രാഗലോലം: ഭാഗം 7

ragalolam new

രചന: മിത്ര വിന്ദ

ആഹാ.....കുഞ്ഞാപ്പു വന്നോ...ഇതെവിടെ ആയിരുന്നു മൂന്നാല് ദിവസം... പോക്കറ്റിൽ കിടന്ന മിടായി എടുത്തു കണ്ണൻ കുഞ്ഞിന്റെ കൈൽ കൊടുത്തു. ഉമ്മിച്ചിടെ ബിട്ടിൽ പ്പോയി... അതെയോ... എന്നിട്ട് അവിടെ എന്നാ ഉണ്ട് വിശേഷം.. കണ്ണൻ അവനെ എടുത്തു... എല്ലാർക്കും ചുഗം ആണ്... കുഞ്ഞാപ്പുനെ കിട്ടിയതോടെ കണ്ണൻ അവനെയും കൊഞ്ചിച്ചു കൊണ്ട് അതിലെ എല്ലാം നടന്നു.. ബാപ്പു ആണെങ്കിൽ ആ സമയത്ത് സുറുമിയോട് കണ്ണന്റെ വിവാഹാലോചനയെ കുറിച്ച് പറയുകയായിരുന്നു. "എന്റെ പൊന്നിക്ക എങ്ങനെയെങ്കിലും ഇവനെ ഒന്ന് സമ്മതിപ്പിക്കുക... എത്ര നാളായി, ഇവനീ നടപ്പ് തുടങ്ങിയിട്ട്... ഇക്ക പറഞ്ഞാൽ ഇവൻ കേൾക്കും... " "ഡി ഞാൻ പറയാഞ്ഞിട്ടാണോ... ഇക്കാര്യം പറയുമ്പോഴാണ് ഞാനും ഇവനും തമ്മിൽ അലമ്പ് ഉണ്ടാക്കുന്നത്... എല്ലാവർക്കും ആഗ്രഹമുണ്ട് ഇവനൊരു പെണ്ണ് കെട്ടി കാണാൻ.. ഇവന്റെ വീട്ടിൽ ചെല്ലുമ്പോൾ ശോഭമ്മ ആകെ കൂടെ പറയുന്നത് ഇവന്റെ കല്യാണത്തെക്കുറിച്ച് മാത്രമാണ്... പക്ഷേ ഇവൻ സമ്മതിക്കാതെ നമ്മൾ എന്ത് ചെയ്യും....

ഇപ്പൊ തന്നെ ഞാൻ ഇവനോട് ഈ കാര്യം പറഞ്ഞതിന് ഇവനെന്നെ കൊല്ലാൻ വരികയാണ്.. " " എന്റെ ഈശ്വരാ ഇങ്ങനെയുമുണ്ടോ ആണുങ്ങള്... അത്രമാത്രം കണ്ണൻ സ്നേഹിച്ചോ ആ പെണ്ണിനെ... " " ആ ആദ്യമായിട്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടത് അല്ലേടി... ഒരുപാട് ആഗ്രഹിച്ചു കാണും.. പക്ഷേ അവള് പോയിക്കഴിഞ്ഞ് അവൻ ഒരു കല്യാണം ഉറപ്പിച്ചതല്ലേ.. ആ പെണ്ണും ഒരുത്തന്റെ പുറകെ പോയതോടുകൂടി അവന് പിന്നെ എല്ലാവരോടും ദേഷ്യമായി പോയി " " പാവം ഉണ്ട് അല്ലെ ഇയ്ക്കാ ' "മ്മ്... ഞാൻ എന്തായാലും ഒന്നുടെ പറയാം....നീ പുരയിലോട്ട് ചെല്ല്..." "ആഹ്...." കുഞ്ഞാപ്പുനെ ആയിട്ട് കണ്ണൻ ബൈക്ക് il ഒരു സവാരി ഒക്കെ നടത്തിയിട്ട് തിരികെ വന്നു.. അവന്റെ കൈനിറയെ മിഠായിയും പലഹാരങ്ങളും ഒക്കെയുണ്ട്. അതങ്ങനെയാണ് അവനെ എപ്പോൾ കണ്ടാലും കണ്ണൻ ആ പതിവ് തെറ്റിക്കാറില്ല.. ബാപ്പുട്ടിയുടെ ഉമ്മയോടും വാപ്പച്ചിയോടും ഒക്കെ കുറേസമയം സൊറ പറഞ്ഞിരുന്നതിനുശേഷം കണ്ണൻ തിരികെ പോകാനായി എഴുന്നേറ്റു.. സുറുമി അപ്പോൾ അകത്തു നിന്നുകൊണ്ട് ഉമ്മാനെ കണ്ണു കാണിക്കുകയാണ്....

" മോനെ കണ്ണാ..... നിയ് ഇങ്ങനെ ഒറ്റത്തടി ആയിട്ട് നടക്കുകയാണോ... ഒരു ജീവിതമൊക്കെ നിനക്കും വേണ്ടേ...... വരുന്ന ആലോചന ഒക്കെ നീ മാറ്റി വിട്ടാൽ എന്ത് ചെയ്യും മോനെ " " എന്റെ ഉമ്മാനോട് ഇപ്പോഴേ ഈ കാര്യം ആരാ പറഞ്ഞത്... ഇവനാണോ..... വെറുതെ ഓരോന്ന് പറഞ്ഞു പറഞ്ഞു ബാക്കിയുള്ളവനെ ഇവൻ നാറ്റിക്കുവാ" " ഓൻ പറഞ്ഞതിൽ എന്താടാ തെറ്റ്..... നിനക്കിപ്പോൾ പ്രായം എത്രയായി എന്നറിയുമോ... ആ ശോഭക്ക് എന്നും കുന്നും കഷ്ടപ്പാടാണ്.... അവൾക്കൊരു ആശ്രയത്തിന് ഒരു പെണ്ണ് വേണ്ടേ " " ഉമ്മ..... അതിനല്ലേ നമ്മുടെ ശ്രീക്കുട്ടി... പിന്നെ അച്ഛനും ഉണ്ട്.. ഈ പറഞ്ഞതുപോലെ അധികം പ്രായമൊന്നും അമ്മയ്ക്ക് ആയിട്ടില്ല... സത്യം പറയാല്ലോ പകുതി അമ്മയുടെ അഭിനയം ആണ ഉമ്മാ.. " " മിണ്ടാതെ പോടാ പഹയാ..... നിന്റെ വിളച്ചിൽ ഇത്തിരി കൂടുന്നുണ്ട്. എന്തായാലും ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു.. നിന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ... എടി സുറുമി, നീയ്യ് ശോഭയെ ഒന്ന് ഫോൺ വിളിച്ചേ.. അവളോട് ഞാൻ സംസാരിക്കട്ടെ" ഉമ്മി എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്....

കേൾക്കണ്ട താമസം സുറുമി ഫോൺ എടുത്ത് വിളിച്ചിട്ട് ഉമ്മയുടെ കയ്യിലേക്ക് കൊടുത്തു... ബാപ്പുട്ടി ഞാൻ ഇറങ്ങുന്നു... കണ്ണൻ പറഞ്ഞതും ബാപ്പുട്ടി അവന്റെ കയ്യിൽ കയറിപ്പിടിച്ചു. " അങ്ങനെ നീ പോകാൻ വരട്ടെ, ഇതിനൊരു തീരുമാനം ഉണ്ടായിട്ടു മതി ബാക്കി കാര്യം" ബാപ്പുട്ടിയുടെ മൂത്ത മകനും കൂടെ വന്ന് കണ്ണന്റെ കെട്ടിപ്പിടിച്ചു കൊണ്ടു നിൽക്കുകയാണ്.. ശോഭാ ബാപ്പുട്ടിയുടെ ഉമ്മയോട് സങ്കടങ്ങളൊക്കെ നിരത്തുന്നുണ്ട്... അവരും ഇരുന്ന് കണ്ണും മൂക്കും പിഴയുകയാണ്. " എന്റെ ഭഗവാനെ ഏതു നേരത്താണോ ഞാൻ ഇവന്റെ അടുത്തോട്ട് വന്നത്.... എന്തൊരു വയ്യാവേലി ആണെന്ന് നോക്കിക്കേ.. കണ്ണൻ തല കുടഞ്ഞു. " ശോഭേ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട മോളെ... നീ രാജിയോട് വിളിച്ച് കല്യാണക്കാര്യം പറയ.... ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ നമ്മക്കിത് മുന്നോട്ടു കൊണ്ടുപോകാം... ഉമ്മി പറഞ്ഞു... " ദേ ഉമ്മച്ചി വെറുതെ ആവശ്യമില്ലാതെ ഒന്നും പറയണ്ട കേട്ടോ... ഞാൻ ഇങ്ങനെ സന്തോഷത്തോടെ കഴിയുന്നത് നിങ്ങൾക്കൊക്കെ എന്താ ഇത്ര വിഷമം" " ഞങ്ങൾക്ക് ആർക്കും ഒരു വിഷമവുമില്ല നിന്റെ സന്തോഷ ഇരട്ടി ആക്കണം അത്രയേ ഉള്ളൂ "

ബാപ്പുട്ടി അത് പറഞ്ഞതും കണ്ണൻ അവനെ നോക്കി പല്ലിഞ്ഞിരിച്ചു.. അതുകണ്ട് ബാപ്പുട്ടി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... ശോഭയുടെ കുറച്ച് സമയം കൂടി സംസാരിച്ചതിനു ശേഷം ഉമ്മ ഫോൺ കട്ട് ചെയ്തു. " എന്റെ കണ്ണാ സങ്കടം നീ ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുത്... അവളുടെ ഒരേയൊരു മകനല്ലേ നീയ്യ്.. അവർക്കുമില്ലേടാ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ... നീ ഇങ്ങനെ നടന്നാൽ ശരിയാവില്ല മോനേ.. നിന്നെ വേണ്ടാതെ പോയവളെ നിനക്കും വേണ്ട അത്രയേ ഉള്ളൂ... എടാ ഈ കല്യാണം എന്നൊക്കെ പറയുന്നത്.. അതൊരു വിധിയാണ് മോനെ. നിനക്ക് വിധിച്ച പെൺകുട്ടി ആരായാലും അവൾ നിന്റെ അടുത്ത് തന്നെ വരും. ഈശ്വരൻ അവളെ കൊണ്ടുവരും. അതുറപ്പാണ്.. എന്തായാലും രാജിയോട് ഇപ്പോൾതന്നെ ശോഭ വിളിച്ച് കാര്യങ്ങളൊക്കെ പറയും. നീ എതിരു പറയരുത്.... " ഉമ്മ യാചിക്കും പോലെ പറഞ്ഞു.. അവരോട് ആരോടും മറുപടിയൊന്നും പറയാതെ ഒന്നു പുഞ്ചിരിച്ചിട്ട് കണ്ണൻ ബൈക്കും എടുത്തു പോയി... കുറച്ചങ്ങ് ചെന്നതും അവൻ ബൈക്ക് ഒരു വശത്തായി ഒതുക്കി നിർത്തി... എന്നിട്ട് രാജിയെ വിളിക്കാനായി ഫോൺ കയ്യിൽ എടുത്തു.. " ഹലോ എന്നാടാ " " എടി രാജി... നീ അമ്മയെ വിളിച്ച് ഓരോന്ന് ഒപ്പിക്കുകയാണോ "

" ഞാനെന്തോന്ന് ഒപ്പിച്ചു" " നീ എന്തിനാ ഇപ്പോൾ ആ കല്യാണക്കാര്യം എടുത്തിട്ടത്.. നിനക്ക് വേറെ ഒരു പണിയില്ലേ" " നല്ല ഒരു പെൺകുട്ടിയുടെ ആലോചന വന്നപ്പോൾ ഞാൻ അങ്ങ് പറഞ്ഞെന്നേയുള്ളൂ... അതിന് നീ എന്നോട് ചൂടാവണ്ട.. " എടീ നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട... മേലൽ നീ കാര്യം പറഞ്ഞു വീട്ടിലേക്ക് വിളിക്കുകയും വേണ്ട " " അത് നീ അല്ല തീരുമാനിക്കുന്നത് ഞാനാ... ഞാനും സുമേഷേട്ടനും കൂടെ പോയി ആ പെൺകുട്ടിയെ ഒന്ന് കാണാൻ തീരുമാനിച്ചിരിക്കുകയാണ്.. ഞങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ നീയും അമ്മയും കൂടെ വരണം.. ജാതകം ഒക്കെ ചേർന്നാൽ നമുക്ക് ഇതുറപ്പിക്കാം " " നീയും സുമേഷേട്ടനും കൂടെ പോയി കാണു ആദ്യം " " സത്യമാണോടാ എന്നിട്ടോ " കണ്ണന്റെ വാക്കുകൾ കേട്ടതും രാജിക്കു വിശ്വാസമായില്ല.. " സത്യമാടീ... എന്നിട്ട് ജാതകം ഒക്കെ ചേരുവാണെങ്കിൽ നീ സുമേഷേട്ടനെ കൊണ്ട് ആ പെണ്ണിനെ അങ്ങ് കെട്ടിക്കു... അത്രയല്ലേ ഉള്ളൂ കാര്യം " " ഡാ കണ്ണാ നീ എന്റെ വായിൽ ഇരിക്കുന്നതൊന്നും കേൾക്കരുത്.... ഒരു തമാശ...

ഞങ്ങൾക്കറിയാം എന്താണ് വേണ്ടത് എന്ന്" " ആ കാണാം... " കാണാടാ... നീ അവിടെ നിന്നെപ്പോലെ മാനസമൈനേ പാടി നടന്നോ " അതും പറഞ്ഞു രാജീ ഫോൺ കട്ട് ചെയ്തു.. ശ്രീക്കുട്ടി വന്നപ്പോൾ ശോഭയും രാജനും കൂടി കണ്ണനു വന്ന ആലോചനയെ കുറിച്ച് പറഞ്ഞു.. അവൾക്കത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. 'എന്റെ അമ്മേ എങ്ങനെയെങ്കിലും ഇത് നടത്തണം. ബാപ്പുട്ടി കായും ഉമ്മയും ഒക്കെ പറഞ്ഞ സ്ഥിതിക്ക് കണ്ണേട്ടൻ സമ്മതിക്കുമമ്മേ.... " " ഞാനൊരു കാര്യം പറഞ്ഞേക്കാം... ആ പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. ഇനി ഇവൻ അതിനെ ഇഷ്ടപ്പെട്ട് കഴിഞ്ഞ് അവർക്ക് സമ്മതം അല്ലെങ്കിൽ പിന്നെ ബാക്കി കാര്യം ഞാൻ പറയേണ്ടല്ലോ അല്ലേ ശോഭേ.... " രാജൻ ഭാര്യയെ നോക്കി " അയ്യോ അമ്മ അപ്പോള് പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞില്ലേ" " എടി മോളെ അങ്ങനെയല്ല... ആ പെൺകൊച്ചിനെ രാജിയുടെ വീടിന്റെ അപ്പുറത്തെ വീട്ടിലെ കനകമ്മയില്ലേ അവര് കണ്ടു... അവരാണ് രാജിയോട് ഈ കല്യാണ കാര്യം പറഞ്ഞത്. കണ്ണൻ സമ്മതിക്കാതെ നമുക്ക് ആലോചിക്കാൻ പറ്റുമോ "

" നീ പറഞ്ഞതൊക്കെ ശരിയാണ് ശോഭേ.. പക്ഷേ നേരത്തെ കല്യാണം മാറി പോയതോടുകൂടിയാണ് കണ്ണൻ ആകെ വിഷമo ആയതു " " അത് ശരിയാ അച്ഛൻ പറഞ്ഞതിലും കാര്യവും അമ്മേ! അത് കേട്ടതും ശോഭയ്ക്ക് വീണ്ടും ആധി കേറി.... ഞാൻ എന്തായാലും രാജി ചേച്ചിയോട് ഒന്ന് വിളിച്ച് സംസാരിക്കട്ടെ... എന്ന് പറഞ്ഞുകൊണ്ട് ശ്രീക്കുട്ടി ഫോണുമായി തന്റെ മുറിയിലേക്ക് പോയി. ചേച്ചി തിരക്കാണോ.... അവൾ അപ്പോൾ തന്നെ രാജിയെ വിളിച്ചു. അല്ലടി മോളെ നീ പറഞ്ഞോ.. ചേച്ചി ഇന്ന് ഒരു കല്യാണ കാര്യം പറഞ്ഞില്ലേ.. അതിനെക്കുറിച്ച് ഒന്ന് ചോദിക്കാൻ ആയിരുന്നു... ------ ------ അങ്ങനെ രാജിയും സുമേഷും കൂടെ പെൺകുട്ടിയുടെ വീട്ടിൽ നേരിട്ട് പോകാൻ തീരുമാനിച്ചു.... *** കാളിന്ദിയുടെ മുടി നിറയെ അച്ഛമ്മ എണ്ണ പുരട്ടി കൊടുക്കുക യാണ്.. " എന്റെ കൃഷ്ണ എന്തോരം മുടിയുണ്ടായിരുന്ന കൊച്ചാണ്.. ഇതൊക്കെ എവിടെ പോയോ ആവോ "

അവർ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.. "അതൊക്കെ അങ്ങനെയാണ് അച്ഛമ്മ.... കുറച്ചുകഴിയുമ്പോൾ എല്ലാം പൊഴിഞ്ഞുപോകും...." "ആഹ്ഹ.... എന്റെ കുട്ടി, നിനക്കതിന് എത്ര വയസ്സ് ഉണ്ട്, ഈ മേടത്തിലാണ് നിനക്ക് 20 വയസ്സ് ആകുന്നത്, ഒരു 10.... 40 വയസ്സ് കഴിഞ്ഞ പെണ്ണ് ആണെങ്കിൽ പറയാമായിരുന്നു... ഇത്തിരി പോന്ന നീയാണോ മുടിയെല്ലാം കൊഴിഞ്ഞുപോകും എന്ന് പറയുന്നത്..." " അതല്ല അമ്മേ നമ്മുടെ കാലാവസ്ഥയുടെ ഒക്കെയാണ്. ഈ ചൂടും മഞ്ഞും വെയിലും ഒക്കെ കാരണമാണ് ഇതുപോലെ പെൺകുട്ടികളുടെ മുടി കൊഴിയുന്നത്... അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ" "ഹ്മ്മ്... ആയിക്കോട്ടെ ആയിക്കോട്ടെ..... അല്ലാതെ സൂക്ഷിക്കാഞ്ഞിട്ട് അല്ല ." ഒരു തുടം എണ്ണ കൂടി എടുത്ത അവളുടെ ഉച്ചിയിലേക്ക് നന്നായി തിരുമ്മി പിടിപ്പിച്ചു കൊണ്ട് അച്ഛമ്മ പറഞ്ഞു... അച്ഛമ്മയ്ക്ക് നിറയെ മുടിയുണ്ടായിരുന്നോ? ഹ്മ്മ്.... കുറെയുണ്ടായിരുന്നു... ഞാനിവിടെ വന്ന പുല്ലൊക്കെ പറിച്ചു, ചുമടൊക്കെ തലയിൽ വെച്ച് എടുത്തു ഒക്കെ ആണ് എന്റെ മുടി എല്ലാം ഊരി പോയത്... "

" അന്നൊക്കെ നമ്മുടെ വീട്ടിൽ നിറയെ കന്നുകാലികൾ ഉണ്ടായിരുന്നു അല്ലേ.... " "ഹ്മ്മ്.... തൊഴുത്തിൽ നാലു പശുക്കൾ ഉണ്ട് ഞാൻ വരുമ്പോൾ... രണ്ടെണ്ണത്തിനെ കറക്കുന്നത് ആണ്... ഞാനും വല്യമ്മയും കൂടെ കാലത്തെ ജോലിയൊക്കെ കഴിഞ്ഞ് പശുവിനെയും ആടിനെയും ഒക്കെയായിട്ട് പുല്ലു ചെത്താൻ പോകും......" " ഹോ അച്ഛമ്മ ഒരുപാട് കഷ്ടപ്പെട്ടു അല്ലേ" " അന്നത്തെ കാലം അതാണ് മോളെ... വീടുകളിൽ അഞ്ചു എട്ടും പത്തും കുട്ടികൾ കാണും.... എല്ലാ വയറും നിറയ്ക്കണ്ടേ... പിന്നെ കൂട്ടുകുടുംബം അല്ലേ... ഒരു ചെറിയ പുരയിൽ കുറഞ്ഞത് ഒരു 25 ആളുകൾ എങ്കിലും കാണും... അന്നൊക്കെ എല്ലാവർക്കും അഷ്ടിക്കു വകയുണ്ടോ.... ഈ കാലികളെ വളർത്തിയും അവയുടെ പാല് കുഞ്ഞുങ്ങൾക്ക് കൊടുക്കും, ഉച്ചത്തേക്ക് തൈരും മോരും ഒക്കെ കറിയാക്കും, തൊടിയിൽ നിന്ന് എന്തെങ്കിലും പച്ചക്കായായോ, പയറോ പാവയ്ക്കയോ എന്തെങ്കിലും ഒക്കെ പറിച്ച് കറിയാക്കും....

പിന്നെ ഒരു കൊണ്ടാട്ടവും കാണും.... " " ആഹാ സൂപ്പർ ആയിരുന്നല്ലോ... " " പിന്നെ പിന്നെ സൂപ്പർ ആണ്... പക്ഷേ ഒരു കാര്യമുണ്ട് മോളെ " അച്ഛമ്മ എണ്ണയുടെ കുപ്പി മുറുക്കി അടച്ചുകൊണ്ട് അവളോട് പറഞ്ഞു.. അതെന്താണ് അച്ഛമ്മ.... അവൾ തല ചെരിച്ചു നോക്കി .. കുടുംബത്തിലെ ആണുങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഒക്കെ ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ, ഞങ്ങൾ സ്ത്രീ ജനങ്ങൾ ഒക്കെ, ഇത്തിരി കഞ്ഞിയുടെ വെള്ളവും,അല്പം അച്ചാറും ഉപ്പും കൂട്ടി കുടിക്കും.... അതാണ് അന്നത്തെ ഒക്കെ ആഹാരം " " ശോ വിശക്കില്ലേ അപ്പോൾ... " വിശപ്പൊക്കെ കാണും, പിന്നെ നമ്മൾ ആരോടു പരാതി പറയാനാ..... അതൊക്കെയൊരു കാലം ആയിരുന്നു കുഞ്ഞേ....ഇപ്പോളത്തെ കുട്ടികൾക്ക് ഒക്കെ അത് പറഞ്ഞാൽ മനസിലാകില്ല... അച്ഛമ്മ എഴുന്നേറ്റു കൊണ്ട് പറഞ്ഞു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story