💘റജില 💘: ഭാഗം 31

rajila

രചന: സഫ്‌ന കണ്ണൂർ

സ്കൂളിൽ പോകുന്ന വഴിക്ക് ഒരു കള്ള് ഷാപ്പിന് മുന്നിലൂടെ പോകുമ്പോൾ ചിലപ്പോൾ ഇമ്മാതിരി തെറി വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ അവരെയും കടത്തി വെട്ടുമല്ലോ. അവന്റെ ചുണ്ടനക്കം നിന്നത് കണ്ടു ചെവിയിൽ നിന്നും കയ്യെടുത്തു. ഇങ്ങനെ ചീത്ത വിളിക്കാൻ മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ. ടീ കോപ്പേ മര്യാദക്ക് ac തിരിച്ചു ഇവിടെ ഫിറ്റ് ചെയ്തോണം. . അതിന് പകരം ആണ് കൂളർ. നിനക്ക് ചൂട് എടുക്കുന്നത് കൊണ്ടാണെങ്കിൽ ഇത് യൂസ് ചെയ്തോളൂ. എന്റെ റൂമിൽ എന്ത് വേണമെന്ന് ഞാൻ തീരുമാനിക്കും. ആരോട് ചോദിച്ചിട്ടടി അഴിച്ചു മാറ്റിയത്. Ac കേടായി. ഇനി നന്നാവില്ല പുതിയത് വാങ്ങണം എന്ന് നന്നാക്കാൻ വന്നവൻ പറഞ്ഞു.ഞാൻ അത് അവർക്ക് തന്നെ കൊടുത്തു. പതിലായി ഇത് വാങ്ങി. ഇന്നലെ വരെ വർക് ചെയ്ത ac പെട്ടന്ന് എങ്ങനെ കേടായി.

നിന്നോട് പറഞ്ഞിട്ട് ഇല്ലെടി എന്റെ റൂമിലെ ഒരു സാധനവും തൊട്ട് പോകരുതെന്ന്. പറയലോടു കൂടി അവളെ കൈ പിറകിലേക്ക് മടക്കി പിടിച്ചു. അവൾ പെട്ടന്ന് നിലവിളിച്ചു പോയി. ഉമ്മാ Ac എപ്പോ ഫിറ്റ് ചെയ്യും ഏതായാലും ഇപ്പൊ പറ്റില്ല. മണി പതിനൊന്നായി നാളെ ഞാൻ വരുമ്പോഴേക്കും ഇവിടെ ഉണ്ടായിരിക്കണം. സമ്മതിച്ചു. നീ കൈയിൽ നിന്നും വിട്. വേദനിക്കുന്നു. അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. നിന്നോടൊന്നും നേർക്ക് നേരെ പറഞ്ഞിട്ട് കാര്യം ഇല്ല. അവൻ അവളെ മറുകൈ കൊണ്ട് വയറിനു മുകളിലൂടെ കയ്യിട്ട് അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു. വേദന ക്കിടയിലും ശരീരം മുഴുവൻ കുളിരു കോരുന്നത് അവൾ അറിഞ്ഞു. അവൻ അവളുടെ ചുമലിൽ നെറ്റിവെച്ചു. നീയെന്താ കാണിക്കുന്നേ എന്നെ വിട് ഉപ്പ പുറത്ത് ഉണ്ട്.നിന്റെ ഒച്ച കേട്ടു വന്നതായിരിക്കും . ഞാൻ ഉപദ്രവിച്ചെന്നോ മറ്റോ പറഞ്ഞാൽ........

അതിൽ ഒരു ഭീഷണിയിടെ സ്വരം ഉള്ളത് പോലെ തോന്നി അവൾക്ക്. നിന്നെക്കാൾ അവർ അത് അറിയാതിരിക്കേണ്ടത് ഇപ്പൊ എന്റെ ആവിശ്യമാണ്.അവൾ മനസ്സിൽ ഓർത്തു. വാതിൽ അടച്ചിരുന്നില്ല അവൾക്ക് തള്ളി മാറ്റാനോ. ബഹളം വെക്കനോ ഒന്നും പറ്റിയില്ല. വേദന യാണെങ്കിൽ സഹിക്കാനും പറ്റുന്നില്ല. എങ്കിലും മുഖത്ത് എങ്ങനെയൊക്കെയോ ചിരി വരുത്തിച്ചു. അവൾക്ക് ഒരു ഐഡിയ തോന്നി. അവന്റെ രണ്ടു കാലിനു മുകളിലുമായി കയറി നിന്നു. അവൻ കൈ വിട്ടു. ചീത്ത വിളിക്കാൻ വന്നെങ്കിലും അവൻ അത് അടക്കിപിടിച്ചു. കാലെടുക്കെടി പിശാചേ. അവൻ മെല്ലെ പറഞ്ഞു നിനക്കും എനിക്കും എല്ലാം വേദന ഒരുപോലെയാണ് മനസ്സിലായോ. നിനക്ക് പിന്നെ കാണിച്ചു തന്നോളം. അവൻ പല്ല് കടിച്ചു പിടിച്ചു പറഞ്ഞു. അവൻ അവളെ പിടി വിട്ടു. ഉറക്ക് വരുന്നു വാ കിടക്കാം.ചിരിച്ചോണ്ട് അതും പറഞ്ഞു അവൻ പോയി കിടന്നു.

അവൾ വാതിൽ അടക്കാൻ ചെന്നു. നദീറിന്റെ ഉപ്പ തിരിച്ചു പോകുന്നത് കണ്ടു. അവൾക്ക് എന്തോ അവരെ ഓർത്ത് സങ്കടം തോന്നി. നദീർ എന്നെ സ്വീകരിച്ചില്ലെങ്കിലോ എന്ന പേടി നല്ലോണം ഉണ്ട് മൂപ്പർക്ക്. എന്റെ ഉപ്പ ശരിക്കും ഭാഗ്യം ചെയ്തവരാ ഇവരെ പോലെ ഉള്ള സുഹൃത്തിനെ കിട്ടിയതിൽ. ആ സ്നേഹത്തിന്റെ ഒരു പങ്കാണ് ഇപ്പൊ ഞാൻ അനുഭവിക്കുന്നതും. Ac യെ പോയുള്ളു. ഫാൻ ഓഫ്‌ ആകുന്നില്ലേ. Ac ഒഴിവാക്കിയ നീ അതിനുള്ള വഴിയും കണ്ടെത്തിയിട്ട് ഉണ്ടാകും. അത് ചിന്തിക്കാനുള്ള ബുദ്ധി എനിക്ക് ഉണ്ട്. കറക്ട്. ബാറ്ററി കൊണ്ട് യൂസ് ചെയ്യുന്ന ചെറിയ ഫാൻ ഉണ്ട്. അവൻ ഒന്നമർത്തി മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ നാളെ മുതൽ കോളേജിൽ പോവാന്ന് കരുതുവാ. ഏത് നരകത്തിലേക്ക് വേണമെങ്കിലും പോയിക്കോ. എനിക്കെന്താ. അല്ല നിന്റെ ഉദ്ദേശം എന്താ. ഇവിടെ തന്നെ കുറ്റിയടിക്കാനാണോ.

പിന്നല്ലാതെ. ഭാര്യ ഭർത്താവിന്റെ കൂടെ അല്ലെ താമസിക്കണ്ടേ. ഭാര്യ.... ആ വാക്ക് ഉച്ചരിക്കരുത് നീ. അത് പറയായുള്ള ഒരു യോഗ്യതയും നിനക്ക് ഇല്ല. നിന്നോട് അവർ പറഞ്ഞതൊന്നും സത്യം അല്ല. എനിക്ക് പറയാൻ ഉള്ളത് കൂടി കേട്ടുടെ. എനിക്ക് ഒന്നും ഇനി കേൾക്കണ്ട. അറിയേം വേണ്ട. നിനക്ക് ഒന്ന് എന്റെ ജീവിതത്തിൽ നിന്നും പോയി തരാമോ. നീ ചോദിക്കുന്ന കാശ് ഞാൻ തരാം. പണം ആണല്ലോ നിനക്ക് വേണ്ടതും. ഇവൻ പറയുന്ന ഓരോ വാക്കുകളും നെഞ്ചിൽ കത്തികുത്തിയിറക്കുന്നത് പോലെയാ തോന്നുന്നേ. അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു. അലാറം അടിയുന്ന ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയെ. അവൾ ഫോണെടുത്തു നോക്കി ഒരു മണി. ഇവൻ എന്താ വട്ടായോ. ഇപ്പൊ എവിടെക്കാ പോകണ്ടേ. എണീറ്റു അവനെ നോക്കി. നല്ല ഉറക്കം ആണ്. രണ്ടു മൂന്ന് ബെല്ല് അടിഞ്ഞു കട്ടായി. ഓരോ മണിക്കൂർ കൂടുമ്പോഴും അലാറം അടിഞ്ഞപ്പോഴാണ് ഇവൻ മനപ്പൂർവം ഉറക്കം കളയാൻ ഫോണിൽ സെറ്റാക്കി വെച്ചതാണെന്ന് മനസ്സിലായത്.

എങ്ങനെയെങ്കിലും എന്നെ റൂമിൽ നിന്നും ഓടിക്കണം ആ ഒരു ചിന്ത മാത്രമേ ഇവന് ഉള്ളൂ. ബോംബ് പൊട്ടിച്ചാലും അറിയാത്ത ഇവന് എന്തലറാം. ഫോൺ ലോക്ക് ആയത് കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല. അവന്റെ കിടപ്പ് കണ്ടപ്പോൾ ഒറ്റചവിട്ട് കൊടുക്കാനാ തോന്നിയെ. . പകലാണെങ്കിൽ വീട്ടിൽ അയൽവാസികളും ബന്ധുക്കളും ഒക്കെ എന്നെ കാണാൻ വരുന്ന തിരക്കായത് കൊണ്ട് ഒന്ന് കിടക്കാൻ പോലും പറ്റുന്നില്ല. രാത്രിയാണേൽ ഇവന്റെ ശല്യവും. ഇന്നും കൂടി ഉറങ്ങിയില്ലെങ്കിൽ എന്റെ കാര്യം പോക്കാ.ഇപ്പൊ തന്നെ തല പൊക്കാൻ പറ്റുന്നില്ല. നാളെ മുതൽ കോളേജിലേക്കും പോകണം. സഹികെട്ടു അവൾ സ്വന്തം റൂമിലേക്ക്‌ പോയി. ഈ റൂമിൽ നിന്നും പോയന്ന് കരുതി. തോറ്റുന്ന് അർത്ഥം ഇല്ല. അവനെ നോക്കി അതും പറഞ്ഞായിരുന്നു അവൾ പോയത്. അവൾ പോയതും അവൻ എഴുന്നേറ്റു. ഇപ്പൊ ഈ റൂമിൽ നിന്നും ഇറങ്ങിയില്ലേ. അത് പോലെ ഈ വീട്ടിൽ നിന്നും ഓടിക്കാനും എനിക്കറിയാം മോളെ. **** രാവിലെ എഴുന്നേറ്റു ജോലിയെല്ലാം ഒരുക്കി അവൾ കോളേജിലേക്ക് പോകാൻ ഒരുങ്ങി.

ഉമ്മ ഒന്നും മിണ്ടൽ ഇല്ലേലും പോട്ടെന്നു ചോദിച്ചു. മൂത്താപ്പ ഫുൾ സപ്പോർട്ട് തന്നിരുന്നു. ഇറങ്ങാൻ നേരം നദീറും പുറത്തേക്ക് പോകാൻ ഡ്രെസ്സ് മാറ്റി വന്നു. അവൾക്ക് നദീറിന്റെ ഉപ്പ കാറിന്റെ ചാവി കൊടുത്തു. അവൾ അതും വാങ്ങി ഇറങ്ങി പോകുമ്പോൾ നദീർ പറഞ്ഞു. വേണ്ട ഉപ്പ ഞാൻ ഡ്രോപ്പ് ചെയ്തോളാം. വൈകുന്നേരം കൂട്ടാനും പോയിക്കൊള്ളാം. എന്നാ അങ്ങനെയായിക്കോട്ടെ മോളെ. അവൾ കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന അവസ്ഥയിലായിരുന്നു. ഇവന് പെട്ടെന്ന് എന്തു പറ്റി.ഇനി എന്തെങ്കിലും ചതി ആയിരിക്കോ. അവൾ താക്കോൽ തിരിച്ചു കൊടുത്തു. അവന്റെ കാറിൽ കയറി. അവനെ നോക്കിയെങ്കിലും മുഖത്ത് പ്രതേകിച്ചു ഒരു ഭാവം കണ്ടില്ല. കുറച്ചു ദൂരം കഴിഞ്ഞു ഒരു ബസ് സ്റ്റോപ്പിൽ കാർ നിർത്തി. ഇറങ്ങ് കോളേജ് എത്തിയില്ലല്ലോ. ബസിൽ പോയാൽ മതി. നിന്നോട് കൊണ്ട് വിടാനൊന്നും പറഞ്ഞില്ലല്ലോ. ഇങ്ങോട്ട് വന്നു പറഞ്ഞതല്ലേ. എനിക്കൊന്നും വയ്യ ബസ്സിൽ പോകാൻ. എന്റെ ഉപ്പാന്റെ കാറിൽ കേറി സുഖമായി പോകാന്നു കരുതിയോ പൊന്നു മോൾ.കൊച്ചമ്മയാണെന്ന വിചാരം.

നിന്നെ കാണുന്നതേ എനിക്കിഷ്ടം അല്ല. എന്നിട്ട നിന്നെ ഡ്രോപ്പ് ചെയ്യുന്നത്. വേണെങ്കിൽ ബസിൽ പോയിക്കോ. അവൾ ദേഷ്യത്തോടെ അവനെ നോക്കി. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. ചിലരൊക്കെ ഇങ്ങോട്ട് തന്നെ നോക്കുന്നത് കണ്ടു മിണ്ടാതെ ഇറങ്ങി. വൈകുന്നേരം തിരിച്ചും ബസിൽ വന്ന മതി. എനിക്കറിയാം എങ്ങനെ വരണമെന്ന്.നീ പഠിപ്പിക്കേണ്ട. തിരിച്ചു വരാതിരുന്നൂടെ അവൾ മറുപടി പറയാതെ ബസ്റ്റോപ്പിലേക്ക് നടന്നു. വല്ലാത്തൊരു ജന്തു തന്നെ. ***** വൈകുന്നേരം ബസ്സിന് തന്നെ വന്നു. നദീർ വന്നില്ലേ നദീറിനു എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു. ഞാൻ അത് കൊണ്ട് ഓട്ടോ പിടിച്ചു വന്നു. ആദ്യായിട്ട മൂത്താപ്പയോട് കള്ളം പറയുന്നേ. ഇനി എന്തൊക്കെ പറയേണ്ടി വരുമെന്ന് ആർക്കറിയാം. കുറച്ചു കഴിഞ്ഞപ്പോൾ നദീർ പിറകെ വന്നു. നദീറിനെ വഴക്ക് പറയുന്നത് കേട്ടു. നിനക്ക് പറ്റില്ലെങ്കിൽ പറഞ്ഞു കൂടായിരുന്നോ. അവൾ കാറെടുത്ത പോയിരുന്നെങ്കിൽ ഇങ്ങനെ തനിച്ചു വരില്ലായിരുന്നു.

ഉത്തരവാദിത്തം എന്നൊന്ന് നിനക്ക് ഉണ്ടോ ഇവനെ ചീത്ത വിളിച്ചാൽ അതിന്റെ ദേഷ്യം കൂടി ഞാൻ അനുഭവിക്കേണ്ടിവരും. അവൾ വേഗം അവരുടെ അടുത്തേക്ക് പോയി. എന്നോട് പറഞ്ഞതാ കുറച്ചു വെയിറ്റ് ചെയ്യ്. ഞാൻ വരാന്. ഞാനാ കേൾക്കാതെ ബസ്സിന് കേറി വന്നത് സോറി. ഇനി മുതൽ കാറിൽ പോയ മതി. അവൾ തലയാട്ടി. നദീറിന്റെ മുഖം കടന്നൽ കുത്തിയ പോലെ കണ്ടു. ഉപ്പ ഉള്ളിലേക്ക് പോയതും നദീർ പറഞ്ഞു. എന്റെയോ ഉപ്പന്റെയോ കാർ തൊട്ട് പോയാൽ അപ്പൊ കാണിച്ചു തരാം ബാക്കി. എനിക്ക് ആരുടെയും കാർ വേണ്ടായേ . സർക്കാർ നമ്മളെപോലെയുള്ള പാവങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ബസ്സിറക്കിയിട്ടുണ്ട് ഞാൻ അതിൽ പോയിക്കൊള്ളാം. ഇതിന്റെ പേരിലൊരു തല്ല് വേണ്ട. ബസ്സിന് പോയാൽ നിനക്ക് നല്ലത്. പറഞ്ഞില്ലെന്നു വേണ്ട. **** കോളേജിലെ നോട്സ് എഴുതി കൊണ്ടിരിക്കുബോഴാ ഒരു ഷർട്ടും പാന്റും അവളെ നേർക്ക് വലിച്ചെറിഞ്ഞത് പോയി ഇസ്തിരി ഇട്ടു വെക്ക് എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് പെട്ടെന്ന് വേണം. ഗൗരവത്തിൽ കല്പ്പിച്ചു കൊണ്ട് അവൻ പോയി.

മര്യാദക്ക് പറഞ്ഞൂടെ അത്. വല്ലാത്തൊരു ചൂടൻ തന്നെ. അവൾ ഇസ്തിരിയിട്ടു കിടക്കയിൽ കൊണ്ട് വെച്ചു. അവൻ കുളിമുറിയിൽ കുളിക്കുന്ന ശബ്ദം കേട്ടു. വീണ്ടും എഴുതാൻ ഇരുന്നു. ബുക്സിലൊക്കെ വെള്ളം വീഴുന്ന കണ്ടു ഞെട്ടി പിടഞ്ഞു എണീറ്റു. തനിക്കു എന്താ വട്ടായോ.ദ്രോഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. ഫ്രെണ്ട്സിന്റെ നോട്ടസ് ഇത്. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. നിന്നോട് ഒന്ന് ഇസ്തിരിയിട്ടു വെക്കാൻ പറഞ്ഞതിന് നീ ചെയ്തതോ. അതിന് കുഴപ്പം ഇല്ലേ. അവന്റെ കയ്യിൽ ആ ഷർട്ട്‌ അവൾ കണ്ടു. ഇതല്ലേ ഞാൻ ഇസ്തിരി ഇട്ടു വെച്ചത്. ഇതിന് ഇപ്പൊ എന്താ കുഴപ്പം. അവനത് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. നോക്കെടി എന്താന്ന്. അവൾ ആ ഷർട്ട്‌ നിവർത്തി നോക്കി. ഷർട്ടിൽ മുഴുവൻ മഷി പടർന്നിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു. ഇസ്തിരി ഇടുമ്പോൾ പേന കൊണ്ട് പോയിട്ട് പോലും ഇല്ല.

നല്ല ഓർമയുണ്ട് അവിടെ വെക്കുമ്പോൾ ഷർട്ടിന് ഒരു കുഴപ്പവും ഇല്ല. ഇനി എന്നെ വഴക്ക് പറയാൻ ഇവൻ തന്നെ ആക്കിയതാണോ. ഇത് ചെയ്തത് നീ അല്ലേ. മനപ്പൂർവം എന്നെ വഴക്ക് പറയാൻ. എനിക്ക് വട്ടുണ്ടോ എന്റെ ഷർട്ട് നശിപ്പിക്കാൻ. നിന്നെ തല്ലണോന്ന് തോന്നിയാലും ഞാനത് ചെയ്യും. എന്ന് വെച്ചു എന്റെ മുതൽ ഞാൻ തന്നെ നശിപ്പിക്കില്ല. അതും ശരിയാ പിന്നെ ഇതാരാ ചെയ്തിനു. ഒന്നും അറിയാത്ത പോലെ നാടകം കളിക്കുന്നോടീ . ഒന്ന് തന്നാലുണ്ടല്ലോ അവൻ തല്ലാൻ കയ്യോങ്ങി. അവൾ പിറകോട്ട് മാറി നിന്നു. സത്യായിട്ടും എനിക്ക് ഇതിൽ പങ്കില്ല. എൻ്റെ നോട്ട് കണ്ടോ ഫ്രെണ്ട്സിനോട് ഞാനിനി എന്തു പറയും. നിന്റെ നോട്ട്...... എൻ്റെ പുതിയ ഷർട്ട അത്. എല്ലാം എടുത്തു അടുപ്പിൽ ഇട്ടു കത്തിക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട. അവൻ വേറൊരു ഷർട്ടും ഇട്ടു പോയി. ഞാൻ ഇസ്തിരി ഇട്ടു.......

അവന്റെ ദഹിപ്പിക്കുന്ന നോട്ടം കണ്ടു അവൾക്ക് ബാക്കി പുറത്തേക്ക് വന്നില്ല. എന്നാലും ഇതാരാ ചെയ്തേ. അവൻ തന്നെ ചെയ്തതാരിക്കും അല്ലാതെ ഇവിടെ കൊച്ചു കുട്ടികളൊന്നും ഇല്ലല്ലോ. എങ്ങനെയെങ്കിലും എന്നെ ഓടിക്കണമെന്നേ അവന് ഉള്ളൂ. രാത്രി വന്നപ്പോഴും മുഖത്തെ കലിപ്പ് മാറിയിട്ടില്ല. ഇന്ന് ഏത് റൂമിൽ കിടക്കണം. കുറച്ചു സമയം ആലോചിച്ചു അവന്റെ റൂമിലേക്ക്‌ തന്നെ പോയി. എനിക്ക് പറയാനുള്ളത് കേൾക്കാൻ ഇന്നെങ്കിലും കഴിയണേ. നല്ലോണം പ്രാർത്ഥിച്ചു തന്നെ റൂമിലേക്ക്‌ പോയി. അവൻ ഫോണും നോക്കി ബെഡിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. കണ്ടെങ്കിലും മൈന്റ് ചെയ്തില്ല. അവൾ കുളിക്കാൻ ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് പോയി. ഇവൾക്ക് കിട്ടിയതൊന്നും പോരേ. വീണ്ടും ഇവിടെ തന്നെ കിടക്കാനുള്ള പാടാണോ. ഇന്നത്തോടെ ഇതിന് അന്തിമതീരുമാനം ഉണ്ടാക്കിതരാം.

അവൾ ബാത്‌റൂമിൽ കേറാൻ നോക്കിയതും അവൻ കയറി. ഇറങ്ങുന്നുണ്ടോ നീ. എനിക്ക് കുളിക്കണം. ഞാനല്ലേ ആദ്യം വന്നത് . നീ നേരത്തെ കുളിച്ചതുമാ. ഇറങ്ങുന്നുണ്ടോ നീ. എന്റെ ബാത്റൂം എനിക്ക് കുളിക്കണംന്ന് തോന്നുമ്പോ ഞാൻ കുളിക്കും. ഞാനാ ഫസ്റ്റ് വന്നത്. ഞാൻ കുളിച്ചിട്ട് നീ കുളിച്ച മതി. അവൾ അവനെ തള്ളി മാറ്റി കയറി. ഞാൻ ഇറങ്ങിയിട്ട് നീ കുളിച്ചത് തന്നെ. ഒന്ന് കാണണമല്ലോ അത്. വേണ്ട നീ ലൈവ് ആയിട്ട് കണ്ടോ കുളിക്കുന്നെ. ഭർത്താവ് കണ്ടെന്നു വെച്ചു എനിക്ക് പ്രോബ്ലം ഒന്നും ഇല്ല. അത്ര ധൈര്യം ഉണ്ടോ നിനക്ക്. എന്നാ കാണണമല്ലോ. കണ്ടോളു ഇവൾ ശരിക്കും കുളിക്കോ ഇനി. ഇവൾക്ക് നാണം ഇല്ലെന്ന് കരുതി ഞാൻ അങ്ങനെയാണോ.

ഏതോ ഒരുത്തന്റെ ഭാര്യയാണിവൾ. ഇവൾ മറന്നാലും ഞാനത് മറക്കാൻ പാടില്ല. Ha പോവല്ലേ അവിടെ നിന്നൊന്നേ. അവൾ ബാത്ത് ടബ്ബിൽ പൈപ്പ് ഓൺ ആക്കാൻ പോയതും അവൻ അവളെ പിടിച്ചു പിറകോട്ട് തള്ളിയിട്ടു. വാഷ് ബേസിൽ അവളുടെ നെറ്റി തട്ടി . അവൾ വേദന കൊണ്ട് ഉറക്കെ നില വിളിച്ചുകൊണ്ട് താഴേക്ക് വീണു . അവൾക്ക് എവിടെയും പിടിക്കാൻ കഴിഞ്ഞില്ല. ബോധം പോകുന്നതിനു മുന്പേ അവൾ നെറ്റിയിൽ നിന്നും ബ്ലഡ്‌ ഒലിച്ചിറങ്ങുന്നത് അറിഞ്ഞു. നദീർ അവളുടെ അടുത്തേക്ക് ഓടി വന്നു തലക്ക് കൈ വെച്ചു അവളെ നോക്കി ഒരു നിമിഷം നിന്നു. വാതിൽക്കൽ ഉപ്പയും ഉമ്മയും വന്നു അവരെ രണ്ടാളെയും നോക്കി. എന്താടാ പറ്റിയെ അവൻ അവളെ എടുത്തു കിടക്കയിൽ കിടത്തി. ഇവൾക്കെന്താ പറ്റിയെ. ബ്ലഡ്‌ വരുന്നുണ്ടല്ലോ. എങ്ങനെയാ വീണത്. വഴുക്കി വീണതാ. നിലത്ത് സോപ്പ് ഉള്ളത് അവൾ കണ്ടില്ല. കരച്ചിൽ കേട്ട ഞാനും പോയി നോക്കിയത്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story