💘റജില 💘: ഭാഗം 14

rajila

രചന: സഫ്‌ന കണ്ണൂർ

ഞങ്ങൾ എന്താടീ നിന്റെ ജോലിക്കാരോ മനസ്സിലായില്ല കാറിൽ നിന്നും സാധങ്ങൾ ഒക്കെ ആരെടുക്കുന്ന കരുതിയ കയ്യും വീശി പോണേ ഏത് സാധനങ്ങൾ അവൻ കാറിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഇതെവിടെ പോയി. അവൻ ചുറ്റും നോക്കി. കുട്ടിപ്പട്ടാളത്തിന്റെ കയ്യിൽ സാധങ്ങൾ കണ്ടു. ഒരു ബാഗ് മാത്രമേ അവളുടെ കയ്യിൽ ഉള്ളൂ. അവർ എല്ലാം വീതിച്ചു എടുക്കുന്നു. എല്ലാർക്കും ഷെയർ ചെയ്യണേ. തല്ല് ഉണ്ടാകരുത്. അവൾ വിളിച്ചു പറഞ്ഞു. ഇവർക്ക് വേണ്ടിയാണോ ഇതൊക്കെ വാങ്ങിയത് നിന്റെ വീട്ടിലേക്ക് അല്ലേ. എല്ലാർക്കും. ഇവിടുള്ളവർ എല്ലാം എന്റെ സ്വന്തമാണ്. നേരത്തെ ഇത്താത്തയുടെ മോൻ എന്ന് പറഞ്ഞ ചെറുക്കനും അവരുടെ കൂടെ വന്നു. * ദാ കണ്ടോളൂ റജിലയുടെ കൊട്ടാരം. അവൾ നേരത്തെ കാണിച്ച വീടിന്റെ മുന്നിലെത്തി. ചെറിയ ഒരു ഓടിട്ട വീട്. കുറച്ചെങ്കിലും വൃത്തിയും കാണാൻ കൊള്ളുന്നതും ആ വീട് തന്നെയാണ്.

പക്ഷെ അവിടെ ഒരു കല്യാണ വീടിന്റെ യാതൊരു ചമയവും ഇല്ല. പെയിന്റ് പോലും അടിച്ചിട്ട് ഇല്ല. കല്യാണം ആണെന്ന് പറഞ്ഞതും കളവാണോ. ഉമ്മാ ഇതാരാ വന്നതെന്ന് നോക്കിയേ. ആചെറുക്കൻ വിളിച്ചു പറഞ്ഞു. മെലിഞ്ഞു ഒരു നാല്പത്തഞ്ചു വയസ്സെങ്കിലും പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു. ഇത് എന്റെ ഇത്താത്ത. അവളെ കണ്ടതും ആ സ്ത്രീ ഒന്ന് ഞെട്ടിയത് പോലെ തോന്നി. ഇവളുമായി യാതൊരു സാമ്യവും ഇല്ല. നിന്നോട് ഇനി ഇവിടേക്ക് വരരുതെന്ന് പറഞ്ഞതല്ലേ. ഞാൻ പിന്നെ എവിടേക്ക് പോകാന എവിടേക്കെങ്കിലും. ഇപ്പൊ ഇറങ്ങണം ഇവിടെ നിന്നും. ഞാൻ സൗദയുടെ കല്യാണം കൂടാൻ വേണ്ടിയാ വന്നത്. കൂടിയിട്ട് പോയി കൊള്ളാം. എന്റെ മകളുടെ കല്യാണത്തിന് ഞാൻ ആരെയും ക്ഷണിച്ചിട്ട് ഇല്ല. നിന്നോട് ഇവിടെ നിന്നും ഇറങ്ങി പോകാനാ പറഞ്ഞത്. കല്യാണം കൂടാൻ വന്നിട്ട് ഉണ്ടെങ്കിൽ കൂടിയിട്ടേ പോകു.

ആ സ്ത്രീ അവളുടെ നേർക്ക് കൈ കൂപ്പി. ദയവുചെയ്തു മോള് തിരിച്ചു പോകണം. അപേക്ഷയാണ.അവരുടെ കണ്ണ് നിറഞ്ഞിരുന്നു. അകത്തുനിന്നും പ്രായമുള്ള ഒരു സ്ത്രീയും ഇറങ്ങി വന്നു.അവൾ അവരെ ഓടിച്ചെന്നു കെട്ടിപിടിച്ചു. ഉമ്മാമ സുഖമാണോ. നീ എന്തിനാ വന്നേ. വരരുതെന്ന് പറഞ്ഞതല്ലേ. എന്റെമോള് പെട്ടന്ന് തിരിച്ചു പോയിക്കോ. ദൂരെ നിന്നും കണ്ടിട്ട് പോയിക്കൊള്ളാം.അത് തടയാൻ ആർക്കും കഴിയില്ലല്ലോ. അവൾ ഇറങ്ങി പോയി. പിന്നാലെ സാലിയും നദീറും ഒന്ന് നിന്നെ ഇവിടെ എന്തൊക്കെയാ നടക്കുന്നെ. കണ്ടില്ലേ എന്താണെന്നു. നിങ്ങളോട് പറഞ്ഞതല്ലേ വരണ്ടന്ന്. എല്ലാം കണ്ടു തൃപ്തി ആയല്ലോ. ഇനി തിരിച്ചു പൊയ്ക്കൂടേ. കണ്ടമൃഗത്തിന്റെ തൊലികട്ടിയാ. വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ. അവൾ കുറച്ചു ദൂരെ ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറയ ഷെൽട്ടറിൽ പോയി ഇരുന്നു.

അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു എന്താടി ഇളിക്കുന്നെ നിങ്ങളെ കാണുമ്പോ പഴയൊരു പരസ്യത്തിലെ നായക്കുട്ടിയെ ഓർമ വന്നു. ഒരു ചെറുക്കന്റെ പിന്നിൽ തന്നെ നടക്കുന്ന ആലോചിച്ചു നോക്കിയാൽ അത് തന്നെയാണ് അവസ്ഥ. ഇവളെ പിന്നാലെ നടക്കുക തന്നെയല്ലേ ചെയ്യുന്നേ നിന്നെയെന്ത വീട്ടിൽ കയറ്റാതെ. അതിനു മാത്രം എന്താ ഒപ്പിച്ചത് സാലി ചോദിച്ചു. ടാ സാലി എനിക്ക് വേറെരു ഡൗട്ടുണ്ട് നമ്മളെ പറഞ്ഞയക്കാൻ ഇവൾ കാണിക്കുന്ന ഡ്രാമ ആണോന്നു. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഇനമാ ഇത്. നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിറകെ കെട്ടിയെടുക്കാൻ. പറഞ്ഞോന്നു. അവൾ അവന്റെ നേരെ തട്ടിക്കയറി . ഇത്താത്ത ഇവിടെയിരിക്കയാണോ ഞാൻ എവിടെയൊക്കെ തിരക്കി. ഇത്താത്തയുടെ മോൻ എന്ന് പരിചയപ്പെടുത്തിയ കക്ഷിയാണ്. ടാ കുട്ടിത്തേവാങ്കെ എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷം.

ഇത്തൂസ് ഇല്ലാതെന്ത് വിശേഷം അല്ലടാ വീട്ടിലെന്താ പന്തലൊന്നും ഇടാഞ്ഞത്. പെയിന്റും അടിച്ചില്ലേ. ഇനി കല്യാണം മാറ്റി വെച്ചോ അപ്പൊ കാര്യം ഒന്നും അറിഞ്ഞില്ലേ. ഞാൻ കരുതി എല്ലാം അറിഞ്ഞിട്ടാ വന്നെന്ന. എന്നോട് ആരും ഒന്നും പറഞ്ഞില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ നിന്നെ കേറാൻ വിടാത്ത വീട്ടിൽ കോളനിയിൽ ഉള്ള ആരും കയറില്ലെന്ന പറയുന്നേ. കല്യാണത്തിന് പോലും ആരും കൂടില്ലന്ന്. എന്തിന് ജോലിക്ക് വിളിച്ചാൽ പോലും ആരും വരാറില്ല . ഉപ്പ വാശിക്ക് പുറത്തു നിന്നും പണിക്ക് ആളെ കൂട്ടി വന്നെങ്കിലും മുനീർക്കയും ടീമും വിട്ടില്ല. ഉപ്പയുമായി കുറച്ചു ഉരസലൊക്കെ ഉണ്ടായി. ഉമ്മ കരഞ്ഞു കാല് പിടിച്ചോണ്ടാ വെറുതെ വിട്ടത്. അപ്പൊ അങ്ങനെയൊക്കെയാ കാര്യങ്ങൾ അല്ല ഇത്തുസേ ഇവരൊക്കെ ആരാ. എന്തിനാ വന്നത്. എന്റെ ഫ്രണ്ട്സാ. നാട് കാണാൻ വന്നതാ. നിന്റെ പേരെന്താ നദീർ അവനോട് ചോദിച്ചു നാസിം അപ്പൊ എങ്ങനെയാ നിങ്ങൾ പോകുവല്ലേ. വരുന്നോ എന്റെ കൂടെ. നദീറിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ എണീറ്റു നിന്നു. എന്താ ഇപ്പൊ ചോദിച്ചേ അല്ലാ....

ഞങ്ങളെ കൂടെ നാട്ടിലേക്ക് വരുന്നൊന്ന്. ഏതായാലും നിന്നെ വീട്ടിൽ കയറ്റില്ലല്ലോ. പിന്നെ ഇവിടെ നിന്നിട്ടെന്താ. കല്യാണം കൂടാൻ വന്നിനെങ്കിൽ കൂടിയിട്ടേ പൊകൂ. നിങ്ങൾ വിട്ടോ. അതാണ്‌ എന്റെ ഇത്തൂസ്. ഇന്ന് ഇവിടെ പൊളിയാരിക്കും. ലവ് യൂ ലവ് യൂ റ്റൂ ഞങ്ങൾ പോകണോ വേണ്ടയൊന്ന് ഞങ്ങൾ തീരുമാനിച്ചോളാം.നിന്റെ കാലിൽ അല്ലല്ലോ നടക്കുന്നെ. ഇടക്കിടക്ക് പോയിക്കോ എന്ന് പറയാൻ. വിശന്നിട്ടു വയ്യ വല്ല ഫുഡും കിട്ടുമോ. ഇവിടെ ഫൈവ്സ്റ്റാർ ഹോട്ടൽ ഒന്നും ഇല്ല. ചെറിയൊരു ചായക്കട ഉണ്ട്. അവിടെ ചോറ് കിട്ടും. പോയി നോക്കിക്കോ. ആദിത്യമര്യാദ എങ്കിലും കാണിക്കെടീ. ആദ്യായിട്ട് നാട്ടിൽ വന്നിട്ട് ഇങ്ങനെയാണോ പെരുമാറുക. സൽക്കരികേണ്ട മുതല്. ആര് പറഞ്ഞു വരാൻ. അവൾ കവിളിൽ കൈ വെച്ചു പറഞ്ഞു. ഏതായാലും വാ എനിക്കും അവിടെ വരെ പോകേണ്ട ആവിശ്യം ഉണ്ട്. കട കണ്ടപ്പോൾ അവർക്ക് കയറാൻ തോന്നിയില്ല. ഒന്ന് മടിച്ചു നിന്നു. റജിലക്ക് അത് മനസ്സിലായി. കാണാൻ ഇങ്ങനെയാണേലും നല്ല വൃത്തിയുള്ള ഫുഡാ. ധൈര്യായിട്ട് കഴിച്ചോ.

കുറച്ചു പ്രായം ഉള്ള ആൾ ഇറങ്ങി വന്നു ടീച്ചർ എപ്പോഴാ വന്നേ. വാ കയറി ഇരിക്ക് ഇപ്പൊ വന്നേ ഉള്ളൂ. നമ്മളെ ടീംസ് ഒക്കെ എവിടെയാ ഇക്കാ ടീച്ചറോ ഇവൾ ടീച്ചറാണോ ആർക്കറിയാം. അവർ ചോറ് കഴിക്കുമ്പോൾ അഞ്ചാറു ബോയ്സ് വന്നു അവരുടെ മുന്നിൽ ഇരുന്നു. എല്ലാത്തിനും നല്ല കട്ടത്താടി കണ്ടു സാലി അവരെ നോക്കി നിന്നു. അവരെ ഹെയർസ്റ്റേയിലും വേഷം ഒക്കെ കണ്ടു. അവർ മനസ്സിൽ ഓർത്തു. ഇമ്മാതിരി പിള്ളേരും ഈ കോളനിയിൽ ഉണ്ടോ. അവർ റജിലയെ തന്നെ നോക്കി ഇരുന്നു വായിൽ പ്ലാസ്റ്റർ ഒന്നും ഒട്ടിച്ചിട്ടില്ല. ഇനി സംസാരശേഷി പോയോ. അല്ലെങ്കിലും കുറച്ചു മൊഞ്ചുള്ളവർക്ക് അഹങ്കാരം കൂടുതൽ ആയിരിക്കും അതാ മിണ്ടാതെന്ന് തോന്നുന്നു. എന്നാലും ഉണ്ടക്കന്നും ഉരുട്ടി നോക്കുന്നത് കാണാൻ ഒടുക്കത്തെ മൊഞ്ചാണ് കമെന്റ് മൊത്തം റജിലയോട് ആണെന്ന് അവർക്ക് മനസ്സിലായി

അതിനു മറുപടി പറഞ്ഞത് മുന്നിലുള്ള വെള്ളം അവരുടെ മേലേക്ക് ഒഴിച്ചായിരുന്നു. അവർ എണീറ്റു പിറകോട്ടു മാറി .റജില കയ്യിൽ കിട്ടിയതൊക്കെ എടുത്തു അവരെ എറിയാൻ തുടങ്ങി. അവർ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. നിനക്കെന്താടി വട്ടായോ.ഒന്ന് മതിയാക്ക് അവൾ അവിടെ ഒരു ബെഞ്ചിൽ പോയിരുന്നു. കാര്യം പറയ് മുത്തേ. അല്ലാതെ മുഖവും വീർപ്പിച്ചു ഇരുന്നിട്ട് കാര്യം ഇല്ല. അവരും അവളുടെ ചുറ്റും പോയി ഇരുന്നു അവരുടെ സംസാരത്തിൽ നിന്നും പരിജയം ഉള്ളത് ആണെന്ന് അവർക്ക് മനസ്സിലായി. ഈ പന്നിയുടെ വായിൽ നിന്നും ഒന്നും പുറത്തു വരില്ലല്ലോ. എനിക്ക് എല്ലാം കണ്ടു കലി കയറുന്നുണ്ട്. നദീർ പറഞ്ഞു എന്റെ വീട് മരണവീടാനോ അതോ കല്യാണവീടോ.വീട് ബഹിഷ്കരിക്കാൻ നിങ്ങൾ ആരാ. ഞങ്ങളെ പെങ്ങൾക്ക് കയറാൻ പറ്റാത്ത വീട്ടിൽ ഞങ്ങളും കയറുന്നില്ല.

നിന്നെ ആദ്യം വീട്ടിൽ കയറ്റട്ടെ എന്നിട്ട് തീരുമാനിക്കാം അത് കല്യാണ വീടകണോന്ന്. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. അപ്പോഴേക്കും അവളെ ഇത്താത്ത ഓടി വന്നു. നീ പോവില്ലെന്ന് തന്നെയാണോ. അവൾ എവിടെയും പോകില്ല. കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. എന്റെ പൊന്നു ഇത്താത്ത ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല. എന്നെ അയാൾ ഒന്നും ചെയ്യില്ല. അത് പേടിച്ചല്ലേ ഇത്താത്ത എന്നോട് പോകാൻ പറഞ്ഞു കൊണ്ടിരിക്കുന്നെ. എല്ലാരും കേൾക്കാൻ പറയുവാ ഈ കല്യാണം നല്ല രീതിയിൽ നടന്നില്ലെങ്കിൽ പിന്നെ ഞാൻ ഈ നാട്ടിൽ കാലു കുത്തില്ല. ഉമ്മാനെ തൊട്ട് സത്യം ഇട്ട പറയുന്നേ. അവർ എല്ലാവരും ഒന്ന് ഞെട്ടിയപോലെ തോന്നി. നീ പറഞ്ഞത് പോലെ ഒക്കെ ഞങ്ങൾ ചെയ്യാം. പക്ഷേ നീ കൂടെ ഉണ്ടായിരിക്കണം. പറ്റുമോ. നീ ആ വീട്ടിലേക്കു വരണം. സമ്മതം ഇത്താത്ത എന്തു പറയുന്നു. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഇവളില്ലാതെ എന്തു കല്യാണം . ആ കാലമാടൻ എന്റെ കുട്ടിയെ ഒന്നും ചെയ്യാതെ നോക്കിയാൽ മതി. പേടിച്ചിട്ടാ പോകാൻ പറഞ്ഞത് .

പോകാൻ പറ അയാളോട്. നിനക്ക് പേടിയുണ്ടോടി. ഇല്ലെന്ന് അവൾ തലയാട്ടി. ഇതാരാ പുതിയ രണ്ടുപേർ എന്റെ ഫ്രണ്ട്സാ. അവൾ അവരെ പരസ്പരം പരിചയപ്പെടുത്തി. പിന്നെ എല്ലാം കൗതുകത്തോടെ നോക്കി നിക്കുവായിരുന്നു നദീറും സാലിയും. കോളനി മൊത്തം ആ വീട്ടിൽ എത്തിയിരുന്നു. പൈന്റടിക്കുന്നവര് ഒരു ഭാഗത്ത്‌. പന്തൽ ഇടുന്നു ചിലർ. വൈകുന്നേരം ആകുമ്പോഴേക്കും അതൊരു കല്യാണവീടായി മാറി. റജിലയും അവരുടെ കൂടെ കൂടി അവരെ സഹായിച്ചു കൊണ്ടിരുന്നു. ഏതായാലും വന്നു. നോക്ക് കുതിയെപ്പോലെ ഇരിക്കാതെ സഹായിക്കാൻ നോക്ക്. അതൊക്കെ ചെയ്യാം. നിന്നെ ആരാ വീട്ടിൽ കയറ്റത്തെ. എന്താ ശരിക്കും പ്രോബ്ലം. അവൾ അവന്റെ മുന്നിലായി ഇരുന്നു. എന്റെ ഇത്താത്തയുടെ ഭർത്താവ്. അവരുടെ വീടാണ് ഇത്. ആൾ ലേശം പിശകാ. മര്യാദയ്ക്ക് പണിക്കും പോകില്ല. എന്നും കള്ളും കുടിച്ചു തല്ലും ബഹളവും. ഒരു ദിവസം രാത്രി ഇത്താത്തയെ തല്ലുന്നകണ്ടു എനിക്ക് സഹിച്ചില്ല. അയാൾക്ക്‌ ഇട്ടു രണ്ടു പൊട്ടിച്ചു.

എന്നെ ഇറക്കി വിട്ടു. ഇനി ഈ വീട്ടിൽ കാല് കുത്തരുതെന്നും പറഞ്ഞു. ഇവർ ഇതിന്റെ പേരിൽ മൂപ്പരുമായി ഉടക്കി. ഇത്താത്തയുടെ ഭർത്താവിനെ തല്ലുകയും ചെയ്തു. അതിന്റെ ഒക്കെ ദേഷ്യം എന്നോടായി. അന്ന് ഇത്താത്ത എന്നെ വണ്ടി കേറ്റി വിട്ടതാ. എന്നെ അയാൾ എന്തെങ്കിലും ചെയ്യുന്നു പേടിച്ച ഇത്താത്ത വീട്ടിൽ കയറ്റാതെ. ഇത്താത്തക്ക് ഞാൻ എന്ന് വെച്ചാ ജീവനാ. സ്വന്തം മോളെ പോലെ തന്നെയാ കാണുന്നതും. നിങ്ങളെ നാട്ടിൽ എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്. അവിടെ എന്തെങ്കിലും ജോലി ശരിയാക്കി തരാന്ന് പറഞ്ഞു. നിന്റെ ഉപ്പാന്റെ അടുത്ത് അങ്ങനെയാ എത്തിയത്. ഇനി എന്തെങ്കിലും അറിയണോ. നിന്റെ ഉപ്പയും ഉമ്മയും അവൾ മുകളിലേക്ക് കൈ കാണിച്ചു. ഈ തലതിരിഞ്ഞ ജന്മത്തെ സഹിക്കണ്ടല്ലോന്ന് കരുതി നേരത്തെ പോയി. അവളുടെ കണ്ണ് നിറഞ്ഞു. അവൾ എണീറ്റു പോയി. എന്താടാ നദീർ ഇതൊക്കെ. എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവൻ ഒന്ന് മൂളുകമാത്രം ചെയ്തു. പാവം. ഈ വീടും അവളുടെ അവസ്ഥയൊക്കെ കാണുന്നത് നാണക്കേടായത് കൊണ്ടായിരിക്കും എല്ലാം മറച്ചു വെച്ചത്.

അതിനെ തല്ലുകയും ചെയ്തു. കെട്ടു കഴിഞ്ഞു കൊടുക്കുന്നതിൽ നിന്നും ഒന്ന് കുറച്ചോളാം എന്താ പറഞ്ഞേ ഞാൻ ഇവരോട് ചോദിക്കാൻ പോവുകയാ ഈ കാന്താരിയെ എനിക്ക് തരുമോന്നു. അവൻ നദീറിനെ അഭിമാനത്തോടെ നോക്കി. നന്നായെടാ പാവപ്പെട്ട വീട്ടിലെ ആണെന്നറിഞ്ഞിട്ടും വേണ്ടാന്ന് വെച്ചില്ലല്ലോ. നീ മാസ്സട അവളില്ലാതെ എനിക്ക് പറ്റില്ലെടാ. എനിക്കവളെ വേണം. ഞാൻ ഉപ്പാനോട് പറയാൻ പോവ്വുകയാ എല്ലാം. ** ഉമ്മാ ഉപ്പ വരുന്നുണ്ട്. ഇത്താത്തയുടെ ഭർത്താവ് എന്ന് പറയുന്ന ആൾ വരുന്നത് കണ്ടു. എന്താ സംഭവിക്കുകയെന്ന് എല്ലാരും ഉറ്റു നോക്കികൊണ്ടിരുന്നു. അയാൾ വന്നതും റജിലയുടെ അടുത്തേക്ക് പോയി. മോള് എന്നോട് പൊറുക്കണം. എനിക്ക് ഒരബദ്ധം പറ്റിയതാണ്. ഇനി ഒരിക്കലും ഞാൻ കുടിക്കില്ല. എല്ലാവരും അത്ഭുതത്തോടെ നോക്കി. ഇതെന്തു മറിമായം. ഇയാൾ ഇത്ര പെട്ടന്ന് നന്നായോ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. സാലി നദീറിനെ നോക്കി ചിരിച്ചു . നിന്റെ തല്ലിന് ഇത്രയും സ്ട്രോങ്ങ്‌ ഉണ്ടോ. അയാൾ എത്ര പെട്ടെന്നാ മാറിയത്. എന്റെ പെണ്ണിനെ നോവിച്ചാൽ പിന്നെ ഞാൻ കയ്യും കെട്ടി നോക്കിയിരിക്കോ.

അയാളുടെ മോളെ കല്യാണം ആയി പോയി അല്ലേൽ ഇപ്പൊ ഹോസ്പിറ്റലിൽ കിടന്നേനെ. അവളുടെ ഫ്രണ്ട്സ് നദീറിന് നേരെ നോക്കി സല്യൂട്ട് ചെയ്തു. * നാട് കാണാൻ ഇറങ്ങിയപ്പോൾ ചായ കുടിക്കാനെന്നും പറഞ്ഞു ആ കടയിലേക്ക് നദീറും സാലിയും പോയി. ടീച്ചർ എവിടെ അവൾ അവിടെ തിരക്കിലല്ലേ. അല്ല റജിലയെ എന്തിനാ ടീച്ചർ എന്ന് വിളിക്കുന്നെ. അയാൾ ഒന്ന് ചിരിച്ചു. ഇവിടത്തെ പിള്ളേർക്ക് ഇവിടിരുന്നു ക്ലാസ്സ്‌ എടുക്കൽ ഉണ്ട്. അവര് വിളിക്കുന്ന കേട്ട് എനിക്കും ശീലായി. അവളെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണല്ലോ. പിന്നില്ലാതെ ഞങ്ങളുടെ മാലാഖയാ അത്. ഇവിടത്തെ കുട്ടികൾ വെക്കേഷൻ ആവാൻ കാത്തിരിക്കുന്നത് സ്കൂൾ പൂട്ടാനല്ല. അവളെ കാണാനാ. എല്ലാ വെക്കേഷനും വരും. അവൾക്ക് ഇത്താത്തന്ന് വെച്ചാ ജീവനാണ്. വന്നാൽ കോളനി മൊത്തം ഉത്സവംപോലെയാണ്. ഇവിടത്തെ കുട്ടികളെ മൊത്തം ചിലവും അവളാ നോക്കുന്നത്. പാവം മോളാ. പണത്തിന്റെ യാതൊരു അഹങ്കാരവും ഇല്ല. ഇന്നത്തെ കാലത്ത് മനസ്സിൽ നന്മയുള്ളവർ ചുരുക്കാ.അവൾക്ക് എവിടെ പോയാലും നല്ലതേ വരൂ.

എന്താടാ ഈ കേൾക്കുന്നേ. അവൾ ഇവിടെ ഉള്ളത് അല്ലേ. ഇയാൾ എന്തൊക്കെയാ പറയുന്നേ. മിണ്ടാതിരിക്ക്. അവൾക്ക് ഇത്താത്തന്ന വെച്ചാൽ ജീവന അല്ലേ നദീർ പറഞ്ഞു. പിന്നല്ലാതെ അവൾ കുട്ടിയായിരിക്കുമ്പോൾ അവളെ നോക്കാൻ വീട്ടിൽ ജോലിക്ക് പോയതാ അവര്. ഇപ്പൊ അവരെ നോക്കുന്നത് അവളാ. ആരും ഇല്ലെന്നുള്ള സങ്കടം മറക്കുന്നത് ഇവിടെ വരുമ്പോഴാണെന്ന് അവൾ പറയും. അപ്പൊ ഈ ഇത്താത്ത അവളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ആളാണോ നിങ്ങൾക്ക് ഇതൊന്നും അറിയില്ലേ അവൾ ഒന്നും പറഞ്ഞില്ല. ബന്ധുവിന്റെ കല്യാണം ആണ് എന്ന് പറഞ്ഞ ക്ഷണിച്ചത്. അവളുടെ മനസ്സിൽ ബന്ധു തന്നെയാ. അവളെ വീട്ടിൽ ജോലിക്ക് നിന്നിരുന്നതാ. റജിലയുടെ ഉപ്പയും ഉമ്മയും മരിച്ചപ്പോൾ ജോലി മതിയാക്കി ഇവൾ ഇങ് പോന്നു. റജില പിന്നെ എല്ലാ വെക്കേഷനും ഇവരെ കാണാൻ വരും. പിന്നെ ഞങ്ങൾ ഒക്കെയായി കൂട്ടായി.

ഇവിടത്തെ ഒരാളെ പോലെ തന്നെയാ ഇപ്പൊ അവൾ. ഞങ്ങൾക്കൊക്കെ എന്താവശ്യം ഉണ്ടെങ്കിലും ഓടി വരും. ഇപ്പൊ ആ കല്യാണത്തിന് വേണ്ട എല്ലാ ചിലവും അവളാണ്. കടയിലേക്ക് ആള് വന്നതോടെ അയാൾ പോയി. എന്താടാ ഇത് ശരിക്കും റജിലയാരാ.അവളുടെ വീട്ടിലെ വേലക്കാരി ഇത്താത്ത. അവളോ നിന്റെ വീട്ടിലെ വേലക്കാരി. എനിക്കൊന്നും മനസ്സിലാവുന്നില്ല വായെടുത്ത കളവേ പറയു പിശാച് അവളെ കൊണ്ട് സത്യം പറയിക്കാൻ കഴിയൊന്ന് ഞാനും ഒന്ന് നോക്കട്ടെ. കാണിച്ചു കൊടുക്കാം ഞാനാരെന്ന്. അവരെ തിരക്കി പിറകെ വന്ന റജില കടയുടെ പിന്നിലേക്ക് മറഞ്ഞു നിന്നു. ഇനി എന്ത് കളവ റബ്ബേ പറയുക. കലിപ്പിലാണല്ലോ. ഇപ്പുറത്തെ കവിളും പോക്കാ.നല്ലൊരു മറുപടിയില്ലാതെ ഇവന്റെ അടുത്തേക്ക് പോയാൽ പെടും. ഏതായാലും സത്യം പറയാൻ പറ്റില്ല. ഇവിടുന്ന് മുങ്ങിയാലോ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story