രാഗലോലം: ഭാഗം 62

ragalolam new

രചന: മിത്ര വിന്ദ

അവന്റെ മനസിലും സങ്കടം ഏറെ ഉണ്ട്... പക്ഷെ പോവാതെ വേറെ നിർവാഹം ഇല്ലായിരുന്നു. "മോളെ.... ത്രി സന്ധ്യ ആണ്... മുറിയിലേക്ക് കയറി വായോ..." അച്ഛമ്മ വിളിച്ചപ്പോൾ കല്ലു വരാന്തയിലേക്ക് കയറി.. "എന്റെ കുട്ടിക്ക് വിഷമ ആയോ...."? "എന്തിനാണ് അച്ഛമ്മേ "അല്ലാ... കണ്ണന്റെ ഒപ്പം പോകാൻ പറ്റാഞ്ഞിട്ട്...." "ഹേയ്... അത് ഒന്നും സാരമില്ല.. ന്റെ അച്ഛമ്മേടെ കൂടെ അല്ലേ ഞാൻ നിൽക്കുന്നത്... പിന്നെ എന്തിനാ വിഷമ..." "എന്നാലും.... പിന്നീട് ഞാൻ ഓർത്തു... രണ്ടാളെയും കൂടി നാളെ വിടമായിരുന്നു എന്നു..." "സാരമില്ല.... അടുത്ത ആഴ്ച ഹോസ്പിറ്റലിൽ പോയിട്ട് ഞാൻ അങ്ങട് പോയ്കോളാം..." "രണ്ടാളും കൂടി അകത്തേക്ക് കയറി വാ... നല്ല കാറ്റുണ്ടല്ലോ... മഴ പെയ്യും എന്ന് തോന്നുന്നു " ഉഷ വന്നു വിളിച്ചപ്പോൾ അച്ഛമ്മയും കല്ലുവും കൂടെ മുറിയിലേക്ക് കയറി. അപ്പോളാണ് ഉഷയുടെ ഭർത്താവിന്റെ ബൈക്ക് വന്നു നിന്നത്.. "കണ്ണൻ പോയോ.."? വണ്ടി നിറുത്തി ഇറങ്ങിയിട്ട് അയാള് ചോദിച്ചു. "ഞാൻ ചേട്ടന്റെ ഫോണിൽ വിളിച്ചാരുന്നു... എടുക്കാഞ്ഞത് എന്താ " ഉഷ അയാളുടെ കൈയിൽ നിന്നു സാധനങ്ങൾ അടങ്ങിയ കവർ മേടിച്ചു കൊണ്ട് ചോദിച്ചു. "എടി... അത് പിന്നെ ഞാന് വണ്ടി ഓടിക്കുവല്ലാരുന്നോ... " "കണ്ണനു നാളെ ഒരു ഓട്ടം കിട്ടി.. ആരോ അത്യാവശ്യം ആയിട്ട് വിളിച്ചു.. അതുകൊണ്ട് പോയത് ആണ്..... ഇല്ലെങ്കിൽ നാളെ പോകാൻ ആയിരുന്നു.."

"ഞാൻ വിചാരിച്ചു ഇന്ന് പോകില്ല എന്ന്... ശോ... കുറച്ചൂടെ നേരത്തെ വരായിരുന്നു.. കണ്ണൻ എന്ത് വിചാരിക്കുവൊ ആവോ.." "അതൊന്നും സാരമില്ല ചിറ്റപ്പാ...ഇനി വരുമ്പോൾ കാണാല്ലോ " കല്ലു പറഞ്ഞു. അയാൾ മേടിച്ചു കൊണ്ട് വന്ന പോത്തിറച്ചി എടുത്തു ഫ്രീസറിൽ വെയ്ക്കുക ആണ് ഉഷ.. "ഇനി നാളെ ഇത് വെയ്ക്കാം അല്ലേ അമ്മേ...വല്ലാത്ത നടുവിന് വേദന ആണ്..." "മതി മോളെ... ഇന്ന് ഇപ്പൊ മീൻ കൂട്ടാൻ ഉണ്ടല്ലോ... എല്ലാം കൂടി തീർക്കേണ്ട.." അതും പറഞ്ഞു കൊണ്ട് അച്ഛമ്മ കല്ലുവിന്റെ അടുത്തേക്ക് പോയി. *** രാത്രിയിൽ തിരികെ വീട്ടിൽ എത്തിയിട്ടും കണ്ണന് ആകെ സങ്കടം ആയിരുന്നു.. കല്ലുവിനെ കൂട്ടാൻ ഒരുപാട് ആഗ്രഹിച്ചു പോയത് ആണെങ്കിൽ പോലും അച്ഛമ്മയുടെ ആഗ്രഹം അല്ലേ അവളെ കൂടെ നിർത്തണം എന്നുള്ളത് എന്നോർത്ത് ആണ് അവൻ അവിടെ നിന്നും പോന്നത്.... പക്ഷെ ഇപ്പൊ നല്ല വിഷമം തോന്നി.. ചെ.. അവളെ കൂട്ടി പോന്നാൽ മതി ആയിരുന്നു.... എന്നാ പറയാനാ... അബദ്ധം ആണ് കാണിച്ചത്... അവൻ ആരോടെന്നല്ലതെ പിറു പിറുത്തു. "കണ്ണാ " "എന്താ അമ്മേ..." "നി കഴിക്കാൻ വരുന്നില്ലേ.... ചോറ് വിളമ്പി വെച്ചിട്ട് എത്ര നേരം ആയി " "ആഹ് വരുവാ...." "നി എന്നാ കഴിച്ചു.... വിശപ്പില്ലല്ലോ " "ഞാൻ കല്ലുവിന്റെ വീട്ടിൽ നിന്നും കപ്പ യും മീൻ കറിയും കഴിച്ചു "

"ങ്ങേ... നി എപ്പോളാണ് അവിടേക്ക് പോയത് " "വൈകിട്ട്...." "എന്നിട്ട് എന്താടാ പറയാഞ്ഞത് " "അത്... പെട്ടന്നു തീരുമാനിച്ചു പോയതാ.... പറയാൻ ഉള്ള സമയം ഒന്നും കിട്ടിയില്ല അമ്മേ "... "മോളെന്ത് പറഞ്ഞു.... ക്ഷീണം ഒന്നും ഇല്ലാലോ അല്ലേ "...... "കാലിനു വേദന ഉണ്ടന്ന് പറഞ്ഞു.. വേറെ കുഴപ്പമില്ല. ഇവിടെ വന്നു കുഴമ്പ് ഒക്കെ തേച്ചു കുളിച്ചു കഴിഞ്ഞു ശരിയാകും എന്ന് ഞാനും പറഞ്ഞു " "എന്നാൽ പിന്നെ ഇങ്ങോട്ട് കൂട്ടി പോരാൻ മേലാരുന്നോ നിനക്ക്.. " "എന്റമ്മേ .. ഞാൻ വിളിച്ചത് ആണ്... പക്ഷെ അച്ഛമ്മക്ക് സങ്കടം.. അവളെ കുറച്ചു ദിവസം കൂടി നിർത്തണം എന്ന്... അതുകൊണ്ട് പിന്നെ അവളെ അവിടെ കൂട്ടാതെ പൊന്നേ "... "ആ... സാരമില്ല മോനേ... അച്ഛമ്മ അല്ലേ ഇത്രയും നാളും മോളെ നോക്കിയത്... കല്യാണം കഴിഞ്ഞു ഇതുവരെ കല്ലു അവിടെ പോയി നിന്നും ഇല്ലാലോ..." "ഹ്മ്മ്..." "കുറച്ചു ദിവസം കഴിഞ്ഞു ഇങ്ങട് കൊണ്ട് പോരാം.. അച്ഛമ്മയേം കൂട്ടം... കല്ലുമോൾക്ക് ഒരു കൂട്ടും ആകുമല്ലോ " "അതിന് അമ്മ എവിടെ പോകുന്നു..." അതിനു മറുപടി ഒന്നും പറയാതെ ശോഭ മുറിയിൽ നിന്നും ഇറങ്ങി പോയി... ..

ഊണ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ശോഭ യുടെ ഫോണിലേക്ക് കല്ലു വിളിച്ചത്. "ആരാടി..." "കല്ലുമോൾ ആണ് ചേട്ടാ " ശോഭ ഫോൺ എടുത്തു.. "ഹെലോ മോളെ " "അമ്മേ... മഴയുണ്ടോ" "ഇല്ല മോളെ... നന്നായി കാറും കോളും കേറിയത് ആയിരുന്നു.. പക്ഷെ മാറി പോയി.. അവിടോ "ഇപ്പൊ നന്നായി പെയ്യുന്നുണ്ട് " "ആണോ... അച്ഛമ്മ ഒക്കെ എന്ത്യേ " "അപ്പുറത്ത് ഉണ്ട്... ഏട്ടനും അച്ഛനുമോ " "രണ്ടാളും ഇരുന്ന് ചോറ് കഴിക്കുവാ..... മോള് കഴിച്ചോ " "ഹ്മ്മ്.. കഴിച്ചു അമ്മേ " "കണ്ണൻ ആണെങ്കിൽ മോളെ കൊണ്ടുവരാൻ അവിടെക്ക് പോന്ന കാര്യം ഇപ്പൊ ആണ് ഞങ്ങൾ അറിയുന്നതു.." "എന്റമ്മേ ഏട്ടൻ ഈ മുറ്റത്തു കയറി വന്നപ്പോൾ ആണ് ഞാനും അച്ഛമ്മയും ഒക്കെ അറിഞ്ഞത്.. ഇവിടേം പറഞ്ഞില്ല... സർപ്രൈസ് തരാൻ ആയിരുന്നു എന്ന് പറഞ്ഞു..." "ഇവനിങ്ങനെ ഒക്കെ ഓരോ പണി ഉണ്ട് ഇടയ്ക്ക് ഒക്കെ..." "അതേ അതേ...രാജി ചേച്ചിയും ശ്രീക്കുട്ടിയും വിളിച്ചോ അമ്മേ.." "രണ്ട് പേരും ഞാൻ നാമം ചൊല്ലി കഴിഞ്ഞു വിളിച്ചിരുന്നു... അവിടെ ഒക്കെ മഴ ഉണ്ടന്ന് പറഞ്ഞു.." "ആണല്ലേ.... എല്ലാടത്തും മഴ ആണ് എന്ന് തോന്നുന്നു "

"ശരിയാ..... ആഹ് അതുപോട്ടെ... മോളിനി എന്നാണ് ഇവിടെക്ക് വരുന്നത് " "ഞാൻ അടുത്ത ആഴ്ച അവസാനം ആണ് ഇനി ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകുന്നത്... അതുകഴിഞ്ഞ് അവിടേക്ക് വരാം എന്നോർത്തിരിക്കുവാണ് അമ്മേ " "എങ്കിൽ അത് മതി മോളെ... അത്രയും ദിവസം അച്ഛമ്മേടെ അടുത്തു നില്ക്കു കേട്ടോ " "ശരി അമ്മേ...." "എന്നാൽ വെച്ചേക്കട്ടെ മോളെ... " "അമ്മേ... ഒരു മിനിറ്റ്.. അച്ഛൻ ഉണ്ടോ അടുത്ത് " "ഉണ്ട് മോളെ... ഞാൻ ഇപ്പൊ കൊടുക്കാം..." ദേ... മോൾക്ക് ചേട്ടനോട് സംസാരിക്കണം എന്നു... ശോഭ ഭർത്താവിന്റെ കൈലേക്ക് ഫോൺ കൊടുത്തു.. കല്ലു ആണെങ്കിൽ അല്പസമയം അച്ഛനോടും സംസാരിച്ച ശേഷം ഫോൺ വെച്ചത്.... കണ്ണൻ കാലത്തെ ഓട്ടം പോകേണ്ടത് കൊണ്ട് നേരത്തെ കിടന്നു ഉറങ്ങി.. കല്ലുവിനോട് കിടക്കാൻ പോകുവാണെന്നു അവൻ മെസ്സേജ് അയച്ചിരുന്നു.. *----* ഒരാഴ്ചയ്ക്ക് ശേഷം.. ഇന്നാണ് കല്ലുവിന് ഹോസ്പിറ്റലിൽ പോകേണ്ട ദിവസം... സ്കാനിങ് ആണ് ഇന്ന്.. ഒരാഴ്ച മുന്നേ ഡേറ്റ് കിട്ടി എങ്കിലും അന്ന് അവർ ചെന്നപ്പോൾ സ്കാൻ ചെയ്യുന്ന ഡോക്ടർ പെട്ടന്ന് എന്തോ അവധി യിൽ ആയിരുന്നു.

അതിന് ശേഷം ഇന്ന് ആണ് അവൾക്ക് ഡേറ്റ് കിട്ടിയത്. കണ്ണൻ കാലത്തെ തന്നെ കല്ലുവിന്റെ വീട്ടിൽ എത്തി. "കയറി വാ മോനേ.... കാപ്പി കുടിക്കാം " "ഒന്നും വേണ്ട അച്ഛമ്മേ.... ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് " "അത് ഒന്നും പറഞ്ഞാൽ പറ്റില്ല... ദേ ഇടിയപ്പം ഉണ്ടാക്കിയിട്ടുണ്ട്.. രണ്ട് എണ്ണം കഴിയ്ക്ക് മോനേ " അവർ കുറെ നിർബന്ധിച്ചപ്പോൾ പിന്നെ അവൻ ഒരു അപ്പം എടുത്തു വെറുതെ ചായ യുടെ കൂടെ കഴിച്ചു.. കല്ലു അപ്പോളേക്കും കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു.. വയറു ഒക്കെ നന്നായി വീർത്തു വരുന്നുണ്ട്... "ഈ ടോപ് അങ്ങട് പിടിച്ചു കെട്ടിയ പോലെ ആണല്ലോ കല്ലു " അച്ഛമ്മ അകത്തേക്ക് പോയ സമയത്തു കണ്ണൻ പിറു പിറുത്തു.. "ഏട്ടാ... ഇന്ന് നമ്മൾക്ക് കടയിൽ കയറി അത്യാവശ്യം കുറച്ചു ഐറ്റംസ് ഒക്കെ മേടിക്കണം...." "ഹ്മ്മ്... ശരി..." അവൾ റെഡി ആയി വന്നപ്പോൾ ഉഷയും എത്തിയിരുന്നു.അടുത്ത ഉള്ള അംഗനവാടി യിൽ ആണ് അവർക്ക് ജോലി. "കണ്ണൻ വന്നിട്ട് ഒരുപാട് നേരം ആയോ ' "ഇല്ല അപ്പച്ചി... വന്നു ഒരു ചായ കുടിച്ചത് ഒള്ളൂ..." "ഇടിയപ്പവും ചിക്കൻ കറിയും ഉണ്ട്... കൈ കഴുക് മോനേ... കഴിക്കാം "

"യ്യോ ഒന്നും വേണ്ട അപ്പച്ചി... ഞാൻ രാവിലെ വീട്ടിൽ നിന്നും കഴിച്ചിട്ട് ആണ് ഇറങ്ങിയത്..." "ന്റെ ഉഷേ.. ഈ കുട്ടി ഒന്നും കഴിച്ചില്ല.... ഞാൻ ഒരുപാട് പറഞ്ഞത് ആണ് " അച്ഛമ്മ ഇറങ്ങി വന്നു താടിക്ക് കയ്യുംകൊടുത്തു നിന്നു.. "അപ്പച്ചി... അച്ഛമ്മേ.... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. നേരം വൈകുന്നു " കല്ലു അവളുടെ സാധനങ്ങൾ ഒക്കെ നിറച്ച ഒരു ബാഗും ആയി ഇറങ്ങി വന്നു. ഉഷ ആണെങ്കിൽ ഒരു ഏത്ത വാഴക്കുല എടുത്തു കാറിന്റെ ഡിക്കിയിൽ വെച്ചു..ഒപ്പം കുറച്ചു നാളികേരവും, കുറച്ചു പച്ച ക്കപ്പയും... "ഇതൊക്കെ എന്താണ് അപ്പച്ചിയേ " "അങ്ങനെ കാര്യാ ആയിട്ട് ഒന്നും ഇല്ല മോനേ... നമ്മുടെ അടുത്ത വീട്ടിൽനിന്ന് മേടിച്ച പഴക്കുല ആണ്.. വിഷം ഒന്നും ചേർത്തത് അല്ല കേട്ടോ..." ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതിന്റെ ഒന്നും ഒരു ആവശ്യവുമില്ലായിരുന്നു.... വെറുതെ എന്തിനാ പൈസ കളഞ്ഞത് " "ഹേയ്.. അത് ഒന്നും സാരമില്ല കണ്ണാ... ഇതൊക്കെ ഒരു സന്തോഷം അല്ലേ..." കല്ലു ആണെങ്കിൽ അപ്പച്ചിക്കും അച്ഛമ്മയ്ക്കും ഒക്കെ ഉമ്മ കൊടുത്തിട്ട് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി വന്നു..

"അച്ഛമ്മ യ്ക്ക് കൂടി വരാമായിരുന്നു ഞങ്ങളുടെ ഒപ്പം " "ഞാൻ വരാം മോനേ... കുറച്ചു ദിവസം കൂടി കഴിയട്ടെ " . കല്ലുവിനെ കാറിന്റെ മുൻ സീറ്റിൽ കയറാൻ സഹായിച്ചു കൊണ്ട് അവർ കണ്ണനോട് പറഞ്ഞു. "താമസിയാതെ വാ കേട്ടോ... ഞങ്ങൾ ഒക്കെ അല്ലേ ഒള്ളൂ അവിടെ..."... "വരാം മോനേ.... ഡേറ്റ് ആകാറാകുമ്പോൾ ഞാൻ വരാം..." അവർ കണ്ണനോട് ഉറപ്പ് പറഞ്ഞു രണ്ടാളോടും യാത്ര പറഞ്ഞു കൊണ്ട് കല്ലുവും കണ്ണനും കൂടെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു. . ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു കാണും അവര്ക് അപ്പോയ്ന്റ്മെന്റ് കിട്ടിയപ്പോൾ.. പേര് വിളിച്ചപ്പോൾ കല്ലു ശീതികരിച്ച മുറിയിലേക്ക് കയറി. അവളുടെ വീർത്ത വയറിന്മേൽ മെല്ലെ തണുത്ത ജെൽ തേച്ചു കൊടുത്തു അവിടെ നിന്ന സിസ്റ്റർ...

"കാളിന്ദി... കുഞ്ഞിന് 8മാസത്തെ വളർച്ച ആയിട്ടുണ്ട്... അതിനനുസരിച്ചു തൂക്കവും ഉണ്ട് കേട്ടോ.... " ഡോക്ടർ പറഞ്ഞപ്പോൾ അവൾ പുഞ്ചിരി തൂകി.. "ദേ.. ഇതാണ് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ്.... "അവർ വയറിന്റെ ഇടത് വശത്തേക്ക് മെല്ലെ പ്രെസ്സ് ചെയ്ത് അവളെ കേൾപ്പിച്ചു "ദേ.. ഇതാണ് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ്.... "അവർ വയറിന്റെ ഇടത് വശത്തേക്ക് മെല്ലെ പ്രെസ്സ് ചെയ്ത് അവളെ കേൾപ്പിച്ചു.. തന്റെ കണ്മണിയിടെ തുടിപ്പ് കേട്ടതും അവളുടെ മാതൃഹൃദയം സന്തോഷം കൊണ്ട് വിങ്ങി.. "കുഴപ്പമൊന്നും ഇല്ല.... ഹാപ്പി ആയിട്ട് ഇരിക്ക് കേട്ടോ...." "ശരി ഡോക്ടർ " സിസ്റ്റർ കൊടുത്ത സ്കാനിംഗ് റിപ്പോർട്ട്‌ മേടിച്ചു കൊണ്ട് കല്ലു വെളിയിലേക്ക് ഇറങ്ങി വന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story