💘റജില 💘: ഭാഗം 23

rajila

രചന: സഫ്‌ന കണ്ണൂർ

 ഫ്രണ്ട്സ് അവൾ പ്രതീക്ഷയോടെ അവനു നേരെ കൈ നീട്ടി. ഒന്ന് റൂമിൽ നിന്നും ഇറങ്ങി പോയിതരുമോ അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു. അവൾ നിരാശയോടെ കൈ വലിച്ചു. നിനക്ക് എന്താ എന്നെ ഫ്രണ്ടായി കണ്ടാൽ സ്നേഹിക്കുന്ന പെണ്ണിനെ ഫ്രണ്ടായോ പെങ്ങളായോ കാണാൻ തല്ക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല. റിയലി സോറി. എന്നാ നിന്നെ ലവറായി കാണാൻ ഞാനും ഉദ്ദേശിക്കുന്നില്ല. ഒരു നിർബന്ധവും ഇല്ല. ഭർത്താവായി കണ്ടാൽ മതി. നിന്നോട് സംസാരിക്കുന്ന എന്നെ പറഞ്ഞമതിയല്ലോ. അവൾ മുഖവും കോട്ടി ഇറങ്ങി പോയി. ഗുഡ് നൈറ്റ്‌ സ്വീറ്റ് ഹാർട്സ്. ബാഡ് നൈറ്റ്‌ താങ്ക്യൂ ** അവൾ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. മൂത്താപ്പയുടെ ചോദ്യം അവളുടെ മനസ്സാകെ ഇളകി മറിച്ചിരുന്നു. സജീറിനെ എനിക്ക് ഇഷ്ടമായിരുന്നോ. അവൾ ബാഗ് തുറന്നു ആൽബം എടുത്തു അതിൽ നിന്നും അവന്റെ ഫോട്ടോസ് എടുത്തു.

അവന്റെ ഫോട്ടോയിലൂട കയ്യോടിച്ചു. ആ ഫോട്ടോസിലേക്ക് കണ്ണുനീർ വീണു കൊണ്ടിരുന്നു. അവൾക്ക് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി. വാതിലിൽ മുട്ടുന്ന കേട്ടാണ് നദീറിന്റെ ഉമ്മ വാതിൽ തുറന്നു നോക്കിയത്. എന്താ മോളെ ഈ രാത്രിയിൽ. റജിലയെ കണ്ടു അയാളും ഒന്ന് പേടിച്ചു ഞാനിവിടെ കിടന്നോട്ടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവർ വല്ലാതായി. അതിനെന്താ മോള് വാ. നദീറിന്റെ ഉപ്പ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഒരു പാട് കരഞ്ഞിരുന്നു എന്ന് മനസ്സിലായി. കണ്ണൊക്കെ ചുവന്നു കൺപോളകൾ വീർത്തിരുന്നു. സജീറിനെ പറ്റി ചോദിച്ചത് അവൾക്ക് വല്ലാതെ ഫീൽ ചെയ്തിരുന്നു. എന്ന് മനസ്സിലായി.ചോദിച്ചു പോയതാരുന്നു. ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. മോള് ഇവിടെ കിടന്നോ. അയാൾ പോയി. അവൾ നദീറിന്റെ ഉമ്മാന്റെ കൂടെ കിടന്നു.അവർ റജിലയുടെ നെറ്റിയിൽ തൊട്ട് നോക്കി.

ചെറിയ ചൂട് ഉണ്ടല്ലോ. നിനക്ക് പനിക്കുന്നുണ്ടോ. അവൾ ഇല്ലെന്ന് തലയാട്ടി. ശരീരത്തെക്കാൾ മനസ്സ് ചുട്ടുപൊള്ളുന്നുണ്ട്. നദീറിന്റെ ഉമ്മ അവളുടെ തലയിലൂടെ തഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൾ അവരെ കെട്ടിപിടിച്ചു കിടന്നു. റസിയയോട് പിണങ്ങി ചെറുപ്പത്തിൽ എപ്പോഴും തന്നെ കെട്ടിപിടിച്ചു കിടക്കുന്ന ഒരു അഞ്ചുവയസ്സുകാരിയെ അവർക്ക് ഓർമ വന്നു. ഉമ്മാനെ ഓർമ വന്നു കാണും. പാവം. അവർ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. * രാവിലെ എന്തോ ആവിശ്യത്തിന് ഉപ്പാന്റെ റൂമിൽ കയറി വന്ന നദീർ കിടക്കയിൽ അവൾ കിടന്നു ഉറങ്ങുന്നത് കണ്ടു അത്ഭുതപ്പെട്ടു. ഇവൾ ഇവിടെയാണോ കിടന്നത്. ഞാൻ പോലും എന്റെ ഉമ്മാന്റെ കൂടെ കിടന്ന കാലം മറന്നു.കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര ശരിയാ. ഇവൾക്ക് ഉമ്മ ഇല്ലാത്തത് കൊണ്ട് അതിന്റെ വില അവൾ ശരിക്കും അറിയുന്നുണ്ടാവും. അവന് അവളോട്‌ സഹതാപം തോന്നി. ഉപ്പ പേപ്പർ വായിക്കുകയാണ്. ഉമ്മ അടുക്കളയിൽ തിരക്കിലും. അവൻ അവളുടെ അടുത്ത് ചെന്നു ഇരുന്നു.

നല്ല ഉറക്കമാണ് അവളുടെ മുഖത്തു വീണു കിടക്കുന്ന മുടിയിഴകൾ മാറ്റി. അവളുടെ മുഖത്തേക്ക് തന്നെ നോക്കി. കൊച്ചു കുട്ടികളെ പോലെ എന്തു നിഷ്കളങ്കതയാണ് അവളുടെ മുഖത്ത്. മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. അവൻ പോലും അറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.മീശ കൊണ്ടത് കൊണ്ടാകണം അവൾ അവിടെ ഒന്ന് ചൊറിഞ്ഞു. ഒന്നുകൂടി ചുരുണ്ടു കിടന്നു. അവൻ എണീറ്റു വരാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ കിടന്നു. വയറിലൂടെ ചുറ്റിപിടിച്ചു. അവന് എഴുന്നേൽക്കാൻ പറ്റിയില്ല. ഇങ്ങനെ കിടക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് മോളെ. ഇപ്പൊ കിടന്നാൽ ഇന്ന് തന്നെ ഞാൻ വീട്ടിൽ നിന്നും പെട്ടിയും കിടക്കയും എടുത്തു ഇറങ്ങേണ്ടി വരും. അവൻ കയ്യെടുത്തു മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വരിഞ്ഞു മുറുക്കിയ പോലെ പിടിച്ചിരിക്കുന്നെ. റബ്ബേ ആരെങ്കിലും കയറി വന്നാൽ ഇന്നത്തോടെ തീർന്നു. റജു എണീറ്റെ സജു ഒരു പത്ത് മിനുറ്റ് കൂടി പ്ലീസ് എണീക്കടീ. ഈ കയ്യെങ്കിലും എടുക്ക്. നിനക്ക് ഉറക്കവും ഇല്ലേ സജു.

ശല്യപെടുത്താനായി രാവിലെ എത്തിക്കോളും. സജു അല്ലേടി പോത്തേ. ഞാൻ നദീറ. അവൾ ഞെട്ടി എണീറ്റു. അടുത്ത് കിടക്കുന്ന നദീറിനെ കണ്ടതും ഒറ്റ തള്ള് അവൻ ബെഡിൽ നിന്നും കയ്യും കുത്തി നിലത്തേക്ക് വീണു. എന്റെ കൈ. നിനക്കെന്താടി വട്ടു പിടിച്ചോ നീ എന്താ ഇവിടെ. കൈ വേദന എടുക്കുന്നുണ്ടെങ്കിലും സജു ആരാന്നു അറിയാനായിരുന്നു അവന് ആകാംഷ. ആരാ സജു. അവനെ തന്നെ ഓർമിച്ചു കിടന്നത് കൊണ്ട് ആയിരിക്കും അവന്റെ പേര് വിളിച്ചത്. നീയെന്താ ഇവിടെ ചെയ്യുന്നേ. അവൻ നിന്ന് പരുങ്ങി. ഞാൻ ചുമ്മാ...... ഞാൻ ഉമ്മാനെ കാണാൻ വന്നതാ. സജു ആരാ അവൻ വിഷയം മാറ്റി. എന്നെക്കണ്ടാൽ ഉമ്മയാണെന്ന തോന്നുന്നേ. വിളച്ചിലെടുക്കല്ലേ ആരോ വാതിൽ തുറക്കുന്ന കണ്ടു അവൻ നിലത്ത് നിന്നും എണീറ്റു. അസീന. നദീറിനെ കണ്ടു അവളുടെ മുഖം ഇരുണ്ടു. ഇതാരാ റജില. നിന്നെ നോക്കി റൂമിൽ പോയിരുന്നു. കിടക്കയിൽ നിന്നും കിട്ടിയതാ. എന്തു മൊഞ്ജഡോ ഇവന് ഹിന്ദി നടന്മാരെ പോലെയുണ്ട്. സജീറിന്റെ ഫോട്ടോസ്. റജിലയുട തൊണ്ട വരണ്ടു.

നെറ്റിയിൽ വിയർപ്പു പൊടിയാൻ തുടങ്ങി. അസീനയോട് ദേഷ്യവും തോന്നി. ഇവൾക്ക് എന്തിന്റെ കേടാ. എപ്പോഴും എന്റെ പിറകെ ആണല്ലോ. നദീർ അവളുടെ കയ്യിൽ നിന്നും ഫോട്ടോസ് വാങ്ങി. കുറച്ചു പഴയ ഫോട്ടോ ആണ്. അവന്റെ കൂടെ പല വിധത്തിൽ എടുതിട്ടുണ്ട്. നദീറിന് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി. നോക്കേണ്ടിയിരുന്നില്ല. അവളെ ഫോട്ടോയിലാണെങ്കിലും വേറൊരാളെ കൂടെ കാണുന്നത് സഹിക്കാൻ പറ്റുന്നില്ല. ആരാ ഇത് അവൾ ആ ഫോട്ടോ അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി അവൾ പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു.അവനെ പറ്റി പറഞ്ഞിട്ട് പോ സജീർ. എന്റെ ഫ്രണ്ട് ആണ്. അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഉറക്കത്തിൽ അപ്പോൾ വിളിച്ചത് അവനെ ആണ്. ഇവൻ ഇപ്പൊ എവിടെയുണ്ട്. എങ്ങനെയുള്ള പരിജയമാ അവൾ അതിന് മറുപടി പറയാതെ പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു.

അവൾ ബലമായി കൈ എടുത്തു മാറ്റാൻ നോക്കി . അവൻ കൂടുതൽ മുറുക്കി പിടിച്ചു. അവൾക്ക് കൈ വേദനിക്കുന്നതിനേക്കാൾ മനസ്സായിരുന്നു വേദനിക്കുന്നത്. അവൾ നിസ്സഹായാവസ്ഥയോടെ അവനെ നോക്കി. സജീറുമായി എങ്ങനെയാ പരിജയം നിനക്ക് എന്താ അത് പറയുന്നതിന്. അവൻ ശരിക്കും നിന്റെ ആരാ അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞോണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. അവൻ അവളെ ചേർത്തു പിടിക്കണോ വേണ്ടയോ എന്നറിയാതെ ഞെട്ടി തരിച്ചു നിന്നു. ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്.അവനും വല്ലാതായി. റജു സോറി. പറയാൻ ഇഷ്ടം അല്ലെങ്കിൽ വേണ്ട. തേങ്ങി കരച്ചിലിനിടയിലും അവൾ മെല്ലെ പറയുന്നത് അവൻ കേട്ടു. അവനിപ്പോ ജീവിച്ചിരിപ്പില്ല. ഇവളുടെ ലവറാനോ ഇനി. ഫോട്ടോസിലോക്കെ കാണുമ്പോൾ വെറുമൊരു ഫ്രണ്ട്ഷിപ് അല്ല അതെന്ന് വ്യക്തമാണ്.

അതാണ്‌ ആരാണെന്നു അറിയാൻ എനിക്കും വാശി കൂടിയത് . ഇവളുടെ ഇപ്പോഴത്തെ ആക്റ്റിട്യൂട് വെച്ചു നോക്കുമ്പോൾ അങ്ങനെയവനാണ് സാധ്യത. അതായിരിക്കുമോ എന്നെ അവോയ്ഡ് ചെയ്യുന്നത്. അസീനയുടെ കണ്ണിൽ നിന്നും തീ പാറുന്നത് രണ്ടു പേരും കണ്ടില്ല. അവൾ ഒന്ന് കുരച്ചു. റജിലക്ക് അപ്പോഴാ സ്ഥലകാല ബോധം വന്നത് അവൾ രണ്ടു പേരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങിപോയി. അവന് ഓഫീസിൽ മീറ്റിംഗ് ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ അവനും റെഡിയായി പോയി. *** റജില റൂമിൽ പോയി . അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു. അവൾ അവളെത്തന്നെ നോക്കി നിന്നു. ഞാൻ എന്താ ഇപ്പൊ ഇങ്ങനെ തനിക്ക് എന്താ പറ്റിയെ. ഇവിടെ ഇവരുടെ കൂടെ കഴിയുന്ന ഓരോ നിമിഷവും ഞാൻ ആകെ മാറിക്കൊണ്ടിരിക്കുന്നു. ഞാൻ വെറുമൊരു സാദാ പെണ്ണാണെന്ന് തോന്നിപ്പിക്കുന്നു.എവിടെയോ മണ്ണടിഞ്ഞു പോയ പഴയ റജിലയായി ഞാൻ മാറുന്നു.

മനസ്സിലെ സങ്കടങ്ങൾ കനലായി ചുട്ടുപഴുക്കുന്നിടത് സങ്കടങ്ങൾ കയറി വരുന്നു . ആരുടെ മുന്നിലും ഇനി തോൽക്കില്ല . ഇനി ഒരിക്കലും കരയില്ല. ഇതൊക്കെ എങ്ങനെ എന്റെ മൈൻഡിൽ നിന്നും പോയി. എവിടെ നിന്ന ഇപ്പൊ സങ്കടങ്ങൾ കയറി വരാൻ തുടങ്ങിയത്. ഇത്രയും കാലം തനിച്ചായിരുന്നു. ഫ്രണ്ടായിട്ട് പോലും ആരെയും കൂടെ കൂട്ടിയിരുന്നില്ല. ഇപ്പൊ ഇവരുടെ കൂടെ കൂടിയപ്പോൾ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ വന്നു. അവൾ കണ്ണ് തുടച്ചു. ഇല്ല ഇനി കരയില്ല. ആരെയും വേണ്ട എനിക്ക്.എനിക്ക് ആരും ഇല്ല. എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.അത് മതി ഇനിയും അങ്ങോട്ട്‌. പഴയ റജില ആയിരിക്കും ഇനി അങ്ങോട്ട്.അവന്റെ നാശം അത് മാത്രമേ ഇനി എന്റെ ചിന്തയിൽ ഉണ്ടവു. അവൾ അങ്കിളിനെ വിളിച്ചു. എന്റെ പാസ്സ്പോർട്ട്‌ എത്രയും പെട്ടെന്ന് തിരിച്ചു താ. എനിക്ക് ഇനി ഇവിടെ നിൽക്കാൻ വയ്യ. നദീറിന്റെ ഫോൺ വന്നു. ഓഫീസിൽ നിന്നാണ്. ഇന്ന് മീറ്റിംഗ് ഉണ്ട്. അതിന്റെ കാര്യം പറയാനായിരിക്കും.

മനസ്സ് ശരിയാവാതെ ഇന്നിനി ഒന്നും പറ്റില്ല.ബിസിയാണ്. നദീറിന് നല്ലതെന്നു തോന്നുന്ന ഡിസിഷൻ എടുത്തോ എന്ന് msg അയച്ചു ഫോൺ ഓഫ്‌ ചെയ്തു. അവൻ ഓഫീസിൽ നിന്നും വന്നതും റജിലയെ നോക്കി.അവന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല ഓഫീസിൽ ഇരുന്നിട്ട്. വീട്ടിൽ ആകെ ബഹളം. കുട്ടികളുടെ ചിരിയും ഒച്ചപ്പാടും. ഇത്താത്തയും മക്കളും വന്നെന്ന് അവന് മനസ്സിലായി.കുട്ടികളുടെ കൂടെ കളിച്ചു ചിരിച്ചു ഹാപ്പിയായി ഇരിക്കുന്നു റജു . ഇവളുടെ മുഖത്തെ സന്തോഷം വെറും മുഖം മൂടിയാണ്. ഇന്നത്തോടെ അത് മനസ്സിലായി. അവളുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ രാവിലെ ഞാൻ നേരിട്ട് അറിഞ്ഞതാണ്. അവന് അവളോട്‌ തനിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഒരവസരവും കിട്ടിയില്ല. അവൾ എപ്പോഴും എല്ലാവരുടെയും കൂടെ തന്നെ നടന്നു. സജീർ എങ്ങനെയാ മരിച്ചത്. അവനുമായി ശരിക്കും ഇവൾക്ക് എങ്ങനെയാ റിലേഷൻ. ഒരു ചോദ്യ ചിഹ്നമായി സജീർ അവന്റെ മനസ്സിൽ കിടന്നു. ** രാവിലെ ചായ കുടിച്ചോണ്ട് ഇരിക്കുമ്പോഴാ നദീറിന്റെ ഇത്താത്തയുടെ നാല് വയസ്സുള്ള കാന്താരി പിടിച്ചു വലിച്ചു കൊണ്ട് പോയത്.

വന്നപ്പോൾ മുതൽ എന്റെ കൂടെയാണ്. വെറുതെയല്ല ഉള്ള ചോക്ലേറ്റ് മൊത്തം വാങ്ങി കൊടുത്തു കയ്യിലെടുത്തതാണ്. നീ എവിടെക്കാ എന്നെയും വലിച്ചു കൊണ്ട് പോകുന്നേ. അസീനതാത്തയുടെ റൂമിൽ. മാമ ചെയ്യുന്ന കണ്ടോ. അവളുടെ കയ്യിൽ നിന്നും ചായയും ഗ്ലാസും താഴെ വീണു. നദീർ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. അയ്യേ മാമ അസീനതാത്തക്ക് മുത്തം കൊടുത്തേ. നദീർ തലയിൽ കൈ വെച്ചു അവളെ നോക്കി. എന്റെ പോന്നു മോളെ അവളെ കണ്ണിൽ കരട് പോയി എടുത്തു കൊടുത്തത. ഞാൻ എല്ലാരോടും പറയും ഇത് അസീന അവളെ കൂട്ടി അകത്തേക്ക് പോയി. പറയാതിരുന്നാൽ ചോക്ലേറ്റ് തരാം. അവളെ നോക്കണോ റജിലയെ നോക്കണോ എന്ന കൺഫ്യൂഷനിൽ കുറച്ചു സമയം നിന്നു. അസീന അവളെ മാനേജ് ചെയ്യുന്ന കണ്ടു നദീർ റജിലയുടെ അടുത്തേക്ക് പോയി.

അവൾ നിലത്ത് വീണ ഗ്ലാസും കഷ്ണവും പെറുക്കുകയാരുന്നു. റജു ഞാൻ....ആ കുട്ടി പിശാച് വെറുതെ പറയുന്നതാ. അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല. അവൻ അവളുടെ കയ്യിൽ പിടിച്ചു. കൈയെടുക്ക്. അവളുടെ ശബ്ദം ഉയർന്നിരുന്നു സത്യായിട്ടും അവളെ കണ്ണിൽ പൊടി വീണത് എടുത്തു കൊടുത്തത. അവൾ കൈ തട്ടിതെറിപ്പിച്ചു. അവനോടുള്ള വാശി പോലെ ഗ്ലാസ്‌ കഷ്ണം മുഴുവൻ കൈ കൊണ്ട് വാരി എടുത്തു. കൈ മുറിഞ്ഞു ചോര വിരലുകൾക്കിടയിലൂടെ ഇറ്റി വീഴുന്നുണ്ടായിരുന്നു. ടീ നീ കരുതുന്ന പോലൊന്നും ഇല്ല. നീ തെറ്റിധരിച്ചിരിക്കുകയാ. എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല. നായയുടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും നീരില്ല. അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ നിന്ന നിൽപ്പിൽ തന്നെ നിന്നു. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story