💘റജില 💘: ഭാഗം 1

rajila

രചന: സഫ്‌ന കണ്ണൂർ

 :റജൂ പ്ലീസ്... ഒരഞ്ചുമിനുട്ട്... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. :എനിക്കിഷ്ടല്ല നിന്നെ . സംസാരിക്കാൻ താല്പര്യവും ഇല്ല. എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ. നിന്നെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതവും അല്ല. :സമ്മതിച്ചില്ലേൽ നിന്നെയും കൊല്ലും ഞാനും ചാവും നദീറാ പറയുന്നേ :എന്നാ കൊല്ലടോ !കൊല്ലാൻ അവൾ അവന്റെ അടുത്തേക്ക് ചെന്നു എന്താ കൊല്ലുന്നില്ലേ :പൊന്നു റജൂ ഞാനൊരു ആവേശത്തിന് പറഞ്ഞു പോയതാ സോറി :ഇപ്പം ആവേശം തണുത്തൊ :നീയിങ്ങനെ മുട്ടി നിന്നാൽ ആവേശം മറ്റു പലതുമായി പോകും അവൾ പിറകോട്ട് മാറി നിന്നു അവനെ രൂക്ഷമായി നോക്കി :നോക്കി പേടിപ്പിക്കേണ്ട നിന്നെ കെട്ടാൻ ഞാനാരെയും സമ്മതിക്കില്ല :അത് പറയാൻ നീയാരാ :നിന്റെ ലവർ :ഞാനെപ്പൊഴാടോ നിന്നെ പ്രണയിച്ചേ :കണ്ണിൽ ചോരയില്ലാത്ത വർത്താനം പറയരുത് നിനക്ക് എന്നെ ഇഷ്ടമായിരുന്നു .

:ഞാൻ പറഞ്ഞോ അങ്ങനെ. പറഞ്ഞോന്ന്. : ശബ്ദം കുറച്ചു പറയെടീ ഭാവി ഭർത്താവാ ഞാൻ. ആൾക്കാർ ശ്രദ്ധിക്കുന്നു. തർക്കിക്കുന്നില്ല നീ എന്നെയല്ല ഞാൻ നിന്നെയാരുന്നു സ്നേഹിച്ചത് പക്ഷേ നിനക്ക് എന്നെ ഇഷ്ടമായിരുന്നു. :എനിക്കാരോടും ഇഷ്ടവും ഇല്ല. നിന്നെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതവും അല്ല. :ടീ നിനക്ക് ദേഷ്യം വരുമ്പോൾ കാണാൻ നല്ല മൊഞ്ചാ. നീ എപ്പഴും ദേഷ്യപ്പെട്ടൊണ്ട് നടന്നോ മൊഞ്ച കൂടിക്കോട്ടെ. :തനിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ :ഇല്ല.... മനസ്സിലാവില്ല... എനിക്ക് നിന്നെ വേണം അതിനിത്തിരി നാണം കെട്ടാലും സാരമില്ല. :തന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാൻ പോവ്വാ. :ഞാൻ ഡ്രോപ്പ് ചെയ്യാടി :വേണ്ടായേ ഞാൻ ബസ്സിന് പോയിക്കൊള്ളാം വഴിയിൽ ഒരുപാട് പെൺപിള്ളേർ ഉണ്ട് അവർക്ക് കൊടുക്ക് ലിഫ്റ്റ് :ഞാനതൊക്കെ നിർത്തി ഇനി നിന്നെയെ കാറിൽ കയറ്റൂ :അതീ ജന്മത്തിൽ നടക്കില്ല.

:റജൂ I Love you അവളൊന്നും പറയാതെ പോയി. ഇതൊക്കെ കണ്ടുനിന്ന നദീറിന്റെ ചങ്ക് സാലിം അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി. നദീർ അവനെ നോക്കി ചിരിച്ചോണ്ട് കണ്ണടിച്ചു കാണിച്ചു. സാലി വേഗം കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു നദീർ കയറുന്നതിന് മുൻപ് ഒറ്റപ്പോക്ക്. ടാ തെണ്ടീ കളിക്കല്ലേട അവൻ പിറകേ പോയെങ്കിലും സാലി നിർത്തിയില്ല. നദീർ ഫോണെടുത്തു അവനെ വിളിച്ചു :തിരിച്ചു വാടാ :വേണേൽ ബസ്സിന് വാ അവൾക്ക് കൂട്ടായിക്കോട്ടെ :മുത്തേ തിരിച്ചു വാടാ പേഴ്‌സ് കാറിലാ കയ്യിൽ കാശില്ല :ആഹാ അങ്ങനെയാണോ എന്നാ നടന്ന് വാ :ചങ്കേ സോറിഡാ കുറേ തെറിവിളിച്ചു സാലി ഫോൺ കട്ടാക്കി. പിന്നെ വിളിച്ചിട്ട് എടുത്തില്ല പെണ്ണും പോയി ചങ്കും പോയി നടുറോട്ടിലുമായി "പ്രണയത്തിലും സൗഹ്രദത്തിലും ആദ്യം വേണ്ടത് സത്യം പറയുന്ന നാവാണെന്ന് ഇന്ന് മനസ്സിലായി. "അല്ലേലും കിട്ടുമ്പോഴല്ലേ പഠിക്കൂ. ബസ്സിന് പോകണേൽ പൈസയില്ല. ഓട്ടോയിൽ പോകാം വീട്ടിന്നു കൊടുത്താൽ മതിയല്ലോ. അവൻ ടാക്സി സ്റ്റാൻഡിലേക്ക് നടന്നു. വീട്ടിൽ എത്തിയപ്പോൾ സാലി ചായ കുടിക്കുന്നത് കണ്ടു. ഉമ്മയും അടുത്തുണ്ട്. നദീറിനെ കണ്ടിട്ടും കാണാത്ത പോലെ സാലിം ഇരുന്നു. :ഉമ്മാ നല്ലൊരു പെണ്ണുണ്ട് നദീറിന് നോക്കുന്നോ നദീർ ചങ്കിടിപ്പോടെ അവനെ നോക്കി.

:പോകുന്നെന്ന് മുൻപ് ഉറപ്പിക്കണോന്ന് എനിക്കുണ്ട് അവൻ സമ്മതിക്കുന്നില്ലെടാ . :അവന് സമ്മത അവനാ എന്നോട് പറഞ്ഞേ വീട്ടിൽ പറയാൻ :എവിടെയാ പെണ്ണ് :നമ്മളെ മജീദ്ക്കാന്റെ രണ്ടാമത്തെ മോൾ. റസിയ : എനിക്കറിയില്ല അവനോട് ചോദിച്ചിട്ട് പറയാം മോനേ അവനല്ലേ ഇഷ്ടപ്പെടേണ്ടത് :അവന് ഇഷ്ടാ :അതേ ഉമ്മാ ഇവര് തമ്മിൽ പ്രണയത്തിലാ എന്റെ ചങ്ങാതിമാർ പറഞ്ഞാ ഞാനറിഞ്ഞേ ഉമ്മാനോട് പറയാനിരിക്കരുന്നു.നല്ല മൊഞ്ചത്തികുട്ടിയാ ഞാൻ കണ്ടിരുന്നു. ഇക്കാന്റെ ഫോണിൽ ഫോട്ടോയുമുണ്ട്. നദീറിന്റെ അനിയത്തി നാസില ഇടക്ക് കേറി പറഞ്ഞു. :അത് ശരി എല്ലാരും കൂടി കെട്ടുറപ്പിച്ചിട്ടാണല്ലേ എന്റെ മുന്നിൽ പൊട്ടൻ കളിക്കുന്നത് എത്ര കാലായി തുടങ്ങിയിട്ട് നദീർ സാലിയെ നോക്കി കൈകൂപ്പി. ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലടാ :ഉമ്മാ ഇവര് വെറുതെ പറയുന്നതാ :അല്ലേലും ജുമാന ഇനി ഇക്കാന്റെ പിറകേ വരില്ല അവളുടെ എൻഗേജ് കഴിഞ്ഞതാ റസിയ പിന്നെ ഫ്രീയാണ് ഉമ്മാ :എനിക്കേ അടുക്കളയിൽ ജോലി ഉണ്ട് നിങ്ങളെ കുട്ടി കളിക്ക് ഞാനില്ല. സാലി പറഞ്ഞപ്പോൾ ഞാൻ കരുതി സത്യമാ യിരിക്കുമെന്ന്.

:അല്ല ഇക്കാക്കാ ഇപ്പോഴത്തെ പെണ്ണിന്റെ പേരെന്താ :ഒരുപാട് ഉണ്ട് അതിലേതാ നീ ഉദ്ദേശിക്കുന്നത് സാലി പറഞ്ഞു. :ഇപ്പം ഇക്കാക്ക ആരോടോ പ്രൊപ്പോസ് ചെയ്തില്ലേ അവളുടെ പേര് ? :റജില. ജുമാനയുടെ ഫ്രണ്ടാ ഇക്കാക്കക്ക് വട്ടായോ കാമുകിയുടെ ഫ്രണ്ടിനെ സ്നേഹിക്കുകയോ :മോളൂ ഇത് വട്ടല്ല ഇപ്പോഴാ ഞാൻ ശരിക്കും പ്രണയിക്കുന്നത്. :പ്രണയം.....കോപ്പാണ്. നിന്നെ ഞാനായൊണ്ടാ വെറുതെ വിട്ടേ എന്റെ കസിന് ഉറപ്പിച്ച പെണ്ണാ അത് റജില. അഞ്ചാറുമാസം പരതിയിട്ട എന്റെ വീട്ടുകാർ കണ്ടെത്തിയ മുതലാ. അടുത്തയാഴ്ച്ച പെണ്ണ് കാണാൻ പോവാന്നിരുന്നതാ . ഇനി എത്ര പേരോട് സമാധാനം പറയണം പന്നീ. ആലോചന വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ അന്നേരം പറഞ്ഞു അവൾക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ അതുമതി എനിക്കെന്ന്. എന്നിട്ടിപ്പോ.... നിന്റെ പെങ്ങളുണ്ടായിപ്പോയി നാല് തെറി വിളിക്കാനാ തോന്നുന്നേ.

:ഇക്കാക്കനോട് വേറെ നോക്കാൻ പറ ഇവളെ കെട്ടാനുള്ള പൂതി മാറ്റിവെച്ചേക്ക്. :അല്ലേലും ഇവളെ ഇനി വേണ്ട. ഞാൻ ഇക്കനോട് പറഞ്ഞു ആ പെണ്ണിന് ലവർ ഉണ്ട് വേറെ നോക്കാന്ന്. :താങ്ക്യൂ മുത്തേ നിന്നെയൊക്കെയാടാ ശരിക്കും ചങ്കെന്ന് പറയുന്നത്. :ഒരു കൊച്ചിന്റെ കല്യാണം മുടക്കിയിട്ട് വീരവാദം പറയാ ശരിയായില്ല ഇക്കാക്കാ. ഒരു മാസം കഴിഞ്ഞാൽ എന്റെയും കല്യാണാ അത് മുടങ്ങിയാൽ നിങ്ങൾക്കൊക്കെ എത്ര സങ്കടം ഉണ്ടാവും . അത് പോലെയല്ലേ ഇതും. :ടീ അങ്ങനൊന്നും അല്ല കാര്യങ്ങൾ. നീ കേൾക്ക് എന്റെ റജുവിനെ പറ്റി എന്നിട്ട് പറ ഞാൻ ചെയ്തത് തെറ്റാണൊന്ന്. :ഞാൻ പറഞ്ഞു തരാം അതാ എളുപ്പം സാലി പറഞ്ഞു കുറച്ച് ബാക്കിലോട്ട് പോണം. ബാക്ക് എന്നു വെച്ചാ ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുന്ന സമയം.

Share this story