രാഗലോലം: ഭാഗം 6

ragalolam new

രചന: മിത്ര വിന്ദ

കുഞ്ഞിനെ ഉറക്കി കഴിഞ്ഞു രാജി ഫോൺ എടുത്തു കൊണ്ട് കട്ടിലിൽ പോയ്‌ ഇരുന്നു. അമ്മയെ വിളിക്കാനായി.. എന്റെ ഭഗവാനെ അവനു വിധിച്ചത് ആണെങ്കിൽ തടസം കൂടാതെ ആ കുട്ടിയെ ഞങ്ങൾക്ക് തരണേ... അവൾ മൂകമായി പ്രാർത്ഥിച്ചു കൊണ്ട് അമ്മയുടെ നമ്പർ ഡയൽ ചെയ്തു.. ഫോൺ കാതിലേക്ക് ചേർത്ത്... ഹെലോ .... ആഹ് അമ്മേ.. എന്നാടി മോളെ.... കുഞ്ഞ് എന്ത്യേ... അവൻ ഉറങ്ങി അമ്മേ.... ചോറുണ്ടോടി മോളെ.. ആം കഴിച്ചു.. അമ്മയോ.. ഞാൻ ചോറുണ്ണുവാരുന്നു.. അതെന്ന താമസിച്ചത്.. ലില്ലിക്കുട്ടി ചേച്ചിടെ മോൾ ഇല്ലേ... റാണി....അവൾക്ക് ഒരു ചുരിദാർ തയ്ച്ചു കൊടുക്കാൻ ഉണ്ടായിരുന്നു... ആ കൊച്ച് നഴ്സിംഗ് പഠിക്കുവല്ലേ അമ്മേ... അതേടി....റാണി അവധിക്ക് വന്നത് ആണ്. രണ്ട് മൂന്ന് എണ്ണം ഉണ്ടാരുന്നു.. എല്ലാം ഇന്ന് കൊടുത്തു.. ഹ്മ്മ്....... അവർ വന്നു മേടിച്ചോ.. ആഹ് മേടിച്ചോണ്ട് പോയ്‌.. കണ്ണൻ ഉണ്ടോ അമ്മേ അവിടെ.. ഇല്ലടി മോളെ... അവൻ ഉച്ചക്ക് വന്നില്ല..... എന്താടി... അത് അമ്മേ... അവനു ഒരു കല്യാണആലോചന പറയാൻ ആയിരുന്നു.... ങേ.... എവിടെ ആടി.. അമ്മേ ഒന്നും ആയിട്ടില്ല.... അപ്പുറത്തെ കനകമ്മ ചേച്ചി പറഞ്ഞത് ആണ്... അതെയോ... പെണ്ണ് എങ്ങനെ ഉണ്ട് മോളെ... എന്റെ അമ്മേ... ഞാൻ കണ്ടൊന്നും ഇല്ല..

ചേച്ചി എന്നോട് ഇങ്ങനെ പറഞ്ഞു എന്നെ ഒള്ളു.. ആണോ.... എന്നിട്ടോ... അത് അമ്മേ........ ....... ..... രാജി അമ്മയോട് കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു. ശോ..... ആരും ഇല്ലെടി അപ്പൊ.. ആ കുട്ടീടെ വല്യമ്മ മാത്രം ഒള്ളു അമ്മേ... ആണോ... മ്മ്..... പക്ഷെ ആ കൊച്ച് പാവം ആണ്... സുമേഷ് ചേട്ടന്റെ കൂട്ടുകാരൻ പറഞ്ഞു. അവരുടെ അടുത്ത ആണ് വീട്.. ആന്നോ.... കേട്ടിട്ട് കുഴപ്പം ഇല്ലാരുന്നു അല്ലെ.. ഹ്മ്മ്..... എടി മോളെ.. എന്താ അമ്മേ... അതിന്റെ ദോഷം കൊണ്ട് എങ്ങാനും ആണോടി ഇനി..... അമ്മേ അങ്ങനെ ഒക്കെ ചിന്തിക്കാതെ... പിന്നെ ഒരു കാര്യം ഉണ്ട്.... അഥവാ ഇത് ഉറപ്പിച്ചാൽ തന്നെ നമ്മൾ ജാതകം ഒക്കെ നോക്കിക്കില്ലേ... എല്ലാം ഒത്തുവന്നാൽ അല്ലെ കല്യാണം നടക്കൂ. അതൊക്കെ ശരി ആണ്.. അമ്മേ അവൻ സമ്മതിക്കുമോ. സമ്മതിക്കാതെ പിന്നെ എങ്ങനെ ആണ്.. വയസ് 31കഴിഞ്ഞു. ഈ കൊച്ചിന് ഒരു 23വയസിൽ കൂടുതൽ ഇല്ലന്ന് കനകമ്മ ചേച്ചി പറഞ്ഞു. അയ്യോ... അപ്പോ അവർ സമ്മതിക്കുമോ മോളെ.. എന്റെ അമ്മേ ആദ്യം അവനു ഈ കല്യാണത്തിന് സമ്മതം ആണോ എന്നു തിരക്ക്..

എന്നിട്ട് അല്ലെ ബാക്കി.. ആരാടി... കുറെ നേരം ആയല്ലോ... അച്ഛന്റെ ശബ്ദം കേട്ടു രാജി.. അത് രാജിമോൾ ആണെന്നെ.... അവളൊരു കല്യാണകാര്യം പറയാൻ ആണ്.. ആർക്ക്.. ഓ ആർക്കാ... കണ്ണന്... ആഹ്ഹ.....പെണ്ണ് എവിടാ.... അമ്മേ....കുഞ്ഞ് ഉണർന്നു ഞാൻ വെയ്ക്കുവാ... രാജി ഫോൺ കട്ട്‌ ചെയ്തു. *** ശോഭയും ഭർത്താവും കൂടെ രാജി പറഞ്ഞ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കണ്ണൻ ഓട്ടം കഴിഞ്ഞു വന്നത്.. ശോഭ മകനെ നോക്കി വെളുക്കനേ ഒന്ന് ചിരിച്ചു.. എന്താ അമ്മേ... പതിവില്ലാതെ ഒരു ചിരി.. ഒരു സന്തോഷവർത്ത ഉണ്ട് മോനെ..... അതെന്താ ഇത്ര സന്തോഷം.. ഇവിടെ എനിക്ക് ഒരു മരുമകൾ വരാൻ പോകുന്നു.. ആഹ്ഹ.... കൊള്ളാലോ... എന്നാ വരുന്നത്..നാളെയോ മറ്റന്നാളോ.. എടാ ചെറുക്കാ നീ വിളച്ചിൽ എടുക്കരുത് കേട്ടോ.. ബാക്കി ഉള്ളവൾ തീ തിന്നുവാ.. ങേ അതെന്താ... അമ്മയ്ക്ക് ഇവിടെ ചോറും കറിയും ഒന്നും ഇല്ലേ...... കണ്ണാ.... നീ മേടിക്കും കേട്ടോ... അവർ മകന്റെ തോളിൽ ഒന്ന് കൊടുത്തു. യ്യോ... എന്തൊരു വേദന ആണ്...

അച്ഛാ... അച്ഛൻ കണ്ടില്ലേ ഇത്. അവള് പറഞ്ഞതിലും കാര്യം ഉണ്ട് മോനെ.....നിനക്ക് എത്ര വയസ് ആയെന്ന് അറിയാമോ.. അച്ഛാ ഞാൻ പറഞ്ഞല്ലോ എനിക്ക് താല്പര്യം ഇല്ലാത്ത വിഷയത്തെ കുറിച്ച് ഇവിടെ ഒരു സംസാരം വേണ്ട.. ഞാൻ ഇതൊക്കെ മുന്നേ പറഞ്ഞത് ആണ്. പിന്നെയും അമ്മ ഇതും പറഞ്ഞോണ്ട് വരുവ..... എടാ മോനെ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം... ഞങ്ങൾക്കും ആഗ്രഹം ഇല്ലേ നിനക്ക് ഒരു കുടുംബം ഉണ്ടായി കാണണം എന്ന്...നീ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾക്ക് വയസനം കാലത്തു ആരാ ഉള്ളത് ഒരു ആശ്രയത്തിന്...ശോഭ കരയാൻ തുടങ്ങി കഴിഞ്ഞു. ഞാൻ ഇല്ലേ അമ്മേ.....എനിക്ക് ജീവൻ ഉള്ളടത്തോളം കാലം ഞാൻ നിങ്ങളെ നോക്കിക്കോളാം.. പോരെ.. എടാ നീ ഒരു തൊഴിൽ ചെയ്യുന്നവൻ ആണ്.. കാലത്തെ ഇറങ്ങി പോയാൽ നീ എപ്പോളാണ് കേറി വരുന്നത്. അതുപോലെ ആണോ ഇവിടെ ഒരു പെൺകൊച്ചു ഉണ്ടെങ്കിൽ എനിക്ക് മിണ്ടാനും പറയാനും ഒരു കൂട്ട് ആകും.. ഓ തത്കാലം ഈ ഇരിക്കുന്ന കൂട്ട് മതി അമ്മക്ക്. പോരാത്തതിന് ഒരു മകൾ കൂടെ ഉണ്ട്...

അതൊക്ക വെച്ച് അഡ്ജസ്റ്റ് ചെയ്യമ്മേ..... അവൻ തന്റെ റൂമിലേക്ക് പോയി... ഏറ്റില്ല അല്ലേടി.... രാജൻ ഭാര്യയെ നോക്കി.. ഇത് ഒരു നടയ്ക്ക് പോകില്ല ചേട്ട.... ഇനി എന്താണ് ഒരു വഴി. ശ്രീക്കുട്ടി വരട്ടെ... അവളെ കൊണ്ട് പറയിപ്പിക്കാം.. ആഹ് നടന്നത് തന്നെ... ഓഹ് തുടങ്ങി... എന്ത് കാര്യത്തിലും ചേട്ടൻ ഇടം കോലിടും.... ഇനി നോക്കണ്ട... എടി ഞാൻ ഉള്ള കാര്യം പറഞ്ഞു എന്നേ ഒള്ളു.. നീ അതിനു തൊള്ള തുറക്കേണ്ട... പിന്നെ പറയാതെ..... എന്റെ വിഷമം എനിക്കെ അറിയു... നിങ്ങൾ പറയുന്നത് പോലെ ഒന്നും അല്ല... ഏതെങ്കിലും കൊള്ളാവുന്ന ഒരു പെണ്ണിനെ കിട്ടാൻ ആണ് ഞാൻ ഈ രണ്ട് നേരവും വിളക്ക് വെച്ച് നാമം ചൊല്ലുന്നതു... എടി അവന്റെ മനസ് മാറാതെ നമ്മൾ എന്നാ ചെയ്യാനാ..... നീ ഇപ്പൊ പുല്ലു പറിക്കാൻ വരുന്നുണ്ടോ... നേരം 3മണി കഴിഞ്ഞു. ചേട്ടൻ പൊയ്ക്കോ.. ഞാൻ വന്നേക്കാം... ആ വലരിയിടെ പൊക്കത്തിൽ കുറച്ചു പുല്ല് ഉണ്ട്. അത് പോയി ചെത്തിക്കോ.. അപ്പോളേക്കും ഞാൻ വന്നേക്കാം.. നീ ഇനി അവനോട് കിന്നാരം പറയാൻ ചെന്നേക്കരുത്...

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ.... അയാൾ തൊഴുത്തിൽ നിന്നും വെട്ടരുവയും കയറും എടുത്തു കൊണ്ട് പറഞ്ഞു. ഭർത്താവ് പോയതും ശോഭ വീണ്ടും കണ്ണന്റെ മുറിയിലേക്ക് ചെന്ന്. അവൻ ഫോണിൽ പാട്ട് വെച്ച് കൊണ്ട് കിടക്കുക ആണ്... കുംകുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു അമ്പലം ചുറ്റി എത്തും പ്രാവുകൾ ആര്യൻ പൊൻപാടം കൊയ്യുന്നു വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർ പൂം കുടം കൊട്ടുന്നു നാഴിയിൽ നിറ നാഴിയിൽ ഗ്രാമം നന്മ മാത്രം അളക്കുന്നു നന്മ മാത്രം അളക്കുന്നു.. എടാ കണ്ണാ... എടാ..... എന്തെമ്മേ... നീ പാട്ട് കേൾക്കുവാണോ.. അല്ല.... വാർത്ത കേൾക്കുവാ... ഈ അമ്മക്ക് എന്താ.. എന്നിട്ട് പിന്നെ പാട്ട് അല്ലെ അതിലൂടെ കേൾക്കുന്നതു.. നീ ആളെ കളിയാക്കുവാണോ... അമ്മയല്ലേ ആളെ കളിയാക്കുന്നത്.. പാട്ട് കേട്ട് കിടന്ന എന്നോട് ചോദിക്കുവാ നീ പാട്ടു കേൾക്കുവാണോ എന്ന്... അമ്മയ്ക്ക് എന്താ വേണ്ടതിപ്പോ.. എനിക്ക് കൊഞ്ചിക്കാനും താലോലിക്കാനും ഒക്കെ ആയിട്ട് ഒരു കുഞ്ഞിനെ വേണം...

ആഹ്ഹ അത്രയും ഒള്ളോ.... ആഹ് ഒള്ളു... എന്താ നിനക്ക് പറ്റുമോ തരാൻ.. അത് കേട്ടതും കണ്ണൻ പൊട്ടി ചിരിച്ചു.. എന്റെ അമ്മേ എന്ത് തമാശയാണിത്.... അമ്മയ്ക്ക് താലോലിക്കാനും കൊഞ്ചിക്കാനും ഒക്കെ രാജിയുടെ കുഞ്ഞല്ലേ ഇനി ശ്രീക്കുട്ടിയെ കെട്ടിച്ചു വിടുമ്പോൾ അവൾക്കും കുഞ്ഞുങ്ങൾ ഉണ്ടാകും അതുമതി തൽക്കാലം... അല്ലാതെ മകന്റെ കുഞ്ഞിനെ കണ്ടെത്തീരൂ എന്നൊന്നും ഇല്ലല്ലോ... ഉണ്ടെടാ ഉണ്ട്... എനിക്ക് എന്റെ മകന്റെ കുഞ്ഞുങ്ങളെ കണ്ടേ തീരൂ.. എനിക്കും അച്ഛനും വയസ്സായി വരുവല്ലേ കണ്ണാ... ഞങ്ങൾക്ക് എന്തുമാത്രം ആഗ്രഹമുണ്ടെന്നോ,നിന്റെ വിവാഹം കഴിഞ്ഞ് ആ പെൺകുട്ടിയും കുഞ്ഞുങ്ങളും ഒക്കെയായി സന്തോഷത്തോടെ എല്ലാവരും കൂടെ കഴിയണമെന്ന്.. നീ ഇങ്ങനെ വിവാഹം കഴിക്കാതെ നിന്നതുകൊണ്ട് ആർക്കാടാ പോയത്..... നീ മനസ്സിൽ ഇപ്പോഴും താലോലിച്ചു കൊണ്ട് നടക്കുന്നവള് കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരും ആയിട്ട് അന്തസായിട്ട് കെട്ടിയോന്റെ വീട്ടിൽ കഴിയുന്നു... നീയിങ്ങനെ പാട്ടുംപാടി ഇവിടെ ഇരുന്നോ.... അമ്മേ കഴിഞ്ഞതൊക്കെ എനിക്കങ്ങനെ മറക്കാൻ പറ്റുന്നില്ല....

അമ്മയ്ക്കറിയില്ലേ എന്നെ.. കണ്ണന്റെ ശബ്ദം മാറിയതും ശോഭ ഒന്നു വല്ലാതെയായി. മോനെ കണ്ണാ.... അവള് നിന്നെ വേണ്ടെന്നു വെച്ച് വലിച്ചെറിഞ്ഞു പോയതല്ലേ.... എന്റെ സ്വന്തം കൂടപ്പിറപ്പിന്റെ മകൾ ആയതുകൊണ്ടാണ് ഞാൻ അവളെ ഇത്രമാത്രം സ്നേഹിച്ചത്. അവളെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചതുമാണ്. പക്ഷേ അവൾക്ക് നിന്നെ വേണ്ടായിരുന്നു. വെറും ഒരു കറിവേപ്പില എടുത്ത് കളയുന്നതുപോലെയല്ലേ അവള് നിന്നെ വിട്ടിട്ട് പോയത്. എടാ മോനെ ഒരിക്കലെങ്കിലും അമ്മയ്ക്ക് ഒന്ന് ജയിക്കാനാടാ... എന്റെ സഹോദരന്റെ മുമ്പിൽ.... ഒരു കല്യാണം കഴിയുന്നതോടുകൂടി നിന്റെ മനസ്സിനെ വിഷമമൊക്കെ മാറും.. മോനെ എടാ വർഷം എത്ര കഴിഞ്ഞു എന്ന് നിനക്കറിയാമോ.. ആറേഴ് വർഷം കഴിഞ്ഞില്ലേ... ഇപ്പോഴും നീ പണ്ടത്തെ കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നാൽഎങ്ങനെയാണ് കണ്ണാ ശരിയാകുന്നത്.... അമ്മ ദയവുചെയ്ത് എന്നേ നിർബന്ധിക്കരുത്... അവൾ എന്നെ അങ്ങനെയായിരുന്നു കണ്ടത് എങ്കിലും ഞാൻ തിരിച്ച് അവളെ ആത്മാർത്ഥമായിട്ടാണമ്മേ സ്നേഹിച്ചത്...

എനിക്ക് പെട്ടെന്ന് ഒന്നും മറക്കാൻ പറ്റില്ല.. പെട്ടെന്ന് മറക്കണ്ട വർഷം ഇത്ര കഴിഞ്ഞില്ലേ.. ഇനിയും നീ അവളെ ഓർത്തുകൊണ്ട് നടന്നാൽ എന്താണ് നിന്റെ ജീവിതത്തിൽ ഒരു അർത്ഥമുള്ളത്... അമ്മേ.... അമ്മയ്ക്ക് വേറെ എന്തെങ്കിലും എന്നോട് പറയാനുണ്ടോ.... എന്റെ കണ്ണാ എനിക്ക് നിന്നോട് ഒരു ഒറ്റ കാര്യം മാത്രമേ പറയാനുള്ളൂ... രാജിമോള് അവരുടെ വീടിനടുത്തുള്ള ഒരു പെൺകുട്ടിയെ നിനക്ക് വേണ്ടി കല്യാണം ആലോചിച്ചിട്ടുണ്ട്. ജാതകo നോക്കി ചേർന്നാൽ വിവാഹത്തിന് സമ്മതിക്കണം .... അച്ഛനും അമ്മയും ഒന്നുമില്ലെടാ മോനെ ആകപ്പാടെ അതിനൊരു വല്യമ്മ മാത്രമേ ഉള്ളൂ ഒരു പാവം കുട്ടി ആണെന്നാണ് രാജി മോള് പറഞ്ഞത്... സുമേഷ് അന്വേഷിച്ചു....ഒരു കുഴപ്പവുമില്ല ഒരു ചീത്ത പേരുപോലും കേൾപ്പിച്ചിട്ടില്ലാത്ത നല്ല ഒരു കൊച്ചാ.... എന്റെ പൊന്നുമോൻ ഈ വിവാഹത്തിന് ഒന്ന് സമ്മതിക്കണം.... അമ്മ പറയുന്നത് നീ കേൾക്കുമോ.. ഈ ഒരു കാര്യം ഒഴികെ എന്തുവേണമെങ്കിലും അമ്മ എന്നോട് പറഞ്ഞോ...

കണ്ണാ... നിന്റെ പ്രായത്തിലുള്ള മിക്ക ആൺപിള്ളാരും കല്യാണം കഴിച്ചു കുഞ്ഞുങ്ങളായി... അവരൊക്കെ സന്തോഷത്തോടെ മക്കളുമായി നടന്നു പോകുന്നത് കാണുമ്പോൾ ഈ അമ്മയുടെ നെഞ്ച് നീറുവാടാ.... ഞങ്ങൾക്കും വില്ലേ മോനെ ആഗ്രഹം... എടാ നീ ഒന്നു പോയി കണ്ടു നോക്ക് നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം മതി... ഇല്ലെങ്കിൽ വേണ്ട.. കാണുന്നതുകൊണ്ട് എന്താണ് വിരോധം.... അമ്മേ... ഞാൻ എത്ര തവണ പറഞ്ഞ് അമ്മയോട്....മലയാളം പറഞ്ഞാൽ മനസ്സിലാകില്ലേ... എനിക്കൊരു പെണ്ണിനെയും കാണാൻ പോകണ്ട.. ശരി നീ പോകണ്ട... ഞാനും അച്ഛനും കൂടി പോയി ഒന്ന് കാണട്ടെ... എങ്ങോട്ട്... രാജമോളുടെ വീട്ടിൽ വരെ ഒന്ന് പോകട്ടെ ഞങ്ങൾ.. എന്നിട്ട് ആ കുട്ടിനെ ഒന്ന് കാണട്ടെ... ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഞങ്ങൾ ഈ വിവാഹം ഉറപ്പിക്കും... നീ ഒന്ന് സമ്മതിച്ചാൽ മതി.. ഞാനിന്നു തന്നെ രാജി മോളെ വിളിച്ച് കാര്യം പറയും... അവർക്ക് അസൗകര്യം ഒന്നുമില്ലെങ്കിൽ ഞായറാഴ്ച ഞങ്ങൾ പോയി അതിനെ ഒന്ന് കാണും.... അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞ് ബൈക്കിന്റെ ചാവിയും എടുത്തു കൊണ്ട് കണ്ണൻ പുറത്തേക്ക് പോയി...

എന്റെ ആണ്ടവാ ഇവന്റെ മനസ്സൊന്നു മാറ്റണേ.... എന്റെ മോൻ എന്തുമാത്രം സ്നേഹിച്ചതാണ് അവളെ, എന്നിട്ട് അവനെ ചതിച്ചിട്ട് പോയ അവള്.... അനുഭവിക്കൂടി നീയ്.. എന്റെ ചേട്ടന്റെ മോളാണെങ്കിലും ശരി നീ ഒരിക്കൽ വേദനിക്കും... ശോഭ കരഞ്ഞു. അമ്മേ.... കോഴിയെല്ലാം അവിടെ കിടന്ന് ചികയുന്നുണ്ട്... എന്തെങ്കിലും തിന്നാൻ ഇട്ടു കൊടുക്ക്...ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കണ്ണൻ അമ്മയോട് വിളിച്ചുപറഞ്ഞു. അവർ അടുക്കളയിലേക്ക് പോയി കുറച്ചു ഗോതമ്പ് എടുത്തു കോഴികൾക്ക് എല്ലാം ഇട്ട് കൊടുത്തു. കണ്ണൻ ആണെങ്കിൽ നേരെ പോയത് അവന്റെ കൂട്ടുകാരൻ ബാപ്പുട്ടിയിടെ അടുത്തേക്ക് ആണ്. എടാ കണ്ണാ... ശോഭമ്മ പറയുന്നതിലും കാര്യം ഉണ്ട്..അവർക്ക് നീ ഒരേ ഒരു മകൻ അല്ലെ ഒള്ളു...നീ ഇങ്ങനെ നിരാശ കാമുകൻ ആയിട്ട് നടന്നിട്ട് എന്താടാ വിശേഷം....

കാര്യങ്ങൾ എല്ലാം കേട്ട ശേഷം അവൻ ചോദിച്ചു.. ബാപ്പു.... നീ മിണ്ടാതിരിക്കു അല്പം സമാധാനം കിട്ടാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്.. അപ്പോളും നീയും കൂടെ തുടങ്ങിക്കോ..... കണ്ണൻ അവനോട് കയർത്തു.. ഇതാ നിന്റെ കുഴപ്പം.. എന്തെങ്കിലും പറഞ്ഞാൽ അപ്പോ ചാടി കടിക്കാൻ വരും....ഇങ്ങനെ ഒരു സാധനം........ദൈവമേ ഇവന്റെ ഭാര്യ ആയി വരുന്ന കൊച്ചിന്റെ കഷ്ടകാലം....ബാപ്പു തലയിലേക്ക് കൈ വെച്ച് കൊണ്ട് പറഞ്ഞു. അപ്പോളേക്കും ബാപ്പുന്റെ ഭാര്യ സുറുമി ഒക്കത്തു ഒരു കുഞ്ഞിനേയും ആയിട്ട് വന്നു. ആഹാ.....കുഞ്ഞാപ്പു വന്നോ...ഇതെവിടെ ആയിരുന്നു മൂന്നാല് ദിവസം... പോക്കറ്റിൽ കിടന്ന മിടായി എടുത്തു കണ്ണൻ കുഞ്ഞിന്റെ കൈൽ കൊടുത്തു. ഉമ്മിച്ചിടെ ബിട്ടിൽ പ്പോയി... അതെയോ... എന്നിട്ട് അവിടെ എന്നാ ഉണ്ട് വിശേഷം.. കണ്ണൻ അവനെ എടുത്തു... എല്ലാർക്കും ചുഗം ആണ്... കുഞ്ഞാപ്പുനെ കിട്ടിയതോടെ കണ്ണൻ അവനെയും കൊഞ്ചിച്ചു കൊണ്ട് അതിലെ എല്ലാം നടന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story