💘റജില 💘: ഭാഗം 17

rajila

രചന: സഫ്‌ന കണ്ണൂർ

 അവളെ തിരിച്ചു വിളിക്ക് ഉമ്മാ. നദീർ അവസാന പ്രതീക്ഷയോടെ പറഞ്ഞു. ഞാൻ ഒന്ന് വഴക്ക് പറഞ്ഞുന്ന് വെച്ച് എല്ലാം ഇട്ടെറിഞ്ഞു പോകാൻ മാത്രം ബന്ധമേ എന്നോടവൾക്ക് ഉള്ളെങ്കിൽ എവിടെയാന്നു വെച്ച പോയികോട്ടെ അത് കേട്ടതും റജില ഒന്ന് നിന്നു. പോകുന്നത് ഒക്കെ കൊള്ളാം. ഇപ്പൊ ഇവിടുന്ന് ഇറങ്ങിയ പിന്നെ ഈ വീട്ടിന്റെ പടി പിന്നെ കയറാന്ന് കരുതണ്ട. അവൾ ഓടി വന്നു ഉമ്മാനെ കെട്ടിപ്പിടിച്ചു എല്ലാവരും ഒരുനിമിഷം സ്തംഭിച്ചു നിന്നു. എന്താ ഈ കാണുന്നെ. പറയാരുന്നില്ലേ എന്നോട് ഒരു വാക്ക് എങ്കിലും. ഒരു ജോലിക്കാരി വന്നിരിക്കുന്നു..... സോറി. അവളുടെ ഒരു സോറി... അവളെ ഇരു കവിളത്തും നെറ്റിയിലുമൊക്കെ മാറിമാറി മുത്തം കൊടുക്കുന്ന ഉമ്മാനെ കണ്ടു നദീറിന് ഒന്നും മനസ്സിലായില്ല. ഇവള് ആരാ ഇവരുടെ ഒക്കെ. ഉപ്പാക്കും ഉമ്മാക്കും ഇത്രയും വേണ്ടപ്പെട്ടവളായിട്ടും എനിക്ക് എന്താ അറിയാത്തത്.

ഇനി ഉമ്മാക്ക് സഹോദരൻ ഒന്നും ഇല്ലല്ലോ. എന്റെ പെങ്ങൾ തന്നെയാണോ ഇനി.അവനു ഉള്ളിൽ ഒരു പേടി തോന്നി. ഇവിടെ ഒരു ജോലിക്കാരിയെ വേണ്ടന്നെ പറഞ്ഞുള്ളു. നിന്നെ വേണ്ടാന്ന് പറഞ്ഞില്ല. ഇതാരാ മാമി ചോദിച്ചു. എന്റെ മോളാ ഇത്. എന്നെ കളിപ്പിക്കാൻ വെറുതെ ജോലിക്കാരിനും പറഞ്ഞു വന്നതാ. .മറ്റുമ്മ .......സോറി... ഞാൻ.... അവൾക്ക് കരച്ചിൽ വന്നു വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല. മറ്റുമ്മ അല്ല ഉമ്മ. അങ്ങനെ വിളിച്ചാൽ മതി. എന്റെ മോള് തന്നെയ നീ. എന്റെ സ്വന്തം മോള്. ഉമ്മയുടെയും കണ്ണ് നിറഞ്ഞിരുന്നു. ഉമ്മാക്ക് ഇവളെ നേരത്തെ അറിയോ നാസില ചോദിച്ചു എന്റെ സുഹൃത്തിന്റെ മോളാ ഇത്. ടാ നദീറെ നിനക്ക് മനസ്സിലായില്ലേ ഇവളെ. നിന്റെ പാത്തുവാ ഇത്. അവൻ അറിയാതെ അവന്റെ നെറ്റിയിലെ പാടിൽ കൈ വെച്ചു. പാത്തു..... എന്റെ ബാല്യകാല സഖി.

നിന്റെ നെറ്റിയിൽ എന്താ എന്ന് എന്നോട് ഒരായിരം പ്രാവശ്യം എങ്കിലും ആൾക്കാർ ചോദിച്ചിട്ട് ഉണ്ടാവും. മുടി നീട്ടി വളർത്തിയത് മുതലാ ആ ചോദ്യം നിന്നത് തന്നെ. എന്റെ മുഖത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഇവളെ അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ. അസീന മുഖവും വീർപ്പിച്ചു അവിടെ നിന്നും ഇറങ്ങി പോയി. ഉമ്മന്റേയും അവളുടെയും സ്നേഹപ്രകടനം ഒക്കെ കുറച്ചു അടങ്ങി ഉമ്മയെ തനിച്ചു കിട്ടിയപ്പോൾ നദീർ മെല്ലെ അവളെ പറ്റി ചോദിച്ചു. റജിലയുടെ ഉപ്പയും ഉമ്മയും എങ്ങനെയാ മരിച്ചത്. അവൾക്ക് ബന്ധുക്കൾ ഒന്നും ഇല്ലേ. നാല് വർഷം മുൻപ് ഒരാക്സിഡന്റിൽ മരിച്ചു. അവൾക് സ്വന്തം എന്ന് പറയാൻ ബന്ധുക്കൾ ഒന്നും ഇല്ല. അതെന്താ ഉപ്പന്റെയും ഉമ്മന്റേയും ഫാമിലി. അതൊക്കെ വലിയ കഥയാണ്. ഞാനും അവളുടെ ഉമ്മയും ഒരേ നാട്ടുകാർ ആണ്. എന്റെ ഉറ്റ ചങ്ങാതിയാണ് ഇവളുടെ ഉമ്മ റസിയ .

പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചായിരുന്നു. അത് പോലെ നിന്റെ ഉപ്പന്റെ സുഹൃത്താണ് അവളുടെ ഉപ്പ. എന്റെ കല്യാണത്തിന് റസിയയെ കണ്ടു ഇഷ്ടപ്പെട്ടു.പിന്നെ ഒരു വർഷം പൊരിഞ്ഞ പ്രണയം ആയിരുന്നു രണ്ടു പേരും തമ്മിൽ . കൂട്ട് നിക്കാൻ ഞങ്ങളും. പ്രണയം വീട്ട്കാർ അറിഞ്ഞു. പിന്നെ എല്ലായിടത്തും ഉള്ളത് പോലെ തല്ലും വഴക്കും ഒക്കെയായി. റസിയയുടെ വീട്ട്കാർ വലിയ തറവാടികളും പണക്കാരും ആയിരുന്നു. അവളുടെ ഉപ്പ പാവപ്പെട്ട വീട്ടിലെയും. അവളുടെ വീട്ട്കാർ വിവാഹത്തിന് സമ്മതിച്ചില്ല. വേറെ ഒരാളുമായിട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. രണ്ടു പേരും ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്തു. എല്ലാത്തിനും ഒത്തശ ചെയ്തത് നിന്റെ ഉപ്പയാണ്. രണ്ടു പേരെയും വീട്ടിൽ കയറ്റിയില്ല. നിന്റെ ഉപ്പ അവരെ നമ്മുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. കുറച്ചു കാലം ഞങ്ങളുടെ കൂടെയാരുന്നു താമസം.

പിന്നെ തൊട്ടടുത്തു തന്നെ വാടക വീടെടുത്തു.അധികം വൈകാതെ ബാംഗ്ലൂരിൽ നല്ലൊരു ജോലി കിട്ടി.ഒരു കുട്ടി ജനിച്ചാലെങ്കിലും റസിയയുടെ വീട്ട്കാർ ദേഷ്യം മാറുമെന്നായിരുന്നു കരുതിയത്. ദുരഭിമാനവും പിടിച്ചു നിന്നിരുന്ന അവർ റജിലയെ വന്നു കണ്ടത് കൂടിയില്ല. ആരും ഇല്ലെന്നുള്ള ദുഃഖം ഞങ്ങൾ അവരെ അറിയിച്ചിട്ടും ഇല്ല. ഒരു വീട് പോലെയാ ഞങ്ങൾ കഴിഞ്ഞിരുന്നത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ഗൾഫിൽ സ്ഥിരതാമസവുമായി.പിന്നെ കുറേ നാല് കഴിഞ്ഞു അവർ ബാംഗ്ലൂരിലേക്ക് താമസം മാറിയെന്നൊക്കെ നിന്റെ ഉപ്പ പറഞ്ഞറിഞ്ഞിരുന്നു. പിന്നെ ഞങ്ങളുമായി അധികം കോൺടാക്ട് ഉണ്ടായിരുന്നില്ല. നാലുവർഷം മുൻപ് ഒരാക്സിഡന്റിൽ അവർ മരിച്ചു. അതിന് ശേഷം ഹോസ്റ്റൽ ആയിരുന്നു താമസം. അവിടുന്ന് യാതൃക്ഷമായി കണ്ടപ്പോൾ ഉപ്പ ഇവിടേക്ക് കൂട്ടിവന്നതാ.

ഇവളാ പറഞ്ഞതത്രെ . എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം ജോലിക്കാരിന്ന് പറഞ്ഞാൽ മതിന്ന്. ഇന്നലെ അവർ മരിച്ച ദിവസം ആയിരുന്നു. അതാ അവൾ തലവേദനയെന്നും പറഞ്ഞു വാതിൽ അടച്ചു കിടന്നത്.സങ്കടം ഇല്ലാണ്ടിരിക്കോ പാവം കുട്ടി. ഇത്ര ചെറുപ്പത്തിലേ..... ഒരു നെടു വീർപ്പും ഇട്ടു ഉമ്മ എണീറ്റു പോയി. ഉമ്മയോട് ഉപ്പ മുഴുവൻ കാര്യവും പറഞ്ഞിട്ടില്ല. അവൾക്കും ഉപ്പാക്കും തമ്മിൽ വേറെയും എന്തോ രഹസ്യം കൂടി ഉണ്ട്. ** ഒരു രക്ഷയും ഇല്ല മോനെ ആ ഡയറി തുറക്കാൻ പറ്റുന്നില്ല. അവളാരാണെന്ന് അറിഞ്ഞെട. അവൻ മുഴുവൻ കാര്യവും പറഞ്ഞുകൊടുത്തു. അപ്പൊ കാര്യം എളുപ്പമായില്ലേ. ചോദിക്കാനും പറയാനും ആരും ഇല്ല.തല്ല് കിട്ടാനുള്ള ചാൻസും ഇല്ല. ഉപ്പാക്കും ഉമ്മാക്കും അവളെ ഒരുപാട് ഇഷ്ടവുമാണ് വേറെന്താ വേണ്ടേ. ഇല്ലെടാ അവൾക്ക് ചുറ്റും ഇപ്പോഴും എന്തൊക്കെയോ ദുരൂഹത ബാക്കി ഉണ്ട്. എന്ത് കോപ്പ് എങ്കിലും ആവട്ട്. നീ പോയി അവളോട്‌ പ്രൊപ്പോസ് ചെയ്യ്. അല്ലേൽ അനസ് ഓവർടേക്ക് ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട.

അവൻ നാട്ടിൽ പോയിരിക്കുകയാ ഇനി കെട്ടിയെടുക്കാതിരുന്ന മതിയാരുന്നു. ** റജില റൂമിൽ തുണി മടക്കി വെക്കുകയാരുന്നു. നദീർ അവളുടെ പിറകെ പോയി നിന്നു. അവൾക്ക് ആരോ എന്റെ പിന്നിൽ ഉണ്ടെന്ന് തോന്നി. തിരിഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. അവൻ മാറി നിന്നു. അവൻ വീണ്ടും അവളുടെ പിറകെ പോയി നിന്നു. അവളുടെ നേർക്ക് കൈ നീട്ടിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളു. ഉമ്മാ എന്ന നിലവിളിയോടെ അവൻ കുനിഞ്ഞിരുന്നു. നദീർ ആണെന്ന് കണ്ടതും അവൻ കാണാതെ കയ്യിലിരുന്ന കത്തി അലമാരയിൽ ഒളിപ്പിച്ചു. എന്താടീ പട്ടീ നീ എന്നെ ചെയ്തേ. അവൻ വയറും പിടിച്ചു എഴുന്നേറ്റു നിൽക്കാൻ നോക്കി. വേച്ചു വീഴാൻ നോക്കിയതും അവൾ പിടിച്ചു. അനുവാദം ഇല്ലാതെ റൂമിൽ കയറിയാൽ ഇങ്ങനെ ഇരിക്കും. പെട്ടന്ന് ആയിപ്പോയി അല്ലെങ്കിൽ കാണായിരുന്നു. ഉമ്മാന്ന് വിളിച്ചത് നന്നായി അല്ലെങ്കിൽ കത്തികൂടി കയറിയേനെ അവൾ മനസ്സിൽ പറഞ്ഞു. അവൻ എന്താ നടന്നതെന്ന് റിവേഴ്‌സ് ചെയ്തു നോക്കി. അടിവയറ്റിൽ കാലുകൊണ്ട് ചവിട്ടിയതാണ്.

നല്ലൊരു അഭ്യാസിക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ഇവൾക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടോ. ഈ പിശാചിനോട് ഇടപെടുമ്പോൾ സൂക്ഷിച്ചുമാത്രേ ചെയ്യാവു. വേദന സഹിക്കാൻ പറ്റുന്നില്ല. അവൾ ബെഡിലേക്ക് ഇരുത്തി അവനെ. ഇവൻ കാണാതെ മുങ്ങി നടക്കുകയായിരുന്നു റൂമിലേക്ക്‌ കയറി വരുന്ന് കരുതിയില്ല. പറഞ്ഞത് കളവാണെന്ന് മനസ്സിലായ സ്ഥിതിക്ക് തല്ല് ഉറപ്പാണ്. നീ എങ്ങനെയാടീ എന്റെ സഹോദരിയായത്. എന്തിനാ കളവു പറഞ്ഞേ. അല്ലെങ്കിലും വാ എടുത്ത കളവേ പറയു. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരും അങ്ങനെയാകുമ്പോ നീ എന്റെ സഹോദരൻ അല്ലെ. മോള് കോമഡി പറഞ്ഞതാരുന്നോ. ചിരി വരുന്നില്ല. വരുമ്പോൾ ചിരിച്ചാൽ മതി. നിനക്ക് എന്നെ ആദ്യമേ അറിയാമായിരുന്നിട്ടും എന്താ പറയാതിരുന്നത്. എനിക്ക് നിന്നെ ഓർമ കൂടി ഉണ്ടായിരുന്നില്ല. പിന്നെയല്ലേ പരിജയം പുതുക്കൽ. എന്നാ എനിക്ക് നല്ല ഓർമയുണ്ട്. എങ്ങനെ മറക്കും. നോക്കെടീ നീ തന്ന സമ്മാനം. അവൻ മുടി മേലോട്ടാക്കി നെറ്റി കാണിച്ചു കൊടുത്തു.

അത് നിന്റെ കയ്യിലിരിപ്പിന് കിട്ടിയതാരിക്കും. കയ്യിലിരിപ്പ് ആർക്കാണെന്ന് കാണിച്ചു താരാടീ. അവൻ എഴുന്നേൽക്കാൻ നോക്കിയതും വേദന കൊണ്ട് അവിടെത്തന്നെ ഇരുന്നു. എന്ത് വേദനയാടീ പിശാചേ. മർമം നോക്കി ചവിട്ടിയതാ കുറച്ചു നേരം കിടക്ക് മാറിക്കൊള്ളും. അവൾ മെല്ലെ റൂമിൽ നിന്നും പോകാൻ നോക്കി. അങ്ങനെ അങ്ങ് പോകാൻ വരട്ടെ. ലോക്ക് ഇട്ടു താക്കോൽ എടുത്തിട്ട വന്നത്. നീ പിന്നെ എവിടേക്ക് പോകാനാ പോവുന്നെ. തനിക്ക് എന്താ വട്ടായോ. വാതിൽ തുറക്ക്. വട്ടു തന്നെയാ മോളെ. നിന്നെ കണ്ടപ്പോൾ മുതൽ. നിനക്ക് എന്താടി എന്നെ കെട്ടിയാൽ കണ്ട പെണ്ണിന്റെ പിറകേ പോകുന്ന ഒരുത്തനെ എനിക്ക് വേണ്ട. ഞാൻ ഏത് പെണ്ണിന്റെ പിറകേയാടീ കോപ്പേ പോയിന്. നീ അല്ല ഞാനാ പോയത്. ഒന്നല്ല ഒരുപാട് പെണ്ണിന്റെ. ടാ ഏതെങ്കിലും ഒരു പെണ്ണിനെ നോക്കണം. അല്ലാതെ എല്ലാ പെണ്ണിന്റെയും പിറകെ പോകരുത്. ടീ അത് വായിനോട്ടം അത് എല്ലാരോടും പറ്റും. പക്ഷേ പ്രണയം അത് ഒരാളോടെ പറ്റു.ഒൺലി ഫോർ യൂ ഒന്ന് പോടോ അപ്പൊ ജുമാനയോടോ.

അസൽ തേപ്പല്ലേ അവസാനം നീ അവൾക്ക് കൊടുത്തേ. അത് ഇടക്ക് നീ കേറി വന്നതോണ്ട് അല്ലെ. ബ്രേക്ക്‌അപ് ആയത്. അതേ ഇടക്ക് ഇനിയും ഒരുപാട് പേരു വരും. അപ്പൊ ഞാൻ പുറത്തും ആവും. റിസ്ക് എടുക്കാൻ ഞാനില്ല.തുറന്നു പറയാം എനിക്ക് നിന്നോട് ഇതുവരെ പ്രണയം തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല. ദയവുചെയ്തു ബുദ്ധിമുട്ടിക്കരുത്. അവന്റെ മുഖത്തു നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. ഡയലോഗ് മാറ്റിപിടിച്ചോടെ. കേട്ടു ബോറടിച്ചു. ഒന്നുമില്ലെങ്കിൽ അടുത്ത പ്രാവശ്യം ഇത് ഇംഗ്ലീഷിൽ എങ്കിലും പറയ്. അവളുടെ മുഖത്തും ഒരു ചിരി വന്നു. നിന്നെ പോലെ നീ മാത്രമേ ഉണ്ടാവു. കേട്ടോടാ കോഴീ. എന്നെ ഒന്ന് റൂമിൽ എത്തിക്കോ. നടക്കാൻ വയ്യ. അവൻ കൈ നീട്ടി. അവൾക്ക് പാവം തോന്നി.അവൾ കൈ പിടിച്ചു. എണീക്ക്.

അവളെ ചുമലിൽ പിടിച്ചു അവൻ നടന്നു. റൂമിൽ എത്തിയതും അവൻ ശരിക്കും നടന്നു പോയി. അവൻ ആക്കിയതാണെന്ന് അവൾക്ക് മനസ്സിലായി. നിന്നെ ഞാനിന്ന് അവൾ തലയിണയെടുത് അവനെ എറിഞ്ഞു. അവൻ ഒഴിഞ്ഞു മാറി. കിട്ടിയ ചാൻസ് എന്തിനാ വേണ്ടെന്ന് വെക്കുന്നെ സോറി. അവളെ നദീറിന്റെ ഉപ്പ വിളിക്കുന്നത് കേട്ടു അവൾ പോയി. വന്നിട്ട് കാണിച്ചു തരാം തെണ്ടീ -** എവിടെ പോയതാരുന്നു രാവിലെ കണ്ടില്ലല്ലോ. നിനക്ക് ഒരു ചെക്കനെ നോക്കാൻ ചിരിച്ചോണ്ട് പറഞ്ഞു എന്നിട്ട് കിട്ടിയോ കിട്ടി. നീ പറഞ്ഞത് പോലെ തന്നെ ഉശിരുള്ള ഒരു ആൺകുട്ടിയെ. അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിളർപ്പ് പോയത് പോലെ തോന്നി. ആരാ ആള്.പറഞ്ഞത് തമാശ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ചോദിച്ചത്. എന്റെ പെങ്ങളെ മോൻ തന്നെയാ കക്ഷി.

അനസ് അവൻ ഒരാവശ്യത്തിന് നാട്ടിൽ പോയിരിക്കുകയാ. വന്നിട്ട് നേരിട്ട് പറയും എന്നിട്ട് നീ അറിഞ്ഞമതിന്ന് പറഞ്ഞതാ. എനിക്ക് മനസ്സിൽ നിക്കതോണ്ട് നിന്നോട് പറഞ്ഞതാ. ആള് എങ്ങനെ ഇഷ്ടായോ. നിന്നെ അവന് ഇഷ്ടം ആണത്രേ. അവന്റെ ഉമ്മയോട് സംസാരിക്കാനാ എന്നോട് പറഞ്ഞത്. സമയം വരട്ടെ എന്നിട്ട് വേണം അവളോട്‌ പറയാൻ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. അവൻ ഇങ്ങനെയൊരു പണി തരുന്ന് കരുതിയില്ല. അവളുടെ പിറകേ വന്ന നദീർ സ്റ്റക്കായി അവിടെ തന്നെ നിന്നു. അവന് ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി. അവൾ ഒന്നും മിണ്ടിയില്ല. കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ അവൾ നിലത്തോട്ട് നോക്കി നിന്നു. മോൾ എനിക്ക് വാക്ക് തന്നതാ ഞാൻ ആരെ ചൂണ്ടി കാട്ടിയാലും കെട്ടുമെന്ന്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story