💘റജില 💘: ഭാഗം 35

rajila

രചന: സഫ്‌ന കണ്ണൂർ

എന്താടീ ഉണ്ടകണ്ണും ഉരുട്ടി നോക്കി പേടിപ്പിക്കുന്നെ. വരുന്നുണ്ടെങ്കിൽ വാ ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും. ആവിശ്യം എന്റേത് ആയി പോയി. ഇല്ലെങ്കിൽ കാണിച്ചു തരുമായിരുന്നു. അവൾ മെല്ലെ പിറു പിറുത്തു. പറഞ്ഞത് കേട്ടു. സത്യം പറഞ്ഞാൽ എനിക്ക് ഒരു നിർബദ്ധവും ഇല്ല വരണൊന് നാശം പിടിക്കാൻ ഇറങ്ങി പുറപ്പെട്ടു പോയില്ലേ ബസ് എങ്കിൽ ബസ് നടക്ക് അങ്ങനെ വഴിക്ക് വാ. അവൾ ബസ്സിൽ കയറി ഒരു സീറ്റിൽ ഇരുന്നു. അറിയാതെ പറഞ്ഞു പോയി എനിക്ക് ഒരുപാട് ഇഷ്ടാ ലോങ്ങ്‌ ഡ്രൈവിംഗ് എന്ന്. അത് പറഞ്ഞതും അവിടെ കാർ നിർത്തി നേരെ ഇവിടെ ബസ്‌സ്റ്റാന്റിലേക്ക് വന്നു. ഇങ്ങനൊരു ജന്മം. സ്വയം ബുദ്ധിമുട്ടിയാലും പ്രശ്നം ഇല്ല. എന്നെ കഷ്ടപെടുത്തണോന്ന് മാത്രമേ ചിന്തയുള്ളൂ. എനിക്കാണേൽ ഈ ബസ്സിൽ പോകുന്നതേ ഇഷ്ടമല്ല. എവിടെ പോവുകയാണേലും സ്വയം ഡ്രൈവ് ചെയ്യാനാ ഇഷ്ടം.

അവൻ കയറി വരുന്നത് കണ്ടു. അവളെ സീറ്റിന് നേരെ ഉള്ള സീറ്റിൽ അവൻ ഇരുന്നു. കൂടെ ഇരികിലെന്ന് അറിയാമായിരുന്നെങ്കിലും ആഗ്രഹിച്ചിരുന്നു അവൻ അടുത്ത് ഇരുന്നിനെങ്കിലെന്ന്. അവൾ ഇടക്കിടക്ക് അവനെ നോക്കികൊണ്ടിരുന്നു. ഒരിക്കൽ പോലും അവൻ നോക്കിയില്ല. ബസ് കുറച്ചു ദൂരം എത്തിയതും അവളുടെ അടുത്ത് ഒരാൾ വന്നിരുന്നു. ഹലോ എവിടെക്കാ അഫു. നീയിവിടെ അവൾ മെല്ലെ നദീറിനെ നോക്കി. അവൻ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന കണ്ടു. അപ്പൊ എന്നെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട്. അഫു നദീറിനെ നോക്കി. നദീറും ഉണ്ടായിരുന്നോ. ഞാൻ കരുതി ഇവൾ തനിച്ചാണെന്ന്. നദീറിന് എന്നെ ഓർമ്മയുണ്ടോ. എങ്ങനെ മറക്കും. അമ്മാതിരി ഇൻട്രഡക്ഷൻ അല്ലേ തന്നിരുന്നത്. ഫസ്റ്റ് ലവർ..... ഈ അലവലാതി ഇപ്പൊ എങ്ങനെ ഇവിടെ എത്തി.

നദീർ മനസ്സിലെ ഇഷ്ടക്കേട് മറച്ചു വെച്ചു അവനെ നോക്കി ചിരിച്ചു. അഫു എവിടെക്കാ ബാംഗ്ലൂർ. തനിച്ചിരിക്കുന്ന കണ്ടപ്പോൾ ഞാൻ കരുതി ഇവൾ മാത്രേ ഉള്ളൂന്ന്. എന്താ വേറെ ഇരിക്കണേ. രണ്ടാൾക്കും വിന്ഡോ സൈഡ് ഇരിക്കണം. തല്ലാവണ്ടെന്ന കരുതി നദീർ പറഞ്ഞു. ഓ അങ്ങനെ. എനിക്ക് ആ പ്രോബ്ലം ഇല്ല. അപ്പൊ ഇവിടെ തന്നെ ഇരിക്കാം. റജു എന്താ മിണ്ടാതിരിക്കുന്നെ. സുഖല്ലേ നിനക്ക്. അവൾ മെല്ലെ അവന്റെ കാലിൽ ചവിട്ടി. അവൻ മൈന്റ് ചെയ്തില്ല. നിന്റെ വിശേഷങ്ങൾ പറ. അന്ന് ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല. നീ എന്തു ഭാവിച്ച.ഇവന്റെ മുന്നിൽ നീ എന്റെ എക്സ് ലവർ ആണ്. അറിയാടീ അത് കൊണ്ട് തന്നെ ഇരുന്നേ. അവനോട് പോകാൻ പറ. നീയിപ്പം അങ്ങനെ തനിച്ചു പോകണ്ട. അവൻ നിന്റെ കൂടെ ഇരുന്നു പോകും അല്ലെങ്കിൽ ഇരുത്തിക്കും. നിന്റെ പ്ലാൻ എന്താ വെയിറ്റ് ആൻഡ് സീ. ഊ ഊ. ആയിക്കോട്ടെ.

അല്ലടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ. ഇയ്യ് ചോദിക്ക് മുത്തേ. ആൻസർ ഉണ്ടെങ്കിൽ പറയാം. എന്തിനാ ഇങ്ങനെ ജോലിയും കൂലിയും കളഞ്ഞു എന്റെ പിറകെ നടക്കുന്നെ. നിന്റെ സ്വത്ത് അടിച്ചു മാറ്റാൻ. അതുപോയില്ലേ അവൻ നിരാശയോടെ പറഞ്ഞു. ഇനിയിപ്പോ കുറച്ചു ബാങ്ക് ബാലൻസ് ഉണ്ടെന്നല്ലേ പറഞ്ഞേ അതിലാ ഒരു പ്രതീക്ഷ. അവൾ അവന്റെ കയ്യിൽ പിടിച്ചു നുള്ളി. പെട്ടന്ന് ആയോണ്ട് അവൻ ആ ആ എന്താടി കാണിക്കുന്നേ വേദന എടുക്കുന്നു എന്നും പറഞ്ഞു കൈ തടവി. നദീർ അത് കണ്ടു. അവന് ദേഷ്യം വരുന്നുണ്ടായിരുന്നു. കാര്യം പറയെടാ തെണ്ടീ. അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. എന്റെ പ്രാണനാ എനിക്ക് നഷ്ടപ്പെട്ടെ. അവന് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ ഞാൻ. ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല വേദന കൊണ്ട് പിടയുന്ന അവന്റെ മുഖം. അവസാന ശ്വാസത്തിലും ഒന്നേ പറഞ്ഞുള്ളൂ. എന്റെ പൊന്നുനെ നോക്കണേടാന്ന്. എന്റെ കയ്യിൽ നിന്നെ ഏൽപ്പിച്ചിട്ട അവൻ പോയെ. അവന്റെ ആത്മാവിന് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ.

അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. കണ്ണുനീരിന് പകരം അവിടെ രക്തമാണെന്ന അവൾക്ക് തോന്നിയെ. അവൾ അവളുടെ കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ പുറത്തേക്ക് നോക്കിയിരുന്നു. അഫു കണ്ണടച്ച് ഒരു നിമിഷം ഇരുന്നു. മനസ്സ് ഒന്ന് റിലാക്സ് ആക്കി. അവൻ മുഖത്ത് ചിരി വരുത്തി. നിന്റെ ലവ് സ്റ്റോറി ഇതുവരെ പറഞ്ഞില്ലല്ലോ. ടീ നീ ആദ്യമായിട്ട് ഇവനെ കണ്ടപ്പോൾ നിന്റെ മനസ്സിൽ എന്താ തോന്നിയത്. അവളുടെ മുഖത്ത് ഒരു ചിരി വന്നു. തെമ്മാടി. തല്ലുണ്ടാക്കാൻ നടക്കുന്നവൻ. അവൻ അത്ഭുദത്തോടെ അവളെ നോക്കി. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ബെസ്റ്റ് ഇമ്പറേഷൻ. മം. ഞാൻ ആദ്യം ഇവനെ കണ്ടപ്പോൾ നടുറോട്ടിൽ വെച്ചു തല്ലുണ്ടാക്കുകയാരുന്നു. സജു പിടിച്ചു മാറ്റാൻ പോയി. ഇവൻ സജുവിനെയും പിടിച്ചു തള്ളി. സജുവിനെ ഉപ്പ പിടിച്ചു വലിച്ചു കൊണ്ട് വരുകയാരുന്നു. അല്ലെങ്കിൽ സജുവും നദീറും തമ്മിൽ തല്ലു നടക്കുമായിരുന്നു.

പിന്നെങ്ങനെയാ ഈ തെമ്മാടി മനസ്സിൽ കേറി പറ്റിയെ. നദീർ അസ്വസ്ഥതയോടെ അവളെ നോക്കികൊണ്ടിരുന്നു. ഇവർക്കെന്താ ഇത്രയും സംസാരിക്കാൻ. അവൾ ഇടക്കിടക്ക് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആദ്യായിട്ട അവൾ ഇങ്ങനെ ചിരിക്കുന്നത് കണ്ടത്. ചിരിക്കുമ്പോൾ താടിക്കുഴിയിൽ വിരിയുന്ന നുണക്കുഴി അവളെ മൊഞ്ച കൂട്ടുന്ന പോലെ തോന്നി. ആ നുണക്കുഴി പോലും ഇപ്പോഴാ താൻ കാണുന്നതെന്ന സത്യം അവൻ വേദനയോടെ തിരിച്ചറിഞ്ഞു. തനിച്ചു ഇരുത്തേണ്ടിയിരുന്നില്ല അവളെ. ഇവൻ ഇടക്ക് കയറി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവൻ ബസ്സിന്റെ കമ്പിയിൽ കൈ ചുരുട്ടി അടിച്ചു കൊണ്ട് അരിശം തീർത്തു. രാത്രി ഫുഡ്‌ കഴിക്കാൻ ബസ് കുറച്ചു സമയം നിർത്തി. അവൻ അവളെയും കൂട്ടി ഒരു തട്ടുകടയിലേക്ക് പോയി. വെറുതെ അഫുവിനോട് വരുന്നൊന്ന് ചോദിച്ചു.

ചോദിക്കാൻ കാത്തിരുന്ന പോലെ അവൻ കൂടെ പോയി. അവനും റജിലയും സംസാരിക്കുന്നത് കാണുമ്പോൾ അവന് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു വീണ്ടും ബസ്സിലേക്ക് അവൾ പോയി സീറ്റിൽ ഇരുന്നു. അഫു പിറകിലേക്ക് പോകുന്ന കണ്ടു അവൾ വിളിച്ചു. ഇവിടെ ഇരിക്കുന്നില്ലേ നദീർ വരും നിന്റെയടുത്ത് ഇരിക്കാൻ. നിനക്ക് വട്ടുണ്ടോ അവനൊന്നും വ.....രി......ല്ല നദീർ വന്നു അവളെ അടുത്ത് ഇരുന്നു. . എന്തായിക്കാണുന്നെ സ്വപ്നം ആണോ. അവൾ മെല്ലെ അവളെ നുള്ളി. വേദനിക്കുന്നുണ്ട്. സ്വപ്നം അല്ല. അവൾ അത്ഭുദത്തോടെ അഫുവിനെ നോക്കി.അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു വേറെ സീറ്റിൽ പോയി ഇരുന്നു.

അവൾക്ക് സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളെ ഫോണിൽ മെസ്സേജ് സൗണ്ട് കേട്ടു നോക്കി. അഫുവാണ്. ഇതിനാണ് മോളെ അസൂയ എന്ന് പറയുക. അവൾ തിരിച്ചു ഒരു സ്മൈലി അയച്ചു. ഇടം കണ്ണിട്ട് അവൾ ഇടക്കിടക്ക് നദീറിനെ നോക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല. എന്നാലും സാരമില്ല ഇവന്റെ കൂടെ ഇരിക്കാൻ കഴിഞ്ഞല്ലോ അതന്നെ ഭാഗ്യം. അവൻ അവളെ മുട്ടാതെ പരമാവധി അകന്നായിരുന്നു ഇരുന്നത്. അവൾക്ക് ഉറക്കം വന്നു. സീറ്റിൽ ചാരി കിടന്നു ഉറങ്ങിയെങ്കിലും ഇടക്കിടക്ക് മുന്നോട്ട് വീഴാൻ നോക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ തല അവന്റെ ചുമലിലെക്ക് ചാരി ഇരുത്തി. അഫുവിന്റ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story