രാഗലോലം: ഭാഗം 9

ragalolam new

രചന: മിത്ര വിന്ദ

അമ്മേ.....അമ്മ വിഷമിക്കേണ്ട.... നാളത്തെ ദിവസം നമ്മൾക്ക് ഒരുപാട് സന്തോഷം നിറഞ്ഞതായിരിക്കും ഉറപ്പ്.. ഇപ്പൊ അമ്മ പോയി കിടക്ക്" ശ്രീക്കുട്ടി അമ്മയെ കിടക്കാനായി പറഞ്ഞുവിട്ടു. തിരികെ റൂമിൽ എത്തിയ അവൾ അപ്പോൾ തന്നെ രാജിയെ വിളിച്ചു വിവരങ്ങൾ ഒക്കെ അവതരിപ്പിച്ചു. ദൈവമേ... സത്യം ആണോ മോളെ നീ പറയുന്നത്. അതെ ചേച്ചി സത്യമാണ്. അമ്മ ഇന്ന് ഒരുപാട് ഏട്ടനോട് സംസാരിച്ചു, പോരാത്തതിന് ബാപ്പുട്ടിക്കയുടെ ഉമ്മയും കൂടെ ഉപദേശിച്ചപ്പോൾ ഏട്ടൻ ഫ്ലാറ്റ് ആയി.. അതെയോ.... ഈശ്വരൻ പ്രാർത്ഥന കേട്ടു മോളെ, നാളെ എന്തായാലും അമ്മയോട് ഇങ്ങോട്ട് വരാൻ പറ, എന്നിട്ട് ഞങ്ങൾ മൂന്നു പേരും കൂടെ ഒന്ന് പോകാം... അല്ലെ സുമേഷേട്ടാ.... രാജിയുടെ സംസാരം ഫോണിലൂടെ ശ്രീക്കുട്ടി കേട്ടു. ചേച്ചി... എന്നാൽ ശരി വെയ്ക്കുവാണേ.... ആഹ് മോളെ ഒരു മിനിറ്റ്.... വെയ്ക്കല്ലെടി.. എന്താ ചേച്ചി... നീയും കൂടെ നാളെ ഇങ്ങോട്ട് വാടി... എന്നിട്ട് അമ്മേടെ കൂടെ തിരിച്ചു പോകാം നോക്കട്ടെ ചേച്ചി.. ഞാൻ അമ്മയോട് ചോദിക്കട്ടെ കേട്ടോ. മ്മ് വാവ ഉറങ്ങിയോ...

ഉറങ്ങി.... എന്നാൽ ശരി... വെയ്ക്കുവാ... സുമേഷേട്ടനോട് പറഞ്ഞേക്കണേ.. ആഹ് ശരി മോളെ.. ഒക്കെ ചേച്ചി.. അവൾ ഫോൺ കട്ട്‌ ചെയ്തു. *** ദോശയും ചമ്മന്തിയും കഴിക്കുവാണ് കല്ലുവും അച്ഛമ്മയും. ഓഹ് ഈ കാക്ക കാലത്തെ മുതൽ വിരുന്ന് വിളിക്കുന്നുണ്ട്.... ആരു വരാൻ ആണോ ആവോ... "നമ്മക്ക് അതിന് ആരാ അച്ഛമ്മേ വരാൻ ഉള്ളത്... ഇനി ഉഷഅപ്പച്ചി എങ്ങാനും വരുമോ ആവോ.. ഹേയ്... അവൾക്ക് അതിന് എവിടെയാ സമയം...തന്നെയുമല്ല വസു കുട്ടന് പരീക്ഷ തുടങ്ങുവല്ലേ.. ആഹ് അത് ശരി ആണല്ലോ അച്ഛമ്മേ... അവൻ എനിക്ക് മെസ്സേജ് അയച്ചിരുന്നു പരീക്ഷ ആണെന്ന്... മ്മ്... പിന്നെ ആരാണോ ആവോ വരുന്നത്... ആരായാലുംകുഴപ്പമില്ല.. വരട്ടെ അച്ഛമ്മേ.... അവൾ ഒരു ഈണത്തിൽ പറഞ്ഞു കൊണ്ട് എഴുനേറ്റു. ഇന്നലെ മാറി ഇട്ട തുണികൾ ഒക്കെ നനച്ചിടനായി കല്ലു പിന്നാമ്പുറത്തേക്ക് പോയി. "കല്ലു ചേച്ചിയേ....." മുത്തുമണി ആണ്... അവൾ തുണി നനച്ചിടുന്നത് അവൾക്ക് കാണാം... അപ്പോൾ ഉള്ള വിളി ആണ്. എന്തോ..... ഇങ്ങോട്ട് വരുന്നോ... ഇല്ല മുത്തുമണി.... ചേച്ചിയേ ടൗണിൽ വരെ പോകുവാ....

പോയിട്ട് വരുമ്പോൾ കൊച്ചിന്റെ അടുത്ത് വരാമേ... അവൾ വിളിച്ചു പറഞ്ഞു. ചേച്ചി..... എന്തോ... വരുമ്പോൾ എനിക്ക് ഐസ് ക്രീം മേടിച്ചോണ്ണേ...... കൊണ്ടുവരാം മുത്തു..... അമ്മ എന്ത്യേ.. അമ്മ അടുക്കളയിൽ ആണ്... മ്മ്..... അച്ഛ പോയോ... ആഹ് പോയി.... എന്നാലേ ചേച്ചി വേഗം പോയിട്ടു വരാം കേട്ടോടാ..... ആഹ്...... തുണികൾ എല്ലാം അവൾ അഴയിൽ വിരിച്ചിട്ടു.. അച്ഛമ്മേ.... എന്നാൽ ഞാൻ വേഗം കുളിച്ചിട്ട് വരാമേ...10ന്റെ ബസിനു പോകണ്ടേ........ അവൾ അകത്തേക്ക് നോക്കി പറഞ്ഞു.. അച്ഛമ്മ ആരോടോ ഫോണിൽ സംസാരിക്കുക ആണ്... അപ്പച്ചിയോട് ആണെന്ന് അവൾക്ക് മനസിലായി... അവൾ കുളിക്കാനായി പോയി. "അപ്പച്ചി എന്താ കാലത്തെ...."... "അവൾ ചിലപ്പോൾ നാളെ ഒന്ന് വരാം എന്ന് പറഞ്ഞു.... സുതന്റെ പെങ്ങളുടെ മോൾടെ കല്യാണ നിശ്ചയം ആണെന്ന് മറ്റന്നാൾ...." "ങേ..... പൊന്നൂന്റെ യോ..... അതിനവൾ പഠിക്കുവല്ലേ അച്ഛമ്മേ " "അവൾ പിജി ചെയുവാരുന്നു..... പഠിത്തം കഴിഞ്ഞില്ല. നല്ല ഒരു ആലോചന ഒത്തുവന്നെന്.. ആണോ... ചെക്കനെന്നാ ജോലി.. ഇലെക്ട്രിസിറ്റി ബോർഡിൽ ആണ്... ആഹ്ഹ...

എന്നാൽ കോളടിച്ചു.. അതെ...... അച്ഛമ്മയുടെ മുഖം എന്താ വാടി ഇരിക്കുന്നത് എന്താ അച്ഛമ്മയെ എന്തെങ്കിലും പ്രശ്നമുണ്ടോ..."? കല്ലു അവരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി കൊണ്ട് ചോദിച്ചു.. " എനിക്ക് എന്ത് പ്രശ്നം മോളെ " " പിന്നെന്താ അച്ഛമ്മയുടെ മുഖത്തിന് ഒരു സങ്കടം " " എല്ലാ പെൺകുട്ടികളെയും കെട്ടിച്ചു അയക്കുക ആണ്...എന്റെ മോൾക്ക് എന്നാണോ ഒരു നല്ല കല്യാണാലോചന വരുന്നത്" " അച്ഛമ്മയേ....ഞാൻ പറഞ്ഞു കേട്ടോ എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട ആദ്യം ഒരു ജോലി.... സ്വന്തം കാലിൽ നിൽക്കട്ടെ ഞാൻ..... എന്നിട്ട് മതി കല്യാണം ഒക്കെ..." . "അങ്ങനെയല്ല കുട്ടി.... നിനക്ക് സ്വന്തം എന്ന് പറയാൻ ഇപ്പോൾ ഞാൻ മാത്രമല്ലേ ഉള്ളൂ... എന്റെ കാലം ഇനി എത്രയെന്ന് വച്ചാ..... എനിക്ക് എന്തെങ്കിലും പറ്റി പോയാൽ പിന്നെ എന്റെ മോളു.....ആലോചിക്കുമ്പോൾ ചങ്ക് നീറുവാ...." " അച്ഛൻ തൽക്കാലം ഒന്നു മിണ്ടാതിരിക്കുക... എല്ലാം നടക്കേണ്ട സമയത്ത് തന്നെ നടക്കും " അവൾ അതും പറഞ്ഞു കൊണ്ട് ഉച്ചിയിൽ കെട്ടി വെച്ചിരിക്കുന്ന മുടി അഴിച്ചു തോർത്തുകയാണ്.....

അച്ഛമ്മ ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്ക് ടൗണിൽ പോകണ്ടേ...... " പത്തുമണിയുടെ ബസിന് പോകാൻ അല്ലേ മോളെ " " അതെ.....പക്ഷേ അച്ഛമ്മ പറഞ്ഞില്ലേ തിരുനക്കര അമ്പലത്തിൽ കയറുന്ന കാര്യം " " അതിനി പിന്നൊരിക്കൽ ആവാം... മനസ്സിനാകെ ഒരു ശൂന്യത" " എന്തിനാ വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്.... വേഗം കുളിക്ക.... നമ്മൾക്ക് അമ്പലത്തിൽ ഒക്കെ കയറി തൊഴുതു പ്രാർത്ഥിക്കാം അപ്പോൾ മനസ്സൊക്കെ ശരിയാകും.... "... " മോളെ അച്ഛമ്മ കാര്യം ചോദിക്കട്ടെ "... " എന്താ അച്ഛമ്മേ... " " മോളെ നിന്റെ കൂട്ടുകാരി, സുനുവിനെയും കൂട്ടി നിനക്കൊന്നു പോകാൻ പറ്റുമോ " " എങ്ങോട്ട് " " ടൗണിലേക്ക്" " അപ്പോൾ അച്ഛമ്മ വരുന്നില്ലേ "? " ഞാൻ വരുന്നില്ല കുട്ടി നീ പോയിട്ട് വാ " " അതെന്താ അച്ഛമ്മേ പെട്ടെന്ന് ഒരു മനംമാറ്റം " " ഓ......ഞാനീ വയ്യാത്ത കാലും വെച്ചു വന്നിട്ട് എന്തെങ്കിലും പറ്റിപ്പോയ പിന്നെ എന്ത് ചെയ്യും മോളെ.... " " എന്ത് പറ്റാനാ അച്ഛമ്മ മര്യാദയ്ക്ക് ഒരുങ്ങിക്കോ കേട്ടോ " അവൾ അച്ഛമ്മയെ നോക്കി കണ്ണുരുട്ടി....

"കല്ലു മോളെ.... നീ സുനുവിനെ ഒന്ന് വിളിച്ചു നോക്ക്.... അവൾക്ക് വരാൻ പറ്റത്തില്ലെങ്കിൽ അച്ഛമ്മ വരാം " "രാവിലെ അപ്പച്ചി വിളിച്ചത് എല്ലാത്തിനും കാരണം... ഏതെങ്കിലും പെൺകുട്ടികൾക്ക് കല്യാണം ആയി എന്നു കരുതി അച്ഛമ്മ എന്തിനാ വിഷമിക്കുന്നത്" കല്ലുവിന് ദേഷ്യം വന്നു ... എന്നിട്ട് അവൾ ഫോൺ എടുത്തു കൂട്ടുകാരി സുനുവിന്റെ നമ്പർ ഡയൽ ചെയ്തു. അവളോട് ഫോണിൽ സംസാരിച്ചുകൊണ്ട് കല്ലൂ റൂമിലേക്ക് കയറിപ്പോയി.... " അച്ഛമ്മേ.... " "എന്താ മോളെ..." " സുനു വരാമെന്ന് പറഞ്ഞു.... " " ആണോ എങ്കിൽ എന്റെമക്കള് സുനുവിനെയും കൂട്ടി പോയിട്ട് വാ" " ഇതെന്തു പരിപാടിയാ അച്ചമ്മേ കാണിച്ചത് , നമ്മൾക്ക് രണ്ടാൾക്കും കൂടെ ഒന്ന് പോകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ " " ഇനി സമയമുണ്ടല്ലോ മോളെ.... നീ നേരം കളയാതെ ഒരുങ്ങി പോയിട്ട് വാ " അങ്ങനെ സുനുവിനെയും കൂട്ടി കല്ലു മൊബൈൽ ഫോൺ മേടിക്കുവാൻ ആയിട്ട് ടൗണിലേക്ക് പോകാൻ തീരുമാനിച്ചു...... ***** തൊഴുത്തിൽ നിന്ന് പശുക്കളെ എല്ലാം ഇറക്കി കെട്ടി,

ആവശ്യത്തിന് വെള്ളവും പുല്ലും ഒക്കെ കൊടുത്ത്, ശോഭ അടുക്കളയിലേക്ക് കയറി വന്നു. ശ്രീക്കുട്ടി അപ്പോൾ മാങ്ങാ ചമ്മന്തി അരയ്ക്കുകയാണ്. കഴിഞ്ഞില്ലേ ശ്രീക്കുട്ടി ഇതുവരെ... അരമണിക്കൂറിനുള്ളിൽ റെഡിയാക്കണം കേട്ടോ... ദേ അമ്മേ ഈ ചമ്മന്തി കൂടി അരച്ചാൽ മതി... മോര് കാച്ചിയതും, അച്ചിങ്ങ മെഴുക്കുപുരട്ടിയും, കിളി മീൻ വറുത്തതും ഉണ്ട്..... എങ്കിൽ നീ വേഗം പോയി കുളിച്ച് റെഡി ആകു... ദിനേശന്റെ ഓട്ടോ 9 മണിയാകുമ്പോൾ വരും കേട്ടോ.... ആഹ്... തിണ്ണ അടിച്ചു വാരിയോടി.. മ്മ്... അടിച്ചു വാരി.... ഇടിയപ്പവും മുട്ടക്കറിയും എടുത്ത് ശോഭ ഡൈനിംഗ് ടേബിളിൽ കൊണ്ടുപോയി വെച്ചു. കണ്ണൻ കുറച്ചു കഴിയുമ്പോൾ വരും.... അവനുവേണ്ടി എടുത്ത് വെച്ചതാണ് .. കൃത്യം 9 മണിക്ക് തന്നെ ഓട്ടോയെത്തി..... ബസ്റ്റോപ്പിലേക്ക് ഏകദേശം അരമണിക്കൂർ നടക്കാനുണ്.. ശ്രീക്കുട്ടി സാധാരണ ബസ്റ്റോപ്പിലേക്ക് എന്നും നടനാണ് പോകുന്നത്... ശോഭയ്ക്ക് പക്ഷേ കാലിന് വേദന ആയതുകൊണ്ട്, ഓട്ടോയ്ക്ക് പോകാം എന്ന് തീരുമാനിച്ചതു....

ഇറങ്ങിയപ്പോൾ തന്നെ അവർ രാജിയെ വിളിച്ച് പറഞ്ഞിരുന്നു. അങ്ങനെ രാജിയും സുമേഷും കൂടെ അവർ വരുന്ന സമയത്ത് കവല മുക്കിന്റെ അവിടെ എത്തിയിരുന്നു. 11 മണി കഴിഞ്ഞിരുന്നു ശോഭയും ശ്രീക്കുട്ടിയും എത്തിയപ്പോൾ.. വാ അമ്മേ നമ്മൾക്ക് എന്തെങ്കിലും ചെറുതായിട്ട് കഴിക്കാം.. രാജി പറഞ്ഞു.. ഇപ്പോൾ വേണോ മോളെ... പോയിട്ട് വരുമ്പോൾ പോരെ... " ഈ ചൂടത്ത് മടുത്തില്ലേ.. നമ്മൾക്ക് ഇത്തിരി വെള്ളം വല്ലോം കുടിച്ചിട്ട് പോകാം " സുമേഷ് നിർബന്ധിച്ചപ്പോൾ അങ്ങനെ എല്ലാവരും കൂടി ഒരു കൂൾബാറിലേക്ക് കയറി... രാജിയുടെ കുഞ്ഞുവാവയെ ശ്രീക്കുട്ടി അപ്പോഴേക്കും മേടിച്ചിരുന്നു.... " സുമേഷേ , വീടും സ്ഥലവും ഒക്കെ മനസ്സിലായോ മക്കൾക്ക്.... " " ആഹ്,,,എന്റെ ഒരു കൂട്ടുകാരന്റെ കാര്യം ഞാൻ പറഞ്ഞില്ലേ അമ്മേ. പുള്ളിക്കാരൻ എന്നോട് സ്ഥലവും ഒക്കെ പറഞ്ഞു തന്നു " " എന്റെ ഈശ്വരാ എങ്ങനെ ആകുമോ എന്തോ" ശോഭക്ക് ആകുലത ആണ്.. " എന്താവാനാണ് അമ്മേ... ഈ കല്യാണം ഉറപ്പിച്ചട്ടേ നമ്മൾ പോരു" ശ്രീക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു

. " എന്റെ പൊന്നുമോളെ ... ഇനി നാളു നോക്കണ്ടടി..... അതൊക്കെ ശരിയായാൽ മതിയായിരുന്നു" " ആദ്യം നമുക്ക് പെണ്ണിനെ കാണണ്ടേ അമ്മേ... ഇത് കനകമ്മ ചേച്ചി മാത്രമേ പെൺകുട്ടിയെ കണ്ടിട്ടുള്ളൂ... നമ്മൾക്ക് കണ്ട് ഇഷ്ടമാകണ്ടേ" " എന്തായാലും ഇത്രയും സമയമായില്ലേ ഒരു അരമണിക്കൂറിനുള്ളിൽ നമ്മൾക്ക് പെൺകുട്ടിയുടെ വീട്ടിൽ ചെല്ലാമായിരിക്കുമല്ലേ സുമേഷേ " നാരങ്ങാ വെള്ളമൊക്കെ കുടിച്ചിട്ട് എല്ലാവരും പതിയെ എഴുന്നേറ്റു അത്രയൊന്നും വേണ്ട അമ്മേ ഒരു പത്തു മിനിറ്റ്... അവൻ പറഞ്ഞു. രാജീവൻ പറഞ്ഞുകൊടുത്ത വഴി യിൽ കൂടെ സുമേഷ് ഓട്ടോ ഓടിച്ചു പോയി... രണ്ടു വീടുകൾ അടുത്തടുത്തിരിക്കുന്നതാണ്... നിറയെ ചെത്തിയും ചെമ്പരത്തിയും എല്ലാം മുറ്റത്തുണ്ട്... കുറച്ചപ്പുറത്ത് മാറി ഹെൽത്ത് സെന്ററിന്റെ ഒരു ബോർഡ് ഉണ്ട്.. ഇതാണ് രാജീവൻ പറഞ്ഞ അടയാളം. കണ്ടുപിടിക്കാൻ അധികം താമസം ഒന്നും ഉണ്ടായില്ല. വീടിന്റെ മുറ്റത്തേക്ക് ഓട്ടോ കയറില്ല എന്നാണ് രാജീവൻ പറഞ്ഞത്.. അതുകൊണ്ട് വണ്ടി വഴിയിൽ ഒതുക്കി.

എല്ലാവരും അങ്ങനെ ഓട്ടോയിൽ നിന്ന് ഇറങ്ങി... ഓടിട്ട ഒരു ചെറിയ വീടു ആണ്... കുറച്ചു കപ്പയും വാഴയും ചേമ്പും ഒക്കെ തൊടിയിൽ ആർത്തു നിൽപ്പുണ്ട്. മുറ്റത്തു നിറയെ ചെണ്ടുമല്ലി പൂക്കൾ ആണ്.. കുറച്ചു തുളസിയും കട്ട മുല്ലയും ഒക്കെ പടർന്നു നിൽപ്പുണ്ട്....മനസ്സിൽ വല്ലാത്തൊരു കുളിർമ തോന്നുന്ന ഒരു അന്തരീക്ഷം ആയിരുന്നു അവിടെ.. പതിവില്ലാതെ കുറച്ച് അപരിചിതർ വരുന്നത് കണ്ട് അച്ഛമ്മ തിണ്ണയിലെ അര ഭിത്തിയിൽ കൈകൾ ഊന്നി നോക്കി നിൽക്കുകയാണ്... " ഈശ്വരാ ഇതൊക്കെ ആരാണാവോ... "അവർക്ക് മനസ്സിലായില്ല... അമ്മക്ക് ഞങ്ങളെ പരിചയം കാണില്ലല്ലേ..... ശോഭ ചെരിപ്പൂരി മുറ്റത്തിന്റെ ഒരു വശത്തിട്ടിട്ടു അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.... ഇല്ല്യ.. എനിക്കങ്ങോട്ട് ആരെയും മനസ്സിലായില്ല കേട്ടോ... ഞങ്ങളു വരുന്നതു കിടങ്ങൂര്ന്നാ.... എന്റെ മൂത്ത മോളെ കെട്ടിച്ചു വിട്ടിരിക്കുന്നത് ആണ് നെടും പുറത്ത്.. ആഹ്ഹ... എല്ലാരും വാ ഇരിക്ക്.... അച്ഛമ്മ അവരെ സ്വീകരിച്ചു ഇരുത്തി. ശ്രീക്കുട്ടിയും രാജിയും വീടിന്റെ ഉള്ളിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.....

പക്ഷേ പെൺകുട്ടി വീട്ടിലുള്ള ലക്ഷണം ഒന്നും കാണുന്നില്ല.... എന്റെ പേര് ശോഭ....ഇത് എന്റെ മൂത്ത മോള് രാജി... ഇവളുടെ ഭർത്താവാണ് പേര് സുമേഷ്.. ഓട്ടോ ഓടിക്കുവ.. ഇതെന്റെ ഇളയ മകൾ ശ്രീക്കുട്ടി,എം കോം ഫൈനലിയറാണ്.... ശോഭ അവരെ പരിചയപ്പെടുത്തി... അപ്പുറത്തെ രാജീവനെ അമ്മയ്ക്ക് അറിയുമോ....? സുമേഷ് ചോദിച്ചു... ഉവ് അറിയും..... രാജീവനും ഞാനും നല്ല സുഹൃത്തുക്കൾ ആണ്... അവൻ പറഞ്ഞു.. എന്നിട്ടും അച്ഛമ്മയ്ക്ക് ഇവരുടെ വരവിന്റെ ഉദ്ദേശം മനസ്സിലായില്ല.. " അമ്മയ്ക്ക് ഞങ്ങൾ വന്നത് എന്തിനാണെന്ന് മനസ്സിലായി കാണില്ലല്ലോ അല്ലേ.... " ശോഭ ചോദിച്ചു " ഇല്ല മോളെ" "എന്റെ മകനുവേണ്ടി ഒരു കല്യാണാലോചനയുമായിട്ട് വന്നതാണ് ഞങ്ങൾ... ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിഞ്ഞിരുന്നു.. രാജീവനോട് ആണ് ഞങ്ങൾ വിവരങ്ങളൊക്കെ ചോദിച്ചത് .."

പെട്ടന്ന് അച്ഛമ്മയുടെ മുഖം പ്രകാശിച്ചു.... "അതെ എനിക്കൊരു കൊച്ചുമോളുണ്ട്..... അവളിപ്പോൾ ടൗണിൽ വരെ ഒന്ന് പോയതാ 12 മണിയുടെ ബസ്സിന് തിരിച്ചെത്തും...." അവർ പറഞ്ഞപ്പോൾ ശ്രീക്കുട്ടി വാച്ചിലേക്ക് നോക്കി.... സമയം 12 കഴിഞ്ഞിരിക്കുന്നു.... " ചെറുക്കനെന്താ മോളെ ജോലി" അച്ഛമ്മ ചോദിച്ചു... അവൻ ടിപ്പർ ലോറി ഓടിക്കുവാ അമ്മേ.... മോളെന്തു ചെയുന്നു..? മോളു ഡിഗ്രി കഴിഞ്ഞതേ ഒള്ളു. ബിസ് സി കണക്ക് ആയിരുന്നു.20വയസ് ആയതേ ഒള്ളു മോൾക്ക്. 20വയസ് എന്ന് കേട്ടതും ശോഭയുടെ മുഖം വാടി.. "മോന്റെ പഠിത്തം ഒക്കെ.... " "അവനും ഡിഗ്രി കഴിഞ്ഞത് ആണ് അമ്മേ.... ബി എ ആയിരുന്നു. പിന്നെ പി എസ് സി ടെസ്റ്റ്‌ ഒക്കെ എഴുതി.... ഒന്നും കിട്ടിയില്ല അമ്മേ... അത് കഴിഞ്ഞു ആണ് ഡ്രൈവിങ് പഠിച്ചത്... "ടിപ്പർ സ്വന്തം ആണോ മോളെ... അതോ..." "അല്ലമ്മേ.... കൂലിക്ക് ഓടുവാ.... ഒരു ടിപ്പർ എടുക്കാൻ അവനു ആഗ്രഹം ഉണ്ട്.... കുറച്ചു പൈസ ഒക്കെ ആയിട്ട് വേണം...." ശോഭ പറഞ്ഞു നിറുത്തി. അപ്പോളേക്കും ഒരു പെൺകുട്ടി നടന്നു വരുന്നത് അവർ എല്ലാവരും കണ്ടു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story