💘റജില 💘: ഭാഗം 20

rajila

രചന: സഫ്‌ന കണ്ണൂർ

പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തു മാറ്റി ചുറ്റും നോക്കി. ഇതാരാ എന്നെ പുതപ്പിച്ചത് . ഓപ്പോസിറ്റ് സോഫയിൽ നദീർ കിടക്കുന്നത് കണ്ടു . അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ ഫോണും ഓഫ്‌ ചെയ്തു പുറത്തേക്കു ഇറങ്ങി പോയതാരുന്നു. രാത്രി വൈകിയിട്ടും കാണാഞ്ഞപ്പോൾ ചെറിയ പേടി തോന്നി. അവനെയും കാത്തിരുന്നു ഹാളിലെ സോഫയിൽ കിടന്നു ഉറങ്ങി പോയി. അവൾ അവന്റെ അടുത്തേക്ക് പോയി. അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ടാ പിശാചേ ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയോ . എന്റെ ഉപ്പനെയും ഉമ്മനെയും കഴിഞ്ഞാൽ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെയാണ്. ഇപ്പോഴൊന്നും തോന്നിയ ഇഷ്ടം അല്ല എനിക്ക് നിന്നോട്.ഒരു ഒമ്പതാം ക്ലാസ്സ്‌കാരിക്ക് കൗമാര പ്രായത്തിൽ തോന്നിയ ഒരു അട്രക്‌ഷൻ.

അങ്ങനെയാ കരുതിയുള്ളൂ. ഞാൻ വളർന്നു വരുന്നതിനനുസരിച്ചു എനിക്ക് നിന്നോടുള്ള ഇഷ്‌ടവും കൂടി വളർന്നു വന്നു. അന്ന് എനിക്ക് മനസ്സിലായി വെറുമൊരു അട്രക്‌ഷൻ അല്ല എനിക്ക് നീയെന്ന്. എന്റെ ലൈഫിൽ നിന്നോളം സ്വാധീനിച്ച വേറൊരാളും ഉണ്ടായിട്ടില്ല. എന്നെക്കാളും മറ്റാരേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഒരിക്കലും നിന്നെ എന്റെ ലൈഫിൽ കൂടെ കൂട്ടാൻ പറ്റില്ല. അത് നിന്നോടുള്ള സ്‌നേഹകൂടുതൽ കൊണ്ടാണ്. എവിടെയായാലും ആരുടെ കൂടെയായാലും നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. അവൾ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവനെ തന്നെ കുറച്ചു സമയം നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ അവൾ എണീറ്റു പോയി. അവൾ പോയതും അവൻ കണ്ണു തുറന്നു. ഞാൻ എന്താ ഇപ്പൊ കണ്ടത് സ്വപ്നമാണോ.ദേഹം ആകെ കോരിത്തരിക്കുന്ന പോലെ.

അവൻ നെറ്റിയിൽ തൊട്ട് നോക്കി. അവളുടെ ചുണ്ടുകൾ ഇപ്പോഴും അവിടെയുള്ളത് പോലെ തോന്നി അവന്. ഇവളെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ. ശരിക്കും ഇവളുടെ പ്രശ്നം എന്താ. എന്നെ ഇവൾക്ക് ഇഷ്ടം ആണ്. എന്നോട് തുറന്നു പറയാത്തത് എന്ത് കൊണ്ടാപിന്നെ . എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടായിരിക്കോ. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയോണ്ടാ നിന്നോട് ദേഷ്യം പിടിച്ചപോലെ നടക്കുന്നത്. അനസിനെന്നല്ല ഒരാൾക്കും വിട്ടുകൊടുക്കില്ല നിന്നെ. ഞാൻ നിന്നെ വേദനിപ്പിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ നീ വേദനിക്കുന്നതിന്റെ നൂറിരട്ടി വേദനിക്കുന്നത് ഞാനാണ്.സോറി റജു. റിയലി സോറി ** നദീറെ നിനക്ക് എന്താ പറ്റിയെ. ഉമ്മാന്റെ പരിഭ്രാന്തി നിറഞ്ഞ വിളി കേട്ടാണ് ഉറക്കം ഞെട്ടിയത്. അവൻ കണ്ണും മിഴിച്ചു ചുറ്റും നോക്കി. വീട്ടിലുള്ള എല്ലാവരും ചുറ്റും ഉണ്ട്. ഉമ്മ നെറ്റിയിൽ കൈ വെച്ചു നോക്കി.

പനിയൊന്നും ഇല്ലല്ലോ. എന്താ കാര്യം. എല്ലാരും എന്താ ഇവിടെ. അതാ ഇപ്പൊ നന്നായേ. നീ എന്താ ഇവിടെ അപ്പോഴാ അവന് കാര്യം ഓടിയത്. ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ ഹാളിലെ സോഫയിൽ കിടന്നുറങ്ങിയതിന്റെ റിയാക്ഷൻ ആണ്. അവൻ മെല്ലെ റജിലയെ നോക്കി. ഞാനീ നാട്ടുകാരനെ അല്ലേ എന്ന മട്ടിൽ കടലയും തിന്നു ഇരിക്കുന്നു. ഫോണും നോക്കി ഉറങ്ങിപോയതാ ഉമ്മാ. നീയും നിന്റെ ഒരു ഫോണും എടുത്തു അടുപ്പിൽ ഇടും ഒരു ദിവസം പറഞ്ഞില്ലെന്നു വേണ്ട. പേടിച്ചു പോയല്ലോടാ.ചെറിയ ഒരടിയും കൊടുത്തു ഉമ്മ പോയി. അവളും ഇവിടെയാണോ കിടന്നേ. നാസില ചെവിയിൽ മെല്ലെ ചോദിച്ചു. പോടീ അവിടുന്ന് അവളെ തല്ലാൻ കയ്യോങ്ങിയതും ചിരിച്ചു കൊണ്ട് അവളൊഴിഞ്ഞു മാറി. ഇന്നലെ രാത്രി ലേറ്റ് ആയ വന്നേ നാസിലയാണ് വാതിൽ തുറന്നു തന്നത്. അവളാ പറഞ്ഞത് റജില ഹാളിൽ കിടക്കുന്ന കാര്യം.

വിളിക്കാൻ തോന്നിയില്ല. ഒരു പുതപ്പും പുതച്ചു കൊടുത്തു. അവളെയും നോക്കി കിടന്നതായിരുന്നു. എന്തായാലും ഇവിടെ കിടന്നത് വേസ്റ്റ് ആയില്ല. റജിലയെ നോക്കിയതും അറിയാതൊരു പുഞ്ചിരി മുഖത്ത് വിരിഞ്ഞു. നാസീ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതി മനോഹരമായ ഒരു സ്വപ്നം. അസീനയും നാസിലയും അവന്റെ അടുത്തേക്ക് ചെന്നു. റജില അവനെ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു. എന്തു സ്വപ്നാ കണ്ടത് . വെളുപ്പാൻ കാലത്ത് കണ്ടതാണെങ്കിൽ നടക്കും. ഞാൻ ഉറങ്ങുമ്പോൾ ഒരു സുന്ദരിയായ പെണ്ണ് എന്റെ അടുത്ത് വന്നു എന്നിട്ട് എന്നിട്ട്...... അവൻ റജിലയെ നോക്കി.തരിച്ചു നിന്ന പോലെയുണ്ട് അവളുടെ നിൽപ്പ്. മുഖം ഒക്കെ വിളറി വെളുത്തിരുന്നു. അവന് ഉള്ളിൽ ചിരി പൊട്ടി ബാക്കി പറ വന്നിട്ട് എന്താ സംഭവിച്ചേ. എന്ത് സംഭവിക്കാൻ അപ്പോഴല്ലേ നിങ്ങൾ വിളിച്ചുണർത്തിയത്.

വല്ലാത്ത ജന്മം തന്നെ. മനുഷ്യനെ വെറുതെ വട്ടക്കാൻ. അവൾക്ക് അപ്പോഴാ ശ്വാസം നേരെ വീണത്. സ്വപ്നത്തിലേ നിന്റെ അടുത്ത് വരാൻ ചാൻസുള്ളൂ. ജീവിതത്തിൽ ഒരു ചാൻസും ഇല്ല സ്വപ്നത്തിലെങ്കിലും നടന്നോട്ടെ.റജിലയെ നോക്കി അർത്ഥം വെച്ചു നാസില പറഞ്ഞു . നാസിലയും അസീനയും പോയി. ഇനിയും നിന്നാൽ പണി കിട്ടും.ഈ പിശാച് അപ്പൊ ഉറങ്ങിയിരുന്നില്ലേ. കണ്ണടച്ച് കിടന്നതാണോ. എങ്ങനെയാ ഇനി ഇവനെ ഫേസ് ചെയ്യുക. റജില മെല്ലെ അവിടെ നിന്നും എണീറ്റു. ടീ പാത്തൂ നീ പോകാൻ വരട്ടെ ഒന്ന് അവിടെ നിന്നെ യാ അല്ലാഹ് കാത്തോണേ വേണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ സ്വയം പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി ആരും ഇല്ല. ആരേലും അറിഞ്ഞ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. അവിടത്തെന്നെ നിന്നു. കാലുകൾ അനങ്ങുന്നില്ല. ചെറുതായിട്ട് വിറക്കുക്കുന്നുണ്ടോ. ഉണ്ട് അവൾ കൈകൾ കൂട്ടിപ്പിടിച്ചു തല കുനിച്ചു നിന്നു.

ഇന്നത്തോടെ എല്ലാം തീർന്നു. എന്നെ എന്താടി വിളിക്കാതിരുന്നത്. അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി. വിളിക്കാനോ എവിടേക്ക്. നിന്റെ വീട്ടിലേക്ക് സൽക്കാരത്തിന്. അവന്റെ സ്ഥിരം കലിപ്പ് മൂഡ് ഓൺ ആയതും ശ്വാസം നേരെ വീണു. കിസ്സിനെ പറ്റി ചോദിക്കാനല്ല. നിനക്ക് പേടിയാവണ്ട തനിച്ചല്ലെന്ന് കരുതി കൂട്ട് കിടന്നതും പോര എന്നിട്ട് കൊതുകുകടി കൊള്ളാൻ എന്നെ അവിടെ ഇട്ടിട്ട് നീ എണീറ്റു പോയി അല്ലേടി പിശാചേ അവൻ ഒന്നും അറിഞ്ഞിട്ടില്ല ഭാഗ്യം. ഞാൻ പറഞ്ഞോ ഇവിടെ കിടക്കാൻ. അല്ലെങ്കിലും നിനക്ക് ഉപകാരം ചെയ്യുന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട. സാരമില്ല കിടന്നതിന് ഉപകാരം ഉണ്ടായിന് എന്ത് ഉപകാരം. ഞാൻ നേരെത്തെ പറഞ്ഞ സ്വപ്നത്തിലെ സുന്ദരി എന്റെ അടുത്തു വന്നു എനിക്ക് ഒരു കിസ്സും തന്നു. അതിലും വലുതായിട്ട് എന്താ വേണ്ടേ. അതൊരു ലെവലായിരുന്നു മോളെ.......

സ്വപ്നത്തിൽ ഇങ്ങനെ ആയിരുന്നെങ്കിൽ നേരിട്ട് എങ്ങനെ ആയിരിക്കും. ചിന്തിക്കാൻ വയ്യേ.... ഇന്ന് മുതൽ ഇവിടെ സോഫയിൽ തന്നെ കിടന്നാലൊന്ന ആലോചിക്കുന്നേ. അവനത് സ്വപ്നം ആണെന്ന് കരുതിയിരിക്കുന്നെ. രക്ഷപെട്ടു. ഇനി എന്നെ ആക്കിയതാണോ പറയാൻ പറ്റില്ല. അവൾ അവനെ നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന കണ്ടു.അവളെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ പോയി. ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലാവാതെ അവൾ അവിടെ തന്നെ നിന്നു. ** അവൻ ഓഫീസിലേക്ക് പോയി. അവന് ശരിക്കും വട്ടു പിടിക്കുന്നുണ്ടായിരുന്നു.അവിടെ. റജില ഇടക്കിടക്ക് അവനെ വിളിച്ചു ഓരോ ഫയൽസിന്റെയും ഡീറ്റെയിൽസ് അയച്ചു തരാൻ പറഞ്ഞു കൊണ്ടിരുന്നു. ഗൗരവത്തോടെ മാത്രമേ അവൾ അവനോട് സംസാരിച്ചിരുന്നുള്ളു. ആ കലിപ്പ് മൊത്തം ബാക്കിയുള്ളവരോട് അവൻ തീർത്തു.

താൻ ഒരാൾ വിചാരിച്ചത് കൊണ്ട് മാത്രം ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അവന് മനസ്സിലായിരുന്നു. ഉടക്ക് ഉണ്ടാക്കിയ ഒരുത്തനെ ഒന്ന് പൊട്ടിച്ചതോടെ അവനെ എല്ലാവർക്കും ഉള്ളിൽ ഭയവും തോന്നി. എല്ലാവരും അവനെ പേടിച്ചു ഉഴപ്പ് നിർത്തി സ്മാർട്ട്‌ ആവാൻ തുടങ്ങി പെൻഡിങ്ങിൽ ഉള്ള ഫയൽ മൊത്തം അവന്റെ മുന്നിൽ എത്തി. അവൻ അതും നോക്കി തലക്ക് കൈ വെച്ചിരുന്നു. അത്രമാത്രം ഫയൽസ് കുന്നു കൂടി കിടക്കുന്നുണ്ടായിരുന്നു. മാനേജർ അവനെ വിളിച്ചു ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു. അത് അവന് വലിയ ആശ്വാസമായി തോന്നി. തന്റെ ഓഫീസ് പഴയ നിലയിലേക്ക് ആവുന്നത് റജിലക് തോന്നി. നദീറിന് ജോലിഭാരം കൂടുന്നത് അവൾക്ക് സങ്കടം ഉണ്ടാക്കുന്നുണ്ടായിരുന്നു. മാനേജരും അവനും കൂടി ചെയ്തിരുന്ന ജോലി അവനിപ്പോ ഒറ്റക്കാണ് ചെയ്യുന്നത്. അവൾക്കും സഹായിക്കണം എന്നുണ്ടായിരുന്നു.

പക്ഷേ എങ്ങനെ എന്ന് അവൾക്ക് മനസ്സിലായില്ല. തനിക്ക് നേരിട്ട് ഇടപെടാനും പറ്റില്ല. നദീറിന് ഫാത്തിമ അൻവറിനെപ്പറ്റി ഉണ്ടായ തെറ്റിദ്ധാരണ കുറെയൊക്കെ മാറാൻ തുടങ്ങി. ബിസിനെസ്സ് കാര്യങ്ങളിൽ മാത്രമേ അവൾ സ്ട്രിക്ട് ഉള്ളൂ. അവനുമായി ഒരു ഫ്രണ്ട്ഷിപ് അവൾ ഉണ്ടാക്കി എടുത്തു. അധികം സംഭാഷണം ഒഴിവാക്കാൻ അവൾ ചാറ്റ് ചെയ്യലായിരുന്നു കൂടുതലും. സൗണ്ട് മനസ്സിലാകാതിരിക്കാൻ അതാണ്‌ കൂടുതൽ നല്ലത്. സംസാരിക്കുമ്പോൾ ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി സംസാരിച്ചു. അവന് അവരെ നേരിട്ട് കാണാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു. അവൾ ശരിക്കും പെട്ടപോലെയായി. ചെറിയൊരു ടൂറിലാണ് നാട്ടിൽ എത്തിയാലുടനെ കാണാം എന്നു പറഞ്ഞു ഒഴിഞ്ഞു. മോൾ എന്താ ആലോചിക്കുന്നേ നദീറിന് എന്നെ നേരിട്ട് കാണണമെന്ന് നിനക്ക് അവനോട് സത്യം പറഞ്ഞൂടെ. എന്തിനാ ഒളിച്ചു വെക്കുന്നെ അവൾ ഒന്നും മിണ്ടിയില്ല.

പറയാൻ തുടങ്ങിയാൽ തുടക്കം മുതൽ പറയേണ്ടി വരും. അവൻ എന്നെ സ്നേഹിക്കുന്നത് എങ്ങാനും അറിഞ്ഞാൽ ഈ സ്നേഹം പോലും എനിക്ക് നഷ്ടപ്പെടും അത് വയ്യ. അവൾ വിഷയം മാറ്റി. മൂത്താപ്പ നദീറിനെ എനിക്ക് തരുന്നോ മോളെന്താ ഉദ്ദേശിച്ചേ നദീറിനെ എന്റെ ഓഫീസിൽ സ്ഥിരമായി നിയമിച്ചാലോന്ന്. കണക്കായി.എന്നെ ഹെല്പ് ചെയ്യാൻ പറഞ്ഞിട്ട് കേൾക്കാത്ത കക്ഷിയാ.ഇപ്പൊ ജോലിക്ക് പോകുന്നത് പോലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവൻ ചോദിക്കുന്ന സാലറി കൊടുക്കാം. എം ഡി യാക്കാനും ഞാൻ റെഡിയാണ് അവൻ വരുമെങ്കിൽ കൂട്ടിക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല. നിനക്ക് തന്നെ നോക്കി നടത്തിക്കൂടേ അത്. പിന്നെന്തിനാ അവൻ. ഇപ്പൊ നല്ല മാറ്റം ഉണ്ട് ഓഫീസിൽ. ഇപ്പോഴാ അവിടെ ഒരു ഉണർവ് ഒക്കെ വന്നെ.എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ......

അനസ് വന്നോട്ടെ പിന്നെ നദീറിന്റെ ആവിശ്യം ഒന്നും ഉണ്ടാവില്ല. അവൻ മതി നിന്റെ ബിസിനസ് ഒക്കെ നോക്കി നടത്താൻ. അവളിൽ ഒരു നീറ്റൽ ഉണ്ടായി. അതിനു മുൻപ് ഞാൻ ഇവിടെ നിന്നും പോകും. എനിക്ക് ഒരിക്കലും അനസിനെ എന്റെ ഭർത്താവ് ആയി കാണാൻ പറ്റില്ല. ** നദീറിന്റെ ഉച്ചത്തിലുള്ള കോലാഹളം കേട്ടാണ് എല്ലാവരും അവന്റെ റൂമിലേക്ക്‌ പോയത്. ആരാ എന്റെ റൂമിൽ കേറിയത്. അതിനു ഇപ്പൊ എന്താ പറ്റിയത്. അവൻ നനഞ്ഞു കുതിർന്ന രണ്ടു മൂന്ന് ഫയൽ ഉമ്മാക്ക് നേരെ നീട്ടി. കണ്ടോ ഇത് നാളെ എനിക്ക് അത്യാവശ്യമായി വേണ്ട ഫയലാണ്. ഇതെങ്ങനെയാ നനഞ്ഞത്. ആര പണിയാ ഇത്. ആരും ഒന്നും മിണ്ടാത്തത് കണ്ടു അവനു കലിയിളകി. നിങ്ങളോട ചോദിച്ചേ ആരാ ഇത് ചെയ്തതെന്ന്. ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഇങ്ങോട്ട് കൊണ്ട് വരാൻ തോന്നിയത്. അവൻ ആ ഫയൽ വലിച്ചെറിഞ്ഞു. റജില മെല്ലെ ആ ഫയൽ ഏതെന്ന് നോക്കി. നാളെ ബോർഡ് മീറ്റിംഗ് ഉണ്ട്. അതിന്റെ പ്രിപറേഷൻ നോട്ട് ആണ്. വെറുതെ അല്ല കലിയിളകിയത്. ആർക്കും ഒന്നും പറയാൻ ഇല്ലേ.

റജില കുറച്ചു നേരത്തെ റൂമിലേക്ക്‌ വന്നിരുന്നു. നിന്റെ കയ്യിൽ നിന്നും ആയതാണോ. അസീനയുടെ ചോദ്യം കേട്ട് എല്ലാവരും അവളെ നോക്കി. എന്റെ കയ്യിൽ നിന്നും ഒന്നും അല്ല. ഞാനിത് കണ്ടിട്ട് കൂടി ഇല്ല. നദീർ അവളുടെ അടുത്ത് ചെന്നു. നീയാണോ ഇത് ചെയ്തത്. സത്യായിട്ടും എനിക്ക് അറിയില്ല. അലക്കാനുള്ള ഡ്രസ്സ്‌ എടുത്തു വരാൻ നാസില പറഞ്ഞത് കൊണ്ട് വന്നതാ എനിക്ക് ഒന്നും അറിയില്ല. സത്യം പറ റജു നീയല്ലേ ചെയ്തത്. സത്യായിട്ടും എനിക്ക് അറിയില്ല. എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ ഓഫീസ് ഫയൽ ഞാൻ എന്തിനാ നശിപ്പിക്കുന്നെ. അത് ഇവിടെ പറയാനും പറ്റില്ലല്ലോ. എല്ലാവരും അവൾ തെറ്റു ചെയ്തപോലെ നോക്കുന്നത് കണ്ടു അവൾക്ക് സങ്കടം വന്നു. ആരും വിശ്വസിക്കുന്നും ഇല്ലല്ലോ. അപ്പോഴാ നദീറിന്റെ ഉപ്പ കയറി വന്നത്. എന്താ ഇവിടെ പ്രശ്നം.

നദീറിന്റെ എന്തോ ഫയൽ വെള്ളം നനഞ്ഞു ചീത്തയായെന്ന് .റജില ചെയ്തുന്ന ഇപ്പൊ പറയുന്നേ അവൾ ദയനീയമായി അവരെ നോക്കി ഒരിക്കലും റജില ആയിരിക്കില്ല ഇത് ചെയ്തത്. പക്ഷേ അവളെ ഇപ്പൊ ന്യായീകരിക്കാനും പറ്റില്ല. പറ്റിയത് പറ്റി. നിനക്ക് അത് വീണ്ടും ടൈപ്പ് ചെയ്ത പോരേ നിസ്സാരമായി ഉപ്പ പറയുന്നത് കേട്ട് അവന് ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു. ഈ രാത്രിയിൽ എങ്ങനെ ചെയ്യാനാ. ഞാൻ ഒറ്റക്ക് ചെയ്താലൊന്നും തീരില്ല ഇത്. നാളെ രാവിലെക്ക് വേണ്ടത എനിക്ക്.എല്ലാവരോടും എന്ത്‌ മറുപടി പറയും ഇനി. അവൻ നെറ്റിയിൽ കൈ വെച്ചു. റജിലയെ രണ്ടു തെറി വിളിക്കണം എന്നുണ്ട് എല്ലാരും ഉള്ളത് കൊണ്ട് സഹിച്ചു പിടിച്ചു നിന്നു. ഫയൽ വെച്ച മേശപ്പുറത്തു ജഗ്ഗും വെള്ളം കാണുന്നില്ലേ ആരുടെയെങ്കിലും കയ്യിൽ നിന്നും തട്ടി അബദ്ധത്തിൽ മറിഞ്ഞതാവും.

നീ ഒന്ന് ക്ഷമിക്. റജിലയും നിന്നെ ഹെല്പ് ചെയ്യും. അവൾക്ക് അറിയാം ഇതൊക്കെ. റജില ഞെട്ടലോടെ നദീറിന്റെ ഉപ്പാനെ നോക്കി. ഇവൾക്ക് അറിയോ അതിന് ഇവൾ ബാംഗ്ലൂരിൽ കുറച്ചു കാലം ഏതോ ഓഫീസിൽ വർക് ചെയ്തിരുന്നു. അല്ല മോളേ അവൾക്ക് അപ്പോഴാ ശ്വാസം വീണത്. അവൾ അതെയെന്ന് മൂളി. പ്രശ്നം തീർന്നല്ലോ ഇനി എല്ലാരും പോയെ. റജില പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു. നിന്നോട് മിണ്ടാത്തതിന്റെ ദേഷ്യം തീർക്കാൻ ഇമ്മാതിരി ചീപ്പ് പണി ചെയ്യരുതായിരുന്നു. നദീർ പ്ലീസ് ഇത് ഞാനല്ല ചെയ്തത്. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു . ചെയ്തതും പോര കള്ളവും പറയുന്നോ. ഒന്ന് തന്നാലുണ്ടല്ലോ അവൻ അവളുടെ നേരെ കയ്യോങ്ങി. വാതിലിന് പിറകിൽ നിന്നിരുന്ന അസീനയുടെ മുഖത്ത് ഗൂഢമായ ഒരു ചിരി ഉണ്ടായിരുന്നു. ഇത് തുടക്കമാ റജില. നിങ്ങളെ തമ്മിൽ അകറ്റിയിട്ടേ ഞാൻ അടങ്ങു. എന്റെ സത്യാവസ്ഥ എങ്ങനെയാ റബ്ബേ ഞാൻ തെളിയിക്കുക..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story