💘റജില 💘: ഭാഗം 22

rajila

രചന: സഫ്‌ന കണ്ണൂർ

എന്റെ കെട്ടിയോനായി കൂടെ നിക്കോ അവൻ കേട്ടത് വിശ്വസിക്കാനാവാതെ അത്ഭുതത്തോടെ അവളെ നോക്കി. പെട്ടന്ന് കയ്യിൽ കേറി പിടിച്ചു ഇങ്ങനെ ചോദിച്ചാൽ ആരുടെ മനസ്സിലായാലും ഒരുപാട് ലഡ്ഡു പൊട്ടും . കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചതാണെങ്കിലും അവൾ പറഞ്ഞ ഈ ടൈം വെച്ചു നോക്കുമ്പോൾ എന്തെങ്കിലും കുനിഷ്ട് ആകാന സാധ്യത. നീ ഇപ്പൊ എന്താ ചോദിച്ചേ എന്റെ ഭർത്താവായി കുറച്ചു നേരം ആക്ട് ചെയ്യാൻ പറ്റോന്ന് അപ്പോഴേ തോന്നി. ഫുഡ്‌ കൂടുതലായി കഴിച്ചു നിനക്ക് മെന്റൽ ആയോ. അവൻ സംശയത്തോടെ അവളെ നോക്കി. ഞാൻ സീരിയസ് ആയി ചോദിച്ചതാ. ഒരാളെ മുന്നിൽ കുറച്ചു സമയം മതി. പ്ലീസ്. അവൻ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി ആദ്യം കാര്യം പറയ്. എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയൊന്ന്. അവൾ കുറച്ചു മുന്നിലായി ബൈക്കിൽ ചാരി നിക്കുന്ന ഒരു ചെറുപ്പക്കാരനെ കാണിച്ചു കൊടുത്തു. ഏകദേശം എന്റെ പ്രായം വരും അവനും. അത് ആരാ എന്റെ എക്സ് ബോയ് ഫ്രണ്ട്. അതെന്താ എക്സ് ആയി പോയെ.

നീ തേച്ചോ അതോ അവനോ. ഉള്ളിലെ നീരസം പുറത്ത് കാണിക്കാതെ അവൻ ചോദിച്ചു. എന്നേക്കാൾ സുന്ദരിയും പണവും ഉള്ള ഒരുത്തിയെ കണ്ടപ്പോൾ യാതൊരു ദയാദാക്ഷ്യണ്യവും ഇല്ലാതെ എന്നെ ഇട്ട് അവളെ കൂടെ പോയി. പിന്നെ ഇപ്പോഴാ കാണുന്നെ. അവന്റെ മുന്നിൽ എനിക്ക് ഒന്ന് ഷൈൻ ചെയ്യണം. അവൻ പോയിട്ടും എനിക്ക് ഒരു ചുക്കും ഇല്ല. അവനെക്കാൾ മൊഞ്ചുള്ള ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുകയാണെന്ന് അവനെ അറിയിക്കണം. സ്വീറ്റ് റിവഞ്ജ് അല്ലേ. അവൻ ചിരിച്ചു. . നിന്നെ കെട്ടിയാൽ ജീവിതം കോഞ്ഞാട്ട ആകുന്ന അവന് മനസ്സിലായിക്കാണും. അവൻ രക്ഷപെട്ടു ഓടിപ്പോയതാടീ . അവന്റെ മാരേജ് കഴിഞ്ഞോ. ആർക്കറിയാം. പിന്നെ ഇന്ന കാണുന്നെന്ന് പറഞ്ഞില്ലേ അവനുമായി ഇപ്പൊ കണക്ഷൻ ഒന്നും ഇല്ല സമാധാനം ആയി. ഏതായാലും എനിക്ക് മൊഞ്ചുണ്ടെന്ന് സമ്മതിച്ചല്ലോ കാര്യം കാണാൻ കഴുതക്കാലും പിടിക്കും അവൾ മെല്ലെ പറഞ്ഞു പറഞ്ഞത് ഞാൻ കേട്ടു. കഴുത കാലും പിടിക്കും എന്ന് പറ.

എന്നെ സഹായിച്ചതല്ലേ. തിരിച്ചു ഒരു ഹെല്പ് ചെയ്തില്ലെന്ന് വേണ്ട. താങ്ക്സ്. കൊളമാക്കരുത് അഭിനയത്തിൽ നിന്റത്ര വരില്ലെങ്കിലും മാക്സിമം ശ്രമിക്കാം. നീ വാ അവൻ അവളുടെ ചുമലിലൂടെ കയ്യിട്ടു. അവൾ പെട്ടെന്ന് കുതറി മാറി. നീയെന്താ കാണിക്കുന്നേ നീ അല്ലേ പറഞ്ഞേ. ഹസ്സായി അഭിനയിക്കാൻ. അതിന് ദേഹത്ത് കൈ വെക്കുകയാ ചെയ്യുക. ഭാര്യയെ തൊടാൻ പാടില്ല അല്ലേ. അതിപ്പൊഴാ അറിഞ്ഞേ അവൻ ആക്കിയതാണ് അവൾക്ക് മനസ്സിലായി. തൊടാതെ ഉള്ള ആക്ടിങ് മതി. നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട. എനിക്ക് ഇങ്ങനെയൊക്കെയെ അഭിനയിക്കാൻ പറ്റു അവസരം മുതലാക്കുകയാണ് തെണ്ടി. എന്റെ അവസ്ഥ ഇതായിപോയി. അല്ലെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു. അതികം ടച്ചിങ്‌ പാടില്ല. നോക്കാം. ഉറപ്പൊന്നും പറയാൻ പറ്റില്ല അവൾ ദേഷ്യത്തോടെ പല്ലിറുമ്മി. ശരി വാ പോകാം. അവൻ അവളെ തോളത്തുകൂടി തന്നെ കയ്യിട്ടു. അവന്റെ അടുത്തെത്താറായതും അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു. ഹായ് അഫു ഓർമ്മയുണ്ടോ സർപ്രൈസ്. നീയെന്താടി ഇവിടെ. സുഖമാണോ അവൻ റജിലക്ക് നേരെ കൈ നീട്ടി. നദീർ ഉടനെ അവന്റെ കൈ പിടിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു. സുഖം. ഇതാരാ കൂടെയുള്ളത്.

എന്റെ ഹസ്ബൻഡ്. നിന്റെ മാര്യേജ് കഴിഞ്ഞോ. കഴിഞ്ഞു. ഒരു വർഷം ആയി അവൾ മെല്ലെ ഇടം കണ്ണിട്ട് കാറിൽ വന്നവരെ നോക്കി. തൊട്ടടുത്തു തന്നെയാണ് അവർ ഉള്ളത്.അവർ കുറച്ചുകൂടി അടുത്തു വന്നു. എവിടെ പോയി വരുന്നതാ രണ്ടാളും കൂടി. ഞങ്ങൾ വെറുതെ കറങ്ങാൻ ഇറങ്ങിയതാ. ഇവൾക്ക് നൈറ്റ്‌ ഡ്രൈവിംഗ് ആണ് ഇഷ്ടം.ഇവളുടെ ആഗ്രഹമല്ലേ ഞങ്ങൾ ഇടക്കിടക്ക് വരാറുള്ളതാ. കൊല്ലം ഒന്നായിട്ടും റൊമാൻസ് ആണല്ലോ ഇപ്പൊ അടിച്ചു പൊളിച്ചില്ലെങ്കിൽ പിന്നെപ്പോഴാ ഇതൊക്കെ. നിന്റെ മാര്യേജ് കഴിഞ്ഞോ. ഇല്ലടി. നോക്കുന്നുണ്ട്. അത് പറഞ്ഞതും നദീറിന്റെ ഭാവം മാറി .പോട്ടെ. കുറച്ചു തിരക്കുണ്ട്. പിന്നെ കാണാം. റജിലക്ക് ചിരി വന്നെങ്കിലും. അവൾ പിടിച്ചു നിന്നു. എന്നാ പിന്നെ കാണാം ബൈ അകലെ നിന്നും പോലീസ് ജീപ്പിന്റെ സൈറൺ കേട്ടു. അവൾ അഫുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ നദീറിന്റെ കൂടെ ബൈക്കിൽ കയറി. അവനെ കെട്ടിപിടിച്ചു ഇരുന്നു. പോകാം. എന്റെ പൊന്നു അഫു നീ കാരണം ആണ് ഇങ്ങനൊരു ചാൻസ് കിട്ടിയത് ഒരായിരം നന്ദി. അവൻ മനസ്സിൽ പറഞ്ഞു.

കാറിൽ വന്നവർ അഫുവിന് ചുറ്റും നിക്കുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു. അതാരാ ഇപ്പൊ നിന്നോട് സംസാരിച്ച പെൺകുട്ടി. റസീന. നിങ്ങൾക്ക് അവളെ അറിയോ എവിടെയോ കണ്ടു പരിജയം അതാ ചോദിച്ചത്. അവളെ വീട് എവിടെയാ അവൾ ഗൾഫിൽ ഫാമിലി അടക്കം സെറ്റിൽഡാണ് .ജനിച്ചതും വളർന്നതും എല്ലാം അവിടെയാണ്. ഇപ്പൊ ഭർത്താവിന്റെ കൂടെ നാട്ടിൽ ആണ് . ഗൾഫിൽ ഞങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റ് ആണ്. അങ്ങനെയുള്ള പരിജയം ആണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇവൾ തന്നെയാണോ. ശബ്ദം അല്ലേ കേട്ടുള്ളൂ. അത് കൊണ്ട് ആളെ മനസ്സിലായില്ല. ഒരു സംശയം അതാ ചോദിച്ചത്. അവൻ ഫോണെടുത്തു ഒരു പെൺകുട്ടിയുടെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. ഇതാണ് റസീന. ഇപ്പൊ പോയ പെൺകുട്ടി. ഇതാണോ നിങ്ങൾക്ക് പരിജയം ഉള്ള കക്ഷി. അല്ല ഞങ്ങൾക്ക് ആളുമറിയത.അവർ പോയി. **

അവൾ നദീറിന്റെ ദേഹത്ത് നിന്നും കയ്യെടുത്തു അകന്നു ഇരുന്നു. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല. അങ്ങനെ തന്നെ ഇരുന്നോ. എന്നാലേ എനിക്ക് ഉണ്ട്. നീ എന്താടാ പെട്ടന്ന് വന്നെ. മര്യാദക്ക് സംസാരിച്ചും കൂടി ഇല്ല. എത്ര കാലം കൂടിയ അവനെ കണ്ടേ. അഭിനയിച്ചു പൊലിപ്പിക്കണം എന്നുണ്ടായിരുന്നു. അവന്റെ മാരേജ് കഴിഞ്ഞില്ലെന്ന് പറഞ്ഞേപ്പം ഒരു ഡൌട്ട്. . നീ വീണ്ടും അവന്റെ കൂടെ പോയാലോ. അനസ് വഴിയാധാരം ആവില്ലേ. അനസിനല്ല അവനാ പേടിന്ന് അവൾക്ക് മനസ്സിലായിരുന്നു. നടന്നിട്ട് പോയാൽ ഇതിലും വേഗം എത്തുമല്ലോ . നിനക്ക് സ്പീഡ് പേടിയാണോ. നിനക്ക് പേടിയാന്ന് കരുതിയാ. അല്ലെങ്കിൽ കാണാമായിരുന്നു. ചെറുതായിട്ട മഴ പൊടിയൻ തുടങ്ങി. എവിടെയെങ്കിലും കേറി നിക്കുന്നോ. വെറുതെ മഴ കൊണ്ട് പനി പിടിക്കണ്ട. കേറി നിക്കാനോ നീ ഏത് ജനറേഷൻ ആടോ. ഞാൻ ഒരു ലോങ്ങ്‌ ഡ്രൈവിംഗ് പോയാലോന്നാ ആലോചിക്കുന്നേ. നിനക്ക് തണുപ്പോ പനിയോ വന്നാൽ മെഡിസിനുമായി ആൾക്കാർ ക്യു നിക്കും. നമ്മളെ മൈന്റ് ചെയ്യാൻ പോലും ആരും ഉണ്ടാവില്ല.

എല്ലാം ഒറ്റക്ക് അനുഭവിക്കണ്ടേ. ഞാൻ നോക്കിക്കോളാം എന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക്. അവൾ മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റി. കൈ രണ്ടും ഇരുവശത്തേക്കും നീട്ടി ആകാശത്തേക്ക് നോക്കി. കണ്ണടച്ചു മഴത്തുള്ളികൾ മുഖത്തേക്ക് വീഴുന്നതും ആസ്വദിച്ചു നിന്നു. നദീർ മിററിലൂടെ കാണുന്നുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തെ മഴത്തുള്ളികൾ മിന്നി തിളങ്ങുന്നുണ്ടായിരുന്നു. സ്വയം മറന്നു നിൽക്കുന്ന അവളെയും നോക്കി ഒരു നിമിഷം അവനും നിന്നു. മഴക്ക് ശക്തി കൂടിയെങ്കിലും അവളുടെ മുഖത്തെ സന്തോഷം കണ്ടു നദീർ എവിടെയും കയറി നിന്നില്ല. വാതിൽക്കൽ തന്നെ ഉപ്പ നിൽക്കുന്നുണ്ടായിരുന്നു. ഉപ്പാക്ക് ഉറക്കവും ഇല്ലേ. പണിയായല്ലോ. ഇന്ന് വഴക്കിന്റെ പൊടിപൂരം ആയിരിക്കും. ഞാൻ മഴകൊണ്ട് കയറി വന്നാൽ തന്നെ പൂര തെറി വിളിയാ. ഇവൾ കൂടെ ഉള്ളതോണ്ട് ഇന്ന് പറയേണ്ടി വരില്ല. മഴയും നനഞ്ഞു കേറിവരുന്ന രണ്ടാളെയും ദേഷ്യത്തോടെ ഉപ്പ നോക്കി. നദീർ റജിലയെ നോക്കി. ആയിരം പ്രാവിശ്യം പറഞ്ഞതാ കാറിൽ പോകാം.

മഴക്കാറുണ്ടെന്ന്. കേൾക്കണ്ടേ. ഒരു വസ്തു പറഞ്ഞാൽ കേൾക്കില്ല. എന്നെ ആകെ മഴയത്തു കുളിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ. മെനക്കെടുത്താൻ ഇറങ്ങിക്കോളും ഓരോന്ന്. എനിക്ക് വല്ല അസുഖവും വന്നാൽ അപ്പൊ പറഞ്ഞുതരാം ബാക്കി. റജില വായും പൊളിച്ചു അവനെ നോക്കി നിന്നു. ഇവനാൾ കൊള്ളാലോ. എത്ര പെട്ടെന്നാ പ്ലേറ്റ് അട്ടിമറിച്ചേ. അവൾ ചെറിയ കുട്ടിയല്ലേ നദീറ അവൾക്കറിയോ മഴ പെയ്‌യൊന്ന്. അതിന് ഇങ്ങനെ വഴക്ക് പറയല്ല. മോള് ഇതൊന്നും സരമാക്കണ്ടാട്ടൊ പോയി തലയൊക്കെ തോർത്തിയിട്ട് വാ. അവൾ വേഗം ഉള്ളിലേക്ക് പോയി നദീർ ഉപ്പാനെ നോക്കി. നമ്മളോടാ കളി. ഇങ്ങേര് എന്റെ ഉപ്പയാണോ അതോ അവളുടെയോ ഇപ്പൊ എനിക്കും ഡൗട്ടുണ്ട്. അവനും പോയി. കുറച്ചു കഴിഞ്ഞു റജില തിരിച്ചു വന്നു എന്താ ഉറങ്ങാഞ്ഞത്. പേടിച്ചോ. എനിക്ക് ജീവനുള്ളിടത്തോളം നദീറിന് ഒരു പോറൽ പോലും ഏൽക്കില്ല. ഒന്ന് പോടീ. നിന്റെ അങ്കിൾ എന്നേ ഉറങ്ങാൻ വിടണ്ടേ. നീ എത്തിയൊന്നും ചോദിച്ചു ഒരേ വിളിയാരുന്നു. എന്റെ മോനെ പറ്റി അറിയാഞ്ഞിട്ട നിനക്ക്.

അവന്മാരെ പൊടിപോലും ബാക്കിയുണ്ടാവില്ലായിരുന്നു ഇന്ന്. നീ നിന്റെ അങ്കിളിനെ വിളിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. നദീറിനെ ആരെക്കാളും എനിക്കറിയാം. എനിക്ക് വേണ്ടി കൊല്ലാനും അവൻ മടിക്കില്ല. അത് കൊണ്ട് തന്നെയാണ് പേടിയും. അവൾ മനസ്സിൽ ഓർത്തു. ഞാൻ നാട്ടിലുണ്ടോന്ന് അവർക്ക് ചെറിയ ഒരു സംശയം മാത്രമേ ഉള്ളൂ. അവരുടെ ഒക്കെ ഉള്ളിൽ ഞാൻ ഇപ്പോഴും ബാഗ്ലൂരിൽ തന്നെയാ.അവരുടെ കണ്ണിൽ എനിക്ക് ഇവിടെ ആകെ ഈ ഓഫീസ് ആയി മാത്രേ ബന്ധം ഉള്ളൂ. ഇന്ന് നദീറുമായി ഒരു ഉടക്ക് ഉണ്ടായാൽ എനിക്ക് ഇവിടെ പിന്നെ നിൽക്കാൻ ആവില്ല. അത് കൊണ്ടാ ഞാൻ അങ്കിളിനെ വിളിച്ചേ. അങ്കിളാ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നെ. ഒന്ന് ശ്രമിച്ചു നോക്കെന്ന്. അഫു വിളിച്ചിരുന്നു. അവർക്ക് ഡൗട്ടൊന്നും ഇല്ല. തിരിച്ചു പോയിരുന്നെന്ന്. അവർ എന്റെ പിന്നാലെ വരാതിരിക്കാനാ പോലീസിൽ അറിയിച്ചത്. അല്ലെങ്കിലും ഷബീറിന്റെ തലയിൽ കുരുട്ട് ബുദ്ധി കൂടുതലാ. എപ്പോഴാ മൂപ്പര് തിരിച്ചു വരിക എന്തെ എന്നെ ഓടിക്കാൻ ധൃതിയായോ അവൻ വന്നാലും നിന്നെ ഞാൻ വിട്ടു കൊടുത്താലല്ലേ.

നിന്നെ ഒരുപാടിഷ്ടം ആണല്ലേ അവന്. രക്തബന്ധത്തേക്കാൾ വില സ്നേഹബന്ധത്തിനാണെന്ന് അങ്കിളിനെ കണ്ടാ ഞാൻ പഠിച്ചത് . പാവം എന്നെ സന്തോഷിപ്പിക്കാൻ സ്വയം സന്തോഷിച്ചു നടക്കുവാ .എന്നാലും ആ മനസ്സിലെ പിടപ്പ് എനിക്കറിയാം. ഞാൻ കാരണം എല്ലാർക്കും നഷ്ടമേ സംഭവിച്ചിട്ടുള്ളൂ.ഏറ്റവും കൂടുതൽ അങ്കിളിനും. ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാ എന്റെ അങ്കിൾ. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ മൂത്താപ്പയോട് ഞാൻ ഇതുവരെ കള്ളം പറഞ്ഞിട്ട് ഇല്ലല്ലോ നിനക്ക് സജീറിനെ ഇഷ്ടമായിരുന്നോ വേദന നിറഞ്ഞ ഒരു ചിരി അവളുടെ മുഖത്ത് നിറഞ്ഞു.ഉപ്പാക്ക് ഇഷ്ടം ആയിരുന്നു അവനെ. ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ. അവളുടെ തലയിൽ തടവി.മോള് പോയി കിടന്നോ. ഞാൻ സജീറിനെ സ്നേഹിച്ചിരുന്നോ. അവൾ സ്വയം ചോദിച്ചു. *** ടാ തെണ്ടീ ഞാനാണോ ബുള്ളറ്റിൽ പോകണം എന്നു പറഞ്ഞേ. ഉപ്പാന്റെ വഴക്ക് കേൾക്കാൻ വയ്യാത്തോണ്ട് പറഞ്ഞതാടോ. അവൾ അവന് നേരെ ഒരു പാക്കറ്റ് നീട്ടി. എന്താ ഇത്. തണുപ്പ് പിടിക്കാതിരിക്കാൻ നിന്റെ ഉപ്പ തന്നതാ. തലയിൽ തടവാൻ പറഞ്ഞു.

സത്യം പറ ഇത് എനിക്കോ നിനക്കോ എനിക്ക് തന്നതാ. നിനക്ക് തരാന്ന് കരുതി. വേണമെങ്കിൽ യൂസ് ചെയ്തോ. അവൻ അവളുടെ മുന്നിൽ അവന്റെ തലതാഴ്ത്തി ഇനി തേച്ചോ നിനക്ക് തേച്ചാൽ പോരേ നിനക്ക് വേണമെങ്കിൽ മതി. എനിക്ക് നിർബന്ധം ഒന്നും ഇല്ല. ഇനി ഞാൻ കാരണം പനിപിടിച്ചുന്ന് പരാതിയും കൊണ്ട് വരണ്ട. അവൾ തലയിൽ ഇട്ട് കൊടുത്തു. ഇത് തരാൻ വേണ്ടി മാത്രം നീ വരില്ല. എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്. ഞാൻ അല്ല നിന്റെ ഫയൽ നശിപ്പിച്ചത്. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

എനിക്ക് അറിയാം അത് അവൾ ഞെട്ടലോടെ അവനെ നോക്കി. നീ വായ തുറന്നാൽ കളവേ പറയു.പക്ഷേ നിന്റെ ഉണ്ടക്കണ്ണുകൾ ഒരിക്കലും നുണ പറയില്ല. അതിൽ നോക്കിയാൽ എനിക്ക് മനസ്സിലാവും. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. ഈ കണ്ണുകൾ പറയുന്നുണ്ട് ഇപ്പൊ നീ പറഞ്ഞത് സത്യമാണെന്ന്. അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി പോകാൻ നോക്കി. ടീ പാത്തു സോറി. ദേഷ്യം ഉണ്ടോ എന്നോട് ഉണ്ട്. നീ എന്നോട് വഴക്കിട്ടോ. പിണങ്ങിക്കോ. ദേഷ്യപ്പെടുകയും ചെയ്തോ. പക്ഷേ മിണ്ടാതിരിക്കല്ല. അത് മാത്രം സഹിക്കാൻ പറ്റുന്നില്ല. ഫീൽ ചെയ്തോ നിനക്ക് മം. സോറി. നിന്നെ വെറുതെ വട്ടക്കാന് മിണ്ടാതിരുന്നു എന്നേ ഉള്ളൂ. എനിക്ക് പിണക്കം ഒന്നും ഇല്ല. ഫ്രണ്ട്സ് അവൾ പ്രതീക്ഷയോടെ അവനു നേരെ കൈ നീട്ടി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story