രാഗലോലം: ഭാഗം 59

ragalolam new

രചന: മിത്ര വിന്ദ

രാജിയും ശ്രീക്കുട്ടിയും കല്ലുവിന് ഏറെ പലഹാരം ഒക്കെ മേടിച്ചു ആണ് വന്നത് അപ്പോളേക്കും കണ്ണനും എത്തി.. കാലത്തെ അത്യാവശ്യം ഓട്ടം ഒക്കെ കിട്ടിയത് കൊണ്ട് അവനും അല്പം സമാധാനം ഉണ്ടായിരുന്നു.. എല്ലാവരും പരസ്പരം വിശേഷം ഒക്കെ പറഞ്ഞു ഒരുപാട് നേരം ഇരുന്നു. ശ്രീക്കുട്ടി ആണെങ്കിൽ ഇവിടെ ഇളയ മകൾ ആയതു കൊണ്ട് എല്ലാവർക്കും അല്പം ലാളന അവളോട് കൂടുതൽ ആയിരുന്നു.. കണ്ണന്റെ അടുത്ത് ചെന്നിരുന്നു ഓരോ കാര്യങ്ങൾ ഒക്കെ അവൾ ചോദിക്കുക ആണ്.. കണ്ണന്റെ മടിയിൽ രാജിയുടെ കുഞ്ഞും ഉണ്ട്... പെണ്മക്കൾ രണ്ട് പേരും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നു എന്നറിഞ്ഞപ്പോൾ രാജനും ശോഭയ്ക്കും ഒക്കെ സന്തോഷം ആയിരുന്നു. രാജിയുടെ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് കല്ലുവും ശ്രീക്കുട്ടിയും ഇരിക്കുക ആണ്. ഒപ്പം ശ്രീക്കുട്ടിയുടെ വീട്ടിലെ വിശേഷം ഒക്കെ ചോദിച്ചു അറിയുക ആണ് കല്ലു... അവിടുത്തെ അമ്മയ്ക്ക് ഒക്കെ അവളെ വലിയ കാര്യം ആണെന്നും സുനീഷ് വളരെ സ്നേഹം ഉള്ള ആളാണ് എന്നും ഒക്കെ അവള് പറഞ്ഞു.

അതൊക്കെ കേട്ട് ഒരുപാട് സന്തോഷത്തോടെ കല്ലു ഇരുന്നു. . ശോഭയും രാജിയും കൂടെ ചോറും കറികളും ഒക്കെ എടുത്തു മേശമേൽ നിരത്തി. . ആണുങ്ങൾ എല്ലാവരും കൂടി ആദ്യം ഇരുന്നത്.. നാട്ടു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് അവർ നാല് പേരും കൂടി ഇരിന്നു ഭക്ഷണം കഴിച്ചു. അതിനു ശേഷം ആണ് ബാക്കിയുള്ളവർ ഇരുന്നത്. "അമ്മ ഉണ്ടാക്കുന്ന കറി കൾക്ക് ഒക്കെ ഒരു പ്രേത്യേക രുചി ആണ്.. അതു നമ്മുടെ നാവിൽ നിന്നും പോകില്ല അല്ലേടി ശ്രീക്കുട്ടി" രാജി അതും പറഞ്ഞു കൊണ്ട് അല്പം മീന്റെ ചാറു എടുത്തു ചൂണ്ടു വിരൽ കൊണ്ട് തൊട്ടടുത്തു നാവിലേക്ക് വെച്ചു.. "ഹ്മ്മ്... സത്യം ആണ് ചേച്ചി.. ഞാൻ എപ്പോളും ഓർക്കും " അവൾ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി ഇടയ്ക്ക് കല്ലുവിനോടും ഓരോ ഉപദേശം ഒക്കെ കൊടുക്കുന്നുണ്ട് രാജി.. അവൾ ഒക്കെ കേട്ടു കൊണ്ട് തല കുലുക്കുന്നുണ്ട്... ഊണ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് കണ്ണൻ പൈസ ഇല്ലാത്തത് കാരണം ലോൺ അടയ്ക്കാഞ്ഞ കാര്യം ശോഭ പെൺകുട്ടികളോട് പറയുന്നത്.. . "ശോ.. അമ്മേ... എന്താ എന്നിട്ട് ഇതുവരെ ഈ കാര്യം പറയാതെ ഇരുന്നത്...."

രണ്ട് പേരും ഒരേ ശബ്ദത്തിൽ ചോദിച്ചു. "നിങ്ങളോട് ഈ കാര്യം ഒന്നും പറയേണ്ട എന്ന് അവൻ എന്നോട് പറഞ്ഞു " "എന്ന് കരുതി... അമ്മ മിണ്ടാതെ ഇരുന്ന് അല്ലേ... ശോ... പാവം ഏട്ടൻ... " ശ്രീകുട്ടിക്ക് സങ്കടം ആയിരുന്നു.. ഒപ്പം രാജിയ്ക്കും. "ഏട്ടന് ഓട്ടം ഉണ്ടോ എന്ന് ഇടയ്ക്ക് ഇടയ്ക്കു വിളിക്കുമ്പോൾ ചോദിക്കും.. അപ്പോൾ ഒക്കെ ഏട്ടൻ കുഴപ്പമില്ല എന്നാണ് പറഞ്ഞത്.., " ശ്രീക്കുട്ടി എല്ലാവരോടും ആയി പറഞ്ഞു. "ആഹ്... സാരമില്ല മക്കളെ... നിങ്ങളെ എന്തിനാ ഇതൊക്കെ അറിയിക്കുന്നത് എന്ന് കരുതി ആണ്... പോട്ടെ.... എന്റെ വിഷമം കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഒള്ളൂ " ശോഭ ആണെങ്കിൽ പ്ലേറ്റ് കൾ എല്ലാ എടുത്തു കൊണ്ട് പോയി കഴുകാനായി ഇട്ടു. അപ്പോളേക്കും രാജി വന്നു അവ എല്ലാം കഴുകാൻ തുടങ്ങി. ശ്രീക്കുട്ടി ആണെങ്കിൽ കണ്ണനെയും വിളിച്ചു കൊണ്ട് പിന്നിലേക്ക് പോയി. "ഏട്ടാ..."... "എന്നാടി മോളെ " "ഇതാ... ഇത് കൊണ്ടുപോയി പണയം വെയ്ക്കു.. എന്നിട്ട് ആ ലോൺ കുടിശിക തീർക്കാൻ നോക്ക് " അവൾ കൈയിൽ കിടന്ന ഒരു വള ഊരി അവന്റെ കൈലേക്ക് കൊടുത്തു. "ലോൺ കുടിശികയോ.. ഇതാരാ നിന്നോട് പറഞ്ഞത്.. "

"ഏട്ടൻ എന്നോട് ഒളിക്കണ്ട.. എല്ലാം അമ്മ പറഞ്ഞു കേട്ടോ..." "എടി.. അതൊക്കെ ഞാൻ ഇന്നലെ അടച്ചു... നീ ഈ വള കയ്യിൽ ഇടാൻ നോക്ക് " അത് അവൻ തിരിച്ചു അനുജത്തി യേ ഏൽപ്പിച്ചു.. "ഏട്ടാ.... എനിക്കറിയാം ഏട്ടൻ എന്നോട് ഇപ്പോൾ പറയുന്നത് ഒക്കെ വെറുതെ ആണെന്ന്... അതുകൊണ്ട് ഏട്ടൻ ഇത് കൊണ്ട് പോയി വെച്ചിട്ട് ആ പൈസ അടയ്ക്കാൻ നോക്ക് " അവൾ വീണ്ടും അവന്റെ കൈലേക്ക് വള കൊടുക്കാൻ ശ്രെമിച്ചു എങ്കിലും കണ്ണൻ അത് മേടിച്ചില്ല. "ശ്രീക്കുട്ടി... അന്യ കുടുംബത്തിൽ കെട്ടിച്ചു അയച്ചിട്ട് ഒരുപാട് ആയിട്ട് പോലും ഇല്ല.. ആ സുനീഷ് എങ്ങാനും കണ്ടു കൊണ്ട് വന്നാൽ നമുക്ക് നാണക്കേട് ആണ് കേട്ടോ..അതുകൊണ്ട് നീ അങ്ങോട്ട് ചെല്ലാൻ നോക്ക് പെണ്ണേ " അവൻ തിക്കും പോക്കും നോക്കി അവളോട് മെല്ലെ പറഞ്ഞു. "ഏട്ടാ.. സുനീഷേട്ടൻ പാവം ആണ്.. ഇത് ഒന്നും ഏട്ടൻ ആരോടും പറയുക പോലും ഇല്ല.. ഉറപ്പ് " "നീ അങ്ങോട്ട് ചെല്ലാൻ നോക്കിക്കേ... എനിക്ക് വേറെ പണി ഉണ്ടന്ന് പറഞ്ഞു കണ്ണൻ ഉമ്മറത്തേക്ക് പോയി.. "നി ഇത് എവിടെ ആയിരുന്നു "?

അമ്മയാണ്... അടുക്കളയിലേക്ക് കയറി ചെന്നത് ആയിരുന്നു അവള് കല്ലുവും രാജിയും കൂടി ഇരുന്നു പഴുത്ത വരിക്ക ചക്കയുടെ ചുള അടർത്തി പ്ലേറ്റ് ലേക്ക് ഇടുക ആണ്. "നിന്നോട് ചോദിച്ചത് കേട്ടില്ലേ ശ്രീക്കുട്ടിയേ " "അത് പിന്നെ... അമ്മേ... ഞാൻ ഏട്ടന്റെ അടുത്ത് പോയതാ" "എന്തിനു " "ഒന്നു സംസാരിക്കാൻ ആയിരുന്നു " അവൾ പറഞ്ഞതും കല്ലുവും രാജിയും മുഖം ഉയർത്തി അവളെ നോക്കി. "ഞാൻ.... ഈ വള എന്നാൽ പണയം വെച്ചിട്ടു പൈസ കൊണ്ട് പോയി ബാങ്കിൽ അടയ്ക്കാൻ പറയാൻ ആയിരുന്നു അമ്മേ.. പക്ഷെ ഏട്ടൻ ആണെങ്കിൽ സമ്മതിക്കില്ല.... എന്നോട് പറഞ്ഞത് കുടിശിക തീർത്തു എന്നാണ് " അവിടെ കിടന്നിരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് അമർന്നു ഇരുന്നു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു. "ഹ്മ്മ്... ഇതാപ്പോ നന്നായെ... കല്ലു മോള് എത്ര തവണ ഈ കുട്ടീടെ വള എടുത്തു കൊടുത്തു എന്നറിയുമോ...അവൻ പക്ഷെ മ മേടിക്കില്ല... പണയം ഒട്ടു വെയ്ക്കുകയുമില്ല....." "അപ്പോൾ പിന്നെ എന്ത് ചെയ്യും അമ്മേ " രാജി ചോദിച്ചു "ആഹ്... ഞാനാ കുടുംബശ്രീ യിൽ 20000രൂപ വായിപ്പ ചോദിച്ചിട്ടുണ്ട്...

നേരത്തെ എടുത്തത് 5800രൂപ അടയ്ക്കാനും ഉണ്ട് . അത് എങ്ങനെ എങ്കിലും അടച്ചിട്ട 20000രൂപ ലോൺ എടുക്കാൻ ആണ്.. അതു കൊടുത്തു അവനെ കൊണ്ട് അടപ്പിക്കാം " ശോഭ പ്രതീക്ഷ യോടെ മക്കളെ മൂന്ന് പേരെയും നോക്കി. "അമ്മേ... അതു ഒന്നും വേണ്ടന്നെ... കണ്ണേട്ടൻ എന്തെങ്കിലും വഴി കാണും... ഇപ്പോൾ ആരും അതിനെ കുറിച്ച് ഓർത്തു വിഷമിക്കണ്ട.." കല്ലു അമ്മയുട തോളിൽ തട്ടി.. "എന്ത് വഴി ആണ് മോളെ... എനിക്ക് സത്യം പറഞ്ഞാൽ പേടിയാ... അവനെകൊണ്ട് താങ്ങാൻ പറ്റുമോ ഇതെല്ലാം... അച്ഛന് വയ്യാണ്ടായത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്.... ഇല്ലെങ്കിൽ എന്റെ കുഞ്ഞിന്റെ ചുമലിലേക്ക് ഈ ഭാരം എല്ലാം വെയ്ക്കില്ലായിരുന്നു.." അതു പറഞ്ഞതും ശോഭ കരഞ്ഞു പോയിരിന്നു.. "അമ്മേ..." രാജി അമ്മയുടെ തോളിൽ കൈ വെച്ച്. "അവന്റ ചില നേരത്തെ വിഷമവും ഇരുപ്പും കാണുമ്പോൾ ചങ്ക് പൊട്ടും മോളെ എനിക്ക്..... ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കുവാ അവൻ..." "അമ്മ ഓരോന്ന് പറഞ്ഞു വിഷമിക്കാതെ.... ദേ... കല്ലുവിനും സങ്കടം ആയി...." രാജി അമ്മയെ സമാധാനിപ്പിച്ചു.

ശ്രീക്കുട്ടി ആണെങ്കിൽ വീണ്ടും അവളുടെ വള ഊരി അമ്മയെ ഏൽപ്പിച്ചു... "അമ്മേ... ഇത് ഏട്ടന്റെ കൈയിൽ കൊടുത്താൽ മതി... എന്നിട്ട് കിട്ടുന്ന പൈസക്ക് എന്തെങ്കിലും ചെയ്തോ " "വേണ്ട ശ്രീക്കുട്ടി... പൈസക്ക് അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായാൽ എന്റെ കുറച്ചു സ്വർണം ഒക്കെ ഉണ്ടല്ലോ... അതു എടുക്കാന്നെ....ഇതിപ്പോൾ കൈലേക്ക് ഇട്" സ്നേഹപൂർവ്വം കല്ലു അവളോട് പറഞ്ഞു.. അത്രയും നേരം ചിരിച്ചു കളിച്ചു ഇരുന്നത് ആണ് എല്ലാവരും.. അമ്മ ഇത് പറഞ്ഞതോടെ അവര് ആകെ മൗനം ആയി പോയിരിന്നു.. നാലു മണിക്ക് ചായയും കുടിച്ചിട്ട് ആണ് ശ്രീക്കുട്ടിയും രാജിയും ഒക്കെ പോകാൻ ഇറങ്ങിയത്. ചെറിയ മഴക്കോളു ഉള്ളത് കൊണ്ട് കണ്ണൻ പിന്നീട് അന്ന് വണ്ടിക്ക് ഓട്ടത്തിന് ആയി പോയും ഇല്ലായിരുന്നു.. സഹോദരിമാർ രണ്ടാളും പോയി കഴിഞ്ഞു കണ്ണൻ അമ്മയും ആയിട്ട് ചെറുതായി വഴക്ക് ഉണ്ടാക്കി. കല്ലു അപ്പോൾ കുളിയ്ക്കാൻ കയറിയത് ആയിരുന്നു.. അവനു പൈസക്ക് ബുദ്ധിമുട്ട് ആണെന്ന കാര്യം രണ്ടാളോടും പറഞ്ഞതിന് ആയിരുന്നു കണ്ണന്റെ ദേഷ്യം.. ശോഭ ഒന്നും മിണ്ടാതെ നിന്നതേ ഒള്ളൂ.....

വായിൽ വന്നത് ഒക്കെ അവൻ വിളിച്ചു പറഞ്ഞു. അച്ഛൻ വന്നു ദേഷ്യപ്പെട്ടപ്പോൾ ആണ് അവൻ ഒന്നു ശമിച്ചത്.. അങ്ങനെ ആ ദിവസവും കടന്നു പോയി. *** അടുത്ത ദിവസം കാലത്തെ തന്നെ കല്ലുവും കണ്ണനും കൂടെ ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു. 10മണിക്ക് മുന്നേ ചെല്ലണം.. ഇല്ലെങ്കിൽ പിന്നെ ഭയങ്കര തിരക്ക് ആയിരിക്കും... അതുകൊണ്ട് അവർ കാലത്തെ തന്നെ ഇറങ്ങി. ഹോസ്പിറ്റലിൽ ചെന്നു ചെക്ക് അപ്പ്‌ ഒക്കെ ചെയ്തപ്പോൾ കല്ലുവിനും കുഞ്ഞിനും യാതൊരു കുഴപ്പവും ഇല്ലായിരുന്നു.. അവൾക്ക് ഇത്തിരി വെയിറ്റ് ഒക്കെ കൂടി വരുന്നുണ്ട്.. ശർദ്ധി ഒക്കെ കുറഞ്ഞത് കൊണ്ട് അത്യാവശ്യം ഭക്ഷണം ഒക്കെ അവൾ കഴിക്കുന്നുണ്ട് എന്ന് കണ്ണൻ ഡോക്ടർ ഓട് പറഞ്ഞു... രണ്ടാഴ്ച കഴിഞ്ഞു വരുന്ന വ്യാഴാഴ്ച സ്കാൻ ചെയ്യാൻ വരാൻ അവർ കല്ലുവിനോട് പറഞ്ഞു. അയൺ ഗുളികയും കാൽസ്യം ഗുളികയും തുടർന്നും കഴിക്കാൻ ഡോക്ടർ എഴുതിയത്.. രണ്ടാളും കൂടി ഏകദേശം 12മണിക്ക് മുന്നേ ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി. അടുത്ത് ഉള്ള ഹോട്ടലിൽ നിന്നും പല തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ത്രസിപ്പിക്കുന്ന ഗന്ധം വായുവിൽ കലർന്നിട്ടുണ്ട്..

കല്ലുവിന് ആണെങ്കിൽ അപ്പോൾ ഒരു ചിക്കൻ ബിരിയാണി കഴിക്കാൻ ഒരു മോഹം..... "കണ്ണേട്ടാ..." "ഹ്മ്മ്..." "കാശ് ഉണ്ടോ ഏട്ടാ കൈയിൽ " "എന്തിനാ കല്ലു " "ഉണ്ടോന്നു പറയു " "മ്മ്... പത്തു രണ്ടായിരം രൂപ ഉണ്ട്... എന്നാടി..." "എനിക്ക് ഒരു കൂട്ടം കഴിക്കാൻ ഒരു ഭൂതി " കാറിന്റെ അടുത്ത് നടന്നു വരുമ്പോൾ അവൾ ഈ കാര്യം കണ്ണനെ അറിയിച്ചത്.. "അത് എന്താണ് ആവോ " അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് ചോദിച്ചു "ഒരു ബിരിയാണി" "ഹ്മ്മ്.അത്രയും ഒള്ളോ.....നമ്മൾക്ക് ഈ തിരക്കിൽ നിന്ന് ഒന്നു മാറി ഏതെങ്കിലും ഹോട്ടലിൽ കയറാം കല്ലുവേ " "മതി ഏട്ടാ " അപ്പോളേക്കും കല്ലുവിന്റെ ഫോൺ ശബ്ധിച്ചു. അമ്മ ആണ്... അവൾ ഫോൺ എടുത്തു അമ്മയോട് വിവരങ്ങൾ ഒക്കെ പറഞ്ഞു.. "എങ്കി വെച്ചേക്കാം മോളെ... എങ്ങനെ ഉണ്ടന്നു അറിയാൻ ആയിരുന്നു... "

അതും പറഞ്ഞു കൊണ്ട് അവർ ഫോൺ വെച്ചു. തിരക്കിൽ നിന്നും അല്പം മാറി ഉള്ള സാമാന്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ ആണ് കണ്ണൻ കൊണ്ട് പോയി വണ്ടി നിറുത്തിയത് രണ്ടാളും കൂടി അവിടെ കയറി. അവൾക്ക് ഇഷ്ടം ഉള്ള ചിക്കൻ ബിരിയാണി കണ്ണൻ മേടിച്ചു കൊടുത്തു.അവൻ ആണെങ്കിൽ രണ്ട് ചപ്പാത്തി ആണ് കഴിച്ചത്. അച്ഛനും അമ്മയ്ക്കും പൊറോട്ടയു ബീഫ് കറി യും പാർസൽ വാങ്ങി. അവർക്ക് രണ്ടാൾക്കും അത് ആണ് ഇഷ്ടം... രണ്ട് മണി കഴിഞ്ഞപ്പോൾ അവർ വിട്ടിൽ എത്തി.. ശോഭ ആണെങ്കിൽ മുറ്റത്തു ഉണങ്ങാൻ ഇട്ടിരിക്കുന്ന വറ്റൽ മുളക് എല്ലാം ചിക്കി ഇടുക ആണ്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story