💘റജില 💘: ഭാഗം 15

rajila

രചന: സഫ്‌ന കണ്ണൂർ

എന്താടി ഒളിഞ്ഞു നോക്കുന്നെ ഒളിഞ്ഞു നോക്കുന്ന സുഖം നേർക്ക് നേരെ നോക്കിയാൽ കിട്ടോ. ഇതിൽ ആരാ നിന്റെ കലിപ്പൻ അവൾ നദീറിനെ ചൂണ്ടി കാണിച്ചു. എന്തു മൊഞ്ചാടി അവനെ കാണാൻ. നിനക്ക് എന്താ അവനെ കെട്ടിയാൽ എല്ലാം അറിയുന്ന ഇത്താത്ത തന്നെ ഇത് പറയണം ഇത്താത്ത അവളെ ചേർത്ത് പിടിച്ചു. എന്റെ മോൾക്കും വേണ്ടേ നല്ലൊരു ജീവിതം. അവന് നിന്നെ ഇഷ്ടം ആണെന്നല്ലേ പറഞ്ഞത്. ഞാൻ സംസാരിക്കട്ടെ അവനോട്. ഞാൻ ഇപ്പൊ താമസിക്കുന്നത് എവിടെയാണെന്ന് അറിയോ. ഇവന്റെ വീട്ടിൽ. ഇവന്റെ ഉപ്പയാ എന്നെ അന്ന് രക്ഷിച്ചു കൂട്ടികൊണ്ട് പോയത്. ആര് കാസീംകന്റെ മോനാണോ ഇത്. ഇത്താത്ത പൊട്ടിച്ചിരിച്ചു എന്താ ചിരിക്കുന്നെ അവൻ നിന്നെയും കൊണ്ടേ പോകു മോളെ. അവന് നിന്നെ ചെറുപ്പത്തിലെ ഒരു കണ്ണ് ഉള്ളതാ. നിന്നെ പ്രസവിച്ചു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഇവൻ കാണാൻ വന്നു അന്നേ അവൻ പറഞ്ഞത് എന്താന്ന് അറിയോ ഇവളെ ഞാൻ കല്യാണം കഴിക്കട്ടെന്ന. അന്ന് ഞങ്ങൾ ഇതും പറഞ്ഞു ഒരുപാട് ചിരിച്ചു.

ഒരു നഴ്സ്സറി ചെറുക്കന്റെ തമാശയും പറഞ്ഞു. അന്ന് നിന്റെ ഉപ്പ അവനോട് പറഞ്ഞു നീ കെട്ടിക്കോട ഞാൻ സപ്പോർട്ട് ചെയ്യാം. ഒളിച്ചോടൊന്നും വേണ്ടാന്ന്. വളർന്നു വന്നപ്പോഴും ഇതന്നെ പറയൽ.നിന്നെ അവൻ പാത്തു എന്ന വിളിക്കൽ. നിനക്കണേൽ അങ്ങനെ വിളിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരും. ഒരു ദിവസം അവനെ പിടിച്ചു നീ സ്റ്റെപ്പിൽ നിന്നും തള്ളിയിട്ടു. മൂന്നു സ്റ്റിച്ച ചെക്കന്റെ നെറ്റിയിൽ. ഇപ്പോഴും ഉണ്ടാവും ആ പാട്. എന്നും തല്ലും വഴക്കും ആയിരുന്നു നിങ്ങൾ തമ്മിൽ. എനിക്ക് ഒന്നും ഓർമയില്ല. ഇങ്ങനൊക്കെ ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നോ. അപ്പൊ ചെറുപ്പത്തിലേ പെൺപിള്ളേരെ നോക്കലാണല്ലേ പണി. ഇപ്പോഴും ഒരു മാറ്റവുംഇല്ല പെൺകുട്ടിയോളെ പിറകെ തന്നെയാ. നിനക്ക് അഞ്ചു വയസ്സുള്ളപ്പോഴാ അവർ ഗൾഫിലേക്ക് പോയത്. പിന്നെ അവിടെ തന്നെയാരുന്നു താമസവും. വല്ലപ്പോഴെ നാട്ടിൽ വരൂ. ദൂരം നിങ്ങളെ അകറ്റി.

ഇപ്പൊ കണ്ടില്ലേ നീ അവന്റെ അടുത്ത് തന്നെ എത്തിയത്. മുന്പേ എത്തിയിരുന്നു ഇത്താത്ത കക്ഷിക്ക് എന്നെ അപ്പൊ മനസ്സിലാവാഞ്ഞിട്ട. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവനെ ഞാൻ പരിചയപ്പെട്ടിരുന്നു. അപ്പോഴേ എന്റെ ഫ്രണ്ടാ ഇവൻ. ഞാൻ എന്നെ പറ്റി ഒന്നും പറയാറും ഇല്ലല്ലോ . അപ്പൊ എളുപ്പമായില്ലേ കാര്യങ്ങൾ. അവന്റെ ഉപ്പ കണ്ണും പൂട്ടി സ്വീകരിക്കും നിന്നെ. ഞാൻ സംസാരിക്കട്ടെ. ഇത്താത്തയെന്ത അതിന്റെ മറുപുറം ചിന്തിക്കാതെ. എന്റെ കാര്യം ഒക്കെ അറിയുന്നതല്ലേ. ഇവന്റെ ഉപ്പാക്ക് എല്ലാം അറിയുന്നത് കൊണ്ട് എന്നെ വിശ്വസിച്ചു.അവൻ വിശ്വസിക്കണം എന്നുണ്ടോ. എല്ലാം അറിയുമ്പോൾ ഇപ്പൊ കാണിക്കുന്ന സ്നേഹം പോലും ഉണ്ടായിന്ന് വരില്ല. എന്റെ മാര്യേജ് സർട്ടിഫിക്കേറ്റ് കൊണ്ട ഇപ്പൊ അവർ നടക്കുന്നെ. എന്നെ കണ്ടു പിടിക്കാൻ നെട്ടോടം ഓടുകയാ ആ പിശാചുക്കൾ.

ഇവൻ എന്നെ സ്നേഹിക്കുന്നത് എങ്ങാനും അറിഞ്ഞാൽ ഇവനെ കൊന്നു കളയാനും മടിക്കില്ല. അത് നീ പേടിക്കണ്ട. തന്റേടം ഉള്ള ചെറുക്കന.എന്റെ കെട്ടിയോൻ എങ്ങനെ നന്നായിന്ന് നീ കരുതുന്നെ. അവൻ പോയി രണ്ടു പൊട്ടിച്ചിട്ട. അങ്ങനെ ഒക്കെ സംഭവിച്ചോ. ഇവൻ ആള് കൊള്ളാലോ. അതാ പറഞ്ഞെ ഇവന്റെ കയ്യിൽ നീ സുരക്ഷിതയായിരിക്കും. എന്നാലും ശരിയാവില്ല ഇത്താത്ത അവന്റെ ഉപ്പാനോട് ഞാൻ ചെയ്യുന്ന ചതിയായിരിക്കും അത് . സ്വന്തം മോന്റെ ജീവൻ അപകടത്തിൽ ആക്കാൻ ഏതെങ്കിലും ഉപ്പ തയ്യാറാവോ. അവന്റെ ഉപ്പാക്ക് ഇപ്പൊ സ്വന്തം മോളെ പോലെയാ ഞാൻ. അത് എന്നും അങ്ങനെതന്നെ ഉണ്ടാവണം. നദീർ കാരണം അത് നഷ്ടപ്പെടാൻ പാടില്ല. ഇപ്പൊ അവന്റെ ഉപ്പ എനിക്ക് ചെക്കനെ നോക്കുകയാ.അതും എല്ലാം മറച്ചു വെച്ച കല്യാണം നോക്കുന്നെ . എനിക്ക് ഒരു കല്യാണം വേണ്ട ഇത്താത്ത. എനിക്ക് മടുത്തു ഈ ജന്മം. ചിലപ്പോൾ തോന്നും രണ്ടുപേരെയും കൊന്ന് ജയിലിൽ പോയാലോന്ന്. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.

പിന്നെന്തിനാ പേടിക്കുന്നെ. ഒരു കണക്കിന് നീ പറഞ്ഞതും ശരിയാ. വേറെ ചെക്കന്മാരെ തേടുന്ന സമയം അവനെ കൊണ്ട് കെട്ടിച്ച പോരെ. നോക്കിക്കോ എന്റെ മോളെ കെട്ടാൻ ഒരു രാജകുമാരൻ തന്നെ വരും. വരും വരും കാത്തിരുന്നോ. അതൊക്കെ വിട് ഇത്താത്ത ഞാൻ ഇപ്പൊ അതൊന്നും ചിന്തിക്കൽ ഇല്ല. എനിക്ക് ഇപ്പൊ ഇവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടേൽ പറഞ്ഞു താ. കുരുട്ടു ബുദ്ധി കൂടുതലുള്ള നിനക്കാണോ വഴിക്ക് പഞ്ഞം. ഇവന്റെ മുന്നിൽ അതൊന്നും പോകില്ല ഇത്താ. ഇന്നലെ എന്നെ തല്ലി. ഇപ്പുറത്തെ കവിളും പോക്കാ. എല്ലാ പെൺപിള്ളേരെ കാണുമ്പോഴും ഒടുക്കത്തെ ഒലിപ്പീര. എന്റെ മുന്നിൽ എത്തിയാൽ കട്ടകലിപ്പും. നിന്നോട് കൂടുതൽ ദേഷ്യം കാണിക്കുന്ന ആൾ തന്നെയാ നിന്നെ കൂടുതൽ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും. അത് മനസ്സിലാക്കാതെ പോയാൽ അതായിരിക്കും നിന്റെ വലിയ നഷ്ടവും.

അതും പറഞ്ഞു ഇത്താത്ത പോയി ഇത്താത്തക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ. അവനെ കാണുമ്പോൾ ഏതോ മായാ ലോകത് എത്തിയ പോലെയാണ്. എത്ര ശ്രമിച്ചിട്ടും മനസ്സിനെ അടക്കി നിർത്താൻ പറ്റുന്നില്ല. കൈ വിട്ട് പോകുന്നു തോന്നുമ്പോഴാ അവനുമായി ഉടക്കി സംസാരിക്കൽ. അവനെ കാണുന്നിടത്തു നിന്നെല്ലാം അവൾ മുങ്ങി നടന്നു. അവൻ ഒരുപാട് ട്രൈ ചെയ്‌തെങ്കിലും നടന്നില്ല അവളെ കാണാൻ എന്താടാ വഴി. എന്നോട് ഇനി അവളെപ്പറ്റി മിണ്ടിയാൽ കൊന്നുകളയും പന്നി. അവളെക്കാളും ഭേദം റസിയ തന്നെയാ അല്ലെങ്കിൽ വീട്ടിൽ ഒരുതിയുണ്ടല്ലോ ഒരു ജാഡക്കാരി അവളെയെങ്ങാനും നോക്ക്. റസിയ...... ഒന്ന് പോടോ. റജിലയുടെ മുന്നിൽ അവരൊക്കെ എന്ത്. എനിക്ക് ഇപ്പൊ അവളോട്‌ സ്നേഹം കൂടിട്ടെ ഉള്ളൂ. വീട്ടിലെ സെർവന്റിനെ ഇത്താത്തന്നും വിളിച്ചു

സ്വന്തം കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാൻ കാണിക്കുന്ന മനസ്സ് അത് വലുത് തന്നെയാടാ.അവളോട്‌ ഈ കോളനിയുള്ളവർ കാണിക്കുന്ന സ്നേഹം നീ കണ്ടില്ലേ. അതൊക്കെ അവളെ മനസ്സിലെ നന്മ തന്നെയാ. എന്നിട്ടെന്താ പൊന്നുമോന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കുന്നെ. അവളെന്തിനാ കള്ളം പറയുന്നേ. എന്തെങ്കിലും ഉണ്ടാവുമെടാ. അതാണ്‌ കണ്ടു പിടിക്കണ്ടേ. അവൾ എന്നിൽ നിന്നും എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്.ഞാൻ കണ്ടു പിടിക്കും അത് *** മൈലാഞ്ചി കല്യാണം തുടങ്ങി. ആളുകളൊക്കെ വരാൻ തുടങ്ങി അവൻ റജിലയെ ഒന്ന് രണ്ടു പ്രാവശ്യം കണ്ടെങ്കിലും അവൾ മൈൻഡ് ചെയ്തില്ല. അവനത് മനസ്സിലായി.എന്തിനാ ഇവൾ എന്നെ അവോയ്ഡ് ചെയ്യുന്നേ. ഞാൻ ഇപ്പൊ എന്ത് ചെയ്തു. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയായിരുന്നു അവിടെ. എല്ലാത്തിനും മുമ്പിൽ റജില തന്നെയാരുന്നു. സാലിയും അവരോടൊപ്പം കൂടി. നദീറിന് ഒരു മൂഡ് ഇല്ലാത്ത പോലെ മാറി നിന്നു. റജില അവനെ അവോയ്ഡ് ചെയ്യുന്നത് അവന് സഹിക്കുന്നുണ്ടായിരുന്നില്ല. മനസ്സിൽ ഒരു നീറൽ പോലെ .

അവൾ കോളനിയിൽ ഉള്ള ഒരു ചെറുക്കനുമായി ഒന്നിച്ചു ഡാൻസ് കളിക്കുന്ന കണ്ടു. അവന് കലി കയറി.അവൻ ദേഷ്യത്തോടെ അവിടെ നിന്നും പോയി. വീടിന്റെ പിറകിൽ നിന്നും അവളുടെ സുഹൃത്തിൽ ഒരാൾ സിഗരറ്റ് വലിക്കുന്ന കണ്ടു. അവൻ അത് പിടിച്ചു വാങ്ങി വലിച്ചു. കക്ഷി എത്ര തടഞ്ഞിട്ടും നദീർ നിർത്തിയില്ല. നദീറിന് താൻ ഏതോ ലോകത് എത്തുന്ന പോലെ തോന്നി. അവന് ചുറ്റും കറങ്ങുന്ന പോലെ. അവൻ അവിടെ ഒരു കസേരയിൽ തല കറങ്ങി ഇരുന്നു. അവളെ ഫ്രണ്ട് തലക്ക് കയ്യും വെച്ചു നിന്നു. അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നെയാണ് അവന് ഇഷ്ടവില്ലന്ന് അറിഞ്ഞിട്ടും ഡാൻസ് കളിക്കാനൊക്കെ കൂടിയത്.ദേഷ്യം പിടിച്ചു എണീറ്റു പോകുന്നത് അവൾ കണ്ടിരുന്നു. പോകട്ടെ. എന്നിൽ നിന്നും അകന്നു പോകുന്നത് തന്നെയാണ് നല്ലത്. എന്നെ സ്നേഹിച്ചവരെ ഒക്കെ എനിക്ക് നഷ്ടപ്പെട്ടിട്ടെ ഉള്ളൂ.

ഇവനെ കൂടി നഷ്ടപ്പെടാൻ വയ്യ. എന്നോട് അടുക്കും തോറും ഇവൻ അപകടത്തിലേക്ക പോകുന്നത്. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന് ചുടുചോരയുടെ ഗന്ധം ആണെന്ന് അവൾക്ക് തോന്നി. **-- ഉറങ്ങാൻ കിടന്നപ്പോൾ ആണ് ജനലിന് ഒരു മുട്ട് കേട്ടത്. എല്ലാവരും പോയതിനു ശേഷം ആണ് വന്ന് കിടന്നത് ആരായിരിക്കും.ഇവിടെ കിടക്കാൻ റൂം ഒന്നും ഇല്ലാത്തത് കൊണ്ട് നദീറിനെയും സാലിയെയും കോളനിയിലെ ഒരാളുടെ വീട്ടിൽ കിടക്കാൻ ഏർപ്പാട് ആക്കിയിരുന്നു. ജനൽ തുറന്ന് നോക്കി സാലിയും ടീമും ആണ്. പുറത്തേക്ക് വാ നിങ്ങൾ പോയില്ലേ. എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവർ നദീറിനെ ചൂണ്ടി കാണിച്ചു. കസേരയിൽ ചാഞ്ഞു കിടക്കുന്ന അവനെ കണ്ടു. ഇവൻ എന്താ പറ്റിയത്. കൂട്ടത്തിൽ ഒരുത്തന്റെ തലക്ക് ഒന്ന് കൊടുത്തു കൊണ്ട് പറഞ്ഞു. ഈ പിശാച് എന്തോ ലഹരി ഉപയോഗിക്കൽ ഉണ്ട്. അത് ഇവൻ വലിച്ചു. ഇപ്പൊ നദീറിന് ബോധം കഥയും ഇല്ല. അവൾ ദേഷ്യത്തോടെ അവനെ നോക്കി. സോറി റജില പറ്റി പോയി. ഇന്ന് കല്യാണം ആയോണ്ടാ.

സോറി. ഇവന് കൊടുത്തതൊന്നും അല്ല. പിടിച്ചു വാങ്ങി വലിച്ചത. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. തടഞ്ഞിട്ട് നിന്നില്ല ഇനിയിപ്പോ എന്താ ചെയ്യുക. ഒന്നും ചെയ്യാനില്ല. ആദ്യമായിട്ട് ആയോണ്ടാ. രാവിലേക്ക് ശരിയായിക്കോളും. ഞങ്ങളെ കൂടെ കൂട്ടിട്ട് പോകാൻ കഴിയില്ല.ഇവിടെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം. അതിനാ വിളിച്ചേ. പുറത്തു കിടത്താൻ പറ്റില്ല. നിന്റെ ഇത്താത്തയുടെ ഭർത്താവ് പണി തരുമോന്നു പേടിയുണ്ട്. ഇവിടെ കിടക്കാൻ സ്ഥലം ഇല്ല. നിന്റെ റൂമിൽ കിടത്ത്. നീ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യ്. അതെ വഴിയുള്ളു. അവൾ ഇത്താത്തയുടെ ഭർത്താവിനെ ഓർത്ത് ഒന്നും മിണ്ടിയില്ല. അവർ നദീറിനെ റൂമിൽ കിടത്തിയിട്ട് പോയി. ഞാനിനി എവിടെ കിടക്കും. ഉള്ള സ്ഥലത്തൊക്കെ ആളുണ്ട്. ഈ കട്ടിൽ ആണെങ്കിൽ ഒരാൾക്കേ കിടക്കാൻ കഴിയു. എവിടെയും അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റില്ല.നിലത്ത് കിടക്കാനാണെങ്കിൽ ഒരു പുതപ്പ് പോലും ഇല്ല . അവൾ അവനെ വിളിച്ചു നോക്കി. അറിയുന്ന കൂടി ഇല്ല.

കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. ഒന്ന് ഞരങ്ങിയതല്ലാതെ ഒരു റിപ്ലൈ ഇല്ല. അവനെ ഒരു സൈഡിലേക്ക് ആക്കി കിടത്തി. നിലത്ത് ഇരുന്നു. കട്ടിലിൽ തല വെച്ചു അവനെ നോക്കി കിടന്നു അപ്പോഴാ ഇത്താത്ത പറഞ്ഞ കാര്യം ഓർമ വന്നത്. അവന്റെ നെറ്റിയിൽ വീണ മുറിവ് ഉണ്ടോന്ന് നോക്കി. നെറ്റിയിൽ ഒരു സൈഡിലായി ചെറിയൊരു പാട് കണ്ടു. മുടി നീട്ടി വളർത്തിയത് കൊണ്ട് പെട്ടെന്ന് ഒന്നും ആരും കാണില്ല. ഈ പാട് ഉള്ളത് കൊണ്ട് അത്ര പെട്ടെന്നൊന്നും ഇവൻ എന്നെ മറന്നിട്ട് ഉണ്ടാവില്ല. അവനെയും നോക്കിക്കിടന്നു എപ്പോഴോ ഉറങ്ങി. നദീർ ഉറക്കം ഞെട്ടി എഴുന്നേറ്റു . അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. ഞാൻ ഇതെവിടെയാ. എപ്പോഴാ വന്നു കിടന്നേ. തല വേദനിച്ചിട്ട് വയ്യ. അവൻ മെല്ലെ എണീറ്റു. റജിലയെ കണ്ടു. ഇവളെ റൂമാണോ ഇത്. ഇവളാണോ എന്നെ കൊണ്ട് കിടത്തിയത്. അവന് അവളുടെ ഇരിപ്പ് കണ്ടു പാവം തോന്നി. . അവൻ സമയം നോക്കി. മണി നാലേ ആയുള്ളൂ. രാത്രി മുതൽ ഇങ്ങനെയായിരിക്കില്ലേ ഇരിക്കുന്നത്. അവൻ മെല്ലെ അവളെ എടുത്തു കട്ടിലിൽ കിടത്തി. .

അവൻ ആ റൂം മൊത്തം നോക്കി. അവളുടെ ബാഗ് മാത്രേ ഉള്ളൂ. അവൻ അതെടുത്തു തുറന്നു നോക്കി. അവളുടെ ഡയറി കണ്ടു. പക്ഷേ അത് ലോക്ക് ചെയ്യാവുന്ന തരത്തിൽ ഉള്ള ഡയറി ആണ്. ഇതിന്റെ താക്കോൽ എവിടെയായിരിക്കും. മൊത്തം പരതിയിട്ടും കിട്ടിയില്ല. ആ ബാഗിൽ അവൻ കടയിൽ നിന്നും ഇട്ടു നോക്കിയ ഷർട്ട്‌ കണ്ടു. ഇവൾ ഇതെന്തിനാ വാങ്ങിയത്. എനിക്ക് വാങ്ങിയതായിരിക്കുമോ. ആവും ഞാൻ ഇട്ടു നോക്കുന്നത് അവൾ കണ്ടിരുന്നു. അവൻ അവളുടെ അടുത്തേക്ക് പോയി. അവളുടെ മുഖത്തിന് നേരെയായി മുട്ട് കുത്തി നിന്നു. അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.അവളുടെ മുഖത്ത് തല്ലിയതിന്റെ ചെറിയ പാട് ഇപ്പോഴും ഉണ്ട്. അവൻ അവിടെ കൈ വെച്ചു സോറി. നിനക്ക് എന്നോട് ഇഷ്ടം ഉണ്ട്. അത് കൊണ്ട് തന്നെയാ ഈ ഷർട്ട് നീ വാങ്ങിയത്. പിന്നെ എന്തിനടി എന്നെ ഇങ്ങനെ കളിപ്പിക്കുന്നെ. ശരിക്കും നീയാരാ. നിനക്ക് എന്താ സത്യം പറഞ്ഞാൽ. നിന്റെ പാസ്ററ് എന്തായാലും അതെനിക്ക് ഒരിക്കലും ഒരു പ്രശ്നം അല്ല. എന്തായാലും തുറന്നു പറഞ്ഞൂടെ.

ഉറങ്ങികിടക്കുന്ന ഇവളോട് സംസാരിച്ചിട്ട് എന്ത് മറുപടി കിട്ടാനാ.അല്ലെങ്കിലും കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. കളവ് മാത്രമേ പറയു.അവളെ തന്നെ നോക്കി നിന്നപ്പോൾ അവന് ഒരു കുസൃതി തോന്നി. ഇങ്ങനെ ഒരു ചാൻസ് ഇനി കിട്ടീന്ന് വരില്ല. അവളെ സൈഡിലേക്ക് ആക്കി അവനും ആ കട്ടിലിൽ കിടന്നു. അവളെ കൈ എടുത്തു അവന്റെ മേലെ വെച്ചു. എന്നിട്ട് മൊബൈലിൽ കുറേ ഫോട്ടോ എടുത്തു. അവൻ എഴുന്നേക്കാൻ നോക്കുമ്പോഴായിരുന്നു അവളെ ഉറക്കം ഞെട്ടിയത്. അവൾ അവനെ കണ്ടു ഞെട്ടി എണീറ്റു. നീ എന്താ ചെയ്യുന്നേ. ഞാൻ എങ്ങനെയാ കട്ടിലിൽ എത്തിയത്. നിന്നോട് അങ്ങോട്ട എനിക്ക് ചോദിക്കാനുള്ളത്. എന്നെ നീ അല്ലേ നിന്റെ കൂടെ കിടത്തിയത്. എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ. കള്ളം പറയല്ലേ നദീറെ. ഞാൻ താഴെയാ കിടന്നിരുന്നേ. പിന്നെ ഞാനാണോ എടുത്തു കിടത്തിയത്.പുറത്ത് കിടന്ന ഞാൻ എങ്ങനെയാ ഉള്ളിൽ എത്തിയെ.

പറന്നു വന്നതൊന്നും അല്ലല്ലോ. നിന്റെ സാലി തന്നെയാ ബോധവും കഥയും ഇല്ലാത്ത നിന്നെ ഇവിടെ കൊണ്ട് കിടത്തിയത്. ഇവിടെ കിടത്തിയെന്നും വെച്ചു നിന്നോടാരാ എന്റെ കൂടെ കേറികിടക്കാൻ പറഞ്ഞേ. അവൻ ഉറപ്പിച്ചു പറയുന്ന കേട്ടു അവൾക്കും തോന്നി. ഇനി ഞാൻ ഉറക്കത്തിൽ കേറി കിടന്നത് ആയിരിക്കുമോ. നീ തന്നെയാ എടുത്തു കിടത്തിയത്. ഞാൻ ആണെങ്കിൽ ഞാൻ തന്നെ സമ്മതിച്ചു. അപ്പൊ ഇതോ അവൻ ഫോണിൽ ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു. അവനെയും കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ. അവൾക്ക് നാണക്കേടും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. ഉറക്കത്തിൽ അങ്ങനൊക്കെ സംഭവിച്ചു. സോറി. ഉടക്ക് ഉണ്ടക്കുന്ന കരുതിയെ. അവൾക്ക് പ്രോബ്ലം ഒന്നും ഇല്ലേ. ഇങ്ങോട്ട് സോറി ഒക്കെ പറയുന്നു. എന്നെ കെട്ടിപിടിച്ചു കിടന്നിട്ട് സോറി എന്നോ. അവൻ ദേഷ്യത്തോടെ ചോദിച്ചു സംഭവിച്ചു പോയി

ഇനി പറഞ്ഞിട്ട് എന്താ കാര്യം. വേണേൽ നീ എന്നെയും കെട്ടിപ്പിച്ചു ഒരു ഫോട്ടോ എടുത്തോ. ഇതെന്തു ജന്മം റബ്ബേ. നാണം ഇല്ലേ നിനക്ക്. എന്തിനാ നാണിക്കുന്നേ ഒരു സഹോദരൻ സഹോദരിയെ കെട്ടിപിടിച്ചു കിടന്നെന്ന് കരുതി ഭൂകമ്പം ഒന്നും സംഭവിക്കില്ല. സഹോദരിയോ ആര് ഞാൻ തന്നെ. നിന്റെ സഹോദരി ഏത് വകയിൽ അവൾ ഒരു ഫോട്ടോ അവന് കാണിച്ചു കൊടുത്തു. അവൻ ഞെട്ടി എണീറ്റു നിന്നു. കണ്ടത് സത്യമാവല്ലേ. നീ ശരിക്കും ആരാ കണ്ടിട്ട് മനസ്സിലായില്ലേ. ആളെ അറിയോ നിനക്ക്. അവൻ മെല്ലെ തലയാട്ടി. എന്റെ ഉപ്പാന്റെ ഏട്ടൻ.ഉപ്പയുമായി വർഷങ്ങളായി ദേഷ്യത്തിലാണ്.മിണ്ടൽ ഇല്ല. ബാംഗ്ലൂർ എവിടെയോ ഉണ്ടെന്നു മാത്രമേ അറിയൂ.നാട്ടിൽ വരാറില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും ഇതുവരെ അറിയില്ല. അവരെ മോളാണോ ഇവൾ. ഭൂമി പിളർന്നു ഒന്ന് താഴേക്ക് പോയിരുന്നെങ്കിൽ.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story