💘റജില 💘: ഭാഗം 43

rajila

രചന: സഫ്‌ന കണ്ണൂർ

ഭാര്യ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു. വന്നു വന്നു ഇപ്പൊ ആരേം വിശ്വസിക്കാൻ പറ്റാത്ത കാലമാ.എപ്പോഴാ മനുഷ്യരെ മനസ്സ് മാറാന്ന് പറയാൻ പറ്റില്ല. നദീർ ഫോണിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു. അവൾ ഇടം കണ്ണിട്ട് അവനെ നോക്കി.തനിക്കിട്ട വെക്കുന്നെന്ന് അവൾക്ക് മനസ്സിലായി. മുറിവിലൊക്കെ മരുന്ന് വെച്ചു കൊടുക്കാൻ വന്നതാ. വന്നപ്പോ തൊട്ട് കേൾക്കുന്നതാ ഇത് പോലെ ഓരോന്ന് എവിടേം തൊടത്തുള്ള സംസാരം. മാല പോയ ടെൻഷനും കൂടാതെ മറക്കാൻ ശ്രമിക്കുന്ന പലതും മനസ്സിലേക്ക് കയറി വരികയും ചെയ്തു. സമനില തെറ്റിയപോലെ നിൽക്കുമ്പോഴാ ആ പിശാചിന്റെ പേര് കേട്ടത്. പരിസരം മറന്നു പോയി. പേടിയുള്ളത് നല്ലതാണ്. ഭാര്യമാരോട് ഇടപെടുമ്പോ ഓർമിച്ചോ ഇതൊക്കെ. ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. അവളെ നോക്കാതെ നദീർ പറഞ്ഞു അവളെ മുഖത്ത് ഒരു ചിരിവിടരുന്നത് അവൻ കണ്ടു. സമാധാനായി രാവിലത്തെ പോലെ ദേഷ്യം ഒന്നും ഇല്ല. ആ ന്യൂസിനൊന്നും ഒരു പ്രാധാന്യം ഇല്ലെടോ. ആയിരക്കണക്കിന് ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നു.

അതൊക്ക സാധാരണ സംഭവം. ഭാര്യ ഭർത്താവിനെ കൊന്നു. അത് വലിയ സംഭവം ആണ്. വേണമെങ്കിൽ ആദ്യത്തെ സംഭവം എന്ന് വരെ പറയും. എല്ലാ സ്ത്രീകളെയും തരം താഴ്ത്തി കെട്ടുന്ന പോസ്റ്റും കമന്റും പുരുഷന്മാരെ വീരന്മാരാക്കി കൊമ്പത് വെച്ചു കൊണ്ട് നടക്കലും തുടങ്ങി ഒടുക്കത്തെ വെറുപ്പീര് ആയിരിക്കും. അല്ല നീ എന്താ ഇപ്പൊ ഉദ്ദേശിക്കുന്നെ മനസ്സിലായില്ല. നിന്നെയങ്ങ് കൊന്നാലൊന്ന് .എനിക്ക് ഫെയ്മസ് ആവാലോ. എന്നിട്ടെന്താ ചെയ്യാത്തെ. ഇപ്പോഴാണേൽ ഒരു കാലും കയ്യേ ഉള്ളു താനും. അവൾ അവന്റെ കഴുത്തിൽ രണ്ടു കൈ കൊണ്ടും പിടിച്ചു. കൊല്ലട്ടെ. എന്താ കൊല്ലുന്നില്ലെ. പിന്നെ അവൾ അനങ്ങാതെ നില്കുന്നത് കണ്ടു അവൻ ചോദിച്ചു. പറ്റുന്നില്ലലേ. ഇഷ്ടമാണല്ലേ ഇപ്പോഴും എന്നെ. അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി. നിന്നെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ എനിക്കാവില്ല. നിന്നിലുള്ള എന്റെ വിശ്വാസം നീയായിട്ട് തന്നെ കളഞ്ഞല്ലോ എന്നോർക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു നീറ്റലാണ്. ഒരിക്കലും നിനക്ക് മാപ്പ് തരാൻ എനിക്കാവില്ല.

അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. **** ആഷികിനെ റൂമിൽ കണ്ടതും ചതിയാണെന്ന് മനസ്സിലായി.റൂമിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചതും അവൻ വാതിൽ ലോക്ക് ചെയ്തു ചാവി എടുത്തു. സ്വന്തം മാനം രക്ഷിക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ടെന്നുള്ള ബോധം എന്നിൽ പേടിയൊന്നും ഉണ്ടാക്കിയില്ല. ഫോൺ എടുത്തു സജുവിനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴും ഒരു ചെയറിൽ ഇരുന്ന് എന്നെ നോക്കുക മാത്രമേ അവൻ ചെയ്തുള്ളു. എനിക്ക് കാണാമായിരുന്നു അവന്റെ മുഖത്തെ നിഘൂടത. പുറത്ത് നിന്നും ആരോ വാതിലിൽ മുട്ടുന്ന കേട്ടപ്പോൾ അവൻ എണീറ്റു വന്നു വാതിൽ തുറന്നു. രണ്ടു മൂന്ന് പോലീസുകാരും പ്രെസ്സ് കാരും കയറി വന്നു. ഒരുപാട് പറഞ്ഞു നോക്കി എന്നെ ചതിയിൽ പെടുത്തിയതാണ് . എനിക്ക് ഒന്നും അറിയില്ലെന്ന്. അവൻ തയ്യാറാക്കിയ തിരക്കഥയിലെ ആക്ടർസ് ആണ് അവർ എന്ന് എനിക്ക് മനസ്സിലായി.

അപ്പോഴേക്കും സജിയും അഫുവ്വും വന്നിരുന്നു. പിറ്റേന്നത്രെ പത്രം വായിച്ചപ്പോഴാണ് എനിക്ക് അതിന്റെ സീരിയസ്നസ് മനസ്സിലായത്. ബിസിനസ് പ്രമുഖൻ അൻവറിന്റെ മകളുടെ ലീല വിലാസങ്ങൾ ചില മഞ്ഞ പത്രങ്ങളിൽ ഫസ്റ്റ് പേജിൽ തന്നെ ഉണ്ടായിരുന്നു. കണ്ടവർ കണ്ടവർ വിളിച്ചു ചോദിക്കാൻ തുടങ്ങിയപ്പോൾ മനസ്സിന്റെ നില കൈവിട്ടു. എല്ലാവർക്ക് മുന്നിലും ഇനിയെങ്ങനെ തല ഉയർത്തി നടക്കും. ആയൊരവസരത്തിൽ മരണത്തെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. ടീ പൊട്ടീ നിന്നെ മാനസികമായി തളർത്തണം ആ ഉദ്ദേശത്തില അവനിങ്ങനെ ചെയ്തേ. നിന്നെ അറിയുന്ന ആരും അത് വിശ്വസിക്കാൻ പോകുന്നില്ല. ഞാനില്ലേടീ നിന്റെ കൂടെ. എന്നെ കൊണ്ട് ഇനിയൊരിക്കലും എന്ത് സംഭവിച്ചാലും സൂയിസൈഡ് പറ്റി ചിന്തിക്കില്ലെന്ന് അവൻ സത്യം ഇടീച്ചു. * പിറ്റേന്ന് രാവിലെ അങ്കിളിന്റെ വാക്ക് ഇടി മുഴക്കം പോലെ ചെവിയിൽ തറച്ചു.അൻവറിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നിങ്ങളെ കല്യാണം. എന്റെ പ്രിയ ചങ്ങാതിക്ക് വേണ്ടി ഞാനത് നടത്താൻ പോവ്വുകയാ .

മറ്റന്നാൾ ചെറിയ രീതിയിൽ നമ്മുട അടുത്ത ബന്ധുക്കളെ മാത്രം വിളിച് ഒരു മോതിരം മാറൽ . മോൾക്ക്‌ എതിർപ്പ് ഒന്നും ഇല്ലല്ലോ. സജുവിനെ നോക്കുക മാത്രമേ ഞാൻ ചെയ്തുള്ളു. നിനക്ക് ഇപ്പോഴും നദീറിനോട് ഇഷ്ടം ഉണ്ടോ. അവന് എന്നെ ഓർമ പോലും ഉണ്ടാവില്ല. ഞാൻ അന്വേഷിച്ചിരുന്നു. അവന്റെ മാരേജ് ഒന്നും കഴിഞ്ഞിട്ട് ഇല്ല. സ്നേഹിച്ച പെണ്ണിനെ അവൾ സ്നേഹിച്ച ചെക്കനെ കൊണ്ട് കെട്ടിക്കാൻ നടക്കുന്ന നീ മരണമാസ്സ് ആണേടാ നീ..... അഫു പറഞ്ഞു. നിനക്ക് എന്നെ ഇഷ്ടമായിരുന്നുന്ന്. അവൻ ചുമ്മാ ഓരോ വട്ട് പറയുന്നതാ. എന്നാ ഈ വട്ട് എനിക്കും സമ്മതമ. ഇന്നു വരെ നിന്നിലെ സുഹൃത്തിനെ മാത്രമേ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളു.നിന്റെ ഉള്ളിലെ പ്രണയം മനസ്സിലാക്കാൻ കുറച്ചു സമയം തന്ന മതി. ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്. നിനക്ക് നദീറിനെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ...... നിന്റെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ആരുടെ കൂടെയായാലും നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി. ആ വാക്ക് മതിയാരുന്നു

അവൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നെണ്ടെന് മനസ്സിലാക്കാൻ. ശരിക്കും പറഞ്ഞാൽ നദീർ എന്നിൽ ഒരോർമ മാത്രമായിരുന്നു. ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ എന്റെ സന്തോഷവും ആഗ്രഹങ്ങളും എല്ലാം മണ്ണിട്ട് മൂടിയിരുന്നു. അതൊക്ക ഒരു പ്രായത്തിൽ തോന്നിയ വിഡ്ഢിത്തം.അത് ഞാനവനോട് പറയുമ്പോൾ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു. അങ്കിൾ പറയുന്ന പോലെ ഉപ്പാന്റെ അവസാനത്തെ ആഗ്രഹം ആണ്. അത് പോലും സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്താ ഞാൻ അവരെ സ്നേഹിച്ചിരുന്നതിന് അർത്ഥം. *** ഇന്ന് എന്റെ എൻഗേജ്മെന്റ് നടന്നു. കുറച്ചു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ എല്ലാ മീഡിയ വഴിയും അത് വലിയ ന്യൂസ്‌ ആക്കി സജു മാറ്റി. ആദ്യത്തെ വാർത്തയുടെ പിറകെ നടന്നവർ ഇനി ഇതും ആഘോഷിക്കട്ടെന്ന അവൻ പറഞ്ഞെ. എവിടെയോ വെച്ച് എനിക്ക് നഷ്ടപെട്ട എന്റെ സന്തോഷങ്ങൾ തിരിച്ചു വരികയാണെന്നൊരു തോന്നൽ. സജുവിനെ വേറൊരു കണ്ണോടെ കാണാൻ പറ്റുന്നില്ല.പറ്റണം. കഴിഞ്ഞതെല്ലാം മറന്നു അവനോടൊത് പുതിയൊരു ജീവിതം തുടങ്ങണം. ** സജു രാവിലെ എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു പോയതാ. അഫുവ്വും ഉണ്ടായിരുന്നു കൂടെ. ഇത് വരെ തിരിച്ചെത്തിയിട്ടില്ല. വല്ലാത്ത പേടി തോന്നുന്നു. ***

അവന്റെ നാശം അത് മാത്രമായിരിക്കും ഇനിയെന്റെ ലക്ഷ്യം. സജുവിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഒരു തരം മരവിപ്പായിരുന്നു. കണ്ണിൽ നിന്നും കണ്ണ്നീരിന് പകരം രക്തമാണ് വീനത്. കൊട്ടേഷൻ ടീം അവൻ കൊടുത്ത പണത്തിന് പകരം ഏറ്റജോലി നന്നായി നിറവേറ്റിയപ്പോൾ എനിക്ക് നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ആന്റി വിവരം അറിഞ്ഞതും തളർന്നു വീണു. സ്വന്തം മകന്റെ മരണത്തിന് കാരണക്കാരിയായ എന്നെ നെഞ്ചോട് ചേർത്തു നിർത്തിയ ഇവർക്ക് വേണ്ടി എനിക്ക് ജീവിക്കണം. ആന്റിക്കും അങ്കിളിനും ഒരു മകളായി. സജുവിന്റെ സ്ഥാനത് നിന്ന് എനിക്ക് ജീവിക്കണം. എന്റെ ജീവിതത്തിൽ ഇനിയർക്കും സ്ഥാനം ഇല്ല. ആരെയും കടന്നു വരാനും വിടില്ല. ഇവരുടെ കാൽക്കീഴിൽ അടിയറവ് വെക്കുകയാ എന്റെ ജീവിതം. എന്റെ ലോകം ഇനി ഇതാണ് . എന്റെ അങ്കിൾ ആന്റി ഞാൻ. അവനോടുള്ള പക കനലായി എന്റെ ഉള്ളിൽ ഇരുന്ന് നീറിപുകയുന്നുണ്ട് ഒരുനാൾ ആളിക്കത്തുക തന്നെ ചെയ്യും. അവന്റെ അവസാനം ആയിരിക്കും അന്ന്. അത് എന്റെ കൈകൊണ്ട് ആയിരിക്കണെന്നുള്ള പ്രാർത്ഥനയെ ഉള്ളൂ. ***

ആഷികും കൂട്ടുകാരും വീണ്ടും എന്റെ പിറകേ തന്നെ ഉണ്ട്. അവനെ വിവാഹം കഴിക്കണം അല്ലെങ്കിൽ സ്വത്തുക്കൾ മുഴുവൻ അവന്റെ പേരിൽ എഴുതണം. ഇതായിരുന്നു ആവിശ്യം. എന്നെ ഉപദ്രവിക്കുന്ന് പേടിച് അങ്കിൾ ബാംഗ്ലൂരിൽ നിന്നും കുറച്ചു കാലത്തേക്ക് മാറി താമസിക്കാൻ പറഞ്ഞു. എന്ത് വന്നാലും നേരിടാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അവനെ അറസ്റ്റ് ചെയ്യുന്നത് വരെ മാറി താമസിക്കണമെന്ന് അങ്കിൾ എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അഫു എന്നെ കൊണ്ട് വന്നത് ഈ നാട്ടിലേക്കാണ്. അവന്റെ നാട്ടിൽ വന്നു താമസിക്കുമെന്ന് അവനൊരിക്കലും ഊഹിക്കുക പോലും ഇല്ലെന്ന് പറഞ്ഞു. അഫുവിന്റെ മനസ്സിൽ എന്നെ നദീറിനെ ഏല്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.അത് ഇവിടെ വന്ന ശേഷം ആയിരുന്നു അറിഞ്ഞത്. ** ഞാൻ ഇന്ന് ഉപ്പാന്റെ ഒരു ഫ്രണ്ടിനെ പരിചയപെട്ടു കാസിം. ഉപ്പ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട.കോളേജ് ഹോസ്റ്റലിൽ ആണ് ഞാനിപ്പോൾ താമസിക്കുന്നത്. അവരെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല ആഷിക് കാരണം അവർക്കും കൂടി ഒരു ബിദ്ധിമുട്ട് ആവേണ്ടെന്ന് കരുതി.

പിന്നെ കോളേജിൽ നടന്ന സംഭവങ്ങൾ ആയിരുന്നു അതിൽ ഉള്ളത്. നദീറിനെ മറ്റൊരു പെണ്ണിന്റെ കൂടെ കാണാനുള്ള ശക്തി എനിക്കില്ല. ഞാൻ കോളേജിൽ പോകുന്നത് നിർത്തി. അതോടെ കോളേജ് ഹോസ്റ്റലിൽ നിന്നും ഇറങ്ങേണ്ടി വന്നു. കാസിംമൂത്താപ്പയുടെ നിർബന്ധം സഹിക്കാതെ ഞാനാരെന്നുള്ള സത്യം മറച്ചു വെച്ചു ഒരു വേലക്കാരിയായി അവരുടെ വീട്ടിൽ ചെല്ലാമെന്ന് സമ്മതിച്ചു. പിന്നെയുള്ളത് മുഴുവൻ അവന് അറിയുന്ന കാര്യം ആയത് കൊണ്ട് അവൻ വായിച്ചില്ല. സാലിക്ക് ആ ഡയറി വായിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു. ഇത്രയും സങ്കടങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിട്ടും ഒന്നും പുറത്ത് കാണിക്കാതെ നടക്കുകയാരുന്നോ റജു. അവന് ആ ഡയറി നദീറിനെ ഏൽപ്പിക്കാഞ്ഞിട്ട് ഒരു സമാധാനം ഇല്ലായിരുന്നു. രാവിലെ തന്നെ അവൻ നദീറിന്റെ വീട്ടിലേക്ക് പോയി.

അവൻ സന്തോഷം കൊണ്ട് ധൃതിയിൽ അവന്റെ റൂമിലേക്ക് ഓടി കയറാൻ നോക്കിയതും റജില പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. അവളെ ദേഹത്ത് തട്ടി അവന്റെ കയ്യിൽ നിന്നും കവർ താഴെ വീണു. സാലിയുടെ പാതി ജീവൻ അപ്പോഴേ പോയിരുന്നു. അവൻ പെട്ടെന്ന് തന്നെ ആ കവർ എടുത്തു മറച്ചു പിടിച്ചു. നീ എന്താ ഒളിച്ചു വെച്ചത് ഒന്നും ഇല്ല. നദീർ എത്തി നോക്കുന്നത് അവൾ കണ്ടു. അവൾ വാതിൽ അടച്ചു. അവൾ അവന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. നിനക്ക് ഈ ഡയറി എങ്ങനെ കിട്ടി. അവൻ നിന്ന് പരുങ്ങി കളിച്ചു. അവൾ അവന്റെ കൈ പിടിച്ചു പിറകോട്ട് പിടിച്ചു. പെട്ടെന്നായതിനാൽ അവന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. റജു പ്ലീസ് വേദനിക്കുന്നു കയ്യിൽ നിന്ന് വിട്. വിടാം സത്യം പറയ് നദീർ തന്നതാ. നീ വായിച്ചോ. വായിച്ചു സോറി. അവനോ ഇല്ല. അവന് കൊടുക്കാൻ വന്നതാ.

ഇതിന്റെ താക്കോൽ എടക്കാനാ തെണ്ടി അന്ന് രാത്രി എന്റെ അടുത്ത് വന്നത്. എന്നിട്ട് എന്റെ മെക്കിട്ട് കേറി. കാണിച്ചു തരാം ഞാൻ. നിനക്ക് അല്ലേലും രണ്ടു തരണോന്ന് കരുതിയതാ. എനിക്കിട്ട് വെക്കാൻ നിനക്ക് നല്ല ഉത്സാഹം ആണല്ലോ. ചെയ്തതിനും ചെയ്യാൻ പോകുന്നതിനും ചെയ്തോണ്ടിരിക്കുന്നതിനും എല്ലാത്തിനും മാപ്പ്. കയ്യിന്ന് വിട് നല്ല വേദനയുണ്ട്. മാപ്പ് ഒന്നും വേണ്ട. നീ എനിക്ക് വേണ്ടി ഒരു സത്യം ഇട്ടാൽ മതി. നീ പറയുന്ന എന്ത് വേണേലും ഞാൻ ചെയ്യാം. സത്യം. ഉമ്മാനെ സത്യം. എന്നെ വിട്. അവൾ കൈ വിട്ടു. നദീറിനോട് ഈ ഡയറിയിൽ ഒന്നും ഇല്ലെന്ന് പറഞ്ഞാൽ മതി. വല്ലാത്ത ചെയ്‌തതായല്ലോ റബ്ബേ. റജു പ്ലീസ് അവൻ ഇനിയെങ്കിലും അറിയണം നിന്റെ സ്നേഹം. അവന് നിന്നെ ഒരുപാട് ഇഷ്ടമാണ്. സത്യം ഇട്ടത് അങ്ങ് ചെയ്‌താൽ മതി. എന്നെ കൊണ്ട് പറ്റില്ല അത്. വേണേൽ എന്നെ തല്ലിക്കൊ. ഇന്ന് തന്നെ ഞാനിവിടുന്ന് പോകണോ. അതിൽ ഭീഷണിയുടെ ഒരു സ്വരം ഉള്ളത് പോലെ തോന്നി അവന്. വേണ്ട. എന്നാലും അവനറിയണംന്ന് ഉണ്ട് നീ ആരാന്ന്. എന്നെ തടയരുത് നീ പറഞ്ഞോ ആ നിമിഷം ഞാനിവിടെ നിന്നും ഇറങ്ങും.

തടയാൻ നദീറിന് ആവുമെന്ന് തോന്നുന്നുണ്ടോ. ഇനി എല്ലാം നിന്റെ ഇഷ്ടം അവൻ നിരാശയോടെ തലയാട്ടി. അവന് ചെറിയൊരു തെറ്റിദ്ധാരണ അത്രയേ ഉള്ളൂ. നിന്നെ ഇപ്പോഴും ഒരുപാടിഷ്ടം ആണവന്. ഇഷ്ടം അങ്ങനെ ഒന്നുണ്ടെങ്കിൽ അവന് തെറ്റിദ്ധാരണ ഉണ്ടാകില്ലായിരുന്നു. പ്രണയത്തിൽ ആദ്യം വേണ്ടത് പരസ്പര വിശ്വാസം ആണ്. അത് നദീറിനില്ല. പിന്നെ ദുരന്തങ്ങൾ മാത്രമേ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് ഉള്ളൂ. എന്ന് വെച്ച് അഭിമാനം പണയം വെച്ച് ഒരുത്തന്റേം കൂടെ എനിക്ക് ജീവിക്കണ്ട ഗതി വന്നിട്ടില്ല. സാലി പ്ലീസ്. ഇക്കാര്യം പറഞ്ഞു നമ്മൾ തമ്മിൽ തെറ്റണ്ട. നദീർ സാലിയെ വിളിക്കുന്നത് അവൾ കേട്ടു. ചെല്ല്.എന്നിട്ട് ഞാൻ പറഞ്ഞത് പോലെ എന്തെങ്കിലും കള്ളം പറയ്. തിരിച്ചു പോയാലോ. അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കുന്നതിനേക്കാൾ ഭേദം അതാണ്‌. എന്താ പോകുന്നില്ലേ. ചെകുത്താനും കടലിനും നടുക്കാണെന്ന് താനിപ്പോ ഉള്ളതെന്ന് അവന് മനസ്സിലായി.ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story