💘റജില 💘: ഭാഗം 45

rajila

രചന: സഫ്‌ന കണ്ണൂർ

 നല്ല കുട്ടിയായി ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വെച്ചാൽ നിനക്ക് നല്ലത്. ഒപ്പിട്ടില്ലെങ്കിൽ....... അവൻ വെല്ലുവിളിക്കുന്നപോലെ അവളെ നോക്കി. ഒപ്പിട്ടില്ലെങ്കിൽ...... എനിക്ക് നോ പ്രോബ്ലം. എനിക്ക് നീ ഒപ്പിട്ട് തന്ന ഈ പേപ്പർ മതി ഡിവോഴ്സിന്. കേസ് കോടതി പുലിവാൽ ആണ്. ആലോചിച്ചു തീരുമാനിക്ക് എന്തു വേണമെന്ന്. അവൾ പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു. പെട്ടെന്നായതിനാൽ ബാലൻസ് കിട്ടാതെ അവൾ അവന്റെ ദേഹത്തേക്ക് വീണു. എന്താടോ കാണിക്കുന്നേ കാലിന് മുകളില വീണിരുന്നെങ്കിലോ. വീണില്ലല്ലോ അതിന് മുന്നേ കൈ വെച്ച് ബ്ലോക്ക് ചെയ്തില്ലേ. വല്യ കാര്യായിപ്പോയി. കാലിന് മുകളിൽ വീഴുകയാരുന്നു വേണ്ടത്. അഹങ്കാരം കുറഞ്ഞേനേ കുറച്ച്. വീഴുന്നത് നീയല്ലേ എനിക്ക് വേദനിക്കില്ല. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.

കൈ കൊണ്ട് താങ്ങിയൊരുന്നെങ്കിലും അവന് ശരിക്കും വെയിറ്റ് താങ്ങുന്നില്ലെന്ന് മുഖത്ത് നിന്നും അവൾക്ക് മനസ്സിലായി.വെറുതെ ഡയലോഗ് അടിക്കുന്നതാണ്. എന്ന പറയേണ്ടേ ഞാൻ പേടിച്ചു. നിനക്ക് വേദനിച്ചാലോന്ന്. ഒരു കണക്കിന് സംസാരിക്കാൻ ഇങ്ങനെ തന്നെയാ നല്ലത്. കൈ രണ്ടും ഫ്രീയല്ലാത്തത് കൊണ്ട്. പേപ്പർ പിടിച്ചു വാങ്ങാൻ ശ്രമിക്കില്ലല്ലോ. അതിന് ഇത് ഒറിജിനൽ ആണോ. ആണെങ്കിൽ പറ ഒരു കൈ നോക്കാം. നിന്റെ ഈ ആക്റ്റിട്യൂട്ട് ഐ ലൈക് ഇറ്റ്. എവിടെയും ജയിക്കും എന്നുള്ള ആത്മവിശ്വാസം നല്ലതാണ്. താങ്ക്യു. പിന്നെ എപ്പോഴാ ഒപ്പിടുന്നത് . അതേ ഒന്ന് എണീറ്റിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു. നിന്റെ വെയിറ്റ് താങ്ങാനുള്ള കഴിവ് തൽക്കാലം എന്റെയീ കൈകൾക്കില്ല. അത് സാരമില്ല വീണാൽ നിന്റെ മടിയിലേക്കല്ലേ. എനിക്ക് വേദനിക്കില്ല. പിന്നെ നിനക്കണേൽ തീരെ വേദനിക്കില്ല.

ഞാനല്ലേ വീഴുന്നേ. പിശാച് പണി തന്നല്ലോ. ഓക്കേ നിന്റെയിഷ്ടം.പറയാതെ തന്നെ എഴുന്നേല്പിച്ചോളാം .അവന്റെ മുഖത്ത് ഒരു കുസൃതിചിരി വന്നത് അവൾ കണ്ടു. അത്ര പന്തിയല്ലല്ലോ ഈ ചിരി. എഴുന്നേൽക്കുന്നത നല്ലത്. അവൻ അവളെ മുഖത്തോട് അവന്റെ ചുണ്ടുകൾ അടുപ്പിച്ചതും അവൾ മുഖം തള്ളി മാറ്റി എണീറ്റു. അവൾ എണീറ്റെങ്കിലും അവൻ പോകാൻ വിട്ടില്ല.അങ്ങനെയങ്ങ് പോയാലോ. എഴുന്നെല്കാനെ പറഞ്ഞുള്ളൂ. പോകാൻ പറഞ്ഞില്ല. അവന്റെ അടുത്ത് ബലമായി പിടിച്ചിരുത്തി. പറയെടീ എന്റെ ഒപ്പവിടുന്ന കിട്ടിയത്. നിന്റെ ഒപ്പ് അത് നീയല്ലാതെ പിന്നെ ഞാനാണോ ഇടുക. മ്യൂച്ചൽ ഡിവോഴ്‌സിന് സമ്മതിച്ചു ഞാൻ നിനക്ക് ഒപ്പിട്ടുതന്നിട്ടില്ല. സത്യം പറ ആരാ ഇതിൽ എന്റെ ഒപ്പിട്ടത്. ഞാൻ ഒപ്പിട്ട് തന്ന എഗ്രിമെന്റിൽ ഞാനറിയാതെ എങ്ങനെ പുതുതായി കണ്ടിഷൻസ് വന്നത്. അത് പോലെ തന്നെയാണ് ഇതും എന്ന് കരുതിയാൽ മതി.

എപ്പോഴാ ഇനി ഒപ്പിട്ട് തരിക. ഇനിയും കുറച്ചു ദിവസം ഉണ്ടല്ലോ. നമുക്ക് നോക്കാം. അവൾ ഒന്ന് മൂളി. അവന്റെ കൈ വിടുവിച്ചു എണീറ്റു പോയി. എന്നാലും എങ്ങനെ ആയിരിക്കും അവൾക്ക് എന്റെ ഒപ്പ് കിട്ടിയത്. അവൻ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. നീ തലകുത്തി മറിഞ്ഞാലും ഒപ്പ് കിട്ടിയ വഴി മനസ്സിലാകില്ല നദീർ. കാരണം നീ ഈ ഒപ്പ് റജില ഫാതിമക്കല്ല ഇട്ട് കൊടുത്തത്. ഫാത്തിമ അൻവറിനാണ്. അവൾ റൂമിൽ നിന്നും ഇറങ്ങിപോയി. പുറത്തെത്തിയതും അവന്റെ മുന്നിൽ പിടിച്ചു നിന്നിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞു. എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകണം.

ഇപ്പൊ പറ്റിയില്ലെങ്കിൽ പിന്നെ കഴിഞ്ഞെന്ന് വരില്ല. എങ്ങനെയെങ്കിലും ഒപ്പിട്ട് വാങ്ങിയേ പറ്റു. കുറച്ചു കൂടി കഴിഞ്ഞാൽ എനിക്കതിന് പറ്റാതാവും. സാലി പറഞ്ഞത് പോലെ വിധിയെന്ന പേരിൽ നദീറിന്റെ മുന്നിൽ എനിക്ക് അടിയറവ് പറയേണ്ടി വരും. കാരണം ഞാൻ ഇന്ന് തനിച്ചല്ല. എന്റെ കൂടെ വേറൊരാൾ കൂടി ഉണ്ട്. അവൾ വയറിൽ കൈ വെച്ചു. ആരേലും അറിയുന്നതിന് മുൻപ് എനിക്കിവിടുന്ന് പോകണം. അല്ലെങ്കിൽ ചിലപ്പോൾ ഗതികേട് കൊണ്ട് നദീർ എന്നെ സ്വീകരിച്ചെന്ന് വരും. നോട്ട് കെട്ടുകൾ കൊണ്ട് അളന്ന് തന്ന ഒരു ദിവസത്തിനു കിട്ടിയ സമ്മാനമാണെങ്കിലും എനിക്ക് വേണം ഈ കുട്ടിയെ. ഇന്ന് ഞാൻ തനിച്ചല്ല. ഇനി ആവുകയും ഇല്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story