💘റജില 💘: ഭാഗം 33

rajila

രചന: സഫ്‌ന കണ്ണൂർ

ചോദിച്ചത് വല്ല ചക്കയോ മാങ്ങയോ ആയിരുന്നെങ്കിൽ ആലോചിക്കുകയും കൂടി ചെയ്യാതെ തരുമായിരുന്നു.ഭർത്താവിനെ വിട്ട് തരണമെന്ന് പറഞ്ഞ നടക്കുന്ന കാര്യം വല്ലതും ആണോ. കുറച്ചു കൂടി പോയില്ലേ ചോദിച്ചത് അവൻ എന്റേതാണ്. ഓർമ വെച്ചപ്പോൾ മുതൽ മനസ്സിൽ കേറിയതാ. നീ വന്നില്ലായിരുന്നെങ്കിൽ അവൻ എന്നെ സ്വീകരിച്ചേനെ നിന്റെ തെറ്റിധാരണയാ അത്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ബാംഗ്ലൂർ സെറ്റിൽ ആയ ഞാൻ ഇവിടെ എത്തിയതും അവനെ കണ്ടതും. എന്റെ സജുനെ അവൻ... അവൾ പെട്ടെന്ന് നിർത്തി . അസീന കഴിഞ്ഞതെല്ലാം കഴിഞ്ഞു. നദീർ ഇപ്പൊ എന്റെ ഭർത്താവാണ്. നീയെല്ലാം മറക്കണം. മറന്നേ പറ്റു. അവൻ നിന്നെ ഭാര്യയായി ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. ഞങ്ങൾ തമ്മിൽ ചെറിയൊരു സൗന്ദര്യപ്പിണക്കം അത്രെ ഉള്ളൂ.

അത് മാറ്റാനും എനിക്കറിയാം. അതിന് ഞാൻ സമ്മതിച്ചാലല്ലേ. നിനക്ക് ഒരിക്കലും അവനെ കിട്ടില്ല. ഞാൻ ഇല്ലാണ്ടായാൽ നിനക്ക് അവനെ കിട്ടോ കിട്ടും. നീ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയ മതി. അവന് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും എന്തിനാ ശല്യമായി നിക്കുന്നെ പൊയ്ക്കൂടേ ഒന്ന്. മാന്യമായ രീതിയിലാ ഞാനിത്രയും സമയം സംസാരിച്ചത്. ഇനി അതുണ്ടാകണമെന്നില്ല. നദീർ ഇപ്പൊ എന്റെ ഭർത്താവാണ്. നീയാ സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്ക്. ഇനി എന്റെ വഴിയിൽ ഒരു തടസ്സമായി വരാൻ പാടില്ല. പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാൻ നോക്ക്. അതാണ്‌ നിനക്ക് നല്ലത്. നദീറിനെ എനിക്ക് തന്നെ കിട്ടും. എന്താ വേണ്ടതെന്ന് എനിക്കറിയാം. നിന്റെ ഭർത്താവ് ബിസിനസ് ആവിശ്യത്തിന് എവിടെയോ പോയിരിക്കുകയല്ലേ. അവൻ വരട്ടെ. വരുന്നത് വരെയല്ലേ ഇവിടത്തെ പൊറുതി ഉള്ളൂ. അസീന അതും പറഞ്ഞു പോയി. കുറച്ചു സമയം വേണ്ടി വന്നു അവൾക്ക് ഞെട്ടലിൽ നിന്നും പുറത്തു വരാൻ. ഇവൾക്ക് എങ്ങനെയാ ഇതൊക്കെ അറിയുക ആരായിരിക്കും പറഞ്ഞു കൊടുത്തത്.

വീണ്ടും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയാണല്ലോ. ഇവളെ എങ്ങനെയാ ഒന്ന് പറഞ്ഞു മനസിലാക്കുക. നദീറിനെ ഇനിയാർക്കും വിട്ട് കൊടുക്കില്ല. ആവില്ല എനിക്കതനു. ** നദീറിനെ ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും പോയന്ന് അല്ലാതെ ഒരു മാറ്റവും അവനുണ്ടായില്ല. എന്നോടുള്ള ദേഷ്യം കൂടി അവിടെയുള്ള പാവങ്ങളുടെ മെക്കിട്ട് അവൻ തീർത്തു. ഇങ്ങനെ ആയാൽ എന്താ അവസ്ഥ. ആന്റിയാണേൽ നദീറിനെ കാണണമെന്നും പറഞ്ഞു ഒരേ ബഹളം. അതും പറഞ്ഞു അങ്കിൾ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവനോടാണെൽ പറയാൻ തന്നെ പേടിയാവുന്നു.. ഒരുപക്ഷേ അവിടത്തെ ചുറ്റുപാടുകളും എന്റെ വീടും ഒക്കെ കാണുമ്പോൾ ഇവന് എന്നോട് ഉള്ള മനോഭാവം മാറിയാലോ. ദേഷ്യം കുറഞ്ഞു എന്നോട് സംസാരിക്കാൻ താല്പര്യം കാട്ടും എന്ന ചിന്തയും ഇല്ലാതില്ല. അവന്റെ ഉപ്പ വഴിയേ ബാംഗ്ലൂർ യാത്ര നടക്കു. അതിനുള്ള വഴി കാണണം. സഹതാപം കൊണ്ടോ എന്നറിയില്ല അന്ന് കിടന്നുറമ്പോൾ അവൻ ഒന്നും ചെയ്തില്ല. നിലത്താണെലും സുഖമായി കിടന്നുറങ്ങി. *****

കല്യാണം കഴിഞ്ഞിട്ട് ഇത്രേം ദിവസം ആയിട്ടും നിങ്ങൾ എവിടെയും പോയില്ലല്ലോ. ഹണിമൂൺ ഒന്നും പോകുന്നില്ലേ. ആലോചിക്കുന്നുണ്ട്. ഇവൾക്ക് ഇങ്ങനെയൊക്കെ ആയോണ്ടാ. നീട്ടി വെച്ചത്. ഒരു ലോങ്ങ്‌ ടൂർ പോകാൻ പ്ലാനുണ്ട്. മൂത്താപ്പ ചോദിച്ചതും നദീർ പറഞ്ഞ മറുപടി കേട്ട് ഞാൻ വായും തുറന്നു നിന്ന പടി നിന്നു. എന്തു തള്ളാ ഇത്. എന്നാൽ ബാംഗ്ലൂർക്ക് തന്നെ ആയിക്കോട്ടെ ആദ്യം. ഇവളെ വീട്ടിലും പോയില്ലല്ലോ. വിരുന്നിനു എപ്പോഴാ വരികഎന്നും ചോദിച്ചു ഇവളെ അങ്കിൾ ഒരുപാട് പ്രാവിശ്യം വിളിച്ചു. അതിന് അവൻ ഒന്നും മിണ്ടിയില്ല. അവളിൽ ഒരു നിരാശയുണർത്തി നീയെന്താ ഒന്നും പറയാത്തത്. രണ്ടു ദിവസം കഴിയട്ടെ എന്നിട്ട് പോകാം. ഓഫീസിൽ കുറച്ചു വർക് ഉണ്ട്. നുണയൻ. ഓഫീസിലെ ഒരു ഫയലും നോക്കൽ ഇല്ല. വെറുതെ പോയി വരുന്നേ ഉള്ളൂ. മേനേജർ ആണ് ഇപ്പൊ ഇവന്റെ പണിയും കൂടി നോക്കുന്നെ എന്തെങ്കിലും ചോദിച്ചാൽ എന്നെ പറഞ്ഞു വിട്ടേക്ക് എന്ന ഡയലോഗും ഇവന്റെ ചൂടൻ സ്വഭാവം പേടിച്ചിട്ടു ആരും ഒന്നും ചോദിക്കൽ പോലും ഇല്ല. അതൊന്നും ഇവിടെ പറയാനും പറ്റില്ലല്ലോ.

ഏതായാലും ഇവൻ നല്ല പിള്ള ചമയല്ലേ. ഒരു പണി കൊടുത്താലോ.ഏറ്റാൽ അസീനയുടെ മുന്നിൽ വിജയിക്കുകയും ചെയ്യാം. ഞങ്ങൾ ബീച്ചിൽ പോകാൻ നോക്കുകയാരുന്നു. എല്ലാർക്കും കൂടി പോയാലോ. കുറെയായില്ലേ ഫാമിലി ടൂർ പോയിട്ട്. ഞങ്ങളെ വിട്ടേക്ക് മോളേ. നിങ്ങൾ പോയാ മതി. നദീറിന്റെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കണ്ടു. എന്നാലും എതിർത്തു ഒന്നും പറഞ്ഞില്ല. അതന്നെ ആശ്വാസം. നദീർ റൂമിലേക്ക്‌ പോയി. അവളെ വിളിക്കുന്ന കേട്ടപ്പോൾ തന്നെ ഹാർട്ട് ഇടിച്ചു ഇപ്പൊ പൊട്ടിത്തെറിക്കും എന്നു തോന്നി. അവൾ പേടിയോടെ ആണെങ്കിലും റൂമിലേക്ക്‌ പോയി. വേണ്ടായിരുന്നു അസീനയുടെ മുന്നിൽ ആളാകാൻ പറഞ്ഞതാ.ഇതിന്റെ പേരിൽ ഇനി എന്തൊക്കെ അനുഭവിക്കണം. അവൾ റൂമിൽ കേറിയതും അവൻ വാതിൽ അടച്ചു. ആരോട് ചോദിച്ചിട്ടടി അങ്ങനെ പറഞ്ഞത്. ഞാൻ ചുമ്മാ.....

.പോകണോന്ന് ഇല്ല വെറുതെ പറഞ്ഞതാ. അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾക് പേടിച്ചിട്ടു ഉള്ളിൽ വിറക്കുന്നുണ്ടായിരുന്നു. അവളുടെ കൈ പിടിച്ചു പിറകോട്ടു തിരിച്ചു. ഇനി പറയോ. നീ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നെ. എന്റെ കയ്യിൽ നിന്നും വിട് പ്ലീസ്. കണ്ടാമൃഗത്തിന്റെ തൊലികട്ടിയാ. പറയുന്നത് എന്തെങ്കിലും ഏൽക്കണ്ടേ. ഇതന്നെ നല്ലത്. സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോയിക്കോ. ആരെങ്കിലും തടഞ്ഞോ നിന്നെ. ഇവിടെ നിന്നും ഇറങ്ങി പോകാനാ ഇങ്ങനെ ചെയ്യുന്നതെങ്കിൽ എന്തു വേണമെങ്കിലും ആയിക്കോ. എന്നെ കൊന്നാലും ഞാൻ ഇവിടെ നിന്നും പോകില്ല. ഈ ജന്മം ഞാൻ നിന്നെ സ്നേഹിക്കണം എന്നത് മുൻപേ എഴുതി വെച്ചതാണ്.. അകലും തോറും കാന്തം പോലെ നീ തന്നെയാ നിന്നിലേക്ക്‌ എന്നെ വീണ്ടും അടുപ്പിച്ചത് .ഇപ്പൊ നീയെന്നു വെച്ചാൽ എനിക്ക് ജീവനാണ്. നീയില്ലാതെ പറ്റില്ല എനിക്ക്. നിന്നെ വിട്ട് എവിടേക്കും ഞാൻ പോവുകയും ഇല്ല. എങ്ങനെയാ ഇതൊക്കെ അവന്റെ മുഖത്ത് നോക്കി പറയാൻ പറ്റിയെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.

അവന്റെ കയ്യിലുള്ള പിടിത്തം അയഞ്ഞു വരുന്നത് അവൾ അറിഞ്ഞു. അവൻ റൂമിൽ നിന്നും ഇറങ്ങി പോയി. അവളെ കൈയിൽ അവന്റെ അഞ്ചു വിരൽ പതിഞ്ഞു കിടന്നിരുന്നു. അവളെ കണ്ണിൽ കണ്ണുനീർ തുള്ളികൾ ഊറിക്കൂടിയിരുന്നു. അവൾ അവിടെ തന്നെ നിന്നു.കുറച്ചു കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വന്നു. ഉപ്പ പോകുന്നില്ലെന്ന് ചോദിച്ചു. ഇനി പോകാതിരിക്കാൻ പറ്റില്ല. വേഗം റെഡിയായി താഴേക്കു വാ. അവളെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു അവൻ പോയി. അവൾക്ക് സന്തോഷം കൊണ്ട് തുള്ളിചാടണമെന്ന് തോന്നി. കൈ വേദനിച്ചെങ്കിലും വന്നല്ലോ. അവൾ ഇറങ്ങി വരുന്നത് കണ്ടു അവൻ ഒരു നിമിഷം കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുമായി ഇടഞ്ഞപ്പോൾ അവൻ നോട്ടം മാറ്റി.

അവൾ കണ്ടിരുന്നു അവന്റെ നോട്ടം. കഷ്ടപ്പെട്ട് അണിഞ്ഞൊരുങ്ങിയത് വെറുതെ ആയില്ല. അവനിഷ്ടപ്പെട്ട റെഡ് കളറിലുള്ള ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു. അസീനയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട അവൾ കാറിൽ കയറിയത്. അസീനയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. പക്ഷേ ബീച്ചിൽ എത്തുന്നവരെ ഒന്നും മിണ്ടിയില്ല.അവൾ അങ്ങോട്ട്‌ ഒന്നും മിണ്ടിയതും ഇല്ല. ഇറങ്ങുമ്പോൾ തന്നെ സാലി കാറിനടുത്തേക്ക് വേഗം വന്നു. എന്താ അത്യാവശ്യം ആയി വരാൻ പറഞ്ഞേ. ഇവൾക്ക് കടൽ കാണണമെന്ന് ഒരാഗ്രഹം. ഇളകുട്ടിയല്ലേ കരയിക്കണ്ടെന്ന തോന്നി. കൂട്ടിട്ട് വന്നു. എനിക്ക് ഒരു കൂട്ട് വേണ്ടേ അതിനാ നീ കടലും കണ്ടു തിരമാലയും എണ്ണിത്തീർന്നാൽ വിളിച്ചാൽ മതി അപ്പൊ വരാം. സാലിയെയും കൂട്ടി അവൻ പോയി. എന്ന പിന്നെ വരണ്ട ആവിശ്യം ഉണ്ടാരുന്നോ പിശാചിന്. വീട്ടിൽ തന്നെ ഇരുന്ന മതിയാരുന്നു ഇതിലും ഭേദം. കെട്ടിയൊരുങ്ങിയത് മിച്ചം. അവൾക്ക് ദേഷ്യം വന്നു.

പിന്നെന്തിനാടാ നീ അവളെ കൂട്ടി വന്നത്. ഉപ്പ പോകുന്നില്ലെന്ന് ചോദിച്ചു അവിടെ നിക്കാൻ വിടണ്ടേ. അത് കൊണ്ട് വന്നതാ. നിനക്ക് അവളോട്‌ ഇപ്പൊ സാലി പ്ലീസ് ഇക്കാര്യം ഇനി സംസാരികണ്ടെന്ന് പറഞ്ഞതാ ഞാൻ. പറയാതെ പിന്നെ. ഇങ്ങനെ തന്നെ ജീവിക്കാൻ ആണോ തീരുമാനം. അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു. അവൾ ആ കടൽത്തീരത് ഒരിടത്തു ഇരുന്നു. കുറച്ചു ദൂരെയായി നദീറിനെയും സാലിയെയും അവൾ കണ്ടു. അവളുടെ അടുത്തായി രണ്ടു മൂന്ന് പേർ വന്നിരുന്നു. അവൾ അവിടെ നിന്നും എണീറ്റു. അങ്ങനെ പോകാതെ. ഒറ്റക്കായത് കണ്ടു കൂട്ടിരിക്കാൻ വന്നതല്ലേ ചേട്ടന്മാർ. അവൾ കേൾക്കാത്ത മട്ടിൽ മുന്നോട്ട് നടന്നു. അവരിലൊരാൾ അവളുടെ കയ്യിൽ പിടിച്ചു. കൈയെടുക്ക് ഇല്ലെങ്കിലോ. അവൾ അവന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു. അവൾ പോകാൻ നോക്കിയതും അവർ മൂന്ന് പേരും അവളുടെ മുന്നിൽ കയറി നിന്നു. ഞങ്ങളിൽ ഒരാളെ തല്ലി അങ്ങനെ അങ് പോയാലോ. ചേട്ടാ അവൾക് ഒരബദ്ധം പറ്റി. സോറി. വിട്ടേക്ക്. നദീർ. ഇവൻ എന്തിനാ ഇവരോട് സോറി പറയുന്നേ. എന്റെ കയ്യിൽ കേറി പിടിച്ചിട്ട്.

ഇവരോട് അങ്ങോട്ട്‌ സോറി പറയുന്നോ. വിട്ടേക്കാം. പക്ഷേ തല്ല് കിട്ടിയ സ്ഥിതിക്ക് വെറുതെ പോകുന്നത് എങ്ങനെയാ. അവരിൽ ഒരാൾ അവളെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചത് പെട്ടെന്നായിരുന്നു. അവർ അതും കൊണ്ട് പോകുന്ന കണ്ടിട്ടും നദീർ അനങ്ങിയില്ല. എന്റെ മാല. അവൾ നദീറിനെ ദയനീയമായി നോക്കി. അവന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവും കണ്ടില്ല. എന്റെ മഹർ ആണത്. നദീർ പ്ലീസ് വാശി കാണിക്കാനുള്ള ടൈമല്ല. അത് തിരിച്ചു വാങ്ങി താ. ഞാനായിട്ട് അഴിക്കണമെന്ന് കരുതിയതാ.അങ്ങനൊരു കർമം എനിക്ക് ചെയ്യേണ്ടി വന്നില്ലല്ലോ. അത് തന്നെ ഭാഗ്യം. നദീർ എനിക്ക് അത് വേണം. വാങ്ങി താ. ഞാനവരോട് മാപ്പ് പറഞ്ഞോളാം. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എനിക്ക് അതല്ലേ പണി. അവൻ നടന്നകലുന്നത് അവൾ കണ്ണീരിനിടയിലും നേർത്തു കാണുന്നുണ്ടായിരുന്നു. സാലി ഇതുവരെ മിണ്ടാതെ ഇരിക്കുകയാരുന്നു. കുറച്ചു കൂടി പോയി നദീർ ഞാനണിയിച്ച മഹർ അല്ലേ. അവൾ അത് അർഹിക്കുന്നില്ല. പോയത് നന്നായി. അവൻ ദേഷ്യത്തോടെ പറഞ്ഞു.

സാലി തിരിഞ്ഞു നോക്കി. റജില അവിടെ ഉണ്ടായിരുന്നില്ല. ടാ അവളെവിടെ പോയി. അവരുടെ അടുത്തേക്ക് എങ്ങാനും.... പോണേൽ പോട്ടെ. രണ്ടു കിട്ടുമ്പോൾ തിരിച്ചു വന്നോളും. അവൾക് എന്തെങ്കിലും പറ്റിയാൽ നീയാ സമാധാനം പറയേണ്ടത്. . കള്ളും കഞ്ചാവും ആയി നടക്കുന്നവരാ അത് പറഞ്ഞില്ലെന്നു വേണ്ട. നാശം പിടിക്കാൻ ഇവൾ എവിടെ പോയാലും കുരിശാണല്ലോ. അവൻ തിരിച്ചു നടന്നു. എവിടെയാണെന്ന് വെച്ച ഇനി അന്വേഷിക്കുക.സാലി കൈ ചൂണ്ടിയിടത്തേക്ക് നോക്കിയ നദീർ കണ്ടത് വിശ്വസിക്കാനാവാതെ കണ്ണ് ഒന്നുകൂടി തിരുമ്മി തുറന്നു. എന്താടാ ഇത്. ഇവളാരാ ശരിക്കും. നദീറിന് വാക്കുകൾ പുറത്തേക്ക് വന്നില്ല. കണ്ടില്ലേ എന്താന്ന്. പോയി പിടിച്ചു മാറ്റെട ഇല്ലേൽ കൊലപാതകതിന്നു നമ്മൾ സാക്ഷി പറയേണ്ടി വരും. നദീറിന് നിന്നിടത്തു നിന്നും അനങ്ങാൻ കഴിഞ്ഞില്ല. ഇത്രയും നാൾ ഞാനവളെ എങ്ങനെയൊക്കെ ഉപദ്രവിച്ചു. ഇന്ന് വരെ തിരിച്ചു പ്രതികരിച്ചിട്ടില്ല. തിരിച്ചു ബലപ്രയോഗതിന്നു വരെ മുതിർന്നിട്ടില്ല. അങ്ങനെ ഉള്ള അവളാ മൂന്നെണ്ണത്തിനെയും പഞ്ഞി കിടുന്നത്. അവർ മാപ്പ് പറഞ്ഞു കൊണ്ട് അവളെ കാൽക്കീഴിൽ ആ മാലയും വെച്ചു പോയി. മാലയും എടുത്തു സ്ലോ മോഷനിൽ നദീറിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവന്റെ മുന്നിലൂടെ അവൾ പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story