💘റജില 💘: ഭാഗം 25

rajila

രചന: സഫ്‌ന കണ്ണൂർ

വൺ മോർ ഫോട്ടോ പ്ലീസ് ടാ തെണ്ടീ കളിക്കല്ലേ ഡിലീറ്റ് ആക്ക്. റജിലയെ വിടാതെ തന്നെ നദീർ പറഞ്ഞു. ഭാവിയിൽ നിങ്ങളെ മക്കൾക്ക്‌ കാണിച്ചു കൊടുക്കാടാ. സൂപ്പർ പ്രൊപ്പോസ് അല്ലേ. അതും ചാവുമെന്നും പറഞ്ഞു ഭീഷണി പെടുത്തി പ്രണയം പറയിപ്പിച്ചത്. അപ്പൊ കുറച്ചു ഫോട്ടോസ് കൂടി ഇരിക്കട്ടെന്നേ ഒരു കണക്കിന് നീ കുറേ എടുത്തു വെച്ചോ. ഇവളെ സ്വഭാവം വെച്ചു കുറച്ചു സമയം കഴിഞ്ഞാൽ ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടേ ഇല്ലെന്ന്. പറയാൻ ചാൻസുണ്ട് അതൊക്കെ എടുത്തോളാം ഇപ്പൊ അവളെ വിട്ടേക്ക്. ബീച്ചാണെന്ന് മറക്കരുത്.ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. കണ്ടോട്ടെ മോനെ. അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട് ഈ മുതല് ഒന്ന് ഇഷ്ടമാണെന്ന് പറയാൻ. അങ്ങനെ ഇപ്പൊ ആരും കാണണ്ട. അവൾ അവനെ തള്ളി മാറ്റി. അങ്ങനെ അമ്പതാമത്തെ പെണ്ണും ഒക്കെയായി. റജു നെറ്റി ചുളിച്ചു അവനെ നോക്കി.

എന്റെ പൊന്നു സാലി ഇപ്പോ തന്നെ ഡിവോഴ്സ് ആക്കന്ന് നീ നേർച്ച നേർന്നിട്ട് ഉണ്ടോ അവനെ വഴക്ക് പറയൊന്നും വേണ്ട. ഉള്ളത് തന്നെ ആയിരിക്കും. ഇവനല്ലേ ബ്രോക്കർ. ചുമ്മാ പറഞ്ഞതാ റജില. അതും പിടിച്ചു കേറല്ലേ. കാര്യങ്ങൾ ഇത്രത്തോളം ആയ സ്ഥിതിക്ക് വീട്ടിൽ ആര് പറയും. അതും ഞാൻ തന്നെ ഏറ്റെടുക്കണോ ബ്രോക്കർ ഫീസ് തന്നാൽ മതി. നദീറിന്റെ ഫോൺ റിങ്ങ് ചെയ്തത് അപ്പോഴാണ്. അവൻ അറ്റൻഡ് ചെയ്തു. ഉപ്പയാണ് എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകാൻ പറഞ്ഞു. കാര്യം ചോദിച്ചില്ലേ പെട്ടന്ന് വാ. ആവിശ്യം ഉണ്ടെന്നും പറഞ്ഞു വെച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും. റജിലയിൽ ഒരു വിറയൽ പടർന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടായി കാണുമോ. എന്റെ ഫോൺ ആണെങ്കിൽ എടുക്കാനും മറന്നു. വാ പോകാം. റജില പോകാൻ തിരക്ക് കൂട്ടി.

നിന്നെയല്ലടി വിളിച്ചത് എന്നെയാ. അതിന് നീയെന്തിനാ ടെൻഷൻ അടികുന്നെ. എനിക്ക് എന്തോ തീരെ വയ്യ അതാ പോകാം. നദീർ വീട്ടിലെത്തുന്നത് വരെ കാറിന്റെ മിററിലൂടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പുറത്തേക്ക് നോക്കിയിരിക്കുന്നെങ്കിലും അവളുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നു. ആകെ പേടിച്ച പോലെ. ഇവൾക്കെന്താ പറ്റിയെ. വീട്ടിലെത്തിയതും കാറിൽ നിന്നിറങ്ങി അവൾ വീട്ടിലേക്ക് ഓടിക്കയറുകയാരുന്നു. സിറ്ഔട്ടിൽ ഇരിക്കുന്ന ആളെ കണ്ടതും അവൾ സ്റ്റക്കായി നിന്നു അങ്കിൾ...... എന്താടി എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ. അവൾ നിന്നിടത്ത് നിന്നും അനങ്ങിയില്ല. അയാൾ അവളെ അടുത്ത് ചെന്നു. ഇവൾ തടിച്ചു വീപ്പക്കുറ്റി പോലെയായല്ലോ. നിനക്ക് ഇവിടെ തീറ്റ തന്നെയാണോ പണി. ഞാൻ തടിച്ചൊന്നും ഇല്ല. അതൊന്നുമല്ല നല്ല മാറ്റം ഉണ്ട്. കുറെയായില്ലേ കണ്ടിട്ട്. എപ്പോഴാ ലാൻഡ് ചെയ്തേ.

ആന്റിക്ക് എങ്ങനെയുണ്ട്. ഇപ്പൊ തിരിച്ചു പോകുമോ. നിന്റെ അങ്കിൾ നാളെയെ പോകുന്നുള്ളൂ. എല്ലാം സാവധാനം സംസാരിക്കാം. നദീറിന് ആളെ മനസ്സിലായില്ലെങ്കിലും അവൻ സലാം പറഞ്ഞു കൈ കൊടുത്തു. എന്റെ മോനാണ് നദീർ പൊന്നു പറഞ്ഞിട്ടുണ്ട്. ഇവനെ പറ്റി ആരാ പൊന്നു അയാൾ ഒന്ന് ചിരിച്ചു. റജുനെ സജീർ അങ്ങനെയാ വിളിക്കൽ. ഞങ്ങൾക്കും ഇപ്പൊ അത് ശീലായി. സജീർ ആരാ. ഇവരൊക്കെ റജൂമായി എന്താ ബന്ധം. അങ്കിൾ വാ നമുക്ക് റൂമിലേക്ക്‌ പോകാം. അവൾ അയാളെയും കൂട്ടി റൂമിലേക്ക്‌ പോയി. അവളുടെ ആരാ ഉപ്പ അത്. ആരാണെന്ന് ചോദിച്ചാൽ.... അവളുടെ എല്ലാം. നദീർ സംശയത്തോടെ ഉപ്പാനെ നോക്കി. അവളെ ഉപ്പയും ഉമ്മയും മരിച്ച ശേഷം അവരുടെ വീട്ടിലാണ് അവൾ താമസിക്കൽ .അവളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അവരാണ് .അവരെ ഭാര്യക്ക് തീരെ സുഖമില്ല.

ചികിത്സക്കായി ഒരിടം വരെ പോയിരുന്നു. അപ്പോൾ വീട്ടിൽ അവൾ തനിച്ചായത് കൊണ്ട ഇവിടെ ആക്കിയിട്ട് പോയെ. അതും പറഞ്ഞു ഉപ്പ പോയി. ഇനി ഇവളെ കൂട്ടിയിട്ട് പോകാൻ വന്നതായിരിക്കുമോ . അവൾ കൂടെ പോകുമോ. ഇത് വല്ലാത്ത കുരിശായല്ലോ. ** അങ്കിൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. നീ ഒന്ന് ശ്വാസം വിട് പൊന്നൂ. എന്തിനാ ഇങ്ങനെ ഭാരിച്ച കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കുന്നെ. നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലെടി. വല്ലാതെ മിസ്സ്‌ ചെയ്തു. ഉടനെ തന്നെ കേറിയിങ്ങ് വന്നു. വിളിച്ചാൽ ഞാൻ അങ്ങോട്ട്‌ വരുമായിരുന്നുമില്ലേ. ആന്റിയെ തനിച്ചാക്കി ഇത്രയും ദൂരം വരണ്ടായിരുന്നു. അവളെ ഉമ്മ വന്നിട്ടുണ്ട്. അതല്ലെ ധൈര്യത്തിൽ വന്നേ. അല്ലാതെ എന്റെ പെണ്ണിനെ ഒറ്റക്കിട്ട് ഞാൻ പോരോ. അയാൾ ചിരിച്ചോണ്ട് പറഞ്ഞു. അതൊക്കെ പോട്ടെ നീ പാസ്സ്പോർട്ടിന് ശ്രമിച്ചത് എന്തിനാ.

വിസയും റെഡിയാക്കിന്ന് അഫു പറഞ്ഞു. എനിക്ക് ഇവിടെ എന്തോ പറ്റുന്നില്ല. ഞാൻ കുറച്ചു ദിവസം മാറിനിന്നാലൊന്ന് ആലോചിച്ചു അതാ. ഇവിടെ നിന്നും വരാൻ തോന്നുന്നില്ല. ഇവിടെ തന്നെ കൂടിയാലോന്ന് ആലോചിക്കുവാനൊക്കെ പറഞ്ഞിട്ട് ഇപ്പോഴെന്താ പറ്റിയെ. അവളൊന്നും മിണ്ടാതെ തലകുനിച്ചു നിന്നു. അവളുടെ മുഖം ഉയർത്തി നോക്കി. എന്താ പറ്റിയെ എന്റെ കാന്താരിക്ക് ആകെ തകർന്നു പോയത് പോലെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇവിടെ. കാസിം എന്തോ നേരിട്ട് പറയാനുണ്ട് കാണാൻ പറ്റുമോന്നും ചോദിച്ചിരുന്നു . എല്ലാം കൂടി നോക്കുമ്പോൾ ഇവിടെ എന്തോ നടന്നിട്ടുണ്ട്. വാതിൽ തുറന്നു മൂത്താപ്പ വരുന്നത് കണ്ടു. കഴിഞ്ഞില്ലേ സ്നേഹപ്രകടനം. ഞങ്ങൾ ചുമ്മാ കൊച്ചു വർത്താനം പറയുകയാരുന്നു. കുറേ ദിവസം ആയില്ലേ കണ്ടിട്ട്. എന്നാ പറഞ്ഞത് മതി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.

അങ്കിളിനെയും കൂട്ടി പോയി. അവൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു കാര്യം എന്താണെന്ന്. അവൾ തളർന്നത് പോലെ അവിടെ ഇരുന്നു. എല്ലാം കയ്യിൽ നിന്നും പോകുവാണല്ലോ. ഇന്ന് രാത്രി ഇവിടെ നിന്നും പോകണംന്ന് കരുതിയതാരുന്നു. ഇനി അതും നടക്കില്ല. അവൾ നെറ്റിയിൽ അമർത്തി തടവി. * നദീറിന് കിടന്നിട്ട് ഉറക്കം വന്നില്ല. എന്താ തനിക്ക് ചുറ്റും നടക്കുന്നെ. റജിലയോട് സംസാരിക്കണം എന്നുണ്ടായിരുന്നു. അവളുടെ റൂം വരെ രണ്ടു പ്രാവിശ്യം പോയി നോക്കി. ഉപ്പയും അയാളും അവളെ റൂമിൽ തന്നെ ഉണ്ട്. ഇവർക്കെന്താ അവളോടിത്ര സംസാരിക്കാൻ. അവൻ റൂമിലേക്ക്‌ തന്നെ തിരിച്ചു വന്നു. ഇതിനായിരുന്നോ ഇവിടെ നിന്നും പോകാൻ പ്ലാനിട്ടത്. ഞാൻ അത്...... നീ അനസിന് വാക്ക് കൊടുത്തോ കാസിം. ഇവള് സമ്മതിക്കും വിവാഹത്തിന്. എനിക്ക് പറ്റില്ല അങ്കിൾ. ദയവു ചെയ്തു എന്നെ നിർബന്ധിക്കരുത്. അനസിന് എന്താ ഒരു കുറവ്. അവനല്ല എനിക്കാ കുറവ്. നിങ്ങൾ എന്താ എല്ലാം അറിയാത്ത പോലെ പറയുന്നേ. ഞാൻ കാരണം ഇനിയും ജീവിതങ്ങൾ നശിക്കണം എന്നാണോ ഇനി ആരുടേയും ജീവിതം നശിക്കില്ല മോളെ.

നശിപ്പിക്കാൻ അവന് കഴിയില്ല. ആ സന്തോഷ വാർത്ത നേരിട്ട് പറയാൻ കൂടിയ ഞാൻ വന്നത്. അവൻ ചത്തോ അതിന്. ഇല്ലല്ലോ. ജയിലിൽ ആയല്ലേ ഉള്ളൂ.ഞാൻ അറിഞ്ഞിരുന്നു ഇന്നലെ തന്നെ. നിന്റെ ഉപ്പയും ഉമ്മയും ആഗ്രഹിക്കുന്നുണ്ടാവും നീ വിവാഹം കഴിച്ചു നല്ല നിലയിൽ ജീവിക്കാൻ. അവരുടെ സ്ഥാനത്തു നിന്നും അത് ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. ഈ വിവാഹത്തിന് എന്റെ മോള് സമ്മതിക്കണം സജീറിന്റെ സ്ഥാനത്തു ഇനിയൊരാൾ കൂടി എനിക്ക് അത് ആലോചിക്കാൻ കൂടി വയ്യ. മോള് അതൊക്കെ മറക്കണം. എത്ര നിസ്സാരമായ അങ്കിളിന് ഇത് പറയാൻ കഴിഞ്ഞേ. മറക്കേണ്ടത് മറന്നേ പറ്റു. സജീറിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളു. അയാളുടെ വാക്കുകൾ ഇടറിയിരുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി എന്റെ മോള് അതൊന്നും ആലോചിക്കേണ്ട. എനിക്ക് പറ്റുന്നില്ല അതിന്.

അനസിനെ നിങ്ങൾ എല്ലാം മറച്ചു വെച്ചു ചതിക്കാൻ നോക്കുവാണോ. ഒരിക്കലും ഇല്ല മോളെ. ആ പിശാചിന് ഇനി ഒരു മോചനം ഉണ്ടാവില്ല. എല്ലാ തെളിവും അവന് എതിരാണ്. അവനിനി പുറം ലോകം കാണില്ല. എന്റെ മോൾക്ക്‌ ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. മോളെ കഴിഞ്ഞകാലം ഇനി ഓർമയിൽ പോലും ഉണ്ടാവരുത്. ആരും അറിയുകയും വേണ്ട. എന്റെ മോള് അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ട് ഇല്ലല്ലോ. നദീറിന് അവരെന്താ സംസാരിക്കുന്നതെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. അവൻ ആറൂമിന്റെ ജനൽ തുറന്നു നോക്കി. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അനസുമായിട്ടുള്ള വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എനിക്ക് അവനെ വിവാഹം കഴിക്കാൻ പറ്റില്ല. രണ്ടാളും എന്നോട് പൊറുക്കണം. ഈ വിവാഹം നടക്കും. ഞാൻ നടത്തും.അയാളുടെ ശബ്ദം ഉയർന്നിരുന്നു. ഈ വിവാഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഒരു മോളില്ലെന്ന് ഞാൻ കരുതും. പിന്നെ ഒരിക്കലും നീ ഞങ്ങളെ കാണുകയും ചെയ്യില്ല. പ്ലീസ് അങ്കിൾ ഇങ്ങനൊന്നും പറയല്ലേ. എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. അവൾ അയാളുടെ കാൽക്കൽ വീണു. നീ പറയലുണ്ടല്ലോ

ഉപ്പാന്റെ സ്ഥാനത്താ കാണുന്നതെന്ന്. നിന്റെ ഉപ്പയാ പറഞ്ഞതെങ്കിൽ നീ അനുസരിക്കുമായിരുന്നില്ലേ. ഞങ്ങളെ അന്യരായി കണ്ടതോണ്ടല്ലേ ഞാൻ പറയുന്നത് അനുസരിക്കാത്തത്. നിനക്ക് ആലോചിച്ചു തീരുമാനിക്കാം എന്തു വേണമെന്ന്. ഒന്നുകിൽ അനസുമായുള്ള വിവാഹത്തിന് സമ്മതിക്കാം. അല്ലെങ്കിൽ അഫുവിനെ വിളിച്ചു ഇപ്പോൾ തന്നെ ഇവിടെ നിന്നും പോകാം. രണ്ടാമത്തേത സ്വീകരിക്കുന്നതെങ്കിൽ പിന്നെ ഞാൻ മരിച്ചുന്ന് അറിഞ്ഞാൽ പോലും കാണാൻ വന്നേക്കരുത്. അയാൾ റൂമിൽ നിന്നും ഇറങ്ങി പോയി. മൂത്താപ്പയെങ്കിലും അങ്കിളിനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്. ഇല്ല മോളെ എന്റെ അഭിപ്രായവും അത് തന്നെയാണ്. നീ ഈ വിവാഹത്തിന് സമ്മതിക്ക്. മോളെ നല്ല ഭാവിക്ക് വേണ്ടിയാ ഇത് പറയുന്നേ. അവർ പോയതും വാതിൽ വലിച്ചടച്ചു അവൾ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു. തലയിണക്കിടയിൽ നിന്നും ഒരു ഫോട്ടോ എടുത്തു. എന്തിനാ എന്നെ വിട്ടു പോയെ. എന്നെക്കൂടി കൊണ്ട് പോകാമായിരുന്നില്ലേ. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം എന്തു മഹാപാപ ഞാൻ ചെയ്തേ.

അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ നദീറിന് കഴിഞ്ഞില്ല. അവൻ റൂമിലേക്ക്‌ പോയി. ഇവർ എന്തിനാ അനസുമായുള്ള വിവാഹത്തിന് അവളെ ഇങ്ങനെ നിർബദ്ധിക്കുന്നേ. എനിക്ക് അവളെ നഷ്ടപ്പെടുമോ. ഉപ്പാനോട് എങ്ങനെയാ ഇക്കാര്യം സംസാരിക്കുക. ആദ്യം അവളുടെ തീരുമാനം അറിയട്ടെ എന്നിട്ട് ഉപ്പാനോട് സംസാരിക്കാം. *** ഇങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല അവളോട്‌. ആ പാവത്തിനു നല്ല വിഷമമായിക്കാണും. എനിക്കും അറിയാടോ അത്. അവളുടെ മനസ്സിൽ ഇപ്പോഴും സജീർ മരിച്ചത് അവൾ കാരണം ആണെന്ന് തന്നെയാ. ആ ചിന്ത പോകാത്തിടത്തോളം അവൾ അനസിനെ എന്നല്ല. ഒരു വിവാഹത്തിനും സമ്മതിക്കില്ല. അത് കൊണ്ടാ അങ്ങനൊക്കെ പറഞ്ഞത്.അനസ് അറിഞ്ഞിടത്തോളം നല്ലവൻ തന്നെയാ. വേലക്കാരിയാണെന്ന് അറിഞ്ഞിട്ടല്ലേ അവളെ സ്നേഹിച്ചത്. അവൻ അവളെ പൊന്നു പോലെ നോക്കിക്കോളും. അവൾക്ക് നല്ലൊരു ജീവിതം കിട്ടണമെന്നേ എനിക്കും ഉള്ളൂ. ഞാനൊന്ന് തമാശക്ക് പിണങ്ങിയാൽ പോലും സഹിക്കില്ല അവൾക്ക്. സജീറിന്റെ സ്നേഹം കൂടിയ അവള് ഞങ്ങൾക്ക് തരാറുള്ളത്. അവനെ പോലെ ഞങ്ങളെ സ്നേഹിച്ചു കൊല്ലുവാ അവൾ. അവള് ഈ വിവാഹത്തിന് സമ്മതിക്കും നീ നോക്കിക്കോ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story