രാഗലോലം: ഭാഗം 69

ragalolam new

രചന: മിത്ര വിന്ദ

"ഓഹ്.. കല്ലു മോൾ ആണെങ്കിലവളുടെ വിഷമം പറയുക ആയിരുന്നു ചേട്ടാ... പാവം കുട്ടി.. അമ്മ ഇല്ലാതെ വളർന്നത് അല്ലേ.... ഈ സമയത്തു ഒക്കെ അവൾക്ക് സ്വന്തം അമ്മ ഇല്ലാത്ത വിഷമ കാണും..." ശോഭ അയാളോടയി പറഞ്ഞു. അയാൾ ഒന്നൂടെ ശോഭയെ സൂക്ഷിച്ചു നോക്കി "ഹ്മ്.. നിങ്ങൾ എന്നാ ഇങ്ങനെ എന്നേ നോക്കുന്നത് " ഉള്ളിലെ തേങ്ങൽ മറച്ചു വെച്ചുകൊണ്ട് ശോഭ ഭർത്താവിനോടായി ചോദിച്ചു. "നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ല കേട്ടോ ശോഭേ " "ഓഹ്.... അങ്ങോട്ട് മാറി നില്ക്കു മനുഷ്യാ... വെറുതെ കിന്നാരിക്കാൻ വന്നേക്കുന്നു.. ആ പെൺകൊച്ചു അവിടെ ഇരിക്കാ " ശോഭ അയാളെ മറികടന്നു കല്ലുവിന്റെ അരികിലേക്ക് പോയി. വെള്ളം എടുത്തു കൊണ്ട് പോയി അവർ ബാത്‌റൂമിൽ വെച്ചിരിക്കുന്ന ചരുവത്തിൽ ഒഴിച്ച്.. കല്ലുവിന് ഇരുന്ന് കുളിയ്ക്കാനായി ഒരു പഴയ കസേര എടുത്തു കൊണ്ട് വന്നു ഇട്ടു കൊടുത്തു.. ഇപ്പോൾ അവൾ അതിൽ ഇരുന്ന് ആണ് കുളിയ്ക്കുന്നയ്... കാരണ അവൾക്ക് ഓരോ ദിവസം കഴിയും തോറും ക്ഷീണം കൂടി കൂടി വരുന്നുണ്ട്.

ഒരുപാട് സമയം നിൽക്കുമ്പോൾ വല്ലോ തളർച്ചയോ മറ്റൊ വരുമോ എന്നാ പേടി ആണ് ശോഭയ്ക്കും.. അവർ കുളിപ്പിക്കാ എന്ന് പറഞ്ഞാൽ കല്ലു സമ്മതിക്കില്ല.. താൻ മെല്ലെ കുളിച്ചോളാം അമ്മേ.. എന്തെങ്കിലും അത്യാവശ്യം വന്നാൽ അമ്മയെ വിളിച്ചോളാം എന്ന് അവൾ പറഞ്ഞത്... "മോളെ " "എന്തോ " "എന്നാൽ കുളിക്കാൻ കേറിക്കോ കേട്ടോ.. അമ്മ വെള്ളം ഒഴിച്ച് " ശോഭ പറഞ്ഞതും കല്ലു കുളിയ്ക്കാനായി കേറി പോയി. ശോഭ അപ്പോളേക്കും താൻ കല്ലുവിന് വേണ്ടി തുന്നിയ നൈറ്റി എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു. "അമ്മ ഇതു തയ്ച്ചു കഴിഞ്ഞയിരുണോ " "ഉവ്വ്... പാകം ആണോ എന്ന് നോക്കിക്കേ മോളെ " മെറൂൺ നിറത്തിൽ വെള്ള പൂക്കൾ ചേർന്ന ഒരു നൈറ്റി ആയിരുന്നു അത്.. കല്ലുവിന് നന്നേ ഇഷ്ടം ആയി.. ചെമ്പരത്തി താളി ഒക്കെ പതപ്പിച്ചു മുടിയിലെ എണ്ണ മെഴുക്കു എല്ലാം കളഞ്ഞു, കുളി ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ അവൾക്ക് അല്പം വല്ലാത്ത ഒരു സുഖം ആയിരുന്നു... തലമുടി തോർത്ത്‌ കൊണ്ട് വട്ടം ചുറ്റി മേല്പോട്ട് വെച്ചിട്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി വന്നു ചൂട് വെള്ളത്തിലെ കുളി കഴിയുമ്പോൾ തന്റെ വേദനകൾക്ക് ഒക്കെ നല്ല ആശ്വാസം തോന്നി അവൾക്ക്..

"മുടിയിലെ വെള്ളം നന്നായി തോർത്ത്‌ മോളെ... വെല്ലോ ജലദോഷം പിടിച്ചാൽ... പിന്നെ ബുദ്ധിമുട്ട് ആണ്..." ശോഭ വിളിച്ചു പറഞ്ഞു. കല്ലു ഒരു ഉണങ്ങിയ ടവൽ എടുത്തു കൊണ്ട് വന്നു വീണ്ടും മുടിയിൽ നിന്നും ഒക്കെ നന്നായി വെള്ളം ഒപ്പി കളഞ്ഞു.. ശോഭ അപ്പോളേക്കും അവൾക്ക് ഉള്ള ചായ എടുത്തു കൊണ്ട് വന്നു കൊടുത്തു. "ഇതാ മോളെ... ഇതു കുടിയ്ക്ക് " "അമ്മേ.... ഞാൻ അവിടേക്ക് വന്നോളാം... " "ഹാ... അത് സാരമില്ല.. നീ ഇതു ചൂടാറും മുന്നേ കുടിച്ചോളൂ..." അവര് കൊടുത്ത കൊഴുക്കട്ടയും ചായയും അവൾ മേടിച്ചു മേശമേൽ വെച്ചു. "അമ്മയും ഇരിയ്ക്ക്..." "മോള് കഴിക്ക്... ഞാൻ അച്ഛനൂടെ കൊടുക്കട്ടെ... ആ ചെക്കൻ ഇതു എവിടെ പോയോ ആവോ " മുറി വിട്ട് ഇറങ്ങുമ്പോൾ ശോഭ ആരോടെന്നല്ലാതെ പറഞ്ഞു. "ഞാൻ ഇവിടെ ഉണ്ട് അമ്മേ... അല്ലാണ്ട് എവിടെ പോകാന " . ചെരുപ്പ് ഊരി ഇട്ടിട്ട് കണ്ണൻ വീടിന്റെ ഉള്ളിലേക്ക് കയറി.. " നിന്നെ തിരക്കി വരാൻ തുടങ്ങുകയായിരുന്നു" അവൻ അമ്മയെ ദേഷ്യത്തിൽ ഒന്ന് നോക്കി. എന്നിട്ട് മുറിയിലേക്ക് കയറി പോയി. കല്ലു ആണെങ്കിൽ അവിടെ ഇരുന്ന് ചായ കുടിക്കുക ആണ്. "ഇതെവിടെ ആയിരുന്നു എന്റെ കണ്ണേട്ടാ " "എത്ര നേരം എന്ന് വെച്ച് ആടി ഇവിടെ ഇരിക്കുന്നെ... ഞാൻ ആണെങ്കിൽ ഇങ്ങനെ ഒന്നും ഇതുവരെ ഇരുന്നിട്ടില്ല.. വെറുതെ ബോർ അടിച്ചു..."

"വയ്യാതെ ഇരിക്കുന്നത് അല്ലേ ഏട്ടൻ, എന്നിട്ട് വെറുതെ നാട് ചുറ്റാൻ പോയോ " "ഓഹ് എന്ന് പറഞ്ഞാൽ... എവിടെ വരെ പോയെന്നു ഓർത്താ..... നീ പോയി എനിക്ക് കൂടി ചായ എടുത്തോണ്ട് വാ..." ഒരു കഷ്ണം കൊഴുക്കട്ട എടുത്തു മുറിച്ചു അവൾ അവന്റെ വായിലേക്ക് വെച്ചു കൊടുത്തു. അവൻ അപ്പോൾ അവളുടെ വിരലിൽ ഒന്ന് കടിച്ചു. ദേ.. കണ്ണേട്ടാ... കൂടുന്നുണ്ട് കേട്ടോ.... അവനെ ഒന്ന് ദേഷ്യത്തിൽ നോക്കിട്ട് കല്ലു അടുക്കളയിലേക്ക് പോയി. *** ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു. കല്ലുവിന് ഇതു ഒൻപതാം മാസം ആണ്.. ക്ഷീണം ഒക്കെ കൂടി കൂടി വരുന്നുണ്ട്.. കാലൊക്കെ നീര് വെയ്ക്കാൻ തുടങ്ങി. അച്ഛമ്മയെ രണ്ടാഴ്ച മുന്നേ കണ്ണൻ പോയി ഇവിടേക്ക് കൊണ്ടുവന്നിരുന്നു.. അവൾക്കു മാസം തികഞ്ഞിരിക്കുന്നതിനാൽ ഒറ്റയ്ക്ക് കല്ലുവിനെ വീട്ടിലാക്കിയിട്ട് എവിടെ എങ്കിലും ഒക്കെ പോകുവാൻ ശോഭയ്ക്ക് പേടിയാണ്. അതുകൊണ്ട് ആണ് അച്ഛമ്മയെ നേരത്തെ തന്നെ കൊണ്ട് വന്നത്.. അവർ വന്നതോടെ കല്ലുവിന് ഒരുപാട് സന്തോഷം ആയിരുന്നു.. കഴിഞ്ഞ ആഴ്ച ഡോക്ടറിനെ കാണാൻ ചെന്നപ്പോഴും, അവർ പറഞ്ഞു ഇനി എല്ലാം ഒന്ന് കരുതിയിരുന്നോണം എന്ന്... അത് കേട്ടതും കല്ലുവിന്റെ പേടി വീണ്ടും വർദ്ധിച്ചു..

എന്നാൽ ശോഭയും അച്ഛമ്മയും ഒക്കെ അവളെ അശ്വസിപ്പിക്കും.. ഇടയ്ക്ക് ഒക്കെ രാജിയും ശ്രീക്കുട്ടിയും വിളിക്കും.. കണ്ണൻ ആണെങ്കിൽ വീണ്ടും ടിപ്പർ ഓടിക്കാൻ പോകാൻ തുടങ്ങി. ആദ്യമൊക്കെ ശോഭയും കല്ലുവും അവനെ എതിർത്തിരുന്നു.. പക്ഷേ വേറൊരു ജോലിയും കിട്ടാതെ വന്നപ്പോൾ അവൻ അവരെയൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ട് വീണ്ടും ജോലിക്ക് പോയി തുടങ്ങി. തരക്കേടില്ലാത്ത ഓട്ടം ഒക്കെ ഉണ്ട് അവന്.. കല്ലുവിന്റെ ആശുപത്രി ചെലവിനായി അവൻ പൈസ ഒക്കെ സൂക്ഷിച്ചു വയ്ക്കുകയാണ്.. അച്ഛമ്മയും കൊണ്ടുവന്നിട്ടുണ്ട് കുറച്ചു കാശ് ഒക്കെ.. പക്ഷേ അവർ അതു കൊടുത്തപ്പോൾ കണ്ണൻ സ്നേഹപൂർവ്വം നിരസിച്ചു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ ഇനി പൈസ ഒക്കെ കൊണ്ടുപോകാം എന്ന് കരുതി ഇരിക്കുകയാണ് അച്ഛമ്മ.. അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. കണ്ണൻ കാലത്തെ തന്നെ ജോലിക്ക് പോയി.. ശോഭയും രാജനും കൂടി മരുന്നു മേടിക്കുവാൻ ആയി പോയിരിക്കുകയാണ്.. അച്ഛമ്മയും കല്ലുവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

അവൾക്ക് കപ്പപ്പുഴുക്കും മത്തി മീൻകറിയും കഴിക്കുവാൻ കൊതിയാണെന്ന് പറഞ്ഞപ്പോൾ ശോഭ കാലത്തെ തന്നെ അതെല്ലാം ഉണ്ടാക്കി വെച്ചിരുന്നു.. എന്നിട്ടാണ് അവർ പോയത്. കല്ലൂ ആണെങ്കിൽ കപ്പപ്പുഴുക്ക് ഒക്കെ കഴിച്ചതിനുശേഷം വെറുതെ പത്രം നോക്കിക്കൊണ്ട് ഇരിക്കുകയാണ്. പെട്ടെന്ന് അവൾക്ക് അടിവയറ്റിൽ കൊളുത്തി പിടിക്കുന്നതുപോലെ ഒരു വേദന വന്നു... അല്പം കഴിഞ്ഞപ്പോഴേക്കും അതങ്ങ് മാറുകയും ചെയ്തു.. അതുകൊണ്ട് അവൾ അത് അത്ര കാര്യമാക്കിയില്ല. കുറച്ചു കഴിഞ്ഞതും വീണ്ടും ആ വേദന വന്നു... അവൾ അച്ഛമ്മയെ പതിയെ വിളിച്ചു.. അവളുടെ മുഖത്തേക്ക് ക്ഷീണവും തളർച്ചയും ഒക്കെ കണ്ടപ്പോൾ അച്ഛമ്മയ്ക്കും എന്തോ ഒരു പന്തികേട് പോലെ തോന്നി.. അവർ വേഗം തന്നെ ഫോൺ എടുത്ത് കണ്ണനെ വിളിക്കുവാനായി.. പക്ഷേ വണ്ടി ഓടിക്കുന്നത് കാരണം അവൻ ഫോൺ ബെല്ലടിച്ചത് കണ്ടില്ല.. അതിനുശേഷം ആണ് അവർ ശോഭയെ വിളിച്ചത്.. ശോഭ ആണെങ്കിൽ ഹോസ്പിറ്റലിൽ തിരക്കിലായിരിക്കും എന്ന് കരുതിയാണ് അവർ വിളിക്കാതിരുന്നതു.. പെട്ടെന്ന് തന്നെ ശോഭ കണ്ണന്റെ മുതലാളിയെ വിളിച്ചു..

കണ്ണനെ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു.. അപ്പോഴേക്കും കല്ലുവിന്റെ വേദന കൂടിക്കൂടി വന്നു.. അച്ഛമ്മക്കും പേടിയാകുവാൻ തുടങ്ങി.. അവർ അവളെ ഒരുതരത്തിൽ വേഷം ഒക്കെ മാറ്റിച്ചു.. വൈകാതെ തന്നെ കണ്ണൻ ബാപ്പുട്ടിയുടെ കാറും എടുത്തു കൊണ്ട് വന്നു.. വലിയ വയറും താങ്ങിപ്പിടിച്ച് ഇറങ്ങി വരുന്ന കല്ലുവിനെ കണ്ടതും അവന് സങ്കടം തോന്നി.. ഓടിവന്നു അവൻ കല്ലുവിനെ തന്നോട് ചേർത്തുപിടിച്ചു.. നിറമിഴികളോടെ അവൾ കണ്ണനെ നോക്കി പേടിക്കേണ്ട കല്ലൂ.. നമ്മുടെ കുഞ്ഞുവാവയ്ക്ക് വേണ്ടിയല്ലേ.. അവൻ കല്ലുവിനെ ചേർത്തുപിടിച്ചു കൊണ്ടുവന്ന കാറിലേക്ക് കയറ്റി.പിന്നാലെ അച്ഛമ്മയും കയറി.. അവൻ വേഗം തന്നെ ഹോസ്പിറ്റലിലേക്ക് വണ്ടി ഓടിച്ചു.. പരിശോധിച്ചു നോക്കിയശേഷം ഡോക്ടർ പറഞ്ഞു കല്ലുവിനെ വേഗം ലേബർ റൂമിലേക്ക് മാറ്റിക്കോളാൻ.. അവൾക്ക് വേദന കൂടിക്കൂടി വരുന്നുണ്ടായിരുന്നു... പതിയെ പതിയെ കരഞ്ഞു തുടങ്ങിയ കല്ലുവിന്റെ ശബ്ദം പിന്നെ ഒരു നിലവിളിയായി മാറി... അത് കേട്ടതും കണ്ണന് തന്റെ കാലുകൾ കുഴയുന്നതുപോലെ തോന്നി...

കരഞ്ഞുകൊണ്ട് ലേബർ റൂമിലേക്ക് കയറിപ്പോകുന്ന കല്ലുവിനെ കണ്ടതും അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.. അവൻ ശോഭയെ വേഗം തന്നെ ഫോണിൽ വിളിച്ചു.. " അമ്മേ എനിക്ക് വല്ലാത്ത പേടി തോന്നുന്നു അമ്മയൊന്ന് വേഗം വരുമോ... "... മകന്റെ പതറിയ ശബ്ദം കേട്ടതും ശോഭ അവനെ ആശ്വസിപ്പിച്ചു.. "എടാ മോനെ നീ ഇങ്ങനെ പേടിക്കാനും മാത്രം ഒന്നുമില്ല... ആദ്യത്തെ പ്രസവം ആയതുകൊണ്ടാണ്... കല്ലു മോൾക്ക് യാതൊരു കുഴപ്പവും വരില്ല.. ഞാനും അച്ഛനും അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്.. രാജിയും ശ്രീകുട്ടിയും ഒക്കെ അവിടെ എത്താറായിട്ടുണ്ട്" അവർ മകനെ ആശ്വസിപ്പിച്ചു.. അച്ഛമ്മ യാണെങ്കിൽ മൂകമായി പ്രാർത്ഥിച്ചുകൊണ്ട്. ലേബർ റൂമിന്റെ വാതിൽക്കൽ ഉള്ള കസേരയിൽ ഇരിക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞതും രാജി എത്തിച്ചേർന്നു.. ഒപ്പം സുമേഷും ഉണ്ടായിരുന്നു.. കണ്ണന്റെ ടെൻഷൻ കണ്ടതും രാജി അവനെ കളിയാക്കി " എടാ നീ ഇങ്ങനെ പേടിക്കാനും മാത്രം ഒന്നുമില്ല .. കുറച്ചു കഴിയുമ്പോഴേക്കും കല്ലുവും കുഞ്ഞും സുഖമായി ഈ റൂമിൽ വന്നു കിടക്കും" അവളെ നോക്കി അവൻ ചെറുതായി ഒന്ന് ചിരിച്ചു... അവള് ഭയങ്കര കരച്ചിലായിരുന്നു... അതാണ് എനിക്ക് ഇത്ര വിഷമം.. "കല്ലുവിന് അല്പം ടെൻഷൻ ഉണ്ടെടാ...

അതുകൊണ്ട്.. ഒക്കെ മാറിക്കോളും കുഞ്ഞിനെ കണ്ടു കഴിയുമ്പോൾ "രാജി അവനോട് പറഞ്ഞു. " അമ്മ ഒന്ന് വേഗം വന്നിരുന്നുവെങ്കിൽ" കണ്ണൻ തന്റെ വാച്ചിലേക്ക് നോക്കി. " അമ്മ ഒരു 10 മിനിറ്റിനുള്ളിൽ വരുമെടാ... ഞാൻ വിളിച്ചപ്പോൾ ഇവിടെ എത്താറായി എന്നാണ് പറഞ്ഞത്" "ഹ്മ്..." അവൻ ആ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. കുറച്ചു കഴിഞ്ഞതും ശ്രീക്കുട്ടി വന്നു. " എപ്പോഴാണ് ഏട്ടാ ആശുപത്രിയിൽ വന്നത്" " ഒരു മണിക്കൂർ ആയിക്കാണും" " ഡോക്ടർ എന്തു പറഞ്ഞു% " നേരെ ലേബർ റൂമിലേക്ക് കയറ്റി... കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്" ശ്രീക്കുട്ടി ചെന്ന് രാജിയുടെ കുഞ്ഞിനെ മേടിച്ചു " എന്തായി മക്കളെ ഡോക്ടറെ കണ്ടോ"? എടുക്കത്തിൽ അവിടേക്ക് വന്ന ശോഭ മക്കളോട് ആയി ചോദിച്ചു.. " കയറ്റിയിട്ട് അധികം നേരം ആയില്ലല്ലോ അമ്മേ.. കുറച്ചു കഴിയുമ്പോൾ നമുക്ക് നഴ്സുമാരോട് ആരോടെങ്കിലും ചോദിക്കാം "

" അച്ഛനെ സുമേഷേട്ടൻ എങ്കിൽ വീട്ടിൽ കൊണ്ടുപോയി ആക്കട്ടെ അല്ലേ " രാജി അഭിപ്രായപ്പെട്ടു. " വേണ്ട മോളെ കുഞ്ഞിനെ കണ്ടിട്ട് ഞാൻ പോകുന്നുള്ളൂ " രാജൻ അവിടെ കിടന്ന ഒരു കസേരയിലിരുന്നു.. "അളിയൻ എങ്കിൽ പൊക്കോ, വെറുതെ ഓട്ടം കളയണ്ട..." കണ്ണൻ സുമേഷിനെ നോക്കി "കുഴപ്പമില്ല കണ്ണാ... അച്ഛൻ പറഞ്ഞതുപോലെ കുഞ്ഞുവാവയെ കണ്ടിട്ട് പോകാം" . മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി.. കല്ലുവിനു വേദന കൂടിക്കൂടി വരുന്നുണ്ട്.. ആദ്യത്തെ പ്രസവം ആയതിനാൽ കുറച്ച് സമയം എടുക്കും എന്നാണ് ഡോക്ടർ അവരെ അറിയിച്ചത്.. ഇടയ്ക്ക് ആരെങ്കിലും കയറി കണ്ടോളാൻ പറഞ്ഞുവെങ്കിലും ശോഭ മാത്രമേ കയറിയുള്ളൂ.. കണ്ണനെ അവൾ അന്വേഷിച്ചു എങ്കിലും, അവളുടെ കരച്ചിൽ കാണുവാൻ അവന് കഴിയുമായിരുന്നില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story