💘റജില 💘: ഭാഗം 10

rajila

രചന: സഫ്‌ന കണ്ണൂർ

നന്നാവാനുള്ള ഒരു ഉദ്ദേശവും ഇല്ലേ. നാണം ഇല്ലല്ലോ നട്ടപാതിരാക്ക് കണ്ട പെണ്ണിന്റെ റൂമിൽ പോകാൻ. ഞാൻ വിക്സ് കൊടുക്കാൻ പോയതാ. അവളാരാ നിന്റെ കെട്ടിയോളോ. പറയിക്കണ്ട എന്നെ കൊണ്ട് ഒന്നും. ഞാൻ കണ്ടു തള്ളി പുറത്താക്കുന്നെ. ഇത്രക്ക് ചീപ്പാകരുത്. ടീ പോത്തേ വേണ്ടാതീനം പറയരുത്. എന്റെ റജിലയാടീ അത്. പറഞ്ഞു കഴിഞ്ഞപ്പോഴാ അവന് വേണ്ടായിരുന്നുന്ന് തോന്നിയത്. റജിലയോ. അവൾ വിശ്വാസം വരാത്ത പോലെ അവനെ നോക്കി. നീ നുണ പറയല്ലല്ലോ. അല്ലെടി അവളാണ് അത്. സത്യാണോ.അവൾ ഇഷ്ടം ആണെന്ന് പറഞ്ഞോ. സൂപ്പർ സെലെക്ഷൻ. എന്തു മൊഞ്ചാടാ അവൾക്ക്. വെറുതെയല്ല ഇക്കാക്ക മൂക്കും കുത്തി വീണത്. എനിക്ക് അവളെ വന്നപ്പോഴേ ഇഷ്ടായിന്. പാവാ ആൾ. പാവം. എനിക്ക് പറ്റിയ അബദ്ധം ആണ് അവൾ. അവൻ മനസ്സിൽ പറഞ്ഞു.

ഞാൻ ഉമ്മയോട് പറയട്ടെ കളിക്കല്ലേ നാസി. വേണ്ടാത്ത പുലിവാൽ പിടിക്കണ്ട.അവൾ ഇപ്പൊ ഇവിടുത്തെ വേലക്കാരിയാണ്. അവളുടെ മുഖത്ത് നിരാശ നിറഞ്ഞു. ഉപ്പയും ഉമ്മയും സമ്മതിക്കൊ ഒരു ജോലിക്കാരിയെ വിവാഹം കഴിക്കാൻ. സംശയാണ്. അവളാന്ന് അറിഞ്ഞപ്പോൾ തന്നെ നിനക്ക് പറഞ്ഞു വിടൽ അല്ലേ. ഇനി എങ്ങനെയാ ഇവരെക്കൊണ്ട് സമ്മതിപ്പിക്കുക. എന്റെ പൊന്നു മോള് ഭാരിച്ച കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട. പോയി കിടന്നു ഉറങ്ങ്. ** ഡ്രെസ്സ് മാറുന്ന പോലെ ലവറെ മാറ്റുന്ന നീ തന്നെ ഇത് പറയണം. അവളുടെ ആ വാക്കുകൾ കാതിൽ മുഴുങ്ങുന്ന പോലെ അവന് തോന്നി. നദീർ അവളുടെ ഫോട്ടോ എടുത്തു നോക്കി. ഇവളെ പരിചയപ്പെട്ട ശേഷം ഒരു പെണ്ണിയെയും അവളുടെ സ്ഥാനത് കാണാൻ കഴിഞ്ഞിട്ടില്ല. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരാളെ ഉണ്ടായിട്ടുള്ളൂ

അത് അവൾ മാത്രമാണ്. ആദ്യമൊക്കെ വെറും ഒരു ഫ്രണ്ട്ഷിപ് മാത്രേ അവളോട്‌ ഉണ്ടായിരുന്നുള്ളു. അത് പ്രണയമായി മാറിയത് ഞാൻ പോലും അറിഞ്ഞില്ല. അവളുടെ സ്വഭാവം ആയിരുന്നു എന്നെ കൂടുതലായി ആകർഷിച്ചത്. എല്ലാരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു പച്ചപ്പാവം. പണത്തിന്റെ പിറകെ പോകുന്ന ഒരു ടൈപ്പ് ആയിരുന്നില്ല അവൾ. അവൾക്ക് എങ്ങനെയാ ഇങ്ങനെ മാറാൻ കഴിഞ്ഞേ. അവളെ കാണണ്ട വെറുപ്പാന്നൊക്കെ വാക്ക് കൊണ്ട് മാത്രേ പറയാൻ പറ്റുന്നുള്ളു. അവളെ മറക്കാൻ ഈ ജന്മം എനിക്ക് കഴിയോ. തോന്നുന്നില്ല. . വെറുക്കാനും വയ്യ. മറക്കാനും വയ്യ. സ്നേഹിക്കാനും വയ്യ. വല്ലാത്ത ഒരാവസ്ഥയാണല്ലോ ഇത്. ഇങ്ങനെ പോയാൽ വട്ടു പിടിക്കും. വെറുമൊരു വേലക്കാരിയല്ല അവൾ. ഇപ്പോഴും മനസ്സ് അത് തന്നെ പറയുന്നു. എന്നെ ഒഴിവാക്കാൻ അവൾ ഇങ്ങനൊക്കെ പറയുന്നതാണോ. ഇടക്ക് അങ്ങനെയും ഒരു തോന്നൽ. ഒരുപാട് ചിന്തകൾക്ക് ശേഷം അവൻ ഒരു തീരുമാനത്തിൽ എത്തി. എന്നെ ഇപ്പൊ സഹായിക്കാൻ ഉപ്പാക്ക് മാത്രമേ കഴിയൂ.

എനിക്കറിയണം അവളാരാണെന്ന്.നാളെ തന്നെ ഉപ്പാനോട് സംസാരിക്കണം. *** വീട്ടു ജോലിക്കാരിയെ കല്യാണത്തിന് കൂടെ കൂട്ടാനോ. അതും വിഐപി കളൊക്കെ വരുന്ന ഫംക്‌ഷന അത്. അവരൊക്കെ എന്തു കരുതും. നമ്മുടെ സ്റ്റാറ്റസ് ഒക്കെ നോക്കണ്ടേ. രാവിലെ എണീറ്റു വരുമ്പോൾ തന്നെ കേട്ട ഡയലോഗാണ്. എന്താനാവോ കാര്യം. നദീർ ഡൈനിങ് ഹാളിലേക്ക് പോയി നോക്കി. വീട്ടിലെ എല്ലാരും ഉണ്ടല്ലോ. കാര്യമായ ചർച്ചയാണ്. ഇന്ന് ഒരു ബന്ധുവിന്റെ കല്യാണം ഉണ്ട്. കുറച്ചു ദൂരെയാണ്. എല്ലാർക്കും പോകണം. റജില ഇവിടെ തനിച്ചാണ്. അതാണ്‌ പ്രശ്നം. അവളെയും കൂടെ കൂട്ടാം എന്ന് നാസില പറഞ്ഞതിന് മറുപടി പറഞ്ഞതാണ് ഉപ്പ. ഉമ്മാക്കും അത് തന്നെ അഭിപ്രായം. ബാക്കി ആർക്കും അവൾ വരുന്നതിൽ താല്പര്യം ഇല്ല. അത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ ഫീൽ ചെയ്തു. ഇന്നലെ രാത്രി കണ്ട സ്നേഹമൊക്കെ എവിടെ പോയി. അപ്പൊ സ്റ്റാറ്റസ് ഒന്നും ഇല്ലായിരുന്നല്ലോ. എന്തു വന്നാലും അവളെ കൂടെ കൂട്ടാൻ പറ്റില്ല. നിർബന്ധം ആണെങ്കിൽ അവളെ കൂട്ടിക്കോ ഞാൻ വരുന്നില്ല.

ഉപ്പ അന്തിമ തീരുമാനം പറഞ്ഞു എണീറ്റു. നദീർ മെല്ലെ അവളെ നോക്കി. അവൾക്ക് ഇതൊക്കെ എന്ത് എന്ന ഭാവം. ഇതെന്തു ജന്മം റബ്ബേ. ഇവൾക്ക് സങ്കടം ഒന്നും വരലില്ലെ. അവളെ തനിച്ചാക്കി പോകാൻ തന്നെ തീരുമാനം ആയി. എനിക്ക് എന്തോ അത് ഉൾകൊള്ളാൻ ആയില്ല. ഇവളെപ്പറ്റി ഉപ്പാനോട് ചോദിച്ചിട്ട് ഇനി കാര്യമുണ്ടെന്ന് തോന്നുന്നില്ല എനിക്കും ജോലിക്കാരിനുള്ള മറുപടിയെ കിട്ടൂ. അനസ് പറഞ്ഞു ഞാൻ വരുന്നില്ല കല്യാണത്തിന്. എനിക്ക് വേറെ പ്രോഗ്രാം ഉണ്ട്. നദീറിന്റെ മനസ്സിൽ ഇടി വെട്ടിയ പോലെയായി. ഇവൾ ഇവിടെ ഒറ്റക്ക് നിക്കുമ്പോൾ.... അവൻ അത് കരുതിതന്നെ ആയിരിക്കും പോകാത്തത്. ഇവനെ കൊണ്ട് തോറ്റല്ലോ. നീ പ്രോഗ്രാം മാറ്റി വെക്ക്. ഇവരെ പിന്നെ ആരാ കൊണ്ട് വിടുക. നീയില്ലെ പിന്നെന്താ. ഞാനില്ല. എനിക്ക് അത്യാവശ്യം ആയി ഒരു സ്ഥലം വരെ പോകണം. പോയെ പറ്റു.രാത്രിയെ തിരിച്ചെത്തു.

അനസ് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവനെ കൊണ്ട് സമ്മധിപ്പിച്ചേ നദീർ വിട്ടുള്ളു. നദീർ പെട്ടെന്ന് തന്നെ റെഡിയായി പോവുകയും ചെയ്തു. * ആര് വന്നാലും വാതിൽ തുറക്കേണ്ട. ആളില്ലെന്ന് കരുതി പോയിക്കൊള്ളും. ലാൻഡ് ഫോണും അറ്റൻഡ് ചെയ്യണ്ട. എന്ത് ഉണ്ടെങ്കിലും വിളിക്കണം.വീടിന് മുന്നിലെ കടയിൽ എന്റെ സുഹൃത്താണ്. അവനെ പറഞ്ഞേൽപ്പിച്ചുണ്ട് ഇങ്ങോട്ട് ഒന്ന് ശ്രദ്ധിക്കാൻ. പരമാവധി വേഗത്തിൽ തിരിച്ചെത്താൻ നോക്കാം. പേടിയുണ്ടോ നിനക്ക് ഏയ്‌ ഇല്ല. നിങ്ങൾ പോയിക്കോ. ഇതൊക്കെ എനിക്ക് ശീലമാണ്. നേരത്തെ അങ്ങനൊക്കെ പറഞ്ഞതിന് സങ്കടം ഉണ്ടോ. നാസിലാക്ക് നിർബന്ധം നിന്നെ കൂടെ കൂട്ടണം എന്ന്. പിന്തിരിപ്പിക്കാൻ വേറെ വഴി ഇല്ലാത്തോണ്ടാ. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ട് മാഷേ. നിങ്ങൾ വിട്ടോ. എല്ലാം ശരിയാകും.

അവളുടെ തലയിൽ തലോടികൊണ്ട് അതും പറഞ്ഞു അയാൾ പോയി. നദീറിന്റെ ഉപ്പ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. നദീർ സ്നേഹിക്കുന്ന കാര്യം അറിയുമ്പോൾ ഈ സ്നേഹമൊക്കെ പോകും. അറിയാതിരുന്ന മതിയാരുന്നു. ലോകത്ത് ഇത്രേം പേരുണ്ടായിട്ടും ഇങ്ങേരുടെ മോന് എന്നെ തന്നെ പ്രേമിക്കാൻ തോന്നിയല്ലോ റബ്ബേ. പ്രേമവും വേണ്ട കല്യാണവും വേണ്ട. നദീറിനെ എങ്ങനെയെങ്കിലും അകറ്റി നിർത്തിയെ മതിയാകു. പാല് തന്ന കൈക്ക് തന്നെ തിരിച്ചു കൊത്തിയത് പോലെയാകും. ഈ നസിലാക്ക് എന്താ പറ്റിയെ രാവിലെ തുടങ്ങിനല്ലോ . ചായ കുടിക്കാൻ ക്ഷണിക്കുന്നു. എന്തേലും ജോലി ചെയ്യാൻ തുടങ്ങുമ്പോ വരും ഹെല്പ് ചെയ്യാൻ. ഉപ്പാനോട് കല്യാണത്തിന് കൂടെ കൂട്ടാൻ വഴക്കിടുന്നു. പെട്ടെന്ന് എവിടെ നിന്നു പൊട്ടിമുളച്ചു സ്നേഹം. ആ എന്തേലും ആകട്ട്. എല്ലാവരും പോയപ്പോൾ ശരിക്കും ഒറ്റക്കായി. ഉള്ളിൽ ചെറിയ പേടിയും വന്നു റൂമിൽ പോയി വാതിലടച്ചു ഇരുന്നു. ഇത് വരെ ഇല്ലാത്ത ഭയം പിടിപെടുന്ന പോലെ. ആരേലും കൂട്ടിന് ഉണ്ടായിരുന്നെങ്കിൽ.

വൈകുന്നേരം ആയപ്പോൾ നദീർ തിരിച്ചു വന്നു. ഉള്ളിൽ തോന്നിയ സന്തോഷവും ആശ്വാസവും പുറമെ കാണിക്കാതെ വന്നത് ഇഷ്ടപ്പെടാത്ത മാതിരി ഇരുന്നു. രാത്രിയെ വരുന്നു പറഞ്ഞിട്ട് നേരത്തെ ആണല്ലോ. എന്റെ വീട് എനിക്ക് ഇഷ്ടമുള്ളപ്പോ വരും നീയാരാ ചോദിക്കാൻ. ആജ്ഞാപിക്കലും പേടിപ്പിക്കലും വേണ്ട. നിന്നെ പേടിച്ചൊന്നും അല്ല ഇത്രയും നാൾ നീ പറഞ്ഞിരുന്നത് കേട്ടിരുന്നത്. ബാക്കിയുള്ളവരെ പേടിച്ച. ഇപ്പൊ ഇവിടെ ആരും ഇല്ല. അത് കൊണ്ട് നീ എന്റെ മെക്കിട്ട് കേറാൻ വരണ്ട. അല്ലേലും എനിക്ക് ഇത് തന്നെ വേണം. ഈ പിശാച ഒറ്റക്കല്ലെന്ന് കരുതിയ കല്യാണത്തിന് പോലും പോകാഞ്ഞത്. അവൻ മനസ്സിൽ പറഞ്ഞു. വെള്ളം കുടിക്കാൻ പോയപ്പോൾ അവൻ അടുക്കളയിൽ നോക്കി. അടുക്കളയിൽ ഫുഡ്‌ ഉണ്ടാക്കിയ ഒരു അടയാളം പോലും ഇല്ല. ഇവൾ ഒന്നും കഴിച്ചില്ലേ. ഉണ്ടാക്കാൻ ഉള്ള മടി കൊണ്ടാകും മടിച്ചി. എടീ ഒരു ചായ ഉണ്ടാക്കിയെ എടീ പോടീന്നൊക്കെ കെട്ടിയോളെ പോയി വിളിച്ചോണം. മേഡം ഒരു ചായ ഉണ്ടാക്കി തരുമോ. പ്ലീസ്. കൈ കൂപ്പിക്കൊണ്ട് അവൻ പറഞ്ഞു

. അവൾക്ക് ചിരിവന്നെങ്കിലും പുറത്ത് കാട്ടിയില്ല. അവൾ ചായ കൊണ്ട് കൊടുത്തു. ഒരിറക്ക് കുടിച്ചതും അവൻ തുപ്പി. അവളെ ദേഹത്തേക്കും തെറിച്ചു. എന്താടോ കാണിക്കുന്നേ. അവൻ തലയ്ക്കു കൈ വെച്ച് അവളെ തന്നെ നോക്കി. നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പോലും അറിയില്ലേ. ചായ അല്ലെ ഇത് ഇത് ചായ ആണോ. കുടിച്ചു നോക്കിയേ പൊന്നു മോള്. അവൾ കുടിച്ചു നോക്കി അവൾ തുപ്പണോ വേണ്ടയോ എന്നറിയാതെ അവനെ നോക്കി. കഷ്ടപ്പെട്ട് അത് ഇറക്കി.ഓക്കാനം വന്നു. ചായപ്പൊടിയാണോ പഞ്ചസാരയാണോ കൂടിയത്. രണ്ടും ഉണ്ടെന്നു തോന്നുന്നു. ആലോചിക്കേണ്ട ഡപ്പയിലുള്ള ചായപ്പൊടി മൊത്തം അതിലുണ്ട്. സത്യം പറ ചായ ഉണ്ടാക്കാൻ അറിയോ. ഉണ്ടാക്കിട്ട് ഉണ്ടോ. ഇല്ല ഫസ്റ്റ് ടൈം ആണ്. കണ്ടിട്ട് ഉണ്ട് ഉണ്ടാക്കുന്നത്. ആണോ. അവൻ അത്ഭുതം ഭാവിച്ചു പറഞ്ഞു. നോക്കി പഠിച്ചു ഉണ്ടാക്കിയതാണല്ലേ.

അപാര ജന്മം തന്നെ. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നിന്റെ വീട്ടുകാരെ പറഞ്ഞാൽ മതി. നിന്റെ ഉമ്മാക്ക രണ്ടു കൊടുക്കണ്ടേ. ഒരു പണിയും പഠിപ്പിക്കാതെ വീട്ടുജോലിക്ക് വിട്ടോളും. മറ്റുള്ളോർക്ക് പണിയാക്കാൻ. അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഉമ്മാനെ പറഞ്ഞതും അവൾക്ക് സങ്കടം വന്നു. കണ്ണൊക്കെ നിറഞ്ഞു. അവൻ കാണാതിരിക്കാൻ ഹാളിലേക്ക് പോയി. മറുപടി ഒന്നും ഇല്ലല്ലോ. പിണങ്ങിയോ. ഉമ്മാനെ പറഞ്ഞത് പിടിച്ചില്ലായിരിക്കും. Tv യിൽ സോങ് കേൾക്കുന്ന ശബ്ദം കേട്ടു. അവൻ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി. അവൾക്കും ഒരു ഗ്ലാസ്‌ കൊണ്ട് കൊടുത്തു. എനിക്ക് വേണ്ട. വേണ്ടേൽ വേണ്ട അവിടെ വെച്ചേക്ക്‌. ബാക്കിയുള്ളോണ്ട് തന്നന്നെ ഉള്ളൂ. അവൻ ചായ കുടിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു. വേണം എന്നുണ്ട് എങ്ങനെ ഇപ്പൊ കുടിക്കും. വേണ്ടാന്ന് വെറുതെ പറഞ്ഞു. ഉച്ചക്കും ഒന്നും കഴിച്ചില്ല. ചമ്മലോടെ ആണെങ്കിലും അവൾ അതെടുത്തു കുടിച്ചു നോക്കി. സൂപ്പർ. ഇവന് ചായ ഉണ്ടാക്കാനൊക്കെ അറിയോ.

കൊള്ളാലോ അടിപൊളി ചായ. നീയല്ലേ വേണ്ടാന്ന് പറഞ്ഞെ. വെറുതെ കളയണ്ടെന്ന് കരുതി. ഉവ്വുവ്വ്. അവൾ കുടിക്കുന്നത് കണ്ടു അവന്റെ മുഖത്ത് ചിരി വന്നു. നിനക്ക് പാചകം ഒന്നും അറിയില്ലേ. എന്തു ജോലിക്ക് വേണ്ടിയാ പിന്നെ ഇവിടെ വന്നത്. അടിച്ചുവാരൽ. തുടക്കൽ. പിന്നെ കല്യാണ വീടല്ലേ എന്തെങ്കിലൊക്കെ ഹെല്പ്. പാചകം അറിയില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അടിച്ചു വരുന്ന കാര്യം പറയല്ലേ. മാച്ചിൽ കൊണ്ടുള്ള സർക്കസ് ഞാൻ കണ്ടിരുന്നു. നിനക്ക് ശരിക്കും പറഞ്ഞാൽ ഒരു ജോലിയും അറിയില്ല. പിന്നെന്തിനാടി പെട്ടിയും കിടക്കയും എടുത്തു ഇങ്ങോട്ട് കെട്ടിയെടുത്തത്. നിന്നെ കാണാൻ. ഒന്നുകിൽ നീ. അല്ലെങ്കിൽ വേറെ ഏതേലും കാശുകാരൻ പയ്യൻ. പെട്ടെന്ന് ചെറുക്കനെ നോക്ക്. ഞാൻ പോയിക്കൊള്ളാം. ഇവിടത്തെ ജോലി ചെയ്തു മടുത്തു. അവൻ അത് കേൾക്കാത്ത പോലെ ടീവിയിൽ തന്നെ നോക്കി ഇരുന്നു. അവൾ ഫോണും എടുത്തു റൂമിലേക്കും പോയി. നദീറിന്റെ ഉപ്പ റജിലയെ വിളിച്ചു നോക്കി. നദീർ വീട്ടിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ പരിപാടിയൊക്കെ കഴിഞ്ഞു വരാന് പറഞ്ഞു.

അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഇറങ്ങാൻ എല്ലാരോടും പറഞ്ഞതരുന്നു. ശരീരം ഇവിടെയാണെകിലും മനസ്സ് മുഴുവൻ വീട്ടിലായിരുന്നു. അവളെ എത്രയും പെട്ടെന്ന് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിയേ പറ്റു. ** ഫുഡ്‌ ഉണ്ടാകുന്നില്ലേ രാത്രി. ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങ്. അല്ലെങ്കിൽ നീ ഉണ്ടാക്കിക്കോ. നീയാരാ കൊച്ചമ്മയോ. പോയി ഉണ്ടാക്കെടി എനിക്ക് അറിയില്ല ഉണ്ടാക്കാൻ. നെറ്റിൽ നോക്കി ഉണ്ടാക്കി പടിക്കെടി. കെട്ടിയോനെങ്കിലും ഉപകാരം ഉണ്ടാവട്ടെ. അതല്ലേ പണക്കാരനെ കെട്ടുന്നേ. ജോലിക്കാർ ഉണ്ടാക്കി കോളും. പ്ലാൻ കൊള്ളാലോ. എന്തായാലും എനിക്ക് ഇപ്പൊ എന്തെങ്കിലും ഉണ്ടാക്കിതരണം. എനിക്ക് പറ്റില്ല. വേണേൽ ഉണ്ടാക്കി കഴിച്ചോ അവൾ ഫോണും നോക്കി ഇരുന്നു. നിന്നെ കൊണ്ട് ഉണ്ടാക്കി കഴിച്ചിട്ടേ ഉള്ളൂ ഇന്ന്. നേരാം വണ്ണം പറഞ്ഞ ഇവൾ കേൾക്കില്ല. എന്നാ പാർസൽ വാങ്ങാം. നിനക്ക് എന്താ വേണ്ടേ. അവൻ അവളെ അടുത്ത് ചെന്നിരുന്നു. അവളുടെ ശ്രദ്ധ ഫോണിൽ നിന്നും പോയതും ഫോൺ പിടിച്ചു വാങ്ങിയതും ഒന്നിച്ചായിരുന്നു.

എന്റെ ഫോൺ. നദീർ ഫോൺ താ. തരാം. ആദ്യം പോയി ഫുഡ്‌ ഉണ്ടാക്ക്. എന്നിട്ട് ഇതിൽ തോണ്ടി എത്ര നേരം വേണേലും ഇരുന്നോ. എനിക്ക് അറിയില്ല ഉണ്ടാക്കാൻ. നെറ്റിൽ സേർച്ച്‌ ചെയ്യ്. എന്നിട്ട് റെസിപ്പി നോക്കി ഉണ്ടാക്ക്. അതിന് ഫോൺ താ. ഉണ്ടാക്കി തരാം. അവൻ അവന്റെ ഫോൺ കൊടുത്തു. ഇതിൽ നോക്കി ചെയ്താൽ മതി. ഇവൻ രണ്ടും കല്പിച്ചാണല്ലോ. ഉണ്ടാക്കികോളം. സത്യം. എന്റെ ഫോൺ താ. മെയിൽ ഒരുപാട് വരുന്നുണ്ടല്ലോ. നിനക്ക് ആരാ മെയിൽ ഒക്കെ അയക്കാൻ. അവളിൽ ഒരു ഞെട്ടൽ നദീർ കണ്ടു. ഫോൺ ലോക്ക് ആയി. അല്ലേൽ നോക്കായിരുന്നു അതെങ്ങാനും ഓപ്പൺ ആക്കിയാൽ എല്ലാം തീർന്നു. ഇപ്പൊ ലോക്ക് ആയിക്കാണും. അതാ ഒരു ആശ്വാസം ഫോൺ താടോ ഫുഡ്‌ തന്നാൽ ഫോൺ. അല്ലെങ്കിൽ ഇന്ന് ഫോൺ ഇല്ല. ഇന്ന് ഫോൺ കിട്ടിയേ തീരൂ. അർജന്റ് ആയി ചെയ്തു തീർക്കണ്ട ഒരുപാട് ജോലിയുണ്ട്.

എതിർക്കാൻ നിന്നാൽ അവന് വാശി കൂടും. എനിക്ക് ലൈറ്റായിട്ട് ചപ്പാത്തിയും ചില്ലിചിക്കനും ഉണ്ടാക്കി തന്ന മതി. തെറി വിളിക്കണം എന്നുണ്ടെങ്കിലും പിടിച്ചു നിന്നു. ഇതിന് പകരം വീട്ടാൻ എനിക്കും കിട്ടും അവസരം കാണിച്ചു താരാട്ടാ. ആയിക്കോട്ടെ മുത്തേ. ഇപ്പൊ ഫുഡ്‌ ഉണ്ടാക്കാൻ നോക്ക്. എനിക്ക് കുറച്ചു വർക് ഉണ്ട്. ഉണ്ടാക്കി കഴിഞ്ഞു വിളിക്ക്. അവൻ ഫോണും നോക്കി ഇരുന്നു ഉറങ്ങി. അവളുടെ നിലവിളി കേട്ടാണ് നദീറിന് ഉറക്കം ഞെട്ടിയത്. അവൻ ഞെട്ടി എണീറ്റു. ചുറ്റും ഇരുട്ട്. കറന്റ് എപ്പോ പോയി. അവന് എന്തോ പേടി തോന്നി. ഫോണിൽ ലൈറ്റ് ഓൺ ആക്കി. അടുക്കളയിലേക്ക് പോയി. റജൂ..... അവൻ ഉറക്കെ വിളിച്ചു. വിളിച്ചതും അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു. നിലാവിന്റെ വെളിച്ചത്തിൽ ജനലിനരികിൽ കൂടി ഒരു നിഴൽ നടന്നു നീങ്ങുന്നത് അവൻ കണ്ടു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story