💘റജില 💘: ഭാഗം 11

rajila

രചന: സഫ്‌ന കണ്ണൂർ

അവൾ ഓടി വന്നു കെട്ടിപ്പിടിച്ചപ്പം ഉണ്ടായ ഷോക്കിൽ ഫോൺ കയ്യിൽ നിന്നും വീണു. ആകെയുള്ള വെളിച്ചവും പോയി. അവളെയും ചേർത്തു പിടിച്ചു ഈ ജന്മം മുഴുവൻ നിക്കാനുള്ള കൊതിയുണ്ടെങ്കിലും അവളെ കെട്ടിപിടിച്ചു ഇരിക്കാനുള്ള സാഹചര്യം അല്ലാത്തോണ്ട് പതിവ് കലിപ്പ് മൂഡ് ഓൺ ആക്കി. പൊന്നു kseb ഒരായിരം നന്ദി. കറൻറ് ഇപ്പോഴൊന്നും വരല്ലേ ഇത് പോലൊരു ചാൻസ് ഇനി ഈ ജന്മത്തിൽ കിട്ടില്ല. പോടാ പട്ടീ. എനിക്ക് ഇരുട്ട് പേടിയാ.പിന്നെ പുറത്ത് എന്തൊ ശബ്ദവും കേട്ടു. അതാ ഞാൻ.... അപ്പൊ ആളെ കണ്ടല്ല ഇവൾ നിലവിളിച്ചത്. ഞാൻ കരുതി എന്നെ കെട്ടിപ്പിടിക്കാൻ ഒരു കാരണം ഉണ്ടാക്കിയതാണെന്ന്. അവൾ അവനെ വിട്ടു. നിന്റെ ആരേലും ചത്തോ ഇങ്ങനെ നിലവിളിക്കാൻ. എന്റെ ഫോൺ നോക്കെടി. ഇരുട്ടത്ത് അവൾ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഫോണിന് എന്തു പറ്റി. എന്തു പറ്റിയെന്നോ. ഒന്ന് തന്നാലുണ്ടല്ലോ . എന്റെ ഫോൺ എവിടെ. അത് ഓൺ ആക്ക്. അത് റൂമിലാ ഉള്ളത്. നീ ഇവിടെ നിക്ക്. ഞാൻ ഇപ്പൊ വരാം എവിടേക്ക് പോവ്വാ.

ഇൻവേറ്റർ ഓൺ ആക്കട്ടെ ഞാനും വരുന്നു. എനിക്ക് പേടിയാ ഒറ്റക്ക് നിക്കാൻ. പറയലോഡ് കൂടി അവന്റെ കയ്യിൽ കേറി പിടിച്ചു. എനിക്ക് തന്നെ കണ്ണ് കാണുന്നില്ല. ഇനി തപ്പിത്തടഞ്ഞു വീഴണ്ട. ഇവിടെ നിക്ക് ഞാൻ പെട്ടെന്ന് വരാം. കയ്യിലെ പിടിത്തത്തിന് മുറുക്കം കൂടുകയാ ചെയ്തത്. അവൻ പിന്നെ ഒന്നും പറഞ്ഞില്ല . ജനലിന്റെ അവിടെ വീണ്ടും നിഴലനക്കം നദീർ കണ്ടു. അവൻ അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചു. അവൾ എതിർത്തും ഇല്ല. എങ്ങനെയൊക്കെയോ തപ്പി തടഞ്ഞു അവൻ ഇൻവേറ്റർ ഓൺ ആക്കി. അവൾ കയ്യിൽ നിന്നും വിട്ടു. അവൻ നിലത്ത് നിന്നും ഫോൺ എടുത്തു. ശരിയാക്കി. ഭാഗ്യത്തിന് ഒന്നും പറ്റിയിരുന്നില്ല. ഞാൻ പുറത്ത് ഒന്ന് നോക്കിയിട്ട് വരാം. ഫ്യുസ് പോയതാണെങ്കിലോ. ഞാനും വരും കൂടെ. എനിക്ക് തനിച്ചു നിക്കാൻ എന്തോ പേടിപോലെ ഇവളെയും കൂട്ടി പുറത്ത് പോകുന്നത് റിസ്കാണ്. പോവ്വതിരിക്കാനും പറ്റില്ല. പോകുന്നിടത്തെല്ലാം കൂടെ കൂട്ടാൻ നീയെന്താ എന്റെ കെട്ടിയോളോ. അവൻ ചൂടായി.

അവൾക്കും ദേഷ്യം വന്നു. ഇപ്പൊ കറൻറ് ഉണ്ടല്ലോ. പിന്നെ നോക്കിയാ മതി. അല്ലേൽ എന്നെ കൂടെ കൂട്ട്. ഞാൻ പിന്നെ ശരിയാക്കിക്കോളാം.നിനക്ക് അടുക്കളയിൽ പണിയില്ലേ. പോയി ചെയ്യ്. അവളെ ഒഴിവാക്കാൻ പറഞ്ഞു. നീ കൂടെ വാ ഞാൻ ഇനി തനിച്ചു പോവില്ല. ഇത് വലിയ കുരിശായല്ലോ നടക്ക് അവൻ അടുക്കളയിലെക്ക് പോയി. അവൻ സാലിക്ക് മെസ്സേജ് അയച്ചു കാര്യം പറഞ്ഞു. അവൻ തിരിച്ചു വിളിച്ചു. ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ അവൻ അടുക്കളയിൽ നിന്നും പുറത്തിറങ്ങി. നീ ഒന്ന് പുറത്തിറങ്ങി നോക്ക്. അവൾ വിടണ്ടേ. കൂടെ വരുന്നും പറഞ്ഞു വാശി. റിസ്കാട അത്. അതല്ലേ നിന്നെ വിളിച്ചേ. ഒരു കണക്കിന് അവൾ അറിയണ്ട അതിന്റെ പേരിലായിരിക്കും ഇനി നിലവിളി.തനിച്ചല്ലേ ഇവിടെ. വിടുന്നില്ലെന്ന് വെച്ചാ നിന്നെയും കെട്ടിപ്പിടിച്ചു ഇരിക്കാനോ. ടാ കോപ്പേ എന്നെ കൊണ്ട് തെറി വിളിപ്പിക്കല്ലേ. പറ്റുമെങ്കിൽ വാ. കൂടെ ആരെയെങ്കിലും കൂട്ടിക്കോ. ചൂടാവാതെ മച്ചു. ഫോൺ വെക്ക് ഞാൻ നിന്റെ വീട്ടിൽ എത്തി. നമ്മളെ ടീം ഉണ്ട് കൂടെ.

K. സൂക്ഷിച്ച്. അവന് കൂട്ടുകാരെ കുറിച്ച് അഭിമാനം തോന്നി. എന്തിനും കൂടെയുള്ള ഇവരാണ് ആകെയുള്ള സമ്പാദ്യം. ഒരു ഫോൺ ചെയ്തേ ഉള്ളൂ. എന്താന്ന് പോലും തിരക്കാതെ അവരെത്തി. റജില അറിയാതിരിക്കാൻ എന്താ വഴി. അവൻ ഉച്ചത്തിൽ ഫോണിൽ ഒരു തമിഴ് സോങ് വെച്ചു. ഒന്ന് ഓഫ്‌ ആക്കുന്നുണ്ടോ. മനുഷ്യന്റെ ചെവി പൊട്ടിപോകുമല്ലോ. വേണേൽ ചെവി പൊത്തിക്കോ. അല്ലെങ്കിൽ വേണ്ട ഞാൻ റൂമിൽ പോയി കേട്ടോളാം. എനിക്ക് പാട്ട് കേൾക്കണം. പിന്നെ അവളൊന്നും മിണ്ടിയില്ല. അവൻ അവളെ നോക്കി. ദേഷ്യം കടിച്ചമർത്തി നിർത്തിയതെന്ന് മനസ്സിലായി.മുഖം ഒക്കെ ചുവന്നു തുടുത്തു നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്. അവൻ അപ്പോഴാ അവളെ ശരിക്കും ശ്രദ്ധിച്ചേ. മുഖത്തും ഡ്രെസ്സിലും ഒക്കെ ഗോതമ്പു പൊടി. ആദ്യായിട്ട് അടുക്കളയിൽ കയറിയതാണെന്ന് കാണുമ്പോൾ തന്നെ തിരിയുന്നുണ്ട്. നീ എന്താ മാവ് കൊണ്ട് ഫേഷ്യൽ ചെയ്തോ അവൾ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു. അവന് പുറത്ത് എന്താ നടക്കുന്നെന്ന് അറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.

മെല്ലെ എണീക്കാൻ നോക്കുമ്പോഴേക്കും അവൾ വന്നു അവന്റെ മുന്നിൽ ഇരുന്നു. അവൻ എന്താന്ന് പുരികം ഉയർത്തി ചോദിച്ചു. അവൾ നിന്ന് പരുങ്ങുന്ന കണ്ടപ്പോൾ അവന് മനസ്സിലായി എന്തോ പറയാനുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ മോളെ. കൈയോണ്ടും കാലോണ്ടൊന്നും ഡാൻസ് കളിക്കണ്ട. അത് പിന്നെ.... പിന്നെ... പിന്നെ തക്കാളി വെച്ചപോരേ കറി. അവന് ചിരി വന്നെങ്കിലും ഗൗരവത്തിൽ തന്നെ ഇരുന്നു. ചിക്കന് എന്താ കുഴപ്പം ടാ ഈ ചിക്കനിലൊക്കെ ഹോർമോൺ കുത്തിവെച്ചിട്ടുണ്ടെന്ന കേള്ക്കുന്നെ. ആരും വാങ്ങൽ കൂടി ഇല്ല ഇപ്പൊ. ആരോഗ്യത്തിന് മോശാ. എന്റെ ആരോഗ്യം ഞാൻ നോക്കിക്കോളാം. നീ കഷ്ടപെടണ്ട. പോയി ഉണ്ടാക്കെടി കറി. ഒരു പാചകവും അറിയാത്ത അടുക്കള കണ്ടിട്ട് കൂടി ഇല്ലാത്ത ഒരുത്തിയെ ഇവന് ഭാര്യയായി കിട്ടണേ റബ്ബേ ഞാൻ നിന്നെ കെട്ടുന്നില്ല അതിന് കേട്ടണോന്ന് ഞാൻ പറഞ്ഞില്ലല്ലോ ലോകത്ത് നീയിപ്പറഞ്ഞ ഐറ്റം ഒന്നേ ഉണ്ടാകു. അത് നീയാണ്. അവൾ മുഖവും കൂർപ്പിച്ചു അവനെ നോക്കി കൊണ്ട് ചിക്കൻ എടുത്തു വന്നു.

ഓക്കാനം കേട്ടു അവൻ അവളെ നോക്കി. കോഴി വൃത്തിയാക്കുന്ന കോലം കണ്ടു. അവന് ചിരി വന്നു. എന്തൊക്കെയോ മെല്ലെ പിറുപിറുക്കുന്നുമുണ്ട്. അത് മിക്കവാറും എന്നെ തെറി വിളിക്കുന്നതായിരിക്കും. രണ്ടുമൂന്നു പ്രാവിശ്യം വോമിറ്റ് ചെയ്യാൻ നോക്കി. മൂക്ക് മുട്ടെ കേറ്റുമ്പോൾ ഇല്ലല്ലോ ഈ ഞെട്ടൽ. അവളൊരു നോട്ടം നോക്കി താൻ ഇപ്പൊ ദഹിച്ചു പോകുന്നു തോന്നി അവന്. ഇങ്ങനെ കഷ്ടപ്പെട്ട് അവൾ ഫുഡ്‌ ഇണ്ടാക്കണമെങ്കിൽ ആ ഫോണിൽ കാര്യമായിട്ട് എന്തോ ഉണ്ട്. അല്ലാതെ ഇവൾ ഇതൊന്നും ചെയ്യില്ല. സാലിയുടെ കാൾ വന്നത് കൊണ്ട് അവൻ അറ്റൻഡ് ചെയ്തു. നിനക്ക് തോന്നിയതാണോ. ഇവിടെങ്ങും ആരുമില്ല. മൊത്തം തപ്പി. തോന്നൽ അല്ല. ഞാൻ ശരിക്കും കണ്ടതാട ഇപ്പൊ ഇവിടെങ്ങും ആരും ഇല്ല. എന്നാ ഞങ്ങൾ പോട്ടെ. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. വീട്ടിൽ കേറുന്നില്ലേ പ്രേമിക്കുന്ന പെണ്ണ്.വീട്ടിലാണേൽ ആരും ഇല്ല.അവളാണേൽ വിടാതെ പിടിച്ചിരിക്കല്ലേ. നിങ്ങളെ റൊമാൻസിലേക്ക് സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞങ്ങളില്ല മുത്തേ. അടിച്ചു പൊളിക്ക്.

അവൻ ഫോൺ വെച്ചു. റൊമാൻസ്.... അവന് അറിയാതെ മുഖത്ത് ചിരി വന്നു. ഇപ്പൊ അവൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും. അപ്പോഴാ റൊമാൻസ്. എന്നാലും ആരായിരിക്കും പുറത്ത് ഉണ്ടായിരുന്നത്. നല്ല പൊക്കം ഉണ്ട് കക്ഷിക്ക്. അവന്റെ ചിന്തകൾക്ക് തടസ്സം കുറിച്ചുകൊണ്ട് റജിലയുടെ ശബ്ദം കേട്ടു. എന്റെ കണ്ണ്...... നോക്കിക്കോ ഇതിനെല്ലാം പകരം വീട്ടിയിട്ടേ ഞാൻ പോകൂ. ചിക്കൻ വൃത്തിയാക്കി കഴിഞ്ഞു. ഉള്ളി മുറിക്കുകയാണ് . കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്. നീറുന്നത് കൊണ്ടാകും ഇടക്ക് കണ്ണുകൾ തുറന്നും അടച്ചും കോപ്രായങ്ങൾ കാട്ടുന്നുണ്ട്. നല്ല മനസ്സോടെ ചെയ്യടി അല്ലേൽ ദഹിക്കില്ല. അവൻ വിളിച്ചു പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. ഉമ്മാ..... എന്റെ കൈ. അവൻ കൈ നോക്കി. കൈ മുറിഞ്ഞു ചോര വരുന്ന കണ്ടു. ശ്രദ്ധിച്ചു മുറിക്കലെല്ലേ. ഒരു കാര്യവും നേരാം വണ്ണം ചെയ്യില്ല. മുറിവിന് വെക്കണ്ട മരുന്ന് എവിടെയാ ഉള്ളെ. അവൻ എല്ലായ്യിടത്തും പരതുന്നുമുണ്ട്. മരുന്ന് എവിടെയെങ്കിലും കണ്ടിനോ.

അവൾ ഇല്ലന്ന് തലയാട്ടി. ചോര നിലത്തേക്ക് ഇറ്റി വീണു വെളുത്ത ടൈൽസിൽ ചോര പൂക്കളം തന്നെ തീർക്കുന്നുണ്ടായിരുന്നു. മുറിവിൽ അമർത്തി പിടിക്കുകയെങ്കിലും ചെയ്യടി പോത്തേ. ബ്ലഡ്‌ പോകുന്ന കണ്ടില്ലേ. അവൻ ഓടി വന്നു. മുറിവിൽ അമർത്തി പിടിച്ചു. പൈപ്പിൽ കാണിച്ചു കഴുകി. മുറിവിൽ കെട്ടാൻ അറ്റ്ലീസ്റ്റ് തുണിയെങ്കിലും എവിടേലും കണ്ടിനോ. ചെറിയ മുറിവേ ഉള്ളൂ. ബ്ലഡ്‌ നിക്കുന്നില്ലല്ലോ. അവൻ അവളുടെ വിരൽ വായിൽ വെച്ചു. അവൾ ഞെട്ടലോടെ അവനെ നോക്കി.ആകെ കുളിര് കോരുന്ന പോലെ തോന്നി. അവൾ മുറിവിന്റെ വേദന മറന്നു കൗതുകത്തോടെ അവനെ നോക്കി. കൈ മുറിഞ്ഞത് എന്റെയാണോ അതോ അവന്റെയൊ.വെപ്രാളവും ടെൻഷനും കാണുമ്പോൾ അവന്റെ കൈ മുറിഞ്ഞപോലെയാണ്. കലിപ്പും ചീത്ത വിളിയും വെറും പുറംതോട് മാത്രമാണ്. അവന്റെ കണ്ണുകളിൽ ഇപ്പോൾ തെളിഞ്ഞു കാണാം എന്നോടുള്ള സ്നേഹവും കരുതലും. എല്ലാം മറന്നു അവൾ അവനെ തന്നെ നോക്കി നിന്നു പോയി. അവനും കണ്ടു.

അവൾ തന്നെ തന്നെ നോക്കുന്നത്. അവൻ കൈ വിട്ടു. സോറി. പെട്ടെന്ന് ഞാൻ... അവൻ അവളെ നോക്കാതെ അകത്തേക്ക് പോയി. അവൾ അപ്പോഴും നിന്ന നിൽപ്പിൽ തന്നെയായിരുന്നു. "നിന്റെ ജീവിതത്തിലേക്ക് ഞാൻ അല്ലാതെ മറ്റാരെങ്കിലും കടന്നു വന്നാൽ പിന്നെ അവന്റെ അന്ത്യമായിരിക്കും. "ആ വാക്കുകൾ ഓർമ വന്നതോടെ അവളുടെ ചിന്തകൾ നിന്നു. . നദീർ.. വേണ്ട.. എന്റെ ജീവിതത്തിലേക്ക് ഒരുത്തനും വരണ്ട. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞൊഴുകി. മനസ്സിലെ സങ്കടം ഒന്ന് കരഞ്ഞു തീർക്കാൻ പോലും കഴിയാതെ അടക്കിപ്പിച്ചു മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കൊണ്ട് നിക്കേണ്ടി വരുന്ന അവസ്ഥ. അവൾക്ക് അവളോട്‌ തന്നെ പുച്ഛം തോന്നി. ഹലോ ഏത് ലോകത്താ. നദീർ അവളെ തട്ടിവിളിച്ചു. ബാൻഡേജ് ഇതാ. അവൻ തന്നെ കെട്ടികൊടുത്തു. കുടിയോ വലിയോ ഉണ്ടോ നിനക്ക്. അവൻ അവളെത്തന്നെ നോക്കി. മനസ്സിലായില്ല. സ്‌മോക്ക് ഡ്രിങ്ക്സ് അങ്ങനെ എന്തേലും ഉണ്ടോന്ന്. ഡെറ്റോൾ ഇട്ട് കഴുകാനോന്ന് അറിയാന. ഉണ്ട്. അത് മാത്രമല്ലടി മറ്റു പലതും ഉണ്ട്.

നിന്റെ സ്വഭാവം വെച്ച് വേറെയാ ചോദിക്കണ്ടേ. അവൾ അർത്ഥം വെച്ച് പറഞ്ഞു ചോദിക്കടീ ഇനി അതിന്റെ ഒരു കുറവ് വേണ്ട. ഒന്നും പറഞ്ഞില്ലേ. അവൾ വീണ്ടും കത്തിയെടുത്തു പോകുന്ന കണ്ടു അവൻ പറഞ്ഞു. ഞാൻ ചെയ്തോളാം നീ പോയിക്കോ. ഇത്രയും ഞാൻ ഒറ്റക്കല്ലേ ചെയ്തേ ഇനി ആരുടെയും ഹെല്പ് എനിക്ക് ഇനി വേണ്ട. വേണ്ടേൽ വേണ്ട അല്ല പിന്നെ. അഹന്തക്ക് എന്നിട്ടും ഒരു കുറവുമില്ല. അവൻ ഫോണും നോക്കി ഇരുന്നു. നോക്കുന്നത് ഫോണിലായിരുന്നെങ്കിലും ചിന്ത മുഴുവൻ പുറത്ത് കണ്ട രൂപം തന്നെ ആയിരുന്നു. ആരായിരിക്കും അത്. എന്തിനായിരിക്കും വന്നത് അപ്പോഴാണ് സാലിയുടെ ഫോൺ വന്നത്. എന്താടാ നീ പറഞ്ഞത് കാര്യാ. അവിടെ ആരോ വന്നിരുന്നു. അത് എനിക്കും അറിയാം കാര്യം പറയെടോ. മുന്നിലുള്ള കടക്കാരൻ പറഞ്ഞു. ഒരാൾ കാറിൽ അവിടെ വന്നിരുന്നൂന്ന്.

ഞങ്ങൾ വരുന്നതിന് തൊട്ട് മുന്പ പോയതെന്ന്. അവർ ആളെ കണ്ടിനോ ഇല്ലട ക്യാപ് താഴ്ത്തി വെച്ചോണ്ട് മുഖം കണ്ടില്ലത്രേ. തമിഴ്‌നാട് രജിസ്ട്രേഷനാ കാർ. മോഷ്ടിക്കാൻ അല്ല. കാരണം ആ ടൈം ആരും ഉറങ്ങിയിട്ട് ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ. സംശയിക്കാൻ തോന്നിയതും ഇല്ലന്ന അവർ പറഞ്ഞെ. ഗേറ്റ് തുറന്നു മുമ്പിലൂടെയാ കേറിയത് പോലും. പിന്നെ വേറെ രീതിയിലും സംശയിക്കാം. ഒന്നുകിൽ വല്ല ഞരമ്പ് രോഗികളും ആയിരിക്കും. അല്ലേൽ നിന്റെ റജിലയുടെ ലവറയിരിക്കും അവളെ കാണാൻ വന്നതാണെങ്കിലോ. തനിച്ചാണെന്ന് പറഞ്ഞു കാണും. നീ പറയാതെ കേറി വന്നതല്ലേ. നിന്നെ കണ്ടു തിരിച്ചു പോയിക്കാണും. .വെറുതെ ഓരോന്ന് പറയല്ലേ. അവളാ ടൈപ്പ് ഒന്നും അല്ല സമാധാനം കളയാൻ ഇറങ്ങിക്കോളും. അവന്റെയൊരു സംശയം ഫോൺ വെച്ചിട്ട് പോടോ തെണ്ടീ.

എന്നാലും ആരായിരിക്കും അത്. ഇനി സാലി പറഞ്ഞത് പോലെ അവളെ കാണാൻ വന്നതായിരിക്കോ. *** നീ കാണുന്ന പോലെയല്ലല്ലോ. അടിപൊളിയായിട്ടുണ്ട് ചില്ലിചിക്കൻ. കൈപുണ്യമൊക്കെ ഉണ്ട്. ആദ്യായിട്ട് ഉണ്ടാക്കിയതാണെന്ന് പോലും പറയില്ല. ഇവൻ ഇനി കളിയാക്കിയതാണോ. അല്ലെന്ന് തോന്നുന്നു.തിന്നുന്നുണ്ട്. തുപ്പിയൊന്നും ഇല്ല. അപ്പൊ സത്യമായിരിക്കും. ചപ്പാത്തി എടുത്തതും അവന് ചിരി വന്നു. അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്താടോ ഇളിക്കുന്നെ. ഇതേതു രാജ്യത്തെ മേപ്പാണ്. കരിഞ്ഞുണങ്ങി പല ആകൃതിയിലുള്ള ചപ്പാത്തി എടുത്തു അവൻ ചോദിച്ചു. അങ്ങനൊക്കെ പറ്റു.വേണേൽ തിന്നിട്ട് പോയിക്കോ ഉത്തരവ് മഹാറാണി. അവൻ ഒന്ന് കടിച്ചു നോക്കിട്ട് പറഞ്ഞു. ഇത് ജ്യൂസ് ആക്കി കൊണ്ട് തരുമോ. തണുത്ത വെള്ളത്തിൽ വേണോ. അതോ പാലിലോ ഏതാ ഇഷ്ടം. അവൻ തലക്ക് കയ്യും കൊടുത്തു അവളെ നോക്കി ഇവൾ കാര്യത്തിലാണോ ചോദിക്കുന്നെ. നിന്നെ കെട്ടുന്നവന്റെ കാര്യം പോക്കാടി. നീ കെട്ടണ്ട എന്നെ. പോരെ. എത്രയും പെട്ടെന്ന് എനിക്ക് ചെക്കനെ നോക്ക്.

എന്നാ ഇതൊന്നും സഹിക്കണ്ടല്ലോ. എന്റെ കല്യാണവും മുടക്കി. എന്നെ ഈ വീട്ടിലെ വേലക്കാരിയും ആക്കിയത് പോര. നിന്റെ ഉപ്പ വരട്ടെ ഞാൻ പറയുന്നുണ്ട്. നീയാ എന്റെ കല്യാണം മുടക്കിയെന്ന്. അത് പറയുമ്പോൾ മാത്രം അവന് മിണ്ടാട്ടം ഇല്ലന്ന് അവൾ മനസ്സിലാക്കിയിരുന്നു. അതിന് കാരണം എന്താണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. അവൾ ഒരു കഷ്ണം തിന്ന് നോക്കി. മരക്കഷ്ണം പോലെയുണ്ട്. ചപ്പാത്തി ചവച്ചിട്ട് മുതിയുന്ന കൂടി ഇല്ല. എന്തെ കഴിക്കുന്നില്ലേ . എനിക്ക് ഉണ്ടാക്കാൻ ഒന്നും അറിയില്ലടോ. അല്ലാതെ കരുതിക്കൂട്ടി ചെയ്തത് അല്ല. .ഇനിയെന്താ കഴിക്കുക. പട്ടിണി കിടക്കാം. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ എന്റെ ഉമ്മ പറയൽ ഉണ്ട്. രാത്രി പട്ടിണി കിടക്കരുതെന്ന്.ഉമ്മാക്ക് ഇഷ്ടമല്ല അത്. ഞാൻ കാരണം നീ ഭക്ഷണം കഴിക്കാതെ.സോറി സോറി പറഞ്ഞപ്പോൾ അവന് പാവം തോന്നി. എന്തായാലും ഉണ്ടാക്കിയല്ലോ. സാരമില്ല ഇങ്ങനെയല്ലേ പടിക്കൽ. നീ പോയി ബ്രെഡ്‌ എടുത്തു വാ. ബ്രെഡ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. ഇതൊക്കെ പറഞ്ഞു തന്ന ഉമ്മ എന്താ അടുക്കളപ്പണി പഠിപ്പിക്കാഞ്ഞത്.

ഇനി എന്റെ ഫോൺ തന്നൂടെ. പ്ലീസ്. അവൾ വിഷയം മാറ്റിയതെന്ന് അവന് മനസ്സിലായി. തന്നേക്കവേ എനിക്ക് എന്തിനാ നിന്റെ ഫോൺ. ഇത് കഴിച്ചു കഴിയുന്ന വരെ സമയം തരുമോ. അല്ലേൽ വേണ്ട റൂമിലെ മേശയിൽ ഉണ്ട് പോയി എടുത്തോ. അവൾ ഓടി പോകുന്ന കണ്ടു അവൻ നോക്കി. ഇതിന് മാത്രമെന്താ ആ ഫോണിൽ. ഉപ്പ കൊടുത്ത ഫോൺ അല്ല അത്. വേറെയാണ്.ഇതും വിലകൂടിയ ഫോൺ ആണ്. ഇവൾക്ക് ഒരുപാട് ഫോണുണ്ടോ. അതോ മറ്റേത് ഉപ്പാക്ക് തിരിച്ചു കൊടുത്തോ. ദിവസം കഴിയുംതോറും ഇവൾ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ** ഉച്ചക്ക് മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വരുമ്പോഴാണ് ഒപോസിറ്റ് ആരോ കയറി വരുന്നത് കണ്ടത്. മുഖം കണ്ടതും അവൾ തിരിച്ചു ഓടി കയറി. ഈ കാലമാടന് ഇവിടെയെന്താ കാര്യം. എന്നെ കണ്ടാൽ ഇന്നത്തോടെ എല്ലാം തീർന്നു.

എവിടെയാ ഇപ്പൊ ഒളിക്കുക. എന്റെ റൂമിൽ എത്താൻ ടൈം ഇല്ല. അടുത്ത റൂം നദീറിന്റെ ആയിരുന്നു.വാതിൽ അടച്ചിരുന്നു അവൾ തുറന്നു നോക്കി. ഭാഗ്യം ലോക്ക് ഇട്ടിട്ടില്ല. അവൾ റൂം തുറന്നു കയറി. നദീർ അവിടെ ഇല്ലായിരുന്നു. രക്ഷപെട്ടു. അവൾ വാതിൽ മെല്ലെ അടച്ചു. വാതിൽ മുട്ടുന്ന കേട്ടു അവൾ ഞെട്ടി ഇങ്ങോട്ടാണോ ഇയാളെ കെട്ടിയെടുത്തത്. നാശം പിടിക്കാൻ അവൾ ചുറ്റും നോക്കി കട്ടിലിനടിയിൽ ഒളിച്ചാലോ. കയറുന്നത് റിസ്കാണ്. പറ്റുമെന്നു തോന്നുന്നില്ല. അവൾ ബാത്റൂം കണ്ടു. അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു. കാത് പൊട്ടുന്ന തെറികേട്ട് അവൾ തിരിഞ്ഞു നോക്കി. നദീർ. അവൾ അവന്റെ വായ പൊത്തി പിടിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story