💘റജില 💘: ഭാഗം 13

rajila

രചന: സഫ്‌ന കണ്ണൂർ

നിന്റെൽ കാശ് ഉണ്ടോ. ഉണ്ടല്ലോ ഇനി തന്നില്ലെന്ന് വേണ്ട. 50 രൂപയെടുത്തു നദീറിന് കൊടുത്തു. വായിൽ നിന്നും വന്ന തെറി റജിലയുണ്ടല്ലോന്ന് ഓർത്ത് വിഴുങ്ങി. സന്ദർഭം നോക്കാതെ കോമഡി കാണിക്കല്ലേ. എന്താ നിർത്തിയെ വിളിക്കെടാ തെറി. പാൽ വാങ്ങാൻ കടയിൽ പോവുകയാരുന്ന എന്നെ ഇവളെ ഒന്ന് ഡ്രോപ്പ് ചെയ്തിട്ട് വരാം നീ കയറ് എന്നും പറഞ്ഞു കാറിൽ കയറ്റി. പത്തു ഇരുപത് കിലോമീറ്റർ കൂട്ടി വന്നിട്ട്.ക്യാഷ് ഉണ്ടോന്നോ. അറ്റ്ലീസ്റ്റ് ഒരു നല്ല ഷർട്ടും പാന്റ് എങ്കിലും ഇട്ടിനെങ്കിൽ എനിക്ക് സങ്കടം ഉണ്ടാവില്ലായിരുന്നു . അവൻ ഇട്ടിരുന്ന പഴയ ട്രാക്ക്സ്യുട്ടിലേക് നോക്കി. നിന്നോടാരാ കോപ്പേ ചാടികേറി വരാൻ പറഞ്ഞേ. ഞാൻ കരുതിയത് വല്ല ബസ്റ്റോപ്പിലോ റയിൽവേ സ്റ്റേഷനിലോ ആണെന്നല്ലേ. പിറകിൽ നിന്നും ഹോൺ അടി കൂടി. അവൻ കാർ സ്റ്റാർട്ട്‌ ആവാത്ത പോലെ ചെയ്തു എന്തെങ്കിലും ചെയ്തേ പറ്റു.

എന്നാലും എന്റെ പേഴ്‌സ് എവിടെയാ പോയെ. റജിലയുടെ കയ്യിൽ പൈസ ഉണ്ട്. ഉമ്മ കൊടുക്കുന്ന കണ്ടിരുന്നു. ആത്മാഭിമാനം കൊണ്ട് ചോദിക്കാൻ പറ്റുന്നില്ല. വേറെ ഒരു രക്ഷയും ഇല്ല. ടീ ക്യാഷ് കൊടുക്ക്. നിനക്ക് പിന്നെ തരാം. അവൾ ചിരി വന്നത് ഉള്ളിലൊതുക്കി.എത്ര ടൈമായി ഇതിന് വേണ്ടി കാത്തിരിക്കുന്നു. എന്റെൽ വെക്കാൻ തന്നിരുന്നോ ചോദിക്കുമ്പോൾ തരാൻ. കലിപ്പ് വന്നെങ്കിലും പിടിച്ചു നിന്നു. നിന്റെ കയ്യിലുള്ള പൈസ കൊടുക്ക്. ഞാൻ പിന്നെ തരാം. എപ്പോ തരാൻ. എനിക്ക് ആവിശ്യം ഉള്ള പൈസയാണ്. നിന്നോട് പറഞ്ഞതല്ലേ എന്നെ ബസ്സ്റ്റോപ്പിൽ ഇറക്കാൻ. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല.

ഫുൾ ടാങ്ക് പെട്രോളും അടിച്ചു എന്നിട്ട് എന്നോട് ക്യാഷ് കൊടുക്കാൻ. എനിക്ക് ബസ്സിനാണെങ്കിൽ പത്തിരുന്നൂർ രൂപയെ വേണ്ടു. വാശി കാണിക്കല്ല. പ്ലീസ്. ഒന്ന് പൈസ കൊടുക്ക്. നിനക്ക് വീട്ടിൽ എത്തിയാലുടനെ അയച്ചു തരാം. അവൻ താഴ്മയോടെ പറഞ്ഞു. എന്റെ പൊന്നു റജു ഒന്ന് പൈസ കൊടുക്ക്. പിറകിലുള്ളവർ ഇപ്പൊ തന്തക്കും തള്ളക്കും എല്ലാം വിളിക്കും സാലി പറഞ്ഞു. അവൾ പൈസ കൊടുത്തു. കുറച്ചു ദൂരം കഴിഞ്ഞു. നദീർ റോഡരുകിലായി കാർ നിർത്തി പുറത്തിറങ്ങി. പിന്നാലെ സാലിയും. എന്താടാ കാർ നിർത്തിയെ പൈസ ഇല്ലാതെ എവിടേക്ക് പോകാൻ. തിരിച്ചു പോയാലോടാ. ഇവളെ സഹിക്കുന്നേലും നല്ലത് അതാണ്‌. ഇപ്പൊ തന്നെ പെട്രോൾ അടിച്ച പൈസയുടെ കാര്യം ഒരു അഞ്ചാറു പ്രാവശ്യം പറഞ്ഞു. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് പോയിട്ട് തിരിച്ചു വരുന്ന കാര്യാ പറഞ്ഞത്.

അല്ലാതെ ഇവളെ ബസ് കേറ്റിവിടുന്നതല്ല. ഉപ്പ എന്റെ ഫ്രണ്ടിന്റെ ട്രാവൽസിലാ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പോയത്. അങ്ങനെയാ ഇവൾക്ക് പോകേണ്ട സ്ഥലം അറിഞ്ഞതും. ഒന്നും അറിയാത്ത പോലെ ഉപ്പാനോട് ഞാൻ ഇന്ന് ഇവിടേക്ക് വരുന്നുണ്ടെന്നു പറഞ്ഞതും.ഉപ്പ ഇവളെ ഡ്രോപ്പ് ചെയ്യാൻ എന്നോട് പറഞ്ഞതും. എനിക്ക് അറിയണം ഇവൾ ആരാണെന്ന്. ഇത് ലാസ്റ്റ് ചാൻസ് ആണ്. പക്കാ പ്ലാൻ ആണല്ലോ. എല്ലാം പോയില്ലേ. പോയിട്ട് തിരിച്ചു വരവ് നടക്കില്ല. ഇവൾ കൂടെ വരണമെന്നും ഇല്ലല്ലോ. കണ്ണും പൂട്ടി മുന്നോട്ട് വിട്ടാലോ മുത്തേ . നീ കൂടെ നിക്കോ. പിന്നില്ലാതെ. പക്ഷേ എന്റെ ഡ്രസ്സ്‌....... നമുക്ക് ഒപ്പിക്കടോ.അവൻ കൈ നീട്ടി. സാലി കൈ പിടിച്ചു. എന്തായാലും നമുക്ക് നേരിടാടാ. ഈ സമയം റജിലയും കണക്ക് കൂട്ടുകയാരുന്നു. എങ്ങനെ ഇവരെ കണ്ണ് വെട്ടിക്കാൻ പറ്റും. പൈസ ഇല്ലാത്തോണ്ട് തിരിച്ചു പോയ മതിയാരുന്നു ഇവർ.

പരമാവധി വെറുപ്പിക്കുന്നുണ്ട് കാശിന്റെ കാര്യവും പറഞ്ഞു അവർ വന്നു കാർ സ്റ്റാർട്ട്‌ ചെയ്തു. പോകാം. അവൾ മൂളി. എന്ത് പ്ലാൻ ഇട്ട രണ്ടും തിരിച്ചു വന്നതാവോ എന്നെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ മതി. എന്റെ ഫ്രണ്ട് ഉണ്ട് അവിടെ. ഞങ്ങൾ ഒന്നിച്ചു പോയിക്കൊള്ളാം. നദീറിന്റെ മുഖത്ത് ചിരി വന്നു. മുങ്ങാൻ ഉള്ള അടവാണ്. അവൾക്ക് കൂടി ഇരിക്കാൻ കാറിൽ സ്ഥലം ഉണ്ട്. അവളെയും കൂട്ടിക്കോ. അവളെ വീട്ടിൽ പോയി കൂട്ടണം. സാലി ഇപ്പൊ പറഞ്ഞേ ഉള്ളു. വൈകുന്നേരത്തെ ചായ കിട്ടിയില്ലെന്ന്. ഞങ്ങളെ കയ്യിൽ ആണെങ്കിൽ പൈസയും ഇല്ല. അവിടെ പോയാൽ ഫ്രീയായിട്ട് ചായ കിട്ടുമല്ലോ. ഇവൻ രണ്ടും കല്പിച്ചാണല്ലോ. അവൾ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് മുഴുവൻ നദീറിനെ എങ്ങനെ ഒഴിവാക്കാം എന്നായിരുന്നു. അവൻ പെട്ടെന്ന് കാർ നിർത്തി. ചെക്കിങ് ആണെന്ന് തോന്നുന്നു. വണ്ടിക്ക് ബുക്കും പേപ്പറും ഒന്നും ഇല്ലേ.

അതുണ്ട്. ലൈസൻസ് ഇല്ല. ഫൈൻ അടക്കാൻ കാശും ഇല്ല. നല്ല കാര്യം. നിന്റെൽ കാശ് ഉണ്ടല്ലോ. പിന്നെന്താ പ്രോബ്ലം. നീ കൊടുക്ക്. നിനക്ക് അല്ലെ വീട്ടിൽ പോകണ്ടേ. നിങ്ങൾ തിരിച്ചു പോയിക്കോ. ഞാൻ ബസ്സിന്‌ പോയിക്കൊള്ളാം. എന്റെൽ കാശ് ഒന്നും ഇല്ല. ഉണ്ടെന്ന് എനിക്കറിയാം. കളിക്കാതെ കാശ് എടുക്കെടി. ഞങ്ങൾക്കിത് വലിയ പ്രോബ്ലം ഒന്നും അല്ല സ്ഥിരായിട്ട് പൊക്കുന്നത് തന്നെയാ . നിനക്ക് ലേറ്റ് ആകും അത്രയേ ഉള്ളൂ. പറഞ്ഞില്ലെന്നു വേണ്ട. എന്റെ കയ്യിൽ ഇല്ല. സത്യം. എവിടെയെങ്കിലും atm ഉണ്ടെങ്കിൽ പറയ്. എടുക്കാം. അവൻ കാർ സൈഡാക്കി നിർത്തി. പുറത്തിറങ്ങി. ചുറ്റും നോക്കി. നോ രക്ഷ. വൺ വേ ആയോണ്ട് തിരിച്ചു പോകാനും പറ്റില്ല. എന്താടാ ചെയ്യാ. അറിയാത്ത സ്ഥലവും. ഇന്ന് ആരെയാണാവോ കണി കണ്ടേ. കാർ സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി.

റജില. നിനക്ക് ഡ്രൈവിങ് അറിയോ. അവൾ ലൈസൻസ് എടുത്തു കാണിച്ചു. നദീറും സാലിയും മുഖത്തോട് മുഖം നോക്കി. അവർ രണ്ടു പേരും കാറിൽ കേറി. നദീർ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചു.ഡ്രൈവിങ്ങിൽ എക്സ്പേർറ്റ് ആണ്. ആറുമാസായി ലൈസെൻസ് കിട്ടിയിട്ട്. ഇവളുടെ ഡ്രൈവിങ് കണ്ടിട്ട് വർഷങ്ങളായി ഡ്രൈവ് ചെയ്യുന്ന പോലെയാണ്. നീ ആൾ കൊള്ളാലോ. വയസ്സ് 19. ഡ്രൈവിംഗ് അറിയാം. ലൈസൻസ് ഉണ്ട് .എത്രയാ Atm കാർഡ്.കൂടാതെ ക്രെഡിറ്റ്‌ കാർഡ്. പാൻ കാർഡ് തുടങ്ങി എല്ലാം ഉണ്ട് കയ്യിൽ. ജോലിയോ വീട്ടുജോലി. എന്നാലോ ഒരു ഗ്ലാസ്‌ കഴുകാൻ പോലും മര്യാദയ്ക്ക് അറിയില്ല. അടുക്കള കണ്ടിട്ടേ ഇല്ല. ടാ സാലി ഇത്രേം സാലറി ഉണ്ടെങ്കിൽ നമുക്കും പോയാലോ വീട്ടു ജോലിക്ക്. റജില അവളുടെ ബാഗ് നോക്കി. അത് നദീറിന്റെ കയ്യിൽ കണ്ടു. മൊത്തം ചെക്ക് ചെയ്തല്ലോ.

നാണം ഇല്ലല്ലോ മറ്റുള്ളവരുടെ ബാഗ് ചോദിക്കാതെ എടുക്കാൻ. ഇല്ല. നിന്റെ കയ്യിൽ കാശുണ്ടെന്ന് മനസ്സിലായി. ഒരു പറ്റുബുക്ക്‌ വാങ്ങിക്കോ. ഇവിടുന്ന് നിന്റെ വീട്ടിൽ എത്തുന്ന വരെയുള്ള ഞങ്ങളെ ചിലവ് എഴുതിക്കോ അതിൽ. നാളെ രാവിലെ നിന്റെ അക്കൗണ്ടിൽ പൈസ ഇട്ട് തന്നോളം. ഉത്തരവ്. വേറെ എന്തെങ്കിലും വേണോ. എനിക്ക് വേണം. ഒരു ജോഡി ഡ്രെസ്സ്. ഒരു കല്യാണവീട്ടിലൊക്കെ പോകുമ്പോൾ അതിന്റെ ഗമയിൽ ഒക്കെ പോകണ്ടേ. എന്നെ വീട്ടിൽ കയറ്റുമൊന്ന് തന്നെ അറിയില്ല. അപ്പോഴാ. ഇവന്മാരെ ... അവൾ ഒരു വലിയ ഷോപ്പിംഗ് മാളിൽ കാർ നിർത്തി. ഒരു ചെറിയ കടയിൽ മതിയാരുന്നു. ഇവിടൊക്കെ മുടിഞ്ഞ റേറ്റ് ആയിരിക്കും. ഇവൾ വലിയ കാശുകാരിയാടാ. കണ്ടില്ലേ സെറ്റപ്പൊക്കെ. ഫ്രീയായിട്ട് വാങ്ങി തരും വേണേൽ Atm കാർഡ് ഉണ്ടായിട്ട് കാര്യമില്ല. അതിൽ കാശും കൂടി വേണം. അതിലൊക്കെ നോ ബാലൻസ്. ഓഓഓ. വിശ്വസിച്ചു നീ പോയി ഡ്രെസ്സ് എടുത്തോ ബിൽ ഞാൻ പേ ചെയ്തോളാം മുങ്ങാനുള്ള പ്ലാൻ ആണോ. ഞാൻ കൂടി വന്നോളാം പോരെ.

അവർ മൂന്നാളും കൂടി പോയി. സാലിക്ക് ഡ്രെസ്സ് എടുക്കുമ്പോൾ നദീർ ഒരു റെഡ്‌മെറൂൺ ഷർട്ട് എടുത്തു കണ്ണാടിയിൽ നോക്കി വെച്ച് നോക്കുന്നുണ്ടായിരുന്നു അവന് അത് നന്നായി ചേരുന്നുണ്ടായിരുന്നു. റജില നോക്കുന്നത് കണ്ണാടിയിലൂടെ അവൻ കണ്ടു. കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ അവൾ മിഴികൾ താഴ്ത്തി. അവൻ ആ ഷർട്ട് അവിടെ തന്നെ വെച്ചു. സാലി ഒരു പാന്റും ഷർട്ടും എടുത്തു. അവർ കാണാതെ അവൾ ആ ഷർട്ട് കൂടി എടുത്തു. ബില്ല് അടച്ചു. നിന്റെ വീട്ടിലേക്ക് ഇനി എത്ര ദൂരം ഉണ്ട്. 50km. അറിയാഞ്ഞിട്ട് ചോദിക്കുവാ നീ എങ്ങനെയാ ഇത്രേം ദൂരത്ത് നിന്നും ഞങ്ങളെ നാട്ടിൽ എത്തിയത്. ബസ്സിന് കോമഡിയാ. ചിരിക്കാൻ ടൈം ഇല്ല. എങ്ങനെയാണേലും രാത്രി ആവും വീട്ടിൽ എത്താൻ. ഞാൻ വീട്ടിൽ ഒന്ന് വിളിച്ചു പറയട്ടെ. അവർ ടെൻഷൻ ആവും. അവൾ ഫോണും എടുത്തു കുറച്ചു ദൂരേക്ക് പോയി.

പോകാം. അവൾ തിരിച്ചു വന്നു. പാതിവഴിക്ക് എത്തിയതും കാർ കേടായി. ഒരു രക്ഷയും ഇല്ല. എന്താ പറ്റിയെന്നു പോലും മനസ്സിലാവുന്നില്ല. അടുത്തെങ്ങും ഒരു കടപോലും ഇല്ല. 7മണിയും ആയി. അവൻ ടയറിന് ആഞ്ഞടിച്ചു. നീ എന്റെ കാറിൽ കാൽ കുത്തിയത് മുതൽ എന്റെ കഷ്ടകാലം തുടങ്ങി . എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. നദീർ അവളോട്‌ ചൂടായി. ഞാൻ പറഞ്ഞോ എന്നെ കൊണ്ട് വിടാൻ. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. ഞാൻ പോയിക്കൊള്ളാം. അവൾ ബാഗും എടുത്തു പുറത്തിറങ്ങി. നിക്കെടി അവിടെ. പുര കത്തുമ്പോൾ വാഴ വെട്ടുന്നോ. ഇവിടെങ്ങും ഒരു വർക്ഷോപ്പ് പോലും ഇല്ല. എങ്ങനെ നന്നാക്കാന. എനിക്ക് വീട്ടിൽ പോകണം. ഇവിടെ നിന്നിട്ട് ഞാൻ എന്തു ചെയ്യാനാ. വീട്ടിൽ സമയത്ത് എത്തണം. ഒന്നിച്ചല്ലേ വന്നത് പോകുന്നതും ഒന്നിച്ച് തന്നെ ആയിരിക്കും. അതൊക്കെ പോട്ടെ ഇവിടെ അടുത്തെങ്ങും വർക്കശാപ് ഇല്ലെന്ന് നിന്നോട് ആര് പറഞ്ഞു. അവൾ ഒരു നിമിഷം പതറി. എനിക്ക്.... എനിക്ക് അറിയാം ഈ സ്ഥലം. അത് കൊണ്ട് പറഞ്ഞതാ.

എങ്ങനെ അറിയാന്ന്. എനിക്ക് അറിയാം അത്ര തന്നെ. അവൾ പോകാൻ നോക്കി. അവൻ അവളുടെ ബാഗ് പിടിച്ചു വെച്ചു. നിനക്ക് അറിയുന്ന സ്ഥലം ഞങ്ങൾക്ക് അറിയാത്ത സ്ഥലവും. അപ്പൊ നീ പോയാൽ എങ്ങനെയാ. എന്റെ ബാഗ് താടോ. ഒന്നിച്ചു പോകാന്നേ. അതല്ലേ അതിന്റെ ശരി. സാലി പറഞ്ഞു. അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു. ഇന്ന് ഇനി ഏതായാലും കാർ നന്നാകാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്താ നിങ്ങളെ പ്ലാൻ. എന്തു പ്ലാൻ. മേലെ ആകാശം. താഴെ ഭൂമി. എനിക്ക് അങ്ങനെ അല്ല. ചോദിക്കാനും പറയാനും ആളുണ്ട്. ഇങ്ങനൊരു സ്ഥലത്ത്. ഒരു മനുഷ്യനെയും കാണാനും ഇല്ല. കണ്ടിട്ട് തന്നെ പേടിയാവുന്നു. എന്നാ അവരെ വിളിച്ചു പറയ്. വന്നു കാർ നന്നാക്കാൻ. എന്താന്ന് വെച്ച ആലോചിച്ചു തീരുമാനിക്ക്. എന്നിട്ട് എന്നെ വിളിക്ക്. അവൾ കാറിൽ കയറി ഇരുന്നു ടാ ഇനിയിപ്പോ എന്താ ചെയ്യാ.

ആരെങ്കിലും വരുമോന്ന് നോക്കാം. ഒരു കാർ വരുന്നത് കണ്ടു. നദീർ കൈ കാണിച്ചു. കുറച്ചു ദൂരെയായി അത് നിർത്തി. നദീർ അവരുടെ അടുത്തേക്ക് പോയി. അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു കാറിൽ ഉണ്ടായിരുന്നത് കാർ കേടായി . അടുത്ത് ഏതെങ്കിലും വർക്ഷോപ്പോ മറ്റോ ഉണ്ടെങ്കിൽ ഒന്ന് ഹെല്പ് ചെയ്യോ. അടുത്ത് ഒരു ചെറിയ വർക് ഷോപ്പ് ഉണ്ട്. ഞാൻ ആളെ പറഞ്ഞു വിടാം. താങ്ക്സ് അങ്കിൾ. അവൻ കാറിനടുത്തേക്ക് തിരിച്ചു വന്നു. ടാ സാലി രക്ഷപെട്ടു. ആളെ അയക്കന്ന പറഞ്ഞെ. ടീ പോത്തേ നീ അല്ലെ പറഞ്ഞെ. അടുത്ത് വർക്ഷോപ് ഇല്ലെന്ന് ഉണ്ടല്ലോ. കാറിൽ നോക്കിയ അവൻ ഞെട്ടിപോയി. ടാ അവളെവിടെ പോയി. സാലിയും വന്നു നോക്കി. നീ അവരോടു സംസാരിക്കുന്നത് നോക്കി നിൽക്കുകയാരുന്നു ഞാനും. ശ്രദ്ധിച്ചില്ലെടാ അവന് ചെറിയ പേടി തോന്നി. അവൻ കുറച്ചു ദൂരത്തേക്കെല്ലാം അവളെ വിളിച്ചു ഓടി പോയി നോക്കി.

അവന് പേടിയും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. അവസാനം തളർന്ന പോലെ റോഡിൽ കുത്തിയിരുന്നു. ചുമലിൽ കൈവെച്ചത് കണ്ടു. അവൻ നോക്കി സാലി. അവൾക്ക് ഇരുട്ട് പേടിയാ. തനിച്ചു എവിടേം പോകില്ല.അവൾക്ക് എന്തെങ്കിലും അപകടം പറ്റിയിട്ട് ഉണ്ടാവുമോ പേടിയാവുന്നെടാ. അവന്റെ കണ്ണ് നിറഞ്ഞു. എവിടുന്ന് വെച്ചാ അന്വേഷിക്കുക. ഒരു ഫോൺ നമ്പർ പോലും കയ്യിൽ ഇല്ല. സാലി ഒരു കടലാസ് അവന് നേരെ നീട്ടി. അവന്റെ പേഴ്‌സും. ഇത് എവിടുന്നു കിട്ടി. വായിച്ചു നോക്ക്. എന്നെ അന്വേഷിക്കണ്ട. ഞാൻ പോവുന്നു. സോറി. പറഞ്ഞാൽ നിങ്ങൾ വിടില്ലെന്നും അറിയാം. നിങ്ങളെ എന്റെ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ടാണ്. നിങ്ങൾ തിരിച്ചു പോയിക്കോ. നിന്റെ പേഴ്‌സ് ഇതിന്റെ കൂടെ വെക്കുന്നു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം. ഫോൺ നമ്പറും വെച്ചിട്ടുണ്ട്.

അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവളെ ചീത്ത വിളിച്ചോണ്ട് ആ കടലാസ് ചുരുട്ടി എറിഞ്ഞു. കയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ടു പൊട്ടിക്കാന തോന്നുന്നേ.സാലി പറഞ്ഞു. ഇനി എന്തു ചെയ്യും. കാണിച്ചു കൊടുക്കാം അവൾക്ക് ഞാനാരാണെന്ന്. അവളെ എങ്ങനെ തിരിച്ചു വരുത്തിക്കണമെന്ന് എനിക്ക് അറിയാം. നീ വിളിക്ക് ഇനി എന്നിട്ട് ഞാൻ പറഞ്ഞത് പോലെ ചെയ്യ്. Mm ഹലോ . അവൾ അറ്റൻഡ് ചെയ്തു. ഇത് ചീറ്റിങ്ങ് ആയി പോയി റജില . പറഞ്ഞിട്ട് പോകാമായിരുന്നു. സോറി. നിങ്ങൾ പോയിക്കൊള്ളൂ.ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെയാണ്. പേടിക്കുകയൊന്നും വേണ്ട പിന്നെ അവൾ കേട്ടത് സാലിയുടെ പരിഭ്രാന്തിയോടെ നദീറെന്ന് ഉള്ള വിളിയാരുന്നു. ടാ എന്താ പറ്റിയെ. സൂക്ഷിച്ചു നടക്കണ്ടേ. അവൾ ഒരുപാട് പ്രാവിശ്യം ഹലോ എന്ന് പറഞ്ഞെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. അവൾ ഫോൺ കട്ട് ചെയ്യാതെ അവരുടെ സംസാരം ശ്രദ്ധിച്ചു. ടാ വേദനയുണ്ടോ. ഒരുപാട് ബ്ലഡ്‌ പോകുന്നുണ്ടല്ലോ. പിന്നെ ഫോൺ കട്ടായി. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. നദീറിന് എന്താ പറ്റിയെ.

അവന് വല്ല അപകടവും പറ്റിയോ. ഒരുപാട് തവണ വിളിച്ചെങ്കിലും പിന്നെ ഫോൺ ആരും എടുത്തില്ല. അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി. ഹൃദയം കിടന്നു പിടക്കുന്നു. നദീറിന് അപകടം ഒന്നും സംഭവിക്കല്ലേ. എന്തിനാടാ ഇതൊക്കെ. അവൾ തിരിച്ചു വരുമോ വരും. നിന്റെ ഒടുക്കത്തെ ആക്ടിങ് അല്ലേ അകലെ നിന്നും ഒരു ഓട്ടോ വരുന്നത് കണ്ടു. അതിൽ നിന്നും റജില ഇറങ്ങി. നദീറിന്റെ അടുത്തേക്ക് ഓടി വന്നു. അവൾ അവനെ അടി മുടി നോക്കി.അവൾക്ക് കാര്യം മനസ്സിലായി അവൾ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ നദീറിന്റെ കൈ അവളെ കവിളിൽ പതിഞ്ഞിരുന്നു. വേണ്ടെടാ വിട്ടേക്ക്. സാലി വന്നു അവനെ പിടിച്ചു വെച്ചു. കൊല്ലുകയാ വേണ്ട ഈ പിശാചിനെ. ആ ലെറ്റർ കിട്ടുന്ന വരെ ഞാൻ അനുഭവിച്ച വേദന അത് എനിക്കെ അറിയു. പാതിജീവൻ പോയി. സോറി. അവളുടെ ഒരു സോറി...

.അവൻ വീണ്ടും തല്ലാൻ കയ്യോങ്ങി. അവൾ കവിളിൽ കൈ വെച്ചു. എന്തു വേദനയടാ പിശാചേ. ഒടുക്കത്തെ തല്ലായിപോയി. നിന്നെ ഒരിക്കലും മറക്കില്ലട്ടാ സാലി ഇതെല്ലാം കണ്ടു അന്തം വിട്ടു നിക്കുന്ന ഓട്ടോ കാരനെ അവൾ കണ്ടു. ഇവർ എന്നേം കൊണ്ടേ പോകു മോനെ നീ വിട്ടോ. നിനക്ക് അറിയുന്ന ആളാണോ ഇത്. വഴിന്ന് കിട്ടി കേറി. സാലി നീ ഈ ഓട്ടോയിൽ പോയി വർക്ഷോപ്പിൽ നിന്നും ആളെ കൂട്ടി വാ. സാലി പോയി. അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. അവൾ അവനോട് ഒന്നും മിണ്ടിയില്ല കാറിൽ കേറി ഇരുന്നു. അവനും ഒന്നും മിണ്ടാൻ തോന്നിയില്ല. നദീർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്ക് കാറിലേക് നോക്കുന്നുമുണ്ട്. സാലി പെട്ടെന്ന് തന്നെ തിരിച്ചു വന്നു. കാർ ശരിയാക്കി അയാൾ ആ ഓട്ടോയിൽ തന്നെ പോയി. അപ്പൊ എങ്ങനയാ കാര്യങ്ങൾ. നിന്റെ വീട്ടിലേക്ക് പോകുവല്ലേ. അവൾ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. ഏതായാലും കഷ്ടപ്പെട്ട് വന്നതല്ലേ കല്യാണം കൂടിയിട്ട് പോകാം. തല്ല് കിട്ടിയപ്പോൾ ഇവൾക്ക് ബുദ്ധി വന്നല്ലോ സാലി.

നാളെ രാവിലയെ ഇനി പോകാൻ പറ്റു.ഇന്ന് എവിടെയെങ്കിലും റൂം എടുക്കേണ്ടി വരും. അല്ലെങ്കിൽ കാറിൽ തന്നെ ഇരിക്കാം. നിന്റെ വീട്ടിൽ പോയാലെന്താ നാളെ രാവിലയെ പോകാൻ പറ്റു.അവിടെ താമസിക്കാൻ റൂം ഒന്നും ഇല്ല. ഇവിടെ അടുത്ത് ഒരു റിസോർട്ട് ഉണ്ട്. ഇന്ന് അവിടെ കഴിയാം. ഈ റിസോർട്ട് കഴിഞ്ഞ പിന്നെ അടുത്തെങ്ങും ഇല്ല. അവർ അത് സമ്മതിച്ചു. അവർ റിസോർട്ടിലേക്ക് പോയി. സാലിയോട് പോയി റൂം എടുക്കാൻ പറഞ്ഞു. ഒരു റൂമേ ഉള്ളൂ. സാലി തിരിച്ചു വന്നു പറഞ്ഞു. നീ റൂമിൽ കിടന്നോ. ഞങ്ങൾ വിസിറ്റേഴ്സ് റൂമിലോ കാറിലോ അഡ്ജസ്റ് ചെയ്തോളാം. ഞാൻ ഒറ്റക്കോ. എനിക്ക് പേടിയാ. അല്ലാതെ പിന്നെ ഞങ്ങളുടെ കൂടെ കിടക്കാനോ. ഞാൻ തനിച്ചു പോവില്ല. അറിയാത്ത സ്ഥലം. അറിയാത്ത ആൾക്കാരും. അവള് പറഞ്ഞതിലും കാര്യമുണ്ടെടാ. ഇന്നത്തെ കാലാ വിശ്വസിക്കാൻ പറ്റില്ല. നീ ഇവളെയും കൂട്ടി റൂം എടുക്ക്. ഞാൻ എവിടെയെങ്കിലും ഒപ്പിച്ചോളാം. നേരം പുലരുന്ന വരെയുള്ള കാര്യമല്ലേ. ഇവന്റെ കൂടെയോ ഒരു റൂമിൽ അതും പറ്റില്ല. പിന്നെന്തു ചെയ്യും പിശാചേ. അവന് ദേഷ്യം വന്നു. അല്ലെങ്കിൽ നിന്റെ വീട്ടിലേക്ക് തന്നെ പോകാം. അവിടത്തെ അവസ്ഥ ഓർത്തപ്പോൾ അവൾ സമ്മതിച്ചു. എന്താ പേര്. മിസ്സിസ് നദീർ. നദീർ കണ്ണും മിഴിച്ചു അവളെ നോക്കി.

അഡ്രെസ്സ് എഴുതിയത് അവൻ നോക്കി. അതിലും എഴുതിയത് മിസ്സിസ് നദീർ. റൂം കാണിച്ചു തന്നിട്ട് റൂം ബോയ് പോയതും അവൻ കലിപ്പോടെ അവളുടെ അടുത്തേക്ക് ചെന്നു. ആരോട് ചോദിച്ചിട്ടടി മിസ്സിസ് നദീർ എന്ന് പേര് കൊടുത്തേ കെട്ടിയോന്റെ പേര് മാറ്റാൻ പറ്റോ. സാലി ഹസ്ബൻഡ് ആൻഡ് വൈഫ് എന്നാ പറഞ്ഞിന്. പിന്നെ ഞാൻ എന്തു ചെയ്യാനാ. അവൻ ഒന്ന് അടങ്ങി. അവൻ സോഫയിൽ പോയി കിടന്നു. നീ ബെഡിൽ കിടന്നോ. അവൾ അവനെ നോക്കി കിടന്നു. എന്താ നോക്കുന്നെ. തല്ലാൻ വരുന്നുണ്ടോന്ന്. ഒരു സോറി എങ്കിലും പറഞ്ഞൂടെ തെണ്ടീ. ഇപ്പോഴും വേദന ഉണ്ട്. നദീർ അവളുടെ കവിളിൽ നോക്കി. കവിളിൽ വിരൽ പാട് ചുവന്നു തിണർത്തിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലിപോയതായിരുന്നു. നീ എന്തിനാ തിരിച്ചു വന്നത് തല്ല് വാങ്ങാൻ അവന്റെ മുഖത്ത് പുഞ്ചിരി വന്നു.

നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നല്ലേ. രണ്ടിന്റെയും പ്ലാൻ ഒരുപാട് ഇഷ്ടായി. എന്നാലും കുറച്ചു കൂടിപ്പോയി. നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്. ഇത്താത്ത. അവരുടെ ഭർത്താവ് ഇത്താത്തയുടെ മക്കൾ. ഉമ്മമ്മ. എല്ലാരും ഉണ്ട്. ഉപ്പയും ഉമ്മയും അവളുടെ കണ്ണ് നിറഞ്ഞു.ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. അവർ ജീവിച്ചിരിപ്പില്ലേ അവളുടെ നിൽപ്പ് കണ്ട് അവന് സങ്കടം വന്നു സോറി. വേദനയിൽ പൊതിഞ്ഞ ഒരു ചിരി അവളുടെ മുഖത്ത് കണ്ടു. നീ എങ്ങനെയാ എന്റെ നാട്ടിൽ എത്തിയത്. മറുപടിയൊന്നും കിട്ടാത്തത് കൊണ്ട് അവൻ എണീറ്റു വന്നു നോക്കി. ഉറങ്ങിയോ ഉറക്കം നടിച്ചതാണെന്ന് മനസ്സിലായി.ഇവൾ ഇപ്പോഴും എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ടെന്ന് അവന് തോന്നി. ഒരു നിമിഷം അവൻ അവളെത്തന്നെ നോക്കി നിന്നു പോയി. വെളുത്തു തുടുത്ത അവളുടെ കവിളത്തു ആ പാടുകൾക്ക് പോലും മൊഞ്ചുണ്ടെന്ന് അവന് തോന്നി. കവിളിൽ തൊടാൻ കൈ നീട്ടിയെങ്കിലും അവൻ ഒന്ന് മടിച്ചു കൈ പിൻവലിച്ചു. ***

രാവിലെ റജില ആണ് അവനെ വിളിച്ചുണർത്തിയത്. ഹലോ കെട്ടിയോനെ എണീക്കുന്നില്ലേ. എന്തുറക്കമാണ്. അവൻ കണ്ണും തിരുമ്മി എണീറ്റു. നേരം ഒരുപാട് ആയോ. ഒൻപതു മണിയായി. എന്നാ കുറച്ചു കൂടി ഉറങ്ങട്ടെ. എണീറ്റിട്ടു ഇപ്പൊ വേറെ പണിയൊന്നും ഇല്ലല്ലോ. അവൻ പുതപ്പും പുതച്ചു തിരിഞ്ഞു കിടന്നു. അവൾ കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. ടീ നിന്നെ ഇന്ന് ഞാൻ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അവന്റെ മേലേക്ക് വീണു. അവൾ എണീക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. കെട്ടിയോൾ എവിടെക്കാ പോകുന്നെ ചോദിക്കട്ടെ. സോറി. ഇന്നലെ നിന്നെ കാണാത്ത ടെൻഷനിൽ ആകെ വട്ടുപിടിച്ച പോലെയായി. അതാ തല്ലിയത്. കലിപ്പൻ തന്നെയാണോ ഇത് പറയുന്നേ. അതും ഇത്രയും സോഫ്റ്റ്‌ ആയിട്ട്. വിശ്വസിക്കാനാവാതെ അവൾ അവനെ തന്നെ നോക്കി. കണ്ടാൽ കീരിയും പാമ്പും. ആരും ഇല്ലെങ്കിൽ റൊമാൻസും. അവൾ ഞെട്ടിപ്പിടിച്ചു എണീറ്റു. സാലി. ഞാൻ പോയി റെഡിയാവട്ടെ എന്നും പറഞ്ഞു

അവൾ മുഖത്ത് നോക്കാതെ പോയി. കൃത്യ ടൈമിന് തന്നെ എത്തിയല്ലോ തെണ്ടീ അതേടാ ഞാൻ അവിടെ കൊതുക് കടിയും കൊണ്ട് കിടന്നപ്പോൾ സുഗിക്കായിരുന്നില്ലേ രണ്ടും. അവൻ തലയിണ എടുത്തു എറിഞ്ഞു. എണീറ്റു റെഡിയാവാൻ നോക്ക്. പോകുന്ന വഴിക്ക് കുറച്ചു സാധനം വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു ഒരു ഷോപ്പിംഗ്മാളിൽ കാർ നിർത്തി. അവരും കൂടെ പോയി. എല്ലാ കടയിലും കയറി ഇറങ്ങി പൈസ പോലും നോക്കാതെ അവൾ വാങ്ങിക്കൂട്ടുന്ന സാധനം കണ്ടു അവർ ഞെട്ടിപ്പോയി.കട മൊത്തത്തിൽ വാങ്ങുകയാണോന്ന് പോലും തോന്നിപ്പോയി. ഒരു കട പോലും കേറാൻ ബാക്കിയില്ല. ബേക്കറി. സൂപ്പർ മാർക്കറ്റ്. ഫ്രൂട്ട്. തുണിക്കട. അവസാനം ജ്വല്ലറി. ഒന്ന് മതിയാക്കോ കാറിൽ വെക്കാൻ ഇനി സ്ഥലം ഇല്ല. അല്ലേടി നിന്റെ വീട്ടിലേക്കു തന്നെയാണോ ഇത്രയും. കല്യാണം ആയിട്ട് അവരൊന്നും വാങ്ങിയിട്ടില്ലേ. അവൾ ചിരിക്കുക മാത്രം ചെയ്തു. അവൾ പറഞ്ഞ വഴിയിലൂടെ പോയി അവസാനം ഒരു കോളനിയിൽ എത്തി. ഇനി മുന്നോട്ട് കാർ പോകില്ല. നടക്കണം.

അവൻ കാർ നിർത്തി പുറത്തിറങ്ങി. ചുറ്റും നോക്കി. ചെറിയൊരു കോളനി. അടുപ്പിച്ചു അടുപ്പിച്ചു കുറേ വീട്. പാവപ്പെട്ടവർ മാത്രം ജീവിക്കുന്ന ഏരിയ ആണെന്ന് കാണുമ്പോൾ മനസ്സിലാകും അധികം വൃത്തിയൊന്നും ഇല്ല. തുറന്നിട്ട ഓടകൾ കണ്ടപ്പോൾ അവൻ മുഖം ചുളിച്ചു. ഇവിടെയാണോ ഇവൾ താമസിക്കുന്നത്. കുറച്ചു ദൂരെയായി ചെറിയൊരു ഓടിട്ട വീട് അവൾ കാണിച്ചു. അതാണ്‌ എന്റെ വീട്. നദീർ വിശ്വസിക്കാനാവാതെ അവളെതന്നെ നോക്കി. റജിലതാത്ത വന്നേ.ഏതോ ഒരു ചെറിയ ചെക്കൻ വിളിച്ചു പറഞ്ഞു. പിന്നെന്താ സംഭവിച്ചെന്ന് നദീറിനും സാലിക്കും മനസ്സിലായില്ല. പിന്നെ മൊത്തം ബഹളവും പടയും. കോളനിയിലെ മൊത്തം കുട്ടികളും അവിടെ എത്തി. അവളുടെ ചുറ്റും കൂടി. അവന് അന്ന് രാത്രി ഫോൺ വിളിച്ചത് ഓർമ വന്നു. ഇതേ ബഹളം തന്നെയാണ് അന്നും കേട്ടത്. അതിൽ ഒരു കുട്ടിയെ ചേർത്തു പിടിച്ചു അവൾ പറഞ്ഞു ഇതാണ് എന്റെ ഇത്താത്തയുടെ ഇളയ മകൻ. കണ്ടതും കേട്ടതും വിശ്വസിക്കാനാവാതെ നദീർ സാലിയെ തന്നെ നോക്കി നിന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story