💘റജില 💘: ഭാഗം 26

rajila

രചന: സഫ്‌ന കണ്ണൂർ

നീ കടലിൽ ചാടുമെന്ന് ഭീഷണി പെടുത്തിയോണ്ട് മാത്രമാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞത്. അല്ലാതെ ഞാൻ നിന്നെ സ്നേഹിചിട്ട് ഒന്നും ഇല്ല. ആണോ മുത്തേ. ഞാൻ വിശ്വസിച്ചു. ഇനി വേറെ എന്തെങ്കിലും പറയാനുണ്ടോ. അവന്റെ മുഖത്ത് പുച്ഛം കലർന്ന ഭാവം അവൾ കണ്ടു. പെട്ടെന്ന് അവൻ അവളുടെ അരകെട്ടിലൂടെ കയ്യിട്ട് പിടിച്ചു അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു. അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി. ഇവൻ എന്തു ചെയ്യാനാ ഭാവം എന്ന് മനസ്സിലാകുന്നില്ലല്ലോ. നീ എന്താ ചെയ്യുന്നേ എന്നെ വിട്. ടീ കോപ്പേ അത്യാവശ്യം ആയി ഒന്ന് കാണാൻ പറ്റുമോന്നും ചോദിച്ചു ടെറസ്സിലേക്ക് വിളിപ്പിച്ചപ്പോഴേ ഒരു തേപ്പിന്റെ സ്മെല്ല് അടിച്ചതാ. നീ എന്നെ ആദ്യം വിട് പ്ലീസ്.

എന്നിട്ട് സംസാരിക്കാം. വിടാം അതിന് മുൻപ് എന്റെ കണ്ണിലേക്ക് നോക്കിയിട്ട് പറയ് നീ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലെന്ന്. അവൾ മുഖം ഉയർത്തി നോക്കിയില്ല. അവന്റെ കണ്ണിൽ നോക്കിയാൽ ഞാൻ എന്നെ തന്നെ മറക്കും. അവനെ സ്നേഹിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും പറയാനും പറ്റില്ല. നോക്കെടീ അവന്റെ ശബ്ദം ഉയർന്നപ്പോൾ അവൾ അറിയാതെ തന്നെ നോക്കി പോയി. ഇനി പറ എന്താ നിന്റെ പ്രശ്നം. ഞാൻ അനസുമായുള്ള വിവാഹത്തിന് സമ്മതിച്ചു. ദയവു ചെയ്തു നീ പ്രശ്നം ഒന്നും ഉണ്ടാകരുത്. ഇന്നലെ നിങ്ങൾ സംസാരിക്കുന്നത് കുറച്ചു കേട്ടു. നിനക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടും നിന്റെ അങ്കിൾ എന്താ കേൾക്കാത്തത്. വളർത്തിയതിന്റെ പ്രതിഫലം ചോദിക്കുകയാണോ. പോകാൻ പറയെടി അവരോട്. അവളുടെ മുഖ ഭാവം മാറിയത് പെട്ടെന്നായിരുന്നു.

അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. അവനെ തള്ളി മാറ്റി. എന്റെ അങ്കിളിനെ പറ്റി മോശമായി ഒന്നും പറയണ്ട എനിക്കിഷ്ടം അല്ല അത്. നിനക്ക് എന്താ അവരോട് ഇത്ര സെന്റിമെന്റ്സ്. പോറ്റി വളർത്തിയ കണക്കാണേൽ എത്രയെന്ന് പറയാൻ പറ. എത്രയായാലും ഞാൻ കൊടുത്തോളം. അവന്റെ മുഖത്ത് ദേഷ്യം പടരുന്നത് അവൾ കണ്ടു. നിന്റെ ഉപ്പാനോടും ഉമ്മനോടും ഇതേ ചോദ്യം ഞാൻ ചോദിച്ചാലോ. എത്ര കൊടുക്കും നീ അവർക്ക്. അയാൾ നിന്റെ ഉപ്പയൊന്നും അല്ലല്ലോ അതിന്. ഏതോ ഒരാൾ. അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പിളർപ്പ് പോയി. നിനക്ക് ഒരിക്കലും ആ കടം വീട്ടാൻ പറ്റില്ല നദീർ. എന്റെ ഈ ജന്മം മുഴുവൻ അവരുടെ കാൽക്കീഴിൽ വെച്ചാലും എനിക്ക് പോലും അത് വീട്ടാൻ പറ്റില്ല. മകന്റെ മരണത്തിന് കാരണകാരിയായ എന്നെ മകളെ പോലെ സ്നേഹിക്കുന്ന അവർക്ക് മുന്നിൽ അടിയറവു വെച്ചതാ എന്റെ ജീവിതം.

അവൾക്ക് അതൊക്കെ അവനോട് പറയണം എന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഈ അവസാന നിമിഷം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എന്നെന്നേക്കുമായി അവനെ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. മറ്റന്നാൾ എന്റെ എൻഗേജ്മെന്റ് ആണ്. നാസിയുടെ വിവാഹത്തിന്റെ അന്ന് തന്നെ മാര്യേജ് നടത്താനും തീരുമാനിച്ചു. .അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒഴിഞ്ഞു പോകണം അല്ലേ. നിനക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു. ഞാൻ സംസാരിച്ചോളാം നിന്റെഅങ്കിളിനോട്. ഇനി അതിന്റെ ആവിശ്യം ഇല്ല. എനിക്ക് ഒരിക്കലും നിന്നെ ഇനി അംഗീകരിക്കാനും പറ്റില്ല. എന്നെ മറക്കണം. ഞാൻ ആരെ ഇഷ്ടപ്പെടണം മറക്കണം എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. . എന്താ വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. നീ പറഞ്ഞു തരണ്ട അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പോയി. അവൻ തടഞ്ഞില്ല. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ നഷ്ടം എനിക്ക് മാത്രമാണ്. നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ റജു.

അവൻ ഇറങ്ങാൻ നോക്കുമ്പോൾ അവന്റെ ഉമ്മ കയറി വന്നു. അവൻ പെട്ടെന്ന് ഒന്ന് ഞെട്ടി.എല്ലാം കേട്ടു കാണുമോ. അവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോകാൻ നോക്കി. നദീർ ഒന്ന് നിന്നെ. പറഞ്ഞതെല്ലാം ഞാൻ കേട്ടു. നിന്റെ തീരുമാനം എന്താ ഇനി. എനിക്ക് അവളെ വേണം. അത് നടക്കില്ല. അവളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. നിന്റെ ഉപ്പ വാക്കും കൊടുത്തു. വാക്കല്ലേ കൊടുത്തുള്ളൂ. കല്യാണം കഴിഞ്ഞൊന്നും ഇല്ലല്ലോ എന്ത് പറഞ്ഞാലും ഈ വിവാഹം നടക്കില്ല. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവളെ മറ്റാരും കല്യാണം കഴിക്കില്ല. നദീറാ പറയുന്നേ അവന്റെ ശബ്ദം ഉയർന്നിരുന്നു. എന്നാ എന്റെ പൊന്നുമോൻ ഒന്ന് കൂടി അറിഞ്ഞോ. ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ഉമ്മ ഇല്ലെന്ന് നീയും കരുതിക്കോ. ഉമ്മാ.... ആ വിളിയിൽ ഉണ്ടായിരുന്നു. അവന്റെ ദേഷ്യവും സങ്കടവും എല്ലാം. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു അവളെ നീ മറക്കണം.അല്ലെങ്കിൽ എന്നെ. രണ്ടിൽ ആര് വേണമെന്ന് നീ തീരുമാനിച്ചോ. ഉമ്മ പോയിട്ടും അവൻ നിന്ന നിൽപ്പിൽ നിന്നു. അവന് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല .

ഈ ഉമ്മാക്ക് എന്ത് പറ്റി. അവളോട്‌ ഉള്ള ഇഷ്ടം ഒക്കെ ഇത്ര പെട്ടെന്ന് പോയോ. എല്ലാം കേട്ടു കൊണ്ട് റജില താഴെ നിൽപ്പുണ്ടായിരുന്നു. മോൾ എന്നോട് ക്ഷമിക്കണം. എന്റെ സ്വാർത്ഥത ആണെന്ന് അറിയാം.അറിഞ്ഞു കൊണ്ട് അവനെ ആപത്തിലേക്ക് തള്ളിയിടാൻ എനിക്കാവില്ല. നദീറിനുമായുള്ള വിവാഹത്തിന് മോള് ഒരിക്കലും സമ്മതിക്കരുത്. അപേക്ഷയായി കരുതണം. അവർ അവളുടെ മുന്നിൽ കൈ കൂപ്പി. അവൾ ആ കൈ പിടിച്ചു. എന്തൊക്കെയാ ഈ കാണിക്കുന്നേ. അവൾ ഉള്ളിലെ സങ്കടം പുറത്ത് കാട്ടിയില്ല. ഞാൻ നദീറിനെ സ്നേഹിക്കുന്നൊന്നും ഇല്ല. അവൻ ചുമ്മാ ആളെ വട്ടാക്കുന്നതാ. ഞാനായിട്ട് അവന്റെ ജീവിതം നശിപ്പിക്കില്ല. സത്യം. നാസില അവളെ ഉമ്മാനോട് നദീർ റജിലയെ സ്നേഹിക്കുന്ന കാര്യം പറഞ്ഞിരുന്നു. അവരായിരുന്നു അവളെ കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചത്. മകനെ സ്നേഹിക്കുന്ന ആരായാലും അതേ ചെയ്യൂ. *

അവളുടെ അവസ്ഥ ഇപ്പോഴാ മനസ്സിലായെ സ്നേഹിക്കുന്നവർക്ക് മുമ്പിൽ നമ്മുടെ ഇഷ്ടങ്ങൾ അടിയറവു പറയേണ്ടി വരുന്ന അവസ്ഥ. എന്റെ ഉമ്മാന്റെ വാക്ക് ധിക്കരിക്കാൻ എനിക്ക് ഒരിക്കലും ആവില്ല. അതുപോലെ തന്നെയാവില്ലേ അവളും സമ്മതിച്ചിട്ട് ഉണ്ടാവുക. നിന്റെ ഉമ്മക്കെന്താടാ ഇത്ര വാശി. ഒരനാധ പെണ്ണയൊണ്ട് ആണോ.അതോ സ്ത്രീധനം കിട്ടില്ലെന്ന്‌ കരുതിയോ. സ്ത്രീ ധനം ആണെന്ന് തോന്നുന്നില്ല സാലി . ഉപ്പ ആദ്യം ഇതിനെ പറ്റി പറഞ്ഞപ്പോൾ മാമി സമ്മതിച്ചിരുന്നില്ല. സ്ത്രീധനം ഒന്നും ഇല്ലാതെ ഒരനാഥയെ കെട്ടേണ്ട ഗതികേട് ഒന്നും അനസിന് ഇല്ലെന്ന് പറഞ്ഞു ബഹളം ആയിരുന്നു. പിന്നെ ഉപ്പ ചോദിക്കുന്ന സ്ത്രീധനം തരുന്ന് പറഞ്ഞപ്പോഴാ സമ്മതിച്ചേ. എന്നിട്ട് എത്രക്ക് കച്ചവടം ഉറപ്പിച്ചു. മാമി 25ലക്ഷം രൂപയും 100പവനും വേണമെന്ന് പറഞ്ഞു. അവളെ അങ്കിൾ അമ്പത് ലക്ഷം രൂപയും 200പവനും തരാന്ന് പറഞ്ഞു.

ഇതെന്താടാ ബമ്പർ ലോട്ടറിയോ. ഇത്രയും പൈസക്കാരിയാണോ അവൾ. അറിയില്ല. ആ കക്ഷി ഒരു അഡ്വക്കേറ്റ് ആണ്. പൂത്ത കാശ് ഉണ്ടാകുമായിരിക്കും. പിന്നെ മക്കളൊന്നും ഇല്ലല്ലോ. ഇവൾക്ക് കൊടുക്കാന്നു കരുതിക്കാണും. കുറച്ചു കാലം എന്നെയും ദത്തെടുക്കാൻ പറയാന്ന് തോന്നുന്നു. നിന്റെ ചളി കേൾക്കാനല്ല വന്നത്. എനിക്ക് ആകെ വട്ടുപിടിക്കുകയാ. ഉമ്മാനോട് ഒന്ന് കൂടി സംസാരിച്ചു നോക്ക്. അല്ലാതെ വേറെന്ത് വഴി. നീ അവളെ കെട്ടിയാൽ ജീവിച്ചിരിക്കില്ലന്ന് കട്ടായം പറഞ്ഞു. ഞാൻ കാല് പിടിക്കാൻ ഒക്കെ പോയതാ. ഉപ്പാനോട് പോലും ഇതേപ്പറ്റി പറയരുതെന്ന പറഞ്ഞിരിക്കുന്നെ. ഇക്കണക്കിന് പോയ ഞാൻ അറ്റാക്ക് വന്നു ചാവും. ചത്തോ അതാ നല്ലത്. കൊല്ലം കുറെയായി എവിടേം കേൾക്കാത്ത പ്രേമവും കൊണ്ട് ഇറങ്ങിയിട്ട്. നദീർ ഒന്നും മിണ്ടിയില്ല. അവന്റെ നെഞ്ചിലെ പിടപ്പ് സാലിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.

ടാ നീ അവളെ പറ്റി ഒന്നാലോചിച്ചു നോക്കിയേ. നിനക്ക് ഇതൊക്കെ പറയാൻ ഞാനുണ്ട്. അവൾക്കോ. ഏതോ വീട്ടിൽ ആരുടെയൊക്കെയോ കൂടെ. ഒന്ന് കരയാൻ പോലും ആ പാവത്തിന് കഴിയുന്നുണ്ടകോ. നീ പോയി അവളെ ആശ്വസിപ്പിക്ക്. അതും ശരിയാണ്. ഞാൻ പോലും കുറ്റപ്പെടുത്താലെ ഉള്ളൂ. എന്റെ അതേ അവസ്ഥ തന്നെയല്ലേ അവൾക്കും. അതാണ്‌ പറഞ്ഞത്. പിന്നെ പറ്റുമെങ്കിൽ അവള് ചെയ്തപോലെ വിധിന്നും പറഞ്ഞു ആശ്വസിക്കാൻ നോക്ക്. നീ നിന്റെ ഇഷ്ടം വേണ്ടാന്ന് വെക്ക് രണ്ടു കുടുംബവും സന്തോഷം ആയിട്ട് ജീവിക്കട്ടെ. അനസിന അവളെ വിധിച്ചിനെങ്കിൽ അങ്ങനെ. ബാക്കി കേൾക്കാൻ നിക്കാതെ നദീർ എണീറ്റു പോയി. ** ഷബീർ പിറ്റേന്ന് രാവിലെ തന്നെ പോയി. ഉപ്പയും കൊണ്ട് വിടാൻ കൂടെ പോയി. നദീർ അവളെ റൂമിൽ പോയി നോക്കി. നിലത്തിരുന്ന് കിടക്കയിൽ തലയും വെച്ചു കിടക്കുന്ന കണ്ടു.

കണ്ണ് തുറന്നിട്ട ഉള്ളതെങ്കിലും ഈ ലോകത്ത് ഒന്നും അല്ല അവനെന്ന് അവൾക്ക് മനസ്സിലായി. നിന്റെ ആരേലും ചത്തോ ഇങ്ങനെ റൂമിൽ മൂടിപ്പിടിച്ചു ഇരിക്കാൻ. നാസില പറഞ്ഞല്ലോ റൂമിൽ നിന്നും ഇറങ്ങിയിട്ട് ഇല്ലെന്ന്. അവൻ അവളുടെ അടുത്ത് പോയി നിലത്ത് ഇരുന്നു. അവൾ എണീറ്റിരുന്നു. അവന്റെ മുഖത്തേക്ക് നോക്കി.അവന് യാതൊന്നും സംഭവിച്ചിട്ട് ഇല്ലെന്ന് തോന്നി. വിഷാദ ഭാവം ഒക്കെ പോയി ആൾ സ്മാർട്ട്‌ ആയിന്. നിനക്ക് എന്താ ഇത്ര ടെൻഷൻ. അനസിനെ ഇഷ്ടം അല്ലേ. അവളും സന്തോഷം ഭാവിച്ചു. ഇഷ്ടം ആയോണ്ടാല്ലേ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ട മുഖം ഒക്കെ ഇങ്ങനെ അവൾ ചിരിച്ചു. ഇങ്ങനെ മതി എന്നും. കേട്ടോടി ഫ്രണ്ട്സ് അവൻ അവൾക്ക് നേരെ കൈ നീട്ടി. ഇവന് പെട്ടെന്ന് എന്തു പറ്റി. ഉമ്മ ആത്മഹത്യ ഭീഷണി ഉയർത്തിയത് കേട്ട് പേടിച്ചോ. ആയിരിക്കും അവന് ഉമ്മയെന്ന് വെച്ചാൽ ജീവനാണ്.

അവൾക്ക് കൈ പൊന്തിയില്ല. അവൻ തന്നെ അവളുടെ കൈ എടുത്തു പിടിച്ചു. ഇനി നീ പറഞ്ഞത് കേട്ടില്ലെന്ന് വേണ്ട. എന്നും കൂടെയുണ്ടാകും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്. അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അവൾ കാണാതിരിക്കാൻ അവൻ എണീറ്റു പോയി. അനസ് വരുമ്പോഴേക്കും എല്ലാരും അവന് സർപ്രൈസ് കൊടുക്കാൻ പാർട്ടി ഒക്കെ വെച്ചിരുന്നു. എല്ലാത്തിനും നദീർ ആയിരുന്നു മുമ്പിൽ. റജില ഒരു പ്രതിമയെ പോലെ നിൽക്കുക മാത്രമേ ചെയ്തുള്ളു. മാമിക്ക് ഇപ്പൊ അവളെ കാര്യം നോക്കി അവളെ പിറകെ നടക്കാനേ നേരം ഉള്ളൂ. പണത്തിനോട് ഇത്രയും ആർത്തിയോന്ന് തോന്നിപ്പോയി അവൾക്ക്. അസീനക്ക് ആയിരുന്നു കൂടുതൽ സന്തോഷം. നദീറിന്റെ തലയിൽ നിന്നും ഒഴിഞ്ഞ്‌ പോകുവല്ലോ.

ഇക്കാക്കഎങ്കിൽ ഇക്കാക്ക ആര് കെട്ടിയാലും പ്രശ്നം ഇല്ല. നദീറിനെ എനിക്ക് കിട്ടിയാൽ മതി. വന്നു കയറിയതും അനസിന് ശരിക്കും സർപ്രൈസ് ആയി . അവൻ വിശ്വസിക്കാൻ കഴിയാതെ എല്ലാവരെയും നോക്കി. നദീർ ഒരു മോതിരം എടുത്തു അവന് കൊടുത്തു ഇന്ന് നല്ല ദിവസം ആണ്. സന്തോഷം ആയി അവളെ അണിയിച്ചു കൊടുക്ക്. താങ്ക്സ് മുത്തേ നദീറിനെ അവൻ കെട്ടിപിടിച്ചു. അവൻ ആ റിങ്ങുമായി റജിലയുടെ മുന്നിൽ പോയി നിന്നു. എല്ലാവരും ആദ്യം ഇഷ്ടം ആണെന്ന് ആയിരിക്കും പറയുക. ആ ചാൻസ് ഇവർ കളഞ്ഞു കുളിച്ചു. ഇനിയിപ്പോ അതിന്റെ ആവിശ്യം ഇല്ലല്ലോ എന്നാലും ചോദിക്കുവാ വിൽ യൂ മാരി മി. അവൾ നദീറിനെ നോക്കി. അവൻ കാണാത്ത പോലെ മുഖം തിരിച്ചു. അവൾക്ക് നെഞ്ച് നുറുങ്ങുന്ന വേദന തോന്നി. എന്റെ സജു ഉണ്ടായിരുന്നെങ്കിൽ ഇന്ന് നദീർ ആയിരുന്നെനെ ഈ സ്ഥാനത്ത്.

അനസിന്റെ മുഖത്ത് ചെറിയ ടെൻഷൻ നിറഞ്ഞു. എന്താ ഇഷ്ടം അല്ലെന്നു ഉണ്ടോ. ഇല്ലെങ്കിൽ ഇപ്പൊ തുറന്നു പറയാം. അവൾ ചിന്തയിൽ നിന്നും ഉണർന്നു. അവൾ മുഖത്ത് ചിരി വരുത്തിച്ചു. അവന് നേരെ കൈ നീട്ടി. അവൻ മോതിരം ഇട്ടു കൊടുത്തു. ഇത്രയും സ്നേഹനിധിയായ ഇവളെഅങ്കിൾ എന്താ ഈ ചടങ്ങിന് വരാഞ്ഞത് എന്ന ചിന്ത നദീറിന് ഉടലെടുത്തു. റജില മെല്ലെ നദീറിനെ നോക്കി. അവനെ അവിടെയെങ്ങും പിന്നെ കണ്ടില്ല. അവൻ റൂമിൽ പോയി വാതിലടച്ചു ഇരുന്നു. അവൾ മറ്റൊരാളെ ആകുന്നത് സഹിക്കാൻ പറ്റുന്നില്ല. കണ്ടിരുന്ന സ്വപ്നങ്ങൾ വെറുതെയാണെന്ന് അറിയുമ്പോൾ...കാത്തിരുന്ന ജീവിതം കിട്ടില്ലെന്നറിയുമ്പോൾ നെഞ്ചകം പിടയുന്ന ഒരു വേദനതോന്നുവാ. എത്രയൊക്കെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story