💘റജില 💘: ഭാഗം 47

rajila

രചന: സഫ്‌ന കണ്ണൂർ

 നിന്നെ കണ്ട ആ നിമിഷം എനിക്കിത് രണ്ടാം ജന്മം ആയിരുന്നു. കാരണം എനിക്ക് എന്നെ തന്നെ പുതുതായി തോന്നി. നീ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിനു മുമ്പുള്ള ജീവിതം അല്ല ഇപ്പോഴെന്റെത്. പറയത്തക്കതായി ഒന്നും ഇല്ലാതിരുന്ന എന്റെ ജീവിതത്തിൽ നീ വന്ന ശേഷം ഓരോ നിമിഷവും ഓരോ ക്ഷണവും പുതുമകൾ നിറഞ്ഞതായി. ഒരുപാട് സമ്പാദിക്കണം ലോകം മുഴുവൻ കറങ്ങണം എന്നല്ലാമായിരുന്നു മുൻപൊക്കേ എന്റെ മനസ്സിൽ. പക്ഷേ ഇപ്പൊ നിന്റെ കൈ കോർത്തു നടക്കണം എന്നു മാത്രമാണ് എന്റെ ആഗ്രഹം. എന്നോടൊത്തുള്ള ജീവിതത്തിൽ നിനക്ക് എന്തു സമ്പാദിച്ചു തരുമെന്ന് എനിക്കറിയില്ല. എങ്കിലും നിന്റെ ചിരി മായാതെ മുഖം വാടാതെ കണ്ണ് നിറക്കാതെ എന്നും നിന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. നിനക്ക് ചായാൻ എന്നും എന്റെ തോളുകൾ ഉണ്ടാവും. ഒരു പോറൽ പോലും ഏൽപ്പിക്കാതെ എന്നും നിന്നെ സംരക്ഷിക്കും കണ്ണുകളിലെ കൃഷ്ണമണികളെ പോലെ. നിന്റെ സ്നേഹത്തിനായി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് എനിക്കറിയില്ല.

ഏഴു കടലുകൾ കടക്കേണ്ടി വന്നാലും എത്ര ജന്മങ്ങൾ എടുക്കേണ്ടി വന്നാലും എനിക്ക് നീയില്ലാതെയൊരു ജീവിതമില്ല. ഈ കടലാസ് എന്റെ മനസ്സാണ്. എന്റെ ജീവിതവും എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. എന്നാലും സാലി നിനക്ക് ഇത്രയും നന്നായി ലെറ്റർ എഴുതാനാവും എന്ന് കരുതിയ എന്നെ ആദ്യം തല്ലണം. ഫിലിം കോപ്പി അടിക്കുന്നു ജന്മത് കരുതിയില്ല. ഏതായാലും നാണം കെട്ടു നനഞ്ഞു ഇനി കുളിച്ചു കയറാം. നദീർ റജുവിനെ നോക്കി ബാൽക്കണിയിൽ നിൽക്കുന്ന കണ്ടു. നദീർ അവളുടെ അടുത്തേക്ക് ചെന്നു. എന്താ ഇവിടെ നികുന്നെ സമയം എത്രയായിന്ന് അറിയോ. ഏഴുമണിയല്ലേ അവൾ കളിയാക്കികൊണ്ട് പറഞ്ഞു. മനുഷ്യന്റെ ഉറക്കവും കളഞ്ഞു.... ടൈം ചോദിച്ചു വന്നിരിക്കുന്നു. സോറി. എനിക്ക് കുറച്ചു സംസാരിക്കണം. അവൾ എന്താന്നാർത്തിൽ അവനെ നോക്കി. I love u. അവളെ മുഖത്ത് യാതൊരു ഭാവമാറ്റവും അവൻ കണ്ടില്ല. നീയാ ലെറ്റർ തരുന്നതിനു മുൻപ് തന്നെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ അത് വായിച്ചപ്പോഴാണ് നീ എന്നെ എന്തു മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്.

എനിക്ക് ഇങ്ങനെയൊരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. മതി മതി നിർത്ത് കളിയാക്കണ്ട. മജ്നു എന്താന്ന് അറിഞ്ഞു. അവന്റെ മുഖത്ത് ഒരു ചമ്മൽ അവൾ കണ്ടു . നീ തെലുങ്ക് ഫിലിം കാണൽ ഉണ്ടല്ലേ. Yzz. നാനി മാ ഹീറോ. മജ്നു റീമേക്ക രണ്ടു പ്രാവശ്യം കണ്ടു. ലെറ്റർ കാണാപ്പാഠമാണ്. അവൾ വീണ്ടും പൊട്ടി ചിരിച്ചു. അവൻ അവളെ തന്നെ നോക്കി ഇരുന്നു. ചിരികുംതോറും അവളുടെ മോന്ജ് കൂടുന്നത് പോലെ അവന് തോന്നി. കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൾ ചിരി നിർത്തി. ഐ ആം സീരിയസ്.സിനിമ ഡയലോഗ് അതിലുള്ളതെങ്കിലും. ഓരോ വാക്കും ഞാൻ പറയാൻ ആഗ്രഹിച്ചതാണ്. . അറിയാവുന്ന പണിക് പോയ പോരെ. കോപ്പിയടിക്കണമായിരുന്നോ ഓക്കേ അറിയാവുന്ന പണി തന്നെ ചെയ്യാം. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾക്ക് എന്തോ പന്തികേട് തോന്നി. അവൻ മുന്നോട്ട് വരും തോറും അവൾ പിറകോട്ടു നടന്നു.

ചുമരിന് തട്ടി നിന്നു. അവൻ അവളുടെ അരകെട്ടിലൂടെ പിടിച്ചു അവന്റെ നെഞ്ചോടടിപ്പിച്ചു. അവൾ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൻ മുറുക്കെ പിടിച്ചു. നീ എന്താ ചെയ്യുന്നെ. എന്നെ വിട് അവൻ അവളുടെ കണ്കളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇങ്ങനെ നോക്കികൊണ്ടിരുന്നാൽ ഞാൻ അവനോട് മാപ്പ് പറഞ്ഞു അവന്റെ കാൽക്കൽ വീഴുന്നു അവൾക് തോന്നി. അവന്റെ കണ്ണുകളിൽ തന്നെ മയക്കുന്ന എന്തോ ഒന്ന് എന്നെ അവനിലേക്ക് അടുപ്പിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൾ കണ്ണുകൾ മുറുക്കെ അടച്ചു. I love u. മനസ്സിലായില്ല അവൾ കണ്ണ് തുറന്നു എനിക്ക് നിന്നെ വേണം എന്റേത് മാത്രമായി. അന്നത്തെ രാത്രിക്ക് തന്നത് വൺ ലാകിന് മുകളിൽ ഉണ്ടായിരുന്നു. ഇന്ന് എത്രയാ തരാൻ ഉദ്ദേശിക്കുന്നെ. അവളുടെ പുച്ഛത്തോടെയുള്ള സംസാരം കേട്ടതും അവളുടെ മേലുള്ള പിടിത്തം അവൻ വിട്ടു. അവന് പിന്നേ എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. ആകെ തളർന്നത് പോലെ തോന്നി. ഞാൻ....... സോറി... അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.

ഞാനല്ല അന്ന് ആ ലെറ്റർ എഴുതിയതും പൈസ വെച്ചതും. പിന്നെയരാനാവോ . പറയുന്നത് കള്ളമാണെന്ന് അറിയാം. ആലോചിച്ചു വേണം പറയാൻ പിന്നേ തിരുത്താൻ പറ്റില്ല. അസീനയാ അത് ചെയ്തത് ഞാനല്ല. പൊളിയാട്ടോ . അല്ല അസീന സമ്മതിച്ചോ എന്നോട് ഇങ്ങനെ പറയാമെന്നു. ദയവുചെയ്തു വിശ്വസിക്ക് റജു. നമ്മളെ തമ്മിൽ അകറ്റാൻ അവൾ ചെയ്തതാ ഇത്. വിശ്വസിച്ചേനെ മറ്റു വല്ലതും ആയിരുന്നെങ്കിൽ. പക്ഷേ ഇത്... അവളെകൊണ്ട് ഞാൻ പറയിപ്പിക്കാം എന്താ നടന്നതെന്ന് എന്നാ വിശ്വസിക്കോ വിശ്വസിക്കാം. പക്ഷേ ഒന്ന് ഞാൻ ചോദിച്ചോട്ടെ. നമ്മുടെ ബെഡ്‌റൂമിൽ നടന്നത് അവളെങ്ങനെ അറിഞ്ഞു. അവളോട് അനുവാദം ചോദിച്ചിട്ടാണോ റൂമിലേക്ക് വന്നത് അതോ അവളോട് പോയി പറഞ്ഞതോ വൃത്തികേട് പറഞ്ഞാലുണ്ടല്ലോ. അവന്റെ ശബ്ദം ഉയർന്നിരുന്നു. ഒച്ചയെടുക്കണ്ട . എനിക്കൊന്നും കേൾക്കുകയും വേണ്ട. പിന്നെ ഞാൻ നാളെ വൈകുന്നേരം പോകും. തടയാൻ നിൽക്കണ്ട. നീ എവിടേക്കും പോകില്ല. ഞാൻ വിടുകയും ഇല്ല. ഞാൻ പോയിരിക്കും.

നിന്റെ സമ്മതം എനിക്ക് വേണ്ട. ആണാണെകിൽ പറഞ്ഞ വാക്ക് പാലിക്ക്. ഇവിടെയുള്ളവരുടെ മുന്നിൽ നീ എന്നെവേണ്ടാന്ന് പറയുമെന്ന് പറഞ്ഞിരുന്നു. ആണാണെന്ന് അറിയിച്ചതാ അതിന്റെയ ഇപ്പൊ അനുഭവിക്കണേ അവൻ മെല്ലെ പറഞ്ഞു. നീ ഇപ്പൊ എന്താ പറഞ്ഞെ ഒന്നുമില്ലേ.... നീ ഇവിടെ നിന്ന് പോകുമ്പോൾ അല്ലെ.ഈ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞോളാം. പോരെ. മം അവൾ മൂളികൊണ്ട് റൂമിലേക്ക് പോയി. അവൻ തലക് കയ്യും കൊടുത്തു അവിടെ ഇരുന്നു. എങ്ങനെ ഇവളെ പോക്ക് മുടക്കും. എന്താ ഒരു വഴി. വാശിക്ക് കയ്യും കാലും വെച്ച അതിന് ഒരു പേരെ ഉള്ളൂ റജില. മൂക്കത്ത് ശുണ്ഠിയും. ഒന്ന് കൊടുക്കണ തോന്നുന്നേ പിശാചിന്. ആ അല്ലേലും ഞാനിതൊക്കെ അനുഭവിക്കേണ്ടതാ എത്രയെന്നതിനെ തേച്ചത. അതിന്റെ ഒക്കെ ശാപം ആയിരിക്കും.എല്ലാരും എന്റെ പിറകേ നടന്നു.അതിൽ അഹങ്കരിച്ചതിന്റെ ആയിരിക്കും. ഇപ്പൊ ഈ കാന്താരിടെ പിറകേ നടക്കുന്നത്. അവൻ കുറച്ചു സമയം കൂടി അവിടെ നിന്നു. പിന്നെ റൂമിലേക്ക് പോയി .

അവൾ ഉറങ്ങുന്നതും നോക്കി കുറച്ചു സമയം കിടന്നു. മോൾ സുഖമായി ഉറങ്ങിക്കോ. നിനക്കുള്ള എട്ടിന്റെ പണി ഞാൻ വെച്ചിട്ടുണ്ട്. ** തല വഴി വെള്ളം വീണാണ് അവന്റെ ഉറക്കം ഞെട്ടിയത്. അവൻ ഞെട്ടി പിടഞ്ഞു എണീറ്റു. ഭദ്രകാളിയെ പോലെ ബക്കറ്റും പിടിച്ചു നിക്കുന്ന റജുവിനെ കണ്ടതും അവന്റെ കലിപ്പ് താനെ അടങ്ങി. നിനക്കെന്താ വട്ടായോ വട്ട് നിന്റെ കെട്ടിയോൾക്ക് അതെന്ന ചോദിച്ചേ വട്ടയൊന്ന്. അതിന് അവൾ മറുപടി പറഞ്ഞത് തലയിണ എടുത്തു എറിഞ്ഞായിരുന്നു. എന്താന്ന് പറ ഞാനെന്ത ചെയ്തേ. ഒന്നും ചെയ്തില്ലേ അലവലാതി. അവൾ റൂമിലുള്ള എല്ലാം എടുത്തു അവനെ എറിയാൻ തുടങ്ങി. അവൻ ഒഴിഞ്ഞുമാറി കൊണ്ടിരുന്നു. അവൻ അവളെ പിടിച്ചു നിർത്തി. കാര്യം പറ മുത്തേ. ഇന്നലെ നൈറ്റ്‌ വരെ പ്രോബ്ലം ഒന്നും ഇല്ലാരുന്നല്ലോ. ഇപ്പൊ എന്ത് പറ്റി. അവൾ അവനെ ബലമായി തള്ളി മാറ്റി. അവൻ ചുമരിൽ തട്ടി നിന്നു. അവന് കൈ ചെറുതായി തട്ടി വേദന യെടുക്കുന്നുണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് ഒരു യാത്രയില്ല. ഞാൻ പോയി കഴിഞ്ഞേ ഇനി നീ അറിയൂ. എങ്ങനെയെങ്കിലും പോയിരിക്കും. എന്റെ വാശിയാ ഇനി ഇത്. കലി തുള്ളികൊണ്ട് അതും പറഞ്ഞു അവൾ പോയി. അവൻ കൈ തടവിക്കൊണ്ട് മനസ്സിൽ പറഞ്ഞു. നീ കാണാൻ കിടക്കുന്നെ ഉള്ളൂ. ഇത് ജസ്റ്റ്‌ ട്രയല മോളെ.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story