💘റജില 💘: ഭാഗം 3

rajila

രചന: സഫ്‌ന കണ്ണൂർ

 ഇവരുടെ പ്രണയം പൂത്ത് പന്തലിച്ചു നിക്കുന്ന സമയം.ഇവർ പ്രണയ ജോടികൾ ആയി എല്ലായിടത്തും പാറി നടക്കുമ്പോൾ ഞാനും റജിലയും ഇവർക്ക് കാവൽ നി ക്കുകയായിരുന്നു. ഒരു ദിവസം ബസ്സ്‌ കാരും ഏതോ പാർട്ടിക്കാരും ഒക്കെയായി ചെറിയൊരു കശപിശ. ബസ്സ് ഡ്രൈവർമാർ ഇനി ഇന്ന് സർവീസ് വേണ്ടാന്ന് തീരുമാനിച്ചു. അതും വൈകുന്നേരം സ്കൂൾ ടൈമിൽ ചർച്ചക്ക് വെച്ചെങ്കിലും ഒത്ത് തീർപ്പായില്ല. അങ്ങനെ മാഷന്മാരെൻല്ലാം കൂടി ടാക്സി പിടിച്ചും വീട്ടിൽ അറിയിച്ചും കുട്ടികളൊക്കെ സേഫ് ആക്കാൻ തുടങ്ങി. നടന്നു പോകാനുള്ള ദൂരമുള്ളവർ നടന്നും പോയി. ഇതൊന്നും അറിയാതെ നമ്മുടെ റജിലയും ടീമും കംപ്യൂട്ടർ ലാബിൽ ആയിരുന്നു. ടീച്ചേർസ് മറന്നുപോയി എന്ന് പറയുന്നതാവും ശരി. അവര് ലാബിന്ന് പുറത്ത് വന്നപ്പോഴാ കാര്യങ്ങൾ അറിഞ്ഞേ. ഏറെക്കുറെ എല്ലാ പിള്ളേരും പോയിക്കഴിഞ്ഞിരുന്നു റെജുലയുടെ നാട്ടിലെ കുട്ടികൾ മുഴുവനും പോയി. അവൾ നടന്നു പോയിക്കൊള്ളാന്ന് പറഞ്ഞു.

അരമണിക്കൂർ ഉണ്ട് ഷോർട്ട് വഴിയിലൂടെ പോകാൻ. ഞങ്ങൾ കോളേജ് വിട്ട് വരുമ്പോൾ ഉണ്ട് ഇവൾ തനിച്ചു പോകുന്നു. ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. അവൾക്ക് ഒറ്റക്ക് പോകാൻ ഉള്ളിൽ പേടിയുണ്ടെങ്കിലും അത് പറഞ്ഞില്ല. ഞങ്ങൾക്ക് പക്ഷേ അത് അവളുടെ മുഖത്ത് നിന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നു. നദീർന്ന് അവളെ തനിച്ചു വിടാൻ മടി അവളോട്‌ ബൈക്കിൽ കേറുമെങ്കിൽ കൊണ്ടാക്കി തരാന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ഇവന് അവളുടെ മനസ്സിൽ അത്ര നല്ല ഇമേജായിരുന്നു. ഞങ്ങൾക്ക് ആണെങ്കിൽ അന്ന് കളിയും ഉണ്ടായിരുന്നു. ഇവനാണ് ടീമിലെ മെയിൻ ആള് . അവൾ ബൈ പറഞ്ഞു പോയെങ്കിലും ഇവന് വല്ലാത്ത പേടി ഇടവഴിയാണ് തനിച്ചു അതികം ആൾ താമസം ഇല്ലാത്ത ഏറിയ എന്നൊക്കെ പറഞ്ഞു ഇവൻ അലമ്പ് തുടങ്ങി. ഇവൻ ഞങ്ങളോട് പോകാൻ പറഞ്ഞു അവളുടെ പിറകെ പോയി.

സമയത്ത് എത്തിയില്ലെങ്കിൽ അവന്ന് പകരം ടീമിൽ വേറെയാരെയെങ്കിലും ആക്കി കളി തുടങ്ങിക്കോ എന്നും പറഞ്ഞു. ഞങ്ങൾക്കൊക്കെ അത്ഭുതം ആയിരുന്നു അത്. അത്ഭുതം അല്ല വിശ്വസിക്കാൻ ഒരിക്കലും പറ്റാത്ത സംഭവം കൂടിയായിരുന്നു അത്.അവന്റെ ഫുട്ബോൾ ഭ്രാന്ത് അത്രത്തോളം ആയിരുന്നു. പരീക്ഷയുടെ ടൈമിൽ ഫുഡ്‌ ബോൾ ഉള്ളത് കൊണ്ട് പരീക്ഷ അവൻ വേണ്ടെന്ന് വച്ചു അത്രക്ക് ഇഷ്ടാ ഫുട്ബോൾ. ബാനർ കെട്ടാനും ഫാൻസ്‌ അസോസിയേഷനും എല്ലാത്തിനും മുന്നിൽ ഉണ്ടാവും. അങ്ങനെയുള്ള അവനാ അങ്ങനെ പറഞ്ഞത്. അവര് തമ്മിൽ അടുത്തത് ആ യാത്രയിലൂടെ ആയിരുന്നു. അടുത്തെന്ന് വെച്ചാ അവനോടുള്ള അവളുടെ കാഴ്ച പാട് മാറിയെന്നു മാത്രം. അവൻ മുന്നിൽ നടന്നു അവൾ പിറകെയും രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയിട്ട് കൂടിയില്ല. വീടിനു അടുത്തുള്ള റോഡ് വരെ അവൻ കൂടെപോയി. അവള് ഒരു താങ്ക്സ് പോലും പറയാതെ പോയി. ഞങ്ങൾ അത് പറഞ്ഞു അവനെ കളിയാക്കിയപ്പോൾ ഇവൻ പറഞ്ഞത് എന്താന്ന് അറിയോ അവളുടെ കണ്ണിൽ ഞാനൊരു വായിനോക്കിയാണെന്ന് എനിക്കറിയാം.

അത്കൊണ്ട് അത്രയേ ഉണ്ടാവൂ. പിന്നെ ആ സ്ഥാനത്തു ഏത് പെണ്കുട്ടിയായാലും ഞാൻ കൂടെ പോകുമായിരുന്നു ആ വഴി അത്ര സേഫ് അല്ല ടാ അതോണ്ടാ കൂടെ പോയെ അല്ലാതെ അവളെ ഞാനൊരിക്കലും വേണ്ടാത്ത രീതിയിൽ കണ്ടിട്ടില്ല. പിറ്റേന്ന് അവൾ ഞങ്ങളുടെ അടുത്തുവന്നു നദീറിനോട് താങ്ക്സ് പറഞ്ഞു. താങ്ക്സ് മാത്രമല്ല അവള് ഫ്രണ്ട് റിക്വസ്റ്റ് കൂടി ചോദിച്ചു :എന്നെ പറ്റി മോശം അഭിപ്രായം മാറിയോ കച്ചറകളോടാണ് മിണ്ടുന്നത്‌ ഓർമ വേണം. :സോറി എനിക്ക് തെറ്റ് പറ്റിയതാ മറ്റുള്ളവർ പറയുന്ന കേട്ട് ഞാനും പറഞ്ഞു. :ഇപ്പം എന്താ അഭിപ്രായം :ഈ കച്ചറകൾ എന്ന് വെച്ചാ ഫ്രണ്ട്സുമായി കൂട്ടുകൂടി നാട്ടാരെ സേവിക്കലും സെക്കന്റ്‌ ഷോക്ക് പോക്കും തിന്മ കണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കലും ചങ്ക്‌സിന് വേണ്ടി ജീവത്യാഗം ചെയ്യലും ഇച്ചിരി പാർട്ടി പ്രവർത്തനവും അതിനു വേണ്ടി പോസ്റ്റർ ഒട്ടിക്കാനൊക്കെ പോയി തല്ല് പിടിക്കുകയും ഫുട്ബോൾ ഭ്രാന്തും ഒക്കെയാണെന്ന് ഇപ്പോഴാ മനസ്സിലായത് അതോണ്ട് നാട്ടുകാർ ഇട്ട് തന്ന പേരാണ് കച്ചറകൾ. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും.

അതോണ്ട് കൂട്ടുകൂടാൻ കച്ചറകളാ നല്ലെന്ന് എനിക്ക് തോന്നി. ആ ഡയലോഗിൽ ഇവൻ മൂക്കും കുത്തി വീണു. :നീ എനിക്ക് പറ്റിയ കമ്പനിയാട്ടോ എന്നെ ഇത്രേം മനസ്സിലാക്കാൻ വേറെയാർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. :പക്ഷേ അസ്സൽ വായിനോക്കിയാണ് നീ. കോഴിടെ സ്വഭാവവും :നീ പോയെ നീയുമായുള്ള ഫ്രണ്ട്ഷിപ് ഞാൻ കട്ട് ചെയ്തു. പിന്നെ അവൾ കണ്ടാൽ ചിരിക്കുകയും മിണ്ടുകയും ഒക്കെ ചെയ്യാൻ തുടങ്ങി. മോർണിംഗും നൈറ്റും വിഷ് ചെയ്തു തുടങ്ങിയ ചാറ്റിങ് ലോങ്ങ്‌ ചാറ്റിങ്ങിലും എത്തി. ജുമാന വിളിച്ചില്ലേലും msg അയച്ചില്ലേലും പ്രശ്നമില്ല അവളുടെത് കണ്ടില്ലേൽ മിസ്സ്‌ ചെയ്യാൻ തുടങ്ങി ഇവന്. ജുമാനക്കും അത് തോന്നിത്തുടങ്ങി അവളെക്കാൾ കൂടുതൽ പരിഗണന റജിലക്ക് കൊടുക്കുന്നുണ്ടോന്ന്. അതിന്റെ നീരസവും തുടങ്ങി. അത് മനസ്സിലാക്കിയ റജില ഇവനുമായുള്ള ഫ്രണ്ട്ഷിപ് കട്ട് ചെയ്തു. എപ്പോഴും തിരക്ക് കാണിച്ചുംഫോൺ യൂസ് ചെയ്യാതെയും ഇവനെ അകറ്റി നിർത്തി കാരണം അവൾ നല്ലൊരു കുട്ടിയാരുന്നു. ഫ്രെണ്ട്ഷിപ്പിന്റെ വില അവൾക്ക് നല്ലോണം അറിയാമായിരുന്നു.

പക്ഷേ ഇവന്റെ മനസ്സിൽ നിന്നും ജുമാന പടിയിറങ്ങി അവിടെ റജില കയറി കൂടിയിരുന്നു. അത് ഇവന് മനസ്സിലായത് അവൾ സ്കൂൾ മാറി പോയ ശേഷമായിരുന്നു. ഒൻപതിൽ പടിക്കുമ്പോഴാ ഈ സംഭവം. പത്താം ക്ലാസ് അവൾ വേറെ സ്കൂളിൽ ആണ് പഠിച്ചത്. അവൾ വീടുമാറി പോയതാണ് കാരണം. കോമഡി എന്താന്ന് വെച്ചാൽ ജുമാനക്ക് ബെറ്റർ ഓപ്ഷൻ ഇവനെന്ന് തോന്നിയത് കൊണ്ടോ അവൾ നന്നാവാൻ തീരുമാനിച്ചത് കൊണ്ടാണോ എന്നറിയില്ല ഇവനോട് റിയൽ ലവ് ആയിരുന്നു.പക്ഷേ റജില പോയത് ഇവന്റെ ഹൃദയവും കൊണ്ടായിരുന്നു.അതോണ്ട് തന്നെ ജുമാനയും ഇവനും തമ്മിൽ ബ്രെയ്ക്കപ്പും ആയി. ആ സംഭവത്തോടെ ഇവൻ വേറെ പെണ്ണിന്റെ പിറകേ പോയിട്ടില്ലട്ടോ.റജില ശരിക്കും മിസ്സിംഗ്‌ ആവുകയാ ചെയ്തേ.

എവിടേക്ക് പോയി എന്നത് ആർക്കും അറിയില്ല. എവിടേക്ക് എന്ന് മാത്രമല്ല ആർക്കും അങ്ങനൊരാൾ ആ ഏരിയയിൽ താമസിച്ചത് പോലും അറിയില്ല. മൊത്തത്തിൽ ഒരു ദുരൂഹതയാണ് അവൾ. പിന്നെ ഇവനും റജിലയും തമ്മിൽ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല. ഒന്ന് പോടാ അങ്ങനെ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നെങ്കിൽ അവൾ വീണ്ടും ഈ നാട്ടിലേക്ക് വരുമായിരുന്നോ. അത് നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പൊ നിന്റെ ലവ് സ്റ്റോറി ഇവൾക്ക് പറഞ്ഞു കൊടുക്കട്ടെ : പിന്നെപ്പോഴാ റജില കൊണ്ടുപോയ ഹൃദയം റസിയക്ക് കിട്ടിയേ : കിട്ടിയതല്ല അവളോടുള്ള വാശിക്ക് കൊടുത്തതാ. ഫ്രീയായിട്ട് കിട്ടിയതോണ്ട് റസിയ തിരിച്ചും കൊടുത്തില്ല സാലി പൊട്ടിച്ചിരിച്ചു. :ടാ സാലി കുറച്ച് കൂടുന്നുണ്ടേ :ഇങ്ങള് ബാക്കി പറ സാലിം ഇക്കാക്ക...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story