രാഗലോലം: ഭാഗം 55

ragalolam new

രചന: മിത്ര വിന്ദ

അവളുട ചിരി കണ്ടപ്പോൾ അവനു ആണെങ്കിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി.... അവൻ മുഖം താഴ്ത്തി കല്ലുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു... അവൾ കണ്ണനെ നോക്കി... "കിടന്ന് ഉറങ്ങെടി കാന്താരി .... "അവൻ ഒരു കണ്ണിറുക്കി കാണിച്ചു. *** അടുത്ത ദിവസം ശ്രീക്കുട്ടിക്ക് കല്യാണ ഡ്രസ്സ് എടുക്കുക ആണ്. ചെറുക്കന്റെ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞ പ്രകാരം ശ്രീക്കുട്ടിയും രാജിയും കൂടി ടൗണിലേക്ക് പുറപ്പെട്ടു.. പത്തു മണി ആകുമ്പോൾ അവർ എത്തും. അതനുസരിച്ചു ആണ് അവർ വീട്ടിൽ നിന്നു ഇറങ്ങിയത്. സുനീഷിന്റെ അമ്മയും ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു.. എല്ലാവരും കൂടെ കോട്ടയം ശീമാട്ടി യിൽ ആണ് പോയത്. ക്യാരറ്റ് റെഡ് കളർ ഉള്ള കല്യാണ സാരീ ആയിരുന്നു ശ്രീക്കുട്ടി ക്കായി എടുത്തത്... പിന്നീട് അവൾക്ക് ആവശ്യം ഉള്ള ബാക്കി ഡ്രെസ്സുകൾ, രണ്ടാം സാരീ, സെറ്റ് മുണ്ട് ഒക്കെ എടുത്തു. ഏകദേശം മൂന്നു മണി ആയപ്പോൾ ശ്രീക്കുട്ടിയും രാജിയും കൂടി അവരോട് യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോയി. രാജിയ്ക്ക് ഒരു സാരീ യും അവളുടെ കുഞ്ഞിന് ഒരു ജോഡി ഡ്രസ്സ്‌ um കൂടി അവർ എടുത്തു കൊടുത്തു ആണ് അവരെ അയച്ചത്..

അന്ന് വൈകുന്നേരം സുമേഷ് എത്തിയിരുന്നു. രാജിയേ കൂട്ടി കൊണ്ട് പോകാൻ.. ഒരു ദിവസം കൂടി നിൽക്കണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കല്യാണം ഇങ്ങട് എത്താറായത് കൊണ്ട് അതിന് മുന്നേ വീണ്ടും വരണം എന്ന് പറഞ്ഞു സുമേഷ് അവളെ കൂട്ടി കൊണ്ടുപോയി.. കല്ലു ആണെങ്കിൽ എല്ലാ ദിവസവും പതിവ് പോലെ പി സ് സി ടെക്സ്റ്റ്‌ എടുത്തു വെച്ചു രാത്രിയിൽ വായിച്ചു പഠിക്കും. കണ്ണനും അവൾക്ക് കൂട്ടിരിക്കും. അവളോട് ഇടയ്ക്കു ഒക്കെ ചോദ്യങ്ങൾ ഒക്കെ ചോദിക്കും.. കാലത്തെ മുതൽ അവൾക്ക് വോമിറ്റിങ്ങും ക്ഷീണവും ഒക്കെ ഉണ്ടെങ്കിലും ഉച്ച കഴിഞ്ഞു വലിയ പ്രശ്നം ഇല്ല. ഹോസ്പിറ്റലിൽ പോകേണ്ട ദിവസം ഒക്കെ ആയി വരുന്നതേ ഒള്ളൂ.. അത്യാവശ്യം ഭക്ഷണം ഒക്കെ കഴിച്ചു വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കല്ലു ഗർഭ കാലം തള്ളി നീക്ക്കുക ആണ്. കണ്ണൻ ആണെങ്കിൽ അവളെ അത്രയും കരുതലോടെ ആണ് നോക്കുന്നത്.. അവന്റ ഊണിലും ഉറക്കത്തിലും അവൾ മാത്രമേ ഒള്ളൂ.. അവളുടെ മുഖം ഒന്ന് വടിയാൽ അവന്റെ നെഞ്ച് വിങ്ങും..

ഇടയ്ക്ക് ഒക്കെ കല്ലുവിന് ഭയങ്കര ടെൻഷൻ ആണ്..പ്രേത്യേകിച്ചു കാരണം ഒന്നും ഇല്ല... ഓരോന്നു ഓർത്തിരുന്നു അവൾക്ക് സങ്കടം വരും.. ഒക്കെ ഈ സമയത്തെ ഓരോരോ മൂഡ് ച്ചേഞ്ചിങ് ആണ് എന്ന് പറഞ്ഞു അവൻ അവളെ അശ്വസിപ്പിക്കും.. ശോഭയും അവൾക്ക് ഒരു പെറ്റമ്മയുടെ സ്‌നേഹം ആണ് പകർന്നു കൊടുക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താതെ, അവരുട വേദനകൾ ഒക്കെ മറന്നു കൊണ്ട് അവളെ കാര്യമായിട്ട് തന്നെ പരിചരിച്ചു പോകുന്നുണ്ട് അവർ.. *** ദിവസം അടുക്കും തോറും ശ്രീക്കുട്ടിക്ക് ആകെ പരവേശം ആണ്.. കണ്ണനും അച്ഛനും അമ്മയും ഒക്കെ കല്യാണം വിളിയുമായി തിരക്കാണ്. ഇനി രണ്ട് ആഴ്ച കൂടി ഒള്ളൂ.. അതുകൊണ്ട് കാര്യങ്ങൾ ഒക്കെ തകൃതി ആയി നടക്കുന്നു. കല്ലു ആണെങ്കിൽ അന്ന് വളരെ സന്തോഷത്തിൽ ആണ്. കാരണം അമ്മ പറഞ്ഞു അവളോട് അച്ഛമ്മയെ കുറച്ചു ദിവസം കൊണ്ട് വന്നു നിർത്താം എന്ന്.. എല്ലാവരും പുറത്തേക്ക് ഒക്കെ പോകുമ്പോൾ വീട്ടിൽ ആരു ഇല്ലാതെ കല്ലു ഒറ്റയ്ക്ക്.. എന്തെങ്കിലും ക്ഷീണം തോന്നിയാൽ അവൾക് തനിയെ ബുദ്ധിമുട്ട് ആകും..

അതുകൊണ്ട് ആണ് ശോഭ ആ നിർദേശം വെച്ചത്. കല്ലു ഫോൺ വിളിച്ചു അച്ഛമ്മയോട് ഈ കാര്യം അവതരിപ്പിച്ചു... അവർ വരാം എന്ന് സമ്മതിക്കുകയും ചയ്തു.. അച്ഛമ്മയെ കൊണ്ട് വരാൻ പോയിരിക്കുക ആണ് കണ്ണൻ... അതുകൊണ്ട് അവൾ നേരത്തെ തന്നെ കുളി ഒക്കെ കഴിഞ്ഞു ഉമ്മറത്തു അങ്ങനെ ഇരിക്കുക ആണ്.. ഒരു മണി ആയപ്പോൾ അച്ഛമ്മ യും കണ്ണനും കൂടെ എത്തി. കല്ലു ചെന്നു അവരെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. അവർ തിരിച്ചു.. "ഇത്തിരി തടി ഒക്കെ വെച്ച് കേട്ടോ മോളെ " .. അവർ അവളെ ചേർത്ത് നിറുത്തി കൊണ്ട് പറഞ്ഞു. "ഹ്മ്മ്... അമ്മ ആണ് എല്ലാം ഉണ്ടാക്കി തരുന്നത് അച്ഛമ്മേ... ശരീരം ക്ഷീണിക്കും എന്ന് പറഞ്ഞു വഴക്ക് പറഞ്ഞു കഴിപ്പിക്കും " "ശോഭയ്ക്ക് മോളോട് അത്രയ്ക്ക് സ്നേഹം ഉള്ളത് കൊണ്ട് അല്ലേ... എല്ലാം നന്നായി ഇരിക്കട്ടെ മക്കളെ " അവരുട തുണികൾ നിറച്ച ഒരു ബാഗ് എടുത്തു കൊണ്ട് പോയി കണ്ണൻ ശ്രീക്കുട്ടിയുടെ മുറിയിൽ വെച്ചു. അച്ഛമ്മ ഇനി മുതൽ ആ മുറിയിൽ താമസിക്കാൻ ആണ്. അവരോട് കുശലം ചോദിച്ച ശേഷം ശോഭ ഊണ് എടുത്തു മേശമേൽ നിരത്തി.

സാമ്പാറും, തോരനും, മെഴുക്കു വരട്ടിയും, മീൻ പൊരിച്ചതും, ചിക്കൻ കറിയും, പപ്പടവും ഒക്കെ ആയിരുന്നു വിഭവങ്ങൾ.. "ഇത് എന്തിനാ മോളെ ഇത്രയും കറികൾ...." നിരന്നു ഇരിക്കുന്ന കറികൾ കണ്ടു കൊണ്ട് അച്ഛമ്മ ശോഭയോട് ചോദിച്ചു. "അമ്മ കഴിക്ക്... ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതിന്റെ ക്ഷീണം കാണും " . ശോഭ അവരെ കസേരയിൽ പിടിച്ചു ഇരുത്തി. എന്നിട്ട് എല്ലാം വിളമ്പി കൊടുത്തു. ഒപ്പം കണ്ണനും അച്ഛനും ഇരുന്നു. കല്ലു പക്ഷെ അമ്മയുടെ കൂടെ ഇരുന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. അതൊക്കെ കണ്ടപ്പോൾ അച്ഛമ്മക്ക് മനസ് നിറഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം കല്ലു അച്ഛമ്മയുടെ മടിയിൽ തല ചേർത്തു കിടക്കുക ആണ്.. അച്ഛമ്മ വന്നപ്പോൾ അവൾക്ക് ഇഷ്ടം ഉള്ള ഉണ്ണിയപ്പവും പരിപ്പ് വടയും ഒക്കെ മേടിച്ചിരുന്നു. ഒരു ഉണ്ണിയപ്പവും കഴിച്ചു കൊണ്ട് അവരോട് ഓരോരോ വിശേഷം ചോദിച്ചു അറിയുക ആണ് അവള്. അച്ഛമ്മയ്ക്കും ഒരുപാട് സന്തോഷം ആയിരുന്നു അപ്പോള്.. കാരണം കല്ലു ആ വീട്ടിൽ സന്തോഷവതി ആണെന്ന് അവർക്ക് അറിയാം...

അതുപോലെ സ്നേഹത്തോടെ ആണ് ഓരോ ആളുകളും അവളോട് പെരുമാറുന്നത്. ശോഭ ഒക്കെ പുറത്ത് പോയിരിക്കുക ആയിരുന്നു... ശോഭയുടെ വീട്ടിൽ എല്ലാവരെയും കല്യാണം വിളിക്കാൻ. കല്ലുവിന് അന്ന് അച്ഛമ്മ കൂട്ട് ഉള്ളത് കൊണ്ട് പിന്നെ സമാധാനത്തോടെ അവർ എല്ലാവരും കൂടി പോയത്.. അച്ഛമ്മ ആണെങ്കിൽ കല്ലുവിനു ശ്രീക്കുട്ടിക്കും കൂടി എണ്ണ മേടിച്ചു മരുന്ന്കൾ ഒക്കെ ഇട്ടു കാച്ചി കൊണ്ട് വന്നിരുന്നു.. അതിൽ നിന്നും കുറച്ചു എടുത്തു അവളുടെ മുടിയിൽ നന്നായി തേച്ചു കൊടുത്തു. അച്ഛമ്മ യുടെ കൈ വിരലുകൾ അവളുടെ മുടിയിഴകളിൽ തലോടിയപ്പോൾ അവൾക്ക് വല്ലാത്തൊരു സുഖ ആയിരുന്നു.. തൊടിയിൽ നിന്നും കുറച്ചു ചെമ്പരത്തി ഇല പൊട്ടിച്ചു താളി പതപ്പിച്ചു.. അത് ഒക്കെ ഇട്ടു നന്നായി തല മുടിയിലെ എണ്ണ മെഴുക്കു ഒക്കെ കഴുകി കളഞ്ഞു ആണ് അവൾ കുളിച്ചു ഇറങ്ങിയത്.. വല്ലാത്തൊരു ഉന്മേഷം തോന്നി അവൾക്ക് അപ്പോൾ. ** അച്ഛമ്മ വന്നതിനു ശേഷം എല്ലാവർക്കും സന്തോഷം ആയിരുന്നു. പറ്റുന്ന ജോലികൾ ഒക്കെ ചെയ്തു അവര് ശോഭയെ സഹായിക്കും..

കറിക്കു നുറുക്കുവാനും നാളികേരം ചിരകാനും ഒക്കെ അച്ഛമ്മ ശോഭയുടെ ഒപ്പം കൂടും. ഉള്ളിയും സവാളയും ഒക്കെ തൊലി കളഞ്ഞു എടുത്തു വെയ്ക്കും.. ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞാലും അവര് സമ്മതിക്കില്ല.. വെറുതെ ഇരിക്കാൻ ഇഷ്ട മില്ല എന്ന് പറയും.." സന്ധ്യ ആകുമ്പോൾ തന്നെ വിളക്ക് കൊളുത്താനും നാമം ജപിക്കാനും ഒക്കെ അച്ഛമ്മ മുന്നിൽ ഉണ്ട്.. കല്ലുവിനും ഈ അച്ഛമ്മയുടെ നല്ല ഗുണങ്ങൾ ആണല്ലോ കിട്ടിയത് എന്ന് ശോഭയും രാജനും കൂടി പറഞ്ഞു. ഇടയ്ക്ക് ഒരു ദിവസം കല്ലുവും രാജിയും അമ്മയും ഒക്കെ കൂടെ കോട്ടയത്ത്‌ പോയി അവർക്ക് ഒക്കെ ഉള്ള സാരീ കൾ മേടിച്ചു. റാണി പിങ്ക് നിറം ഉള്ള ഒരു സാരീ ആണ് കല്ലു എടുത്തത്. അതിന് ബോട്ടിൽ ഗ്രീൻ നിറം ഉള്ള ബ്ലൗസ് um...രാജി , പച്ചയും മെറൂണും ഇടകലർന്ന സാരീ എടുത്തപ്പോൾ, മാമ്പഴമഞ്ഞ കളർ ഉള്ള ഒരു സോഫ്റ്റ്‌ സിൽക്ക് സാരീ ആണ് ശോഭയ്ക്ക് എടുത്തത്...അച്ഛമ്മയ്ക്ക് ഒരു സെറ്റും മുണ്ടും, പിന്നെ രാജീടെ അമ്മായി അമ്മയ്ക്ക് ഒരു സാരീ യും കൂടി മേടിചാണ് അവർ തിരികെ പോന്നത്. എത്ര ഒക്കെ തിരക്ക് ഉണ്ടങ്കിൽ പോലും കല്ലു പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ട്വീഴ്ചയ്ക്കും തയ്യാർ അല്ലായിരുന്നു.

എന്നും അവൾ വായിച്ചു പഠിക്കും.. കാരണം ഒരു ജോലി എന്നത് അവളുട ഒരു അഭിനിവേശം ആയിരുന്നു.. ഓരോ ദിനവും കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു. ഇനി രണ്ട് ദിവസം കൂടി ഒള്ളു കല്യാണത്തിന്. രാജിയും കുടുംബവും, പിന്നേ ശോഭയുടെ അനിയത്തിമാരായ രേഖ, ജലജ ഒക്കെ കുടുംബ സമേതം എത്തിയിട്ടുണ്ട്.. എല്ലാവരും കല്ലുവിന് പലഹാരം ഒക്കെ മേടിച്ചു ആണ് എത്തിയത്.. രേഖ ആണെങ്കിൽ ഒരുപാട് ഉപദേശം ഒക്കെ കൈ മാറു lന്നുണ്ട് ശോഭയോട്.. പക്ഷെ അവർ അത് ഒന്നും കേട്ടാതായി പോലും ഭാവിച്ചില്ല.. കാരണം അവർക്ക് വലുത് അവരുടെ മകന്റെ കുഞ്ഞും, മരുമകളുടെ ആരോഗ്യവും ആയിരുന്നു. കണ്ണൻ ആണെങ്കിൽ ഓരോ കാര്യങ്ങൾക്കും ഓടി ഓടി നടന്നു വലഞ്ഞു... പിന്നെ രാജിയുടെ ഭർത്താവ് സുമേഷും ഒണ്ട് അവന്റെ ഒപ്പം സഹായത്തിനായി. ശ്രീക്കുട്ടി ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ഒക്കെ ചെയ്തു സുന്ദരി ആയിട്ട് ഇരിക്കുന്നു. സുനീഷ് അവളെ ഇടയ്ക്ക് എല്ലാം ഫോൺ വിളിച്ചു സംസാരിക്കാറുണ്ട്. അതുകൊണ്ട് രണ്ടാളും തമ്മിൽ മാനസികമായി ഒരു അടുപ്പവും ഉടലെടുത്തു. ശ്രീക്കുട്ടി യുടെ ഡ്രസ്സ്‌ ഒഴികെ ബാക്കി എല്ലാവരുടെയും തയ്ച്ചത് ശോഭ ആയിരുന്നു. കല്ലുവിന്റെ ബ്ലൗസ് ഒക്കെ വളരെ നന്നായി ആണ് അവർ തുന്നിയത്.

എല്ലാവർക്കും വളരെ അധികം ഇഷ്ടം ആയിരുന്നു അത്. *** കല്യാണ തലേന്ന് പെണ്ണിന് ഉള്ള ഡ്രസ്സ് ആയിട്ട് ചെക്കന്റെ പെങ്ങളും വേറെ കുറച്ചു ആളുകളും എത്തി. രാജിയും കല്ലുവും ഒക്കെ കൂടി അവരെ ഒക്കെ സ്വീകരിച്ചു. മഞ്ഞ നിറം ഉള്ള ഒരു ദാവണി അണിഞ്ഞാണ് ശ്രീക്കുട്ടി നിന്നത്. മൈലാഞ്ചി ഇടുന്ന ചടങ്ങ് ചെറിയ രീതിയിൽ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.... അതൊക്ക കഴിഞ്ഞു ചെക്കന്റെ വീട്ടുകാർ എല്ലാവരും സന്തോഷത്തോടെ നാളെ കാണാം എന്ന ശുഭപ്രതീക്ഷയിൽ മടങ്ങി.. കണ്ണന്റെ കുറച്ചു കൂട്ടുകാർ ഒക്കെ വന്നിട്ടുണ്ടായിരുന്നു.. ചെറിയ ഒരു പാർട്ടി കണ്ണൻ അവർക്ക് ഒക്കെ സെറ്റ് ആക്കിയിരുന്നു.. കപ്പ ബിരിയാണിയും കൂട്ടി എല്ലാവരും കഴിച്ചത്.. അങ്ങനെ ആകെ സന്തോഷം നിറഞ്ഞ ഒരു രാത്രി ആയിരുന്നു അതു... ഇടയ്ക്ക് കല്ലു വന്നു കണ്ണനെ നോക്കിയപ്പോൾ അവൻ ലേശം സ്മാൾ അടിക്കുന്നത് ആണ് കണ്ടത്.. അവൾക്ക് അത് കണ്ടു ദേഷ്യം വന്നു.. അവൾക്ക് മനസിലായി എന്ന് തോന്നിയത് കണ്ണൻ വേഗം അവളുട പിന്നാലെ പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story