💘റജില 💘: ഭാഗം 18

rajila

രചന: സഫ്‌ന കണ്ണൂർ

ഹൈ സാലറിയും നല്ല ജോബും കണ്ടപ്പോൾ കാലുമാറി അല്ലേടി കോപ്പേ നദീറിന്റെ റൂമിന്റെ അടുത്തെത്തിയതും ഇതും പറഞ്ഞു അവളെ റൂമിലേക്ക്‌ വലിച്ചിട്ടതും പെട്ടെന്ന് ആയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയതും ഭയം ആയിരുന്നു തോന്നിയത്. അവൻ ദേഷ്യം കൊണ്ട് വിറക്കുന്നത് പോലെ തോന്നി. അവൻ രണ്ടു ചുമലിലും പിടിച്ചു അവന് നേർക്ക് നിർത്തി. അവൻ എല്ലാം അറിഞ്ഞുന്ന് ആ ചോദ്യത്തിൽ തന്നെ അവൾക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ പോകാൻ നോക്കി. കല്യാണത്തിന് ഇഷ്ടമല്ലന്ന് എന്താടി ഉപ്പാനോട് പറയാതിരുന്നത്. അവളൊന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ. ഇഷ്ടല്ലന്ന് എന്താ പറയാഞ്ഞതെന്ന്. അവൾക്ക് അവന്റെ പിടിത്തത്തിൽ കൈ വേദന എടുക്കാൻ തുടങ്ങി. അവൾ ബലമായി കൈ വിടിവിച്ചു പോകാൻ നോക്കി. അവൻ കൈ പിറകിലേക്ക് ആക്കി പിടിച്ചു.

എനിക്ക് വേദന എടുക്കുന്നു നദീർ എന്നെ വിട്. മറുപടി പറഞ്ഞിട്ട് പോടീ ഞാനല്ല വിവാഹം ഉറപ്പിച്ചത്. നിന്റെ ഉപ്പയാണ്. സമ്മതം അല്ലെന്ന് പറയാൻ നിന്റെ വായിൽ നാവില്ലായിരുന്നോ അനസിനെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്. അതിന് നിനക്ക് എന്താ. എനിക്കിഷ്ടം ഉള്ള ആളെ ഞാൻ കെട്ടുന്നു. ഞാൻ അല്ലാതെ മറ്റാരും നിന്നെ കെട്ടുമെന്ന് സ്വപ്നത്തിൽ പോലും നീ കരുതണ്ട നിന്റെ ഉപ്പ ആരെ ചൂണ്ടി കാണിച്ചു പറഞ്ഞാലും അവനെ കല്യാണം കഴിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എനിക്ക് വേറെ ഒന്നും പറയാനില്ല. അതിനർത്ഥം നിനക്ക് ഇഷ്ടം ഉണ്ടായിട്ട് അല്ല വിവാഹത്തിന് സമ്മതിച്ചത്. കൊടുത്ത വാക്ക് പാലിക്കുകയാണല്ലേ. ഉപ്പാനോട് ഞാൻ സംസാരിച്ചോളാം. സംസാരിക്കാനോ.... എന്ത് സംസാരിക്കാൻ എന്നെ കെട്ടാൻ നിനക്ക് എന്ത് യോഗ്യതയാ ഉള്ളെ ജോലിയും ഇല്ല കൂലിയും ഇല്ല.

ഫ്രെണ്ട്സിന്റെ കൂടെ തെണ്ടിത്തിരിഞ്ഞു നടന്നോളും. എന്നിട്ട് എന്നെ കെട്ടാൻ വന്നിരിക്കുന്നു. അവൻ അവളെ വിട്ടു നീ ഇപ്പൊ എന്താ പറഞ്ഞത് ഒന്നൂടി പറഞ്ഞേ. അവളൊന്നും മിണ്ടിയില്ല. അതൊക്കെ നോക്കിയാണപ്പോ മോള് തേച്ചിട്ട് പോകാൻ നോക്കുന്നെ അല്ലേ ഇത് കൊള്ളാലോ. തേച്ചുന്ന് പറയാൻ എപ്പോഴടാ ഞാൻ നിന്നെ സ്നേഹിച്ചത്. മുഖത്ത് നോക്കി പറയെടീ അത്. നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തത്. എനിക്ക് നിന്നെ ഇഷ്ടമല്ല.ഞാനിതുവരെ നിന്നെ സ്നേഹിച്ചിട്ടും ഇല്ല. അനസിനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതവുമാണ്. ദയവുചെയ്തു എന്റെ കാര്യത്തിൽ ഇടപെടരുത്.ഇനിയും എന്നെ ഇഷ്ടമാണെന്നും പറഞ്ഞു ശല്യപിടുത്തനാ ഭാവമെങ്കിൽ ഞാൻ ഇവിടെ നിന്നും ഇറങ്ങിപോകും. പറഞ്ഞില്ലെന്നു വേണ്ട. കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കി. ഞാൻ നിനക്ക് ശല്യമാണല്ലേ. തുറന്നു പറഞ്ഞതിന് നന്ദി. ഇനി നിന്റെ മുന്നിൽ പോലും ഞാൻ വരില്ല.മതിയായി എനിക്ക്. എല്ലാം മതിയായി. ആരെയാണെന്ന് വെച്ചാൽ നീ കെട്ടിക്കോ.

എനിക്കെന്താ. കാണണ്ട എനിക്ക് ഇനി നിന്നെ. അവൻ അവളെ തള്ളി റൂമിന് വെളിയിലാക്കി വാതിൽ വലിച്ചടച്ചു. എന്തൊക്കെയോ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം അവൾ കേട്ടു. അവൾ അവളുടെ റൂമിലേക്ക്‌ ഓടി പോയി . അതുവരെ അടക്കി വെച്ചിരുന്ന സങ്കടം മുഴുവൻ പൊട്ടി കരച്ചിലായി പുറത്തു വന്നു.മനസ്സ് കല്ലാക്കിയ നദീറിനോട് അത്രയും പറഞ്ഞത്. അനസിനെ എന്നല്ല ആരെയും ഞാൻ വിവാഹം കഴിക്കില്ല. ആവില്ല എനിക്ക് അതിന്. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ എണീറ്റു കണ്ണ് തുടച്ചു. ഫോണെടുത്തു. ഒരു മെസ്സേജ് അയച്ചു. എനിക്ക് ഒരാഴ്ചക്കുള്ളിൽ എന്റെ പാസ്സ്പോർട്ടും ഗൾഫിലേക്ക് ഒരു വിസയും റെഡിയാക്കണം എത്രയും പെട്ടെന്ന് ആവോ അത്രയും പെട്ടെന്ന് . നദീർ ഭ്രാന്ത് പിടിച്ച പോലെ കയ്യിൽ കിട്ടിയതെല്ലാം എടുത്തു വലിചെറിഞ്ഞു പൊട്ടിച്ചെറിഞ്ഞു. അവസാനം തളർന്നത് പോലെ ബെഡിലേക്ക് വീണു. *** കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് നോക്കട്ടെ എല്ലാവരും ഒന്നിച്ചിരുന്നു ചായ കുടിക്കുമ്പോൾ നാസില പറഞ്ഞത് കേട്ടു എല്ലാവരും അവളെ നോക്കി.

അവൾ കൈ ചൂണ്ടി കാണിച്ചു. നദീർ ഇറങ്ങി വരുന്നത് കണ്ടു. ടാ സമയം മാറിപ്പോയോ ഏഴേ ആയുള്ളൂ. പത്തുമണിയെങ്കിലും ആവാതെ എഴുന്നേൽക്കാത്ത കക്ഷിയാ. അവളെ തലക്ക് ഒരു കൊട്ടും കൊടുത്തു അവനും അവിടെ ഇരുന്നു. കളിയാക്കല്ലേ. ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്. അങ്ങനെ പറ. റജില അവനെ ശ്രദ്ധിച്ചു. തന്നെ നോക്കുന്നത് പോലും ഇല്ല. അവൾ അവന് ചായ കൊണ്ടു കൊടുത്തു. ഞാൻ പോയി റെഡിയായി വരാം. അവൻ എണീറ്റു. ചായ കുടിക്കുന്നില്ലേ എനിക്ക് ഇപ്പൊ വേണ്ട. അവൻ എണീറ്റു പോയി. ഞാൻ കൊണ്ട്കൊടുതോണ്ടാണോ കുടിക്കാതെ പോയത്. ആവും. ഇന്നലെ പറഞ്ഞത് കുറച്ചു കൂടിപ്പോയിന്ന് അവൾക്കും തോന്നിയിരുന്നു. പക്ഷേ ഇവന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്തത്. എന്നെങ്കിലും ഒരിക്കൽ അവനത് മനസ്സിലാവും. എങ്കിലും ഇവൻ അവോയ്ഡ് ചെയ്യുമ്പോൾ മനസ്സിൽ ഒരു നീറ്റൽ. റജില സിറ്റൗട്ടിൽ ഇരുന്നു പേപ്പർ വായിക്കുകയാരുന്നു . അപ്പോഴാ നദീർ റെഡിയായി ഇറങ്ങി വന്നത്. എവിടെയാ ഇന്റർവ്യൂ അവൻ ഒന്നും മിണ്ടിയില്ല.

നോക്കിയതും ഇല്ല. ചെവി കേൾക്കുന്നില്ലേ നിനക്ക്. അതോ കേൾവി ശക്തി പോയോ ഇനി. അപ്പോഴാ അസീന വന്നത്. എവിടെക്കാണാവോ യാത്ര. ഒരുങ്ങി ഇറങ്ങിയിട്ടുണ്ടല്ലോ. ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. കിട്ടാൻ ചാൻസ് ഒന്നും ഇല്ല. എന്നാലും ട്രൈ ചെയ്തില്ലെന്ന് വേണ്ട. അപ്പൊ എന്നോട് മിണ്ടില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതാണ്. എത്ര നാൾ മിണ്ടാതിരിക്കുമെന്ന് എനിക്കും ഒന്ന് കാണണമല്ലോ. അസീനയോട് സംസാരിക്കുമ്പോൾ അവൾക് ദേഷ്യവും വരുന്നുണ്ടായിരുന്നു. വിഷ് യൂ ഓൾ ദി ബെസ്റ്റ്. അവൾ കൈകൊടുത്തു. അവൻ തിരിച്ചു അവളെ കയ്യിൽ പിടിച്ചതും റജിലക്ക് പെട്ടെന്ന് ദേഷ്യം വന്നു. കയ്യിലിരുന്ന പേപ്പർ ചുരുട്ടി എറിഞ്ഞു അവൾ എണീറ്റു പോയി. നദീർ മൈന്റ് ചെയ്യാതെ പുറത്തേയ്ക്കും പോയി.കാണുന്നിടത്തുനിന്നെല്ലാം ഒഴിഞ്ഞു മാറുന്ന നദീർ ഇന്ന് പതിവിനു വിപരീതമായി കണ്ടപ്പോൾ അസീനക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

നദീർ റജിലയെ കാണുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. അതിനേക്കാൾ അവൾക്ക് ദേഷ്യവും സങ്കടവും വന്നത് അസീനയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കാനുമ്പോഴായിരുന്നു. റജിലയോട് ഉള്ള വാശിക്ക് ജോലി അന്വേഷിച്ചു ഇറങ്ങിയതാണെങ്കിലും എവിടെയും ശരിയാവാത്തതിൽ അവനും നിരാശ തോന്നാൻ തുടങ്ങി. പിറ്റേന്ന് ഒരുപാട് സന്തോഷത്തോടെ സ്വീറ്റ്സും വാങ്ങിയായിരുന്നു നദീർ വന്നത്. ജോലി ശരിയായി. എല്ലാവർക്കും അവൻ മധുരം കൊടുത്തു. റജിലയുടെ അടുത്തെത്തിയപ്പോൾ ഒഴിഞ്ഞു മാറി പോകാൻ നോക്കിയെങ്കിലും അവൾ അവന്റെ മുന്നിൽ കേറി നിന്നു അവന്റെ കയ്യിൽ നിന്നും സ്വീറ്റ്സ് എടുത്തു തിന്നു. കൺഗ്രാജുലേഷൻ അവൻ ഒന്നും മിണ്ടാതെ പോയി. അവൾക്ക് വല്ലാതെ ഫീൽ ചെയ്തു അത്. അവനോട് സംസാരിക്കുമ്പോൾ വഴക്കിടാനും പിണങ്ങാനെ നേരം ഉള്ളൂ.

പക്ഷേ മിണ്ടാതിരിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ** സോറി റജില അവൾ അസീനയെ നോക്കി പുഞ്ചിരിച്ചു. എനിക്ക് ദേഷ്യം ഒന്നും ഇല്ല. തല്ലിയതിന് ഞാനും മാപ്പ് ചോദിക്കുന്നു. ഇവള് ഇത്ര പെട്ടെന്ന് നന്നായോ. അത്ഭുതം ആണല്ലോ. റജില മനസ്സിൽ ഓർത്തു. ** രാത്രി ഉപ്പ എവിടെയാ ജോലി എന്നുചോദിച്ചു ഓഫീസിന്റെ പേര് പറയുന്നത് കേട്ടു ഞെട്ടി. റജിലയുടെ നേർക്ക് നോക്കി. അവൾ കണ്ണടിച്ചു കാണിച്ചു. അവളെ തനിച്ചു കിട്ടിയതും ചോദിച്ചു. അവന് അറിയോ നീയാ ജോബ്‌ കൊടുത്തതെന്ന്. ഇല്ല എന്താ പിന്നെ ഉദ്ദേശം അവന് അതിന് ഉള്ള ക്വാളിഫിക്കേഷൻ ഉണ്ട്. അത് കൊണ്ട് തന്നെയാ കൊടുത്തത്. മാത്രമല്ല എന്റെ ഓഫീസിൽ ഒരു കലിപ്പന്റെ കുറവ് ഉണ്ട്. അതും കൂടി നികത്താന്ന് കരുതി. അവനറിയണ്ട ഞാനാ അതിന്റെ എംഡി യെന്ന്. എം ടി യുടെ നെയിം കാണുമ്പോൾ സംശയം വരില്ലേ.

ഫാത്തിമ അൻവർ എവിടെ കിടക്കുന്നു. റജില ഫാത്തിമ എവിടെ കിടക്കുന്നു. രണ്ടുപേരും ഒരാളാണെന്ന് അവൻ ഒരിക്കലും അറിയാൻ പോകുന്നില്ല. എനിക്ക് അവനെ കൊണ്ട് ഓഫീസിൽ കുറച്ചു കാര്യം കൂടി ഉണ്ട്. അവന്റെ ചൂടൻ സ്വഭാവം കൊണ്ട് മാത്രമേ അത് നടക്കൂ. പിന്നെ മേനേജറോഡ് പ്രത്യേകം പറഞ്ഞിട്ട് ഉണ്ട് നദീറിനു അവിടെ ഒരു കുറവും ഉണ്ടാവാൻ പാടില്ലെന്ന് അത് പോരേ. പോടീ അവിടുന്ന്. എനിക്കറിഞ്ഞുടെ നീ അവനെ സ്വന്തം സഹോദരനായാണ് കാണുന്നതെന്ന്. അവൾക് ആ സഹോദരൻ എന്ന വാക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story