💘റജില 💘: ഭാഗം 34

rajila

രചന: സഫ്‌ന കണ്ണൂർ

കിളി പോയിന്നു കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കണ്ടു സാലിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അവൻ പൊട്ടി ചിരിച്ചു. നദീറിന് ശരിക്കും അത് തന്നെയാണ് അവസ്ഥ തോന്നിയെ. എന്നാലും എടാ അവൾ... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. എന്റെ റജു തന്നെ ആയിരുന്നോ അത്. അവൾക്ക് കരാട്ടെ അറിയാല്ലേ അറിയാമായിരിക്കും അതല്ലേ കണ്ടത്. ഞാൻ തല്ലിയപ്പോഴും വേദനിപ്പിക്കുമ്പോഴും അവളെന്താടാ എന്നെ തിരിച്ചു തല്ലാഞ്ഞത്. വേദന എടുത്തു കണ്ണിൽ നിന്നും വെള്ളം വരെ വരുന്ന കണ്ടിട്ട് ഉണ്ട്. എന്നിട്ടും ഒരിക്കൽ പോലും അവൾ റീയാക്ട് ചെയ്തിട്ടില്ല. സാലിയുടെ ചിരി നിന്നു. നീ അവളെ ദേഹോപദ്രവും ചെയ്യൽ ഉണ്ടോ. മം. എങ്ങനെയേലും അവൾ പോയികൊട്ടെന്ന് കരുതി. നീ എന്തൊക്കെയാ ചെയ്തു കൂട്ടുന്നെ തിരുത്താൻ പറ്റിന്ന് വരില്ല അവസാനം. ഒരു നാണയത്തിന് രണ്ടു വശം ഉണ്ട്.

ഒരു വശേ നീ കണ്ടുള്ളു. അവൾക്ക് പറയാനുള്ളത് നീ കേട്ടോ. അവന്റെ മുഖത്ത് വേദന നിറഞ്ഞ ഒരു ചിരി കണ്ടു. എല്ലാം സത്യമാണെന്നു എനിക്ക് ബോധ്യപ്പെട്ടതാണ്. ആ ഫോട്ടോസ് എല്ലാം റിയൽ ആണ്. ഞാൻ ചെക്ക് ചെയ്തിരുന്നു. അവളുടെ ഉപ്പാന്റെ പെങ്ങളാ ആ സ്ത്രീ. അവർ എന്തിന് ഇങ്ങനെയൊക്കെ കള്ളം ചെയ്യണം. എന്നാലും അവളെ ഭാഗത്ത്‌ സാലി പ്ലീസ് ഞാൻ സത്യം ആയി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇനി ഇതിനെ പറ്റി ഒന്നും പറയണ്ട. നീയീ പറഞ്ഞത് കളവാണ്. നിന്റെ ഒരു വാക്കിലൂടെ എനിക്ക് അത് മനസ്സിലായി.നിനക്ക് അവളെ അങ്ങനെ വിട്ട് കളയാനൊന്നും പറ്റില്ല. അവൻ സാലിയെ നോക്കി. എന്റെ റജൂ.... എന്ന് എന്ന് നീ വിളിച്ചത് ഹൃദയത്തിൽ നിന്ന അല്ലാതെ വാ പോകാം. അവളെയും വിളിക്ക്. അവൻ സാലിക്ക് മുഖം കൊടുക്കാതെ എണീറ്റു കാറിനടുത്തേക്ക് പോയി.

സാലി അവളെയും കൂട്ടി വന്നു. നദീർ അവളെ മുഖത്തേക്ക് നോക്കിയില്ല. ***** ടീ കുട്ടിത്തേവാങ്കെ ആരുമായിട്ട ബീച്ചിൽ തല്ല് കൂടിയേ. നീയാര് ജാക്കിചാന്റെ കൊച്ചുമോളോ എങ്ങനെ അറിഞ്ഞു ഇനി അതും ന്യൂസിൽ വന്നോ ആരേലും ആയിക്കോട്ടെ . നദീർ അപ്പൊ എവിടെയാ പോയിരുന്നത്. നദീർ എനിക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞത് കൊണ്ട് വാങ്ങാൻ പോയി. അപ്പോഴാ അവർ... എന്റെ മാല പൊട്ടിച്ചപ്പോ.... അറിയാതെ.... സോറി ഇനി അങ്ങനെ ഉണ്ടാവില്ല. അവൾ മുഖത്ത് നോക്കാതെ ആയിരുന്നു ഇത്രയും പറഞ്ഞത്. നദീറിന്റെ ഉപ്പാന്റെ മുഖത്ത് നോക്കി കള്ളം പറയാൻ എന്ത് കൊണ്ടോ പറ്റുന്നുണ്ടായിരുന്നില്ല അതിന് എന്തിനാ സോറി. എന്റെ മോള് ചുണകുട്ടിയാണ്. അതിൽ അഭിമാനിക്കുകയാ ഞാൻ. അവളെ ചേർത്തു പിടിച്ചു പറഞ്ഞു. കാണാൻ പറ്റിയില്ലല്ലോ ജസ്റ്റ്‌ മിസ്സ്‌ അല്ല ഇതാരാ പറഞ്ഞത് അഫു വിളിച്ചിരുന്നു.

അവൻ പറഞ്ഞു അഫുവോ അവൻ ബാംഗ്ലൂർക്ക് പോയില്ലേ.അവനോട് ഞാൻ തിരിച്ചു പോകാൻ പറഞ്ഞതാണല്ലോ. അറിയില്ല. അവനിപ്പോ നാട്ടിൽ ഉണ്ട്. അഫു എന്താ ഇവിടെ വരാത്തത്. അത് നല്ല കോമഡിയാ. ഞാൻ പറയാൻ മറന്നു. ഒരിക്കൽ വന്നിരുന്നു. അന്ന് എന്നെ തനിച്ചാക്കി എല്ലാരും മാര്യേജിനു പോയില്ലേ. എന്നെ വിളിച്ചിട്ട് ഫോണിൽ കിട്ടിയിരുന്നില്ല. പേടിച്ചിട്ടു ഇങ്ങോട്ട് വന്നു. നദീറിന്റെ ശബ്ദം കേട്ടു അവൻ പെട്ടെന്ന് എന്താ ചെയ്യേണ്ടെന്ന് തിരിയാതെ ഫ്യുസ് ഊരി. എനിക്ക് ഇരുട്ട് പേടിയാണെന്ന് ഉള്ളത് അവൻ മറന്നൂത്രേ . ഞാൻ നിലവിളിച്ചു. ആകെ സീനായി .അവൻ അപ്പൊ തന്നെ പോയി. നദീർ ആണെങ്കിൽ അവനെ അന്വേഷിച്ചു നടക്കാരുന്നു. പിന്നെ ഇവിടെ വന്നിട്ടില്ല. നദീർ കണ്ടില്ലേ അവനെ. ഇല്ല. അവൻ നദീറിനെ കണ്ടതും തിരിച്ചു പോയി. ചോദിക്കാൻ മറന്നു

അഫുവിനു ശരിക്കും എന്താ ജോബ്. അവൻ ബാംഗ്ലൂരിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനിയറാ.മന്ത്‌ലി വൺ ലാക് മേലേയാ സാലറി. ഇപ്പൊ ഇവിടെ നിന്റെ കൂടെ എന്താ പരിപാടി എന്റെ ബോഡിഗാർഡ്. കാര്യം പറയെടീ അവൻ ഒരാവശ്യത്തിന് വന്നതാ. പിന്നെ എന്റെ കൂടെ കൂടി . ബീച്ചിൽ ഉണ്ടായിട്ടും അവനെന്താ എന്റെ അടുത്ത് വരാഞ്ഞേ. ഞാൻ തല്ലുന്നത് കണ്ടിട്ടും അവൻ നോക്കി നിന്നോ. വിശ്വസിക്കാൻ പറ്റുന്നില്ല അത്. എന്റെ കയ്യിൽ ഒരുത്തൻ പിടിച്ചിട്ടും അവൻ നോക്കി നിന്നെങ്കിൽ സംഗതി സീരിയസ് ആണല്ലോ. ഞാനിപ്പോ വരാം അഫുനെ വിളിച്ചു നോക്കട്ടെ ഒന്ന്. ** നീയെന്താ ബാംഗ്ലൂർക്ക് പോകഞ്ഞേ. ഞാൻ പറഞ്ഞതല്ലേ പോകാൻ. നീ പറയുന്ന പോലെ കേൾക്കാൻ ഞാനാരാ നിന്റെ സെർവന്റൊ ചൂടിലാണല്ലോ മാഷേ അതിന് ഞാനിപ്പോ ഒന്നും പറഞ്ഞില്ലല്ലോ. അവൻ ഒന്നും മിണ്ടിയില്ല.

എന്താടാ പറ്റിയെ എന്തിനാ എന്നോട് ഇത്ര ദേഷ്യം. എന്തൊക്കെയാ റജൂ നീയീ കാണിച്ചേ. എന്ത് ധൈര്യത്തിലാ നദീറിന്റെ പേരിൽ സ്വത്ത് എഴുതി വെച്ചേ. അവൻ ഇറക്കി വിട്ട നീ എവിടേക്ക് പോകും. ആരാ പറഞ്ഞത് ഇതെല്ലാം. അങ്കിൾ അറിഞ്ഞിനോ ഇത്. ഇല്ല. ആന്റിക്ക് തീരെ സുഖമില്ല. അതിന്റെ കൂടെ ഈ ടെൻഷൻ കൂടി കൂടേണ്ടെന്ന് തോന്നി പറഞ്ഞില്ല. താങ്ക്സ്ടാ താങ്ക്സ്..... കലിപ്പ് തീരുന്നില്ലേട്ടാ എനിക്ക്. നട്ടെല്ലില്ലാത്ത അവന് വേണ്ടിയാണല്ലോ ഞാൻ ഇതൊക്കെ ചെയ്തെന്നു ഓർക്കുമ്പോഴാ. സജു എന്ത് കണ്ടിട്ടാ ഇവന്റെ കയ്യിൽ നിന്നെ ഏൽപ്പിക്കണമെന്ന് പ്രോമിസ് ചെയ്യിച്ചെന്ന മനസ്സിലാകാതെ. നീ എന്തൊക്കെയാ പറയുന്നേ. നദീർ എന്തു ചെയ്തുന്ന. ഒന്നും ചെയ്തില്ലേ. നിന്നെ അവൻ തല്ലിയില്ലേ.പെണ്ണിനെ തല്ലുന്നതാണോ ആണത്തം. ബീച്ചിൽ ഒരുത്തൻ കൈക്ക് കേറി പിടിച്ചിട്ടും അനങ്ങിയോ. അതാണോ.

അവന്റെ സ്ഥാനത്തു നിന്ന് നീ ഒന്ന് ആലോചിച്ചു നോക്കിക്കേ. അത് കൊണ്ട് തന്നെയാ നിന്നെ തല്ലിയപ്പോ ഞാൻ ക്ഷമിച്ചേ. ബീച്ചിൽ വെച്ചു ചെയ്തത് കണ്ടപ്പോ സഹിച്ചില്ല. നിന്റെ കൈക്കരുത് അറിഞ്ഞോട്ടെന്ന കരുതി തന്നെയാ വരാതിരുന്നേ. നിന്റെ നേർക്ക് കൈ ചൂണ്ടുമ്പോ ഒന്ന് കൂടി ആലോചിക്കണം ഇനി അവൻ. നീ കരുതുന്ന പോലെയൊന്നും അല്ല അഫു. നദീർ ഒരു പാവ. പെട്ടെന്നുള്ള കലിപ്പ് ഉണ്ടെന്നേ ഉള്ളൂ. അല്ല എന്നെ തല്ലിയത് നീ എങ്ങനെ അറിഞ്ഞു. കല്യാണം കഴിഞ്ഞ രാത്രി നിന്നോട് യാത്ര ചോദിക്കാൻ ഞാൻ വന്നിരുന്നു. അപ്പോഴാ ആ സ്ത്രീ റോഡിൽ വെച്ചു നദീരുമായി സംസാരിക്കുന്നത് കണ്ടേ. എനിക്ക് തടയാൻ കഴിഞ്ഞില്ല അപ്പോ . പിന്നെ എന്താ സംഭവിച്ചെന്ന് അറിയതോണ്ട് ഞാൻ പോയില്ല. ഇവിടെ തന്നെ നിന്നു. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോ നിന്റെ വീടിന്റെ മതില് ചാടി. നിന്റെ റൂമിൽ വന്നു.

അപ്പോഴാ അവൻ സംസാരിച്ചത് മുഴുവൻ കേട്ടത്. നിങ്ങളെ പ്രശ്നം തീർന്നിട്ട് ഇനി നാട്ടിലേക്ക് ഉള്ളൂന്ന് തീരുമാനിച്ചു. അതിന്റിടയിലാ നീ സ്വത്തെല്ലാം അവന്റെ പേരിൽ എഴുതി വെച്ചൂന്ന് അറിഞ്ഞേ. എന്തു വിഡ്ഢിത്ത കാട്ടിയത് അവൻ നിന്നെ വേണ്ടാന്ന് വെച്ചാൽ പിച്ചച്ചട്ടിയുമായി ഇറങ്ങേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ട. അത് ഇണ്ടാവില്ല. എന്റെ പേഴ്സണൽ അക്കൗണ്ടിൽ കുറച്ചു കാശ് ഉണ്ട് അവൾ ചിരിച്ചോണ്ട് പറഞ്ഞു. ആന്നോ വല്യ കാര്യായി പോയി. നീ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല.അവൻ എന്നും എന്റെ കൂടെ തന്നെ ഉണ്ടാവും. നദീറിനെ തൊടാൻ ഇനി അവർക്ക് കഴിയുന്ന് തോന്നുന്നുണ്ടോ. അവന്ന് എന്തെങ്കിലും സംഭവിച്ചാൽ ആ സ്വത്ത് മുഴുവൻ അവർക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. വേണ്ടപ്പെട്ട എല്ലാർക്കും ഡോക്കിയുമെന്റിന്റെ കോപ്പി അയച്ചിട്ടുണ്ട്. ഞാനും വായിച്ചു അത്. ആരുടെ ബുദ്ധിയാ അത്.

നിന്റെ പരട്ടത്തലയിൽ ഉദിച്ചതാണോ. സജീറിന് സംഭവിച്ചത് പോലെ ഇനി ആർക്കും വരരുത്. നദീറിന് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്. അപ്പോഴാ സ്വത്ത്. ആ സ്നേഹം അവനു നിന്നോട് വേണ്ടേ. ശരിയാവുമെടാ എല്ലാം. നീ തല്ക്കാലം അങ്കിളിനോട് ഇതൊന്നും പറയണ്ട. മം. സഹിക്കാൻ പറ്റാതായ വിട്ടിട്ട് വന്നോണം എന്റടുത്തേക് . രണ്ടു പെങ്ങളുണ്ട് വീട്ടിൽ അതിന്റെ കൂടെ മൂന്നാമത്തെയായി കൂട്ടികോളം ഞാൻ. എല്ലാം ശരിയാവുമെടാ. ബി കൂൾ. നീ തല്ക്കാലം ഇതൊന്നും ആരോടും പറയരുത്. മം നോക്കാം. എന്റെ ഡയറി എവിടെയോ മിസ്സായടാ ഇനി അന്വേഷിക്കാൻ ഒരിടവും ബാക്കിയില്ല. എന്താ അതിലിപ്പോ ഇത്ര കാര്യായിട്ട്. എന്റെ സജുന്റെ ഓർമക്കായി കൊണ്ടു നടക്കുന്നതാ ഞാൻ. എനിക്ക് അത് വേണം. അവൻ ലണ്ടനിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നതല്ലേ എനിക്ക് ഓർമയുണ്ട്. അതിന്റെ കീ കിട്ടാതെ ആർക്കും ഓപ്പൺ ആക്കാൻ പറ്റില്ലല്ലോ. ഇല്ല. കീ എന്റെ കയ്യിലുണ്ട്. അതിന്റെ മുകളിൽ അഡ്രെസ്സ് ഉള്ളത് കൊണ്ട് ആരെങ്കിലും തിരിച്ചു തരുന്നുള്ള പ്രതീക്ഷയില ഞാൻ. പിന്നെ വിളിക്കാം.

നദീർ വരുന്നുണ്ട്. ***** വെറുപ്പ് തോന്നുകയാ എനിക്ക് എന്നോട് തന്നെ. എന്നെങ്കിലും മനസ്സ് മാറുന്നുമെന്ന് കരുതിയാ ആട്ടും തുപ്പും കേട്ട് ഇവിടെ കഴിഞ്ഞതും. ഇനി വേണ്ട. കാണണ്ട എനിക്ക് ഇനി നിന്നെ. ഒരിക്കൽ പോലും എന്റെ മുന്നിൽ ഇനി വന്നു പോകരുത്. വെറുപ്പാ നിന്നോട്. ഐ ഹേറ്റ് യൂ. അവൾ ഞെട്ടിയുണർന്നു. Ac റൂമായിരുന്നിട്ട് കൂടി അവളുടെ നെറ്റിയിലൂടെ വിയർപ്പു തുള്ളികൾ ഒലിചിറങ്ങി. രണ്ടുമൂന്നു പ്രാവിശ്യം ആയി ഇതേ സ്വപ്നം തന്നെ കാണുന്നു. അവൾ മനമുരുകി തന്നെ പ്രാർത്ഥിച്ചു. ഒരു ദുഃസ്വപ്നം ആയി തന്നെ ഇത് മാറനെ.ഒരിക്കലും നദീറിനെ വിട്ട് എവിടേക്കും പോകേണ്ടി വരരുതേ. അവളുടെ മനസ്സാകെ അസ്സ്വസ്തമായിരുന്നു .കരണമില്ലാത്ത എന്തോ ഒരു ഭയം മനസ്സിൽ കേറിയ പോലെ. പിന്നെ ഉറക്കം വന്നില്ല. അവൾ എണീറ്റു അവന്റെ അടുത്തേക്ക് പോയി.അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി. അവൾക്കെന്തോ അവന്റെ കൂടെ അവിടെ കിടക്കണം എന്ന് തോന്നി. അവന്റെ അടുത്ത് അവനോട് ചേർന്നു കിടന്നു. അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു എപ്പോഴോ ഉറങ്ങിപോയി.

രാവിലെ ഉറക്കം ഞെട്ടിയത് അവൾക്കായിരുന്നു. അവളെ ദേഹത്ത് അവന്റെ കൈ കണ്ടു . അവൻ തന്നെ കെട്ടിപിടിച്ചു സുഖമായി കിടക്കുകയാണ്. അവൾ മെല്ലെ കയ്യെടുത്തു മാറ്റി. ഇനി ഇവിടെ കിടന്നത് എങ്ങാനും അറിഞ്ഞാൽ പിന്നെ കൊലയരിക്കും നടക്കുക. രാവിലെ തന്നെ തെറി കേൾക്കാൻ വയ്യ. അവൾ എഴുന്നേൽക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. തന്റെ മുടിയുടെ മുകളിലാണ് അവൻ കിടന്നിട്ട് ഉള്ളത്. പെട്ടല്ലോ. ഇനിയിപ്പോ എന്താ ചെയ്യുക ഇന്നെന്റെ കാര്യം പോക്കാ. അവൾക്ക് ചെറിയ പേടിയും ഉണ്ടായിരുന്നു. തെറി കേൾക്കുന്നത് മാത്രമല്ല. എന്നെ പറ്റി എന്താ കരുതുക. അവൾ മുടിയെടുത്തു മാറ്റാൻ ഒരുപാട് ശ്രമിച്ചു. പെട്ടെന്ന് അവൻ കണ്ണ് തുറന്നു. അവൾ അവിടെ തന്നെ കിടന്നു. പേടിച്ചിട്ടു ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് കൈ വെച്ചു വീണ്ടും കണ്ണടച്ചു.

അവൾക്ക് അപ്പോഴാ ശ്വാസം നേരെ വീണത്. ഉറക്കത്തിൽ ആണ്. ഇനിയും ഇവിടെ കിടക്കുന്നത് പണി ഇരന്നു വാങ്ങിക്കുന്നത് പോലെയാണ്. അവൾ മുടി ബലമായി വലിച്ചെടുത്തു. അവൻ ഞെട്ടി എണീറ്റപ്പോഴേക്കും അവൾ നിലത്ത് എത്തിയിരുന്നു. മുടി വലിച്ചെടുത്തത് കാരണം തല വേദനിക്കുന്നുണ്ടായിരുന്നു. അവൾ സഹിച്ചു പിടിച്ചു കണ്ണടച്ചു കിടന്നു. അവൻ ആദ്യം ഒന്നും മനസ്സിലായില്ല. എന്താ സംഭവിച്ചേ. പതിയെ ഓര്മിച്ചെടുത്തു അവൾ അടുത്ത് കിടന്നു. അവളെ മുഖത്ത് ഞാൻ ഞാൻ കൈ വെച്ചു കിടന്നു. അവൻ അവളെ നോക്കി. നല്ല ഉറക്കം ആണ്. ഇനി സ്വപ്നം കണ്ടതാണോ. ആയിരിക്കും അല്ലാതെ അവൾ എന്റെ അടുത്ത് വന്നു കിടക്കാൻ ഒരു ചാൻസും ഇല്ല. അവന് പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല. അവളെ ശരിക്കും തോട്ടത് പോലെ തന്നെയുണ്ട് ആ ഫീൽ.തലയിണയിലെ അവൾ യൂസ് ചെയ്യുന്ന ഷാമ്പുവിന്റെ സ്മെൽ അവൻ അറിഞ്ഞു.

അവൾ ഇവിടെയാണോ കിടന്നത്. കണ്ടത് സ്വപ്നം അല്ലേ. അവൻ സംശയത്തോടെ അവളെ നോക്കി. അവൻ എഴുന്നേൽക്കാൻ തോന്നിയില്ല. ആ തലയിണയിൽ മുഖം വെച്ചു അവൻ അവിടെ തന്നെ കിടന്നു.അവന്റെ കണ്ണ് നിറഞ്ഞു വന്നു. അവൻ കിടന്നുന്ന് കണ്ടതും ഒന്നും സംഭവിക്കാത്ത പോലെ അവൾ താഴേക്ക് പോയി. നദീർ എഴുന്നേറ്റു വരുമ്പോഴേക്കും ഇന്ന് തന്നെ ബാംഗ്ലൂർക് പോകാൻ അവൾ മൂത്താപ്പയുമായി സംസാരിച്ചു വെച്ചിരുന്നു. ഉപ്പയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ നദീർ ബാംഗ്ലൂർക്ക് പോകാൻ സമ്മതം മൂളി. അവൾ മനസ്സിൽ ഒരുപാട് പ്ലാൻ ചെയ്തിരുന്നു .

ഈ യാത്രയോടെ നദീറിന്റെ എല്ലാ സംശയങ്ങളും മാറി പഴയ നദീറായി എനിക്ക് തിരിച്ചു തരണേ. അവൾ പ്രാർത്ഥിച്ചു കൊണ്ട് എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറി. അവൻ സാലിയെ വിളിച്ചിരുന്നു കൂടെ പോകാൻ. അവൻ വരുന്നില്ലെന്ന് പറഞ്ഞു. ഈ യാത്രയോടെ നിന്റെ സംശയം എല്ലാം മാറി. അവളെയും കൂട്ടി പുതിയ ഒരു ജീവിതം തുടങ്ങാൻ കഴിയട്ടെ all the best. പുതിയ ജീവിതം തന്നെയാ എനിക്കും അവൾക്കും. പക്ഷേ വേറെ വേറെ ആണെന്ന് മാത്രം. നീയെന്താ ഉദ്ദേശിക്കുന്നെ ഞാൻ മാത്രേ തിരിച്ചു വരൂ. അവൾക്ക് ഇനി അവളുടെ വഴി. സുരക്ഷിതമായ കൈകളിൽ അവളെ ഏൽപ്പിച്ചിട്ടേ ഞാൻ വരൂ. സാലിയുടെ മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story