💘റജില 💘: ഭാഗം 28

rajila

രചന: സഫ്‌ന കണ്ണൂർ

അവൾ കണ്ണു തുറന്നു . ഞാൻ ഇതെവിടെയാ. എന്താ എനിക്ക് സംഭവിച്ചത്. അവൾക്ക് പതിയെ കഴിഞ്ഞതൊക്കെ ഓർമ വന്നു . അനസിന്റെ സ്ഥാനത്ത് നദീർ ആണെന്ന് കണ്ടതും ചുറ്റും കറങ്ങുന്നത് പോലെയാണ് തോന്നിയത്. ഇനി തോന്നലായിരുന്നോ അത് . അവൾ തന്റെ ഒർണമെന്റ്സിലേക്ക് നോക്കി. അവൻ അണിയിച്ച മാല കഴുത്തിൽ തന്നെ ഉണ്ട്. അവൻ എവിടെ. കണ്ണ് തുറന്നോ. പേടിച്ചു പോയല്ലോ. മഹർ അണിയിക്കുമ്പോൾ ബോധം പോയ പെണ്ണ് നീ മാത്രേ ഉണ്ടാകു. അവൾ ചുറ്റും നോക്കി.നദീറിന്റെ മടിയിലാണ് ഞാൻ തലവെച്ചിട്ട് ഉള്ളത്.അവൾ ഞെട്ടി എഴുന്നേറ്റു. നീയെന്ത് ധൈര്യത്തില എന്റെ കഴുത്തിൽ മഹർ ഇട്ടത്. എന്റെ ഭാര്യയുടെ കഴുത്തിൽ മഹർ അണിയിക്കാൻ ഞാൻ എന്തിനാ പേടിക്കുന്നെ നിന്റെ ഭാര്യയോ . അനാവശ്യം പറയരുത്.

അനസിന്റെ ഭാര്യയാ ഞാൻ നിന്നെ വിവാഹം ചെയ്തത് ഞാനടീ കോപ്പേ അപ്പൊ അനസോ അവന് നിന്നെ വേണ്ടാന്ന് പറഞ്ഞു. കെട്ടി ഒരുങ്ങിയതല്ലേ അത് വിചാരിച്ചു നിന്നെ ഞാൻ കെട്ടി. എല്ലാം തമാശയാണോ നിനക്ക്. അവൾ അവന്റെ മുഖത്ത് തല്ലിയ പാടുകൾ കണ്ടു. നിന്റെ മുഖത്ത് എന്താ. നിന്നെ ആരാ തല്ലിയത്. ഉപ്പ കല്യാണഗിഫ്റ്റ് ആയി മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു. കാര്യം പറയുന്നുണ്ടോ നദീറ. അനസിന് എന്താ സംഭവിച്ചേ. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ആരോ വാതിലിൽ മുട്ടുന്ന കേട്ടു. പിന്നെ പറഞ്ഞു തരാം. പോട്ടെ. വാതിലിന് അടുത്തെത്തിയതും അവൻ തിരിച്ചു വന്നു. എന്താ പോകുന്നില്ലേ. അവൾക്ക് എന്താ സംഭവിച്ചെന്ന് അറിയാത്തതിന്റെ ടെൻഷനായിരുന്നു . നിന്നെ ആരാ തല്ലിയത്. എന്തിനാ തല്ലിയെ. അനസ് എന്താ കല്യാണത്തിൽ നിന്നും ഒഴിഞ്ഞു മാറിയെ.ഒന്ന് പറഞ്ഞിട്ട് പോ നദീറെ. പറഞ്ഞു തരാം ഇപ്പൊ സമയം ഇല്ല.

പുറത്ത് നിന്നും വാതിലിന് മുട്ട് കൂടുന്നുണ്ടായിരുന്നു. അവൾ വാതിൽ തുറക്കാൻ നോക്കിയതും അവൻ തടഞ്ഞു. ഒരു മിനിറ്റ് എന്താ ഇവിടെയെത്താൻ ഒരു പാട് കഷ്ടപ്പെട്ടത വെറുതെ എങ്ങനെയാ പോവ്വാൻ പറ്റോ. അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വന്നത് അവൾ കണ്ടു. അതിന് ഞാൻ എന്തു വേണം. ഞാൻ അല്ലല്ലോ നിന്നെ ബാക്കി പറയാൻ അനുവദിക്കാതെ അവൻ അവളുടെ മുഖം കയ്യിലെടുത്തു ചുണ്ടിൽ ഒരു മുത്തം കൊടുത്തു. അവൾ ഒരു നിമിഷം സ്റ്റക്കായി നിന്നു. എനിക്ക് ഇന്ന് ഒരുപാട് തല്ല് കിട്ടി. അതിന്റെ വേദന മാറാൻ......സോറി പിന്നെ ഒരു കാര്യം ഇപ്പൊ ഞാൻ നിന്റെ കെട്ടിയോന. മര്യാദക്ക് ഇക്കാന്ന് വിളിച്ചോളണം. ഇനിയെങ്ങാനും എടാ പോടാ നദീർ ഇങ്ങനൊക്കെ വിളിച്ചാൽ അടിച്ചു മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും പറഞ്ഞില്ലെന്നു വേണ്ട. സന്തോഷിക്കുകയാണോ വേണ്ടേ അതോ കരയുകയോ . ഞാൻ ഈ കണ്ടതെല്ലാം സത്യം ആണോ.

ഇവൻ ഇപ്പൊ എന്റെ സ്വന്തം ആയോ. അവൻ ഇറങ്ങി പോയിട്ടും നിന്നിടത്തു നിന്നും അനങ്ങാനാവാതെ അവൾ അവിടെ തന്നെ നിന്നു. *** റജില റൂമിൽ നിന്നും പുറത്തിറങ്ങിയില്ല .അവളെ അന്വേഷിച്ചു ആരും വന്നതും ഇല്ല. അവൾ ജനലിലൂടെ പുറത്ത് നടക്കുന്നതൊക്കെ നോക്കി ഇരുന്നു. എന്താ സംഭവിച്ചെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. നദീറിന്റെ മുഖത്തെ തല്ലിന്റെ പാട് കണ്ടത് വെച്ച് നല്ലതല്ല സംഭവിച്ചെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. നാസിലയും ചെക്കനും യാത്ര അയക്കാനുള്ള തിരക്കിലാണ് എല്ലാവരും. അതിനിടയിൽ എന്നെ ആർക്കും ഓര്മയില്ലെന്ന് തോന്നുന്നു. നാസിലയുടെ വിട പറയൽ ചടങ്ങ് കണ്ടപ്പോൾ അവൾ പോലും അറിയാതെ കണ്ണ് നിറഞ്ഞൊഴുകി.അവൾക്ക് ഉപ്പനെയും ഉമ്മനെയും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. അവർ ഉണ്ടായിരുന്നെങ്കിൽ........

നാസിലയെ എല്ലാവരും കൂടി യാത്ര അയച്ചു. ഒട്ടു മിക്ക ആളും പോയി. വീട്ടിലെ ബഹളവും മറ്റും കുറഞ്ഞു വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൾ കണ്ണും മുഖവും ഒക്കെ തുടച്ചു. അങ്കിൾ. അവൾ അടുത്തേക്ക് ഓടിച്ചെന്നെങ്കിലും അയാൾ തടഞ്ഞു. നിനക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിരുന്നതാ. എന്നിട്ടും നീ... ഞാൻ എന്തു ചെയ്തുന്ന. ഞാൻ ഒരിക്കലും അങ്കിളിനോട് ഒന്നും പറയാതിരുന്നിട്ടില്ല. പിന്നെ ഇതെന്താ അയാൾ ഫോൺ അവൾക്ക് നേരെ നീട്ടി. അത് നോക്കിയതും അവൾ ഒന്നും പറയാതെ തളർന്ന പോലെ അവിടെ ഇരുന്നു. നിനക്ക് നദീറിനെ ഇഷ്ടം ആയിരുന്നെങ്കിൽ ഞങ്ങൾ നടത്തിത്തരുമായിരുന്നു .ഇങ്ങനൊരു ചതി ഞങ്ങളോട് വേണ്ടായിരുന്നു. ഹോട്ടൽ റൂമിൽ വെച്ചു അവന്റെ മേലെ വീണപ്പോൾ എടുത്ത ഫോട്ടോ. ഇത്താത്താന്റെ റൂമിൽ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഫോട്ടോയും.

അവൾക്ക് നദീറിനെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു. ഇതൊന്നും സത്യം അല്ല. നദീർ ഒരു തമാശക്ക് ചെയ്തതാ . ഇതാണോ തമാശ. ആണോന്ന്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല ഇതൊന്നും. അവൾ പൊട്ടികരഞ്ഞു അയാൾ അവളുടെ തലയിൽ കൈ വെച്ചു. എന്റെ മോളെ എനിക്ക് അറിയാം. സത്യം ഇടേണ്ട ആവിശ്യം ഒന്നും ഇല്ല. ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതാടീ. ജീവനും കയ്യിൽ പിടിച്ചു ഓടുന്നതിനിടക്ക് നിനക്ക് ഏതായാലും പ്രേമിക്കാൻ ടൈം കിട്ടില്ല. അത് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്താ സംഭവിച്ചത്. അനസ് ഈ ഫോട്ടോ കണ്ടാണോ വിവാഹത്തിൽ നിന്നും ഒഴിഞ്ഞത്. രാവിലെ അനസിനെ കാണാഞ്ഞിട്ട് അവന്റെ റൂമിൽ പോയി നോക്കി. അവന് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് പറഞ്ഞു. ഈ ഫോട്ടോയും കാണിച്ചു തന്നു. അന്നേരത്തെ ദേഷ്യത്തിന് ഞാൻ കാസിമിനെ വഴക്ക് പറഞ്ഞു.

നദീറിനോടും ഞാൻ ചൂടായി. കാസിം നദീറിനെ തല്ലി. കൂട്ട ബഹളം ആയിരുന്നു.നദീറിനും ഈ ഫോട്ടോയെ പറ്റി ഒന്നും അറിയില്ലെന്ന പറഞ്ഞെ. അനസ് വീട്ടിൽ നിന്നും ഇറങ്ങി പോയി. കാസിം നദീറിനോട് നിന്നെ കെട്ടാൻ പറഞ്ഞു. അവൻ ഒരെതിർപ്പും പറയാതെ സമ്മതിക്കുകയും ചെയ്തു. മോൾക്ക്‌ ഇഷ്ടക്കുറവ് ഉണ്ടോ ഈ വിവാഹത്തിന്. അവൾ ഇല്ലെന്ന് തലയാട്ടി. നദീർ മനപ്പൂർവം ചെയ്തതാണ് എന്നിട്ട് ഒന്നും അറിയാതെ പോലെ നിന്നു. വല്ലാത്ത ജന്മം തന്നെ. ഞാൻ ഇറങ്ങുകയാ. അവിടത്തെ അവസ്ഥ അറിയാലോ.നദീറിനെയും കൂട്ടി ഒരു ദിവസം അങ്ങോട്ട്‌ വാ. അങ്കിൾ പോയി. അവൾ റൂമിൽ നിന്നും പുറത്തിറങ്ങി. ആരും അവളെ കണ്ടഭാവം നടിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദന തോന്നി അവൾക്ക്. ഒരു രാജകുമാരിയെ പോലെ ഇവിടെ ജീവിച്ചിട്ട് ഇപ്പൊ എല്ലാർക്കും വെറുക്കപ്പെട്ടവളായി.

കുറച്ചു ബന്ധുക്കൾ ഇടക്ക് വന്നു പോയിക്കൊണ്ടിരുന്നു. ആരോ ഇടക്ക് ഭക്ഷണം കഴിക്കാനും വിളിക്കാൻ വന്നു. വേണ്ടായിരുന്നെങ്കിലും ഇരുന്നു എണീറ്റു .അവൾ റൂമിലേക്ക്‌ തന്നെ തിരിച്ചു വന്നു. നദീറിനെ എങ്കിലും കണ്ടാൽ മതിയാരുന്നു. അവനും ഇതെവിടെ പോയി. ** നീയെന്താ കല്യാണത്തിന് വരാതിരുന്നേ. അവിടെ കല്യാണം ആണോ അടിയന്തിരം ആണോ നടക്കാന്ന് പറയാൻ പറ്റില്ലല്ലോ. മനപ്പൂർവം എന്നെ കുരുക്കിൽ ചാടിച്ചിട്ട് മുങ്ങിയതാണല്ലേ. കുറച്ചു തല്ല് കിട്ടിയാലെന്താ അവളെ നിനക്ക് തന്നെ കിട്ടിയില്ലേ എന്നാലും ഇത്രേം കുരുട്ട് ബുദ്ധി നിന്റെ തലേൽ ഉണ്ടെന്ന് ഇന്ന അറിഞ്ഞേ. സത്യം പറഞ്ഞാൽ നീ ഇവിടെ നിന്നും പോയത് മുതൽ എന്റെ മനസ്സമാധാനം മൊത്തം പോയി. നീ വല്ല കടും കയ്യും ചെയ്യൊന്ന് വരെ തോന്നി. കുറേ ആലോചിച്ചപ്പോൾ അനസിനോട് എല്ലാം തുറന്നു പറയുന്നതാ നല്ലെന്ന് തോന്നി. അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാ ഈ ഫോട്ടോസിന്റെ കാര്യം ഓർമ വന്നേ പഴേ സിമ്മിൽ വാട്സാപ്പ് ആക്കി അതിൽ അയച്ചു കൊടുത്തു. എന്റെ തടിയും നോക്കാം.

കാര്യം നടക്കും. വീട്ടിൽ എന്താ അവസ്ഥ അനസ് ഇറങ്ങി പോയി. എന്റെ മോളെ നാണം കെടുത്താനാണോ എല്ലാരും ഇറങ്ങി തിരിച്ചെന്ന് പറഞ്ഞു അവളെ അങ്കിൾ ഒരേ പുകില്. അവൾക്ക് ഉണ്ടായ മാനക്കേടിന് പകരം എന്റെ മോൻ അവളെ കെട്ടിക്കൊളുംന്ന് ഉപ്പ പറഞ്ഞു. സംഭവം ക്ലീൻ. ഉമ്മ എന്താ പറയുന്നേ വീട്ടിലെ അവസ്ഥ അറിയില്ല. അവളെ എല്ലാരും കൂടി പൊരിക്കുന്നുണ്ടാവും . പാവം. പോയി നോക്കട്ടെ. * നദീറിനെ നോക്കി ഇരുന്നു ഉറങ്ങി പോയി. ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ ടൈം നോക്കി. മണി ഒന്നായി. ഇവൻ ഇതെവിടെ പോയി. അവൾ അവളുടെ റൂമിൽ തന്നെയാരുന്നു ഇരുന്നത്. നദീർ വന്നിട്ട് അവന്റെ റൂമിൽ പോകാനായിരുന്നു കരുതിയത്. ഇവിടെ ആരും അതിന് ശേഷം മിണ്ടിയിട്ട് ഇല്ല. ഇതുവരെ വന്നില്ലേ അവൻ. അവന്റെ ഫോണിൽ വിളിച്ചു നോക്കി. സ്വിച് ഓഫ്‌. അവൾക്ക് ഉള്ളിൽ എന്തോ ഭയം തോന്നി.

അവന്റെ റൂമിൽ പോയി നോക്കിയാലോ. എന്നിട്ട് ആരോടെങ്കിലും അന്വേഷിക്കാം. അവൾ അവന്റെ റൂം തുറന്നു നോക്കി. ലൈറ്റ് ഓഫ്‌ ആയിരുന്നു. സ്വിച് കണ്ടു പിടിച്ചു അവൾ ഓൺ ആക്കി. റൂമിന്റെ അവസ്ഥ കണ്ടതും അവൾ ഞെട്ടി തരിച്ചു.ആകെ അലങ്കോലമായി കിടക്കുന്നു. ആരോ ഫ്‌ളവർ ഒക്കെ കൊണ്ട് മൊത്തം അലങ്കരിച്ചിരുന്നു. അതൊക്കെ വലിച്ചു പൊട്ടിച്ചു താഴെ വലിച്ചെറിഞ്ഞിന്. റൂമിലുള്ള മിക്കതും പൊട്ടിച്ചിതറിയിട്ടുണ്ട്. റൂമിന്റെ ഒരു മൂലയിൽ നദീർ കാൽമുട്ടിൽ തല താഴ്ത്തി ഇരിക്കുന്നു. എന്താ പറ്റിയത് ഇവന്. ഇവിടെ എന്താ സംഭവിച്ചത്. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ ചുമലിൽ തട്ടി വിളിച്ചു നദീർ തൊട്ട് പോകരുതെന്നെ.

അവന്റെ മുഖം കോപത്താൽ വിറച്ചിരുന്നു.മുഖത്തേക്ക് നോക്കുമ്പോൾ തന്നെ അവൾക്ക് പേടി തോന്നി. അവൾ കൈ എടുത്തു. എന്താ ഇതൊക്കെ. എന്താ നിനക്ക് പറ്റിയെ. ഞാൻ ആരാ നിന്റെ അവളൊന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ നിന്റെ ആരാന്ന്. അലറുന്നത് പോലെയാ അവൾക്ക് തോന്നിയെ. ഭർത്താവ്. അറിയാതെ അവളെ വായിൽ നിന്നും പുറത്തു വന്നു അപ്പൊ ഇതോ അവന്റെ കയ്യിലെ മാര്യേജ് സർട്ടിഫിക്കേറ്റ് കണ്ടു അവൾ ഞെട്ടി. പറയെടി ഇതോ. ലീഗൽ ആയി നിന്റെ ഭർത്താവ് ഇപ്പൊ ആരാ. മതപരമായി വിവാഹം കഴിച്ച ഞാനോ. നിയമപരമായി രജിസ്റ്റർ വിവാഹം കഴിച്ച അവനോ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story