💘റജില 💘: ഭാഗം 30

rajila

രചന: സഫ്‌ന കണ്ണൂർ

ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. സന്തോഷം. യാത്ര ചോദിക്കാൻ ആണെങ്കിൽ വേണം എന്നില്ല. എത്രയും പെട്ടെന്ന് ഇറങ്ങി തരുന്നോ അത്രയും സന്തോഷം അവൾ റൂമിലേക്ക്‌ കയറി ബാഗ് ഷെൽഫിൽ വെച്ചു. മനസ്സിലായില്ല എന്താ ഉദ്യേശംന്ന്. കണ്ടില്ലേ ഞാൻ ഇന്ന് മുതൽ ഇവിടെയാ കിടക്കാൻ പോകുന്നത്. അത് നീ മാത്രം തീരുമാനിച്ച മതിയോ. അവളുടെ ബാഗെടുത്ത് പുറത്തേക്ക് എറിഞ്ഞു. അവൾ ബാഗെടുത്തു വീണ്ടും റൂമിലേക്ക്‌ വന്നു.ബാഗ് അവന്റെ മുന്നിൽ വെച്ചു. ഭാര്യ കിടക്കേണ്ടത് ഭർത്താവിന്റെ റൂമിലാ. ഇനി ചാടിയാൽ സ്ത്രീധനം കുറഞ്ഞു പോയത് കൊണ്ട് വീട്ടിൽ നിന്നും ഇറക്കി വിട്ടുന്നും പറഞ്ഞു വീടിനു മുന്നിൽ സത്യാഗ്രഹം ഇരിക്കും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട. എന്നാ പോയി ഇരിക്കെടി. ഞാൻ ചെയ്യും. പിന്നെ കാസിം ഹാജി നാട്ടാരെ മുഖത്ത് എങ്ങനെ നോക്കും. അത് കൂടി ചിന്തിക്ക്.

മോൻ കാരണം ആ പാവത്തിന് ചീത്തപ്പേര് കൂടി ഉണ്ടാക്കണ്ട. ഒരു നിമിഷം അവൻ ആലോചിച്ചു. നാണം മാനവും ഇല്ലാത്ത ഇവൾ അതും ചെയ്യും. ഉപ്പ പോലും എന്നെ വിശ്വസിക്കുകയും ഇല്ല. ഇവളെ ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ ചെയ്തതന്നെ പറയു.നീയായിട്ട് തന്നെ ഇവിടെ നിന്നും ഇറങ്ങും. ഇറക്കിയിരിക്കും. അവൻ കലിപ്പോടെ അവളെ നോക്കി. എന്റെ ഷെൽഫിൽ വെക്കാൻ പറ്റില്ല. വേണേൽ നിലത്ത് എവിടെയെങ്കിലും വെച്ചോ. എന്റെ ഒരു സാധനവും തൊട്ട് പോകരുത്. പറഞ്ഞില്ലെന്നു വേണ്ട. ഇത്ര വേഗം തോൽവി സമ്മതിച്ചോ ഇവൻ. ചാൻസ് ഇല്ലല്ലോ. അവൾ കിടക്കയിൽ കിടക്കാൻ പോയതും അവൻ ക്രോസ്സ് ആയി കിടന്നു. ഇങ്ങനെ കിടന്നാൽ ഞാൻ എവിടെ കിടക്കും. നേരെ കിടക്ക്. എന്റെ കട്ടിൽ എന്റെ ബെഡ് എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും. എന്നാ ഇവിടെ കിടന്നു ഉരുള്. ഞാൻ നിലത്ത് കിടന്നോളാം. അവൾ തലയിണ എടുക്കാൻ നോക്കിയതും അതും അവൻ എടുത്തു. ഒന്ന് തലക്ക് വെച്ചു. ഒന്ന് കെട്ടിപിടിച്ചു കിടക്കുകയും ചെയ്തു. ആകെ രണ്ടു തലയിണയെ ഉള്ളൂ.

മനപ്പൂർവം എന്നെ ഓടിക്കാൻ ചെയ്യുകയാണ്. അവൾ ഒരു ഷീറ്റും എടുത്തു നിലത്ത് വിരിച്ചു കിടന്നു. ആകെ ഒരു ബ്ലാങ്കറ്റെ ഉള്ളൂ പുതക്കാൻ. അതും അവൻ എടുത്തു. എന്റെ റൂമിൽ നിന്നും എടുക്കാമെന്ന് വെച്ചാൽ പുറത്ത് പോയാൽ ഇവൻ പിന്നെ വാതിൽ തുറക്കണം എന്നില്ല. എല്ലാം നേരിടാൻ തയ്യാറായിട്ട് തന്നെയാ വന്നത് മോനെ. അവൾ ഉറങ്ങാൻ കിടന്നു. അവൻ എസി ഇട്ടു . അവൾക്ക് തണുക്കാൻ തുടങ്ങി. പൊതുവെ തണുപ്പ് ഇഷ്ടം ഇല്ല. ഇപ്പൊ പുതപ്പും ഇല്ല. Ac ഓഫ്‌ ആക്കോ ഒന്ന്. അവൻ കൂൾ കൂട്ടി. നദീർ പ്ലീസ് ഒന്ന് ഓഫ്‌ ആക്ക്. തണുത്തു വിറക്കുന്നു. അവൻ തല വഴി പുതപ്പിട്ട് മൂടി കിടന്നു. അവൾ തണുത്ത് വിറക്കാൻ തുടങ്ങി. ഇങ്ങനെ പോയ ഞാൻ തണുത്തു വിറച്ചു മരിക്കും. അവൾ എണീറ്റു ചെന്നു ഓഫ്‌ ആക്കി. അവൻ ചെന്നു വീണ്ടും ഇട്ടു. അവൾ ഓഫ്‌ ചെയ്തു. അവൻ ഓൺ ആക്കി. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

അവൾ ബെഡിൽ കിടന്ന റിമോട്ട് കണ്ടു. അതെടുത്തു. ഇതില്ലാതെ എങ്ങനെ ഓണാക്കും. റിമോട്ട് ബേസ്ഡ് ആണ്. റിമോട്ട് താ. ഇല്ല. Ac ഇടാൻ പറ്റില്ല. എനിക്ക് തണുക്കുന്നു. അവൻ പിടിച്ചു വാങ്ങാൻ നോക്കി. അവൾ കൊടുത്തില്ല. അങ്ങോട്ടും ഇങ്ങോട്ടും പിടി വലിയായി. അവൾ അവനെ പിടിച്ചു തള്ളി. പിറകോട്ട് വീഴാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. അവൻ ബെഡിലേക്ക് വീണു അവന്റെ മേലെ അവളും. ഒരു നിമിഷം എന്താ സംഭവിച്ചെന്ന് തിരിയാതെ അവൾ നിന്നു. അവൾ അവനെ തല ഉയർത്തി നോക്കി. അവന്റെ കണ്ണും ആയി പരസ്പരം ഇടഞ്ഞു. അവന്റെ കണ്ണുകളിൽ എന്നോടുള്ള കുസൃതിയും പ്രണയവും മാത്രമേ കണ്ടിട്ടുള്ളു. ഇന്ന് ആ സ്ഥാനത്തു വെറുപ്പ് മാത്രമേ കാണുന്നുള്ളൂ. എങ്കിലും അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. അവനിൽ ലയിച്ചു പോകുന്നത് പോലെ. എണീറ്റു പോടീ.

പിടിച്ചു വെച്ചിട്ട് എണീക്കാൻ പറഞ്ഞ എങ്ങനെയാ എണീക്ക. എന്റെ കയ്യിൽ നിന്നും വിട്. വീഴുമ്പോൾ അറിയാതെ പിടിച്ചതായിരുന്നു . അവൻ കയ്യെടുത്തു. അവൾ എണീറ്റു. റിമോട്ട് ആ സമയം കൊണ്ട് അവന്റെ കയ്യിൽ എത്തിയിരുന്നു. പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോടീ. എനിക്ക് എസി ഇട്ടു തന്നെ കിടക്കണം. നാണക്കേട് കാരണം തോൽവി സമ്മതിച്ചു ഇറങ്ങി പോകാനും തോന്നുന്നില്ല. അവൾ നിലത്ത് വിരിച്ച ഷീറ്റ് എടുത്തു പുതച്ചു ഒരു മൂലയിൽ പോയി ഇരുന്നു. അവൾക്ക് വിറച്ചിട്ട് താടിയെല്ല് കൂട്ടിയിടിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും എന്നെ ഓടിക്കണം എന്ന് വെച്ചു ചെയ്യുകയാണ് തെണ്ടി. നാളെ കാണിച്ചു തരാം നിനക്ക്. അതിന് നാളേക്ക് ഞാൻ ഉണ്ടാവോ . ഈ പോക്ക് പോയാൽ തണുത്തു മരിക്കും. അവൾ അവൻ ഉറങ്ങുന്നുണ്ടോന്നും നോക്കി ഇരുന്നു. ഉറങ്ങിയെന്നു കണ്ടതും ഓഫ്‌ ചെയ്തു. അപ്പോഴേക്കും കയ്യും കാലുമെല്ലാം ഐസ് പോലെയായിരുന്നു. ***

അവൾ രാവിലെ എഴുന്നേറ്റു. നിസ്കരിച്ചു. നദീറിനെ നോക്കി. പുതപ്പൊക്കെ ചവിട്ടി താഴെ എത്തിയിരുന്നു. അതെടുത്തു അവനെ പുതച്ചു കൊടുത്തു.അവൾ അവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു. നിന്നെ ദേഷ്യം പിടിപ്പിക്കണം എന്ന് കരുതിയല്ല ഇവിടെ വന്നു കിടന്നത്.നീ അകലം പാലിക്കുന്നതിന് അനുസരിച്ചു ഞാനും അകന്നിരുന്നാൽ എന്നെന്നേക്കുമായി അകന്നു പോകേണ്ടി വരും. എനിക്ക് പറ്റില്ല ഇനി. നീയില്ലാതെ. ഇത്രയും നാൾ ഗതികേട് കൊണ്ടാ നിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചത്. അവൾ താഴേക്ക് പോയി. നാസിയായിരുന്നു വീട്ടു ജോലി മൊത്തം ചെയ്തിരുന്നത്. അവളുടെ കുറവ് ഇവരെ അറിയിക്കാതെ നോക്കേണ്ടത് ഇനി മുതൽ എന്റെ കടമയാണ്. ഇവർ എന്നെ അംഗീകരിച്ചില്ലെങ്കിലും ഞാൻ ഇവിടത്തെ മരുമകളാണ്. ഒരു ഉത്തരവാദിത്തം കൂടി തന്നിൽ നിറയുന്നത് അവൾ അറിഞ്ഞു. ഉമ്മ അടുക്കളയിൽ ഉണ്ട്.

അവളെ കണ്ടെങ്കിലും കാണാത്ത പോലെ നിന്നു. അവൾക്ക് മനസ്സിൽ ചെറിയ വേദന തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. അവൾ അവരെ നോക്കി പുഞ്ചിരിച്ചു. അവർ അടുക്കളയിൽ നിന്നും ഇറങ്ങി പോയി. നാസിയുടെ കൂടെ കൂടി വീട്ട് ജോലി ഒരു വകയൊക്കെ പഠിച്ചിരുന്നു. കുക്കിങ്ങും കുറച്ചൊക്കെ പഠിപ്പിച്ചിരുന്നു. ഇതുവരെ സ്വയം ഉണ്ടാക്കി നോക്കിയിട്ട് ഇല്ല. അവൾ പുറം ജോലി മൊത്തം ചെയ്തു .ഉമ്മനെയും സഹായിച്ചു അടുക്കളയിൽ തന്നെ നിന്നു. മിണ്ടിയില്ലെങ്കിലും എതിർത്തു ഒന്നും പറഞ്ഞില്ല. ഇത്രയും നാൾ മാമിയും നാസിയും ഉള്ളതോണ്ട് ഉമ്മ അങ്ങനെ വിഷമം അറിഞ്ഞിരുന്നില്ല. ഇപ്പോഴാണെങ്കിൽ കല്യാണം കഴിഞ്ഞതിന്റെ കുന്നോളം ജോലിയും ഉണ്ട്. അസീന പിന്നെ അടുക്കളയിൽ കയറലെ ഇല്ല. നദീർ എണീറ്റു വന്നു. അവൾ ചായ കൊണ്ട് കൊടുത്തെങ്കിലും കുടിച്ചില്ല. അവനത് വാഷ് ബേസിൽ ഒഴിച്ചു.

അവൾ പിന്നെ ഫുഡ്‌ കൊണ്ട് കൊടുക്കാനും ഒന്നും പോയില്ല.എന്നോടുള്ള വാശിക്ക് കഴിക്കാതെ പോകും. വെറുതെ പട്ടിണി കിടത്തണ്ടന്ന് കരുതി. അവൻ പുറത്തേക്ക് ഇറങ്ങി പോയി. എന്നാൽ ഓഫീസിൽ പോയിട്ടും ഇല്ല. അവൾ അന്വേഷിച്ചിരുന്നു. സാലിയുടെ കൂടെ ഉണ്ടാവും. *** അവൾക്ക് ശരിക്കും വട്ടു പിടിക്കാൻ തുടങ്ങി. മൂത്താപ്പ പുറത്ത് പോയി.ഉമ്മയാണെങ്കിൽ മിണ്ടുന്നുമില്ല. അസീനയാണേൽ മുന്നിൽ നിൽക്കുന്നു പോലും ഇല്ല. അവൾക്കെന്താ പറ്റിയെന്ന തിരിയത്തെ. വന്നപ്പോൾ മുതൽ എന്നെ എന്തോ ദേഷ്യത്തോടെയെ കണ്ടിട്ട് ഉള്ളൂ. ഇതുവരെ ആലോചിച്ചിട്ടും കാരണം തിരിഞ്ഞിട്ട് ഇല്ല. തല്ല് കൂടാനാണെങ്കിലും നദീർ ഉണ്ടായ മതിയായിരുന്നു. വൈകുന്നേരം ആവുമ്പോഴേക്കും അവൾ ഒരു തീരുമാനം എടുത്തിരുന്നു. മുടങ്ങിയ കോളേജ് പഠനം പൂർത്തിയാക്കണം. നദീറിനെ കാണാൻ വേണ്ടി മാത്രമാണ് ഈ നശിച്ച നാട്ടിലേക്ക് വന്നതും ഈ കോളേജ് തന്നെ തിരഞ്ഞെടുത്തതും. നദീറിനെയും റസിയയെയും ഒരുമിച്ചു കാണാൻ പറ്റാത്തൊണ്ടാണ് കോളേജ് നിർത്തിയത്.

ഇപ്പോഴത്തെ സിറ്റുവേഷനിൽ ഒരു മാറ്റം എനിക്കും വേണം. അവിടെയാകുമ്പോ ഫ്രണ്ട്സ് ഒക്കെയായി കുറച്ചെങ്കിലും മനസ്സ് റിലാക്സ് ആവും. *** നദീർ വരുന്നതിനു മുന്നേ അവൾ അവളുടെ പുതപ്പും തലയിണയും ഒക്കെ എടുത്തു റൂമിൽ കൊണ്ട് വെച്ചിരുന്നു. അവൾ ഒരു സ്വെറ്ററും കരുതിയിരുന്നു. പൊതുവെ നിലത്ത് കിടന്നു ശീലം ഇല്ല. അതിന്റെ കൂടെ എസിയുടെ തണുപ്പും കൂടിയപ്പോൾ ഉറക്കം തീരെ ശരിയാവുന്നുണ്ടായിരുന്നില്ല. ശരീരം മൊത്തം വേദനിക്കുന്ന പോലെ. അവൾ റൂമിലേക്ക്‌ വന്നെങ്കിലും നദീർ അവളെ നോക്കിയൊന്നും ഇല്ല. Ac ഫുൾ കൂളിലാണെന്ന് അവൾ ശ്രദ്ധിച്ചിരുന്നു. അവൾ സെക്ടറും ധരിച്ചു. വലിയ പുതപ്പും പുതച്ചു മൂടിപ്പുതച്ചു കിടന്നു. എന്നോടാ കളി അല്ല പിന്നെ. ഞാൻ ഇങ്ങനെ ഒരു സെറ്റപ്പിൽ വരുന്നു ഒരിക്കലും കരുതിയിട്ട് ഉണ്ടാവില്ല. അവൻ എണീറ്റു വന്നു അവളെ ഒന്ന് നോക്കി. അവൻ ഡ്രെസ്സ് അഴിക്കാൻ നോക്കി. അവൻ ട്രാക്ക് സ്യൂട്ടും ബനിയനും ആണ് ധരിച്ചിരുന്നത്. ബനിയൻ അഴിച്ചു വെക്കുന്നത് കണ്ടു അവളുടെ ഹൃദയം പെരുമ്പറ പോലെ ഇടിക്കാൻ തുടങ്ങി.

ഇവൻ ഇതെന്തിനുള്ള പ്ലാന റബ്ബേ. ഷർട്ട് എടുത്തിടടോ റൂമിൽ വേറെയും ആളുണ്ട്. എനിക്കിഷ്ടം ഉള്ളത് പോലെ ചെയ്യും. ഞാൻ ആരെയും റൂമിൽ വിളിച്ചു വരുത്തിയിട്ടില്ല. വലിഞ്ഞു കയറി വന്നവർക്ക് വേണമെങ്കിൽ ഇറങ്ങി പോകാം. അവൾ പിന്നെ ഒന്നും മിണ്ടിയില്ല. പാന്റും കൂടി അഴിക്കാൻ നോക്കുന്നത് കണ്ടു അവൾ തല വഴി പുതപ്പിട്ട് മൂടി. ഒരു ശബ്ദവും കേൾക്കാഞ്ഞു അവൾ കുറച്ചു കഴിഞ്ഞു പുതപ്പ് നീക്കി നോക്കി. റൂമിലെ ഫനും ac യും ഓഫ്‌ ചെയ്തു അവൻ കിടക്കുന്നു. തലക്ക് അടി കിട്ടിയ പോലെ അവൾ എണീറ്റിരുന്നു. തെണ്ടി ഇമ്മാതിരി പണി ചെയ്യുന്നു കരുതിയില്ല. അവൾ സെറ്ററും പുതപ്പും എല്ലാം വലിച്ചെറിഞ്ഞു. ഇന്നലെ തണുത്തു വിറച്ചു കിടന്നു. ഇന്ന് ചൂടെടുത്തു മരിക്കും. എസിയുടെ തണുപ്പ് പോയതും വിയർത്തു ഒലിക്കാൻ തുടങ്ങി. ഒന്ന് ഫാനെങ്കിലും ഇട്ട് പിശാചേ ഫാൻ വേണമെന്നുള്ളവർക്ക് വേറെ റൂമിൽ പോയി കിടക്കാം. അവൾക്ക് ശരീരത്തിന്റെ ചൂടും മനസ്സിൽ അവനോടുള്ള ദേഷ്യത്തിന്റെ ചൂട് കൊണ്ടും കത്തി എരിയുന്നത് പോലെ തോന്നി. അവൾ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുട്ടി ട്രൗസറും ഇട്ടു ഇറങ്ങിക്കോളും. അവന് എങ്ങനെയും കിടക്കാം. നമ്മളെ കാര്യം അങ്ങനാണോ. നീ ഇതിനൊക്കെ ഒരിക്കൽ അനുഭവിക്കും നോക്കിക്കോ. ഞാൻ സഹിച്ചു. നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ കിടക്കാൻ. ഇറങ്ങിപ്പൊടി ചിലക്കണ്ട്. ഇവിടെ തന്നെ കിടക്കും. നാളെ മുതൽ സുഗായി ഉറങ്ങുകയും ചെയ്യും. നോക്കിക്കോ. എന്നാ അതൊന്ന് കാണണല്ലോ. കാണിച്ചു തരാം. അവൾ ചവിട്ടി കുലുക്കി ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി. ഷവറിന്റെ കീഴിൽ പോയി നിന്നു. കുളിച്ചപ്പോ കുറച്ചു ആശ്വാസം തോന്നി. എങ്ങനെയെങ്കിലും നേരം വെളുത്ത മതിയാരുന്നു. ബാത്‌റൂമിൽ നിന്നും പുറത്ത് വന്ന അവൾക്ക് ചെറുവിരൽ മുതൽ നിറുകം തല വരെ പെരുത്ത് കയറി. Ac യും ഇട്ടു അവൻ സുഖ മായി കിടന്നു ഉറങ്ങുന്നു. അവൾ വായിൽ തോന്നിയ തെറിയെല്ലാം അവനെ വിളിച്ചു. ഒരു റെസ്പോണ്ട്സും അവന്റെ ഭാഗത്തു നിന്നും കണ്ടില്ല.

അവൾ അടങ്ങിയെന്ന് കണ്ടതും അവൻ ചെവിയിൽ നിന്നും പഞ്ഞി എടുത്തു ചാടി. പണ്ടൊരാൾ പഠിപ്പിച്ചു തന്നതാ. അപ്പൊ നാളെ നൈറ്റ്‌ സുഖമായി ഉറങ്ങാനുള്ള വഴി ആലോജിക്ക് കെട്ടോ. ബാഡ് നൈറ്റ്‌. അവൻ ഉറങ്ങുന്നതും നോക്കി. അവൾ കുറച്ചു സമയം നിന്നു. അവൾക്ക് ചിരിയും കരച്ചിലും ഒന്നിച്ചു വന്നു. എങ്ങനെയാ ഇവനെ ഒന്ന് മെരുക്കി എടുക്കുക റബ്ബേ. *** രാവിലെ രെജിസ്റ്റഡ് പോസ്റ്റ്‌ റജിലയുട പേരിൽ വന്നു . അവൾ അത് ഒപ്പിട്ടു വാങ്ങി. നദീറിന്റെ ഉപ്പയും ഉമ്മയും അവളെ നോക്കി. എന്താ മോളെ ഇത്. അവൾ ആ കവർ നദീറിന്റെ ഉമ്മാന്റെ കയ്യിൽ കൊടുത്തു. നദീറിന്റെ ജീവന് ഞാൻ കാരണം ഒന്നും പറ്റില്ല. രേഖാമൂലം ഉറപ്പിച്ചു പറയുന്നു.

ഇതിൽ കൂടുതൽ എനിക്ക് എന്താ ചെയ്യേണ്ടെന്ന് അറിയില്ല. അവനെ ആരും ഒന്നും ചെയ്യില്ല. അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു. നദീറിന്റെ ഉപ്പ ആ കവർ വാങ്ങി തുറന്നു നോക്കി. വായിച്ചു. അയാളുടെ കയ്യിൽ നിന്നും അത് താഴെ വീണു. എന്നോട് ഒരു വാക്ക് പറയാമായിരുന്നു നിനക്ക്. ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഞാൻ. അവൾ അതെടുത്തു അവരുടെ കയ്യിൽ തന്നെ കൊടുത്തു. എന്ത് ധൈര്യത്തില നീ ഇത് ചെയ്തത്. നദീറിന്റെ സുരക്ഷ നീ ചെയ്തു. നിന്റെ സുരക്ഷയോ? നദീറിന്റെ കൈകളിൽ ഞാൻ എന്നും സുരക്ഷിതയായിരിക്കും. അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ ആത്മ വിശ്വാസം ഉണ്ടായിരുന്നു. നദീർ എന്നെങ്കിലും നിന്നെ വേണ്ടെന്ന് വെച്ചാൽ...... അതാലോചിച്ചു നോക്കിയിട്ട് ഉണ്ടോ നീ. നദീറിനെക്കാൾ വലുതായി എനിക്ക് ഈ ലോകത്ത് വേറെ ഒന്നും ഇല്ല.എന്റെ കൂടെ അല്ലെങ്കിൽ പോലും........ അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി. അവൻ എവിടെയായാലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story