രാഗലോലം: ഭാഗം 56

ragalolam new

രചന: മിത്ര വിന്ദ

 കല്ലുവിന്റെ അച്ഛമ്മ ശ്രീക്കുട്ടിക്ക് ഒരു ജോഡി കമ്മൽ ആണ് സമ്മാനം ആയി കൊടുത്തത്... കല്ലുവിന്റ കല്യാണത്തിന് എല്ലാവരും സംഭാവന കൊടുത്ത കാശിൽ നിന്ന് സൂക്ഷിച്ചു വെച്ചത് ആയിരുന്നു അവർ. പിന്നെ കുറച്ചു പൈസ ഉഷയും കൊടുത്തു.. അതൊക്കെ സ്വര് കൂട്ടി ആണ് അവർ ഇവിടേക്ക് വരുന്നതിനു മുൻപ് ഉഷയെ വിട്ട് കമ്മല് മേടിപ്പിച്ചത്. കല്ലുവിനോട് പോലും പറയാതെ സൂക്ഷിച്ചു വെച്ചിരിക്കുക ആയിരുന്നു അച്ഛമ്മ.. "എന്റെ അച്ഛമ്മേ... ഇതൊന്നും എനിക്ക് വേണ്ട.. അച്ഛമ്മയുടെ സ്നേഹം മാത്രം മതി..." അവരോട് അത് മേടിക്കാതെ ശ്രീക്കുട്ടി പറഞ്ഞു. "സ്നേഹം ഒക്കെ എപ്പോളും ഉണ്ട് കുഞ്ഞേ.. ഇത് എന്റെ ഒരു ചെറിയ സമ്മാനം ആണ്... മോളിത് വാങ്ങി ഇല്ലെങ്കിൽ എനിക്ക് സങ്കടം ആവും " .. അവർ ഒരുപാട് നിർബന്ധം പിടിച്ചു കഴിഞ്ഞപ്പോൾ ആണ് ശ്രീക്കുട്ടി അത് മേടിച്ചത്. "അച്ഛമ്മേ.... ഇതിനൊക്കെ പൈസ എവിടെ നിന്ന് കിട്ടി ' കല്ലു ആണെങ്കിൽ അച്ഛമ്മയെ ഒറ്റയ്ക്ക് കിട്ടിയ തക്കം നോക്കി ചോദിച്ചു. അവർ പറഞ്ഞപ്പോൾ അവളുട കണ്ണ് നിറഞ്ഞ്..

"എന്റെ മോളു വന്നു കഴിഞ്ഞു ഉള്ള ആദ്യത്തെ ചടങ്ങ് അല്ലേ... അത് ഒരിക്കലും മോശം ആക്കാൻ പാടില്ല... നിന്റെ കുടുംബത്തിൽ നിന്നും എന്ത് കിട്ടി എന്ന് നാളെ ഈ കല്യാണം കഴിയുമ്പോൾ എല്ലാവരും ശോഭ യോട് ചോദിക്കും.ആരുടേയും മുന്നിൽ എന്റെ കുട്ടി തല കുനിച്ചു നിൽക്കരുത്.... അതുകൊണ്ട് ആണ് അച്ഛമ്മ ഇത് മേടിച്ചത്..." . "എന്നാലും അച്ഛമ്മേ "... "എന്തൊക്കെ കൊടുത്താലും ഒന്നും മതിയാവില്ല മോളെ... അത്രയ്ക്ക് സ്നേഹത്തോടെ അല്ലേ നിന്നെ ഇവിടെ ഉള്ളവർ ഒക്കെ നോക്കുന്നയ്.. ശ്രീക്കുട്ടി ആണെങ്കിൽ എന്തൊരു കാര്യമായിട്ടാ എന്റെ കുട്ടിയോട് പെരുമാറുന്നത്....ഈ ചെറിയ സമ്മാനം എങ്കിലും കൊടുത്തില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല മോളെ..." "എനിക്ക് അറിയാം അച്ഛമ്മേ... പക്ഷെ അച്ഛമ്മക്ക് എന്തെങ്കിലും ആവശ്യം വന്നാല് "... "അതൊക്കെ അങ്ങ് നടന്നു പോകും... ഈശ്വരൻ അല്ലേ കൂടെ ഉള്ളത്... മോളതൊന്നും ഓർത്തു വിഷമിക്കണ്ട.." അവർ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. നേരം ഒരുപാട് ആയി.. കല്ലു...

പോയി കിടക്കാൻ നോക്ക്.. അച്ഛമ്മയും കിടക്കട്ടെ..കാലത്തെ എഴുനേൽക്കണ്ടത് അല്ലേ മോളെ.. ശോഭ വന്നു പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റു മുറിയിലേക്ക് പോയി. കണ്ണന്റെ കുറച്ചു കൂട്ടുകാർ പിരിഞ്ഞു പോയപ്പോൾ രാത്രി ഏറെ വൈകി യിരുന്നു. കണ്ണനും ഇത്തിരി ഫോമിൽ ആണ്. ഇടയ്ക്ക് ഒക്കെ എല്ലാവരും കൂടുമ്പോൾ മാത്രമേ അവനും കുടിക്കുവൊള്ളൂ. കല്ലുവിന് തനിച്ചു കിടന്നിട്ട് ഉറക്കം വരാത്തത് കാരണം അവള് പുസ്തകം വായിച്ചു കൊണ്ട് ഇരിക്കുക ആണ്. കണ്ണൻ ഓർത്തത് അവള് ഉറങ്ങി കാണും എന്നും. റൂമിൽ എത്തിയപ്പോൾ ആണ് കണ്ടത് ഉറങ്ങാതെ ഇരുന്ന് പഠിക്കുന്ന കല്ലുവിനെ. . "കല്ലു മോളെ...." അവന്റ വിളി യൊച്ച കേട്ടതും അവൾ തിരിഞ്ഞു നോക്കി. . "ഇതുവരെ ഉറങ്ങിയില്ലെടി കാന്താരി..." . അവൻ സ്നേഹത്തോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു. തിരിച്ചു അവള് തീ പാറുന്ന ഒരു നോട്ടം നോക്കി അവനെ.. ഈശ്വരാ.. കൈന്നു പോയി... പിറു പിറുത്തു കൊണ്ട് കണ്ണൻ അവളുടെ അടുത്ത് വന്നു അവളെ ഒന്ന് ഇളിച്ചു കാണിച്ചു. "എന്താ... കഴിഞ്ഞോ നിങ്ങളുടെ പള്ളിസേവ " . "ങ്ങേ... നിങ്ങളോ... എന്താടി നീ എന്നേ വിളിച്ചത് " "ഞാൻ ചീത്ത ഒന്നും അല്ലാലോ വിളിച്ചത്.... നിങ്ങൾ എന്ന് അല്ലേ " "ഇത്രയും നാളും കണ്ണേട്ടാ എന്ന് ഉള്ള നിന്റ വിളിയിൽ തേൻ ഊറുമായിരുന്നു...

അതുകൊണ്ട് ചോദിച്ചതാ " "ആ തേൻ മുഴുവൻ ഞാൻ ഊറ്റി കളഞ്ഞു... എന്തേ..." "അച്ചേടെ കണ്മണി കേട്ടോ... ഈ അമ്മ പറയുന്നത്...." അവൻ പെട്ടന്ന് കല്ലുവിന്റ മുന്നിൽ മുട്ട് കുത്തി.. എന്നിട്ട് അവളുടെ വയറിന്മേൽ മുഖം പൂഴ്ത്തി... പെട്ടന്ന് ഉള്ള അവന്റ പ്രവർത്തിയിൽ കല്ലു ഒന്ന് പകച്ചു പോയി.. "അച്ചേടെ സുന്ദരികുട്ടി എന്നടുക്കുവാ.... ഈ വഴക്കാളി അമ്മയോട് കൂട്ട് കൂടണ്ട കേട്ടോ പൊന്നെ " അവൻ കുഞ്ഞിനോട് പറയുന്നത് കേട്ട് കല്ലു ചിരിച്ചു പോയി. "ഹോ... ഇപ്പോൾ ആണ് സമാധാനം ആയതു... എന്റെ കാന്താരി ഒന്ന് ചിരിച്ചല്ലോ " കണ്ണൻ എഴുന്നേറ്റു അവളെ ചേർത്തു പിടിച്ചു. "കണ്ണേട്ടാ...." "എന്താടാ പൊന്നേ " "ദേ... ഓവർ ആകുന്നുണ്ട് കേട്ടോ " "ഇല്ലടി... സത്യം ആയിട്ടും രണ്ട് പെഗ്..." "ഹ്മ്മ്... വെറുതെ...." "നീയാണേൽ... അല്ലെങ്കിൽ വേണ്ട... ഞാൻ ആണേൽ സത്യം..." അവൻ സ്വന്തം നെറുകയിലേക്ക് കൈ വെയ്ക്കാൻ തുടങ്ങിയതും കല്ലു അവന്റ കൈയിൽ കേറി പിടിച്ചു. "വേണ്ട കേട്ടോ... വെറുതെ കള്ള സത്യം ചെയ്യണ്ട... വന്നു കിടക്കാൻ നോക്ക് " "നീ കിടന്നോ... ഞാൻ ഒന്ന് കുളിച്ചിട്ട് വരാം..."

"കുളിക്കാനോ.. ഇപ്പോളോ... നേരം എത്ര ആയിന്ന് നിങ്ങൾക്ക് എന്തെങ്കിലും നിശ്ചയം ഉണ്ടോ മനുഷ്യ " എളിക്ക് കയ്യും കുത്തി അവൾ അവനെ നോക്കി. "എത്ര ആയി..." അവനും അപ്പോൾ ആണ് ഫോൺ എടുത്തു നോക്കിയത്. വെളുപ്പിന് 1മണി ആയിരുന്നു "ഈശ്വരാ .. ഇത്രയും നേരം ആയോ.." "പിന്നല്ലാതെ... കണ്ണേട്ടൻ എന്തേ അറിഞ്ഞില്ലേ "... "ഇല്ല കല്ലു .. ഇത്രയും നേരം ആയോ.. ശോ... ഇനി അഞ്ചു മണിക്ക് എഴുന്നേൽക്കണം... ഓഡിറ്റോറിയത്തിൽ പോകണം..." അവൻ തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി. "വന്നു കിടക്കാൻ നോക്ക്..." അവൾ കട്ടിലിൽ കയറി കിടന്ന് കഴിഞ്ഞു "കല്ലു..." അവളുടെ അടുത്തായി വന്നു കിടന്ന് കൊണ്ട് അവൻ വിളിച്ചു. "ഹ്മ്മ് " "സോറി ടാ " അവന്റ ശബ്ദം ആർദ്രമായി "എന്താ കണ്ണേട്ടാ " അവൾ കണ്ണന്റെ നേർക്ക് തിരിഞ്ഞു.. "നീ ഇത്രയും നേരം ഉറങ്ങാതെ ഇരിക്കും എന്ന് ഓർത്തില്ല... സോറി കല്ലു ₹ "ഓഹ്.. എന്തൊരു സ്നേഹം... കിടന്ന് ഉറങ്ങാൻ നോക്ക് " "അല്ലടി.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ " "ഒക്കെ.. വരവ് വെച്ചു കേട്ടോ " അവൾ കണ്ണുകൾ അടച്ചു കിടന്നു. **

കാലത്തെ 5മണി ആയപ്പോൾ കണ്ണൻ എഴുന്നേറ്റു കല്യാണ സ്ഥലത്തേക്ക് പോയി. ആ ഒപ്പം തന്നെ ശ്രീക്കുട്ടിയും രാജിയു ബ്യൂട്ടി പാർലറിലേക്കും... കല്ലു കുറച്ചു കഴിഞ്ഞു വന്നോളാം എന്നാണ് പറഞ്ഞത്. കല്ലുവിനും രാജിയ്ക്കും സാരീ ഒക്കെ ഉടക്കാൻ ആണ് അവിടേക്ക പോകുന്നത്. 7മണി ഒക്കെ ആയപ്പോൾ കാലത്തെ കഴിക്കാൻ ഉള്ള ഭക്ഷണം എത്തി. സുമേഷും രാജനും കൂടെ അത് എല്ലാം മേടിച്ചു വെച്ച് ആളുകൾ ഒക്കെ എത്തി തുടങ്ങി. ഏകദേശം 7മണി കഴിഞ്ഞപ്പോൾ കണ്ണൻ രണ്ടാമത് ഒന്നുടെ വന്നു കല്ലുവിനെ പാർലറി ലേക്ക് കൊണ്ട് പോയി. മന്ത്രകോടി ചുറ്റി ആഭരണങ്ങൾ ഒക്കെ അണിഞ്ഞു നിൽക്കുന്ന ശ്രീക്കുട്ടിയെ കണ്ടപ്പോൾ കല്ലു ഓടി ചെന്നു അവൾക്ക് കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. "കൊള്ളാമോ കല്ലു " "പിന്നേ... സുന്ദരി ആയിട്ടുണ്ട്..." അവൾ വിരൽ ഉയർത്തി സൂപ്പർ ആണെന്ന് കാണിച്ചു. പിന്നീട് കല്ലുവിനയും രാജിയെയും ഒക്കെ അവർ ഒരുക്കി. കല്ലുവും സാരീ ഉടുത്തു ഒരുങ്ങിയപ്പോൾ നല്ല മിടുക്കി ആയിരുന്നു. കണ്ണൻ ആണ് എല്ലാവരെയും കൂട്ടി കൊണ്ട് പോകാൻ എത്തിയത്.

കല്ലുവിനെ കണ്ടതും കണ്ണന്റെ മുഖം ഇരുണ്ടു. അത് അവൾക്ക് മനസിലകുകയും ചെയ്തു. പക്ഷെ കാരണം അറിഞ്ഞൂടാ.. ശ്രീക്കുട്ടി യും രാജിയും വാ തോരാതെ സംസാരിക്കുക ആണ്. കണ്ണന്റെ മൗനം കല്ലുവിന് ചെറിയ വേദന ഉളവാക്കി. താൻ ഒരുങ്ങിയത് ഇഷ്ടം ആയില്ലേ ആവോ... എത്ര ആലോചിച്ചിട്ട് ഒന്ന് മനസിലാകുന്നില്ല. ശോ.. എന്റെ കൃഷ്ണാ... ഇപ്പോൾ എന്താണോ... വീട്ടിൽ എത്തിയതും പെണ്ണിനെ കാണാൻ എല്ലാവരും ഓടി വന്നു. ശോഭ നിറ മിഴികളോട് മകളെ നോക്കി.. "കൊള്ളാമോ അമ്മേ... " "നന്നായിട്ടുണ്ട് മോളെ..."... അമ്മേ... ഞാനോ..... രാജിയും അമ്മയോട് ചോദിച്ചു. "നീയും കൊള്ളാം .. കല്ലു മോള് എന്ത്യേ " അവള് മുറിയിലേക്ക് പോയി.. അച്ഛമ്മ പറഞ്ഞു. അവൾ കണ്ണൻ വിളിച്ചപ്പോൾ പിന്നാലെ പോയത് ആയിരുന്നു. മുറിയിലേക്ക് കയറിയ കണ്ണൻ വേഗം വാതിൽ അടച്ചു കുറ്റിയിട്ടു "എന്താ.. കണ്ണേട്ടാ..." "നിനക്ക് മനസിലായില്ലേ " "ഇല്ല്യ... എന്താണ് " അവൻ അവളെ കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്നു നിറുത്തി. എന്നിട്ട് അല്പം സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ചാർത്തി.

"ഹോ .. ന്റെ ഗുരുവായൂരപ്പാ... ഞാൻ വിഷമിച്ചതിനു കണക്കില്ല " അവൾ ആശ്വാസത്തോടെ നെഞ്ചിലേക്ക് കൈ വെച്ചു. "എന്താ... ഇത്രയ്ക്ക് വിഷമിച്ചത്" "ഏട്ടന്റെ മുഖം വല്ലാണ്ട് ഇരുന്നപ്പോൾ ഞാൻ പേടിച്ചു പോയി.." "ഹ്മ്മ് ഞാൻ വിചാരിച്ചു നീ എന്നേ മറന്ന് എന്ന് " . "ശോ.. ഈ കണ്ണേട്ടൻ.... അവിടെ സിന്ദൂരം ഒരു ഡാർക്ക്‌ മെറൂൺ നിറം ഉള്ളത് ആയിരുന്നു. എനിക്കത് ഇഷ്ടം ആയില്ല.. അതുകൊണ്ടല്ലേ " അവൾ അവന്റെ കവിളിൽ രണ്ടും പിടിച്ചു വലിച്ചു. "കണ്ണേട്ടാ " "ഹ്മ്മ് " "ഞാൻ... കൊള്ളാമോ " "പിന്നേ... എന്റെ കല്ലുസ് അല്ലേ ഏറ്റവും സുന്ദരി..." "ചുമ്മാ... " "അല്ലടി .. സത്യം...." .. അവൻ അവളെ നോക്കി കണ്ണിറുക്കി.. "ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ... " "ഹ്മ്മ്... പിന്നെ ഒരു കാര്യം കൂടി " "എന്താ ഏട്ടാ " "ഈ വയറു ഒക്കെ ഒന്ന് മറച്ചു പിടിച്ചോ.. എനിക്ക് കാണാൻ ഉള്ളത് ഒക്കെ വേറെ ആരും കാണണ്ട...." സാരിക്കു ഇടയിൽ കൂടി കാണാവുന്ന അവളുടെ വയറിന്മേൽ ഒന്ന് തോണ്ടി കൊണ്ട് കണ്ണൻ അവളെ ഓർമിപ്പിച്ചു. ."ശോ.. ഈ കണ്ണേട്ടൻ... " അവനെ തള്ളി മാറ്റിയിട്ട് വാതിൽ തുറന്നു കല്ലു പുറത്തേക്ക്പോയി.

അച്ഛമ്മയും ശോഭയും ഒക്കെ കല്ലുവിനെ നോക്കി നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പത്തു മണി ആയപ്പോൾ ആയിരുന്നു എല്ലാവരും അമ്പലത്തിലെ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടത്. അച്ഛനും അമ്മയ്ക്കും രാജിയ്ക്കും ഒക്കെ ദക്ഷിണ കൊടുത്തപ്പോൾ കല്ലു വിങ്ങി പൊട്ടി. പക്ഷെ കണ്ണന്റെ മുന്നിലവൾ കരഞ്ഞു പോയി. അവന്റെയും കണ്ണ് നിറഞ്ഞു. അനിയത്തി കുട്ടിയെ ചേർത്തു പിടിച്ചപ്പോൾ അവനും ഒരുപാട് സങ്കടം ആയി... 11നും 11.30നും ഇടയ്ക്ക് ആയിരുന്നു താലികെട്ട്. രാജൻ ആണ് മകളുടെ കൈ പിടിച്ചു സുനീഷിനെ ഏൽപ്പിച്ചത്. പാവം അച്ഛന്റെ കൈകൾ വിറ കൊള്ളൂന്നത് .ശ്രീക്കുട്ടി അറിഞ്ഞു.. ഈശ്വരാ എന്നും കൂടെ ഉണ്ടാവണേ ..

എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചു നല്ല ഒരു ജീവിതം നൽകണേ.. സുനീഷിന്റെ താലി ഏറ്റു വാങ്ങുമ്പോൾ മൂകമായി അവളും പ്രാർത്ഥിച്ചു... കുടുംബത്തിലെ ലാസ്റ്റ് കല്യാണം ആയതു കൊണ്ട് അത്യാവശ്യം അർഭാടം ആയിട്ട് തന്നെ ആയിരുന്നു ചടങ്ങുകൾ ഒക്കെ.. രാജി ആണെങ്കിൽ അനുജത്തിക്ക് ഒരു വള ആയിരുന്നു ഇട്ടത്. സുമേഷിന്റെ അമ്മ ആണ് മണ്ഡപത്തിൽ കയറി അവൾക്ക് അത് ഇട്ടു കൊടുത്തത്. രണ്ട് തരം പായസം കൂട്ടി ആയിരുന്നു ഊണ്. ആരും കുറ്റം ഒന്നും പറയാത്ത കുഴപ്പമില്ലത്ത സദ്യ ആയിരുന്നു. ഫോട്ടോ എടുക്കലും സദ്യ യും ഒക്കെ കഴിഞ്ഞു രണ്ട് മണിയോടെ ചെക്കനും പെണ്ണും പുറപ്പെട്ടത്. എല്ലാവരുടെയും അനുഗ്രഹശംസകളോടെ അങ്ങനെ ശ്രീക്കുട്ടി സുനീഷിന്റെ ഒപ്പം യാത്ര ആയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story