💘റജില 💘: ഭാഗം 46

rajila

രചന: സഫ്‌ന കണ്ണൂർ

 ടീ ... പിശാചേ.... ഭദ്രകാളീ ഒന്ന് ഓഫ്‌ ചെയ്യടി ഫോൺ . ചെവിന്റെ ഐ സി ഇപ്പൊ അടിച്ചു പോകും. നിനക്കെന്താടീ വട്ടായോ. നേരം വെളുത്തിനില്ല. ചെവി പൊട്ടുന്ന തരത്തിൽ പാട്ടും വെച്ചു....രാവിലെതന്നെ മനുഷ്യന്റെ ഉറക്കം കളയാൻ. ചവിട്ടി പൊട്ടിച്ചു അടുപ്പിലിടും ഈ പാട്ട ഫോൺ. അത്രയും ടൈം വേണോ സോങ്‌ ഓഫ്‌ ചെയ്യാൻ. ഹ. വന്നോ വനമാല. എന്തെ വരണ്ടായിരുന്നോ. വേണ്ട അവിടത്തന്നെ കട്ടിലും കിടക്കയും എടുത്ത് കൂടിക്കോ. ഫുൾ ടൈം ഇപ്പൊ അവിടെയാണല്ലോ. അല്ല മാഡം ഇപ്പൊ ഫുൾ ടൈം ബാത്‌റൂമിൽ തന്നെ ആണല്ലോ. സുഖമില്ലേ നിനക്ക്. അവനവന്റെ കാര്യം നോക്കിയ പോരെ. ആയിക്കോട്ടെ. പോകുമ്പോൾ ഉച്ചത്തിൽ സോങ്‌ വെക്കുന്നതിന്റെ റീസൺ എങ്കിലും എക്സ്പ്ലെയിൻ ചെയ്യാവോ മാഡം. എന്റെ ഫോൺ. എന്റെ ഇഷ്ടം.എനിക്കിഷ്ടം ഉള്ളത് പോലെ ചെയ്യും.

കേൾക്കുന്ന ചെവി എന്റേതാണ് മാഡം. ബാത്‌റൂമിൽ ഫോൺ അലോഡ് ആണ്. അവിടന്ന് യൂസ് ചെയ്തുടെ. നാശം പിടിക്കാൻ ബാക്കിയുള്ളോരേ കൂടി മെനക്കെടുത്തണോ. അവൾ ഒന്നും മിണ്ടിയില്ല. പോയി സോഫയിൽ കിടന്നു. അവളുടെ സയലൻസ് അവനിൽ എന്തോ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു . അവൻ കുറച്ചു മയത്തിൽ ശബ്ദം കുറച്ചു ചോദിച്ചു. നിനക്ക് അസുഖം വല്ലതും ഉണ്ടോ. രണ്ട് മൂന്ന് ദിവസായി കാണുന്നു ക്ഷീണം പിടിച്ച പോലെ. മുഖം ഒക്കെ വല്ലാതെ. ആർ യു ഓക്കേ. അവൾ ഒന്നും മിണ്ടിയില്ല. തിരിഞ്ഞു കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത മനം പുരട്ടലും ഛർദിയും. ഇവൻ ശബ്ദം കേൾകുന്നുണ്ട ഉച്ചത്തിൽ സോങ്ങും വെച്ചു ബാത്‌റൂമിൽ പോകുന്നേ. രണ്ടു മൂന്ന് ദിവസം കൂടിയേ ഇവിടെ നില്കേണ്ടതുള്ളൂ . ആ ആശ്വാസത്തില ഞാൻ.

ഓരോ നിമിഷവും ഓരോ യുഗം പോലെയാ തോന്നുന്നേ. മനസ്സിൽ ഇങ്ങനെയൊരു കള്ളം ഒളിപ്പിച്ചു വെച്ചത് കൊണ്ടാകണം അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല. ടീ കോപ്പേ നിന്നോടാ ചോദിച്ചേ. നിനക്ക് സുഖമില്ലെന്ന്. നീ നിന്റെ കാര്യം നോക്കിയാ മതി. എന്റെ കാര്യത്തിൽ ഇടപെടേണ്ട. അല്ലേലും നിന്നോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. വല്ലാത്തൊരു ജന്മം തന്നെ. ** നദീർ എന്നോട് ക്ഷമിക്കണം. എനിക്ക് ഒരു അബദ്ധം പറ്റിയതാണ്. കാൽക്കൽ ഇരുന്ന് കരയുന്ന അസീനയെ കണ്ടതും അവൻ വല്ലാതായി. എല്ലാം ചെയ്തു വെച്ചിട്ട് സോറി പറഞ്ഞിട്ട് എന്താ കാര്യം അവൻ ദേഷ്യത്തോടെ പറഞ്ഞു. എനിക്ക് ഒരു തെറ്റ് പറ്റിയതാ. അവൾ ഇവിടെ നിന്നും പോകാൻ നദീർ പറയുന്നത് ഒരിക്കൽ ഞാൻ കേട്ടിരുന്നു. നദീറിന് അവളെ ഇഷ്ടമല്ലെന്ന ഞാൻ കരുതിയത്. അതാ അവൾ പോണേൽ പോയികൊട്ടെന്ന് കരുതി ഞാൻ അങ്ങനെ ചെയ്തത്.

റജിലയോട് ഞാൻ പറഞ്ഞോളാം ഞാനാ അത് ചെയ്തതെന്ന്. എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്തു നടക്കല്ല. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അവൾ പൊട്ടിക്കരഞ്ഞു. അവന് അവളോട് സഹതാപം തോന്നി. സാരമില്ല. നീ കരയണ്ട. റജുവിനോട് ഞാൻ സംസാരിച്ചോളാം. നീ പോയിക്കോ. അവൾ റൂമിൽ നിന്നും പുറത്തിറങ്ങിപ്പോകുമ്പോൾ അവനെ തിരിഞ്ഞു നോക്കി. ഇല്ല നദീർ അവൾ ഒരിക്കലും സത്യം അറിയില്ല. അറിയാൻ ഞാൻ സമ്മതിക്കില്ല. * നദീറിന്റെ കാലിലെ കെട്ടഴിച്ചു. ഇനി നടക്കാൻ പറ്റുമല്ലോ എന്നുള്ള ആശ്വാസം അല്ല അവനിൽ ഉണ്ടായത്. അവൾ പോകുമല്ലോ എന്നുള്ള സങ്കടം ആയിരുന്നു. പ്ലാസ്റ്റർ അഴിക്കേണ്ട എന്ന് പോലും തോന്നിപോയി. പോക്ക് മുടക്കാൻ എന്താ ഒരു വഴി. അപ്പോഴാ ഫോണിലെ msg ട്യൂൺ കേട്ടത്. നാളെ അവളുടെ ബർത്ഡേ ആണ്. ഇടക്ക് ഒരു ദിവസം ഓർമ വന്നപ്പോൾ മറന്നു പോകാതിരിക്കാൻ സേവ് ചെയ്തതാണ്. * സുഖല്ലേ നദീറേ . എന്നെയൊക്കെ ഓർമ്മയുണ്ടോ ഇല്ലെടാ പന്നി. നീ ചത്തൊന്ന് അറിയാൻ വിളിച്ചതാ. നീയല്ലേ എന്നോട് ഡയറിയില്ലാതെ മുന്നിൽ വരണ്ടാന്നു പറഞ്ഞേ.

നിന്നെ ഇപ്പൊ കയ്യിൽ കിട്ടിയിരുന്നുണെങ്കിൽ ഉണ്ടല്ലോ..... കെട്ടിപിടിച്ചു മുത്തം തരുന്നല്ലേ അത്രയൊന്നും വേണ്ട മച്ചു. ഇടക്കൊക്കെ ഇങ്ങനെ ഓർത്താൽ മതി. .... വരവ് വെച്ചു. ഉടക്കാനാണോ വിളിച്ചേ. ഒരാളെ പ്രേമിക്കുന്നത് അയാളെ നേരിൽ മനസ്സിലാക്കിയ . അല്ലാതെ പാസ്റ്റും ഫ്യുച്ചറും ഒന്നും തപ്പിയല്ല. ആരതിന് തപ്പുന്നു. എനിക്ക് ഇനി അവളെ പറ്റി ഒന്നും അറിയണ്ട. ഞാനവളെ സ്നേഹിക്കുന്നു. എനിക്ക് അവളെ വേണം.അവളില്ലാതെ പറ്റില്ല എനിക്കിനി. ആഷികി നെന്നല്ല ഒരുത്തനും വിട്ടുകൊടുക്കില്ല ഞാനിനി അവളെ . കഴിഞ്ഞതൊക്കെ കഴിഞ്ഞു. ടാ നാളെ അവളെ ബർത്ഡേ ആണ്. എന്താടാ ഗിഫ്റ്റ് കൊടുക്കുക. ബെസ്റ്റ് ഹസ്ബൻഡ്. നിനക്കറിയാലോ ഞാൻ എന്ത് കൊടുത്താലും അവൾ വാങ്ങില്ല. നീയേ അവൾക്ക് നിന്റെ മനസ്സിലുള്ളതൊക്കെ പറഞ്ഞു ഒരു ലവ് ലെറ്റർ കൊടുക്ക്.

അത് വായിച്ചെങ്കിലും അവൾ തലയും കുത്തി വീഴട്ടെ. കൂടെ ഒരു റോസാപ്പൂവും കൊടുക്ക്. എന്നിട്ട് പഴേ പ്രണയം റീ സ്റ്റാർട്ട്‌ ചെയ്യ്. കളിയാക്കിയതാണേലും ഐഡിയ എനിക്കിഷ്ടപ്പെട്ടു. നീ എന്നാ പെട്ടെന്ന് ഒരു കിടിലൻ ലെറ്ററും എഴുതി വാ. പണി പാളിയല്ലോ. ഞാനോ. ഒന്ന് പോയേ. എനിക്ക് എഴുതാനൊന്നും അറിയില്ല. മാത്രമല്ല നിന്റെ മനസ്സായിരിക്കണം ആ ലെറ്റർ. അത് കൊണ്ട് നീ തന്നെ എഴുത്. എന്റെ മനസ്സ് നിന്നെക്കാൾ കൂടുതൽ ആർക്കാ അറിയുക. അത് കൊണ്ട് മുത്തേ നീ തന്നെ എഴുത്. പിന്നെ ലെറ്റർ ഒക്കെയാണേൽ ഡയറിടെ കാര്യം ഞാൻ വിട്ടു. എന്താ ഡീൽ അല്ലെ. പക്കാ ഡീൽ. ഞാനെപ്പോഴേ എഴുതി. എത്രയെണ്ണം വേണം തത്കാലം ഒന്ന് മതി. ഇന്ന് നൈറ്റ്‌ തന്നെ ഒപ്പിച്ചു താ. കിടുവായിരിക്കണം മം ** സാലി രാത്രി തന്നെ അവന് ലെറ്റർ കൊണ്ട് കൊടുത്തു. ടാ നിന്റെ ഉള്ളിൽ ഇത്രയും കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ലെടാ.

ഞാൻ എഴുതിയ പോലും ഇത്രയും നന്നാവിലായിരുന്നു. താങ്ക്യു താങ്ക്യു സൊ മച്ച്. നദീർ അവനെ കെട്ടിപിടിച്ചു. കാര്യം കഴിയുമ്പോഴും ഇത് ഓർമ വേണം. കേട്ടോ മച്ചു. പിന്നല്ലാതെ. * ഹലോ എവിടെക്കാ പോകുന്നേ. കാലിലെ കെട്ടഴിച്ചെ ഉള്ളൂ. ശരിക്കും നടക്കണമെങ്കിൽ ടു ഡേ എടുക്കും. എഗ്രിമെന്റ് വെച്ച് രണ്ട് ദിവസം കൂടി ഉണ്ട് ഡ്യൂട്ടി. ഞാൻ നാട് വിട്ടൊന്നും പോകുന്നില്ല. അടുത്ത റൂമിൽ തന്നെയുണ്ട്. നിലത്ത് കിടന്നു ശരീരം ഒട്ടാകെ വേദനയെടുക്കുന്നു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വന്നോളാം. നീ അവിടെയും ഞാൻ ഇവിടെയും കിടന്നാൽ എന്റെ പ്ലാൻ ഒക്കെ എങ്ങനെ നടക്കും. അവൻ മെല്ലെ പറഞ്ഞു. എന്തെങ്കിലും പറഞ്ഞോ ഏയ്.... ഒന്നും പറഞ്ഞില്ല. ഇവിടെ കിടന്നാൽ മതി. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല. എനിക്കുണ്ട്. ഞാൻ അപ്പുറത്തേക്ക് പോവ്വാ. പറഞ്ഞാൽ കേട്ട മതി.

ഇവിടെ ബെഡിൽ കിടന്നോ. ഞാൻ ഒന്നും ചെയ്യില്ല. എങ്ങനെയെങ്കിലും ഇവന്റെ മുന്നിൽ നിന്ന് മാറി നിൽക്കാൻ കരുതുമ്പോ കൃത്യായി വന്നോളും ഓരോ കോനിഷ്ടയും കൊണ്ട്. പിറു പിറുത്തു കൊണ്ട് അവൾ ബെഡിൽ കിടന്നു. ചവിട്ടി താഴെയിടാനാ പ്ലാൻ എങ്കിൽ പിന്നെ നിനക്ക് രണ്ടു കാലും ഉണ്ടാവില്ല ഓർത്തോ. അവൾ വാണിങ് പോലെ പറഞ്ഞു കിടന്നു. ഇപ്പൊ ഏതായാലും ചവിട്ടില്ല മുത്തേ . ആവിശ്യം എന്റേതാണല്ലോ. ** നദീർ തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ പന്ത്രണ്ടുമണി വരെ ഉറക്കം ഒഴിഞ്ഞു കാത്തിരുന്നു. ഫസ്റ്റ് വിഷ് ഞാനായിരിക്കണം. ക്ലോക്കിൽ പന്ത്രണ്ടു മണി മുഴങ്ങിയതും തന്റെ നെഞ്ചിൽ ഹാർട്ടിടിപ് നിന്നെന്ന അവന് തോന്നിയത്. ഇത്രയും നേരം പിടിച്ചു നിന്നിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുന്ന പോലെ. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു. കുറച്ചു സമയം അവളെ നോക്കി ഇരുന്നു. അവളെ മെല്ലെ തട്ടി വിളിച്ചു. ഹാപ്പി ബർത്ത്ഡേ റജു. അവൾ കണ്ണ് തുറന്നതും ആകെ ഷോക്കടിച്ചത് പോലെയായി.

ദേഹത്തേക്ക് റോസാപ്പൂവിതളും ഒളിയും മുകളിൽ നിന്നും വീഴാൻ തുടങ്ങി. കുറച്ചു സമയം എടുത്തു അവൾ നോര്മലാവാൻ. അവൾ നദീറിനെ നോക്കി. അവന്റെ കണ്ണിലേക്ക് നോക്കും തോറും താൻ സ്വയം അവനിൽ അലിഞ്ഞു ഇല്ലാതാവുന്നത് പോലെ തോന്നി അവക്ക് .ഹാപ്പി ബർത്ത്ഡേ . അവൻ അവളുടെ മുഖം കയ്യിലെടുത്തു.അവൾക് തടയാൻ തോന്നിയില്ല. തന്റെ എതിർപ്പിനെ ആരോ തടഞ്ഞു നിർത്തുന്നത് പോലെ തോന്നി അവൾക്ക്. അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിച്ചു. ഐ ലവ് യൂ. അവൾ ചുറ്റും നോക്കി. റൂം മൊത്തം റോസാപ്പൂക്കളും ബലൂൺ ഒക്കെ കൊണ്ട് അലങ്കരിച്ചിട് ഉണ്ട്.അവൾക്ക് പെട്ടന്ന് ഉപ്പനെയും ഉമ്മനെയും ഓർമ വന്നു.എല്ലാ ബർത്ഡേയും ആഘോഷിക്കാറുണ്ട്. അവർ പോയ ശേഷം ഇത് വരെ ബർത്ഡേ ആഘോഷിച്ചിട്ടില്ല. ആഘോഷിക്കാൻ സജുവിനെ പോലും വിട്ടിട്ടില്ല. കണ്ണുകൾ നിറഞ്ഞു. നദീർ കാണാതിരിക്കാൻ തിരിഞ്ഞു നിന്നു. മേശയുടെ മുകളിൽ ഒരു ലെറ്ററും ചുവന്ന റോസാപ്പൂവും അവൾ കണ്ടു. അതെടുത്തു വായിച്ചു നോക്കി.

നദീർ അവളെ തന്നെ നോക്കി. മുഖത്ത് ഒരു പുഞ്ചിരി വന്നത് അവൻ കണ്ടു.അവന്റെ മനസ്സിൽ അപ്പോഴാ സമാധാനം ആയത്. കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തില്ലല്ലോ ഭാഗ്യം. അവൾ മേശ തുറന്നു ഒരു പേന എടുത്തു. അതിന്റെ പിറകിൽ എന്തോ എഴുതി. അവന് തിരിച്ചു കൊടുത്തു. യാ അല്ലാഹ് ഐ ലവ് യു റ്റൂ എന്നായിരിക്കണേ. അവൻ അത് തുറന്നു വായിച്ചു നോക്കി. മജ്നു. മജ്നു... എന്താ ഇത്. മജ്നു ന്ന് വെച്ച എന്താ. അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവൻ ഒന്നും മനസ്സിലാകാതെ അവളെയും ആ എഴുത്തിലേക്കും നോക്കി. എന്താന്ന് പറഞ്ഞിട്ട് ഇളിക്ക്. എന്നാലല്ലേ ബാക്കിയുള്ളവർക്ക് മനസ്സിലാകൂ. അവൾ ചിരി കടിച്ചു പിടിച്ചു. ഈ അവസരത്തിൽ എങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്തുടെ ട്യൂബ് ലൈറ്റെ. എഴുതി തന്നവനോട് ചോദിച്ചു നോക്ക്. അവൾ പോയി കിടന്നു. അവൻ ആ ലെറ്ററും പിടിച്ചു.

കുറെ സമയം നോക്കി.സ്പെല്ലിങ് മിസ്റ്റേക്ക് പോലും ഇല്ല. അടിപൊളിയായി എഴുതിനല്ലോ. അല്ല ഇവൾക്ക് എങ്ങനെ ഞാനല്ല എഴുതിയെന്ന് മനസ്സിലായെ. അവൻ പുറത്തേക്കു പോയി. സാലിക്ക് ഫോൺ ചെയ്തു. എന്താടാ മജ്നു. ഹെലോ...... ഹലോ.... ഹലോ... കേൾക്കുന്നില്ല. ഹലോ. കമ്പിളി പുതപ്പ്.. നിന്റെ..... നട്ടപ്പാതിരയാണെന്നൊന്നും നോക്കില്ല. ഞാൻ അങ്ങ് വരും പറഞ്ഞേക്കാം. സാലി ഒരു മെസ്സേജ് അയച്ചു കൊടുത്തു. അവനത് നോക്കി. ആ മെസ്സേജും ലെറ്ററും അവൻ നോക്കി. അവന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. ബർത്ത്ഡേ ആയിട്ട് മനസ്സ് തുറന്നു ചിരിക്കുന്നത് കാണാൻ കഴിഞ്ഞില്ലേ അത് മതി.മോനെ സാലി ഈ ഉപകാരം ഒരിക്കലും മറക്കില്ല...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story