💘റജില 💘: ഭാഗം 27

rajila

രചന: സഫ്‌ന കണ്ണൂർ

നിന്നെയും കെട്ടണം അവനെയും കെട്ടണം എന്താപ്പോ ചെയ്യാ. അവൻ പൊട്ടിച്ചിരിച്ചു. എനിക്ക് സമ്മതാടീ . നീ കെട്ടിക്കോ. രണ്ടാളെ കല്യാണം കഴിക്കാൻ പറ്റോ എന്റെ പെണ്ണിന്റെ മനസ്സ് കവരാൻ മാത്രം എന്താ അവൻ നിനക്ക് കലക്കിതന്നെ. നിന്നെ കണ്ടാ പ്രേമിക്കാൻ തോന്നണ്ടേ അതല്ലേ പറ്റിയത് അയ്യടാ എനിക്കിട്ട് തന്നെ വെക്ക്. പ്രണയം അങ്ങനെയാ മോളെ. ഒരു നിമിഷം മതി ഒരാളോട് പ്രണയം തോന്നാൻ. കൊല്ലം കുറെയായി നിന്റെ കൂടെ കൂടിട്ട്. എന്നിട്ട് നിന്നോടെന്താ പ്രണയം തോന്നാതിരുന്നത്. എനിക്ക് തോന്നിയിരുന്നു. നിനക്ക് തോന്നാത്തത് എന്റെ കുഴപ്പാണോ. കോപ്പാണ്. നിന്റെ പേഴ്സിലെ പൂച്ചക്കണ്ണി ആരാടാ തെണ്ടീ. അത് നീ എന്നെ പ്രേമിക്കുന്നത് വരെ താൽക്കാലികം ആയി നോക്കിയതാ Oh പിന്നേ അവൾ തേച്ചിട്ട് പോയി അല്ലേ അവൾ പോയാ അവളെ അനിയത്തി . നമ്മൾക്ക് ആരെങ്കിലും വേണമെന്നേ ഉള്ളൂ. അല്ലടീ നീ എന്നെ കെട്ടോ. ഇല്ലേൽ വേഗം പറ. മറ്റവളുടെ അനിയത്തി ഇപ്പൊ ഫ്രീയാ. പോടാ മരപ്പട്ടി. നിനക്ക് ഒക്കെ അത്രെയേ ഉള്ളൂ. സീരിയസ് ആടീ.

നീ എന്നെ കെട്ടോ ഞാൻഇപ്പൊ എന്തു ചെയ്യാനാ. ഉപ്പ പറയുന്നു ഞാൻ നിന്റെ പെണ്ണാണെന്ന്. എന്റെ ഉപ്പ നിന്റെ ഉപ്പാക്ക് വാക്ക് കൊടുത്തത്രെ. വാക്കിന്റെ കാര്യം വിട്. എന്റെ മറുപടി ഞാനിത് വരെ പറഞ്ഞിട്ട് ഇല്ല. ആലോചിച്ചിറ്റ് പറയന്നെ പറഞ്ഞുള്ളൂ. അല്ലേടി നദീർ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ടാവോ. കോഴീടെ സ്വഭാവം ആണ് അവന് കേട്ടിടത്തോളം നീയെല്ലെടാ പട്ടീ പറഞ്ഞെ. അവന് വേറെ ലവർ ഇല്ലെന്ന്. അത് നാട്ടിലുള്ള ഒരുത്തൻ പറഞ്ഞതാ. എന്ന് വെച്ചു നിന്നെ കാത്തിരിക്കണം എന്നുണ്ടോ. ചിലപ്പോൾ അവന് നിന്നെ ഓർമ പോലും ഉണ്ടാവില്ല. അങ്ങനെയാണെങ്കിൽ നിന്നെ കെട്ടിക്കോളാം. എന്താ പൂതി. സെക്കന്റ്‌ ചാൻസ് എനിക്ക് അല്ലേ. എനിക്കൊന്നും വേണ്ട നിന്നെ. നമ്മൾ വേണ്ടാന്ന് വെച്ചാലും ഈ കല്യാണം നടക്കും. അവൾ നിരാശയോടെ പറഞ്ഞു. ഇപ്പൊ പഠിത്തത്തിൽ ശ്രദ്ധിക്കാൻ നോക്ക്.

പിന്നെ പ്രണയവും മണ്ണാങ്കട്ടയും ഒക്കെ ഇവിടെ നിർത്തിക്കോണം. മുട്ടേന്നു വിരിഞ്ഞിനില്ല പെണ്ണ്. അപ്പൊ നിനക്ക് എന്നെ കെട്ടേണ്ടേ. കെട്ടാൻ പറ്റിയ മുതല്. ഉപ്പ വാക്കുറപ്പിച്ചിനെങ്കിൽ ഉപ്പ കെട്ടിക്കോണം എന്നെ നോക്കണ്ട. അല്ല പിന്നെ അപ്പൊ ഇനി നിന്റെ ഉപ്പാനെയും ഞാൻ കെട്ടണോ. ആക്കല്ലേ മോളെ . വിട്ടേക്ക്. എന്റെ ഉപ്പ എന്തു കണ്ടനാവോ നിന്നെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നേ. ഉപ്പാനോട് ഇതിന് മാത്രം എന്തു തെറ്റാ ഞാൻ ചെയ്തിന്. എനിക്ക് എന്താടാ ഒരു കുറവ് കുറവല്ല മോളേ കൂടുതൽ. ഒരെല്ല് കൂടുതലാ നിനക്ക്. ഞാൻ കെട്ടുന്ന പെണ്ണിന് കുറച്ചു മൊൻജൊക്കെ വേണ്ടേ. എനിക്ക് മൊഞ്ജ്‌ കുറവാ അത് ഞാൻ സഹിച്ചു. ഏതായാലും നിന്നെ കെട്ടാൻ പോകുന്നൊനും ഇല്ലല്ലോ അങ്ങനെ പറയരുത്. എന്റെ ജാതകത്തിൽ കണ്ടക ശനിയാ. അങ്ങനെ വരുമ്പോൾ നിന്നെ കെട്ടാൻ ചാൻസ് കൂടുതലാ.

അത് കൊണ്ട് നദീറിനെ അധികം സ്വപ്നം കാണണ്ട. നീയിനി മൂന്നാല് വർഷം കഴിഞ്ഞല്ലേ വരൂ. അപ്പോഴേക്കും ഞാൻ നദീറിന്റെ കൂടെ പോയിട്ട് ഉണ്ടാവും. നോക്കിക്കോ എന്നാ അതൊന്നു കാണണമല്ലോ. നീ പോകുവോ എന്റെ സമ്മതം ഇല്ലാതെ. പോകും പോകും പോകും എന്നാലേ ഞാൻ വാക്ക് കൊടുക്കാൻ പോവ്വാ. നിന്നെ കെട്ടാൻ എനിക്ക് സമ്മതമാണെന്ന് . അപ്പോഴോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ സജു. അതൊക്കെ കാര്യത്തിൽ എടുക്കാവോ ആണോ മോളെ തമാശ ആണെന്ന് പറയണ്ടേ . ടീ ഇനി പറയാൻ പോകുന്നത് സീരിയസ് ആണ്. ശ്രദ്ധിച്ചു കേൾക്കണം. നിനക്ക് ഇപ്പൊ അവനോട് തോന്നുന്നത് വെറും അട്രാക്ഷൻ മാത്രമാണ്. അവനുമായി ചാറ്റ് ചെയ്യുകയും സംസാരിക്കുകയും ഒക്കെ ചെയ്തപ്പോൾ തോന്നിയ ഒരിഷ്ടം. നിന്റെ പ്രായത്തിന്റെ കുഴപ്പം ആണത്. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ നിനക്ക് അവനെ വെറും ഓർമ മാത്രം ആയിത്തീരും.

അങ്ങനെ ആയില്ലെങ്കിൽ അവനും ആ ഇഷ്ടം നിന്നോട് ഉണ്ടെങ്കിൽ ഞാൻ നടത്തിത്തരും നിങ്ങളെ കല്യാണം.അത് വരെ അവനുമായി നോ കോൺടാക്ട്. കേട്ടല്ലോ. കേട്ടു. പ്രോമിസ് പക്കാ പ്രോമിസ്. നീ പറയുന്നതിലപ്പുറം എനിക്ക് വേറെ എന്തെങ്കിലും ഉണ്ടോ . എല്ലാം തകിടം മറിഞ്ഞത് എത്ര പെട്ടെന്നാ. വരേണ്ടിയിരുന്നില്ല ഈ നശിച്ച നാട്ടിലേക്ക്.ഇവിടെ കാല് കുത്തിയപ്പോഴൊക്ക നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ. എന്റെ ഉപ്പ ഉമ്മ സജു. എന്റെ സന്തോഷം സമാധാനം എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഇപ്പൊ നദീറും. എന്റെ ജീവിതം ഇപ്പൊ എവിടെക്കാ പോകുന്നേ അത് പോലും മനസ്സിലാവുന്നില്ലല്ലോ.അനസിനെ ഭർത്താവായി അംഗീകരിക്കാൻ പറ്റുന്നില്ല. എങ്കിലും ചതിച്ചുകൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട. എല്ലാം അവനോട് തുറന്നു പറയണം. അവനായിട്ട് ഒഴിഞ്ഞു പോകുന്നെങ്കിൽ പോയികോട്ടെ. എത്ര നക്ഷത്രങ്ങൾ ഉണ്ട് എണ്ണി കഴിഞ്ഞോ കഴിയാറായി.

നീ എന്താ ഇവിടെ. ഞാനല്ലേ അത് ചോദിക്കണ്ടേ നീയെന്താ തനിച്ചു ടെറസ്സിൽ വന്നിരിക്കുന്നെ. ഒറ്റക്കിരിക്കണംന്ന് തോന്നി. എല്ലാവരും പോയോ ഇല്ല. ഞാൻ അവിടെ നിന്നും മുങ്ങി. ഞാനിപ്പോ നിന്നെ പറ്റി ചിന്തിച്ചേ ഉള്ളൂ. അപ്പൊ കറക്ട സമയത്താണ് വന്നത്. എന്താ ചിന്തിച്ചത് എന്നെ പറ്റി എന്തറിഞ്ഞിട്ടാ അനസ് ഈ വിവാഹത്തിന് സമ്മതിച്ചത് ഒന്നും അറിയണ്ടെങ്കിലോ. പാസ്ററ് ഈസ് പാസ്റ്റ്. അല്ല അനസ്. അനസ് അറിയണം ഞാനാരാണെന്ന്. ഞാൻ എങ്ങനെ ഇവിടെ എത്തിയെന്ന്. അൻവർ റസിയ ദമ്പതികളുടെ ഏക പുത്രി. ഫാത്തിമ അൻവർ. കോടിക്കണക്കിന് രൂപ ആസ്തിയുള്ള യുവ ബിസിനസ്കാരി. അവൾ അത്ഭുതത്തോടെ അവനെ നോക്കി. നിനക്ക് എന്നെ മുന്പേ അറിയാമായിരുന്നോ. ഇല്ല. നിന്റെ അങ്കിൾ കാണാൻ വന്നിരുന്നു. എല്ലാം പറഞ്ഞു. അവരുടെ മകനുമായി നിന്റെ വിവാഹം ഉറപ്പിച്ചത്. ആക്സിഡന്റിൽ അവർ മരിച്ചതുൾപ്പെടെ.

വേറൊന്നും പറഞ്ഞില്ലേ പറഞ്ഞു ഈ കാന്താരിയുടെ കണ്ണ് നിറയാതെ നോക്കണമെന്ന്. അത് മാത്രം അവർക്ക് സഹിക്കില്ലെന്ന്. നീ അറിയാത്ത വേറെയും കാര്യങ്ങൾ ഉണ്ട് അനസ്. അത് കൂടി നീ അറിയണം. സജുവിന് സംഭവിച്ചത് അവളെ അത് മുഴുവനാക്കാൻ അനസ് സമ്മതിച്ചില്ല. . എനിക്ക് നിന്റെ പാസ്റ്റ് ഒന്നും അറിയണംന്ന് ഇല്ല. അറിയണം.എന്റെ ജീവിതത്തിൽ അങ്കിൾ പറയാത്ത വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. ഇവിടെ വന്ന അന്ന് തന്നെ എന്റെ മനസ്സിൽ കയറിയതാ നീ. എനിക്ക് നിന്നെ പറ്റി വേറൊന്നും അറിയണംന്ന് ഇല്ല. ഒന്ന് മാത്രം അറിഞ്ഞാൽ മതി. എന്നെ കല്യാണം കഴിക്കാൻ നിനക്ക് പൂർണ സമ്മതം അല്ലേ. പിറകിൽ നദീർ വന്നു നിന്നത് അവൾ കണ്ടു. സമ്മതമാണ്. അത് ശരി അവിടെ നിന്നും മുങ്ങിയത് ഇവളുമായി സൊള്ളാൻ ആണല്ലേ. പോടാ ഞാൻ ഇവിടെ വന്നപ്പോൾ കണ്ടതാ.

നിന്നെ അവിടെ തിരക്കുന്നുണ്ട്. പോകാൻ തുടങ്ങുകയാരുന്നു. അപ്പോഴാ നീ വന്നേ. നീ കൂടി വാ അല്ലെങ്കിൽ ഇവിടെയിരുന്ന് വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടും. അനസ് അവളുടെ കയ്യിൽ പിടിച്ചു താഴേക്ക് പോയി. പോകുമ്പോൾ അവൾ തിരിഞ്ഞു നോക്കി. നദീർ പുഞ്ചിരിയോടെ നോക്കി നിക്കുന്ന കണ്ടു. മനസ്സ് കീറി മുറിയുന്ന വേദനയുണ്ട്. മനസ്സിലെ സങ്കടം മറച്ചു വെച്ചു പുറമെ സന്തോഷം അഭിനയിക്കാൻ വല്ലാത്ത പാടാണെന്ന് അവന് മനസ്സിലായി. എവിടേക്കെങ്കിലും ഇറങ്ങി പോയാലോന്ന് വരെ തോന്നുന്നുണ്ട്. നാസിലയെ ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല. ** ഇത്ര ഭാഗ്യം ഇല്ലാത്തവനായി പോയല്ലോടാ ഞാൻ. കാമുകിയുടെ കല്യാണം നടത്തി കൊടുക്കേണ്ടി വരുന്ന കാമുകൻ. ഇതിന് മാത്രം എന്തു മഹാപാപം ആട ഞാൻ ചെയ്തിന്. പറഞ്ഞു കഴിഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു. കരയല്ലേടാ അവൾ നിനക്ക് വിധിച്ചിട്ടില്ല.

അങ്ങനെ കരുതി സമാധാനിക്ക്. സഹിക്കാൻ പറ്റുന്നില്ല സാലി. അവൾ അനസിന്റെ പെണ്ണാണെന്ന് ഇപ്പോഴും മനസ്സ് അംഗീകരിക്കുന്നില്ല. എനിക്ക് വേണം അവളെ അവളില്ലാതെ പറ്റില്ല എനിക്ക്. നാളെ രാവിലെ അവളെ വിവാഹം ആണ്. അവളെ കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. നദീർ തമാശയും കളിയും അല്ല ഇത്.അവസാന നിമിഷം ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്തു ചെയ്യാനാ. വിളിച്ചു വരുത്തിയ നാട്ടുകാരുടെ മുന്നിൽ എല്ലാവരും നാണം കെടും. നിന്റെ അനിയത്തിയുടെ ജീവിതത്തെ വരെ അത് ബാധിക്കും. നിന്റെ ഉപ്പ എല്ലാവരുടെയും മുന്നിൽ തല കുനിച്ചു നിക്കുന്നത് കൂടി നീ കാണേണ്ടി വരും. ഞാൻ... ഞാൻ.... എന്റെ മനസ്സിലെ സങ്കടം അടക്കാൻ പറ്റാതെ പറഞ്ഞതാടാ. നിന്നോട് അല്ലാതെ വേറാരൊടാ ഇതൊക്കെ പറയുക. എനിക്ക് മനസ്സിലാവും നിന്നെ.നീ വീട്ടിലേക്കു പോകാൻ നോക്ക്.

എല്ലാവരും അന്വേഷിക്കുന്നുണ്ടാവും. നിന്റെ അനിയത്തിയുടെ കല്യാണം കൂടിയാണ് നാളെ അത് മറക്കരുത്. നിന്റെ വീട്ട്കാർക്ക് വേണ്ടി നീ എല്ലാം മറന്നേ പറ്റു.എഴുന്നേൽക്ക് ഞാൻ കൊണ്ട് വിടാം നിന്നെ. സമയം ഒരുപാട് ആയി. വേണ്ട ഞാൻ പോയിക്കൊള്ളാം. ഞാൻ പ്രശ്നം ഒന്നും ഉണ്ടാകില്ല നീ പേടിക്കണ്ട.പെട്ടന്ന് മനസ്സ് പതറി പോയി അതാ. അവൻ എഴുന്നേറ്റു പോകുന്നതും നോക്കി സാലി കുറച്ചു സമയം നിന്നു. . ഇന്ന് മൈലാഞ്ചി കല്യാണം ആയിരുന്നു. എല്ലായിടത്തും സന്തോഷത്തോടെ ഓടി നടന്നു എല്ലാ കാര്യവും ചെയ്തത് അവനാണ്.പാർട്ടി അവസാനിച്ചു എല്ലാവരും പോയതിന് ശേഷം ആണ് ഞാൻ അവിടെ നിന്നും വന്നത്.

അതിന്റെ പിറകെ ഇവനും വീട്ടിലേക്ക് കയറി വന്നു. അപ്പോഴേ തോന്നിയിരുന്നു. അവൻ സന്തോഷം അഭിനയിക്കുകയായിരുന്നെന്ന്. പാവം. അവനും കണ്ണ് നിറയുന്നുണ്ടായിരുന്നു. * രണ്ടു പേരുടെയും നിക്കാഹ് കഴിഞ്ഞു. ആരോ വന്നു പറഞ്ഞതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടുന്നത് പോലെ തോന്നി. അവൾക്ക് ഒന്ന് പൊട്ടിക്കരയണംന്ന് തോന്നി. അസീന വന്നു അവളെ കൂട്ടിപോകുമ്പോഴും അവൾ ഒരു പ്രതിമയെ പോലെ നിന്നു കൊടുത്തു. മഹർ അണിയിക്കാൻ നേരം മുന്നിൽ നിൽക്കുമ്പോൾ അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല.മഹർ കഴുത്തിലണിയും നേരം ദേഹത്ത് കൈ തട്ടിയപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. മുഖം ഉയർത്തി നോക്കി അവൾ ഒരു ഞെട്ടലോടെ പിറകോട്ട് മാറി. തന്റെ കഴുത്തിൽ മഹർ അണിയുന്നത് തടയാൻ പോലും അവൾക്ക് കഴിഞ്ഞില്ല. അതിനു മുന്പേ ബോധം നഷ്ടപ്പെട്ടു അവൾ നിലത്തേക്ക് വീണു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story