💘റജില 💘: ഭാഗം 32

rajila

രചന: സഫ്‌ന കണ്ണൂർ

നിനക്ക് ചാവാൻ എന്റെ ബാത്റൂമേ കിട്ടിയുള്ളോ. ചാവാനോ ആര് എന്തിന് എപ്പോ. ഇതൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല. കണ്ണുകൾക്ക് വല്ലാത്ത ഭാരം പോലെ ശരിക്കും തുറക്കാൻ പറ്റുന്നില്ല. തലയൊക്കെ പൊട്ടി പിളരുന്നത് പോലെ തോന്നുന്നു. അവളുടെ കണ്ണ് വീണ്ടും അടഞ്ഞു. നദീർ കവിളിൽ തട്ടി വിളിക്കുന്നത് അവൾ അറിഞ്ഞു. പക്ഷേ കണ്ണ് തുറക്കാൻ പറ്റുന്നില്ല. എഴുന്നേൽപ്പിക്കണ്ട. മരുന്നിന്റെ സെഡേഷന.കിടന്നോട്ടെ നല്ല ക്ഷീണം കാണും. നേഴ്സ് പറയുന്ന കേട്ട് അവൻ തലയാട്ടി. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. ഞാൻ ഇതെവിടെയാ. എനിക്ക് എന്താ പറ്റിയെ. ഹോസ്പിറ്റലിൽ ആണ് ഉള്ളതെന്നും ഡ്രിപ്പ് ഇട്ടിട്ടുണ്ട്. നെറ്റിയിൽ ബാൻഡേജും ഉണ്ട്. ഇത്രയും അവൾ മനസ്സിലാക്കി. നദീർ എന്നിട്ട് എവിടെ. അവളുടെ കാല് ഭാഗത്ത്‌ തല വെച്ചു കസേരയിൽ കിടന്നു ഉറങ്ങുന്നത് കണ്ടു. അവൾക് വിളിക്കാൻ തോന്നിയില്ല. എന്നാലും ഇവൻ എന്തിനാ എന്നെ തള്ളിയിട്ടത്. തമാശക്ക് ചെയ്തപ്പോൾ പറ്റിയതാരിക്കോ അതോ........

ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് നദീറിന്റെ ഫോൺ ബെല്ല് അടിഞ്ഞു. അവൻ എഴുന്നേൽക്കുന്നത് കണ്ടു. അവൾ കണ്ണടച്ചു. അവൻ എഴുന്നേറ്റു. ഗ്ളൂക്കോസ് ബോട്ടിൽ നോക്കി. അത് ശരി കഴിഞ്ഞോന്ന് നോക്കാൻ അലാറം വെച്ചു എണീറ്റതാന് . ബോട്ടിൽ കുറച്ചേ ഉള്ളൂ ഇനി. അവൻ അവളുടെ നെറ്റിയിലെ മുറിവിലൂടെ മെല്ലെ തലോടി. അവൾക്ക് ഇതുവരെ അവനോട് ഉണ്ടായിരുന്ന ദേഷ്യവും സംശയവും അലിഞ്ഞു ഇല്ലാതായി. അവൾ അറിയുന്നുണ്ടായിരുന്നു ആ തലോടലിലൂടെ അവന്റെ ഹൃദയത്തിൽ ഇപ്പോഴും ഞാനുണ്ടെന്ന്. അവൾ കണ്ണ് തുറന്നു. അവൻ കയ്യെടുത്തു. ചത്താലും സൗര്യം തരരുതെടി. എന്നെ കൊല്ലാൻ നോക്കിയിട്ട് ചാവാൻ നോക്കിനോ. മുഖം അടച്ചു ഒന്ന് തന്നാലുണ്ടല്ലോ . കൊല്ലാൻ നോക്കിന്ന്. പിടിച്ചു വലിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ മോർച്ചറിയിൽ കിടന്നെന്നെ. സത്യം പറയെടീ ആത്മഹത്യഭീഷണി ഉയർത്തി എന്നെ പേടിപ്പിക്കന്നു കരുതിയോ. അതോ ശരിക്കും ചാവാൻ തന്നെയാരുന്നോ ഉദ്ദേശം. നീ എന്തൊക്കെയാ പിച്ചും പേയും പറയുന്നേ. ഞാൻ കുളിക്കാൻ പോയപ്പോൾ നീ എന്നെ തള്ളിയിട്ടതല്ലേ.

എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ. നേഴ്സ് വന്നത് കണ്ടു. അവൻ മിണ്ടാതിരുന്നു. സ്മാർട്ട്‌ ആയല്ലോ. ബോധം വരാത്ത കണ്ടു ഭർത്താവ് കുറച്ചു പേടിച്ചു. അവൾ അവരെ നോക്കി ചിരിച്ചു. ഇവന് പേടിയോ. ചത്താൽ സമാധാനം ആണെന്ന് കരുതിക്കാണും. അവൾ മനസ്സിൽ പറഞ്ഞു. കുഴപ്പം ഒന്നും ഇല്ലല്ലോ. ഇനി പൊയ്ക്കൂടേ ഇനിയെങ്കിലും ഫുഡ്‌ ഒക്കെ കഴിക്കാൻ നോക്ക്. . കല്യാണം കഴിഞ്ഞു ദിവസം രണ്ടേ ആയുള്ളൂന്ന അറിയാം. നേരം വണ്ണം ഫുഡ്‌ കഴിക്കാതേം ഉറങാതേം ഇരുന്ന ഇത് പോലെ വീണ്ടും ഇവിടെ കിടക്കേണ്ടി വരും.പറഞ്ഞില്ലെന്നു വേണ്ട. അവരുടെ സംസാരത്തിൽ എന്തോ അർത്ഥം വെച്ചു പറഞ്ഞത് പോലെ തോന്നി. അപ്പൊ അതാണ്‌ ഡ്രിപ്പ് ഇട്ടിന്. അവര് പറഞ്ഞതും ശരിയാണ്. സമാധാനം ആയി ഉറങ്ങിയിട്ടും ഫുഡ്‌ കഴിച്ചിട്ടും ദിവസം കുറെയായി. അവളെ സംസാരം കേൾക്കുമ്പോൾ ഒന്നും അറിയാത്ത പോലെ ഡ്രാമ കളിക്കുന്നതാണോ. വീട്ടിൽ എത്തട്ടെ തെളിവ് സഹിതം ചോദിക്കാം. അപ്പൊ അറിയാല്ലോ. വീട്ടിൽ എത്തുന്ന വരെ അവൻ ഒന്നും മിണ്ടിയില്ല. അവളൊന്നും ചോദിച്ചുമില്ല. നദീറിന്റെ ഉപ്പയും ഉമ്മയും ഇറങ്ങിയപാടെ ഓടി വന്നു.

ഉപ്പ കൂടെ വന്നിരുന്നു.കുഴപ്പം ഒന്നും ഇല്ലന്ന് കണ്ടപ്പോൾ നിർബന്ധിച്ചു ഇങ്ങോട്ട് പറഞ്ഞു വിട്ടതാണ്. നോക്കി നടക്കണ്ടേ മോളെ.അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ഉമ്മാന്റെ മുഖത്തുള്ള പരിഭ്രമം കണ്ടു അവൾക്ക് സന്തോഷം ആണ് തോന്നിയത്. ഇങ്ങനെയെങ്കിലും ഒന്ന് മിണ്ടിയല്ലോ അവൾ നടക്കുമ്പോൾ വേച്ചു പോയി. ശരീരം മൊത്തം വേദനിക്കുന്നുണ്ടായിരുന്നു. നടക്കാൻ വയ്യേ. ഉപ്പ അവളെ പിടിച്ചു. ടാ നദീറെ ഇവളെ കൈ പിടിച്ചു റൂമിൽ കൊണ്ടാക്ക്. ഉപ്പ പറഞ്ഞത് കൊണ്ട് അനുസരിക്കാതിരിക്കാനും പറ്റില്ലല്ലോ. അവൻ മനസ്സില്ലാമനസ്സോടെ അവളെ കൈ പിടിച്ചു. ആ ഇഷ്ടക്കേട് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു ഉപ്പയും ഉമ്മയും അകത്തേക്ക് പോയതും അവൾ തീരെ വയ്യാത്ത പോലെ അവിടെ നിന്നു. എന്നെ തള്ളിയിട്ടു ഈ അവസ്ഥയിൽ ആക്കിയതും പോര. എന്നിട്ട് കൈ പിടിക്കാൻ പറഞ്ഞപ്പോൾ ഇഷ്ടക്കേടും കാണിച്ചു തരാം നിനക്ക്.

അവൻ എന്താന്നുള്ള അർത്ഥത്തിൽ അവളെ നോക്കി. നടക്കാൻ വയ്യ. അതിനു ഞാൻ എന്തു വേണം. അവൾ ഒന്നും മിണ്ടാതെ നിലതിരിക്കാൻ നോക്കി നാശം പിടിക്കാൻ അവൻ മുറു മുറുതോണ്ട അവളെ എടുത്തു അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൈയെടുക്ക് അവൾ കുറച്ചുകൂടി മുറുക്കി പിടിച്ചു. ഉപ്പയുണ്ടായി പോയി അല്ലേൽ നിലത്തിട്ടേനെ അതല്ലേ ധൈര്യത്തിൽ ഞാൻ പിടിച്ചത്. അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി . അവനാളാകെ മാറി. മുഖമൊക്കെ വല്ലതിരിക്കുന്നു .ആദ്യത്തെ പോലെ ഉണർവ്വും ഉത്സാഹവും ഒന്നുമില്ല മുഖത്ത് .കണ്ണുകളിലെ തെളിച്ചം പോലും പോയി .ഇതിനൊക്കെ കാരണക്കാരി താനാണല്ലോന്ന് ഓർത്തതും അവൾക്ക് നെഞ്ച് നീറുന്ന പോലെ തോന്നി . അവൻ അവളെ കിടക്കയിൽ കിടത്തി. ഇനി പറയെടീ എന്തിനാ ഇങ്ങനെ ചെയ്തത്. നടക്കാൻ വയ്യാത്തോണ്ടാ സത്യം.

കോപ്പ്. ആക്കല്ലേ.ആത്മഹത്യക്ക് ശ്രമിച്ചാൽ നിന്നോട് സഹതാപം തോന്നി മാപ്പ് തരുന്ന് കരുതിയോ. ഈ ജന്മത്തിൽ നിനക്ക് ഞാൻ മാപ്പ് തരില്ല. നീ പറയുന്നത് എനിക്ക് മനസ്സിലാവണ്ടേ ആര് ആത്മഹത്യക്ക് ശ്രമിച്ചുന്ന. അവൻ അവളെ കയ്യും പിടിച്ചു വലിച്ചു ബാത്‌റൂമിലേക്ക് പോയി. ബാത്ത്ടബ്ബിലേക്ക് കൈ ചൂണ്ടി. അവൾ ആ കാഴ്ച കണ്ടതും ഞെട്ടി തരിച്ചു.ഹീറ്ററിന്റ വയർ ബാത്ത് ടബ്ബിലേക്ക് ഇട്ടിന്. കറൻറ് ഓണിലാണ് .ഇവൻ പിടിച്ചു വലിച്ചില്ലായിരുന്നെങ്കിൽ ഇവൻ പറഞ്ഞത് പോലെ ഇപ്പൊ മോർച്ചറിയിൽ കിടന്നേനെ. ആരാ ഇത് ചെയ്തത്. എന്നോട് ആർക്കാ ഇത്രയും ദേഷ്യം. ദേഷ്യം പിടിപ്പിക്കരുത് സ്വയം ചെയ്തിട്ട് ഇവിടെ ഉള്ളവരുടെ മേലെ ഇടുന്നോ. റബ്ബാണെ സത്യം ഞാൻ അല്ല ഇത് ചെയ്തത്. നിന്റെ കള്ള സത്യം ഞാൻ വിശ്വസിക്കാൻ പോവല്ലേ അതിന്. ഒന്ന് പോടീ .അവൻ പോയി കിടന്നു. അവൾ നിലത്ത് ഷീറ്റ് വിരിച്ചു കിടന്നിട്ടും അവൻ കണ്ടഭാവം നടിച്ചില്ല.

അവൾക്ക് കിടന്നിട്ടും ഉറക്കം വന്നില്ല. മനപ്പൂർവം ആണ് അത് ചെയ്തതെന്ന് വ്യക്തമാണ്. ഞാൻ തന്നെ ആയിരിക്കും ഉന്നം. എന്റെ മരണം ആഗ്രഹിക്കുന്ന ഒരാൾ ഇവിടുണ്ട് ആരായിരിക്കും അത്. ഇത് രണ്ടാമത്തെ പ്രാവശ്യം ആണ്. അന്ന് സ്റ്റെപ്പിൽ നിന്നും വീഴാൻ നോക്കിയതും മനപ്പൂർവം ഓയിൽ ഒഴിച്ചതാണ്. അന്നത് കാര്യാക്കി എടുത്തില്ല. നദീറിന്റെ ഉപ്പനെയും ഉമ്മനെയും ആണോ ഞാൻ സംശയിക്കേണ്ടത് . അത് ആലോചിക്കാൻ കൂടി വയ്യ. ഇനിയും എന്നെ പരീക്ഷിക്കല്ലേ അല്ലാഹ്. പിന്നെയുള്ളത് അസീനയാണ്. അതിനാണ് സാധ്യത കൂടുതൽ. എന്നെ വന്നപ്പോൾ മുതൽ അവൾക്ക് ഇഷ്ടമല്ല. തെളിവ് ഇല്ലാതെ അവളോട്‌ ചോദിക്കാനും പറ്റില്ല. അവൾക്ക് ഉറക്കം വന്നില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. **** ചായ കുടിക്കാൻ നദീർ ഡൈനിങ് ടേബിളിൽ വന്നപ്പോൾ ഉപ്പ അവളെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയാണ്. മക്കളെ പോലും ഇങ്ങനെ തീറ്റിച്ചിട്ട് ഉണ്ടാവില്ല. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ വീണതായിരുന്നില്ല പ്രശ്നം. ബോഡി വീക്കാണ്.

ഫുഡ്‌ ഒന്നും കഴിക്കൽ ഇല്ലെന്ന ഡോക്ടർ പറഞ്ഞെ. അതാണ്‌ ഈ കോപ്രായം . ഇതിനു മാത്രം എന്തു കൈ വിഷ ഇവൾ ഇവർക്ക് കൊടുത്തത്. നദീറിനെ നിർബന്ധപൂർവ്വം അവൾ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു . ഓഫീസിൽ പോയാലെങ്കിലും അവൻ ഒരു മാറ്റം ഉണ്ടായാലോ. കോലം കാണാൻ പറ്റുന്നില്ല. രാവിലെ മുതൽ അസീനയെ തന്നെ നോക്കി ഇരിക്കുകയാരുന്നു .അവളുടെ മുഖത്ത് തന്നെ കാണുമ്പോൾ തന്നെ ഒരു ടെൻഷൻ അവൾ ശ്രദ്ധിച്ചു. അതിൽ നിന്ന് തന്നെ അസീനയാ ഇതിനു പിന്നിൽ എന്ന് അവൾ ഉറപ്പിച്ചു. അസീന ഒന്ന് നിന്നെ. അവൾ തിരിഞ്ഞു നോക്കിയില്ല. നിന്നോട് ഞാനെന്തു ദ്രോഹ ചെയ്തേ. എന്തിനാ എന്നെ ഒരു ശത്രുവായി കാണുന്നെ അവൾ ആദ്യം നിന്ന് പരുങ്ങി. ഞാനെന്തു ചെയ്‌തെന്ന എനിക്ക് ഒന്നും അറിയില്ല. എല്ലാം അറിഞ്ഞിട്ടു തന്നെയാ ചോദിക്കുന്നെ കള്ളം പറയണ്ട. സത്യം പറയില്ലെങ്കിൽ ഞാൻ ഇവിടെ എല്ലാവരോടും പറയും

നീയാ എന്നെ കൊല്ലാൻ ശ്രമിച്ചെന്ന് . ഇപ്പൊ എനിക്ക് മാത്രേ അറിയൂ നീയാ ഇതിന്റെ പിന്നിലെന്ന് അവളുടെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു. എന്നാ പോയി പറയ്. എനിക്കും പറയാനുണ്ട്. നദീറും നീയും അവരുടെ മുന്നിൽ നാടകം കളിക്കുകയാണെന്ന് . നദീറിന് ഈ വിവാഹത്തിന് സമ്മതം അല്ലെന്നും. നീ ആരാണെന്നുള്ള സത്യവും. നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം. കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ ഞാൻ എല്ലാം കേട്ടിരുന്നു. അതിൽ വലിയ കാര്യമില്ലെന്ന ഭാവത്തിൽ റജില അവളെ നോക്കി. അല്ലെങ്കിൽ ഇതിന്റെ പേരും പറഞ്ഞു ഭീഷണി പെടുത്തിയാലോ. അതും ഇതും ആയി എന്താ ബന്ധം. നീ നദീറിന്റെ ജീവിതത്തിൽ നിന്നും പോകണം. അതിനു വേണ്ടി തന്നെയാ ചെയ്തത്. നിനക്കെന്താ വട്ടുണ്ടോ. നീ എന്തൊക്കെയാ പറയുന്നേ. നദീർ എന്റെ ഭർത്താവാണ്. ആ വട്ടു തന്നെയാ എനിക്ക്. എന്റെ ജീവിതത്തിലേക്ക് പിശാചിന്റെ രൂപത്തിൽ കയറി വന്നത് നീയാ . അവളുടെ കണ്ണിൽ പകയുടെ കനലെരിയുന്നത് അവൾ കണ്ടു ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story