💘റജില 💘: ഭാഗം 19

rajila

രചന: സഫ്‌ന കണ്ണൂർ

ടാ ജോലിയൊക്കെ എങ്ങനെ എന്ത് ജോലി. പാപി ചെന്നിടം പാതാളം അതെന്താ നിനക്ക് ഇഷ്ടയില്ലേ ജോബ്‌ സിറ്റിയിലെ പേരുകേട്ട ഒരു ഓഫീസ് തന്നെയാ അത്. ശരിക്കും പറഞ്ഞാൽ അവിടെ ജോലി കിട്ടിയത് തന്നെ എന്റെ ഭാഗ്യമായ ഞാൻ കണ്ടത്. എന്നാ ശരിക്കും പറഞ്ഞാൽ ഇപ്പൊ അവിടെ എല്ലാം തല കീഴായ നടക്കുന്നെ. തോന്നുമ്പോൾ വരാം പോകാം. ഒരു ആത്മാർത്ഥതയും ഇല്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. ആരും നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥ. ഈ പോക്ക് പോയാൽ എപ്പോ അത് അടച്ചു പൂട്ടിന്ന് ചോദിച്ചാൽ മതി. രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഒന്നിച്ചു ഇരുന്നപ്പോൾ നദീറിനോട് ഉപ്പ ജോലിയെപ്പറ്റി ചോദിക്കുകയാരുന്നു. അതിന്റെ മേനേജറും എം ടി യുമൊക്കെ എങ്ങനെയാ അവർക്കും ഇതേ ആക്റ്റിട്യൂട് തന്നെ ആണോ. മാനേജർ ആള് പാവമാണ്. അതാ ബാക്കിയുള്ളവർ തോന്നിയപോലെ നടക്കുന്നെ.

ആ കക്ഷി ഉള്ളോണ്ട ഇപ്പോഴും ഓഫീസ് അവിടെ ഉള്ളെ. പിന്നെ എം ഡി അഹങ്കാരം തലക്ക് പിടിച്ച ഒരു പെണ്ണാണെന്ന പറഞ്ഞു കേട്ടെ. ഭർത്താവിനെ എല്ലാവരുടെയും മുന്നിൽ വെച്ചു തല്ലി പുറത്താക്കിയത്രേ. ഉമ്മാനെ ആണെങ്കിൽ ആ ഓഫീസിന്റെ പടി കേറാൻ പാടില്ലെന്ന ഓഡർ. ഇവളൊക്കെ പെണ്ണാണോ. അവളെയൊക്ക തല്ലികൊല്ലാൻ ആളില്ലാഞ്ഞിട്ട. റജിലക്ക് പെട്ടെന്ന് തരിപ്പിൽ കയറി. അവൾ നിർത്താതെ ചുമക്കാൻ തുടങ്ങി. എല്ലാവരും അവൾക്ക് വെള്ളം കൊടുക്കുകയും പുറം തടവിക്കൊടുക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. നദീർ മാത്രം അവളെ നോക്കുകയോ മൈന്റ് ചെയ്യുകയോ ചെയ്യാതെ ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞു അവൾ നോർമലായി. നദീറിന്റെ ഉപ്പ അവളെ നോക്കി ചിരിച്ചു. ശ്രദ്ധിച്ചു ഭക്ഷണം കഴിച്ചൂടെ. ഇപ്പൊ പണിയായേനെ. നദീർ പറഞ്ഞത് കേട്ടാണ് അവൾക്ക് തരിപ്പിൽ പോയതെന്ന് അവർക്ക് മനസ്സിലായിരുന്നു. അവൾ ചിരിക്കുക മാത്രം ചെയ്തു. നദീർ മെല്ലെ ഇടം കണ്ണിട്ട് അവളെ നോക്കി മുഖം മൊത്തം ചുവന്നു തുടുത്തിരുന്നു.

കണ്ണൊക്കെ നിറഞ്ഞു വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ. അവളെ പറ്റി പറഞ്ഞപോലെയുണ്ട് ഇവളെ റിയാക്ഷൻ. പെട്ടന്ന് അവൾ അവനെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൻ നോട്ടം മാറ്റി. അല്ല നദീറെ എം ഡി യെ പറ്റി അവർകൊക്കെ ഇത്ര നല്ല മതിപ്പാണോ. അവരാരും ശരിക്കും ഈ ഫാത്തിമ അൻവറിനെ കാണൽ കൂടി ഇല്ല. വല്ലപ്പോഴെ കേറി വരൂ. വന്ന അന്ന് പുകിലാത്രേ. വലിയ സ്ട്രിക്ട് ആണെന്ന കേട്ടെ. ഇപ്പൊ കുറച്ചു മാസേ ആയുള്ളൂ ഇങ്ങനെ ഓഫീസ് തല തിരിഞ്ഞിട്ട്. അല്ലെങ്കിൽ വന്നില്ലെങ്കിലും വീഡിയോ കാളിലൂടെയും മറ്റും ഓഫീസ് നിയന്ത്രിക്കും. എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്ന് കേൾക്കുന്നു. പിന്നെ ആ കെട്ടിയോൻ എന്ന് പറയുന്നവനും അത്ര നല്ലതൊന്നും അല്ല. തനി റൗഡിയാണെന്ന കേട്ടെ. കല്യാണം കഴിഞ്ഞില്ലെന്നും കെട്ടാൻ പോകുന്നവനാണെന്നും ഒക്കെ ന്യൂസ്‌ കേട്ടു.

നിന്റെ നിലപാട് എന്താ എന്നിട്ട്. ഇനി പോകുന്നില്ലേ. പോകാതെ പിന്നെ. നമ്മൾക്കെന്താ ഇതിൽ കാര്യം. പോയി നമ്മളെ ജോലി നോക്കി വരന്നെല്ലാതെ. ശമ്പളം കിട്ടിയ മതിയല്ലോ. നദീറെ മറ്റുള്ളവർ അങ്ങനെയാണെന്ന് കരുതി നീയും അങ്ങനെയാവുകയല്ല വേണ്ടത് . നിനക്ക് കിട്ടുന്ന ശമ്പളത്തിന് നീ ആത്മാർത്ഥമായി ജോലി ചെയ്യ്. നീ അസിസ്റ്റന്റ് മാനേജർ അല്ലെ. നിനക്ക് അവരെ നിയന്ത്രിക്കാൻ പറ്റുമല്ലോ. എന്തിനാ വെറുതെ പുലിവാൽ പിടിക്കാൻ പോകുന്നെ. അവിടുള്ള ഒരുത്തനുമായിട്ട് പോയ അന്ന് തന്നെ ഉടക്കിതാ.രണ്ടു പൊട്ടിക്കാൻ കൈ ഇമരുന്നുണ്ട്. ഏതായാലും പോകുന്നെന്ന് മുന്നേ ഞാൻ അത് ചെയ്തിരിക്കും. എന്നോടാ കളി. ആ ഫാത്തിമക്ക് മര്യാദക്ക് വന്നു ഓഫീസ് കാര്യം നോക്കിയാൽ പോരേ. അവളുള്ളപ്പോ എല്ലാവരും ഡീസന്റാണെന്ന കേട്ടത്. അവൾക്ക് വേണ്ടേൽ പിന്നെ ഞങ്ങൾക്കെന്തിനാ ഓഫീസ് നീ കണ്ടില്ലേ അവരെ. ഇല്ല .ഫോൺ വിളിച്ചു സംസാരിച്ചിരുന്നു. മദാമ്മയുടെ മോളെന്ന വിചാരം. ജന്തുന്റെ വായിൽ നിന്നും ഒറ്റ വാക്ക് മലയാളം വീഴില്ല.

ഒടുക്കത്തെ ഇംഗ്ലീഷ്. എന്നാ കേൾക്കുന്നവന് വല്ലതും മനസ്സിലാവുന്നുണ്ടോന്നെങ്കിലും ആലോചിക്കണ്ടേ. ഞാൻ എല്ലാത്തിനും മൂളിക്കൊടുക്കും. അല്ലാതെന്തു ചെയ്യാനാ. കാസിംക്ക റജിലയെ നോക്കി. അവൾ ചിരിഅടക്കി പിടിച്ചു ഇരിക്കുന്ന കണ്ടു. അല്ല ഇക്കാക്ക അവരോട് പറയാരുന്നില്ലേ ഞാൻ പാവം മലയാളിയാ ഇംഗ്ലീഷ് അറിയില്ലെന്ന് നാസില കളിയാക്കി. ആക്കല്ലേ മോളേ കുറച്ചു പിറകോട്ടാണേലും പിടിച്ചു നിക്കാനുള്ള ഇംഗ്ലീഷ് ഒക്കെ അറിയാം.നമ്മൾക്ക് എന്തിനാടീ സായിപ്പിന്റെ ഭാഷ. അവളെ എന്നേലും കണ്ടുമുട്ടുകയാണെങ്കിൽ അവൾക്ക് ഞാൻ മലയാളം പഠിപ്പിച്ചു കൊടുത്തോളം. അവൻ എണീറ്റു പോയി. റജിലയെ കാസിംക്ക വിളിപ്പിച്ചു. എന്തൊക്കെയാ കേൾക്കുന്നേ ഇതൊക്കെ തന്നെയാ ഓഫീസിന്റെ അവസ്ഥ. നിനക്ക് ഓഫീസ് കാര്യങ്ങൾ ഒക്കെ അറിയോ കുറച്ചൊക്കെ. അങ്കിൾ എന്നെ പ്ലസ് വണ്ണിന് പഠിക്കുമ്പോഴേ ഓഫീസിൽ കൂട്ടി പോകും.

എല്ലാ മീറ്റിങ്ങിലും പങ്കെടുപ്പിക്കും. ചെറിയ ചെറിയ വർക്കും ചെയ്യിക്കുമായിരുന്നു . പ്ലസ് ടു കഴിഞ്ഞു പിന്നെ പഠിക്കാൻ വിട്ടില്ല. ഫുൾ ടൈം അങ്കിൾ ഓഫീസ് കാര്യം മാത്രമേ പഠിക്കാൻ അനുവദിച്ചുള്ളു. കൂടാതെ ഡ്രൈവിംഗും കാരാട്ടെയും . അൻവറിന്റെ ബുദ്ധിശക്തിയാ എനിക്ക് കിട്ടിയതെന്ന് എപ്പോഴും പറയും. ഞാൻ ചോദിക്കൽ ഉണ്ട് എന്നെ എന്തിനാ ഇതൊക്കെ പഠിപ്പിക്കുന്നതെന്ന്. ആവിശ്യം എപ്പോഴാ വരികന്ന് പറയാൻ പറ്റില്ലെന്ന പറയൽ. ഒക്കെ മുൻകൂട്ടി കണ്ട കക്ഷി എന്നെ പഠിപ്പിച്ചതെന്ന് പിന്നെയല്ലേ മനസ്സിലായെ. അതൊക്കെ പോട്ടെ. നിങ്ങളെ മോന്റെ കഷ്ടകാലം നാളെ തൊട്ട് തുടങ്ങുകയാ. അതെന്താ.നീ എന്താ ചെയ്യാൻ പോകുന്നേ. മാനേജർ ഒരു രണ്ടാഴ്ചത്തേക്ക് ലീവിന് പോവ്വുകയാ. ഫുൾ കൺട്രോൾ നിങ്ങളെ മോനെ ഏല്പിച്ചിട്ട്. എന്റെ മോനായത് കൊണ്ട് പറയുകയല്ല. ഇട്ടിട്ട് ഇങ്ങ് പോരും പറഞ്ഞില്ലെന്നു വേണ്ട.

ഉത്തരവാദിത്തബോധം തൊട്ട് തീണ്ടിയിട്ടില്ല. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. എനിക്ക് ചെയ്യാൻ പറ്റാത്ത പലതും അവൻ പോലും അറിയാതെ അവനെ കൊണ്ട് ഞാൻ ചെയ്യിക്കും. അത് പറയുമ്പോൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവം ആയിരുന്നു അവൾക്ക്. ** രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ റജില അവന്റെ മുന്നിൽ പോയി നിന്നു. പോക്ക് കാണുമ്പോൾ കലക്ടർ ഉദ്യോഗത്തിനാണെന്ന വിചാരം. അവൻ മൈന്റ് ചെയ്യാതെ പോകാൻ നോക്കി. ഒരു ഓലകെട്ടു ഓഫീസിൽ ജോലി കിട്ടിയെന്നു വെച്ചു ഇത്ര അഹങ്കാരം പാടില്ല അവൾ പറഞ്ഞു. നിന്റെ കോന്തന്റെ അത്ര സാലറി ഇല്ലെങ്കിലും നല്ല അന്തസ്സ് ഉള്ള ജോലി തന്നെയാ എന്റേത്. അതിന്റെ അഹങ്കാരം ഉണ്ടെന്ന് കൂട്ടിക്കോ. പിന്നേ വലിയൊരു ജോലി എത്ര നാൾ ഉണ്ടാവും. ജോലി. നിന്റെയൊക്കെ കയ്യിലിരിപ്പ് വെച്ചു ഒരാഴ്ച. അതിൽ കൂടുതൽ നീ ജോലി ചെയ്യോ.

അവൾ കളിയാക്കികൊണ്ടായിരുന്നു പറഞ്ഞത്. എന്താടി കളിയാക്കുന്നെ. ഉള്ളതല്ലേ പറഞ്ഞത്. നീയൊക്കെ എത്ര നാൾ ജോലി ചെയ്യാനാ.ഞാൻ അന്ന് ജോലിയും കൂലിയും ഇല്ലെന്ന് പറഞ്ഞതോണ്ട് എന്റെ കണ്ണ് പൊട്ടിക്കാൻ പോകുന്നതല്ലേ. ഞാൻ എനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഗൾഫിലേക്ക് പോകുന്ന വരെ ഞാൻ ഈ ജോബ്‌ ചെയ്യും. അവന് വാശി കേറിയെന്ന് അവൾക്ക് മനസ്സിലായി. എന്നാ ചെയ്തു കാണിക്ക്. എന്നിട്ട് ഡയലോഗ് പറയ് കാണിച്ചാൽ..... നീ പറയുന്നതെന്തും ഞാൻ അനുസരിക്കും. ഒക്കെ എഗ്രിഡ് അവൻ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. സോറി നദീർ. എന്റെ ഉപ്പാന്റെ ഒരായുസ്സാ ആ ഓഫീസ്. അത് നശിക്കുന്നത് കാണാൻ കെല്പില്ല. എനിക്ക് ഇപ്പൊ ഓഫീസിൽ പോകാനും പറ്റില്ല. ഓഫീസിലെ സംഭവം അറിഞ്ഞപ്പോൾ നദീറിന് ആദ്യം ദേഷ്യം വന്നെങ്കിലും റജിലയെ ഓർത്തപ്പോൾ അടങ്ങി. പിന്നെ ചെറിയൊരു സന്തോഷവും തോന്നി. എം ഡി യുടെ പുതിയ മെയിൽ എല്ലാർക്കും കിട്ടിയിട്ടുണ്ട്. മാനേജർ തിരിച്ചു വരുന്നത് വരെ പൂർണ്ണ അധികാരം നദീറിന് ആയിരിക്കും. **

നാസിലയുടെയും ഉമ്മന്റേയും കൂടെ തന്നെയായിരുന്നു റജില എപ്പോഴും. അവരുടെ കൂടെ കൂടി പാചകവും വീട്ടു ജോലിയുമൊക്ക പഠിക്കാൻ തുടങ്ങി. മാമി ആദ്യത്തെ പോലെ വഴക്ക് പറയുകയില്ലെങ്കിലും വലിയ മൈന്റ് ഒന്നും ഇല്ല. അസീന പിണക്കം ഒക്കെ മാറി കൂട്ട് കൂടുകയും ചെയ്തു. വൈകുന്നേരം മുകളിൽ നിന്നും ഇറങ്ങി സ്റ്റെപ്പിന് ചവിട്ടിയതേ ഓർമ ഉണ്ടായിരുന്നുള്ളു.വഴുക്കി താഴേക്കു വീണു. ഉമ്മാന്നുള്ള വിളി തൊണ്ടയിൽ കുരുങ്ങി പുറത്തു വന്നില്ല. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു . കുറച്ചു കഴിഞ്ഞു അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. ഞാൻ ഇതെവിടെയാ മുകളിൽ നിന്നും വീണത് ഓർമയുണ്ട്. എന്നിട്ട് എനിക്ക് ഒന്നും പറ്റിയില്ലേ. തന്നെ ആരോ താങ്ങി നിർത്തിയിട്ടാണ് ഉള്ളതെന്ന് അവൾക്ക് മനസ്സിലായി. നദീർ. അവന്റെ കൈകളിൽ ആണ് ഞാൻ ഉള്ളത്. അവൻ തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു. എന്നാലും കൃത്യ ടൈമിന് എങ്ങനെ ഇവനെത്തി. എന്താ ഉദ്ദേശം. താഴെ ഇറങ്ങുന്നില്ലേ അവളൊന്നും മിണ്ടിയില്ല. അവൾക്ക് ശരിക്കും പറഞ്ഞാൽ ഇറങ്ങാൻ തോന്നിയില്ല.

അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി.അവനാകെ മാറിയപോലെ തോന്നി. അവന്റെ മുഖത്ത് പഴയ തെളിച്ചമോ കുസൃതിയോ ഒന്നും കാണാനില്ല. ഒരു പുഞ്ചിരി പോലും കണ്ടിട്ട് ദിവസങ്ങളായി. അവൾക്ക് മനസ്സിലൊരു നീറ്റൽ തോന്നി. ഞാനല്ലേ ഇതിനൊക്കെ കാരണം. അവന് അന്ന് പറഞ്ഞത് ഇത്രമാത്രം ഫീൽ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവൻ ബലമായി അവളെ താഴെ നിർത്തി.ഒന്നും മിണ്ടാതെ പോയി. എന്നാലും എങ്ങനെയാ വഴുക്കിയത് . അവൾ നിലം മുഴുവൻ സൂക്ഷിച്ചു നോക്കി. സ്റ്റെപ് ഇറങ്ങുന്നിടത് എണ്ണ മയം അവൾ കണ്ടു. ഇതെങ്ങനെ ഇവിടെ വന്നു. കുറച്ചു ദൂരെ തൂണിന് പിന്നിൽ മറഞ്ഞു നിന്ന അസീനയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു. നാശം പിടിക്കാൻ ഭാഗ്യം ഇവളെ കൂടെയാ. നദീറിന് വരാൻ കണ്ട സമയം. * റജില നദീറിന്റെ റൂമിലേക്ക്‌ പോയി. മനപ്പൂർവം വാതിലിൽ മുട്ടാതെ ആണ് റൂമിലേക്ക്‌ കയറിയത്.

വഴക്ക് പറയാനാണെങ്കിലും കലിപ്പൻ വാ തുറന്നലോ. അവൻ ബെഡിൽ കിടന്നു ലാപ്ടോപ്പിൽ എന്തോ ചെയ്യുകയാണ്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും വീണ്ടും അതിലേക്കു തന്നെ തിരിഞ്ഞു. താങ്ക്സ് അവൻ തിരിഞ്ഞു നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. നിന്റെ വായിലെന്താടാ പ്ലാസ്റ്റർ ഒട്ടിച്ചിനോ. അവൾക്ക് ദേഷ്യം വന്നു. ഒരു റിപ്ലൈ കാണാഞ്ഞ് അവന്റെ മുന്നിൽ പോയി നിന്നു. ലാപ്ടോപ് ഓഫ്‌ ആക്കി അവൻ വീണ്ടും ഓൺ ചെയ്തു. അവൾ വീണ്ടും ഓഫ്‌ ആക്കി. അവൻ ഓൺ ആക്കി തിരിഞ്ഞു കിടന്നു. അവൾ ലാപ്ടോപ് ബലമായി പിടിച്ചു വാങ്ങി. മേശൻമേൽ വെച്ചു. നിനക്ക് എന്താ ഇപ്പൊ വേണ്ടേ. അവൻ ദേഷ്യത്തോടെ ഒച്ചയെടുത്തു ചോദിച്ചു.

നിനക്ക് എന്തിനാ എന്നോട് ദേഷ്യം. എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത് എന്തിനാ ഞാൻ ശല്യം അല്ലെ നിനക്ക്. ഇഷ്ടം അല്ലാത്തവരെ ശല്യപെടുതണ്ടാന്ന് കരുതി. ആർക്കും ശല്യമാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതും പറഞ്ഞു അവൻ ഇറങ്ങി പോയി. അവൾക്ക് ദേഷ്യവും സങ്കടവും കരച്ചിലും ഒക്കെ വന്നു. അവനെ കാണുന്നിടത്ത് നിന്നെല്ലാം അവൾ സോറി പറഞ്ഞുകൊണ്ടിരുന്നു. ഫോണിൽ മിനുട്ട് വെച്ച് സോറിന്ന് മെസ്സേജ് ഇടാൻ തുടങ്ങി. വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. സഹികെട്ടു അവൻ ഫോൺ ഓഫ്‌ ആക്കി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story