💘റജില 💘: ഭാഗം 29

rajila

രചന: സഫ്‌ന കണ്ണൂർ

എനിക്ക് ആകെ ഒരു ഭർത്താവേ ഉള്ളൂ. അത് നീയാണ് അപ്പൊ ഇതോ ഒരു കടലാസിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിച്ചെന്ന് കരുതി സത്യമാകണമെന്നില്ല അവനവളുടെ മുഖത്ത് ആഞ്ഞടിച്ചു. വീണ്ടും കള്ളം പറയുന്നോ. പെട്ടന്ന് ആയതിനാൽ അവൾ വീഴാൻ നോക്കി.ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്.വായിൽ ചോര കലരുന്നത് അവൾ അറിഞ്ഞു. കരച്ചിലും സങ്കടവും വരുന്നുണ്ടായിരുന്നെങ്കിലും അവൾ പിടിച്ചു നിന്നു. ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ല. എല്ലാം തുറന്നു പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ജീവിതം ആരംഭിക്കണം എന്ന് കരുതിയിരുന്നതാ. അതിലിടക്ക് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. ഇനി വേണമെന്നില്ല. എല്ലാം അറിഞ്ഞു. എത്രയോ പ്രാവിശ്യം നിന്നോട് ചോദിച്ചതായിരുന്നു .

ഒരിക്കലെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊരു വിഡ്ഢി വേഷം കെട്ടേണ്ടി വരില്ലായിരുന്നു. നീ എന്ത് അറിഞ്ഞുന്ന. നിനക്ക് ഇതെവിടുന്നാ കിട്ടിയേ . അത് നീ അറിയണ്ട. അനസിനെ പോലെ സ്ത്രീധനം കണ്ടു കണ്ണു മഞ്ഞളിച്ചു നിന്നെ കെട്ടി ജീവിതം നശിപ്പിക്കാൻ മാത്രം ഒരു കൊന്തനല്ല ഞാൻ. എന്ത് പാപം ചെയ്തതിന്റെ ഫലമാണ് നിന്നെ കെട്ടാൻ തോന്നിയത്.എന്തിനാ നീ എന്റെ ജീവിതം നശിപ്പിച്ചത് ഞാൻ ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ല . ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ. ഒരിക്കൽ പോലും ഞാൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല. ഈ വിവാഹം പോലും ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെങ്ങനെയാ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചുന്ന് പറയുന്നേ. അതേ തെറ്റ് മുഴുവൻ എന്റെ തന്നെയാ. എത്രയോ വട്ടം നിന്നോട് ചോദിച്ചതാ എന്താ നിന്റെ പ്രശ്നമെന്ന് പറഞ്ഞിരുന്നെങ്കിൽ നിന്റെ ഏഴയലത് ഞാൻ വരില്ലായിരുന്നു .

എനിക്ക് പറയാനുള്ളത് കൂടി കേൾക്ക് എല്ലാം അറിഞ്ഞു. ഇനി ഒന്നും അറിയാൻ ബാക്കിയില്ല. ഒരു പെണ്ണ് എങ്ങനെയാരിക്കരുത് എന്നതിന്റെ ഉദാഹരണം ആണ് നീ. അനാവശ്യം പറയരുത്. ഇങ്ങനെ പറയാൻ മാത്രം ഞാൻ എന്ത് ചെയ്തുന്ന. ഇനി അത് കൂടി ഞാൻ പറഞ്ഞു തരണോ. അവൻ ഒരു ന്യൂസ്‌ പേപ്പർ അവൾക്ക് കൊടുത്തു. നോക്കെടി ഇത് നീയെല്ലേന്ന് അവൾ ആ ന്യൂസിലൂടെ കണ്ണോടിച്ചു. അനാശ്വാസ പ്രവർത്തനത്തിന് പിടിയിൽ. എന്റെ പാതി മറച്ച മുഖം ഉള്ള ഫോട്ടോയും ഉണ്ട്. മുന്പേ കണ്ടിട്ടുള്ളത് കൊണ്ട് അവൾ ഞെട്ടി യൊന്നും ഇല്ല. എനിക്ക് പറയാനുള്ളത് കൂടി കേൾക്കാമോ വേശ്യകൾക്ക് പോലും പറയാനുണ്ടാവും ഒരുപാട് ന്യായങ്ങൾ. അറിയാതെ എത്തിപ്പെട്ടത് . ജീവിക്കാൻ മാർഗം ഇല്ലാത്തോണ്ട് വന്നവർ എന്നാ നീയോ ഛെ അറപ്പു തോന്നുകയാ നിന്നോട്. നിന്നെയാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാ.

നീ കണ്ടതും കേട്ടതും ഒന്നും സത്യമല്ല .നിന്നോട് ഇതൊക്കെ പറഞ്ഞത് ആരാ നിന്റെ ഭർത്താവിന്റെ ഉമ്മ. വന്നിരുന്നു എന്നെ കാണാൻ. ഇങ്ങനെയൊക്കെ നീ ചെയ്തിട്ടും നിന്നെ മാത്രം ഓർത്ത് ജീവിക്കുന്ന ഒരു മകനുണ്ട് അവർക്കെന്ന് . ഉപ്പ വാക്ക് പറഞ്ഞതിന്റെ പേരിൽ നീ അവനെ കെട്ടിയകഥയും പറഞ്ഞു . സൗന്ദര്യവും പണവും ഇല്ലാത്തതിന്റെ പേരും പറഞ്ഞു അവനെ നീ വേണ്ടാന്ന് വെച്ചു.ഉപ്പയും ഉമ്മയും മരിച്ച ശേഷം കാമുകനുമായി ഇങ്ങനെ അഴിഞ്ഞാടി നടന്നിട്ടും അവർക്ക് നിന്നെ വേണ്ടാന്ന് പറയാൻ തോന്നിയില്ലല്ലോ. എന്റെ കാല് പിടിക്കാൻ വരികയാരുന്നു അവർ. നിന്നെ അവരുടെ മോൻ തന്നെ വിട്ട് കൊടുക്കാൻ. പറയുബോൾ അവന് കരച്ചിൽ വന്നു ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇവനോട് ഇനി ഈ അവസരത്തിൽ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അത്രയധികം വിഷം ആ സ്ത്രീ കുത്തി വെച്ചിട്ടുണ്ട്.

തെളിവും എല്ലാം എനിക്ക് എതിരാണ്. കാമുകൻ എന്ന് പറഞ്ഞത് സജുവിനെ ആയിരിക്കും. ആ ഫോട്ടോസ് ഒക്കെ കണ്ടത് കൊണ്ട് അതിനെയും ന്യായീകരിക്കാൻ പറ്റില്ല. എന്തെങ്കിലും തിരിച്ചു പറയാനുണ്ടോ. അവളുടെ മുഖത്ത് ഒരു പുച്ഛം അവൻ കണ്ടു. ആയിരം വട്ടം എനിക്ക് ഇഷ്ടം ആണെന്ന് നീ പറഞ്ഞിട്ടുണ്ട്.ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞു ഒരു മഞ്ഞപത്രത്തിൽ വന്ന ന്യൂസും വിശ്വസിച്ചു നീ ഈ കാണിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലായി ആ ഇഷ്ടത്തിന്റെ വില. ആദ്യം വേണ്ടത്പരസ്പര വിശ്വാസം ആണ്. അതില്ലെങ്കിൽ സ്നേഹത്തിനു പുല്ല് വിലയാണ്. എന്നെങ്കിലും എന്റെ ഭാഗത്ത്‌ ന്യായം ഉണ്ടെന്ന് തോന്നുബോൾ വാ. അപ്പോൾ പറയാം എന്താ എന്റെ പ്രശ്നം എന്ന്. അവൾ റൂമിൽ നിന്നും ഇറങ്ങിപോയി. അവൾക്ക് അതുവരെ പിടിച്ചു നിന്ന ധൈര്യം ഒക്കെ ചോർന്നു പോയി.

കവിളിലെ വേദനയേക്കാൾ മനസ്സായിരുന്നു നീറുന്നത്. എന്താ ഇപ്പൊ ഞാൻ ചെയ്യണ്ടേ. ഇവിടെ നിക്കണോ അതോ പോയലോ ബാംഗ്ലൂർക്ക് തന്നെ. വേണ്ട ഇനിയും അങ്കിളിനെ ബുദ്ധി മുട്ടിപ്പിക്കാൻ വയ്യ. അവരെങ്കിലും സന്തോഷം ആയി ജീവിക്കട്ടെ. എല്ലാം വരുന്നിടത്തു വെച്ചു കാണാം. നദീർ എല്ലാം തകർന്നവനെപോലെ അവിടെ തളർന്നിരുന്നു * രാവിലെ എണീറ്റു അവൾ മടിച്ചു മടിച്ചാണെലും അടുക്കളയിലേക് പോയി.അവർ എന്നോട് എങ്ങനെയായിരിക്കും പ്രതികരിക്കുക. മുഖത്ത് തല്ലിയ പാട് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. അവൾ ഷാൾ കൊണ്ട് മറച്ചു പിടിച്ചു നിന്നു.നദീറിന്റെ ഉമ്മ അവളെ കണ്ടതും മുഖം തിരിച്ചു അടുക്കളയിൽ നിന്നും പോകാൻ നോക്കി. അവൾ അവരുടെ മുന്നിൽ പോയി നിന്നു. എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഞാൻ പറഞ്ഞതല്ലേ അവനുമായി വിവാഹത്തിന് സമ്മതിക്കരുതെന്ന് എനിക്ക് ആകെ ഒരു മോനേ ഉള്ളൂ.

നിന്റെ കൂടെ ജീവിച്ചു അവന്റെ ജീവിതം ഇല്ലാതാവുന്നത് കാണാൻ എനിക്ക് വയ്യ ഞാൻ അറിഞ്ഞിരുന്നില്ല ഒന്നും.വിവാഹം കഴിഞ്ഞതിനു ശേഷം ആണ് എല്ലാം അറിഞ്ഞത്. ഇതിൽ എന്റെ ഭാഗത്തു എന്താ തെറ്റ്. തിരുത്താൻ ഇനിയും അവസരം ഉണ്ട്. നിനക്ക് പറ്റോ. അവൾ മനസ്സിലാവാത്ത പോലെ അവരെ നോക്കി. നീ അവനെ ഒഴിവാക്കി ഇവിടെ നിന്നും പോകണം. അവൾക്ക് ഹൃദയത്തിൽ രക്തം പൊടിയുന്നെണ്ടെന്ന് തോന്നി. നദീറിന് ഒരാപത്തും വരാതെ നോക്കിക്കൊള്ളാം. അവനെ വേണ്ടെന്ന് വെക്കാൻ ഇനി എനിക്ക് ആവില്ല.അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു. സ്വന്തം ഉപ്പനെയും ഉമ്മനെയും കെട്ടാൻ ഇരുന്ന ചെറുക്കനെയും രക്ഷിക്കാൻ കഴിയാത്ത നീയാണോ ഇനി എന്റെ മോനെ ആപത്തു കൂടാതെ നോക്കുന്ന പറയുന്നേ. അവൾക് കണ്ണ് നിറഞ്ഞു വന്നു. എന്താ മറുപടി ഇല്ലേ. സജുവിനെ കൊന്നത് നിനക്ക് വേണ്ടിയല്ലേ.

നീ വിവാഹം കഴിക്കാൻ സമ്മധിക്കാതിരുന്നെങ്കിൽ അവൻ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ. അറിയില്ലാരുന്നു എനിക്ക് ഒന്നും. അറിഞ്ഞപ്പോഴേക്കും വൈകി പോയി. എന്റെ ജീവൻ കൊടുത്തിട്ടാണേലും നദീറിനെ ഞാൻ രക്ഷിക്കും. അവനെ ഞങ്ങൾ തന്നെ നോക്കിക്കൊള്ളാം നീ ഇവിടെ നിന്നും ഒന്ന് ഇറങ്ങി പോയാൽ മതി. അവർ അടുക്കളയിൽ നിന്നും ഇറങ്ങിപോയി. ** അവൾ നദീറിന്റെ റൂമിലേക്ക്‌ ചെന്നു. ആരെങ്കിലും കാണുന്നതിന് മുൻപ് റൂം വൃത്തിയാക്കണം. മറ്റുള്ളവരെ കൂടി ഒന്നും അറിയിക്കണ്ട. അവൾ ശബ്ദം ഉണ്ടാക്കാതെ റൂം മൊത്തത്തിൽ വൃത്തിയാക്കി. ഡ്രസ്സ്‌ പോലും മാറാതെ അതേ പടി അവൻ കട്ടിലിലേക്ക് വീണതാണ്. അവൾ അവന്റെ അടുത്ത് ചെന്നിരുന്നു. അവന്റെ മുഖത്തെക്ക് നോക്കി. ഉറക്കത്തിൽ എന്തു ശാന്തത.കലിപ്പിന് പേര് കേട്ട ജന്മം ആണ്.

ഉറക്കത്തിൽ കണ്ടാൽ പച്ചപാവം ആണെന്നെ തോന്നു.അവൾ തല്ല് കിട്ടിയ ഭാഗത്ത്‌ കൈ വെച്ചു. നദീർ മാത്രേ എന്നെ തല്ലി യിട്ടുള്ളു.ഉപ്പ യും ഉമ്മയും തമാശക്ക് പോലും ഇതുവരെ തല്ലിയിട്ടില്ല. അവന്റെ മുഖത്തും തല്ലിയതിന്റെ ചെറിയ പാട് ഉണ്ട്. അവൾ അതിന്റെ മുകളിലൂടെ തലോടി. ഒരു കണക്കിന് നോക്കിയാൽ ഇവന്റെ ഭാഗത്ത്‌ തന്നെയാ ശരി. മാര്യേജ് സർട്ടിഫിക്കറ്റും ആ ന്യൂസ്‌ പേപ്പർ ഒക്കെ കണ്ടാൽ ആരായാലും സംശയിക്കും. ഇവന്റെ ദേഷ്യം ഒന്ന് തണുക്കട്ടെ. എന്നിട്ട് ഇവനുമായി സംസാരിക്കണംഅതാ നല്ലത് . അവന്റെ ഉമ്മ പറഞ്ഞത് അവൾക്ക് ഓർമ വന്നു. നീ അവനെ ഒഴിവാക്കി ഇവിടെ നിന്നും പോകണം. അവൾക്ക് ഓർക്കുംതോറും ഹൃദയം കീറി മുറിക്കുന്ന പോലെയാ തോന്നുന്നത്. എല്ലാം വിധിയാണെന്ന് കരുതിയ കല്യാണത്തിന് സമ്മതിച്ചത്. ആ വിധി തന്നെ ഇവനെ എനിക്ക് കൊണ്ട് തന്നു. ഇനി വിട്ട് കൊടുക്കില്ല ആർക്കും . എന്റേത് മാത്രമാണ്. എന്റെ മാത്രം. നിന്റെ സജുവിനെ കൊന്നത് ഞാൻ തന്നെയാ. നീ എന്റെയാ എന്റെ മാത്രം. മറ്റാരും മോഹിക്കണ്ട.

പറഞ്ഞതാ അവനോട് എന്റെ വഴിയിൽ നിന്നും മാറി നിൽക്കാൻ. കേട്ടില്ല. അവൻ നിന്നെ വിട്ട് തരില്ലെന്ന് പറഞ്ഞു. അവനെ ഈ ലോകത്ത് നിന്നേ ഞാൻ പറഞ്ഞയച്ചു. പിന്നെ നിന്റെ ഉപ്പയും ഉമ്മയും അവരും എന്റെ സ്വപ്‌നങ്ങൾക്ക് തടസ്സം നിന്നു. അവരെയും കൂട്ടിന് അയച്ചു. മറ്റാരെയെങ്കിലും ഇനി സ്വപ്നത്തിൽ പോലും കണ്ടാലുണ്ടല്ലോ അവരെയും വിധി ഇത് തന്നെ ആയിരിക്കും.ഇല്ല നദീറിനെ തൊടാൻ പോലും അവന് കഴിയില്ല. അതിനുള്ള വഴി എനിക്കറിയാം. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവന്റെ മുഖത്തേക്ക് കണ്ണുനീർ ഇറ്റ് വീണു. അവൻ ഉറക്ക് ഞെട്ടി എണീറ്റു. നിന്നോടല്ലേ പുല്ലേ എന്നെ തൊട്ട് പോകരുതെന്ന് പറഞ്ഞേ. അവളെ കൈ അവൻ തട്ടി മാറ്റി. കെട്ടിയോനെ തൊടാൻ പാടില്ലെന്ന് പറഞ്ഞ എങ്ങനെയാ ശരിയാവാ ആരാടീ നിന്റെ കെട്ടിയോൻ. എനിക്ക് ഇങ്ങനെയൊരു ഭാര്യയെ വേണ്ട. ഇപ്പൊ ഇറങ്ങികൊണം ഈ വീട്ടിൽ നിന്ന്.

നാട്ടകാർ മൊത്തം കാൺകെ നിക്കാഹ് ചെയ്തതാ നീ എന്നെ. അങ്ങനെ ഇറക്കി വിടാനൊന്നും കരുതണ്ട. അവളും വാശിയോടെ പറഞ്ഞു. ഇറക്കി വിടാൻ എന്നെകൊണ്ട് കഴിയൊന്ന് ഞാൻ കാണിച്ചു തരാം. എന്നാ ചെയ്തു കാണിക്ക്. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വാതിലിന് നേരെ നടന്നു. കയ്യിൽ നിന്നും വിട്. നീ എന്താ ചെയ്യാൻ പോകുന്നേ. എല്ലാരോടും പറയാൻ പോവ്വാ നീ ആരാണെന്ന്. എനിക്ക് വേണ്ട നിന്നെ. അവന്റെ കൂടെ തന്നെ പോയിക്കോ. ആരോ വാതിലിൽ മുട്ടുന്ന കേട്ട് അവൻ ഒരു നിമിഷം നിന്നു. അവളെ കയ്യിൽ നിന്നും വിട്ടു. വാതിൽ തുറന്നു. ഉപ്പ. ഉപ്പ രണ്ടുപേരെയും നോക്കി. എന്നിട്ട് റജിലയെ നോക്കി പറഞ്ഞു. നീ കുറച്ചു സമയം പുറത്തു പോയി നിക്ക്. എനിക്ക് ഇവനോട് മാത്രമായി സംസാരിക്കാനുണ്ട്. അവൾ പുറത്തിറങ്ങി വാതിൽ പൂട്ടി. ഞാൻ കേൾക്കാത്ത എന്ത് കാര്യം ആണാവോ.

അതും ഇത്ര രാവിലെ പറയാനുള്ളത്. നിനക്ക് ഈ വിവാഹത്തിന് സമ്മതം ഇല്ലായിരുന്നുന്ന് എനിക്ക് നന്നായി അറിയാം. നിന്റെ ഉമ്മ പറഞ്ഞിരുന്നു റസിയയുമായി നീ ഇഷ്ടത്തിൽ ആണെന്ന്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല.എല്ലാം വിധിയാണ്. എന്റെ മോൻ സഹിച്ചേ പറ്റു.ഈ ഉപ്പാക്ക് വേണ്ടി നീ അവളെ സ്വീകരിക്കണം. നിന്റെ സമ്മതം ഇല്ലാതെയാ ഞാൻ തീരുമാനം എടുത്തത് വേണമെങ്കിൽ നിന്നോട് മാപ്പ് പറയാം ഞാൻ. നദീറിന്റെ കൈ പിടിച്ചു. അവൻ വല്ലാതെയായി. എന്താ ഉപ്പ ഈ ചെയ്യണേ. എന്നോട് മാപ്പ് പറയുകയോ. അതൊന്നും വേണ്ട. ഉപ്പ തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റ് പറ്റിയത് എനിക്കാണ്. ഇനി അത് ഉപ്പാനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാൻ മനപ്പൂർവം അവളെ ഒഴിവാക്കാൻ പറയുന്നതാണെന്നേ കരുതു.വല്ലാത്ത കുരിശിൽ ആണല്ലോ പെട്ടത്. എന്താ ഇപ്പൊ ചെയ്യുക.

അവൾ ഒരു പാവമാണ്. ആരോരും ഇല്ലാത്ത കുട്ടിയാ. ദീനി കൊണ്ടും സൽസ്വഭാവം കൊണ്ടും നിനക്ക് ചേരും. അവളെ വേദനിപ്പിക്കരുത്. എന്റെ അപേക്ഷയാണ്. അവളെ ഉപ്പാനോട് ഉള്ള കടപ്പാട് അത്ര മാത്രം ഉണ്ട് എനിക്ക്. അവൻ ഒന്നും മിണ്ടിയില്ല. ഉപ്പ പോയി. എന്താ എന്നെ പുറത്താക്കി ഒരു ഗൂഢാലോചന നിന്നെ മര്യാദ പഠിപ്പിക്കാൻ പറയാരുന്നു അവനോട്. എന്റെ മോന്റെ ഭാര്യ ആയില്ലേ. അഹങ്കാരം കൂടിയാലോ പിന്നേ അഹങ്കാരം കൂടാൻ പറ്റിയ മുതലല്ലേ അത്. എന്താടി അവന് കുറവ്. കുറവല്ല കൂടുതൽ. മുൻകോപം. അത് നിന്റെ കൈക്കരുത്ത് അവൻ അറിയുമ്പോൾ തീർന്നോളും. എന്റെ മോനെ തല്ലാതിരുന്ന മതി. നോക്കാം. അത്രേ പറയാൻ പറ്റു. തിരിച്ചു കിട്ടാതെയും നോക്കിക്കോ ചിരിച്ചു കൊണ്ട് പറഞ്ഞു അവർ പോയി . അവൾ കവിളിൽ കൈ വെച്ചു . നദീർ ആയി പോയി. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ലായിരുന്നു.

അവൾ തിരിച്ചു റൂമിലേക്ക്‌ തന്നെ പോയി. ആകെ തളർന്നു പോയ പോലെ നദീർ നിൽക്കുന്നത് കണ്ടു അവൾക്ക് നെഞ്ചിലൊരു നീറ്റൽ തോന്നി. അവളെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി. എന്റെ കണ്മുന്നിൽ പോലും കണ്ടു പോകരുത്. ഈ റൂമിലും മേലാൽ കയറരുത് അവൻ അവളെ തള്ളി പുറത്താക്കി വാതിൽ അടച്ചു. ** നദീർ അവളെ മുന്നിൽ ഒരിക്കൽ പോലും നിന്നില്ല. മാമി അന്ന് തന്നെ തിരിച്ചു പോയി.ഇത്താത്തയും പോയിരുന്നു. അല്ലെങ്കിൽ സങ്കടം മറക്കാൻ ആ കാന്താരിയെങ്കിലും മതിയാരുന്നു. അസീന പോയില്ല. ഉമ്മയും അസീനയും അവളോട്‌ ഒന്നും മിണ്ടിയില്ല.അവൾക്ക് ആ വീട്ടിൽ ആകെ ഒറ്റപ്പെട്ടത് പോലെ തോന്നി. നദീർ രാത്രിയായിരുന്നു പുറത്തു പോയിട്ട് തിരിച്ചു വന്നത്. വന്നതും ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ പോയി. അവളെ കണ്ടതായി പോലും ഭാവിച്ചില്ല. നദീറിനെ എങ്ങനെയാ സത്യം പറഞ്ഞു മനസിലാക്കുക. പറയുന്നത് കേൾക്കാൻ നിൽക്കണ്ടേ. പിറകേ നടക്കുക തന്നെ അല്ലാതെന്താ ചെയ്യുക. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലെ അവളെ ഡ്രസ്സ്‌ ഒക്കെ എടുത്തു നദീറിന്റെ റൂമിലേക്ക്‌ പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story