💘റജില 💘: ഭാഗം 12

rajila

രചന: സഫ്‌ന കണ്ണൂർ

നിനക്ക് മേനേഴ്സ് എന്നൊരു സാധനം ഉണ്ടോടി പുല്ലേ. അവളുടെ കൈ അവൻ തട്ടി തെറിപ്പിച്ചു അവൾ അവനെ നോക്കി പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്നു. തോർത്ത്‌ മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ. ദേഹം മുഴുവൻ സോപ്പ് തേച്ചിട്ടുമുണ്ട്. അവളെ കണ്ടപ്പോൾ കൈ കൊണ്ട് മറച്ചു പിടിച്ചപോലെ നിന്നു. പിന്നെങ്ങനെ തെറി വിളിക്കാതിരിക്കും. ഒരബദ്ധം പറ്റിപ്പോയി സോറി. രണ്ടു മിനിറ്റ് ഞാൻ പോയിക്കൊള്ളാം. രണ്ടു മിനിറ്റോ ഇപ്പൊ ഇറങ്ങിക്കോണം. ഇറങ്ങിക്കോളാം. ദയവു ചെയ്തു ശബ്ദം ഉണ്ടക്കല്ല. അയാൾ പോയ ശേഷം പൊക്കോളാം. ആര് പോയ ശേഷം. പുറത്ത് നിന്നും വാതിലിൽ മുട്ടുന്ന ശബ്ദം അവൻ കേട്ടു. ആരാ അത്. അവൾ ഒന്നും മിണ്ടിയില്ല. നിന്നോടല്ലേ ചോദിച്ചെ ആരാന്ന്. ആരായാലും കണ്ടില്ലെടി മേനേഴ്സ് എന്താന്ന്. നിനക്ക് ലോക്ക് ഇട്ടൂടെ. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്റെ റൂം എന്റെ ബാത്റൂം. എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും വേണമെങ്കിൽ തുറന്നിട്ടും കുളിക്കും. നീയാരാടീ ചോദിക്കാൻ. അറിയവേ നീ അതും ചെയ്യും അതിനപ്പുറവും ചെയ്യും.

അറിയാല്ലോ എന്നാ മോള് ഇറങ്ങിക്കെ. നദീറെ നീ കുളിക്കുകയാണോ. അവന് ആളെ മനസ്സിലായി.സാലിയുടെ ഇക്കാക്ക. റജിലയെ കെട്ടാൻ നിന്നവൻ. അവൾ അവന്റെ നേർക്ക് കൈകൂപ്പി. ദയവു ചെയ്‌തു നാണം കെടുത്തരുത്. കുളിക്കുകയാ. വേഗം ഇറങ്ങ് എനിക്ക് നിന്നെ കൊണ്ട് ഒരാവിശ്യമുണ്ട്. അവൻ അവളെ നോക്കി. അവൻ പോകാതെ ഇവളെയെങ്ങനെ പുറത്തിറക്കും. ഇവളെ പുറത്തിറക്കാതെ കുളിക്കാനും പറ്റില്ല. ടാ ഞാൻ കേറിയതേ ഉള്ളൂ. കുറച്ചു ലേറ്റ് ആകും. നീ വാ ഞാൻ വെയിറ്റ് ചെയ്തോളാം. എനിക്ക് തിരക്ക് ഒന്നും ഇല്ല. നദീർ മെല്ലെ വാതിൽ വിടവിലൂടെ നോക്കി. ബെഡിൽ ഇരുന്നിട്ട കക്ഷി ഉള്ളത്. എങ്ങനെയെങ്കിലും ഇറങ്ങി പോടീ കോപ്പേ.അവൻ കണ്ടാൽ ചീത്തപ്പേരിന് വേറെ എവിടെയും പോകണ്ട നിനക്ക് എന്ത് ചീത്തപ്പേര്. നീ എന്റെ കെട്ടിയോളല്ലേ ഒന്നിച്ചു കുളിക്കാൻ.

ഒന്ന് ഇറങ്ങടി എനിക്ക് കുളിക്കണം. പ്ലീസ് നദീറെ എന്തു വേണേലും ചെയ്തോളാം. നീ എന്തിനാ അവനെ കാണുമ്പോൾ ഒളിക്കുന്നെ. അവന് ഞാൻ വേലക്കാരിയാന്ന് അറിയില്ല. ചീറ്റ് ചെയ്യരുന്നോ അവനെ അല്ല. ഞാൻ ആദ്യായിട്ട ഇങ്ങനെ ജോലിക്ക് വരുന്നേ. നാണക്കേടാണ് അത് കൊണ്ട പ്ലീസ്. അവൻ ഞാൻ ഇവിടെയുള്ളത് അറിയരുത്. അറിയിക്കില്ല ഇപ്പൊ എന്റെ ആവശ്യമാണ് ഇത്. അവനെ തന്നെ സെറ്റാക്കി തരാടി നിനക്ക്. എന്റെ തലേന്ന് ഒഴിവാകുമല്ലോ . അതിന് അവളൊന്നും മിണ്ടിയില്ല. അതൊക്കെ പോട്ടെ ഞാൻ എങ്ങനെ കുളിക്കും. നീ കുളിച്ചോ. ഞാൻ നോക്കില്ല സത്യം തിരിഞ്ഞു നിന്നോളാം. ഞാൻ കുളിച്ചോളാം. നിനക്ക് പ്രോബ്ലം ഇല്ലേൽ എനിക്ക് എന്താ. കൂടെ വരുന്നോ. എവിടേക്ക് കുളിക്കാൻ വൃത്തികേട് പറയുന്നോ വായിനോക്കി. നിനക്ക് കാണിക്കാം. ഞാൻ പറഞ്ഞതാ കുഴപ്പം. കുളിക്കുമ്പോൾ നോക്കി ഇരിക്കാം അതിന് കുഴപ്പം ഇല്ല. അവൾ ഷാൾ കൊണ്ട് കണ്ണ് കെട്ടി. ഇപ്പൊ കുഴപ്പം ഇല്ലല്ലോ. കുളിച്ചു കഴിഞ്ഞ പറഞ്ഞ മതി. വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് അവൻ കുളിച്ചു.

അവൻ പുറത്തിറങ്ങി വാതിൽ പുറത്ത് നിന്നും പൂട്ടി. ** പെണ്ണുങ്ങൾ കുളിക്കാൻ പോലും ഇത്രയും ടൈം എടുക്കില്ലല്ലോടാ പെണ്ണിന്റെ കൂടെ കുളിച്ചോണ്ടാ അവൾക്ക് ഹാർട്ടിടിപ്പ് നിന്നപോലെ തോന്നി. പെണ്ണിന്റെ കൂടെയോ. ചുമ്മാ പറഞ്ഞതാടാ. റജിലയും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിന്റെ കല്യാണക്കാര്യം എന്തായി. പെണ്ണ് ശരിയായോ. നോക്കുന്നുണ്ട് നിനക്ക് റജിലയുടെ ആലോചന വന്നിനല്ലോ അതെന്താ വേണ്ടാന്ന് വെച്ചേ. അത് നടക്കില്ലെടാ . അവൾക്ക് ലവർ ഉണ്ടെന്ന്. അതൊക്കെ വെറുതെ പറയുന്നതാവും. അനേഷിച്ചിനോ നീ. ആരാ ഈ പ്രൊപോസൽ കൊണ്ട് വന്നത് നിന്റെ ഉപ്പ പറഞ്ഞതാ.അപ്പൊ പിന്നെ വേറെ ഒന്നും ചിന്തിക്കണ്ടല്ലോ. നല്ലതല്ലാത്ത ഒന്നും പറയില്ലല്ലോ.അത് കൊണ്ട് ഒന്നും ആലോചിക്കാതെ അങ്ങ് സമ്മതിച്ചു. പഠിക്കുന്ന കോളേജ് പറഞ്ഞപ്പോൾ സാലിയോട് വെറുതേ ചോദിച്ചതാ അറിയോന്ന്. അവൻ പറഞ്ഞു ലവർ ഉണ്ട് വിട്ടേക്കെന്ന്. സത്യം പറയാലോ എനിക്ക് ഒരുപാട് ഇഷ്ടായിന് അവളെ. എന്ത് മൊഞ്ചടാ അവളെ കാണാൻ.

മനസ്സിന് പോകുന്നില്ല ഇപ്പോഴും. നദീറിന് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി. അവളെ ആരും നോക്കുന്നതും സ്നേഹിക്കുന്നതും അംഗീകരിക്കാൻ പറ്റുന്നില്ല. ഇവനുമായി കല്യാണം ഏകദേശം ഫിക്സയിന്ന് അറിഞ്ഞപ്പോൾ സമനില തെറ്റുന്ന് വരെ തോന്നി. അതാ അന്ന് അവളെ കണ്ടപ്പോൾ അങ്ങനൊക്കെ സംഭവിച്ചേ. ഇപ്പോഴത്തെ കാലത്ത് പ്രേമിക്കാത്ത പെണ്ണുണ്ടോ. അതൊക്കെ പ്രായത്തിന്റെ ആയിരിക്കും.അല്ലേൽ ആരെങ്കിലും കല്യാണം മുടക്കാൻ പറഞ്ഞതായിരിക്കും. അവൻ റജില കേൾക്കാൻ പറഞ്ഞു. ഞാൻ സാലി പറഞ്ഞപ്പോൾ അവളോട്‌ സംസാരിച്ചിരുന്നു.അവളും പറഞ്ഞു ആരെയോ സ്നേഹിക്കുന്നുണ്ടെന്നും അവനില്ലാതെ ജീവിക്കാൻ പറ്റില്ല ഈ വിവാഹത്തിന്ന് പിന്മാറണം എന്നൊക്കെ പറഞ്ഞു ഒരേ സെന്റി. നിന്റെ ഉപ്പാനെ പേടിച്ചു സമ്മതിച്ചതാ പോലും. ഉപ്പനോട് ഇതൊന്നും പറയരുത് എന്നും പറഞ്ഞു എന്നെ കൊണ്ട് സത്യം ഇടീച്ചു.

ഇപ്പൊ നിന്റെ ഉപ്പാക്ക് എന്നോട് ചെറിയ ദേഷ്യം ഉള്ളത് പോലെയാണ്. അത് മാറ്റാനും കൂടിയ ഈ വരവ്. അപ്പൊ ഈ വിവാഹം മുടങ്ങാൻ കാരണം ഞാനല്ല. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ പറഞ്ഞതെല്ലാം കളവാണ്. ഓരോന്നായി പുറത്ത് വരികയാണ്. ഇവനോട് ചോദിച്ചാൽ അവളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ. അവളെ ഫാമിലിയൊക്കെ എങ്ങനെയാ. നീ അവളുടെ വീട്ടിൽ പോയിട്ട് ഉണ്ടോ. ഒന്നും അറിയില്ല മോനെ ഒന്നും അറിയാതെ ആടോ പെണ്ണ് കെട്ടാൻ പോയെ. നിന്റെ ഉപ്പ എന്റെ ഉപ്പാനോട് വന്നു സംസാരിക്കുന്നത് കണ്ടു. എന്റെ ഉപ്പ കേട്ട ഉടനെ തന്നെ മാരേജ് ഫിക്സ് ചെയ്തു. ഫോട്ടോയിൽ അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ് ആയി. പിന്നെ ഞാനും ഒന്നും ചിന്തിച്ചില്ല. അല്ലേൽ തന്നെ പെണ്ണ് നോക്കി നോക്കി മടുത്തു നിൽക്കുന്ന ടൈമും.

ആരെയെങ്കിലും ഒന്ന് കെട്ടിയ മതിന്ന ചിന്തിച്ചു നടക്കുമ്പോഴാ. അത് പോയി. ഇനി പറഞ്ഞിട്ട് എന്തിനാ. നീ വാ എനിക്ക് വേറെ കുറച്ചു പണിയുണ്ട്. അവർ പുറത്തേയ്ക്ക് പോകുന്ന ശബ്ദം കേട്ട് അവൾ വാതിൽ തുറക്കാൻ നോക്കി. പുറത്ത് നിന്നും പൂട്ടിയ പിശാച് പോയത്. തുറക്കാൻ മറന്നതാണോ അതോ കരുതി കൂട്ടി പൂട്ടിയതോ. കുറച്ചു സമയം കഴിഞ്ഞു അവൻ തിരിച്ചു വന്നത്. വാതിൽ പൂട്ടിയിട്ടാണോടോ പോകുന്ന പിശാചേ അവൾ പുറത്തിറങ്ങാൻ നോക്കിയതും അവൻ ലോക്കിട്ട് വാതിലിന് ചാരി നിന്നു. വാതിൽ തുറക്ക് ആരാടീ നിന്റെ കല്യാണം മുടക്കിയത്. അവൾ ഒന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ. ഞാനാണോ കല്യാണം മുടക്കിയത്. അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കി. അവൻ അവളുടെ കൈ പിടിച്ചു പിറകിലേക്ക് ആക്കി പിടിച്ചു. നദീർ വിട് വേദനയെടുക്കുന്നു. പറയെടി ആരാ കല്യാണം മുടക്കിയത്. ഞാൻ തന്നെ. എന്തിന് എനിക്ക് ഇഷ്ടപ്പെട്ടില്ല അത് കൊണ്ട അവനെന്താ കുറവ്. നീ പറഞ്ഞ പോലെ പണക്കാരൻ ആണല്ലോ. അതൊക്കെ ഞാൻ വെറുതെ പറഞ്ഞതാ.

എനിക്ക് ഒരാളെ ഇഷ്ടാ. എന്റെ വീട്ട്കാർ അവനെ കെട്ടാൻ വിടില്ലെന്ന് ഒരേ വാശി. അവൻ ഇപ്പൊ ഗൾഫിലാണ്. നാട്ടിൽ വന്നയുടനെ അവന്റെക്കൂടെ ഞാൻ പോകും.അവൻ വരുന്ന വരെ എങ്ങനെയെങ്കിലും പിടിച്ചു നിക്കണം എന്നേ ഉള്ളൂ.അതാ ഞാൻ കല്യാണം മുടക്കിയത്. എന്റെ കയ്യിൽ നിന്നും വിട്. പ്ലീസ് അവൻ കയ്യിൽ നിന്നും വിട്ടു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. പറയുന്നത് മുഴുവൻ കള്ളമാണെന്ന് ആ കണ്ണുകൾ വിളിച്ചു പറയുന്നത് പോലെ തോന്നി അവന്. എന്തൊക്കെയാ എന്നിട്ട് എന്നെ പറഞ്ഞെ കല്യാണം മുടക്കിയത് ഞാനാണെന്നും പറഞ്ഞ്. മെക്കിട്ട് കേറുമായിരുന്നല്ലോ. അതിന് എന്തെങ്കിലും തിരിച്ചു തരണ്ടേ. എന്ത് എന്തെങ്കിലും അവൻ അവളുടെ അടുത്തേക്ക് വന്നു. അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്നി. അവൾ പിറകോട്ട് നടന്നു. ചുമരിന് തട്ടി നിന്നു. എന്നെ താഴെ തിരക്കുന്നുണ്ടാവും മുന്നിന്ന് മാറ്. പോകാന്നേ ഒരു മിനിറ്റ്. പറയലോഡ് കൂടി ബക്കറ്റും വെള്ളവും എടുത്തു അവളുടെ തലയിൽ കൂടി ഒഴിച്ചു. ഇനി പോയിക്കോ.

ദേഷ്യം വന്നെങ്കിലും അത് അടക്കിപിടിച്ചു.അവൾ ചുറ്റും നോക്കി. ഒരു മിനിറ്റ് അവൻ പോകാൻ നോക്കിയതും അവൾ വിളിച്ചു. എന്താ ഇത് ആരോടും പറയരുത് ഏത് തലയിലൂടെ വെള്ളം വീഴുന്ന കണ്ടു അവൻ പിറകോട്ട് മാറി. പകുതിയും നനഞ്ഞിരുന്നു അപ്പോഴേക്കും. ഷവറിന്റെ നേരെ താഴെയാണ് നിന്നിരുന്നത്. നിന്നെ ഞാനിന്ന്..... അവൻ അടുത്തേക്ക് വന്നപ്പോഴേക്കും അവൾ പുറത്ത് എത്തിയിരുന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു. അവൾ വാതിൽക്കൽ എത്തിയതും അസീന കേറി വരുന്നത് കണ്ടു. അവളുടെ ദേഹത്തു തൊട്ടില്ല എന്ന മട്ടിൽ നിന്നു. എവിടെ നോക്കിയാടി നടക്കുന്നെ. സോറി കണ്ടില്ല. കാണില്ല. ഭൂമിയിൽ ഒന്നും അല്ലല്ലോ നിൽപ്പ്. ഭൂമിലല്ലാതെ ആകാശത്താണോ ഇപ്പൊ ഉള്ളെ അവൾ പതിയെ പറഞ്ഞു. ഉമ്മാന്റെ സ്വഭാവം അതേ പടി കിട്ടിയത് അവൾക്കാണ്. അനസ് ആൾ പാവം ആണ്. നിനക്ക് എന്താ ഇവിടെ കാര്യം. നീ എന്താ ഇങ്ങനെ നനഞ്ഞിരിക്കുന്നെ. ബാത്റൂം ക്ലീൻ ആക്കാൻ വന്നതാ.നദീർ വിളിച്ചു പറഞ്ഞു. അവനും നനഞ്ഞിരിക്കുന്ന കണ്ടു അവളുടെ മുഖം ചുളിഞ്ഞു.

ഷവർ കേടായി. അത് നന്നാകാൻ നോക്കിയതാ നനഞ്ഞു. അവൻ ടവൽ എടുത്തു തല തുവർത്തിക്കൊണ്ട് പറഞ്ഞു. റജില വേഗം അവിടെ നിന്നും പോയി. അനീസ റൂമിലേക്ക്‌ കേറി വന്നു. ഇവരെയൊന്നും കൂടുതൽ അടുപ്പിക്കരുത്. തലയിൽ കേറി നിരങ്ങും.വിശ്വസിക്കാൻ പറ്റില്ല ഇങ്ങനുള്ളവരെയൊന്നും. റജിലയെ പറ്റി പറയുന്ന കേട്ടപ്പോൾ ദേശ്യം വന്നെങ്കിലും അവനൊന്നും പറഞ്ഞില്ല. ഒരു ജോലിയും പറഞ്ഞാൽ കേൾക്കില്ല . അടുക്കള പണിയാണേൽ അറിയും ഇല്ല. നിന്റെ ഉപ്പാക്ക് വട്ടുണ്ടോ. ഇങ്ങനെ ഒരാളെ ജോലിക്ക് വെക്കാൻ. എനിക്ക് പുറത്ത് പോകേണ്ട ഒരവിശ്യം ഉണ്ട്. പോട്ടെ. ഇനിയും ഇവിടെ നിന്നാൽ ഇവളെയെന്തെങ്കിലും ഞാൻ പറഞ്ഞു പോകും. അവൻ പോയി. അവൾക്ക് മനസ്സിലായിരുന്നു റജിലയെ പറഞ്ഞത് അവന് ഇഷ്ടായില്ലെന്ന്. നദീറും നാസിലയും രാത്രി സംസാരിക്കുന്നത് അവൾ കേട്ടിരുന്നു. . എന്തു കൈവിശാ ഇവൾ അനസിനും നദീറിനും കൊടുത്തത്. രണ്ടും ഇവളെ പിറകെയാണ്. ഭൂലോക രാംഭയാണെന്ന വിചാരം.ഇവളുള്ളോണ്ടാണ് നദീർ ഇപ്പൊ എന്നോട് തീരെ മിണ്ടാത്തത്.

റജിലയോടുള്ള ദേഷ്യം അവളിൽ ആളിക്കത്തി. ** ഞാൻ നാളെ ഇത്താത്തയുടെ വീട്ടിൽ പോകും. എനിക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു തരണം. കല്യാണത്തിന്റെ അന്ന് പോയ പോരെ. നിനക്ക് ആ കോളനിലെ പിള്ളേരുമായിട്ട് കറങ്ങി നടക്കാനല്ലേ നാളെത്തന്നെ പോകുന്നെ. കല്യാണത്തിന്റെ തലേ ദിവസമാണ് പോകണ്ടേ അപ്പോഴേ അടിച്ചു പൊളിക്കാൻ പറ്റു.കോളനിലെ കല്യാണം കൂടിയിട്ട് ഇല്ലല്ലോ. അതിന്റെ രസമൊന്നും നിങ്ങളെ വി ഐ പി കല്യാണത്തിന് കിട്ടില്ല. അതൊരു സംഭവ. വരുന്നോ എന്റെ കൂടെ. ഞാനില്ല മോളേ.... ആ കഞ്ചാവടിച്ചു നടക്കുന്ന പിള്ളേരല്ലേ. . അവർക്കെന്താടി താടിയും മുടിയും വെട്ടിയാൽ. എന്റെ ഓൾഡ് ജനറേഷനേ . ആപിള്ളേർ കേൾക്കണ്ട. അവർ കഞ്ചാവൊന്നും അല്ല. ഇപ്പോഴത്തെ ഫാഷനാ അത്. എത്ര കഷ്ടപെട്ടിട്ട അവർ അങ്ങനെ വളർത്തുന്നതെന്ന് അറിയോ. പണക്കാർ വെച്ച ഫാഷൻ പാവപ്പെട്ടവർ ആണെങ്കിൽ കഞ്ചാവ്. നിങ്ങൾ ഒക്കെ എപ്പോഴാ നന്നാവുക. ഫാഷൻ..കാണുമ്പോൾ കലി കയറുവാ.നീ പോയിട്ട് വന്നാൽ മതി.

അല്ല നിന്നെ ഇനി ആ വീട്ടിൽ കയറ്റുമോ. എവിടെയാ നീ താമസിക്കുക. ഒരു വാതിൽ അടച്ചാൽ ഏഴു വാതിൽ മലർക്കെ തുറക്കും എന്നല്ലേ. നിനക്ക് എവിടുന്നാ ഇത്രയും ധൈര്യം കിട്ടുന്നെ. ജയിക്കണം എന്ന ആത്മവിശ്വാസം മതി. ധൈര്യം ഒക്കെ താനേ വന്നോളും. തോൽക്കുന്നിടത്ത് എന്റെ ജീവിതവും അവസാനിക്കും. നീ പുലികുട്ടിയാടി. തോൽക്കില്ല. നീ ഇനി ഇങ്ങോട്ട് തിരിച്ചു വരുമോ. ജീവനോടെ ഉണ്ടെങ്കിൽ വരും. വായെടുത്ത നല്ലതൊന്നും പറയില്ല. ഒന്ന് തന്നാലുണ്ടല്ലോ. അവളെ തല്ലാൻ കയ്യോങ്ങി. നീ വന്നില്ലെങ്കിൽ ഞാൻ കൊണ്ട് വരും പറഞ്ഞില്ലെന്നു വേണ്ട. അവൾ ഒഴിഞ്ഞു മാറി കൊണ്ട് എണീറ്റു പോകാൻ നോക്കി. ഒന്ന് നിന്നെ നിന്റെ ലവർ എപ്പോഴാ നിന്നെ കൂട്ടാൻ വരിക. അവൾ ചിരിച്ചോണ്ട് പറഞ്ഞു. സോറി.ആ കക്ഷി വന്നപ്പോഴേ കരുതിയതാ കുരിശാണെന്ന്. ശരിക്കും ഉണ്ടോ അങ്ങനൊരാൾ എവിടുന്ന്. പിന്നെന്തിനാ അവനോട് അങ്ങനൊക്കെ പറഞ്ഞെ. ഇഷ്ടായില്ലെങ്കിൽ എന്നോട് പറയരുന്നില്ലേ. എനിക്ക് ഈ ചോക്ലേറ്റ് പിള്ളാരൊന്നും ശരിയാവില്ല.

മാത്രമല്ല എന്നെ പറ്റി എല്ലാം അറിയുന്ന ഒരാളെ മതി. എങ്ങനെയുള്ള ചെറുക്കനെയാ ഇനി ഞാൻ തപ്പണ്ടേ രാജകുമാരിക്ക്. അവൾ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു. എന്റെ ഉമ്മാന്ന് പറഞ്ഞു നടക്കുന്ന പൂതനയില്ലെ അവരുടെയും എന്നെ കെട്ടാൻ നടക്കുന്ന ആ കാലമാടന്റെയും മുഖത്ത് നോക്കി ഇതെന്റെ പെണ്ണാണെന്ന് പറയാൻ തന്റേടം ഉള്ള നട്ടെല്ലുള്ള ഒരു കട്ടക്കലിപ്പനെ. കൊട്ടേഷൻ ടീമിൽ ഉള്ള ഒരുത്തനെ മതീന്ന് നേർക്ക് നേരെ പറഞ്ഞ പോരെ. അവൾ പൊട്ടിച്ചിരിച്ചു. ഒരു കാര്യം ചെയ്യ് നീ കണ്ടുപിടിക്ക് അങ്ങനൊരാളെ. എന്നിട്ട് എനിക്ക് കാണിച്ചു താ. ഞാൻ കെട്ടിച്ചു തരാം. പെർമിഷൻ തന്നേ. പിന്നെ കാലുമാറരുത്. ഞാൻ കണ്ടുപിടിക്കും. ഞാൻ തന്നെ കണ്ടുപിടിച്ചോളാം. നീ കഷ്ടപ്പെടണ്ട. ** അസീനക്ക് ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു. നദീർ. അവനെ ആർക്കും വിട്ടുകൊടുക്കില്ല. എന്ത് ചെയ്തിട്ടാണെങ്കിലും അവനെ ഞാൻ സ്വന്തം ആക്കിയിരിക്കും. ഇവിടെ എല്ലാവർക്കും റജിലയെ വലിയ കാര്യമാണ്. അത് കാണുമ്പോഴാ കലി കയറുന്നെ. അവളെ ഇവിടെ നിന്നും എങ്ങനെയെങ്കിലും പറഞ്ഞു വിട്ടാലേ ശരിയാകൂ. രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. റജിലയാരുന്നു ഫുഡ്‌ കൊണ്ടുവെച്ചിരുന്നത്. അവൾ എല്ലാർക്കും ഉള്ള കറിയും എടുത്തു വരുമ്പോൾ അസീന അവളുടെ കാൽ തടഞ്ഞു.

അവൾ വീഴാൻ നോക്കി. അവളുടെ കയ്യിൽ നിന്നും കറിയും പ്ലേറ്റും താഴെ വീണു പൊട്ടിച്ചിതറി. അവൾ എന്താ ചെയ്യണ്ടെന്ന് അറിയാതെ എല്ലാരേയും നോക്കി. അസീനയുടെ കാൽ തട്ടിയാണ് വീണതെന്ന് അവൾ കണ്ടിരുന്നു. അസീന ഇതൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരുന്ന കണ്ടപ്പോൾ അവൾക്ക് മനസ്സിലായി മനപ്പൂർവം ചെയ്തതാണെന്ന്. നദീറും അനസും എണീറ്റു നിന്നു. അടുക്കളയിൽ നിന്നും മാമിയും ഉമ്മയും ഓടിയെത്തി. മാമി അവളെ വഴക്ക് പറയാൻ തുടങ്ങി. ഉമ്മയും വഴക്ക് പറഞ്ഞപ്പോൾ റജിലയുടെ കണ്ണ് നിറഞ്ഞു. വേണ്ടാത്ത പല വാക്കുകളും പറയാൻ തുടങ്ങിയപ്പോൾ നദീറിന്റെ ഉപ്പാക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. കയ്യിൽ നിന്നും അറിയാതെ വീണു. അതിന് ഇങ്ങനെ വഴക്ക് പറയണ്ട ആവിശ്യം ഇല്ല. അസീനയുടെയോ നാസിലയുടെയോ കയ്യിൽ നിന്നാണെങ്കിൽ ഇങ്ങനെ പറയോ ഇല്ലല്ലോ. അവളും ഇവളെ പോലത്തെ കുട്ടി തന്നെയല്ലേ. റജില വേണ്ടായെന്ന് കണ്ണ് കൊണ്ട് കാണിച്ചു. അവർ പെട്ടെന്ന് എണീറ്റു പോയി. നദീർ സഹതാപത്തോടെ അവളെ നോക്കി.

അതിനേക്കാൾ അവന് അത്ഭുതവും തോന്നി. ഉപ്പാക്ക് പെട്ടെന്നൊന്നും ദേഷ്യം വരില്ല. ഇവളെ പറഞ്ഞതും ആളാകെ മാറി. അവൾക്ക് അസീനയോട് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. അവൾ അടുക്കളയിലേക്ക് പോയി. അവിടെ നിന്നും മാമി അവളെ വഴക്ക് പറയുന്നത് നദീർ കേട്ടു. അവന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. അവനും എണീറ്റു പോയി. റജില മുകളിലെ ബാൽക്കണിയിൽ പോയിരുന്നു. അവൾക്ക് മാമി വഴക്ക് പറഞ്ഞതിൽ ആയിരുന്നില്ല സങ്കടം. നദീറിന്റെ ഉമ്മ ഇതുവരെ ഒന്നും പറഞ്ഞിട്ട് ഇല്ല. ആദ്യായി അവർ വഴക്ക് പറഞ്ഞപ്പോൾ വല്ലാതെ ഫീൽ ചെയ്തു. അവൾക്ക് അവളുടെ ഉമ്മയെ ഓർമ വന്നു. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. . അനസിനെ കണ്ടതും അവൾ കണ്ണ് തുടച്ചു. എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു സോറി. അതൊന്നും സാരമില്ല. എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ. നാളെ വീട്ടിലേക്ക് പോകുവാണെന്നു കേട്ടു. എപ്പോഴാ തിരിച്ചു വരിക. ഇത്താത്തയുടെ മോളെ കല്യാണം ആണ്. അത് കഴിഞ്ഞ്. ചിലപ്പോൾ കുറച്ചു ദിവസം കഴിയും.

ഞങ്ങളെയൊന്നും ക്ഷണിക്കുന്നില്ലേ. പാവപ്പെട്ടവരുടെ വീട്ടിലെ കല്യാണത്തിന് വരോ അതിന്. പിന്നെ വരാതെ. ക്ഷണിച്ചു നോക്ക്. എനിക്ക് വേറൊരു കാര്യം പറയാനുണ്ടായിരുന്നു. എന്താ അവൻ നിന്ന് പരുങ്ങുന്ന കണ്ടപ്പോഴേ അവൾക്ക് കാര്യം മനസ്സിലായി.എങ്ങനെയാ ഇപ്പൊ മുങ്ങുക ദൂരെ നിന്നും നദീർ കാണുന്നുണ്ടായിരുന്നു അവർ സംസാരിക്കുന്നത്. അനസിന്റെ പരുങ്ങൽ കണ്ടപ്പോൾ കാര്യം പന്തിയല്ലെന് അവന് തോന്നി. അവൻ പ്രൊപ്പോസ് ചെയ്യോ ഇനി. എന്ത് കൊണ്ടും എന്നേക്കാൾ ബെറ്ററാണ് എഞ്ചിനീയർ ആണ് കക്ഷി.നമ്മൾ ജോലിയും കൂലിയും ഇല്ലാത്തവൻ. പോരാത്തതിന് അവളുടെ നോട്ടത്തിൽ കോഴിടെ സ്വഭാവവും. അവൻ അവരുടെ അടുത്തേക്ക് പോയി. ഇനിയെന്തെങ്കിലും പൊട്ടിക്കാനുണ്ടൊന്നുള്ള ആലോചനആണോ. എത്ര വിലയുള്ള പ്ലേറ്റ് ആണെന്ന് അറിയോ.

എന്റെ ശമ്പളത്തിൽ നിന്നും പിടിച്ചോ അതിന്റെ പൈസ അവൾക്ക് ദേഷ്യം വന്നു. എല്ലാം നശിപ്പിച്ചു. അനസിന് നദീർ എങ്ങനെയെങ്കിലും പോയ മതീന്ന് ആയിരുന്നു. അനസ് ഞാൻ പോവ്വാ. ഇവനോട് സംസാരിച്ചാൽ ശരിയാകില്ല. അവൾ മനപ്പൂർവം മുങ്ങിയതാരുന്നു. അനസിനെ എങ്ങനെ ഒഴിവാക്കുന്നു നോക്കുമ്പോഴാ കറക്ട് ആയി നദീർ വന്നെ. കെട്ടിയെടുക്കാൻ കണ്ട സമയം. അവളോട്‌ ഇഷ്ടന്ന് പറയാൻ തുടങ്ങുകയാരുന്നു. അതോണ്ടല്ലേ വന്നത് അവൻ മനസ്സിൽ പറഞ്ഞു. സോറി ഇനിയും ടൈം ഉണ്ടല്ലോ അനസ് പോയി. ഇവനോട് എല്ലാം തുറന്നു പറയണം. അല്ലെങ്കിൽ ഞാൻ ഇവനോട് ചെയ്യുന്ന ചതിയായിരിക്കും അത്. അതിനു മുൻപ് റജില ഉപ്പാന്റെ ആരാണെന്നു കണ്ടുപിടിക്കണം. അവർ തമ്മിൽ എന്താണ് കണക്ഷൻ. നദീർ സാലിയോട് ഇതേപ്പറ്റി പറഞ്ഞു. ടാ ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ അവൾ നിന്റെ സിസ്റ്റർ ഒന്നും ആകില്ലല്ലോ. നിന്റെ ഉപ്പാനെ വിശ്വസിക്കാമോ. നദീറിന്റെ തെറി വിളികേട്ട് സാലി ചെവി പൊത്തിപ്പിടിച്ചു. എന്ത് ചോദിച്ചാലും കുനിഷ്ട് വർത്താനേ പറയു.നിന്നോട് പറയുന്ന എന്നെ വേണം ആദ്യം തല്ലാൻ. ** റജില പോകാൻ ഇറങ്ങുമ്പോൾ എല്ലാരോടും യാത്ര ചോദിച്ചു. നദീറിന്റെ ഉമ്മ അവളുടെ കയ്യിൽ കുറച്ചു പൈസ കൊടുത്തു.

ഒരു വഴിക്ക് പോകുന്നതല്ലേ വെച്ചോ. അവൾ നദീറിന്റെ ഉപ്പാനെ നോക്കി. വാങ്ങിക്കോ എന്ന് കണ്ണ് കൊണ്ട് കാണിച്ചു. ടിക്കറ്റ് ഓക്കേ അല്ലെ. ടിക്കറ്റ് അല്ല നദീർ ആണ് കൊണ്ട് വിടുന്നത്. അവൾ ഞെട്ടലോടെ അയാളെ നോക്കി. വട്ടുണ്ടോ . മോനോട് സ്നേഹം ഒന്നും ഇല്ലേ . എന്ത് വന്നാലും അവന്റെ കൂടെ ഞാൻ പോകില്ല. വാശി പിടിക്കണ്ട പോകാൻ നോക്ക്.അവന് അത് വഴി എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു. കൂട്ടത്തിൽ നിന്നെ ഡ്രോപ്പ് ചെയ്യുന്നുന്നെ ഉള്ളൂ. അവൾക്ക് എതിർത്തിട്ട് കാര്യമില്ലെന്ന് മനസ്സിലായി. നദീർ ഷൂവിന്റെ ലൈസ് കെട്ടുന്ന കണ്ടു. പോകാം. അവൻ എണീറ്റു വന്നു. അവന്റെ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച ഭാവം ആയിരുന്നു. ഇവൻ എന്നെപ്പറ്റി അറിയാൻ ഒപ്പിച്ച യാത്രയാണിതെന്ന് അവൾക്ക് മനസ്സിലായി. പാതിക്ക് വെച്ചു ഞാൻ മുങ്ങും. നിനക്ക് ഒരിക്കലും ഞാൻ ആരാണെന്നു കണ്ടെത്താൻ കഴിയില്ല. അവൻ കാറിൽ കേറി. അവൻ ഷൂ ഇടാൻ ഇരുന്ന സ്ഥലത്ത് അവന്റെ പേഴ്സ് അവൾ കണ്ടു. മൂപ്പർ എടുക്കാൻ മറന്നതാണ്. അവൾ ആരും കാണാതെ അതെടുത്തു അവളുടെ ബാഗിൽ ഇട്ടു. നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രയാക്കി ഞാനിത് മാറ്റിതരാം. എന്നോട് ചെയ്തതിനെല്ലാം പകരം വീട്ടാൻ പറ്റിയ അവസരം കൂടിയാണ് ഇത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story