്തെ ഇറങ്ങണം എന്ന് കരുതി ഇരുന്നത് ആണ്. പക്ഷെ എത്തിയപ്പോൾ ഈ സമയം ആയിരുന്നു.." അവര് അതും പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കയറി. കൈയിൽ ഇരുന്ന പലഹാര പ്പൊതി അവർ രാജിയുടെ കൈലേക്ക് കൊടുത്തു. എപ്പോൾ വന്നാലും ചിറ്റ അങ്ങനെ ഒക്കെ ആണ്.. എന്തെങ്കിലും കൊണ്ട് വരും.. "ചിറ്റപ്പൻ എപ്പോ വരും " "നാളെ രാവിലെ വരുവൊള്ളൂ... അമ്മ തനിച്ചല്ലേ ടി.." "മ്മ്...." ശോഭയും കല്ലുവും ഒക്കെ കൂടി ഇരുന്ന് കപ്പ പൊളിക്കുക ആയിരുന്നു..

"ആഹ് രണ്ടാളും നല്ല പണിയിൽ ആണല്ലോ " . "എടി... നീ എന്നാ പറ്റി താമസിച്ചത്.. ഉച്ചക്ക് വരും എന്ന് പറഞ്ഞിട്ടോ .." ശോഭ അനിയത്തിയെ കണ്ടു കൊണ്ട് ചോദിച്ചു.. "ഓഹ് .. ഇറങ്ങാൻ നേരം ചേട്ടന്റെ ഒക്കെ ഒരു കൊച്ചച്ചൻ, അവരുട മകന്റെ കല്യാണം വിളിക്കാൻ വന്നു... പിന്നെ അവരോട് ഒക്കെ സംസാരിച്ചു ഇരുന്നു കഴിഞ്ഞപ്പോൾ 11.30ടെ മുത്ത്‌ പോയി... പിന്നെ 2നു ആയിരുന്നു ബസ് " "നിങ്ങൾ എന്തേലും കഴിച്ചോടി " "ദേ,, ഈ കവലയിൽ നിന്നു ഓരോ സോഡാ സർബത്ത് കുടിച്ചു... പിള്ളേർ ഓരോ പഫ്‌സ് കഴിച്ചു." "എന്നാൽ നീ പോയി തുണി ഒക്കെ മാറ്.. ഞാൻ കഴിക്കാൻ എന്തേലും എടുക്കാം " "ദൃതി ഇല്ല ചേച്ചി... കുറച്ചു കഴിഞ്ഞു മതി " "ശ്രീക്കുട്ടി . എടി " ശോഭ ഉറക്കെ വിളിച്ചു "എന്നാ അമ്മേ..." "ആ പച്ച നൈറ്റി എടുത്തു ചിറ്റയ്ക്ക് കൊടുക്ക് " "മ്മ്... വാ ചിറ്റേ " അവൾ വിളിച്ചപ്പോൾ രേഖ എഴുനേറ്റ് പോയി. കല്ലു ആണെങ്കിൽ ശരിക്കും രേഖയെ പേടി ആയത് കൊണ്ട് ഒന്നും സംസാരിക്കാൻ പോയില്ല.. അവൾ താൻ ചെയുന്ന ജോലി യിൽ മാത്രം ശ്രദ്ധിച്ചു. എന്നാൽ രേഖയുടെ മകൾ ദേവു കല്ലുവും ആയി ചങ്ങാത്തം കൂടാൻ വന്നു.

അവൾക്ക് കല്ലുവിനെ ഇഷ്ടം ആണ്.. രേഖയും സുമേഷിന്റെ അമ്മയും ഒക്കെ ഇരിന്നു നാട്ടു വർത്തമാനം പറയുക ആണ്. കല്ലുവിനെ അവർ രണ്ടാളും ശ്രെദ്ധിക്കുന്നത് കണ്ണൻ കാണുന്നുണ്ട്.. എന്നാൽ അവർ ഈ കുറി പ്രേത്യേകിച്ചു ഒന്നും പറഞ്ഞു അവളെ വേദനിപ്പിച്ചില്ല. "രാജി ... .. നിയാ തുണി ഒക്കെ ഒന്ന് പെറുക്കിക്കോ.. മഴയ്ക്ക് നല്ല കാറുണ്ട്.. പെയ്യും എന്ന് തോന്നുന്നു " ശോഭ വിളിച്ചു പറഞ്ഞു.. അപ്പോളേക്കും കല്ലു ഓടി പോയി തുണികൾ എല്ലാം പെറുക്കി. "ഈശ്വരാ നല്ല മഴ ആണല്ലോ.... എല്ലാം നനഞ്ഞു കുതിർന്നു കിടക്കും നാളെ കാലത്തെ " ശോഭ ആണെങ്കിൽ പെയ്യുന്ന മഴയെ നോക്കി പറഞ്ഞു.. "എടി അതിനു ആളുകൾ എല്ലാവരും വരുന്നത് 11മണി ആകുമ്പോൾ അല്ലെ.. അപ്പോളേക്കും എല്ലാം ഉണങ്ങും "രാജൻ ഭാര്യയേ സമാധാനിപ്പിച്ചു. "ഓഹ് ആർക്കറിയാം... നേരം കെട്ട നേരത്തണ് മഴ..."

"പിന്നേ... ഇടവപ്പാതി പെയ്യാൻ നേരവും കാലവും ഒക്കെ വേണോ.... എന്റെ അമ്മേ ഒന്ന് നിർത്തുന്നുണ്ടോ..." അപ്പോളേക്കും കല്ലുവും ശ്രീകുട്ടിയും കൂടി കപ്പ പുഴുങ്ങിയതും കാന്താരി പൊട്ടിച്ചത് മീൻ കറിയും ഒക്കെ മേശമേൽ നിരത്തി വെച്ചു. "അച്ഛാ... ഏട്ടാ... എല്ലാവരും വായോ.. സുമേഷേട്ടൻ എന്ത്യേ..." "എന്നാടി ശ്രീക്കുട്ടി നിനക്ക്... തൊള്ള തൊറത്തിയെ സംസാരിക്കൂ..."ശോഭ മകളെ വഴക്ക് പറഞ്ഞു... "അമ്മേ... കോരിച്ചൊരിയുന്ന മഴയത്തു... ഈ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും എരിവുള്ള കാന്താരി പൊട്ടിച്ചത്, ദേ ഈ ചെറു ചൂടുള്ള കട്ടൻ ചായയും... ആഹ്ഹ.. എന്താ സുഖം..." ശ്രീക്കുട്ടി ആണെങ്കിൽ ടി വി ടെ റിമോർട്ട് എടുത്തു മൈക്കു പോലെ പിടിച്ചു അഭിനയിക്കുന്ന കണ്ടു കല്ലുവും കണ്ണനും ചിരിച്ചു... "ഓഹ്.. ഭയങ്കര സുഖം ആയിരിക്കും അല്ലെ രേഖേ... വയറു എരിഞ്ഞു കത്തും.."സുമേഷിന്റെ അമ്മ അവളെ കളിയാക്കി. "എന്നാൽ പിന്നെ അമ്മ കഴിക്കണ്ട...ഞങ്ങള് കഴിച്ചോളാം..ഇത്തിരി എരിഞ്ഞാലും ഞങ്ങൾക്ക് ആർക്കും കുഴപ്പം ഇല്ല...."

ശ്രീകുട്ടി പറഞ്ഞപ്പോൾ അവരുടെ മുഖം വാടി.. പ്ലേറ്റ് എടുത്തത് തിരിച്ചു വെയ്ക്കാൻ തുടങ്ങിയതും കല്ലു വേഗം അവർക്ക് കപ്പ പുഴുങ്ങിയത് ഇട്ടു കൊടുത്തു... "അമ്മയ്ക്ക് മീൻ കറി ഒഴിക്കട്ടെ " അവൾ പതിയെ ചോദിച്ചു "ആഹ് മതി മോളെ.. ഈ മുളക് ഒക്കെ കഴിച്ചാൽ എനിക്ക് വയറ്റിൽ ഒരു കത്തൽ ആണ്.. അവർ കല്ലുവിനോട് പറഞ്ഞു. അവൾ വെറുതെ മൂളിയതെ ഒള്ളു. അങ്ങനെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു. പിന്നീട് സൊറ പറച്ചിൽ ഒക്കെ ആയി അങ്ങനെ സമയം പോയി... കല്ലുവിന് അന്ന് പിടിപ്പതു പണി ഉണ്ടായിരുന്നു.. എല്ലാവർക്കും കഴിക്കാനും കുടിക്കാനും ഒക്കെ വിളമ്പി കൊടുത്തു അവൾ മടുത്തു പോയി. രാജിടെ കുഞ്ഞ് ആണെങ്കിൽ അന്ന് പരിചയം ഇല്ലാത്ത ആളുകളെ ഒക്കെ കണ്ടപ്പോൾ പതിവില്ലാതെ വഴക്ക് ആയിരുന്നു. അല്ലെങ്കിൽ അവളും കൂടി എല്ലാം ചെയ്യാൻ സഹായിച്ചേനെ.. ശോഭ എല്ലാം ചെയ്യാനായി കൂടും എങ്കിലും ആളുകൾ ഒക്കെ വരുമ്പോൾ അവരോട് ഒക്കെ മിണ്ടാനുംപറയാനും ഒക്കെ ഇറങ്ങി പോയാൽ പിന്നെ വരുന്നത് കുറച്ചു സമയം കഴിയുമ്പോൾ ആണ്.

അപ്പോളേക്കും കല്ലു ജോലി കൾ ഒക്കെ ചെയ്യും. അന്ന് രാത്രിയിൽ കിടക്കാനായി അവൾ വന്നപ്പോൾ 11മണി കഴിഞ്ഞിരുന്നു. "ആകെ മടുത്തല്ലോ എന്റെ പെണ്ണെ. ഒരു നിമിഷം പോലും ഇന്ന് അടങ്ങി ഇരുന്നില്ല അല്ലേടാ......" അവളുടെ മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റി കൊണ്ട് കണ്ണൻ ചോദിച്ചു.. "ആഹ് അത് ഒന്നും സാരമില്ല ഏട്ടാ.... എല്ലാവരും എത്തിയത് കൊണ്ട് അല്ലേ " .. അവൾ ബെഡിലേക്ക് അമർന്നു ഇരുന്ന് കൊണ്ട് അവനെ നോക്കി പുഞ്ചിരി തൂകി.. രേഖ ചിറ്റ ഒക്കെ അനങ്ങാക്കള്ളികൾ ആണ്... ഒരു വക ചെയ്യില്ല.... പറഞ്ഞപ്പോൾ അവനു ദേഷ്യം വന്നു "കുഴപ്പമില്ല ഏട്ടാ... ഈ ഒരു ദിവസത്തെ കാര്യം അല്ലേ ഒള്ളൂ " അവൾ കണ്ണന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. "എന്താടാ... വയ്യേ " "നടുവിന് വല്ലാത്ത വേദന..." അവൾ പിന്നിലേക്ക് ഞെളിഞ്ഞു ഇരുന്നു.. "തിരുമ്മി തരണോ " "യ്യോ .. വേണ്ടേ ... എനിക്ക് ഒന്ന് കിടന്നാൽ മതി.." അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി കൈ കൂപ്പി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story