💘റജില 💘: ഭാഗം 21

rajila

രചന: സഫ്‌ന കണ്ണൂർ

കാറിൽ പോകാം നമ്മടെ ഈ മുത്തിന്റെ മുന്നിൽ എന്ത് കാർ. എനിക്ക് ഇതിൽ പോയ മതി. ഞാൻ കാറിലെ വരുന്നുള്ളു. ഈ പൊട്ട ബൈക്കിൽ കേറാൻ ഞാനില്ല. ബൈക്ക് എന്ന് വെച്ചു കൊച്ചാക്കല്ലേടീ. റോയൽ എൻഫീൽഡ് മാ ഹീറോ. എന്ത് കുന്ത്രാണ്ടം എങ്കിലും ആയിക്കോട്ടെ. ഞാൻ ഇതിൽ കയറില്ല. നീ ഏത് പട്ടിക്കാട്ടിൽ നിന്നാടി വരുന്നേ. എല്ലാരും ഇതിൽ ഒന്ന് കേറാൻ കൊതിച്ചിരിക്കുമ്പോഴാ അവളുടെ ഒരു ജാട. നദീർ പ്ലീസ് കാറിൽ പോകാം. എനിക്ക് ഇതിൽ ഇഷ്ടമല്ല. ഞാനിത് വരെ ഇതിൽ കയറിയിട്ടില്ല. അത് സാരമില്ല. ഒരിക്കൽ കയറാനെ മടിയുണ്ടാകു. പിന്നെ ശീലം ആയിക്കൊള്ളും.പിന്നെ നീ ഇതിൽ നിന്നും ഇറങ്ങില്ല. നിന്റെ ഇഷ്ടം പോലെ എന്താന്ന് വെച്ച ചെയ്തോ.പാവം തോന്നി സഹായിക്കാന്ന് വെച്ചപ്പോൾ തലയിൽ കേറുന്നോ. അവൾ തിരിച്ചു പോകാൻ നോക്കി. നിക്കെടി അവിടെ.

എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ പാവത്താൻ ചമയുന്നോ. എനിക്ക് ആരെയും ബോധിപ്പിക്കേണ്ടതില്ല എന്റെ നിരപരാധിത്വം. വേണേൽ വിശ്വസിക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പറഞ്ഞത് കേട്ട മതി.കേറാൻ നോക്ക്. അവൻ അവളുടെ കയ്യിൽ പിടിച്ചു. ഞാൻ ഒരു കാര്യം വിചാരിച്ചാൽ അത് ചെയ്തേ അടങ്ങു. മര്യാദക്ക് ഇതിൽ കയറിക്കോ. ഇല്ലേൽ തൂക്കി എടുത്തു ഇതിൽ ഇരുത്തും എന്നെ കൊണ്ട് ദയവു ചെയ്തു അങ്ങനെ ഒരു മഹനീയ കാര്യം കൂടി ചെയ്യിക്കരുത്. ഇവൻ അതും ചെയ്യും. അതിനേക്കാൾ ഭേദം സ്വയം കയറുന്നത് തന്നെയാ. അവൾ കയറി. അവന്റെ ദേഹത്തു മുട്ടാതെ അകന്നു ഇരുന്നു. പിടിച്ചിരുന്നോ അഹന്ത കാട്ടിയാൽ താഴെ എത്തും. പറഞ്ഞില്ലെന്നു വേണ്ട. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. എനിക്കാരുടെയും ഉപദേശം വേണ്ട. അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

നിനക്ക് കാണിച്ചു തരാടീ അവൻ മനസ്സിൽ പറഞ്ഞു. *** അൻവറെ എനിക്ക് ഒരു എൻഫീൽഡ് വേണം. അത് കുറച്ചു കുറഞ്ഞു പോയില്ലേ മോളേ. ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. വാങ്ങികൊടുക്ക് പുന്നാര മോന്. ഇനി ഇതിന്റെ ഒരു കുറവ് വന്നൂന്ന് വേണ്ട. ദേ ഉമ്മാ ഇത് ആണുങ്ങൾ തമ്മിലുള്ള കാര്യാ. പെണ്ണുങ്ങൾ ഇടപെടേണ്ട. നിങ്ങൾ ഒറ്റ ആളാ ഇവളെ ഇങ്ങനെ ചീത്തയാക്കുന്നെ. അവള് ഒരാഗ്രഹം പറഞ്ഞു. അതിന് നീയിങ്ങനെ മെക്കിട്ട് കേറല്ലേ. അല്ലേടി നിനക്ക് എന്തിനാ ഇപ്പൊ ബുള്ളറ്റ്. അതൊരു സംഭവം അല്ലേ. ഒന്ന് ഓർത്ത് നോക്കിയേ അതും ഓടിച്ചു വരുന്ന ഒരു സീൻ. പൊളിയാ മോനേ. ഇന്നലെ കുത്തിയിരുന്ന് നസ്രിയ ബൈക്ക് ഓടിക്കുന്ന ഫിലിം കണ്ടപ്പോഴേ തോന്നിയതാ എന്തോ കുനിഷ്ടിനാനെന്ന്. ഇതിന്റെ മുന്നിൽ അതൊക്കെ എന്ത് ഉമ്മാ. ബുള്ളറ്റ് ഓടിക്കാനുള്ള മിനിമം ആരോഗ്യംഎങ്കിലും ആദ്യം ഉണ്ടാവട്ടെ എന്നിട്ട് ആലോചിക്കാം. നീർക്കോലിടെ ശരീരവും കൊണ്ടാ എൻഫീൽഡ് ഓടിക്കണ്ടേ. സൈക്കിൾ പോക്കാനുള്ള കെൽപ് എങ്കിലും നിനക്ക് ഉണ്ടോ.

അല്ല മോളേ നീ ഇപ്പോഴെത്രയില പഠിക്കുന്നെ എട്ടാം ക്ലാസ്സ്‌. അതും ഓർമയില്ലേ നീ മറന്നു പോയന്ന് കരുതി ഓർമിപ്പിച്ചത. എന്റെ പോന്നു മോള് സ്കൂട്ടി പഠിക്കാൻ പോയ ക്ഷീണം ഇനിയും മാറിയിട്ടില്ല. അപ്പോഴാ എൻഫീൽഡ്. അവർ കളിയാക്കി ചിരിച്ചു. കളിയാക്കണ്ട. നോക്കിക്കോ എന്റെ വാശിയാ ഇനി ഇത്. എന്നെങ്കിലും ഒരിക്കൽ നിങ്ങളെ മുന്നിലൂടെ ബുള്ളറ്റും ഓടിച്ചു ഞാൻ വരും. അതിന് കഴിഞ്ഞില്ലേൽ എന്റെ പേര് മാറ്റി വിളിച്ചോ. അത് അല്ലേലും ഞങ്ങൾക്ക് ആലോചനയുണ്ട്. നിനക്ക് ഒരു ആണിന്റെ പേരായിരുന്നു ഇടേണ്ടത്. സ്വഭാവം ഏതായാലും അങ്ങനെയാണല്ലോ. ഒന്നിനും പറ്റിയില്ലേൽ ബുള്ളറ്റ് ഉള്ള ഒരുത്തനെ പ്രേമിച്ചു അവന്റെ പിറകിൽ കേറിയിരുന്നാണെങ്കിലും ഞാനെന്റെ ആഗ്രഹം നിറവേറ്റും. നോക്കുമ്പോ കാണാൻ കൊള്ളാവുന്ന ഒന്നിനെ നോക്കണെടീ.

എനിക്ക് പറ്റിയ പോലെ അബദ്ധം പറ്റരുത്. അത് ശരി ഇപ്പൊ രണ്ടും ഒന്നായല്ലേ. എനിക്ക് എന്താടി കുറവ്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പറ്റിപോയില്ലേ രണ്ടും തല്ലുകൂടി വിഷയം മാറ്റണ്ട. എനിക്ക് ബുള്ളറ്റ് വേണം. നോട്ടും ബുക്കും റൂമും എല്ലാം റോയൽ എൻഫീൽഡിന്റെ ഫോട്ടോ കൊണ്ട് നിറയാൻ തുടങ്ങി. അത് ഓടിക്കുന്നവനെ പോലും ഹീറോയായി കാണാൻ തുടങ്ങി. എന്റെ എൻഫീൽഡ് പ്രണയം സഹിക്കാൻ പറ്റാതെ ആയി വീട്ടിലുള്ളവർക്ക്. ഒരു ദിവസം രാവിലെ എണീറ്റതും കണികണ്ടത് റോയൽ എൻഫീൽഡിൽ കേറി ഹീറോയെ പോലെ കേറി വരുന്ന ഉപ്പനെയാണ്. എനിക്ക് ഓടിക്കാൻ പറ്റിയില്ലെങ്കിലും ഉപ്പാന്റെ പിറകിൽ ഇരുന്നു എന്റെ സ്വപ്നം നിറവേറ്റി . ബാംഗ്ലൂർ സിറ്റി മൊത്തം അതിന്റെ പിറകിൽ ഇരുന്നു ചുറ്റി കറങ്ങുമ്പോൾ ലോകം കയ്യടക്കിയ ഭാവം ആയിരുന്നു. ഉപ്പ പോയത്തോടെ എല്ലാം അവസാനിച്ചു.പിന്നെ പ്രണയം മരണത്തിനോടെ തോന്നിയിട്ട് ഉള്ളൂ. അതിന് ശേഷം ആദ്യായിട്ട ഇതിൽ കയറുന്നെ. അവൾ അവന്റെ പിറകിൽ മുഖം ചേർത്തു കെട്ടിപിടിച്ചു.

ഇവൾക്ക് പെട്ടന്ന് എന്താ പറ്റിയെ. ഇത്രയും ടൈം ദേഹത്ത് ടച്ച്‌ ചെയ്യാൻ ഉള്ള പണി പതിനെട്ടും നോക്കിയിട്ട് ഇരുന്നിടത് നിന്ന് അനങ്ങിയില്ല. എന്നിട്ട് ഇപ്പൊ ബമ്പർ ലോട്ടറി അടിച്ച പോലെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു ഇരിക്കുന്നു. ആകെ കുളിരു കോരുന്ന പോലെ. എത്രയോ പ്രാവശ്യം ഇങ്ങനൊരു യാത്ര സ്വപ്നം കണ്ടിരിക്കുന്നു. ഇത്ര വേഗം നിറവേറുമെന്ന് കരുതിയില്ല. ഷർട്ടിൽ നനവ് പടർന്നപ്പോഴാണ് അവൾ കരയുകയാണെന് മനസ്സിലായത്. പേടിച്ചിട്ടായിരിക്കുമോ. ഇതുവരെ കയറിയിട്ടില്ലെന്നല്ലേ പറഞ്ഞത്. വെറുതെ ഓവർ സ്പീഡിലൊക്കെ ഓടിച്ചു. ടീ എന്താ പറ്റിയെ. പേടിച്ചോ. ഞാൻ ചുമ്മാ... ഒരു മറുപടിയും ഉണ്ടായില്ല. കരയുന്നതൊക്കെ കൊള്ളാം മൂക്ക് ചീറ്റി എന്റെ ഷർട്ടിൽ തന്നെ തോർത്താതിരുന്ന മതി.അതും ഏറ്റില്ല. ഇവൾക്കെന്താ പറ്റിയെ എന്ത് വന്നാലും തർക്കുത്തരം പറയും എന്നല്ലാതെ കരയാറില്ല. പേടിച്ചിട്ടു തന്നെ ആയിരിക്കുമോ. അവൻ പിന്നെ മെല്ലെയെ ഓടിച്ചുള്ളൂ. അവളുടെ പിടിത്തത്തിന് മുറുക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. **

ഹലോ ഒന്ന് ഇറങ്ങുമോ ഓഫീസ് എത്തി. അവൾ കണ്ണും മുഖവുമൊക്കെ തുടച്ചു.ഇറങ്ങി അവന്റെ മുഖത്തേക്ക് നോക്കിയില്ല. നീ എന്തിനാ കരഞ്ഞത്. കണ്ണിൽ വെള്ളം നിറഞ്ഞതാ. എന്ത് ചോദിച്ചാലും കള്ളമേ പറയു. അവൻ അത് വിശ്വസിച്ച പോലെ മൂളി. വാച്ച്മാൻ വരുന്നത് കണ്ടു അവൾ ഷാൾ കൊണ്ട് മുഖം മറച്ചു. ഇപ്പോൾ കണ്ണുകൾ മാത്രമേ കാണുന്നുള്ളൂ. സർ ഈ ടൈം ഇവിടെ. കുറച്ചു വർക് അത്യാവശ്യം ആയി ചെയ്തു തീർക്കാനുണ്ട്. റജിലയെ തന്നെ അയാൾ നോക്കുന്നത് കണ്ടു. വൈഫ്‌ ആണ്. കൂടെ വരുന്നൂന്ന് പറഞ്ഞതോണ്ട് കൂട്ടിയതാ. അയാൾ ഓഫീസ് തുറന്നു. അയാൾ പോയതും അവൾ തട്ടി കയറി . നിന്നോടാരാ വൈഫ്‌ എന്ന് പറയാൻ പറഞ്ഞേ രാത്രിയിൽ ഒരു പെണ്ണിനേയും കൂട്ടി വന്നു ഇവിടെ ഇരുന്നാൽ എന്നെപ്പറ്റി അയാൾഎന്തു കരുതും. തെറ്റിദ്ധരിക്കില്ലേ അവൾ ഒന്ന് മൂളി. അവൾ മിസ്സിസ് നദീർ എന്ന് പറയാൻ നോക്കുമ്പോഴാണ് അവൻ വൈഫ്‌ എന്ന് പറഞ്ഞത്. അല്ലെങ്കിലും പലപ്പോഴും ഞാൻ മനസ്സിൽ കരുതുമ്പോഴേക്കും അവനത് ചെയ്യാറുണ്ട്.

അവൾ ഓഫീസ് മൊത്തത്തിൽ കണ്ണോടിച്ചു. . അവൾ തന്റെ റൂം തുറന്നു നോക്കി. ആ കസേരയിൽ ഇരുന്നു. ഇവിടെ അവസാനമായി വന്നത് ആ ചെകുത്താനെ പുറത്താക്കാനാണ്. ആഗ്രഹം ഒക്കെ നല്ലതാണ് അധികമാകരുത്. എംഡി യുടെ റൂം ആണ്. പുറത്തിറങ്ങ്. ആ പിശാച് അറിഞ്ഞാൽ പണിയാകും. എല്ലായിടത്തും ക്യാമറ ഉണ്ട്. ഫോണിൽ മേഡം എന്ന് തികച്ചു വിളിക്കില്ല. ഒടുക്കത്തെ ബഹുമാനം. പുറത്ത് പിശാച്. അവൾക്ക് ചിരി വന്നു. എന്താടി ഇളിക്കുന്നെ മാഡത്തോടുള്ള ബഹുമാനം കണ്ടു ചിരി വന്നതാ. അവൾ പുറത്തിറങ്ങി. അവന്റെ കൂടെ അവന്റെ ക്യാബിനിലേക് പോയി. ഞാൻ പറഞ്ഞു തരാം. അത് പോലെ ചെയ്താൽ മതി ഞാൻ തനിച്ചു ചെയ്തോളാം. ഡീറ്റെയിൽസ് തന്ന മതി. എന്ത് എന്ന് വെച്ച് ചെയ്തോളാമെന്ന് പറയുന്നേ. വായിച്ചു നോക്കിയാൽ എനിക്ക് മനസ്സിലാവും. ഓവർ കോൺഫിഡൻസ് പാടില്ല ചെയ്തു കഴിഞ്ഞു തെറ്റുണ്ടെങ്കിൽ പറഞ്ഞ മതി. അവൻ അവൾ ചെയ്യുന്നതും നോക്കി ഇരുന്നു. എത്രയും പെട്ടെന്ന് തന്നെ എനിക്ക് ഇവിടെ നിന്നും പോയെ പറ്റു.

ഇവിടെ നിക്കുന്ന ഓരോ നിമിഷവും അപകടം പിടിച്ചതാണ്. അവൾ പെട്ടെന്ന് തന്നെ എല്ലാം ചെയ്തു തീർത്തു. അവൻ എല്ലാം വായിച്ചു നോക്കി. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നിനക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ. എന്നാ പോകാം. അവൾ എണീറ്റു. നിനക്ക് എന്താ ഇത്ര തിരക്ക്. വിശന്നിട്ട് കുടൽ കരിയുന്നു. തീറ്റഎന്നുള്ള വിചാരം മാത്രമേ ഉള്ളു. നീ വരുന്നുണ്ടോ. വരുന്നു . അല്ലെങ്കിൽ നീ ഓഫീസ് ഫയൽ മൊത്തം തിന്നും. അതാ സൈസ്. ഓഫിസിൽ നിന്നും ഇറങ്ങാൻ നേരം അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഞാൻ തിരിച്ചു വരും. ആരെയും പേടിക്കാതെ എല്ലാ വിധത്തിലും പൂർണ അധികാരത്തോടെ.എത്രയും പെട്ടെന്ന് തന്നെ. ഉണ്ടക്കണ്ണും വെച്ചു അധികം നോക്കല്ല. കണ്ണ് കൊള്ളും. ചളിയടിക്കല്ലേ. ഇല്ലവേ. എന്നാ പോകാം. കുറച്ചു ദൂരം കഴിഞ്ഞു. ഒരു തട്ടുകടയിൽ അവൻ നിർത്തി. എന്താ ഇവിടെ നിനക്ക് അല്ലേ വിശക്കുന്നുന്ന് പറഞ്ഞേ. ഞാൻ വീട്ടിൽ നിന്നും കഴിച്ചോളാം. പറഞ്ഞത് കേട്ട മതി. തിരിച്ചു തർക്കുത്തരം വേണ്ട. ഞാനാരാ നിന്റെ കെട്ടിയോളോ. പറഞ്ഞത് കേൾക്കാൻ എന്ന് തിരിച്ചു പറയാൻ നാവ് തരിക്കുന്നുണ്ട്.

ഈ സ്ഥലത്തു നിക്കുന്ന ഓരോ നിമിഷവും തനിക്ക് പണിയാകും എന്ന ഓർമയിൽ അവൾക്ക് ചെറിയ പേടിയും തോന്നി.അവൾ ചുറ്റും നോക്കി രണ്ടു മൂന്ന് പേരെ ഭക്ഷണം കഴിക്കാൻ ഉള്ളൂ. അവർ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു. നീ വരുന്നുണ്ടോ ജാട കളിക്കാതെ. അവൾ ഒന്ന് മടിച്ചു. അവൻ അവളെ കയ്യിൽ പിടിച്ചു അവിടേക്ക് പോയി. അവൾക്ക് പിന്നെ എതിർക്കാൻ തോന്നിയില്ല.അല്ലെങ്കിലും ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആരാ ഇതൊക്കെ ആഗ്രഹിക്കാത്തത്. ഇഷ്ടപ്പെട്ട ആളുടെ കൂടെ യാത്ര. ഒന്നിച്ചിരുന്നു ഫുഡ്‌ കഴിക്കൽ. എനിക്കും ഉണ്ടായിരുന്നു കുന്നോളം മോഹങ്ങൾ. എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുങ്ങി. അല്ല ഒതുക്കി ചേട്ടാ സ്ഥിരം ഡിഷ്‌. രണ്ടു പ്ലേറ്റ് സ്ഥിരം കസ്റ്റമർ ആണല്ലേ. വല്ലപ്പോഴും . സൂപ്പർ ഫുഡ്‌ ആണ് ഇവിടുത്തെ. ഞാനും സാലിയും ഇടക്ക് ഇവിടെ വരൽ ഉണ്ട്.

ഇനി ഇത് ഉമ്മാനോട് പറയാൻ നിക്കണ്ട കൂടെയാരാ നദീറെ വഴിന്ന് കിട്ടിയതാ വഴിന്ന് കിട്ടാൻ ഞാനെന്താടാ പൂച്ചകുട്ടിയോ. അല്ല പട്ടിക്കുട്ടി. നേരെത്തെ വൈഫ്‌ എന്ന് പറഞ്ഞത് പിടിച്ചില്ലല്ലോ അത് മാത്രമേ പറയാൻ ഉള്ളോ. പെങ്ങള ചേട്ടാ അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു. അവൾ മൈന്റ് ചെയ്യാതെ അവിടെയുള്ള ബെഞ്ചിൽ പോയിരുന്നു. രണ്ടു ബെഞ്ചു മാത്രമേ ഉള്ളൂ. ചെറിയൊരു ടേബിളും. ഒന്നിൽ ആളുണ്ട്. അവൻ തന്നെ ഫുഡ്‌ കൊണ്ട് കൊടുത്തു.പെങ്ങളെന്ന് പറഞ്ഞതിന്റെ നീരസം മാറിയിട്ടില്ല. അത് മുഖത്ത് കാണുന്നുണ്ട്. അവൾ ഒന്നും മിണ്ടാതെ കഴിച്ചു. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖം മറച്ചത് കൊണ്ട് ഫുഡ്‌ ഇഷ്ടായിനോ ഇല്ലയൊന്ന് മനസ്സിലാവുന്നതും ഇല്ലല്ലോ.കഷ്ടപ്പെട്ട് ഇങ്ങനെ കഴിക്കുന്നത് എന്തിനാ. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റിക്കൂടെ. എന്നൊക്കെ ചോദിക്കണം എന്നുണ്ടെങ്കിലും അവൻ ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സ് അറിഞ്ഞത് പോലെ അവൾ പറഞ്ഞു.

തന്റെ ടേസ്റ്റ് സമ്മതിച്ചിരിക്കുന്നു. ഫുഡ്‌ സൂപ്പർ ആണ്. അവന്റെ മുഖം തെളിഞ്ഞു. ഇനി വേണോ. വേണ്ട വയറു നിറഞ്ഞു. അവൻ എണീറ്റു. കൈ കഴുകി വന്നു. അവൾ എഴുന്നേൽക്കാൻ നോക്കിയതും കുറച്ചു മുന്നിലായി നിർത്തിയ കാറും അതിൽ നിന്നും ഇറങ്ങിയ മൂന്ന് പേർ ഞങ്ങളെ തന്നെ നോക്കി നിക്കുന്നത് കണ്ടു എഴുന്നേൽക്കുന്നില്ലേ എനിക്ക് ഇനിയും വേണം നീ അല്ലേ വേണ്ടാന്ന് പറഞ്ഞത് ഇപ്പൊ വേണമെന്ന് തോന്നി. നിനക്ക് തോന്നുമ്പോൾ വേണമെന്ന് പറയാൻ ഇതെന്താ നിന്റെ വീടാണോ. പറച്ചിൽ കേട്ടാൽ നീയാ ഉണ്ടാക്കി തരുന്നെന്ന് തോന്നുമല്ലോ. നിന്റെ വയറ്റിൽ എന്താ കൊക്കപ്പുഴു ഉണ്ടോ. തിന്നത് ഇത്ര വേഗം ദഹിക്കാൻ. ചേട്ടാ ഒരു പ്ലേറ്റ് കൂടി. ഇത് നിന്റെ ഫൈവ്സ്റ്റാർ ഹോട്ടലല്ല. വിളിച്ചു പറയുമ്പോൾ കൊണ്ട് തരാൻ. എന്ന നീ പോയി എടുത്തിട്ട് വാ ഞാനാരാ നിന്റെ സർവെന്റോ ഞാൻ പോയി എടുത്തോളാം അവൾ ദേഷ്യം പിടിച്ചപോലെ എഴുന്നേൽക്കാൻ നോക്കി.

ഞാൻ എടുത്തു തരാം ഒന്നു മില്ലേലും എന്റെ പെങ്ങളല്ലേ. പെങ്ങൾ എന്ന് പറയുമ്പോൾ സ്വരം കടുത്തിരുന്നു അവൻ പോയതും അവൾ ഫോണെടുത്തു msg അയച്ചു. അവൻ ഫുഡും എടുത്തു വന്നു. കഴിക്ക് തീറ്റ പണ്ടാരം അവൾ മടിച്ചു കളിക്കുന്നത് കണ്ടു അവന് ദേഷ്യം വന്നു. എന്താടി വിശപ്പ് പോയോ കൊതി കൂടാൻ വായും നോക്കി നിന്നാൽ എങ്ങനെയാ കഴിക്കാൻ തോന്നുക. ഇങ്ങനെയും ഉണ്ടോ ഒരു ജന്മം . അവൻ തിരിഞ്ഞു ഇരുന്നു. അവൾ പാതി അവൻ കാണാതെ കളഞ്ഞു. കുറച്ചു സമയം കഴിഞ്ഞു അവൻ തിരിഞ്ഞു നോക്കി. ഇനിയും കഴിച്ചില്ലേ. എനിക്ക് മതി. നമുക്ക് പോകാം. അവരെയും കടന്നാണ് പോകേണ്ടത്. റജില അവന്റെ കയ്യിൽ മുറുകെ പിടിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story