💘റജില 💘: ഭാഗം 24

rajila

രചന: സഫ്‌ന കണ്ണൂർ

ടീ കോപ്പേ എന്റെ മുന്നിൽ എത്തുമ്പോൾ മാത്രം നിന്റെ വായിലെ നാവ് എന്താടി ഇറങ്ങിപോകുന്നെ. ദിവസം ഒന്നായി സോറിയും പറഞ്ഞു പിന്നാലെ നടക്കുന്നു. ഇത് എന്റെ റൂം ആണ് . ഇറങ്ങിപ്പോ എന്ന് പറയിപ്പിക്കുന്നതിലും നല്ലത് സ്വയം ഇറങ്ങി തരുന്നതാണ്. എന്റെ വീട ഇത്. അത് മറക്കണ്ട ആയിരിക്കും. ഇപ്പൊ ഇത് നിന്റെ ഉപ്പ എനിക്ക് തന്ന റൂം ആണ്. ഈ വീട്ടിൽ താമസിക്കുന്നിടത്തോളം ഇത് എന്റെ റൂം ആണ്. അവകാശം പറയാൻ വന്നതല്ല ഞാൻ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. സത്യം. ഞാൻ കണ്ടതാണ്. ടീ പുല്ലേ അനാവശ്യം പറയരുത്. നീ എന്തു കണ്ടുന്ന. അവന് കലി കയറി. എനിക്ക് നിന്നോട് ഒന്നും പറയാനില്ല. ദയവുചെയ്തു ഒന്ന് പോയിത്താ. എനിക്ക് മനസ്സില്ല പോകാൻ. പറയാനുള്ളത് പറഞ്ഞിട്ടേ പോകു എന്ന പറഞ്ഞു തുലക്ക് അവളും ദേഷ്യത്തോടെ പറഞ്ഞു. അവളെ ദേഷ്യം കണ്ടതും അവൻ ഒന്നടങ്ങി. ഇവിടെ ദേഷ്യപ്പെട്ടാൽ പ്രശ്നം കൂടുകയെ ഉള്ളൂ. അവളെ കൈ മരുന്നു വെച്ചു കെട്ടിയിരുന്നു. അത് കണ്ടപ്പോൾ ഉള്ളം പിടയുന്നത് പോലെ തോന്നി.

അന്ന് മുറിഞ്ഞിടത് മരുന്ന് വെക്കാൻ പോലും സമ്മതിച്ചില്ല. അതിന് ശേഷം കണ്ടാൽ മിണ്ടലും ഇല്ല. ഒഴിഞ്ഞു മാറിപോവുകയാണ് ചെയ്യൽ. അവളെ കണ്ണിൽ പൊടി വീണു കണ്ണ് തുറക്കാൻ കഴിയുന്നില്ലന്ന് ഒക്കെ പറഞ്ഞപ്പോൾ നോക്കിയതാ ഞാൻ. അല്ലാതെ വേണ്ടാത്ത രീതിയിൽ അവളെ ഇത് വരെ ഞാൻ നോക്കിയിട്ടില്ല. നോക്കിയിട്ട് ഉണ്ടാകില്ല. കിസ്സ് കൊടുത്തല്ലേ ഉള്ളൂ. റബ്ബ് സത്യം നിനക്കല്ലാതെ ഞാനിതുവരെ വേറെ ഒരാൾക്കും കിസ്സ് കൊടുത്തിട്ടില്ല. നീ ഇപ്പൊ എന്താ പറഞ്ഞേ . എനിക്ക് കിസ്സ് തന്നെന്നോ എപ്പോ അറിയാതെ വായിൽ നിന്നും വീണു പോയതാരുന്നു. ഇനിയിപ്പോ അതായിരിക്കും അടുത്ത പ്രോബ്ലം. സത്യം പറയ് നദീറെ.നീ എപ്പോഴാ എനിക്ക് കിസ്സ് തന്നെ. ഇന്നലെ . ഒരബദ്ധം പറ്റിയതാ സോറി. നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെയാടോ ഇവിടെ കിടന്നുറങ്ങുക. അമ്മാതിരി കിടപ്പ് കണ്ടാ ആർക്കായാലും വലതും തോന്നും.

ഞാനായതോണ്ട് ഒരു കിസ്സ് മാത്രല്ലേ തന്നുള്ളൂ. വൃത്തികെട്ടവൻ. നാണം ഇല്ലല്ലോ ഒരു വൃത്തികേടും ഇല്ല. എന്റെ പെണ്ണാണെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെയാ ചെയ്‌തത്‌. അതിനെ പറ്റി കൂടുതൽ പറയാതിരിക്കുന്നതാ നല്ലത്. അല്ലെങ്കിൽ ഞാൻ അന്ന് ചെയ്തതും പിടിച്ചു ഇവൻ കയറിയാൽ ഉത്തരം മുട്ടിപോകും. എന്നാലും തെണ്ടി എപ്പോഴാ കിസ്സ് തന്നത്. ഞാൻ അറിഞ്ഞു പോലും ഇല്ലല്ലോ. അതോണ്ടായിരിക്കും അസീനക്കും കിസ്സ് കൊടുത്തേ എത്ര പറഞ്ഞാലും മനസ്സിലാകില്ലെന്ന് വെച്ചാൽ എന്താ ഇപ്പൊ ചെയ്യുക. മഞ്ഞകണ്ണോണ്ട് കണ്ടാൽ എല്ലാം മഞ്ഞയായിട്ടേ കാണൂ. കളവ് ആയിരം പ്രാവിശ്യം പറഞ്ഞാലും സത്യമാകില്ല. ഒരുപാട് വാദിച്ചെങ്കിലും അവൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരുന്നു ഞാനവൾക്ക് കിസ്സ് കൊടുത്തത് തന്നെയാ. ഇനിയും കൊടുക്കും. നിനക്ക് എന്താ. നിനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ.

നിന്റെ ആരും അല്ലല്ലോ ഞാൻ. അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നീ ആർക്ക് വേണേലും കിസ്സ് കൊടുക്കുകയോ കെട്ടിപിടിക്കുകയോ എന്ത് വേണേലും ചെയ്തോ. എനിക്ക് ഒരു പ്രോബ്ലവും ഇല്ല. എന്നെ വിട്ടേക്ക്. അവന് തടയാൻ കഴിയുന്നതിന് മുന്നേ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. നാശം പിടിക്കാൻ ഏത് നേരത്താണാവോ നിന്നെ പ്രണയിക്കാൻ തോന്നിയത്. ഞാൻ ആരോടും എന്നെ പ്രണയിക്കണം എന്ന് പറഞ്ഞു പിറകേ നടന്നിട്ടില്ല. എന്റെ പിറകെ ആരും വരികയും വേണ്ട. അവൾ വിളിച്ചു പറഞ്ഞു. സോറി നദീർ നീ കരുതുന്ന പോലെ എനിക്ക് നിന്നെ സംശയം ഒന്നും ഇല്ല. എങ്ങനെയെങ്കിലും നിന്നെ അകറ്റി നിർത്തണോന്ന് കരുതിയിരിക്കുമ്പോഴാ ഇങ്ങനെ ഒരു ചാൻസ് കിട്ടിയത്. നിനക്ക് ഒരിക്കലും ഞാൻ ചേരില്ല. അല്ല ചേരാൻ പാടില്ല. പക്ഷേ നിന്നെ വേറെ ആരുടേയും ആയി കാണാനും പറ്റുന്നില്ല.

അത് കണ്ടുനികനും എനിക്ക് ആവില്ല. ഇനി കുറച്ചു ദിവസം കൂടിയേ ഞാൻ ഇവിടെ ഉണ്ടാവു.ഞാൻ പോയാലും നീ സങ്കടപ്പെടാതിരിക്കാൻ ഇതേ എനിക്ക് വഴിയുള്ളു. അവൻ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ അസീനയെ കണ്ടു. സോറി നദീർ. അവൾ തെറ്റിദ്ധരിച്ചുവല്ലേ. ഞാൻ പറഞ്ഞോളാം എന്താ നടന്നതെന്ന്. അതൊന്നും വേണ്ട. അവളെ എനിക്കറിയാം വാശി കുറച്ചു കൂടുതലേന്നേ ഉള്ളൂ. എന്നോട് അധികം മിണ്ടാതിരിക്കാൻ ഒന്നും അവൾക്ക് പറ്റില്ല. ഞങ്ങൾക്കിടയിൽ ഇതൊക്കെ എപ്പോഴും ഉള്ളതാ .ശരിക്കും പറഞ്ഞാൽ തല് കൂട്ടിയില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല. അവൻ അതും പറഞ്ഞു പോയി. എങ്ങനെയാ ഇവളുടെ പിണക്കം ഒന്ന് മാറ്റുക. എത്ര പിണങ്ങിയാലും വഴക്ക് പറഞ്ഞാലും ഇതുപോലെ മിണ്ടാതിരിക്കലില്ല ആദ്യമായിട്ടാ ഇതുപോലെ. അതിന് മാത്രം എന്താ സംഭവിച്ചെന്ന മനസ്സിലാവാതെ.

ഞാൻ മിണ്ടാതിരുന്നപ്പോ അവൾ പറഞ്ഞ ഡയലോഗ് ആണ് അവന് ഓർമ വന്നേ. നീ എന്നോട് വഴക്കിട്ടോ. പിണങ്ങിക്കോ. ദേഷ്യപ്പെടുകയും ചെയ്തോ. പക്ഷേ മിണ്ടാതിരിക്കല്ല. അത് മാത്രം സഹിക്കാൻ പറ്റുന്നില്ല. ഇപ്പോ അത് തിരിച്ചു അവളോട്‌ പറയണ്ട ഗതികേടിലെത്തി. ശരിക്കും സഹിക്കാൻ പറ്റുന്നില്ല അവൾ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ. പുറത്ത് ഒക്കെ ഒന്ന് കറങ്ങാൻ പോയാലോ. അവളും ഒന്ന് റിലാക്സ് ആകും.എന്റെ മനസ്സിൽ ഉള്ളത് പറയാൻ ഒരവസരം കിട്ടിയാലോ. ഇവിടെ നിന്നും ഒന്നും നടക്കില്ല. അവൻ മെല്ലെ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിച്ചു. മനസ്സിൽ നന്നായി പ്രാർത്ഥിക്കുകയും ചെയ്തു ആരും വരല്ലേ. എല്ലാർക്കും കൂടി ഒന്ന് കറങ്ങാൻ പോയാലോ. മുതിർന്നവർ ആരും വരുന്നില്ലെന്ന് പറഞ്ഞു.സമാധാനം ആയി. ബാക്കിയുള്ളവർ പ്രശ്നം ഇല്ല. റജിലയും വരുന്നില്ലെന്ന് പറയുന്നത് കേട്ടു നദീർ നാസിയെ നോക്കി.

ഇവൾക്ക് വേണ്ടിയാ പോകുന്നത് തന്നെ. എന്നിട്ട് ഇവൾ വരാതിരുന്നാൽ എങ്ങനെയാ. നാസില ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി. നദീർ മെല്ലെ ഇത്താത്താന്റെ മോളെ സോപ്പിട്ടു. അവളും റജിലയും തമ്മിലുള്ള കൂട്ടുകെട്ട് അവനും ശ്രദ്ധിച്ചിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു റജിലയുടെ പിറകേ തന്നെയാണ് ഫുൾ ടൈം. ഈ കുട്ടിപ്പിശാജ് തന്നെയാണ് എനിക്ക് പണി തന്നതും. ആവിശ്യം എന്റേതായൊണ്ട് വേറെ രക്ഷയില്ല. നിച്ചുന്നാണ് എല്ലാവരും വിളിക്കൽ. നിച്ചു മോള് ബെസ്റ്റ് ഫ്രണ്ടിനെ കൂട്ടാതെയാണോ വരുന്നേ. നാണക്കേട്. ഇത്താത്ത വരുന്നില്ലെന്ന് പറഞ്ഞു. ഞാൻ വിളിച്ചതാ. നിന്നോട് ഇഷ്ടം ഇണ്ടെങ്കിൽ എന്തായാലും വന്നേനെ. അപ്പൊ ഫ്രണ്ടെന്ന് പറയുന്നതൊക്കെ വെറുതെയാണ്. അവളുടെ കുഞ്ഞുമുഖത്ത് സംശയത്തിന്റെ നിഴൽ വീഴുന്നത് അവൻ കണ്ടു.

അവൾ റജിലയുടെ അടുത്തേക്കോടി. നദീർ പറഞ്ഞത് പോലെ പറഞ്ഞു കൊടുത്തു. മാമൻ പറയുന്നത് സത്യാണോ. നദീറിനെ അവൾ രൂക്ഷമായി നോക്കി. നിച്ചുന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവൾക്കും അറിയാം. എന്നോട് ഇഷ്ടം ഇല്ലാത്തോണ്ടല്ലേ വരാത്തത്. ഞാൻ റെഡിയാവാൻ പോകുവാരുന്നു. നീയില്ലാതെ ഞാൻ ഇവിടെ തനിച്ചു നിക്കുന്നതെന്തിനാ. ഞാനും വരുന്നു. നിച്ചു നദീറിനെ നോക്കി കൊഞ്ഞനം കുത്തി. നോക്കിയേ എന്റെ ഫ്രണ്ട് വരുന്നത്. എന്നോട് ഇഷ്ടം ഉണ്ടെന്ന് മനസ്സിലായില്ലേ. അവന്റെ മുഖത്തും ഒരു ചിരി വിടർന്നു. നാസിലയും അസീനയും റജിലയും നിച്ചുവും മാത്രമേ വന്നുള്ളൂ. അവൻ സാലിയെയും കൂട്ടി. റജിലയെ തനിച്ചു കിട്ടാൻ വേണ്ടിയാണ് കഷ്ടപ്പെട്ട് വന്നത്. പക്ഷേ അവൾ നിച്ചുനെയും കൂട്ടി കടൽ തീരത്തൂടെ നടന്നും പാർക്കിൽ കളിച്ചും സമയം കളയുകയല്ലാതെ നദീറിനെ മൈന്റ് ചെയ്യുക പോലും ചെയ്തില്ല.

ഒരു വഴി പറഞ്ഞുതാടോ. നാളെ അനസ് വരുന്നുണ്ട്. അവൻ സംസാരിക്കുന്നതിന് മുൻപ് എനിക്ക് അവളുടെ മനസ്സിൽ എന്താണെന്നു അറിയണം. അതിന് വേണ്ടിയാ കഷ്ടപ്പെട്ട് ഇവിടെ വന്നത്. ആ കാന്താരിയെ കൂടെ കൂട്ടാൻ ഞാൻ പറഞ്ഞോ. അവൾ ഉള്ളത് കൊണ്ടാ ആ പിശാച് വന്നത് തന്നെ. എന്നോട് ഇപ്പൊ മൂന്ന് ദിവസായി മിണ്ടിയിട്ട്. മുന്നിൽ നിൽക്കൽ പോലും ഇല്ല. ടാ സത്യത്തിൽ നീ അസീനക്ക് മുത്തം കൊടുത്തിനോ എന്റെ കയ്യിൽ നിന്നും വാങ്ങുവെ നീ എന്നോട് ചൂടായിട്ട് എന്താ കാര്യം.എല്ലാം ഒപ്പിക്കുമ്പോ ഓർക്കണമായിരുന്നു. നിനക്ക് സഹായിക്കാൻ പറ്റോ അത് പറ ഹെല്പ് ചെയ്തില്ലെന്ന് വേണ്ട ആ കാന്താരിയെ അവളുടെ അടുത്ത് നിന്നും മാറ്റാൻ കഴിയൊന്ന് ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം. റജിലയെ നീ തനിച്ചു കിട്ടുവോന്ന് നോക്ക്. അവൻ നിച്ചുനെ ഐസ് ക്രീം വാങ്ങി തരാമെന്നും പറഞ്ഞു സോപ്പിട്ടു കൂട്ടി പോയി.

കൂടെ നാസിലയും. നാസില അസീനയെയും കൂടെ കൂട്ടി. നാസിലയോട് നദീർ പറഞ്ഞു വെച്ചിരുന്നു റജിലയെ തനിച്ചു വിടാൻ. എല്ലാരും ഓരോ വഴിക്ക് പോയി. അവൾ കുറച്ചു ദൂരെയായി പാറക്കൂട്ടങ്ങൾ ഉള്ള സ്ഥലത്ത് ഒഴിഞ്ഞ ഒരിടം നോക്കി ഇരുന്നു. ആർത്തലച്ചു വരുന്ന ഈ തിരമാല പോലെയാണ് ഇപ്പൊ മനസ്സ്. ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ ഇവിടെ. എന്റെ വിസ ശരിയായി. മൂത്താപ്പയോട് ചോദിച്ചാൽ ഒരിക്കലും വിടില്ല. അങ്കിളിനോട് അനസിന്റെ കാര്യം ഇതുവരെ മൂത്താപ്പ പറഞ്ഞിട്ടും ഇല്ല. എങ്ങനെയാ ഒരു കണക്കിന് പറയുക. മകന്റെ പെണ്ണിനെ വേറൊരാളെ കൊണ്ട് കെട്ടിക്കാൻ എങ്ങനെ സമ്മതം ചോദിക്കും. നേരിട്ട് കാണാൻ കാത്തിരിക്കുകയാരിക്കും അങ്കിളിനെ. എല്ലാം ഓർത്തിട്ട് തല പെരുത്ത് കയറുന്നുണ്ട്.മൂത്താപ്പ അങ്കിളിനെ കാണാൻ പാടില്ല. എല്ലാത്തിനും വഴി ഇവിടെ നിന്നും പോകുന്നത് തന്നെയാണ്. തിര എണ്ണി കഴിഞ്ഞോ നദീർ. അവൾ എഴുന്നേറ്റു പോകാൻ നോക്കി. അവൻ തടസ്സം നിന്നപോലെ അവളുടെ മുന്നിൽ നിന്നു. മുന്നിൽ നിന്നും മാറി നിക്ക്. എനിക്ക് പോകണം എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.

ഞാൻ തെറ്റ് ചെയ്തില്ലെന്ന് എത്ര വട്ടം പറഞ്ഞു.എനിക്ക് ഏറ്റവും വലുത് എന്റെ ഉമ്മയാണ്. ആ ഉമ്മാനെ തൊട്ട് വേണമെങ്കിൽ ഞാൻ സത്യം ഇടാം എന്നാലെങ്കിലും വിശ്വസിക്കോ. ദയനീയമായി അവനത് പറഞ്ഞപ്പോൾ അവൾക്ക് മനസ്സ് നീറുന്ന പോലെ തോന്നി. അതൊന്നും വേണ്ട എനിക്ക് വിശ്വാസമാണ് നിന്നെ. പിന്നെന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നെ. നിനക്ക് തോന്നുന്നതാ അത്. എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല സത്യം. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ നിനക്ക് എന്നെ ഇഷ്ടം ആണോ. നമുക്ക് പിന്നെ സംസാരിക്കാം പിന്നെയല്ല ഇന്ന് എനിക്ക് അറിയണം. ഇഷ്ടം അല്ലെങ്കിൽ അതും പറയാം. മറുപടി പറയാൻ അവൾക്ക് ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല. എനിക്കിഷ്ടം അല്ല. അതിന്റെ കാരണം എനിക്ക് അറിയണം. ഇഷ്ടമല്ല അത്രതന്നെ വെറുതെ പറഞ്ഞാൽ പോര ഇത്. നിന്റെ മരിച്ചുപോയ ഉപ്പാനെയും ഉമ്മനെയും തൊട്ട് സത്യം ഇട്ട് പറയ് അത്.

പിന്നൊരിക്കലും നിന്റെ പിറകേ ഞാൻ വരില്ല. സത്യം. അവളുടെ കണ്ണുകളിൽ ഒരു നടുക്കം അവൻ കണ്ടു. എനിക്ക് ഒരിക്കലും അവരെ തൊട്ട് കളവ് പറയാൻ പറ്റില്ല. ഇവനോട് സത്യവും. ആകെ പെട്ടല്ലോ. അവൾ ദേഷ്യം ഭാവിച്ചു. എന്നെ കൊണ്ട് അങ്ങനെ സത്യം ഇടാനൊന്നും പറ്റില്ല. എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ. പിന്നെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ. നിനക്ക് എന്നെ ഇഷ്ടം ആണ് റജു അത് എനിക്ക് നന്നായി അറിയാം. നിന്നെ കൊണ്ട് ഇന്നത് പറയിച്ചിട്ടേ ഞാൻ വിടു. ശല്യം ആണല്ലേ ഞാൻ..... കുറെയായല്ലോ ഇത് പറയുന്നു. ഇനിയീ ശല്യം നിന്റെ പിറകെ വരില്ല. ഒരിക്കലും നിനക്ക് ഇനി എന്നെകൊണ്ട് ശല്യം ഉണ്ടാവില്ല. അവൻ ആ പാറക്കെട്ടിന് മുകളിലൂടെ പിറകോട്ട് നടന്നു കൊണ്ടായിരുന്നു ഇത് പറഞ്ഞത്. നീ എന്താ കാണിക്കുന്നേ. നദീർ ഇങ്ങോട്ട് വാ. അവിടെയൊക്കെ വഴുക്കുന്നുണ്ട്.

അതിന് നിനക്ക് എന്താ. നിനക്ക് ഞാനൊരു ശല്യം അല്ലേ. ശല്യം ഒഴിവായെന്ന് കരുതി സന്തോഷിക്ക്. നദീർ പ്ലീസ് കുട്ടിക്കളിയല്ല ഇത്. കയറി വാ. എനിക്കും മതിയായി കൊല്ലം കുറെയായി ഞാൻ ഇതും പറഞ്ഞു നിന്റെ പിറകെ നടക്കുന്നു. എനിക്ക് ഇന്ന് വ്യക്തമായി ഉത്തരം കിട്ടണം. യെസ് or നോ. അല്ലെങ്കിൽ സത്യായിട്ടും ഞാൻ ഇവിടെ നിന്നും ചാടും. ഉമ്മയാണേ സത്യം ഞാൻ ചാടും. ഉമ്മാനെ തൊട്ട് സത്യം ഇട്ട സ്ഥിതിക്ക് സംഗതി സീരിയസ് ആണ്. എന്താ ഇപ്പൊ ചെയ്യുക. അവൻ പിറകിലോട്ട് വീണ്ടും നടന്നു. എനിക്ക് ഇഷ്ടം ആണ്. എങ്ങനെയൊക്കെയൊ അവൾ പറഞ്ഞൊപ്പിച്ചു. ഞാൻ ഇവിടെ നിന്നും ചാടുമെന്ന് പേടിച്ചു പറഞ്ഞതാണോ. അങ്ങനെയാണെങ്കിൽ വേണമെന്നില്ല. ഇഷ്ടം അല്ലെന്നു സത്യം ഇട്ടു പറഞ്ഞാലും മതി. അല്ലെടാ പട്ടീ എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ. പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടി കരഞ്ഞു.

അവൻ ഓടി വന്നു അവളെ കെട്ടിപിടിച്ചു. ഇത് ആദ്യമേ തുറന്നു പറഞ്ഞു കൂടായിരുന്നോ പിശാചേ. എന്നെ ഇങ്ങനെ വട്ടം കറക്കണ്ട ആവിശ്യം ഉണ്ടായിരുന്നോ. സന്തോഷം കൊണ്ട് അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു. ഇനി എന്തൊക്കെയാ പ്രശ്നം ഉണ്ടാവുക.അവളുടെ ഉള്ളം പേടി കൊണ്ടു വിറക്കുന്നുണ്ടായിരുന്നു. നദീർ അവളുടെ പേടിച്ചുള്ള നിൽപ്പ് കണ്ടു. അവളുടെ മുഖം അവൻ കയ്യിലെടുത്തു.എന്താ നിന്നെയിങ്ങനെ അലട്ടുന്ന പ്രശ്നം. ഇനിയെങ്കിലും പറഞ്ഞുകൂടേ എന്താണെന്ന്. എന്തിനും ഞാൻ ഉണ്ടാവും നിന്റെ കൂടെ. അവൾ ഒന്നും മിണ്ടിയില്ല. പകരം കണ്ണുകൾ നിറഞ്ഞൊഴുകി. അവനാ കണ്ണുകൾ തുടച്ചു. അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവന്റെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴും അവൾക്ക് ഒന്നും എതിർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ മനസ്സിൽ ഒരു തീരുമാനം ഉറപ്പിച്ചു എടുത്തിരുന്നു. ഞാൻ ഇന്ന് രാത്രി തന്നെ ഈ നാട് വിട്ട് പോകും. ഇനിയൊരിക്കലും നീ എന്നെ കാണില്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story